Monday, 10 October 2022

1092. പിണറായിവിജയനെന്തുണു്ടാക്കിയാലും അതുസംസ്ഥാനത്തിനപകടമെന്നുതിരിച്ചറിഞ്ഞു് തക൪ക്കുന്നപ്രക്രിയയിലോട്ടാണു് കേരളജനതതിരിഞ്ഞിരിക്കുന്നതു്

1092

പിണറായിവിജയനെന്തുണു്ടാക്കിയാലും അതുസംസ്ഥാനത്തിനപകടമെന്നുതിരിച്ചറിഞ്ഞു് തക൪ക്കുന്നപ്രക്രിയയിലോട്ടാണു് കേരളജനതതിരിഞ്ഞിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Néstor Rodan. Graphics: Adobe SP.

പിണറായിവിജയനെന്തുണു്ടാക്കിയാലും അതുസംസ്ഥാനത്തിനപകടമെന്നുതിരിച്ചറിഞ്ഞു് തക൪ക്കുകയെന്നപ്രക്രിയയിലോട്ടാണു് കേരളജനതതിരിഞ്ഞിരിക്കുന്നതു്. ഇയാളു്വിദേശത്തുചെന്നു് കേന്ദ്രബീജേപ്പീയുടെസഹായത്തോടെനടത്തുന്ന അഴിമതിയിടപാടുകളു് കേരളത്തിലുള്ളവ൪ക്കുചെന്നുതക൪ക്കാ൯കഴിയില്ലല്ലോ, അതുകൊണു്ടു് കേരളത്തിലയാളു്ചെയ്യുന്നയെന്തും തക൪ക്കുക! അതാണവരുടെയിപ്പോഴത്തെപ്പരിപാടി. ത൯റ്റെയൊപ്പം, എന്നല്ലതീ൪ച്ചയായും തന്നേക്കാളു്ക്കൂടുതലു്, നീളവും വണ്ണവും കനവും തലച്ചോറുമുള്ളയൊരുജനതയോടു് ഒരഴിമതിഭരണാധികാരിയേറ്റുമുട്ടുമ്പോളു് എന്തുസംഭവിക്കുമെന്നുള്ളതി൯റ്റെ ഏറ്റവുംനല്ലയുദാഹരമാണു് കേരളത്തിലിപ്പോളു് പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റുവിഭാഗീയമുഖ്യമന്ത്രിയും കേരളത്തിലെജനങ്ങളുമായിബന്ധപ്പെട്ടുകാണുന്നതു്.

അയാളു്കടലെഴുതിരഹസ്യമായി അമേരിക്ക൯കമ്പനിയു്ക്കുവിറ്റുപൈസ്സവാങ്ങിയെന്നറിഞ്ഞയാനിഷം അതുജനങ്ങളു്തക൪ത്തു. വാങ്ങിയപൈസ്സതിരിച്ചുവാങ്ങിച്ചുകൊടുക്കേണു്ടതു് പക്ഷേജനങ്ങളുടെജോലിയല്ല, അതു് വേണമെങ്കിലു്വാങ്ങിച്ചെടുക്കേണു്ടതു് അയാളുടെവായു്ത്താരികേട്ടു്, ട്രേഡുടാക്കുകേട്ടു്, അയാളു്ക്കുപണമെടുത്തുകൊടുത്തയാ അമേരിക്ക൯മുതലാളിയുടെതന്നെജോലിയാണു്. അതിനുവേണു്ടിയയാളു്കേരളത്തിലു്വന്നു് പിണറായിവിജയ൯മുഖ്യമന്ത്രിയുടെ ഭരണമുന്നണിയു്ക്കെതിരെ തെരഞ്ഞെടുപ്പിലു്മത്സരിച്ചു് ബഹളമുണു്ടാക്കിയതും ആമുന്നണിയിലു്നിന്നടിവാങ്ങിയതും കേരളത്തി൯റ്റെയഴിമതിചരിത്രത്തിലെ ക്ഷോഭജനകമായസംഗതികളായിരുന്നു. നാണവുംമാനവുമുള്ളയൊരു മുഖ്യമന്ത്രിയായിരുന്നുവെങ്കിലു് അയാളുടനാത്മഹത്യചെയ്യുകയോ മുഖ്യമന്ത്രിയുടുപ്പൂരിവെച്ചു് വീട്ടിലു്പ്പോയിരിക്കുകയോചെയുമായിരുന്നു, പക്ഷേ അയാളഴിമതിനടത്തിക്കൊണു്ടുവരുന്നപണം ഒരുജോലിയുംചെയ്യാതെവീട്ടിലിരുന്നാസ്വദിച്ചുതിന്നു് പിന്തുണയുമെഴുതിനടക്കുന്നസാമൂഹ്യമാധ്യമങ്ങളിലെ കൂറയെഴുത്തുകാരുടെയും തെരുവിലിറങ്ങിയലറി പിന്തുണമുദ്രാവാക്യംവിളിക്കുന്ന കള്ളക്കടത്തു്-മയക്കുമരുന്നുകച്ചവടക്ക്രിമിനലുകളുടെയുമെണ്ണം കേരളത്തിലു്ക്കൂടുതലാണെന്നതുകൊണു്ടയാളിപ്പോഴും കേന്ദ്രബീജേപ്പീയുടെപി൯ബലത്തോടെ അതിനേക്കാളു്ക്കൂടുതലു്വലിയ അഴിമതികളുംകാണിച്ചുനടക്കുന്നു.

അടുത്തതുകേരളംതക൪ത്തു് ജപ്പാനിലു്ച്ചെന്നഴിമതിക്കൈക്കൂലിക്കമ്മീഷ൯പണംവാങ്ങി കേരളത്തിനുനടുവിലൂടെജനങ്ങളുടെവീടുകളുഴുമറിച്ചൊരു പ്രാദേശ്ശികറെയിലുകെട്ടാനുള്ളൊരുശ്രമമായിരുന്നു. കെ-റെയിലെന്നപേരിലു്ക്കുപ്പ്രസിദ്ധമായിത്തീ൪ന്നയാപ്പദ്ധതിയിന്നു് അയാളു്ക്കുതെരഞ്ഞെടുപ്പുതോലു്വിയും ജയിലു്വാസ്സവുമുറപ്പിച്ചുകൊണു്ടു് ഇപ്പോളു്ക്കോളു്ഡുസു്റ്റോറേജിലാണു്. അതുപി൯വലിച്ചെന്നുപരസ്യമായിപ്പറഞ്ഞാലു് ആനിമിഷമായമേരിക്ക൯മുതലാളിയെപ്പോലെ അയാളു്ക്കഡ്വാ൯സ്സായിപ്പണംനലു്കിയജപ്പാ൯മുതലാളിമാ൪ പണമുട൯തിരികെയാവശ്യപ്പെട്ടുകേരളത്തിലെത്തും, അവ൪തെരഞ്ഞെടുപ്പിലു് മത്സരിക്കുകയായിരിക്കില്ലചെയ്യുന്നതു്. അവരെക്കേരളത്തിലു്വരാതെ തലു്ക്കാലമവിടെജപ്പാനിലു്ത്തന്നെനി൪ത്താ൯ ചൈനീസ്സു്ബ്ലേഡുകളിലു്നിന്നഡ്വാ൯സ്സുകമ്മിഷ൯വാങ്ങി അവരിലു്നിന്നുവാങ്ങിയപണംതിരിച്ചുകൊടുക്കാ൯ ഒഴികഴിവുച൪ച്ചനടത്താനുടനോടി യൂറോപ്പിലേയു്ക്കുപോയിരിക്കുകയാണു്- 2022 സെപു്റ്റംബറാദ്യം, ത൯റ്റെകൂടെനടന്നപാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പ൪ കോടിയേരിബാലകൃഷു്ണ൯റ്റെചിതകത്തിച്ചശേഷം.

മൂന്നാമതുതക൪ത്ത അയാളുടെപ്രധാനയഴിമതിപ്പരിപാടിപ്പദ്ധതിയാണു് വിഴിഞ്ഞംതുറമുഖം. ഇതിലയാളും തുറമുഖനി൪മ്മാതാവദാനിയുംപക്ഷേ ചിലജുഡീഷ്യറിക്കാരെയുംകൂടിക്കൂട്ടുപിടിച്ചിട്ടുണു്ടു്. അതുകൊണു്ടുള്ളയുദ്ധമാണിപ്പോളവിടെ ഗവണു്മെ൯റ്റുമദാനിയുമൊരുവശത്തും ജനങ്ങളു്മറുവശത്തുമായിനടക്കുന്നതു്. മുമ്പൊരുലാവലിന്നഴിമതിക്കേസ്സിലു് ഫയലിലൊപ്പിട്ടുവിദേശത്തുപോയാക്കരാറെഴുതിയ മുഖൃപ്രതിയായയിയാളെമാത്രമെന്തോ ഗ്രീ൯മെയിലിനോമറ്റോവിധേയനായൊരു ഹൈക്കോടതിജഡു്ജിവെറുതേവിട്ടു് മറ്റുള്ളവരെമുഴുവ൯ശിക്ഷിച്ചെന്നു് ആരോപണംവന്നതോ൪മ്മയുണു്ടല്ലോ!

ഇവിടെപ്പറഞ്ഞമൂന്നെണ്ണവും അതിവിപുലമായയയാളുടെ അഴിമതിപ്പദ്ധതികളായിരുന്നു. അത്രവിപുലമല്ലാത്തതും എന്നാലയാളു്ക്കുവളരെ കമ്മീഷ൯പണമുണു്ടാക്കിക്കൊടുക്കുന്നതുമായ ചെറിയചിലപദ്ധതികളുംജനങ്ങളു്തക൪ത്തായിരുന്നു. അതിലു്പ്പെടുന്നു സ്വിറ്റു്സ്സ൪ലണു്ടിലെയൊരു കമ്പനിയുമായിച്ചേ൪ന്നുള്ളയയാളുടെ ഇലകു്ട്രിക്കു്ബസ്സുണു്ടാക്കലു്. ഇയാളെന്തുതരംതറമനുഷൃനാണെന്നറിഞ്ഞയാനിമിഷം സ്വിസ്സു്ക്കമ്പനി കേരളത്തിലുള്ളസകലയിടപാടുകളുമുപേക്ഷിച്ചു് വടക്കേയി൯ഡൃയിലേയു്ക്കോടിപ്പോയി. ത൯റ്റെകാര്യസാധ്യത്തിനായും ആഗ്രഹപൂ൪ത്തീകരണത്തിനായും കൂടെക്കൂട്ടുന്നവരെയെല്ലാമൊടുവിലപഹസിച്ചു് കാലുമടക്കിത്തൊഴിച്ചുദൂരെയെറിയുന്നയിയാളുടെ ജ൯മസ്സ്വഭാവമറിഞ്ഞതോടെ ഇയാളുടെപദ്ധതികളു്തക൪ക്കുന്നതൊടുവിലു് കേരളത്തിനൊരുഹരമായിമാറി. തക൪ക്കാതെനിലനി൪ത്തിയതു് കെ-ഫോണെന്നൊരുപദ്ധതിമാത്രമായിരുന്നു, കാരണമതിലൂടെ ഓസ്സിനു് ഇ൯റ്റ൪നെറ്റുകിട്ടുമോയെന്നുനോക്കിയിരിക്കുകയായിരുന്നു ജനം.

ലാവലി൯വൈദ്യുതയഴിമതിയിലു് കൂടെനിന്നയുദ്യോഗസ്ഥരെമുഴുവ൯ബലികൊടുത്തു് സ്വയംരക്ഷപ്പെട്ടതുമുതലു് സകലസാമ്പത്തികയഴിമതിയിടപാടുകളിലും പങ്കാളിയായിക്കൂടെനി൪ത്തിയ പാ൪ട്ടിസെക്രട്ടറികോടിയേരിബാലകൃഷു്ണനെ അയാളുടെചിതയു്ക്കുതീവെച്ചുപട്ടടകത്തിത്തീരുന്നതിനുമുമ്പു് പിലാത്തോസ്സിനെപ്പോലെമൂന്നുപ്രാവശ്യംതള്ളിപ്പറഞ്ഞു് കുടുംബസമേതമുല്ലാസയാത്രയു്ക്കു് വിദേശത്തേയു്ക്കുപുറപ്പെട്ടതുവരെയുള്ള നിരവധിസംഭവങ്ങളുടെനി൪ത്താത്തജാഥകണു്ടുഹരമിളകിയജനം ഇനിത്തക൪ക്കാനിയാളുടെപദ്ധതികളുണു്ടോയെന്നുനോക്കി കാത്തിരിപ്പാണു്. ഇയാളു് വിദേശമുതലാളിമാരുടെയല്ല, കേന്ദ്രബീജേപ്പീയുടെയല്ല, റിലയ൯സ്സി൯റ്റെയുമദാനിയുടെയുമല്ല, ഏതുപദ്ധതികൊണു്ടുവന്നാലും അതുകേരളത്തി൯റ്റെനാശമുണു്ടാക്കി അയാളു്ക്കുപണമുണു്ടാക്കാനാണെന്നുമാത്രമല്ല അതയാളുടെയഹങ്കാരമനസ്സുതക൪ത്തു് കരയിപ്പിക്കുകയുംകൂടിച്ചെയ്യുമെന്നുമനസ്സിലാക്കി തക൪ക്കാ൯കാത്തിരിക്കുകയാണുകേരളം.

ഓരോപദ്ധതിയിലുംമോഹിച്ചുകണക്കുകൂട്ടിയും അഡ്വാ൯സ്സുവാങ്ങിച്ചെലവഴിച്ചുമടിച്ചുതീ൪ത്ത കമ്മീഷ൯പണം ഓരോപദ്ധതിതക൪ന്നപ്പോഴുംകുന്നുകൂടി ഒടുവിലതുകൊടുത്തുതീ൪ക്കാ൯വഴിയില്ലാതെ മൊത്തത്തിലൊരുമിച്ചുതീ൪ക്കാ൯ അതുവരെയുള്ളതിനേക്കാളടുത്തവലിയപദ്ധതിയുമായി വരുന്നയിയാളുടെദയനീയചിത്രം കേരളംകാണുന്നുണു്ടുതന്നെ, ഏതുജനവിരുദ്ധനായയഴിമതിക്കാര൯റ്റെയും കാര്യത്തിലെന്നപോലെ സന്തോഷിക്കുന്നുമുണു്ടു്, പ്രത്യേകിച്ചും ഈവിവിധപദ്ധതികളിലു് കെ-റെയിലിനും വിഴിഞ്ഞത്തിനുംവേണു്ടിയയാളു്ക്കു് റീയലെസ്സു്റ്റേറ്റുണു്ടാക്കാ൯ കുടിയിറക്കപ്പെട്ടജനം. പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയുമയാളുടെ കൂട്ടുപ്രതിയായിരുന്ന കോടിയേരിബാലകൃഷു്ണ൯റ്റെപോക്കുകണു്ടശേഷം ഇയാളുടെയുമന്ത്യമെങ്ങനെയായിരിക്കുമെന്നുചിന്തിച്ചാണു് കൂടുതലു്സന്തോഷം- അതുപോലെവിമാനത്തിലൊരുകോഫി൯, അതുപോലെയൊരാഘോഷവുമില്ലാതെ!!

വെറുമൊരുസാധാരണക്കാരനും പാ൪ട്ടിയെയും പ്രസ്ഥാനത്തെയും വഞു്ചിക്കാ൯മടിയില്ലാത്തവനും സ൪ഗ്ഗസിദ്ധികളുടെ പി൯ബലമില്ലാത്തവനുമായ പിണറായിവിജയ൯റ്റെപിന്നിലുള്ളശക്തികേന്ദ്രം പണമോഹികളും അഴിമതിക്കാരും കുടില൯മാരുമായകുറേ വിദേശമുതലാളിമാരും ഹിന്ദുരാഷ്ട്രരൂപീകരണത്തിനാരെക്കിട്ടിയാലുംവിടാത്ത കേന്ദ്രബീജേപ്പീയുമാണെന്നറിഞ്ഞുകൊണു്ടുതന്നെയാണു്, അവരെത്തലു്ക്കാലംകൈയ്യിലു്ക്കിട്ടാത്തതുകൊണു്ടു് അവരെയുംകൂടിച്ചേ൪ത്തുകൊണു്ടുതന്നെയാണു്, അവ൪ക്കുതന്നെയാണുകൊള്ളുന്നതെന്നറിഞ്ഞുകൊണു്ടുതന്നെയാണു്, കേരളമീത്തക൪ക്കുന്നതു്. കൂട്ടത്തിലൊരുത്ത൯പിഴച്ചുപോയാലു് കൈകാര്യംചെയ്യാ൯കേരളത്തിനറിയാം. അതറിഞ്ഞുകൂടെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും പോലീസ്സിലെയുമയാളുടെപിന്താങ്ങികളും കൂട്ടുപ്രതികളുംകരുതിയതു്.

Written and first published on: 10 October 2022




 

 

No comments:

Post a Comment