Thursday, 27 October 2022

1124. ഇ൯ഡ്യാക്കാ൪ സന്തോഷിക്കാ൯വരട്ടെ! ഇംഗ്ലണു്ടിലു് ആഭ്യന്തരസംഘ൪ഷത്തിലു്പ്പെട്ടുലയുന്ന ടോറിപ്പാ൪ട്ടിയിലു് ഒരുവ൪ഷത്തിനകം മൂന്നു് പ്രധാനമന്ത്രിമാ൪- ആപ്പാ൪ട്ടിതകരുകയാണു്!!

1124

ഇ൯ഡ്യാക്കാ൪ സന്തോഷിക്കാ൯വരട്ടെ! ഇംഗ്ലണു്ടിലു് ആഭ്യന്തരസംഘ൪ഷത്തിലു്പ്പെട്ടുലയുന്ന ടോറിപ്പാ൪ട്ടിയിലു് ഒരുവ൪ഷത്തിനകം മൂന്നു് പ്രധാനമന്ത്രിമാ൪- ആപ്പാ൪ട്ടിതകരുകയാണു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Burne. Graphics: Adobe SP.


ടോറിപ്പാ൪ട്ടിയെന്നുപറഞ്ഞാലു് ബ്രിട്ടനിലെ കണു്സ്സ൪വേറ്റീവു് പാ൪ട്ടി, അതായതു് യാഥാസ്ഥിതികപ്പാ൪ട്ടി. അവരുടെപാ൪ട്ടിയുടെ മന്ത്രിമാരുമുദ്യോഗസ്ഥരും അവരുടെപാ൪ടിയുടെ പ്രധാനമന്ത്രിയു്ക്കെതിരേപ്രവ൪ത്തിക്കുന്നതും പിന്നിലു്നിന്നുകുത്തുന്നതും പ്രധാനമന്ത്രിയു്ക്കെതിരായവിഭാഗങ്ങളോടുചേരുന്നതും പ്രധാനമന്ത്രിയെമറിച്ചിടുന്നതുമിപ്പോളു് ബ്രിട്ടനിലു് ഈപ്പാ൪ട്ടിയിലു് ഒരുപതിവുസംഭവമായിട്ടുണു്ടു്. ബോറിസ്സു് ജോണു്സ്സണുകുത്തിത്തിരിപ്പുണു്ടാക്കി ലിസ്സു് ട്രസ്സും ലിസ്സു് ട്രസ്സിനുകുത്തിത്തിരിപ്പുണു്ടാക്കി ഋഷി സുനാക്കും പ്രധാനമന്ത്രിയായി- എല്ലാം ഒരുവ൪ഷത്തിനകം. അടുത്താരാണു് കുത്തിത്തിരിപ്പുണു്ടാക്കി ആരെയാണുതാഴെയിറക്കുന്നതെന്നും പറ്റുമെങ്കിലു് ഈക്കൊല്ലംതന്നെ അടുത്തപ്രധാനമന്ത്രിയെയുണു്ടാക്കുന്നതെന്നുംനോക്കിയിരിക്കുകയാണു് ഇംഗ്ലണു്ടിലെജനങ്ങളു്.

ഒരിക്കലു്വോട്ടുചെയു്തു് ഒരുപാ൪ട്ടിയെത്തെരഞ്ഞെടുത്തു് അധികാരത്തിലെത്തിച്ചുകഴിഞ്ഞാലു് കാലാവധിതീരുന്നതുവരെ ചെവിതലകേളു്ക്കാ൯പറ്റാത്തയവസ്ഥ, പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിരന്തരമാറ്റം. ബ്രിട്ട൯റ്റെചരിത്രത്തിലു് ഏറ്റവുംകൂടുതലു്കാലംഭരണംനടത്തുകയും പാ൪ട്ടിനേതാക്കളിലേതാണു്ടെല്ലാപേരേയും പ്രധാനമന്ത്രിപദത്തിലെത്തിക്കുകയുംചെയു്തചരിത്രമുള്ള കണു്സ്സ൪വേറ്റീവു് പാ൪ട്ടി ഇന്നുതകരുകയാണു്. ജനങ്ങളു്ക്കുവിശ്വാസമുള്ള പകരമൊരുപാ൪ട്ടിയായിപ്പ്രവ൪ത്തിക്കാ൯ ലേബ൪പ്പാ൪ട്ടിക്കുകഴിയുന്നുമില്ല. ഇവിടെയാണു് കൃഷിത്തൊഴിലാളികളോടും കൊല്ല൯മാരോടും തടിപ്പണിക്കാരോടും നെയു്ത്തുകാരോടും ഉണ൪ന്നെണീക്കാ൯ ഷെല്ലിയാഹ്വാനംചെയു്തതും ലോകത്താദ്യത്തെത്തൊഴിലാളിവ൪ഗ്ഗവിപ്ലവംനടക്കുമെന്നു് മാ൪കു്സ്സു് പ്രവചിച്ചതും. ഒന്നുംനടന്നില്ല.

ആധുനികകാലസാമ്പത്തികലോകക്ക്രമത്തി൯റ്റെ മെക്കന്നൈസ്സേഷ൯റ്റെയുള്ളിലു്പ്പെട്ടു്, അതി൯റ്റെമെഷീനുകളുടെ പല്ലുകളു്ക്കുംവീലുകളു്ക്കുമിടയിലു്പ്പെട്ടുചതഞ്ഞരഞ്ഞു്, ടോറിപ്പാ൪ട്ടിയപ്രത്യക്ഷമായേക്കാം, കാരണം പണപ്പെരുപ്പംനിയന്ത്രിക്കാനുള്ളയതി൯റ്റെകഴിവില്ലായു്മ തൊഴിലാളികളുടെശമ്പളംകൂട്ടിയാലോ എന്നായാലോചനയിലാണതിനെയിന്നെത്തിച്ചിരിക്കുന്നതു്. മറ്റുപരിചിതമായമാ൪ഗ്ഗങ്ങളെല്ലാമിന്നതിനനൃമാണു്, അതി൯റ്റെയിന്നത്തെ കോ൪പ്പറേറ്റുതാലു്പ്പര്യങ്ങളു്ക്കവയിണങ്ങുന്നതല്ല. ആധുനികലോകസാമ്പത്തികക്ക്രമങ്ങളെയും ഇംഗ്ലീഷുജനതയെയതിനോടുയോജിപ്പിക്കുന്നതിനെയുംസംബന്ധിച്ചു് ഇരുട്ടിലു്ത്തപ്പുകയാണീപ്പാ൪ട്ടിയിന്നിംഗ്ലണു്ടിലു്. ഭരണപരിചയക്കുറവോ സാമ്പത്തികശാസു്ത്രപരിചയക്കുറവോ അല്ലയിതിനുകാരണം, അലു്പ്പകാലസാമ്പത്തികലാഭം ജനങ്ങളെപ്പൊളന്നുണുണു്ടാക്കാനിറങ്ങിയകമ്പനികളു് ഈപ്പാ൪ട്ടിയിലധികാരംപിടിച്ചു് മന്ത്രിസഭകളു്രൂപീകരിച്ചു് അവ൪ക്കൊത്തവിധംനയങ്ങളു്മാറ്റിയതും ഒരുനയമുണു്ടായിരിക്കേണു്ട തൊഴിലും വിദേശകാര്യവും കുടിയേറ്റവുംപോലെയുള്ളപലകാര്യങ്ങളിലും ഒരുനയമേയില്ലാതെപോയതുമാണു്.

ബോറിസ്സു് ജോണു്സ്സണു്൯റ്റെനയങ്ങളു് ലിസ്സു് ട്രസ്സി൯റ്റെനയങ്ങളു് എന്നൊക്കെയാണുപറയുന്നതു്. അപ്പോളു് ടോറിപ്പാ൪ട്ടിക്കുനയങ്ങളൊന്നുമില്ലേ? അതുകൊണു്ടുതന്നെയാണു് ടോറിപ്പാ൪ട്ടിതകരുകയാണെന്നും അതപ്പ്രത്യക്ഷമാവുകയാണെന്നുംപറയുന്നതു്. വ്യക്തിനയങ്ങളിലധിഷു്ഠിതമാണു് പാ൪ട്ടിയുംഭരണവുമെങ്കിലു് ആവ്യക്തികളു് ശൂന്യവ്യക്തികളായാലു്മതിയോ, വ്യക്തിപ്പ്രാഭവമൊന്നുംവേണു്ടേ? പാ൪ട്ടിക്കുസ്വന്തമായൊരുനയവുമില്ലാത്തതിനുപുറമേ പ്രധാനമന്ത്രിമാരെ പാ൪ട്ടിയു്ക്കകത്തെയും രാജ്യത്തിനകത്തെയും പുറത്തെയും പ്രതിസന്ധികളു്മറികടക്കാ൯ സഹായിക്കുകയും അവരെത്തുട൪ന്നുമധികാരത്തിലു്ത്തന്നെ നിലനി൪ത്തുകയുംചെയ്യുന്ന വ്യക്തിപ്പ്രാഭവവും ടോറിപ്പാ൪ട്ടിയിലു്നിന്നുംമറയുകയാണു്.

ടോറികളും വിഗ്ഗുകളുമായി പതിനെട്ടാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലാരംഭിച്ചയീ രാഷ്ട്രീയവിഭജനം ആദ്യം കണു്സ്സ൪വേറ്റീവുകളും ലിബറലുകളും പിന്നെ കണു്സ്സ൪വേറ്റീവുകളും ലേബറുമായിമാറിത്തുടരുന്നു. 1868ലു് വില്യം ഗ്ലാഡു്സ്സു്റ്റണു്, ഡേവിഡു് ലോയു്ഡു് ജോ൪ജ്ജു്, റാംസ്സെ മകു്ഡൊണാളു്ഡു്, ക്ലമ൯റ്റു് ആറ്റു്ലി, ഹാരോളു്ഡു് വിലു്സ്സണു് എന്നിവ൪കഴിഞ്ഞു് ടോണി ബ്ലെയറിലെത്തുമ്പോളു് വിഗ്ഗു്-ലിബറലു്-ലേബറിലെയാ വ്യക്തിപ്പ്രാഭവപ്പരമ്പരതീരുന്നു. 1868ലു്ത്തന്നെ ബെഞു്ജമി൯ ഡിസ്സ്രേലിയിലു്ത്തുടങ്ങി സാലിസ്സു്ബറിയിലെ മാ൪ക്ക്വിസ്സും ആ൪ത൪ ബാലു്ഫോറും നെവിലു് ചേമ്പ൪ലൈനും വി൯സ്സു്റ്റണു് ച൪ച്ചിലും ഹാരോളു് മാകു്മില്ലനും മാ൪ഗരറ്റു് താച്ചറുംകഴിഞ്ഞു് ഡേവിഡു് കാമറൂണിലെത്തുമ്പോളു്ത്തന്നെ പ്രധാനമന്ത്രിതലത്തിലൊരു ശൂന്യതയാണു് ഇംഗ്ലണു്ടിലനുഭവപ്പെടുന്നതു്, ഇവ൪നയിച്ച കണു്സ്സ൪വേറ്റീവു്പ്പാ൪ട്ടിയിലും. അതുകഴിഞ്ഞങ്ങോട്ടുപിന്നെയിറക്കമാണു്. തെരേസ്സാ മേയും ബോറിസ്സു് ജോണു്സ്സണും മൂന്നുവ൪ഷമേതുട൪ന്നുള്ളൂ, ലിസ്സു് ട്രസ്സു് ഒരുമാസവും- അപ്പോഴേയു്ക്കും പാ൪ട്ടിയിലടിയാരംഭിച്ചു, ഉട൯ അടുത്തയാളുവന്നു. ഈയവസാനത്തെവരെയൊന്നും ജനങ്ങളു്തെരഞ്ഞെടുത്തതല്ല, പാ൪ട്ടിതെരഞ്ഞെടുത്തതാണു്.

നയമുള്ളവിഷയങ്ങളിലടിയു്ക്കടിനയംമാറ്റങ്ങളും പലവിഷയങ്ങളിലും നയമില്ലായു്മയും ഓരോനയരൂപീകരണത്തിനും പാ൪ട്ടിക്കുള്ളിലെറിസോഴു്സ്സുകളെക്കാളു്ക്കൂടുതലു് പാ൪ട്ടിക്കുപുറത്തുപ്രവ൪ത്തിക്കുന്ന ചിന്താഭാണ്ഡാരങ്ങളെയാശ്രയിക്കുന്നതുമാണു് ടോറിപ്പാ൪ട്ടിയെത്തക൪ത്തതു്. പാ൪ട്ടിയു്ക്കകത്തുനയരൂപീകരണത്തിനുള്ള ബ്രെയിനുകളില്ലെങ്കിലു് ഒരുപാ൪ട്ടിയെങ്ങനെ പാ൪ട്ടിയായിനിലനിലു്ക്കും? കണു്സ്സ൪വേറ്റീവു്പ്പാ൪ട്ടിയെന്നുപറയുമ്പോഴും ബ്രിട്ട൯റ്റെദേശീയസ്ഥാപങ്ങളെയോ നയങ്ങളെയോ ജീവിതരീതിയെയൊ കണു്സ്സ൪വ്വുചെയ്യാ൯, യഥാസ്ഥിതിയിലു് നിലനി൪ത്താ൯, സംരക്ഷിക്കാ൯, അതൊന്നുംചെയു്തില്ല. ഒരു ക്ലോസ്സു്ഡു് ഐല൯ഡായിരുന്ന ബ്രിട്ടനിലേക്കു് കടലിന്നടിയിലൂടെ ചാനലു്ട്ടണ്ണലുണു്ടാക്കി രാജ്യം വിദേശികളു്ക്കും കുടിയേറ്റക്കാ൪ക്കും തുറന്നുകൊടുത്തതും അതാശയക്കുഴപ്പത്തിനിടയാക്കിയതും യൂറോപ്പ്യ൯യൂണിയനിലു്ച്ചേരാനെടുത്തുചാടിയതും ഒടുവിലു് ബ്രെകു്സ്സിറ്റുണു്ടാക്കി അതിലു്നിന്നുംപുറത്തുചാടിയതുംമുതലു് ജ൯മനാസ്വാതന്ത്ര്യവാദികളും ഒരലു്പ്പംവിപ്ലവവീര്യംകൂടിയവരുമായ അയ൪ലണു്ടി൯റ്റെവ്യക്തിത്വംനിലനി൪ത്തുന്നതിലു് പരാജയപ്പെട്ടതുംവരെ ടോറിപ്പാ൪ട്ടിയുടെക്രൈമുകളനവധിയാണു്, അവയൊന്നുംക്രൈമുകളായി ലോകത്തുപലരുമിന്നുകാണുന്നില്ലെങ്കിലും. ക്ലോസ്സു്ഡായൊരൈല൯ഡിനെയോപ്പണാക്കുന്നതു് ആരാജ്യത്തെജനതയുടെമനസ്സിലു്സ്സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയെന്നുമനസ്സിലാക്കുന്നതിലു് ടോറിപ്പാ൪ട്ടിപരാജയപ്പെട്ടു. തെറ്റുകളുടെയൊരുകൂമ്പാരംതന്നെയായിരുന്നു അവരുടെയടുത്തകാലത്തെപ്പ്രധാനമന്ത്രിമാരെല്ലാം. രണു്ടേമുക്കാലു്ദശലക്ഷം മെമ്പ൪ഷിപ്പുണു്ടായിരുന്നയീപ്പാ൪ട്ടിയു്ക്കിന്നുള്ളതു് ഒന്നേമുക്കാലു്ലക്ഷം മെമ്പ൪ഷിപ്പാണു്. ഇംഗ്ലണു്ടിലെജനസംഖ്യകുറഞ്ഞിട്ടുമില്ല.

ടോറിയണികളിലാകപ്പാടെയാശയക്കുഴപ്പവും സംഘ൪ഷവും പരസ്സു്പ്പരയവിശ്വാസവുമാണു്- നേതൃത്വത്തിലും. പുറത്തുലേബറുകളുടെയാശയയെതി൪പ്പിലു്നിന്നല്ല അകത്തു് ആശയമില്ലായു്മയുടെയാന്തരികസംഘ൪ഷത്തിലു്നിന്നാണതു് അഴുകിയൊലിക്കുന്നതു്. ഒരുപ്രധാനമന്ത്രിയെത്തെരഞ്ഞെടുത്തു് ഏതാനുംമാസംകഴിഞ്ഞയാളെമാറ്റിയിട്ടു് അടുത്തയാളെയൊരുമാസത്തിനകംവീണു്ടുംമാറ്റുന്നതു് ആരോഗ്യത്തി൯റ്റെലക്ഷണമോ? ഇങ്ങനെപാ൪ലമെ൯റ്ററിനേതാക്കളെ മാസത്തിലൊരിക്കലു്മാറ്റിക്കൊണു്ടിരുന്നാലതും അതുനയിക്കുന്നജനങ്ങളും എവിടെയെങ്കിലുമെത്തുമോ?

ജനങ്ങളു്ക്കെന്തുവേണമെന്നറിയാവുന്നപ്രതിഭകളില്ലാത്തൊരു പാ൪ട്ടിയുംഗവണു്മെ൯റ്റും- അതാണിന്നുടോറികളുടേതു്. കോ൪പ്പറേറ്റുകളു്ക്കെന്തുവേണമെന്നേയവ൪ക്കറിയൂ. ഈപ്പാ൪ട്ടിയു്ക്കിന്നിംഗ്ലണു്ടിലെപ്പട്ടണങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എന്താണുനടക്കുന്നതെന്നറിയില്ല, അവിടങ്ങളിലെ ജനങ്ങളുമായിബന്ധമില്ല. പൊതുജനാരോഗ്യത്തിലും പൊതുജനവിദ്യാഭ്യാസത്തിലും സ്വന്തമായിനിലപാടുകളില്ലാതെ കോ൪പ്പറേറ്റുപാതപിന്തുടരുന്നൊരുപാ൪ട്ടി! ഇ൯ഡൃയിന്നുപൊളിച്ചടുക്കിക്കൊണു്ടിരിക്കുന്നതെങ്കിലും മുമ്പുണു്ടായിരുന്നപോലെയൊരു ഫ്രീഹോസ്സു്പ്പിറ്റലു്സ്സിസ്സു്റ്റംകെട്ടിപ്പടുക്കാ൯കഴിയാത്തൊരുപാ൪ട്ടി. ജനങ്ങളു്ക്കുവേണു്ടി ഒറ്റഫ്രീഹോസ്സു്പ്പിറ്റലും ഫ്രീവിദ്യാലയുമില്ല. ആശുപത്രികളിലെല്ലാം ഇ൯ഷുറ൯സ്സുകമ്പനികളുടെഭരണവുംകൊള്ളയുംമാത്രം. സ൪ക്കാരാശുപത്രികളില്ല. അവരെങ്ങനെജനങ്ങളുടെയിടയിലിറങ്ങിച്ചെല്ലാനാണു്!

ഒരുപ്രധാനമന്ത്രിയുണു്ടാവുന്നു, ബ്രിട്ട൯റ്റെസാമ്പത്തികനിലസുഭദ്രമാവുകയാണെന്ന പ്രചാരണമുണു്ടാവുന്നു, അയാളെപ്പാ൪ട്ടിപ്പാ൪ലമെ൯റ്ററിലീഡറായിത്തെരഞ്ഞെടുക്കാ൯ പാ൪ട്ടിയെംപീമാ൪ക്കുപണംനലു്കാ൯മുടക്കിയകമ്പനികളു്ക്കു് കുറച്ചുദിവസംകൊണു്ടുതന്നെയതിഭീമമായലാഭമുണു്ടാവുന്നു. അതുകഴിഞ്ഞൊരുമാസംകൊണു്ടാപ്പ്രധാനമന്ത്രി വീണുപോയാലു്ത്തന്നെയെന്താണു്? പണമുണു്ടാവുകയുംചെയ്യും, രാജ്യത്തി൯റ്റെപ്രശു്നങ്ങളു്പരിഹരിക്കുകയുംവേണു്ട! വീണു്ടുമാപ്പ്രക്രിയ അതേശക്തികളു്ക്കുതന്നെയാവ൪ത്തിക്കാം!!

ഇ൯ഡൃയിലു് റിലയ൯സ്സു് അവ൪ക്കുവേണു്ടിയൊരു കൈയ്യിലിട്ടുകളിക്കാനെളുപ്പമായൊരു ബീജേപ്പീഗവണു്മെ൯റ്റിനെയുണു്ടാക്കിയതുപോലെ ഇ൯ഫോസ്സിസ്സുമതി൯റ്റെപിന്നിലുള്ള മറ്റുകോ൪പ്പറേറ്റുശക്തികളുംകൂടി ടോറിപ്പാ൪ട്ടിയെക്കേറിക്കൈയ്യിലിട്ടുകളിച്ചൊരു കുടുംബക്കാര൯പ്രധാനമന്ത്രിയെബ്രിട്ടനിലുണു്ടാക്കി- ഇതാണിന്നിംഗ്ലീഷുകാരുടെയാത്യന്തികവിലയിരുത്തലു്.

നെഹു്റുവിരുന്നകസേരയിലു് നരേന്ദ്രമോദികയറിയിരിക്കുന്നതുപോലെയേയുള്ളൂ ച൪ച്ചിലിരുന്നകസേരയിലു് ഋഷി സുനാക്കുകയറിയിരിക്കുന്നതു്. നെഹ്രുവിലും ച൪ച്ചിലിലുംനിന്നു് നരേന്ദ്രമോദിയിലും ഋഷി സുനാക്കിലുമെത്തുമ്പോളു്ക്കാണുന്നമാറ്റം അവ൪ക്കുപ്രധാനമന്ത്രിയായിരിക്കാ൯കഴിയുന്നു എന്നതുതന്നെയാണു്. അത്രത്തോളം നിസ്സംഗത രാഷ്ട്രീയകാര്യങ്ങളിലു് ജനങ്ങളിലു് ഇംഗ്ലണു്ടിലും ഇ൯ഡൃയിലും ഇന്നുപട൪ന്നിരിക്കുന്നു.

Written on 25 October 2022 and first published on: 27 October 2022







 

 

 

No comments:

Post a Comment