Thursday 20 October 2022

1113. വിഴിഞ്ഞംതുറമുഖസമരംചെന്നുകൊള്ളുന്നതിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കാളു് ബീജേപ്പീയുടെനെഞു്ചിലാണു്, കാരണം ബീജേപ്പീവള൪ത്തിയെടുത്തുലോകസമ്പന്നനാക്കിയ കോ൪പ്പറേറ്റിനെതിരെ കേരളത്തിലെയാദ്യത്തെ അതിശക്തസമരമാണതു്. അതുവിജയിച്ചാലു് ബീജേപ്പീയുടെകോ൪പ്പറേറ്റുരാഷ്ട്രീയമാണുപൊളിയുന്നതു്

1113

വിഴിഞ്ഞംതുറമുഖസമരംചെന്നുകൊള്ളുന്നതിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കാളു് ബീജേപ്പീയുടെനെഞു്ചിലാണു്, കാരണം ബീജേപ്പീവള൪ത്തിയെടുത്തുലോകസമ്പന്നനാക്കിയ കോ൪പ്പറേറ്റിനെതിരെ കേരളത്തിലെയാദ്യത്തെ അതിശക്തസമരമാണതു്. അതുവിജയിച്ചാലു് ബീജേപ്പീയുടെകോ൪പ്പറേറ്റുരാഷ്ട്രീയമാണുപൊളിയുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pasi Mämmelä. Graphics: Adobe SP.


വിഴിഞ്ഞംതുറമുഖസമരംചെന്നുകൊള്ളുന്നതിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കാളു് ബീജേപ്പീയുടെനെഞു്ചിലാണു്, കാരണം ബീജേപ്പീവള൪ത്തിയെടുത്തുലോകസമ്പന്നനാക്കിയ കോ൪പ്പറേറ്റിനെതിരെ കേരളത്തിലെയാദ്യത്തെയതിശക്തസമരമാണതു്. അതുവിജയിച്ചാലു് ബീജേപ്പീയുടെകോ൪പ്പറേറ്റുരാഷ്ട്രീയമാണുപൊളിയുന്നതു്. മാത്രമല്ല, കേന്ദ്രമതകോ൪പ്പറേറ്റുഭരണംനടത്തുന്ന ബീജേപ്പീയുടെകാലിലു്ത്തൂങ്ങിക്കിടക്കുന്ന കേരളമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയ൯റ്റെകഴുത്തിലു്കയറിയിരുന്നു് കേരളത്തിലെത്തിയമുതലാളിമാ൪ക്കെതിരെയാവും അടുത്തതു്.

പിണറായിവിജയനുമയാളുടെഗവണു്മെ൯റ്റിനും ലുലുമാളു്പോലെയുള്ളമുതലാളിമാ൪ക്കും അദാനിപോലെയുള്ള കോ൪പ്പറേറ്റുകളു്ക്കുമെതിരായ സകലകേസ്സുകളുംതള്ളിയതുകണു്ടാണു് അതി൯റ്റെപൊരുളറിഞ്ഞുജുഡീഷ്യറിയുടെവിലക്കുതള്ളി മത്സ്യത്തൊഴിലാളിസമരമിപ്പോഴും വിഴിഞ്ഞത്തുമാത്രമല്ല മറ്റുള്ളിടങ്ങളിലോട്ടുവ്യാപിച്ചും മുന്നോട്ടുപോകുന്നു. ആപ്പറഞ്ഞയത്രയുംശക്തികളു്ക്കെതിരെയുള്ള സകലകേസ്സുംതള്ളി അവരെല്ലാമൊരുചിച്ചുചേ൪ന്ന തുറമുഖനി൪മ്മാണത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെസമരംമാത്രംവിലക്കിയതു് കേരളം അതീവഗൗരവത്തോടെതന്നെയാണെടുക്കുന്നതു്. മാറുന്നകാലത്തി൯റ്റെമാറ്റമാണു് ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലും എകു്സ്സിക്ക്യുട്ടീവിലും മീഡിയയിലുംനടക്കുന്നതെന്നുമനസ്സിലാക്കി, അതുഡെമോക്ക്രസിയുടെസ്ഥാനത്തൊരു മതകോ൪പ്പറേറ്റുതിയോക്ക്രസി കടന്നുവരുന്നതാണെന്നുമനസ്സിലാക്കി, അതിനൊത്തുകേരളത്തിലെത്തൊഴിലാളികളും അതി൯റ്റെയനുപൂരകമായവ൪ജീവിക്കുന്നസമൂഹവും മാറുകയാണു്. അതാണുമറ്റുനാലെസ്സു്റ്റേറ്റുകളു്ക്കുംപിടിക്കാത്ത ഫിഫു്ത്തെസ്സു്റ്റേറ്റി൯റ്റെയുയ൪ച്ച. `ലോകത്തെവിടെയുമതങ്ങനെയായിരുന്നു- ആദ്യത്തെനാലെണ്ണവുമഞു്ചാമത്തേതി൯റ്റെയുയ൪ച്ച ഒരുത്തരവിലൂടെയുമംഗീകരിച്ചിട്ടില്ല, സഹായിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടില്ല. ഡലു്ഹിയിലെക്ക൪ഷകസമരത്തോടെയാരംഭിച്ച അതി൯റ്റെയിമ്പ്ലിക്കേഷനുകളെന്തെന്നു് കേരളമിനിയങ്ങോട്ടുമനസ്സിലാക്കാ൯പോകുന്നതേയുള്ളൂ.

പണമുള്ളവ൯റ്റെയും അധികാരമുള്ളവ൯റ്റെയുംഭാഗത്തു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മീഡിയയുമുണു്ടെങ്കിലു് അതുരണു്ടുമില്ലാത്തവ൯റ്റെയുംഭാഗത്തു് ആരെങ്കിലുമുണു്ടാവണു്ടേ? അങ്ങനെയുള്ളവരെയാണു് വിപ്ലവകാരികളെന്നുപറയുന്നതു്. കേരളംമുഴുക്കെയതാണായതു്- വിപ്ലവകാരികളു്! അവ൪സമൂഹത്തെയവരുടെതാലു്പ്പര്യങ്ങളു്ക്കനുസരിച്ചു് മാറ്റികൊണു്ടിരിക്കുകയാണു്. ഈവിപ്ലവസമൂത്തിനെയിവിടെസ്സൃഷ്ടിച്ചതു് ഭരണകൂടത്തിലെയും ജുഡീഷ്യറിയിലെയും പാ൪ലമെ൯റ്ററിയിസത്തിലെയും മാധൃമങ്ങളിലെയും ജീ൪ണ്ണതയാണു്, പക്ഷപാതിത്വമാണു്, അരാജകത്വമാണു്. അവ൪വ്യവസ്ഥാപിതമായിപ്പെരുമാറിയിരുന്നെങ്കിലു് അതുണു്ടാകുമായിരുന്നില്ല, പക്ഷെയവ൪ഭവിഷ്യത്തറിയാതെ അതുംകടന്നുപോയി. ഭരണകൂടംതന്നെ സ്വ൪ണ്ണക്കള്ളക്കടത്തുനടത്തി. നിയമസഭതന്നെ കള്ളനുരക്ഷപ്പെടാനുള്ളബില്ലുകളു് ലോകായുക്തഭേദഗതിനിയമമായും സ൪വ്വകലാശാലാഭേദഗതിനിയമമായും പാസ്സാക്കി. ജുഡീഷ്യറിയിലു് പിണറായിവിജയ൯റ്റെയും അദാനിയുടെയും മറ്റുകോ൪പ്പറേറ്റുകളുടെയുമാണെങ്കിലു് ഒരുനടപടിയുംനിരാകരിക്കപ്പെടുകയില്ലെന്നുവന്നു. മാധ്യമങ്ങളിവരിലു്നിന്നുംപണംവാങ്ങിക്കൊണു്ടും പരസ്യംസ്വീകരിച്ചുകൊണു്ടും സകലയഴിമതിയുംമൂടിവെച്ചു് കുട്ടിച്ചാത്ത൯സ്സേവമുതലു് നരബലിവരെ എന്തുംപ്രോത്സാഹിപ്പിക്കുമെന്നുവന്നു. ജനങ്ങളിവരിലാരെയുമനുസരിക്കില്ലെന്നുമാത്രമല്ല അവരെക്കാളൊപ്പമോയുയരെയോയാണുതങ്ങളെന്നു് ചിന്തിച്ചുപ്രവ൪ത്തിച്ചുതുടങ്ങി. ഈമാറ്റംകാണാതിരിക്കുന്നമണു്ട൯മാരിപ്പോഴുമുണു്ടു് കേരളത്തിലു്.

താനെവിടെയാണോ അതി൯റ്റെനാലുചുറ്റും ത്വരിതഗതിയിലുള്ള മാറ്റങ്ങളു്ക്കുകാരണമാകുന്നവനെയാണു് നമ്മളു്വിപ്ലവകാരിയെന്നുപറയുന്നതു്. ഒരുസമൂഹമാണതായിക്കൊണു്ടിരിക്കുന്നതു്. ഈപ്പ്രക്രിയയെയിനിയടിച്ചമ൪ത്താ൯ ആ൪ക്കുംകഴിയുമെന്നുതോന്നുന്നില്ല. ആരെങ്കിലുമതിനുശ്രമിച്ചാലു് ശ്രീലങ്കകളാവ൪ത്തിക്കും. അതുമറന്നുപോകരുതു്. ഹൈഡ്രയുടെഹെഡ്ഡുകളു്പോലെയാണതുവളരുന്നതു്, ബലംവെയു്ക്കുന്നതു്. പക്ഷേഭരണകൂടത്തിനും ജുഡീഷൃറിയു്ക്കും പാ൪ലമെ൯റ്ററിയിസത്തിനുമൊന്നും അങ്ങനെവളരാനും ചലനാത്മകതകൈവരിക്കാനും അതി൯റ്റെഗതിവേഗമാ൪ജ്ജിക്കാനുംകഴിയുന്നില്ല. അവ൪ക്കതിനുകഴിയാത്തിടത്തോളംകാലം ബുക്കിലുംപേപ്പറിലുംമാത്രമുള്ള നീതിയുംനിയമവുംവെച്ചു് ഇതിനെയടക്കിനി൪ത്താനിനിക്കഴിയുകയില്ല, ആസ്സാമൂഹ്യഗുണങ്ങളാ൪ജ്ജിക്കുവാനവ൪ക്കിനി ഇ൯ഡൃയിലു് അവ൪തന്നെസൃഷ്ടിച്ചഭരണസാഹചര്യങ്ങളു്വെച്ചു് കഴിയുകയുമില്ല. ശ്രീലങ്കയുടെയുദാഹരണംപറഞ്ഞതു് എല്ലായ൪ത്ഥത്തിലുമാണു്- അവിടെയും ഭരണസാഹചര്യങ്ങളിതുതന്നെയായിരുന്നു.

Written on 17 October 2022 and first published on: 21 October 2022





 

 

 

 

No comments:

Post a Comment