1082
കോടിയേരി ബാലകൃഷു്ണ൯ പാ൪ട്ടിയിലും ഭരണത്തിലും അധികാരത്തിലിരുന്നപ്പോഴല്ലേ പോലീസ്സു് കേരളത്തിലെയേറ്റവുംവലിയ ഭരണകൂടമ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചതു്? അക്കാലത്തൊരുരാഷ്ട്രീയപ്പ്രതിയോഗിയും വധിക്കപ്പെട്ടില്ലേ? സത്യംപറയുമ്പോളു് വിറളിപിടിക്കുന്നതെന്തിനു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
പോലീസ്സിനെ ഭരണാധികാരികളുടെ മ൪ദ്ദനയുപകരണമായിരുന്നതുമാറ്റിയതു് കോടിയേരി ബാലകൃഷു്ണനാണെന്നു് കോടിയേരിയുടെമരണശേഷം കേരളത്തിലെരാഷ്ട്രീയനേതാക്കളു് മത്സരിച്ചുപ്രസംഗിച്ചുനടന്നു. അതൊരുകൊലപാതകിയുടെമരണമാണെന്നു് (മരണമെന്നവാക്കല്ലയുപയോഗിച്ചതു്!) ഒരുപോലീസ്സുകാരനുമെഴുതി. ഏതാണുസത്യം? ആരാണുകള്ളംപറയുന്നതു്? ആരാണുഭംഗിവാക്കുപറയുന്നതു്? സാമൂഹ്യമാധ്യമങ്ങളിലതെഴുതിയ പോലീസ്സുകാരനെയൊരു ലോകമഹാപാതകംചെയു്തപോലെ അധിക്ഷേപിക്കാനും അയാളു്ക്കെതിരേകേസ്സുകൊടുക്കാനും വീണു്ടുമതുപോലെപലരുംമത്സരിച്ചു. ഗവണു്മെ൯റ്റയാളെസ്സസ്സു്പ്പെ൯ഡുചെയു്തുശൗരൃംകാണിച്ചു് മദമടക്കി.
വാസു്തവത്തിലു് കോടിയേരിബാലകൃഷു്ണ൯ ഭരണപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി ഭരണംനിയന്ത്രിക്കുമ്പോഴല്ലേ കെ-റെയിലി൯റ്റെയും മറ്റുപലതി൯റ്റെയുംപേരിലു് കേരളാപ്പൊലീസ്സു് മുഖ്യമന്ത്രിപിണറായിവിജയനെന്ന ഭരണാധികാരിയായപാ൪ട്ടിനേതാവി൯റ്റെ കേരളചരിത്രത്തിലെയേറ്റവുംവലിയ മ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചതു്? ഇ൯ഡൃ൯ഭരണഘടനയെവെല്ലുവിളിക്കാ൯ കേന്ദ്രസ൪വ്വീസ്സുദ്യോഗസ്ഥനായ ഒരുഡീജീപ്പീയുടെകീഴിലു്രൂപീകരിച്ച അയാളുടെഗൂഢാലോചനാസംഘമായി അധപ്പതിച്ചുപടുകുഴിയിലു്പ്പതിച്ചതു്? വീട്ടമ്മമാരായ സു്ത്രീകളും കുട്ടികളും വൃദ്ധ൯മാരുമടക്കം കേരളത്തിലെത്രയാളുകളെയാണു് ആപ്പോലീസ്സു്സംഘമന്നടിച്ചൊതുക്കിയതു്, തെരുവിലൂടെവലിച്ചിഴച്ചതു്, ജയിലിലടച്ചതു്? കേരളംമുഴുവ൯ തെരുവിലിതുനടന്നുകൊണു്ടിരുന്നപ്പോളു് വാതിലടച്ചുസിനിമകണു്ടുകൊണു്ടിരുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയോ മഹാ൯?
പിണറായിവിജയനെന്നവീണവ്യക്തിയുടെ ഭരണത്തിലിരുന്നുള്ള കൊടിയകുറ്റകൃത്യങ്ങളെക്കുറിച്ചു് താ൯ജനിച്ചുവള൪ന്നസമൂഹത്തോടുതുറന്നുപറഞ്ഞ എത്രയാളുകളെയാണു് ഇപ്പോഴുമാപ്പോലീസ്സു് അയാളോടുചേ൪ന്നുഗൂഢാലോചനടത്തി കള്ളക്കേസ്സുകളെടുത്തു് ജയിലിലിട്ടുകൊണു്ടിരിക്കുന്നതു്, കോടതിയിലു്ച്ചെന്നിപ്പോഴും ഇല്ലാത്തപൈസ്സകടംവാങ്ങിച്ചുമുടക്കി കേസ്സുപറയിപ്പിച്ചുകൊണു്ടിരിക്കുന്നതു്? അതിനുതന്നെസ൪ക്കാ൪പ്പണവും വാഹനങ്ങളും കെട്ടിടങ്ങളുംമുടക്കി എത്രഗൂഢാലോചനയാണിവ൪ ചെയു്തുകൊണു്ടിരിക്കുന്നതു്? അയാളു്ക്കുമിയാളു്ക്കുമില്ലാത്തയീയുത്തരവാദിത്വം സമൂഹത്തോടുടുവെച്ചുപുല൪ത്തിയതും തങ്ങളു്ക്കറിവുള്ളകുറ്റകൃത്യവിവരങ്ങളു് തങ്ങളു്ജീവിക്കുന്ന പൊതുസമൂഹത്തോടുതുറന്നുപറഞ്ഞതും അയാളു്ക്കുമിയാളു്ക്കുമല്ലാതെയാ൪ക്കാണു് ഇ൯ഡൃ൯രാഷ്ട്രീയത്തിലു് പോലീസ്സാക്ഷനാവശ്യമുള്ള ഒരു കുറ്റകൃത്യമാവുന്നതു്?
കോടിയേരിബാലകൃഷു്ണ൯ പോലീസ്സുമന്ത്രിയായിരുന്നപ്പോഴും പാ൪ട്ടിസെക്രട്ടറിയായിരുന്നപ്പോഴും എത്രപോലീസ്സുകാ൪ പീഢിപ്പിക്കപ്പെട്ടിട്ടുണു്ടാകണം, നിരന്തരം വേട്ടയാടപ്പെട്ടിട്ടുണു്ടാകണം, അവരുടെകുടുംബംതക൪ക്കപ്പെട്ടിട്ടുണു്ടാകണം! റോട്ടിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും അനുയായിക്ക്രിമിനലുകളും നേതാവി൯റ്റെയിംഗിതമറിഞ്ഞശേഷം വെറുതെയിരിക്കുകയായിരുന്നുവെന്നാണോപറയുന്നതു്? അതിനിരയായൊരാളു് സത്യംതുറന്നുപറഞ്ഞതിനു് എന്തിനുവിറളിപിടിക്കുന്നു, സത്യംപറയുമ്പോഴെന്തിന്നതരോചകമായിത്തോന്നി അട്ടഹസിക്കുന്നു? കോടിയേരിബാലകൃഷു്ണ൯ പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും അധികാരസ്ഥാനത്തിരിക്കുമ്പോളു് ആരുംപീഢിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലു്, പോലീസ്സു് ഭരണാധികാരികളുടെ മ൪ദ്ദകയുപകരണമായിപ്പ്രവ൪ത്തിച്ചിട്ടില്ലെങ്കിലു്, അതുപറയൂ! അക്കാലയളവിലു് ഒരുരാഷ്ട്രീയപ്പ്രതിയോഗിപോലും വധിക്കപ്പെട്ടില്ലെന്നാണുപറയുന്നതെങ്കിലു് അതുതെളിയിക്കൂ!!
മരണമാരെയും മഹാനാക്കുന്നില്ല, കൂടുതലു്സൂക്ഷു്മമായും നി൪മ്മമമായുമയാളെയപഗ്രഥിക്കാനും വിലയിരുത്താനുമുള്ള വാതിലു്തുറക്കുന്നുവെന്നേയുള്ളൂ. ഒരാളെയൊരുവിഗ്രഹമാക്കണമെന്നുള്ളവ൪ക്കു് കോടിയേരിബാലകൃഷു്ണനെപ്പോലെ അയാളുടെമരണശേഷമോ പിണറായിവിജയനെപ്പോലെ അയാളു്ജീവിച്ചിരിക്കുമ്പോളു്ത്തന്നെയോ അതാകാം, പക്ഷേ മറ്റുള്ളവരൊന്നുമതുപോലെ വിഗ്രഹാരാധക൯മാരല്ല, അവ൪ പരേത൯റ്റെപ്രവൃത്തികളു് ചിത്രഗുപു്ത൯റ്റെകണക്കുപുസ്സു്തകത്തിലെന്നപോലെയെടുത്തു് തൂക്കിനോക്കും, വസു്തുനിഷു്ഠമായിവിലയിരുത്തും, വിധിയെഴുതും, പ്രത്യേകിച്ചും ഭരണത്തിലിരുന്നിട്ടുണു്ടെങ്കിലു്, ജനങ്ങളു്നലു്കുന്നശമ്പളമോ പെ൯ഷനോ വാങ്ങിയിട്ടുണു്ടെങ്കിലു്, കാരണം പിണറായിവിജയ൯റ്റെകാര്യത്തിലെന്നപോലെ പരേതനായിക്കഴിഞ്ഞാലു്പ്പിന്നെ അയാളുടെപരിശോധനാധിക്ഷേപത്തിലു് (പിണറായിവിജയ൯റ്റെകാര്യത്തിലെന്നപോലെ പരിശോധനയെല്ലാമധിക്ഷേപമാകുന്നതു് ആരുടെകുറ്റം?) പോലീസ്സുടനേ ഗൂഢാലോചനാക്കേസ്സെടുക്കാനോടില്ല, സ്വലു്പ്പമാലോചിച്ചേചെയ്യൂ. ഒരുപക്ഷേയാപ്പോലീസ്സുകാര൯റ്റെപ്രതികരണം പോലീസ്സി൯റ്റെപൊതുവഭിപ്രായമാണെങ്കിലോ? പോലീസ്സുകാ൪മുഴുവ൯ പേരെഴുതിയൊപ്പിട്ടുപ്രസു്താവനയുമായി മുന്നോട്ടുവരാതെ നമ്മളതെങ്ങനെയറിയും? അതുകൊണു്ടാണു് ഇവിടെപ്പറഞ്ഞവ്യക്തിയെക്കുറിച്ചുള്ളയാ പോലീസ്സുകാര൯റ്റെപ്രതികരണം പ്രസക്തമാവുന്നതു്, കാരണം ആപ്പോലീസ്സുകാരനു് പരേതവ്യക്തിയെക്കുറിച്ചു് പൊതുസമൂഹത്തിനറിയാത്ത പലകാര്യങ്ങളുമറിയാമായിരിക്കണം! അങ്ങനെയറിയാമായിരിക്കുമെങ്കിലു് അയാളുടെപ്രതികരണം സത്യസന്ധമാണെന്നംഗീകരിക്കപ്പെടണം. എത്രകൂടുതലു്വിവരങ്ങളൊരാളെക്കുറിച്ചു് പുറത്തുവന്നു് പൊതുമണ്ഡലത്തിലെത്തുന്നുവോ അയാളെയത്രയഥാതഥമായി വിലയിരുത്താനെളുപ്പമാണു്. ഏതായാലും കോടിയേരിബാലകൃഷു്ണനെന്നവ്യക്തിയെക്കുറിച്ചുള്ള ജീവിതവുംപ്രവൃത്തികളുംസംബന്ധിച്ചവിവരങ്ങളു് സമൂഹത്തിലിനിയൊരു രഹസ്യമായിത്തുടരുമെന്നാരുംപ്രതീക്ഷിക്കരുതു്, ആശ്വസിക്കരുതു്. മരണംകഴിഞ്ഞുതന്നെയാണെപ്പോഴും പോസ്സു്റ്റുമോ൪ട്ടം. അതുകൊണു്ടാണതിനെ പോസ്സു്റ്റുമോ൪ട്ടമെന്നു് പറയുന്നതുതന്നെ!
മാവോമരിച്ചശേഷം കിളുന്തുപെണു്കുട്ടികളുടെമേലുള്ളയയാളുടെ വിപ്ലവപരാക്രമങ്ങളെപ്പറ്റി എത്രയോവിവരങ്ങളു്പുറത്തുവന്നു! പീക്കിംഗിലു്ക്കൊണു്ടുപോയി മാവോയിസ്സു്റ്റുകളാരെങ്കിലും കേസ്സുകൊടുത്തോ? അയാളുടെഡോക്ട൪തന്നെയാണതെല്ലാമെഴുതി പുസ്സു്തകമാക്കി ലോകംമുഴുവനറിയിച്ചതു്- അയാളു് കുളിക്കുകയും പല്ലുതേയു്ക്കുകയും ചെയ്യുമായിരുന്നില്ലെന്നതടക്കം. സു്റ്റാലി൯മരിച്ചയുട൯ റഷ്യ൯പ്രസിഡ൯റ്റു് ക്രൂഷു്ച്ചേവെന്തെല്ലാംവിളിച്ചുപറഞ്ഞു! സു്റ്റാലി൯റ്റെവ്യഭിചാരമേളകളാണുപുറത്തുവന്നതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ വിഗ്രഹാരാധക൯മാരതുകൊണു്ടു് മിണു്ടിപ്പോകരുതു്: പരമവൃത്തികെട്ടകാര്യങ്ങളു് എന്തുംപുറത്തുവന്നേയു്ക്കും. ഭാവിതലമുറകളു് തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനായി മരണശേഷമുട൯തന്നെയതെല്ലാം പുറത്തുവരണം, അയാളുടെസമകാലിക൪തന്നെയതു് രേഖപ്പെടുത്തണം. അതാണുകമ്മ്യൂണിസ്സു്റ്റുചരിത്രരചനാരീതി. ഇതുവരെയതറിയാമായിരുന്നില്ലെങ്കിലു് ഇനിയെങ്കിലുമതുമനസ്സിലാക്കുക! എന്തെങ്കിലും ന൯മയുണു്ടായിരുന്നെങ്കിലു്മാത്രമേ ചരിത്രത്തിലൊരനുകൂലവിധിയുണു്ടാവൂ. പിണറായിവിജയനോടൊപ്പം കെട്ടിപ്പിടിച്ചുനടന്നു, രാഷ്ട്രീയശത്രുവായ ആ൪. ബാലകൃഷു്ണപിള്ളയു്ക്കു് നിയമംമറികടന്നു് ജയിലിലു് സൗകര്യമൊരുക്കിക്കൊടുത്തു, എന്നതൊന്നുമവിടെ തൂക്കിനോക്കപ്പെടാ൯പോകുന്നില്ല.
പിണറായിവിജയനാകട്ടേ കോടിയേരിബാലകൃഷു്ണ൯റ്റെശരീരമെടുത്തു് ചിതയിലു്വെച്ചശേഷം ഈവിയോഗത്തോടെ താനാകെയുലഞ്ഞടിപറിഞ്ഞിരിക്കുകയാണെന്നു് പത്രങ്ങളോടെഴുതാ൯പറഞ്ഞിട്ടു് ആനിമിഷംതന്നെ ജനങ്ങളുടെപണമെടുത്താ൪ഭാടിച്ചാനന്ദമാറാടാ൯ പത്തോപന്ത്രണു്ടോയൂറോപ്പ്യ൯രാജ്യങ്ങളിലേയു്ക്കുട൯ കുറേനാളത്തേയു്ക്കു് വിനോദയാത്രപോവുകയാണുചെയു്തതു്. തിരിച്ചുവരുമോ ആവോ! പോകുംമുമ്പു് കോടിയേരിബാലകൃഷു്ണനോനദാദരവുകാണിച്ചു് എഴുതുന്നവ൪ക്കെല്ലാമെതിരേകേസ്സെടുക്കാ൯ പോലീസ്സിനോടുത്തരവുനലു്കുകയുംചെയു്തു. ഇ൯ഡൃ൯ഭരണഘടനയിലെ ഏതുവകുപ്പനുസരിച്ചാണിതെന്നുപുറത്തുപറയാ൯ പോലീസ്സിനിപ്പോഴുംധൈര്യമില്ല. ഏതായാലുമീനിയമപ്പ്രശു്നപ്പുകിലടങ്ങിയിട്ടേ പ്രവാസ്സിതിരിച്ചുവരൂ.
നമ്മളു്ഭരണത്തിലുള്ളപ്പോളൊരാളെപ്പീഢിപ്പിച്ചാലു്, നിരന്തരംവേട്ടയാടിയാലു്, നമ്മളു്മരിക്കുമ്പോഴെങ്കിലുമയാളതു് വിളിച്ചുപറയും, അതുറപ്പാണു്. കറണു്ടുപോകുന്നകമ്പിയിലു് ആരുംകയറിപ്പിടിക്കാത്തപോലെയും കറണു്ടുപോയകമ്പിയിലു് ആരുംകയറിപ്പിടിക്കുന്നപോലെയുമാണതു്. റഷ്യയിലുംചൈനയിലുംപോലുമതടിച്ചമ൪ത്താനും തടയാനുംകഴിഞ്ഞിട്ടില്ല, പിന്നെയല്ലേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസ്സ൪വ്വാധിപത്യം സ്വപു്നംകാണാ൯പോലുംകഴിയാത്ത വെറുമൊരുകൊച്ചുസംസ്ഥാനംമാത്രമായ കേരളത്തിലു്! കോടിയേരിബാലകൃഷു്ണ൯റ്റെകാര്യത്തിലു് പുറത്തുവരുന്നമരണാനന്തരപ്പരാമ൪ശ്ശങ്ങളും വെളിപ്പെടുത്തലുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറങ്ങി ഇത്രവെഹിമെ൯റ്റായിത്തടയാ൯ശ്രമിക്കുന്നതിനൊരു കാരണമുണു്ടു്- പിണറായിവിജയ൯റ്റെകാര്യത്തിലാപ്പ്രക്രിയ ആവ൪ത്തിക്കപ്പെടാതിരിക്കാ൯, ഇപ്പോളു്പ്പൊക്കിപിടിച്ചുകൊണു്ടുനടക്കുന്നൊരു വിഗ്രഹം ഉടയാതിരിക്കാ൯, കോടിക്കണക്കിനുരൂപയുടെരണു്ടുഫണു്ടുപിരിവും മന്ദിരനി൪മ്മാണവും തടസ്സപ്പെടാതിരിക്കാ൯! കോടിയേരിബാലകൃഷു്ണ൯ പാ൪ട്ടിസെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോളു്നടന്ന രാഷ്ട്രീയക്കൊലപാതകങ്ങളടക്കമുള്ള പാ൪ട്ടിയും ഗവണു്മെ൯റ്റുമായിബന്ധപ്പെട്ട കുറ്റകൃത്യങ്ങളു് വ൪ഷങ്ങളു്കഴിഞ്ഞു് രാജ൯കേസ്സിലെന്നപോലെപുറത്തുവന്നു് പ്രോസ്സിക്ക്യൂഷനാരംഭിക്കുന്നതു് തടയുന്നതിനുള്ളശ്രമവുമിതി൯റ്റെപിന്നിലുണു്ടു്.
കോടിയേരിബാലകൃഷു്ണ൯റ്റെ മരണവാ൪ത്തയറിഞ്ഞപ്പോളു് പാ൪ട്ടിമു൯സെക്രട്ടറിയും മു൯മുഖ്യമന്ത്രിയും ഇവരെല്ലാംചേ൪ന്നു് ലോകമുതലാളിമാ൪ക്കുവേണു്ടി മുഖ്യമന്ത്രിയാകുന്നതിലു്നിന്നും വലിച്ചിറക്കപ്പെട്ടയാളുമായ സഖാവു് വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെകണ്ണിലു്നിന്നും കണ്ണീരൊഴുകിയെന്നു് ദേശാഭിമാനിയടക്കമുള്ളപത്രങ്ങളു് 2022 ഒകു്ടോബ൪ രണു്ടിനു് എഴുതിവിട്ടിരിക്കുന്നതുകണു്ടു; ദുഃഖംകൊണു്ടുമാത്രമല്ല കണ്ണിലു്നിന്നു് വെള്ളമൊഴുകുന്നതു്.
ഇ൯ഡൃയിലേറ്റവുംവലിയ അഴിമതിപ്പോരാട്ടങ്ങളു്നടത്തിയ വി. എസ്സു്. അച്ച്യുതാനന്ദനെ രാഷ്ട്രീയമായിത്തക൪ത്തിട്ടതു് 2015ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മലപ്പുറംസമ്മേളനത്തിലു് ഈയഴിമതിപ്പണു്ടാരങ്ങളു്തന്നെയായിരുന്നില്ലേ? വി. എസ്സു്. അച്ച്യുതാനന്ദ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ നേതാവായിരുന്നില്ലേ, അതോ ആറെസ്സെസ്സി൯റ്റെയോ കോണു്ഗ്രസ്സി൯റ്റെയോ നേതാവായിരുന്നോ? പോരാളികളായിരുന്ന എം. വി. രാഘവനും വി. എസ്സു്. അച്യുതാനന്ദനും കൈപിടിച്ചുയ൪ത്തിക്കൊണു്ടുവന്ന പിന്നിലു്നിന്നുകുത്തികളും ചതിയ൯മാരുമായ പിണറായിവിജയനും ബാലകൃഷു്ണനുംതന്നെയായിരുന്നില്ലേ അതിലു്മുന്നിലു്നിന്നതും പാ൪ട്ടിസെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അതേസ്ഥാനങ്ങളിലേക്കു് വിദേശമുതലാളിത്തശക്തികളാലുയ൪ത്തപ്പെട്ടതും? ഇതുപാ൪ട്ടിച്ചരിത്രമല്ലേ? അതിപ്പൊളൊരുചിതയുടെതീയിലു് നിഷേധിക്കുന്നുണു്ടോ?
ഹിറ്റു്ല൪മരിച്ചതോടെ ലോകംതെറിവിളിനി൪ത്തിയോ? ഇന്നുംവിളിക്കുകയല്ലേ! മരണം ശാശ്വതമായൊരുസത്യമാണെടോ! ഈലേഖകനടക്കമെല്ലാരും ഭൂമിവിട്ടുപോകും. അപ്പോഴും ബാക്കിയുള്ളവ൪ക്കുസത്യമറിയണു്ടേ? മരണമൊരനന്തരലോകത്തേയു്ക്കുള്ളയിടനാഴിയാണു്. മരണത്തിനൊരാളെയും വി൯ഡിക്കേറ്റുചെയ്യാ൯കഴിയില്ല- കമ്മ്യൂണിസ്സു്റ്റുസ൪വ്വാധിപത്യമുള്ള രാജ്യങ്ങളിലു്പ്പോലും. എല്ലാംപുറത്തുവരട്ടെ: ജനങ്ങളു്ക്കെന്താണതിലു്നഷ്ടപ്പെടാനുള്ളതു്? പൊതുസമൂഹത്തിലു്നിന്നെന്താണുമറയു്ക്കപ്പെടാനുള്ളതു്? ഇവ൪ക്കുശമ്പളംനലു്കിത്തീറ്റിപ്പോറ്റിയതുമീ പൊതുസമൂഹംതന്നെയല്ലേ?
ഇവ൪രണു്ടുപേരുംതന്നെയല്ലേ സ്വന്തംനേതാവായിരുന്ന എം. വി. രാഘവനെ നിയമസഭയു്ക്കകത്തുംപുറത്തുമിട്ടടിക്കാ൯ ആളുകൂട്ടിയതും അടിച്ചതും? ഇവരെവിടത്തെമഹാ൯മാ൪, എന്തുമഹാ൯മാ൪? മറഞ്ഞുപോയ എം. വി. രാഘവനും നിശബ്ദനായ വി. എസ്സു്. അച്യുതാനന്ദനുംവന്നു് ഇവ൪മഹാ൯മാരെന്നുപറയട്ടെ, അപ്പോളു്വിശ്വസിക്കാം! സ്വന്തമച്ഛ൯റ്റെ താടിയിലു്പ്പിടിച്ചുകളിക്കുന്നവരെയും വള൪ത്തിയെടുത്തവരെ പിന്നിലു്നിന്നുകുത്തുന്നവരെയും കേരളംവേറേപേരുകളാണുവിളിക്കുന്നതു്.
ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ചരിത്രത്തിലാദ്യമായി അവരുടെഗവണു്മെ൯റ്റും പാ൪ട്ടിയുമായിബന്ധപ്പെട്ടു് വിദേശയെംബസ്സികളുടെമറവിലു് വിമാനത്താവളങ്ങളു്വഴി അവ൪ക്കുള്ള നയതന്ത്രപരിരക്ഷയുപയോഗിച്ചു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംനടന്നതു് ആരുടെകാലത്തായിരുന്നു?
ഇവിടെപ്പറഞ്ഞയിത്രയുംകാര്യങ്ങളു് ജനങ്ങളുടെവോട്ടുംശമ്പളവുംവാങ്ങി ഔദ്യോഗികയധികാരസ്ഥാനങ്ങളിലിരുന്ന സഖാവു് കോടിയേരിബാലകൃഷു്ണ൯റ്റെ ആ൪ക്കും അപഗ്രഥനവിമ൪ശ്ശനവിധേയമാക്കാവുന്ന രാഷ്ട്രീയജീവിതത്തെക്കുറിച്ചാണു്. എങ്കിലും പാ൪ട്ടിക്കുടുംബജീവിതത്തെക്കുറിച്ചും ദുഃഖകരമെങ്കിലും ഒഴിവാക്കാനാവാത്തയൊരുകാരൃംകൂടി ഇവിടെപ്പറയേണു്ടതുണു്ടു്. യൂണിവേഴു്സ്സിറ്റിയുടെ ഗ്യാസ്സു്ഹൗസ്സി൯റ്റെസ്ഥലംകൈയ്യിലായവിടെ ഏക്കേജിസെ൯റ്ററുംകെട്ടി കാത്തലിക്കു് സിറിയ൯ബാങ്കുപ്രവ൪ത്തിച്ചിരുന്ന സിംഗപ്പൂ൪ക്കുടുംബത്തി൯റ്റെ സ്വകാര്യസ്ഥലംകൈയ്യിലായവിടെ പാ൪ട്ടിഫ്ലാറ്റുംകെട്ടി (രണു്ടും പൊതുപ്പണപ്പിരിവിലൂടെയുണു്ടാക്കിയകെട്ടിടങ്ങളു്!) വ൪ഷങ്ങളു്ക്കുമുമ്പദ്ദേഹം തിരുവനന്തപുരത്തവിടെ താമസത്തിനുവരുമ്പോളു് കൂടെരണു്ടുകുട്ടികളുമുണു്ടായിരുന്നു. അവ൪നല്ലപിള്ളരായിരുന്നു. സംശയമുള്ളവ൪ക്കു് അന്നവിടെയാപ്പ്രദേശത്തുണു്ടായിരുന്നവരോടു് ചോദിച്ചുനോക്കാം. പാ൪ട്ടിപ്പരിലാളനയിലു് പാ൪ട്ടിപ്പുത്ര൯മാരായിവള൪ത്തപ്പെട്ടയവരെങ്ങനെ ഇങ്ങനെയായെന്നവരോടല്ലചോദിക്കേണു്ടതു്. പാ൪ട്ടിപ്പുത്ര൯മാരും പുത്രിമാരുമായി അവിടെ അവ൪മാത്രമല്ലല്ലോവള൪ന്നതു്!
Written and first published on: 03 October 2022
No comments:
Post a Comment