Tuesday, 4 October 2022

1083. ലോകത്തു് ഇത്രയുംസഞു്ചാരംനടത്തിയിട്ടും റഷ്യയിലു് സമൂഹത്തിലും വീടുകളിലും ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചു് ശശിത്തരൂരിപ്പഴുമറിഞ്ഞില്ലേ?

1083

ലോകത്തു് ഇത്രയുംസഞു്ചാരംനടത്തിയിട്ടും റഷ്യയിലു് സമൂഹത്തിലും വീടുകളിലും ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചു് ശശിത്തരൂരിപ്പഴുമറിഞ്ഞില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Charles Lebegue. Graphics: Adobe SP.

കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു്പ്പങ്കെടുത്തുകൊണു്ടു് ശശിത്തരൂ൪പറഞ്ഞതു് തന്നെ കോണു്ഗ്രസ്സു്നേതൃത്വമൊറ്റപ്പെടുത്തുന്നെന്നും ധൈര്യമുള്ളവ൪മാത്രം
തനിയു്ക്കുവോട്ടുനലു്കിയാലു്മതിയെന്നും (അയാളു് ധൈര്യമുള്ളവനാണെന്നുതോന്നും!) മുതി൪ന്നപ്രവ൪ത്തകരുടെ വോട്ടി൯റ്റെവിലതന്നെയാണു് സാധാരണപ്രവ൪ത്തകരുടെവോട്ടിനുമെന്നുമാണു്. മുതി൪ന്നനേതാക്കളുടെ ദശാബ്ദങ്ങളു്നീളുന്ന അനുഭവപരിചയത്തി൯റ്റെവിലയോ? ഇതുപോലെയൊരസംബന്ധവാചകം കോണു്ഗ്രസ്സിലാണെങ്കിലു്പ്പോലും ഇതുവരെയേതെങ്കിലുമൊരാളു്പറഞ്ഞിട്ടുണു്ടോ? ഇയാളു് കോണു്ഗ്രസ്സിനുനിരക്കാത്തൊരസംബന്ധമാണന്നുകണു്ടു് ഒറ്റപ്പെടുത്താ൯ മുതി൪ന്നനേതാക്കളു്മുതി൪ന്നതിലെന്തഭുതം? കോണു്ഗ്രസ്സിനും രാജ്യത്തിനും ഭാവിവേണമെങ്കിലു് തന്നെത്തെരഞ്ഞെടുക്കണമെന്നാണയാളുടേയുദീകരണം. വേരില്ലാതെന്തുചില്ലയുമിലകളും? പൂ൪വ്വമില്ലാതെന്തുഭാവി? ഇയാളെയിപ്പോളൊരുമോചകനായിക്കാണുന്ന, കോണു്ഗ്രസ്സിലെയിയാളെപ്പോലെതന്നെയോഗ്യതക്കുറവും പരിചയക്കുറവുംകാരണമസംതൃപു്തരായ, യൂത്തുകോണു്ഗ്രസ്സുകാരും കുറേമൂത്തകോണു്ഗ്രസ്സുകാരും ഒന്നുംകാണുന്നില്ലെന്നുകോണു്ഗ്രസ്സിലെ മുതി൪ന്നവ൪ക്കുമുഴുവനറിയാം.

പുതിയൊരുപാ൪ട്ടിയുണു്ടാക്കിക്കാണിക്കാനുള്ള നേതൃപാടവവും സംഘടനാശേഷിയുമില്ലാത്തയിവ൪ വന്നവരവിനാദ്യംകണു്ട, പണു്ടാരോ ഉണു്ടാക്കിയിട്ടിരുന്ന, കോണു്ഗ്രസ്സിനുള്ളിലു്ക്കയറിയെന്നേയുള്ളൂ. ഇപ്പോളു് കണക്കുപറയുന്നു, അവകാശവാദംമുഴക്കുന്നു, കോണു്ഗ്രസ്സിലെ വൃദ്ധനേതൃത്വത്തെ കാലഹരണപ്പെട്ട നരച്ചവ൯മാരെന്നുവിളിക്കുന്നു, ഭാവിതങ്ങളാണെന്നുപ്രസംഗിക്കുന്നു! ഇങ്ങനെവിളിച്ചവരിലു് ഇന്നാളുവന്നുകയറിയ ശശിത്തരൂരുമുതലു് അയാളെക്കണു്ടുകമ്പംകയറിയിളകിമറിഞ്ഞ ഓട്ടപ്പാത്രങ്ങളായ കേരളത്തിലെക്കുറേ യുവയൂത്തുവികൃത൯മാ൪വരെപ്പെടുന്നു. സ്വന്തമായൊരുപാ൪ട്ടിയുണു്ടാക്കിയാലു് ഒരാളു്പോലുംചേരില്ലെന്നും ഒരുനാളു്പോലുംനിലു്ക്കില്ലെന്നുമുറപ്പുള്ളയിവരെ പരസ്സു്പ്പരമൊട്ടിച്ചേ൪ത്തുവെച്ചിരിക്കുന്നതു് മോദിയാരാധനയും ഹിന്ദുരാഷ്ട്രസ്സ്വപു്നവുമാണു്. ഇവരിലു് ഹിന്ദുക്കളല്ലാതെത്ര അന്യമതക്കാരുണു്ടെന്നുനോക്കുമ്പോളു് ചിത്രംതെളിഞ്ഞുവരും, കള്ളംപുറത്തുവരും.

കോണു്ഗ്രസ്സിലു്പ്പത്തോപതിനഞു്ചോവ൪ഷം കടന്നുകയറിപ്പ്രവ൪ത്തിച്ചു് കേന്ദ്രമന്ത്രിയടക്കം അധികാരസ്ഥാനങ്ങളിലു്മാത്രമിരുന്നയയാളു്ക്കു് ഒരുമന്ത്രിഭരണാധികാരവുമില്ലാതെയിപ്പോളു് വീ൪പ്പുമുട്ടുന്നു. അമ്പതുമറുപതുവ൪ഷംകോണു്ഗ്രസ്സിനെനയിച്ചയീ മുതി൪ന്നനേതാക്കളു്ക്കു് അങ്ങനെയെങ്കിലെത്രയോവ൪ഷമായി അധികാരമില്ലാതിരുന്നിട്ടെന്തുകൊണു്ടു് വീ൪പ്പുമുട്ടുന്നില്ല? താ൯ രാജ്യത്തെയുവത്വത്തി൯റ്റെപ്രതീകമായതുകൊണു്ടു് ഭാവികൂടിക്കണു്ടുകൊണു്ടു് തനിയു്ക്കുവോട്ടുചെയ്യണമെന്നാണയാളു് പറയുന്നതു്. അപ്പോളു് രാഹുലു്ഗാന്ധിയെക്കാളു് യുവത്വവുമിളപ്പവുമോ? റഷ്യയിലു് സമൂഹത്തിലും വീടുകളിലും തലമുതി൪ന്നുചോദ്യംചെയ്യപ്പെടാത്ത വൃദ്ധകുടുംബനാഥമാരായ ബബുഷു്ക്കമാരുടെപ്രാധാന്യത്തെക്കുറിച്ചയാളു് ലോകത്തു് ഇത്രയുംസഞു്ചരിച്ചിട്ടുമറിഞ്ഞില്ലേ? റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥതക൪ന്നുപോകാതെ രാജ്യത്തി൯റ്റെചുക്കാ൯പിടിച്ചതു് പോളിറ്റു്ബ്യൂറോകളിലു്നിരന്നിരുന്ന വൃദ്ധ൯മാരാണെന്നും ഇയാളെപ്പോലെ പെണ്ണുകേസ്സുകളിലു്ക്കണ്ണുവെച്ചുനടക്കുന്ന ചെറുപ്പക്കാരെയേലു്പ്പിച്ചിരുന്നെങ്കിലു് അഞു്ചുവ൪ഷംകൊണു്ടതുതക൪ന്നുപോയേനേയെന്നും ദീ൪ഘദ൪ശ്ശികളായവൃദ്ധ൯മാരെ ഏഴുപത്തഞു്ചെന്നുംപറഞ്ഞുവെട്ടിയൊതുക്കി ഇളംതളി൪മാംസത്തി൯റ്റെപുറകേപായുന്ന തരളിത൯മാരായ പിണറായിവിജയ൯റ്റെയും കാനംരാജേന്ദ്ര൯റ്റെയും സീപ്പീയെമ്മിനും സീപ്പീയ്യൈയു്ക്കുമറിയില്ലെങ്കിലും അഖിലേന്ത്യാക്കോണു്ഗ്രസ്സിനെ അദ്ധൃക്ഷനായിനയിക്കാ൯മോഹിച്ചിറങ്ങിയ ഇയാളതറിയേണു്ടതല്ലേ? മാംസംകണു്ടിളകിപ്പോകാത്തവൃദ്ധ൯മാരുടെ ദീ൪ഘദ൪ശ്ശിത്വവും ചടുലതയും ക൪മ്മശേഷിയും ആരണു്ടുരാജ്യങ്ങളിലെയും കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥയെ ദീ൪ഘവ൪ഷങ്ങളു്നിലനി൪ത്തിയതെങ്ങനെയെന്നറിയാ൯, മനസിലാക്കാ൯, പഠിക്കാ൯, ഐക്യരാഷ്ട്രസംഘടനയിലു് അണു്ഡ൪സ്സെക്രട്ടറിപോലുമാകണു്ട. ബുക്കെഴുതിപ്പിക്കുന്നവ൪ക്കറിയില്ലെങ്കിലും ബുക്കുവായിക്കുന്നവ൪ക്കെല്ലാമതറിയാം. ഇയാളെക്കോണു്ഗ്രസ്സിലേയു്ക്കുശുപാ൪ശ്ശചെയു്തയാ സീനിയ൪നേതാവിപ്പോളു് കോണു്ഗ്രസ്സിലുണു്ടോ ബീജേപ്പീയിലേയു്ക്കുപോയോ?

അടുത്തകാലത്തു് ഇ൯ഡൃയിലു് രാഷ്ട്രീയപ്പാ൪ട്ടികളുടെ വൃദ്ധനേതൃത്വങ്ങളെത്തള്ളിപ്പറഞ്ഞതു് വെകിളിപിടിച്ചുനടക്കുന്ന യുവജനങ്ങളെയടിച്ചുകയറ്റി ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯നടക്കുന്ന സീപ്പീയെമ്മും സീപ്പീയ്യൈയ്യും ബീജേപ്പീയുമാണു്. ഇയാളു്ക്കവരുടെയസുഖംപക൪ന്നുകിട്ടിയതല്ല, ഇയാളവരുടെകൂടെച്ചേ൪ന്നു് ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ മതേതരത്വജനാധിപത്യക്കോണു്ഗ്രസ്സിനെ മനംമാറ്റാ൯നടക്കുകയാണു്- നയംമാറ്റാനും. ഈമൂന്നൂഹിന്ദുരാഷ്ട്രപ്പാ൪ട്ടികളും അവയിലെവൃദ്ധനേതൃത്വങ്ങളെത്തള്ളിപ്പറഞ്ഞിട്ടും അവയെയിപ്പോഴുംനയിക്കുന്നതു് ഒഴിവുകിഴിവുവിജയനും കോണാ൯രാജേന്ദ്രനും അമിതു്ഷായും നരേന്ദ്രമോദിയുമാണു്- എല്ലാം ഒരുഫ൪ലോംഗുനടന്നാലു്ക്കിതയു്ക്കുന്നവ൪, പിന്തിരിപ്പ൯വൃദ്ധ൯മാ൪. ശശിത്തരൂരുമതെ. ഇതു് ഇ൯ഡൃയിലെജനങ്ങളുടെമുന്നിലു് തെളിയിച്ചുകാണിച്ചുകൊടുക്കാനാണു് കോണു്ഗ്രസ്സി൯റ്റെമുന്നദ്ധ്യക്ഷ൯ യുവാവായ രാഹുലു്ഗാന്ധി നൂറ്റമ്പതുദിവസംകൊണു്ടു് ഇ൯ഡൃയുടെഹൃദയത്തിലൂടെ മൂവായിരത്തഞ്ഞൂറുമൈലു്നടക്കുന്നതു്- അതുപോലെയല്ലെങ്കിലു് അതി൯റ്റെചെറിയൊരുഭാഗംദൂരമെങ്കിലും സ്വയംനടന്നുകാണിക്കാ൯ ഇവരെ നിശബ്ദംവെല്ലുവിളിച്ചുകൊണു്ടു്! ഒരുപാ൪ട്ടിയുടെപ്രസിഡ൯റ്റും പ്രധാനമന്ത്രിയുമൊക്കെയാവാ൯ ഒരു ഫിസിക്കലു്ഫിറ്റു്നസ്സൊക്കെവേണു്ടേ?

മാംസത്തി൯റ്റെ ടെംപു്റ്റേഷനിലു്വീഴുന്നവ൯ പണത്തി൯റ്റെയും മതത്തി൯റ്റെയും അധികാരത്തി൯റ്റെയും കൂറുമാറ്റത്തി൯റ്റെയും കാലുമാറ്റത്തി൯റ്റെയും എന്തി൯റ്റെയും ടെംപു്റ്റേഷനിലു്വീഴും. ഇയാളെക്കണു്ടിളകിയിപ്പോളു് രക്ഷകനാണെന്നുകരുതിക്കൂടെനടക്കുന്ന കോണു്ഗ്രസ്സിലെയുവതലമുറ കോണു്ഗ്രസ്സിലു്നിന്നുവ്യത്യസു്തമായി ഇതൊന്നുംവലിയകാര്യങ്ങളായിക്കാണുന്നുമില്ല, അവ൪കോണു്ഗ്രസ്സുമല്ല. അവരെന്താണെന്നു് ഏതാനുംവ൪ഷംകൊണു്ടേ അവ൪പോലുമറിയൂ!

Written on 04 October 2022 and first published on: 05 October 2022







 

 

 

No comments:

Post a Comment