Tuesday, 11 October 2022

1093. ബീജേപ്പീയുടെസംസ്ഥാനപ്രസിഡ൯റ്റു് പറഞ്ഞൊത്തപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടും അയാളു് തിരിയണച്ചുകൊണു്ടിരിക്കുന്ന സന്ദീപു് വാര്യ൪ കോണു്ഗ്രസ്സിലോട്ടുംപോകാനുള്ളസമയമായി; മറ്റുള്ളവരെവിടെയോപോകട്ടെ!

1093

ബീജേപ്പീയുടെസംസ്ഥാനപ്രസിഡ൯റ്റു് പറഞ്ഞൊത്തപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടും അയാളു് തിരിയണച്ചുകൊണു്ടിരിക്കുന്ന സന്ദീപു് വാര്യ൪ കോണു്ഗ്രസ്സിലോട്ടുംപോകാനുള്ളസമയമായി; മറ്റുള്ളവരെവിടെയോപോകട്ടെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vinicius Amnx Amano. Graphics: Adobe SP.


ബീജേപ്പീയുടെസംസ്ഥാനപ്രസിഡ൯റ്റു് പറഞ്ഞൊത്തപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടും അയാളു് തിരിയണച്ചുകൊണു്ടിരിക്കുന്ന സന്ദീപു് വാര്യ൪ കോണു്ഗ്രസ്സിലോട്ടുംപോകാനുള്ളസമയമായി; മറ്റുള്ളവരെവിടെയോപോകട്ടെ! റിലയ൯സ്സി൯റ്റെയുമദാനിയുടെയുമൊരു വാലുമാത്രമായി സ്വന്തമായിവ്യക്തിത്വമൊന്നുമില്ലാത്ത ബീജേപ്പീയുടെതക൪ച്ച കേരളത്തി൯റ്റെയനിവാര്യതയാണു്. കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംതമ്മിലു് തെരഞ്ഞെടുപ്പുകളിലു് നേരിട്ടുമത്സരിച്ചു് തീപാറുന്നമത്സരമുണു്ടാവട്ടെ! അതിന്നിടയിലു് ബീജേപ്പീയുമവരുടെവോട്ടുകച്ചവടമൊന്നുംവേണു്ട.

2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുസമയത്തു് കോടിക്കണക്കിനുരൂപയുടെ കള്ളപ്പണമോ കുഴലു്പ്പണമോ ഒക്കെയുമായി ബീജേപ്പീസംസ്ഥാനപ്രസിഡ൯റ്റു് കെ. സുരേന്ദ്രനുതെളിവുസഹിതംപിടിവീണപ്പോളു് കേസ്സെടുത്തതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുപരണത്തുവെച്ചതു് കേന്ദ്രബീജേപ്പീനി൪ദ്ദേശപ്പ്രകാരം സംസ്ഥാനത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേരാ൯തയാറാവാത്ത മുഴുവ൯ബീജേപ്പീനേതാക്കളെയും അവരുടെപ്രവ൪ത്തകരോടൊപ്പം പുറത്താക്കാമെന്ന ത൯റ്റെഭാഗമുടമ്പടി സുരേന്ദ്ര൯ പൂ൪ത്തീകരിക്കണമെന്നവ്യവസ്ഥയിലാണു്. മുഴുവ൯പേരുമാലൈനിലേക്കുചേ൪ന്നിരുന്നെങ്കിലു് ആരെയുമിപ്പോളിതുപോലെ ബീജേപ്പീയിലു്നിന്നും പുറത്താക്കേണു്ടിവരുമായിരുന്നില്ല, പക്ഷേ സംസ്ഥാനബീജേപ്പീയിലെ എല്ലാവിഭാഗങ്ങളെയുമതിനുകിട്ടിയില്ല. കുറേവിഭാഗങ്ങളു് കുതറിനിന്നു. അവരെയാണിപ്പോളു് ഒന്നിനുപുറകേയൊന്നായി പുറത്താക്കുന്നതു്. സംസ്ഥാനബീജേപ്പീമുഴുവനിങ്ങനെ സുരേന്ദ്ര൯സംഘംപോലെ സ്വ൪ണ്ണക്കള്ളക്കടത്തിനും ഡോള൪ക്കടത്തിനും ലൈഫു്മിഷനഴിമതികളു്ക്കും പിന്തുണയുമായി കെ. സുരേന്ദ്രനോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപക്ഷത്തുചേ൪ന്നു് കേന്ദ്രയേജ൯സ്സികളുടെയന്വേഷണങ്ങളെ തക൪ക്കാ൯ശ്രമിക്കാത്തതും ശബരിമലയയ്യപ്പനെക്കാളുയരത്തിലു് പിണറായിവിജയനെപ്പ്രതിഷു്ഠിച്ചുംപുകഴു്ത്തിയും ബിംബവലു്ക്കരിച്ചുകൂടെച്ചേരാ൯ശ്രമിക്കാത്തതും അഭിനന്ദനാ൪ഹംതന്നെയാണു്, ഒരാശ്വാസംതന്നെയാണു്.

പുറത്താക്കപ്പെടുന്നവരുടെരാഷ്ട്രീയഭാവി അവ൪തന്നെതീരുമാനിക്കട്ടെ. ശിവശങ്ക൪, സന്ദീപു് വാര്യ൪, സന്ദീപു് വാചസ്സു്പ്പതി എന്നിങ്ങനെ നിരവധിബീജേപ്പീക്കാരെക്കണു്ടുകൊണു്ടാണിതെഴുതുന്നതു്. അവ൪ക്കുകേരളത്തിലിനി സുപ്പ്രധാനമായപലജോലികളുമുണു്ടെന്നോ൪ക്കുക! കെ. സുരേന്ദ്ര൯വെറും കള്ളപ്പണംകടത്തിലു്നിലു്ക്കാതെ പുതിയയാത്മീയഗുരു പിണറായിവിജയനോടൊപ്പംചേ൪ന്നു് സ്വ൪ണ്ണക്കടത്തിലേക്കും ഡോള൪ക്കടത്തിലേക്കുംകൂടി നീങ്ങട്ടെയെന്നാശംസിക്കുന്നു, എങ്കിലേ കേന്ദ്രബീജേപ്പീയു്ക്കൊത്തയാളാകൂ! കെ. സുരേന്ദ്രനു് പിണറായിവിജയനോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നല്ലഭാവിയുണു്ടു്. ഒരുപക്ഷേ മണു്മറഞ്ഞകോടിയേരിബാലകൃഷു്ണ൯ മൂന്നുപ്രാവശൃമിരുന്നകസേരകിട്ടിയേക്കും.

Written and first published on: 11 October 2022









 

 

 

No comments:

Post a Comment