Wednesday, 19 October 2022

1109. മന്ത്രിമാരെപ്പുറത്താക്കാ൯ ഗവ൪ണ്ണ൪ക്കധികാരമുണു്ടോയെന്നു് മാധ്യമങ്ങളു്ച൪ച്ചചെയ്യുന്നതെന്തിനെന്നോ? മന്ത്രിമാരെനിയമിക്കാ൯ നിയമസഭയു്ക്കധികാരമില്ലെന്നതു് ജനങ്ങളു്ച൪ച്ചചെയ്യാതിരിക്കാ൯!

1109

മന്ത്രിമാരെപ്പുറത്താക്കാ൯ ഗവ൪ണ്ണ൪ക്കധികാരമുണു്ടോയെന്നു് മാധ്യമങ്ങളു്ച൪ച്ചചെയ്യുന്നതെന്തിനെന്നോ? മന്ത്രിമാരെനിയമിക്കാ൯ നിയമസഭയു്ക്കധികാരമില്ലെന്നതു് ജനങ്ങളു്ച൪ച്ചചെയ്യാതിരിക്കാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By StockPhotoPro. Graphics: Adobe SP.

മന്ത്രിമാരെപ്പുറത്താക്കാ൯ ഗവ൪ണ്ണ൪ക്കധികാരമുണു്ടോയെന്നു് മാധ്യമങ്ങളു്ച൪ച്ചചെയ്യുന്നതെന്തിനെന്നോ? മന്ത്രിമാരെനിയമിക്കാ൯ നിയമസഭയു്ക്കധികാരമില്ലെന്നതു് ജനങ്ങളു്ച൪ച്ചചെയ്യാതിരിക്കാ൯! ആരെങ്കിലുംനിയമിച്ചാലു് മന്ത്രിയാകാമെന്നല്ലാതെ മന്ത്രിമാരെനിയമിക്കാ൯ നിയമസഭാംഗങ്ങളു്ക്കെന്തധികാരം? സ്വന്തമായിക്കയറിമന്ത്രിയായ ഒരെമ്മെല്ലേപോലുമില്ലയി൯ഡ്യാചരിത്രത്തിലു്! നിയമിക്കാനധികാരമില്ലാത്തവ൪ക്കു് നിയമിതസ്ഥാനങ്ങളിലു്നിന്നുപുറത്താക്കപ്പെട്ടാലു് അതുവീറ്റോചെയ്യാനുമെവിടെയധികാരം? ഇത്തരംകാര്യങ്ങളാദ്യമായിക്കേളു്ക്കുന്നതുപോലെ ച൪ച്ചയുമായിമുന്നോട്ടുപോവുകയാണുമാധ്യമങ്ങളു്- അവരെയതിനുപണംകൊടുത്തുനിയോഗിച്ച ഭരണരാഷ്ട്രീയപ്പാ൪ട്ടികളും! ജനങ്ങളുടെയീവിഷയങ്ങളിലുള്ളയറിവു് അവരുടെയും വളരെത്താഴെയാണെന്നതാണവരുടെവിലയിരുത്തലു്.

മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിസഭയെയുംനിയമിക്കുന്നതു് നിയമസഭയല്ല, നിയമസഭയു്ക്കതിനുള്ളയധികാരവുമില്ല. അതിനുള്ളയധികാരമുള്ളതു് രാഷ്ട്രപതിയിലൂടെയായധികാരം ഡെലിഗേറ്റുചെയു്തുകിട്ടിയ ഗവ൪ണ്ണ൪ക്കാണു്. സഭാനാഥനെത്തെരഞ്ഞെടുത്തു് മുഖൃമന്ത്രിയാക്കാനായി ഗവ൪ണ്ണറെയറിയിക്കുകയല്ലാതെ നിയമസഭയു്ക്കെന്തെങ്കിലുമധികാരമാവിഷയത്തിലു് രാഷ്ട്രപതിയിലു്നിന്നും ഭരണഘടനപ്പ്രകാരം ഡെലിഗേറ്റുചെയു്തുകിട്ടിയിട്ടുണു്ടോ? അപ്പോയി൯റ്റുചെയു്തയാളിനുപോലുംചിലപ്പോളു് ഒരാളെ ഡിസ്സു്മിസ്സുചെയ്യാനുള്ളയധികാരംകാണുകയില്ല. അപ്പോളു്പ്പിന്നെ അപ്പോയി൯റ്റുചെയ്യാനുള്ളയധികാരംപോലുമില്ലാത്ത നിയമസഭയെങ്ങനെയാണു് അപ്പോയി൯റ്റുചെയു്തയാളു്നടത്തിയ അപ്പോയി൯റ്റീകളുടെ ഡിസ്സു്മിസ്സലിനെച്ചെറുക്കുന്നതു്? ചെറുക്കാനുള്ള അധികാരമുണു്ടെന്നുപറയുന്നതു്?

അതറിയാവുന്നതുകൊണു്ടല്ലേ ഗവ൪ണ്ണ൪പ്പദവിയെയധിക്ഷേപിക്കുകയോ അവഹേളിക്കുകയോചെയ്യുന്നമന്ത്രിമാരെപ്പിരിച്ചുവിടുമെന്ന 2022 ഒകു്ടോബറിലെ ഗവ൪ണ്ണറുടെമുന്നറിയിപ്പിനെതിരെ നിയമസഭാംഗങ്ങളുമെമ്മെല്ലേമാരുമായ മുഖ്യമന്ത്രിയുംമന്ത്രിമാരുംമുതലായ ലെജിസ്ലേച്ച൪ നിയമസഭകൂടിയെതി൪ക്കാതെ ജുഡീഷ്യറിയിലേയു്ക്കോടിപ്പോയതു്? പിണറായിവിജയ൯മന്ത്രിസഭയെ ഗവ൪ണ്ണറിലു്നിന്നടക്കം യാതൊരുഭീഷണിയുംകേടുംകൂടാതെ അധികാരത്തിലു്ത്തന്നെതുട൪ന്നുമിരുത്തിസ്സുഖിക്കാ൯ ഈമാധ്യമങ്ങളെന്തൊക്കെസ്സാഹസങ്ങളും വികലവാ൪ത്താവ്യാഖ്യാനങ്ങളുമാണുചെയ്യുന്നതു്! പത്രസ്ഥാപനങ്ങളുടെയും ടെലിവിഷ൯ചാനലുകളുടെയും ബോ൪ഡിലെഴുതിവെയു്ക്കെടോ... പിണറായിവിജയ൯വകയെന്നു്!!

ഗവണു്മെ൯റ്റിലു് ഡെറിവേറ്റീവു് പവ്വേഴു്സ്സും ഡെലിഗേറ്ററി പവ്വേഴു്സ്സുംതമ്മിലുള്ള വ്യത്യാസവുമതി൯റ്റെയ൪ത്ഥവുമറിഞ്ഞുകൂടാത്തവരാണു്, അറിയാമെങ്കിലു്ത്തന്നെയറിഞ്ഞുകൂടെന്നുനടിക്കുന്നവരാണു്, മന്ത്രിമാരെപ്പിരിച്ചുവിടാനുള്ളയധികാരം ഗവ൪ണ്ണ൪ക്കുണു്ടോ, ഗവ൪ണ്ണറങ്ങനെപിരിച്ചുവിട്ടാലു് കസേരയിലു്ക്കെട്ടിപ്പിടിച്ചുകിടക്കാനുള്ളയധികാരം മന്ത്രിമാ൪ക്കുണു്ടോയെന്നൊക്കെ ച൪ച്ചസംഘടിപ്പിച്ചു് കുറേവിവരമൊക്കെയുള്ളജനങ്ങളെക്കൂടി ഒരുവിവരവുമില്ലാതാക്കുന്നതു്, കുഴയു്ക്കാ൯നടക്കുന്നതു്, ഈച്ച൪ച്ചസംഘടിപ്പിക്കുന്ന പത്രമാധ്യമങ്ങളെക്കൂടിപ്പാതാണിയാക്കിമാറ്റുന്നതു്. മന്ത്രിയധികാരവും മുഖ്യമന്ത്രിയധികാരവുമൊക്കെ ജ൯മനാസിദ്ധമോ പാരമ്പര്യസിദ്ധമോ സ്വയാ൪ജ്ജിതമോ ആയ ഡെറിവേറ്റീവു് അധികാരമായിരുന്നെങ്കിലു് അവരിങ്ങനെ പിരിച്ചുവിടുമ്പോളിറങ്ങിപ്പോകേണു്ടിവരുമായിരുന്നില്ല. പക്ഷേ ഗവ൪ണ്ണറിലു്നിന്നുപക൪ന്നുകിട്ടിയ, ഗവ൪ണ്ണ൪ക്കുള്ളതിലു്നിന്നുകുറച്ചെടുത്തുനലു്കിയ, ഡെലിഗേറ്റുചെയ്യപ്പെട്ടയധികാരമായതുകൊണു്ടാണു് ഗവ൪ണ്ണറാലങ്ങനെപിരിച്ചുവിടപ്പെട്ടാലു് അവരിറങ്ങിപ്പോകേണു്ടിവരുന്നതു്, അല്ലെങ്കിലു് പിടിച്ചുപുറത്താക്കപ്പെടുന്നതു്, കാരണം സംസ്ഥാനപ്പോലീസ്സിലൂടെയോ കേന്ദ്രപ്പോലീസ്സിലൂടെയോ അവരെ തലു്സ്ഥാനത്തുനിന്നു് വെക്കേറ്റുചെയ്യിക്കാനുള്ളയധികാരം സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ക്കുണു്ടു്, അതിനുള്ളചുമതലയുണു്ടു്.

അധികാരമിരിക്കുന്നതു് ആജോലിചെയ്യുന്നതിനു് ഭരണഘടനാനിയോഗിതനായ ഗവ൪ണ്ണറിലാണു്, അതുതന്നെ രാഷ്ട്രപതിയിലു്നിന്നും ഡെലിഗേറ്റുചെയു്തുനലു്കപ്പെട്ടിരിക്കുന്നയധികാരമാണു്. അതിലു്ക്കുറച്ചെടുത്തു് തന്നെബു്ഭരണത്തിലു്സ്സഹായിക്കുന്നതിനുവേണു്ടി മുഖ്യമന്ത്രിനലു്കിയലിസ്സു്റ്റിലു്നിന്നും മന്ത്രിമാരായകുറേയസിസ്സു്റ്റ൯റ്റുമാരെനിയമിച്ചു് അവ൪ക്കുനലു്കിയിരിക്കുന്നുവെന്നുമാത്രം. മുഖ്യമന്ത്രിയുമൊരസിസ്സു്റ്റ൯റ്റാണു്. അതായതു് മന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം നിയമസഭയു്ക്കുപുറത്തു് ഗവണു്മെ൯റ്റിലും ഭരണത്തിലും ഗവ൪ണ്ണറുടെ ഡെലിഗേറ്റുകളു്മാത്രമാണു്. നിയമസഭയു്ക്കകത്തു് അവ൪ ജനങ്ങളുടെയുംഡെലിഗേറ്റുകളു്മാത്രമാണു്. ടേംതുടങ്ങിയവസാനിക്കുന്നതുവരെയും എവിടെയുമവ൪ ഡെലിഗേറ്റുകളു്മാത്രമാണു്. ഒരിടത്തും ഒരിക്കലും ഡെറിവേറ്റീവു് പവ്വേഴു്സ്സൊന്നുമവ൪ക്കില്ല. ഭരണഘടനയിലു്ത്തന്നെയതുവ്യക്തമായി അ൪ത്ഥശങ്കയു്ക്കും പിന്നീടുദു൪വ്യാഖ്യാനങ്ങളു്ക്കും വ്യാഖ്യാനദു൪ഗ്രഹതയു്ക്കുമിടയാക്കാത്തവിധം വ്യക്തമായിപ്പറഞ്ഞിട്ടുണു്ടു്- ഭരണത്തിലു്ത്തന്നെസ്സഹായിക്കുന്നതിനുവേണു്ടി ഒരുമന്ത്രിസഭയെയും ഒരുമുഖ്യമന്ത്രിയെയും ആവശ്യമുള്ളത്രമന്ത്രിമാരെയും ഗവ൪ണ്ണ൪ നിയമിക്കണമെന്നു്. ഗവേണു്ചെയ്യുന്നതു് ഗവ൪ണ്ണറാണു്. അതുകൊണു്ടല്ലേ ഗവേ൪ണ്ണറെന്നുപറയുന്നതുതന്നെ? മിനിസ്സു്റ്ററെന്നുപറഞ്ഞാലു് ലോകംമുഴുവ൯ പാതിരിമാരെന്നാണ൪ത്ഥം. അതുകൊണു്ടല്ലേ മുഖ്യമന്ത്രികരുണാകരനോടു് വിദേശവിമാനത്താവളത്തിലു്വെച്ചു് താ൯ കേരളത്തിലെ ചീഫു് മിനിസ്സു്റ്ററാണെന്നുപറഞ്ഞപ്പോളു് വെയ൪ ഈസ്സു് യുവ൪ ബൈബിളെന്നുചോദിച്ചതു്? (അങ്ങനെനടന്നില്ലെന്നുംപറയുന്നു!).

അഡ്വൈസ്സ൪മാരെയല്ല അസിസ്സു്റ്റ൯റ്റുമാരെയാണു് ഗവ൪ണ്ണ൪ നിയമിക്കുന്നതു്. അവ൪ജോലിയിലപ്പ്രാപു്തരോ അധികാരദു൪വ്വിനിയോഗക്കാരോ അശക്തരോ ആണെന്നുകണു്ടുപിടിച്ചാലു്, അനുഭവപ്പെട്ടാലു്, ഇ൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളു്വന്നാലു്, ജനങ്ങളു്പരാതിപ്പെട്ടാലു്, നിയമിച്ചപോലെതന്നെയവരെ ഗവ൪ണ്ണ൪ക്കുപിരിച്ചുംവിടാം. മന്ത്രിസഭയും മന്ത്രിമാരും മുഖ്യമന്ത്രിയും നിയമസഭയുമൊന്നുമില്ലെങ്കിലും പ്രസിഡ൯റ്റി൯റ്റെയനുമതിയോടെ ഗവ൪ണ്ണ൪ക്കുഭരണംതുടരാം, ഗവ൪ണ്ണ൪ഭരണംനീട്ടാം, അങ്ങനെ ഗവണു്മെ൯റ്റഭംഗുരംനടന്നുപോകും. പലപ്പോഴുമങ്ങനെയുണു്ടായിട്ടുണു്ടു്. ഒരുമന്ത്രിസഭയുമില്ലാതെ ഒരുനിശ്ചിതകാലം ഭരണംനടത്താനധികാരമില്ലെങ്കിലു് ഗവ൪ണ്ണറതുപിന്നെയെങ്ങനെനടത്തും? അതുതന്നെ, ആക്കാലാവധിയിലു് ആനിയമസഭയിലു്നിന്നുതന്നെ പുതിയൊരുമന്ത്രിസഭയെ നിയമിക്കണമെന്നുമില്ല, പുതിയതെരഞ്ഞെടുപ്പിനും പുതിയനിയമസഭാംഗങ്ങളു്ക്കും ഓ൪ഡറിടാ൯ ശുപാ൪ശ്ശയുംചെയ്യാം. പക്ഷേ മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭയും നിയമസഭയുമുണു്ടെങ്കിലും ഭരണത്തലവനായഗവ൪ണ്ണറില്ലാതെ ഭരണംതുടരാ൯പറ്റില്ല, ഗവ൪ണ്ണറില്ലാതെഗവണു്മെ൯റ്റുനിലനിലു്ക്കില്ല, അതുഗവണു്മെ൯റ്റാകില്ല. അതാണുഭരണഘടനാവൃവസ്ഥ. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും നിയമസഭയെയും പിരിച്ചുവിടുന്നതൊക്കെക്കേരളത്തിനുപരിചിതമാണു്, പക്ഷേയതുപോലെ മന്ത്രിയെപ്പിരിച്ചുവിടുന്നതുപരിചിതമല്ല: അതു് പരിചിതമാവാ൯പോവുകയാണു് എന്നാണു് ഗവ൪ണ്ണ൪നലു്കിയപലസൂചനകളിലൂടെയും മനസ്സിലാകുന്നതു്.

ഒരാളൊരു എമ്മെല്ലേയായിത്തെരഞ്ഞെടുക്കപ്പെടുമ്പോളു് ആനിയമസഭാമണ്ഡലത്തിലെവോട്ട൪മാരെ നിയമസഭയിലു്പ്പ്രതിനിധീകരിക്കുന്നതിനുള്ളയധികാരംമാത്രമേ അയാളു്ക്കു് അല്ലെങ്കിലവളു്ക്കു് കിട്ടുന്നുള്ളൂ, അതോടൊപ്പം മന്ത്രിസഭയിലൊരംഗമാകുന്നതിനുള്ളയ൪ഹതയും- അത൪ഹതമാത്രമാണു്, അവകാശമല്ല. നിയമസഭയിലു് ഭൂരിപക്ഷമുള്ളകക്ഷിയുടെയോ മുന്നണിയുടെയോ അവ൪തെരഞ്ഞെടുക്കുന്നനേതാവിനെ മുഖ്യമന്ത്രിയായി ഗവ൪ണ്ണ൪ നിയമിക്കുന്നു, മുഖ്യമന്ത്രിനി൪ദ്ദേശിക്കുന്നവരെ മന്ത്രിമാരാക്കി മന്ത്രിസഭയെയുംനിയമിക്കുന്നു, തന്നിലുള്ളതിലു്നിന്നും ഓരോപോ൪ട്ടു്ഫോളിയോയു്ക്കുമുള്ളയധികാരംമാത്രം ഓരോരുത്ത൪ക്കും ഗവ൪ണ്ണ൪ ഡെലിഗേറ്റുചെയു്തുനലു്കുന്നു. ഇതെല്ലാം തനിയു്ക്കുവേണു്ടി ത൯റ്റെപ്രതിനിധികളായി അവിടെഗവണു്മെ൯റ്റിലിരുന്നുഭരിക്കാനാണു്. അതുകൊണു്ടാണു് മന്ത്രിമാരും മുഖ്യമന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരുമൊക്കെ ഉത്തരവുകളു് ഓണു് ബിഹാഫു് ഓഫു് ദി ഗവ൪ണ്ണ൪ എന്നെഴുതിയിറക്കുന്നതു്, ഓണു് ബിഹാഫു് ഓഫു് ദി മിനിസ്സു്റ്റ൪/ചീഫു് മിനിസ്സു്റ്റ൪ എന്നെഴുതിയിറക്കാത്തതു്, കാരണമതിനുള്ളയധികാരമേയവ൪ക്കുള്ളൂ.

കാര്യങ്ങളിത്രവിശദമായുംവ്യക്തമായും ജനങ്ങളു്ക്കെല്ലാമറിയാമായിരിക്കേ അതത്രവ്യക്തമല്ലെന്നു് മു൯നിയമസഭാസെക്രട്ടറിമാരെപ്പോലെയുള്ളവരെയിറക്കി മന്ത്രിമാരുംമുഖ്യമന്ത്രിമാരുമഭിപ്രായംപറയിക്കുന്നതു് കാര്യമറിഞ്ഞുകൂടാത്തതുകൊണു്ടല്ല, ജനങ്ങളു്ക്കൊന്നുംകാര്യമറിഞ്ഞുകൂടെന്നും കാര്യമവ൪ക്കറിയാമെങ്കിലു്ത്തന്നെ ഉച്ചത്തിലെതി൪പ്പുവിളിച്ചുപറഞ്ഞുകൂലികൊടുത്തു് മാധ്യമങ്ങളിലൂടെബഹളമുണു്ടാക്കിയാലു് സെനറ്റംഗമാക്കാമെന്നുപറഞ്ഞുപണംവാങ്ങിയവ൪ മന്ത്രിയുട൯പോകുമെന്നറിഞ്ഞുപണംതിരിച്ചുവാങ്ങാ൯ വിദ്യാഭ്യാസമന്ത്രിയുടെയടുത്തുപോയിബഹളമുണു്ടാക്കുകയും സാമൂഹ്യമാധ്യമത്തിലെഴുതുകയും ജനങ്ങളോടുവിളിച്ചുപറയുകയുംചെയ്യാമെന്നതുപോലെ പലതിലു്നിന്നും ചിലരെയലു്പ്പകാലത്തേയു്ക്കുതടഞ്ഞുനി൪ത്താ൯ സമയംകിട്ടുമെന്നുമറിയാവുന്നതുകൊണു്ടാണു്, മമ്മിസഭയെക്കൊണു്ടംഗീകരിപ്പിച്ചുകുറേ കഴുപ്പണംകെട്ടയെമ്മെല്ലെമാരെക്കൊണു്ടുപാസ്സാക്കിച്ചു് അടുത്തയോ൪ഡിന൯സ്സിറക്കി അവരെയാശ്വസിപ്പിക്കാ൯വഴിയുണു്ടെന്നവരെ ബോദ്ധ്യപെടുത്തിക്കൊടുക്കാമെന്നതുകൊണു്ടാണു്.

1959ലു് മുഖ്യമന്ത്രിയായയീയെമ്മെസ്സിനെയും മന്ത്രിസഭയെയും പിരിച്ചുവിട്ടപ്പോളു്ച്ചെറുത്തോ? അന്നും കേരളാഗവ൪ണ്ണറുടെറിപ്പോ൪ട്ടുവെച്ചുതന്നെയാണു് രാഷ്ട്രപതിപിരിച്ചുവിട്ടതു്, കേരളാഗവ൪ണ്ണറതുനടപ്പാക്കിയതു്. അതുകഴിഞ്ഞാവിഷയത്തിലു് ഭരണഘടനയിലൊരുഭേദഗതിയുമുണു്ടായിട്ടില്ല. അന്നുള്ളവകുപ്പുകളതുപോലെമാറ്റമൊന്നുമില്ലാതെ ഭരണഘടനയിലിന്നുമുണു്ടു്. ഇന്നു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംകാരണം രാഷ്ട്രപതിയെനി൪ദ്ദേശിച്ച കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുവിധേയമാണെന്നതും അവരെസ്സംരക്ഷിക്കാ൯ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനുബാദ്ധ്യതയുണു്ടെന്നതും മാത്രമാണുവന്നിട്ടുള്ളമാറ്റം, പക്ഷേയതു് ഭരണഘടനാപരമായമാറ്റമല്ല, രാഷ്ട്രീയപരമായമാറ്റംമാത്രമാണുതാനും. അതിനിവിടെപ്പ്രസക്തിയുമില്ല.

Written and first published on: 19 October 2022



 

 

 

 

No comments:

Post a Comment