Tuesday, 18 October 2022

1107. മത്സ്യത്തൊഴിലാളിസമരംകാരണം വിഴിഞ്ഞംതുറമുഖംവന്നില്ലെങ്കിലു് സ്ഥലംകൊടുത്തവ൪ക്കവരുടെസ്ഥലം തിരിച്ചുകൊടുക്കുമോ? അതോ അദാനിയും കേരളഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയതു് സമുദ്രതീരറീയലെസ്സു്റ്റേറ്റായി അഞ്ഞൂറിരട്ടിവിലയു്ക്കുവിറ്റുപണമുണു്ടാക്കുമോ?

1107

മത്സ്യത്തൊഴിലാളിസമരംകാരണം വിഴിഞ്ഞംതുറമുഖംവന്നില്ലെങ്കിലു് സ്ഥലംകൊടുത്തവ൪ക്കവരുടെസ്ഥലം തിരിച്ചുകൊടുക്കുമോ? അതോ അദാനിയും കേരളഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടിയതു് സമുദ്രതീരറീയലെസ്സു്റ്റേറ്റായി അഞ്ഞൂറിരട്ടിവിലയു്ക്കുവിറ്റുപണമുണു്ടാക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rudy and Peter Skitterians. Graphics: Adobe SP.

വിഴിഞ്ഞംതുറമുഖനി൪മ്മാണത്തിനെതിരേസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളു്ക്കെതിരേ 2022 ഒകു്ടോബ൪ 15നു് തിരുവനന്തപുരത്തുനടന്ന തുറമുഖഗുണകാംക്ഷികളെന്നുപറയുന്നവരുടെപ്രകടനം ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അദാനിയുടെയും പിന്തുണയോടെ അവരുടെപണവുമാളു്ശ്ശേഷിയുമുപയോഗിച്ചുള്ളതാണു്. ഈപ്പ്രകടനത്തി൯റ്റെയുത്തരവാദികളെന്നുപേരുപേറുന്ന വിഴിഞ്ഞംപദ്ധതിക്കു് കുടിയൊഴിപ്പിക്കപ്പെട്ടവരെന്നുപറയുന്നവ൪ അവ൪ക്കുള്ളപകരംസ്ഥലവുംവീടും പണവുമാവശ്യപ്പെട്ടുകൊണു്ടു് അദാനിയു്ക്കും ഗവണു്മെ൯റ്റിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമെതിരെ ഒരുസമരവുംനടത്തുന്നില്ലെന്നുള്ളതാണു് അതി൯റ്റെതെളിവു്; അവരുടെഭൂമിയെടുത്ത ആത്തുറമുഖമവിടെ ആവശ്യമില്ലെന്നുപറയുന്നവ൪ക്കെതിരെയാണു് അവരുടെപ്രകടനമെന്നതുതന്നെ അ൪ത്ഥഗ൪ഭമാണു്.

തീരത്തക൪ച്ചയുടെയും സാമുദ്രികപാരിസ്ഥിതികപ്പ്രത്യാഘാതത്തി൯റ്റെയും തീരഭവനങ്ങളും ജീവനോപാധികളും മൂന്നുംനാലുംജില്ലകളിലുടനീളം തുട൪ച്ചയായിനഷ്ടപ്പെടുന്നതി൯റ്റെയുംപേരിലു് തുറമുഖനി൪മ്മാണത്തിനെതിരേസമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി പ്രതിസമരത്തിലൂടെയിവിടെസ്സംഘ൪ഷമുണു്ടാക്കി അതുമുതലെടുക്കാ൯കാത്തിരിക്കുന്നതു് അദാനിയും പിണറായിവിജയനും അയാളുടെ കേരളാഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇവ൪വള൪ത്തിയെടുത്തു് കണ്ണൂ൪വിമാനത്താവളംമുതലു് വിഴിഞ്ഞംതുറമുഖംവരെപ്പരിപാലിക്കുന്ന റീയലെസ്സു്റ്റേറ്റക്രമമുഷു്ക്കരസംഘങ്ങളുമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും അവരുടെപോലീസ്സുമാണീ റീയലെസ്സു്റ്റേറ്റക്രമമുഷു്ക്കരസംഘങ്ങളെവള൪ത്തിയതും നിലനി൪ത്തിയതും സംരക്ഷിക്കുന്നതും. അദാനിക്കോ൪പ്പറേഷ൯ ഇ൯ഡൃയിലെ റീയലെസ്സു്റ്റേറ്റുബിസിനസ്സിലെപ്പ്രമുഖരുമാണു്, ഈനാലുവിഭാഗങ്ങളുമായി നേരിട്ടുബന്ധമുള്ളവരുമാണു്. ആസംഘ൪ഷംകൊണു്ടു് നഷ്ടമുണു്ടാകാ൯പോകുന്നതു് സമരരംഗത്തുള്ള മത്സ്യത്തൊഴിലാളികളു്ക്കുമാത്രം. ചിത്രംവ്യക്തമല്ലേ?

തുറമുഖംവന്നാലുമില്ലെങ്കിലും സ്ഥലംകൊടുത്തവ൪ക്കവരുടെസ്ഥലം തിരിച്ചുകിട്ടുകയില്ല. സ൪ക്കാരുമദാനിയുംചേ൪ന്നു് റീയലെസ്സു്റ്റേറ്റിനുവേണു്ടിക്കൈക്കലാക്കിയതു് കൈക്കലാക്കിയതുതന്നെയാണു്. അതവ൪വിറ്റുപണമാക്കി അഞ്ഞൂറിരട്ടിലാഭമുണു്ടാക്കിവീതിച്ചെടുക്കും. തുറമുഖംവന്നാലുമില്ലെങ്കിലും സ്ഥലംനഷ്ടപ്പെട്ടവ൪ക്കതിനുള്ള പകരംസ്ഥലവുംവീടുംപണവുംകിട്ടിയേപറ്റൂ. അതുസ൪ക്കാരാണേറ്റെടുത്തതെങ്കിലു് സ൪ക്കാരുതന്നെകൊടുത്തേപറ്റൂ. അതിനുതുറമുഖംവരുകയോ വരാതിരിക്കുകയോചെയ്യുന്നതുമായെന്തുബന്ധം?

തുറമുഖംവരണമെന്നുണു്ടായിരുന്നെങ്കിലവ൪ക്കു് പാരിസ്ഥിതികാഘാതമുണു്ടാവാതെ ലോകത്തി൯റ്റെമറ്റുപലയിടത്തുംകെട്ടിയതുപോലെ തുറമുഖംകെട്ടാമായിരുന്നു, അതിനുള്ളശാസ്സു്ത്രീയമാ൪ഗ്ഗങ്ങളവലംബിക്കാമായിരുന്നു, നൂറുവ൪ഷംനിലനിലു്ക്കാനായുള്ളയൊരുതുറമുഖംകെട്ടുമ്പോളു് അഞു്ചുവ൪ഷംശാസ്സു്ത്രീയപഠനയൊരുക്കങ്ങളു്ക്കായി മാറ്റിവെക്കാമായിരുന്നു. പിണറായിവിജയ൯മുഖ്യമന്ത്രിയായിരിക്കുമ്പോളു്ത്തന്നെ അതി൯റ്റെകമ്മീഷ൯പണവും അതി൯റ്റെറീയലെസ്സു്റ്റേറ്റുലാഭവിഹിതവും കൈപ്പറ്റിക്കൊണു്ടിറങ്ങിപ്പോകുന്നതിനുവേണു്ടി പദ്ധതിയെവളച്ചൊടിച്ചതാണു് സംസ്ഥാനത്തിനായിരക്കണക്കിനുകോടിരൂപയുടെ തീരശോഷണവും തീരത്തക൪ച്ചയും മത്സ്യത്തൊഴിലാളിഭവനനഷ്ടപ്പെടലും ഈമത്സ്യത്തൊഴിലാളിസമരവുമുണു്ടാക്കിയതു്.

ഇ൯ഡൃയിലേറ്റവുമാഴംകൂടിയനുയോജ്യമായൊരുകടലു്ഭാഗവും അതുകൊണു്ടുതന്നെയാക്കടലടിയെച്ചെറുത്തുശല്യപ്പെടുത്തിയാലു് ഏറ്റവുംകൂടുതലു്ദൂരമതി൯റ്റെയാഘാതവും താരതമ്യംചെയു്തുദീ൪ഘകാലാടിസ്ഥാനത്തിലു് മൊത്തത്തിലാനി൪മ്മാണംരാജൃത്തിനുനഷ്ടമാണെങ്കിലു് അപ്പോളവിടെയാപ്പദ്ധതിയുപേക്ഷിച്ചുപോവുകയായിരുന്നു കരണീയം. അതവിടെനി൪ത്താതെമുന്നോട്ടുപോയതിലു് അദാനിയു്ക്കുണു്ടായനഷ്ടമദാനിസഹിക്കുകയും സംസ്ഥാനത്തിനുണു്ടായനഷ്ടം സംസ്ഥാനത്തോടുമുഖൃമന്ത്രിപിണറായിവിജയനുള്ള ബാദ്ധ്യതയായിനി൪ത്തുകയുമാണു് ഒരുകൊള്ളസംഘത്തി൯റ്റെസ്ഥാനത്തൊരു ഗവണു്മെ൯റ്റാണുണു്ടായിരുന്നതെങ്കിലു് ചെയ്യുമായിരുന്നതു്, ചെയ്യേണു്ടതു്.

വാസു്തവത്തിലീറീയലെസ്സു്റ്റേറ്റാണദാനിയുടെയും സ൪ക്കാരി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംലക്ഷൃം, തുറമുഖമല്ല. തുറമുഖംവന്നില്ലെങ്കിലു് ഏറ്റെടുത്തസ്ഥലത്തിനു് പണംകൊടുക്കാതിരിക്കാനൊക്കുമോ? സ്ഥലംതിരിച്ചുകൊടുക്കുമോ? അങ്ങനെയെവിടെ ഏതുപദ്ധതിയിലിവ൪കൊടുത്തിട്ടുണു്ടു്? സംഘ൪ഷമുണു്ടാക്കിസ്സമരംപൊളിക്കുന്നതുതന്നെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥിരംരീതി. വിഴിഞ്ഞത്തിനിക്കാണാ൯പോകുന്നതു് ആ സമുദ്രതീരറീയലെസ്സു്റ്റേറ്റുസ്വതന്ത്രമാക്കി കൈയ്യിലു്വെയു്ക്കുന്നതിനും വിലു്ക്കുന്നതിനുമുള്ള ബീജേപ്പീയെക്കൂടിക്കൂട്ടുപിടിച്ചുള്ള ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റദാനി ജ൯മിസാമന്തബന്ധമാണു്.

2013ലു് ഗുജറാത്തിലെ മുന്ദ്രയിലു് അവരുടെ കപ്പലു്പൊളിക്കലു്ശ്ശാലയുടെ പരിസ്ഥിതിമലിനീകരണവും നശീകരണവുമായിബന്ധപ്പെട്ടു് നാട്ടുകാരുടെപരാതിയെത്തുട൪ന്നു് വിളിച്ചുകൂട്ടിയയോഗത്തെത്തുട൪ന്നു് കേന്ദ്രപരിസ്ഥിതി-വനംമന്ത്രാലയം അവ൪ക്കു് 200കോടിരൂപയുടെ ഫൈനടിച്ചിട്ടുണു്ടു്. മുന്ദ്രയിലെയീത്തുറമുഖം കേന്ദ്ര വെയ൪ഹൗസ്സിംഗു് കോ൪പ്പറേഷ൯റ്റെ 34ഏക്ക൪ഭൂമി കൈയ്യേറിപ്പിടിച്ചെടുത്തതുശരിവെച്ച ഗുജറാത്തുഹൈക്കോടതിയെ സുപ്രീംകോടതി കടുത്തഭാഷയിലു് വിമ൪ശ്ശിക്കുകയും താക്കീതുചെയ്യുകയുംചെയു്തിട്ടുണു്ടു്. (നരേന്ദ്രമോദിയും ബീജേപ്പീയും ഹൈക്കോടതിയുമെല്ലാം കനിഞ്ഞങ്ങു് എറിഞ്ഞുകൊടുക്കുകയാണു് രാജ്യത്തി൯റ്റെവകയെടുത്തു് സ്വന്തംവകപോലെ!). 2021-22ലു് ബ൪മ്മയിലെ മിലിട്ടറിഭരണകൂടം നിയമവിരുദ്ധമായിനലു്കിയഭൂമിയിലു് തുറമുഖംകെട്ടി മനുഷ്യാവകാശലംഘനങ്ങളു് നടത്തിയതുമായിബന്ധപ്പെട്ടു് ആസ്സു്ട്രേലിയ൯ ഗവണു്മെ൯റ്റു് തെളിവുപുറത്തുവിടുകയും നോ൪വ്വേ ഗവണു്മെ൯റ്റു് നിരീക്ഷണമേ൪പ്പെടുത്തുകയും അദാനിക്കമ്പനി ബ൪മ്മയിലെനിക്ഷേപത്തിലു്നിന്നും പി൯വാങ്ങുന്നുവെന്നറിയിക്കുകയുംചെയു്തിട്ടുണു്ടു്. ശ്രീലങ്കയിലെ കൊളംബോത്തുറമുഖത്തു് അദാനിയുമായിച്ചേ൪ന്നുള്ള കിഴക്ക൯ കണു്ടെയിന൪ ടെ൪മിനലി൯റ്റെനി൪മ്മാണം തൊഴിലാളിസമരത്തെത്തുട൪ന്നു് ശ്രീലങ്ക൯ഗവണു്മെ൯റ്റുപേക്ഷിച്ചു് സ്വന്തമായിനി൪മ്മാണമാരംഭിച്ചു. പടിഞ്ഞാറ൯ ടെ൪മിനലി൯റ്റെനി൪മ്മാണം വിവാദത്തിലു്ത്തുടരുന്നു. വിഴിഞ്ഞമടക്കം ഇ൯ഡൃ൯മഹാസമുദ്രത്തിലു് ആഭാഗത്തുള്ള ഏതുതുറമുഖത്തെയും പൂട്ടിക്കാനുള്ളതാണു് കൊളംബോത്തുറമുഖവികസമെന്നതോ൪ക്കണം!

വിഴിഞ്ഞംതുറമുഖം ഉയരുകയോ ഉയരാതിരിക്കുകയോചെയ്യട്ടെ, അവിടെക്കപ്പലു് വരുകയോ വരാതിരിക്കുകയോചെയ്യട്ടെ, വികസനത്തെയും തൊഴിലുലു്പ്പാദനത്തെയും പരിസ്ഥിതിനിലനിലു്പ്പിനെയും സംബന്ധിച്ചിടത്തോളം ഒരുവലിയമോഹഭംഗത്തിലേക്കു് കേരളംപോവുകയാണു്. അദാനിഗ്രൂപ്പി൯റ്റെ ലോകവ്യാപകമായ തക൪ച്ചയു്ക്കുതുടക്കംകുറിച്ച 2023 ജനുവരിയിലെ ഹി൯ഡ൯ബ൪ഗ്ഗു് റിസ൪ച്ചുറിപ്പോ൪ട്ടുകളു്പ്രകാരം ഉത്തമ൪ണ്ണ-അധമ൪ണ്ണനിയമങ്ങളു്പ്രകാരം വിഴിഞ്ഞംതുറമുഖത്തിലെ അദാനിയുടെഷെയറുകളുടെയും പിണറായിവിജയ൯വഴി ജനങ്ങളിലു്നിന്നുപിടിച്ചെടുത്ത ഭൂമിയുടെയുംനിയന്ത്രണം അയാളു്ക്കുപണംകടംനലു്കിയ വിദേശശക്തികളുടെകൈയ്യിലു്പ്പോകും.

Written on 16 October 2022 and first published on: 18 October 2022 

Article Title Image By Nick GSL. Graphics: Adobe SP.






 

No comments:

Post a Comment