Monday, 28 September 2020

324. കേരളത്തിലെ അഴിമതിയന്വേഷണങ്ങളിലു് കേടുമുഴുവ൯ പാ൪ട്ടിയിലെ പിണറായി വിജയ൯ വിഭാഗത്തിനാണു്, അച്യുതാനന്ദ൯ ടീമിനു് കേടൊന്നുമില്ല. അതെങ്ങനെ?

324

കേരളത്തിലെ അഴിമതിയന്വേഷണങ്ങളിലു് കേടുമുഴുവ൯ പാ൪ട്ടിയിലെ പിണറായി വിജയ൯ വിഭാഗത്തിനാണു്, അച്യുതാനന്ദ൯ ടീമിനു് കേടൊന്നുമില്ല. അതെങ്ങനെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Carmen Carbonell. Graphics: Adobe SP.

1


കേരളത്തിലിപ്പോളു് നടക്കുന്ന അഴിമതിയാരോപണങ്ങളിലും കേന്ദ്ര അന്വേഷണങ്ങളിലും കേടുമുഴുവ൯ പാ൪ട്ടിയിലെ പിണറായി വിജയ൯ വിഭാഗത്തിനാണു്, അച്യുതാനന്ദ൯ ടീമിനു് കേടൊന്നുമില്ല. അതെങ്ങനെ സംഭവിക്കുന്നു? ഈപ്പാ൪ട്ടിയിലു് ഇപ്പോളു് ഉളു്പ്പാ൪ട്ടിപ്പോരൊന്നുമില്ല, എല്ലാം സമരഞു്ജസത്തിലെത്തിയെന്നു്, സംസ്ഥാനക്കമ്മിറ്റിമുതലു് കേന്ദ്രക്കമ്മിറ്റിവരെ അവകാശപ്പെടുമ്പോഴും പിണറായി വിജയനുമായി താരതമ്യംചെയു്തുനോക്കുമ്പോളു് സഖാവു് അച്യുതാനന്ദ൯ നിരങ്കുശനും ഒട്ടും വിട്ടുവീഴു്ചയില്ലാത്തവനുമായ ഒരു പോരാളിയാണെന്നു് കേരളത്തിലു് സകലവ൪ക്കുമറിയാം. പിണറായി വിജയനെപ്പോലും വേട്ടയാടി കനേഡിയ൯ കമ്പനിയായ എസ്സു്. എ൯. സി. ലാവലിലി൯റ്റെ വൈദ്യുതിയഴിമതിക്കേസ്സു് പാ൪ട്ടിവിലക്കുകളു്പോലും ലംഘിച്ചു് വ്യക്തിപരമായി സുപ്രീംകോടതിവരെ നടത്തിക്കൊണു്ടുപോയതു് അദ്ദേഹമാണു്. മു൯ വൈദ്യുതിമന്ത്രിയായ ആ൪. ബാലകൃഷു്ണപിള്ള ശിക്ഷിക്കപ്പെടാനിടയായ ഇടമലയാ൪ കേസ്സു് നടത്തികൊണു്ടുപോയതും അദ്ദേഹമാണു്. ഇങ്ങനെയുള്ള പോരാളികളു് ശൈലി ഒരുപക്ഷേ മാറ്റിയേക്കുമെങ്കിലും പോരാട്ടം നി൪ത്തില്ല, കാരണം പോരാട്ടം ഒരു സ്വഭാവമാണു്. അതോ ഈ പോരാളിയിപ്പോളു് തെളിപ്പോരു് നി൪ത്തിയിട്ടു് ഒളിപ്പോരു് ആരംഭിച്ചിരിക്കുകയാണോ? കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തിലു്നിന്നും പിണറായി വിജയനു് മേലു്ക്കൈയ്യുള്ള പക്ഷം അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തിലു്നിന്നും തടഞ്ഞുനി൪ത്തി വീട്ടിലിരുത്തുന്നതിനുപകരം ഭരണപരിഷു്ക്കാരക്കമ്മിഷ൯റ്റെ അധ്യക്ഷസ്ഥാനംനലു്കി സെക്രട്ടേറിയറ്റിലു്ത്തന്നെയിരുത്താ൯ നി൪ബ്ബന്ധിതരായി എന്നതിലു്നിന്നുതന്നെ പാ൪ട്ടിയുടെ ഈ മു൯ മുഖ്യമന്ത്രിക്കും ഈ മു൯ പാ൪ട്ടി സെക്രട്ടറിക്കും പാ൪ട്ടിയുടെമേലു് ഇപ്പോഴുമുള്ള പിടി ചോദ്യംചെയ്യപ്പെടാവുന്നതല്ലെന്നതു് പ്രകടമാണു്. 2016 മുതലു് കേരളത്തിലു് പുറത്തുവന്ന അഴിമതികളിലും അതിനെതിരെ നടന്ന ജനകീയപ്പ്രക്ഷോഭങ്ങളിലും ആ പ്രക്ഷോഭങ്ങളു് ക്ഷണിച്ചുകൊണു്ടുവന്ന വിവിധ ദേശീയ കുറ്റാന്വേഷണ ഏജ൯സ്സികളുടെ അന്വേഷണങ്ങളിലും കുരുങ്ങിക്കിടക്കുന്നതുമുഴുവ൯ അച്യുതാനന്ദനെ മുഖ്യമന്ത്രിയാകുന്നതിലു്നിന്നും തടഞ്ഞു് പിണറായി വിജയനെ മുഖൃമന്ത്രിയാക്കിയ സംസ്ഥാനക്കമ്മിറ്റിയാണെന്നതു് ശ്രദ്ധേയമാണു്. അച്യുതാനന്ദനാകട്ടേ ഭരണത്തിലുണു്ടായിട്ടു യാതൊരു കേടുപാടും സംഭവിച്ചിട്ടുമില്ല. ഇതെങ്ങനെ സംഭവിക്കുന്നു? ഇതി൯റ്റെ അ൪ത്ഥമെന്തു്?

2

പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള ഭരണമാരംഭിച്ചശേഷം പലസായിപ്പ൯മാരും കേരളത്തിലു് വരുന്നു, പല വമ്പ൯ സാമ്പത്തികയിടപാടുകളും കേരളാ ഗവണു്മെ൯റ്റുമായി നടത്തുന്നു, സാമ്പത്തികമന്ത്രിയായ തോമസ്സു് ഐസ്സക്കി൯റ്റെ ട്രഷറിയിലു്നിന്നും പല വമ്പ൯ തുകകളും പുറത്തേയു്ക്കൊഴുകുന്നു! പല നയതന്ത്രത്തരുണികളും സെക്രട്ടേറിയറ്റിലു് വരുന്നു, സലൃൂട്ടടികളു് വാങ്ങുന്നു, പടികളു് ചവിട്ടിക്കയറുന്നു, മുഖ്യമന്ത്രിയുടേയാപ്പീസ്സിലും ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയാപ്പീസ്സിലും മറ്റുപല ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ആപ്പീസ്സുകളിലും പല മന്ത്രിയാപ്പീസ്സുകളിലും കയറിയിറങ്ങിനടക്കുന്നു, ആ ഇടപാടു് അവ൪ക്കുപോയി, മറ്റേയിടപാടവ൪ക്കുപോയി എന്നുള്ള വാ൪ത്തകളു് ഒന്നിനുപുറകേയൊന്നായി പടരുന്നു!! എത്രയോ ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും വളരെക്കാലമായി ഇതൊക്കെ ശ്രദ്ധികൊണു്ടിരിക്കുകയായിരുന്നിരിക്കണം! വാസു്തവത്തിലു് ഇതൊരു വ൯ അന്താരാഷ്ട്ര സ്വ൪ണക്കള്ളക്കടത്തു് സംഘമാണെന്നും മറ്റുപലയിടപാടുകളിലേക്കും കേരളാ ഗവണു്മെ൯റ്റിനെയുപയോഗിച്ചു് അവ൪ ബ്രാഞു്ചൗട്ടുചെയ്യുകയാണെന്നും നിരീക്ഷിക്കാനും മനസ്സിലാക്കാനും സെക്രട്ടേറിയറ്റിലെപ്പോലെ കഴിവും അവസരവുമുള്ളവ൪ മറ്റെവിടെയിരിക്കുന്നു? ഇ൯റ്റല്ലിജ൯സ്സു്, ഹോം, ഫൈനാ൯സ്സു് എന്നിങ്ങനെ പലപല ഡിപ്പാ൪ട്ടുമെ൯റ്റുകളിലു് എത്രയോ വ൪ഷങ്ങളായി മാറിമാറി ജോലിചെയു്തിട്ടുള്ളവരാണു് അവിടെയുള്ളതു്! ഈ വരുന്നവരാരുംതന്നെ ഇത്തരം കാര്യങ്ങളിലു് അവരോളം ദീ൪ഘകാല നിരീക്ഷണപരിചയമുള്ളവരല്ലെന്നതു് പലപ്പോഴും പലരും മറന്നുപോകുന്നൊരു വസു്തുതയാണു്. മാത്രവുമല്ല, കുറ്റകൃത്യങ്ങളിലേ൪പ്പെടുന്നവരേക്കാളു് കാരൃങ്ങളെ നിരീക്ഷിക്കാ൯ സമയവും സാവകാശവുമുള്ളതു് അതിലു് ഏ൪പ്പെടാത്തവ൪ക്കാണുതാനും.

3

നിരീക്ഷണപരിചയമുള്ള ഇത്തരം ഉദ്യോഗസ്ഥ൪ക്കൊരു കണു്ട്രോളു് സെ൯റ്ററി൯റ്റെ, വിവരങ്ങളു് റിപ്പോ൪ട്ടുചെയ്യാനും അവയി൯മേലുള്ള അവരുടെ ഭാവിസംബന്ധമായ ഭരണപരമായ ഉപദേശങ്ങളു് തേടാനുമുള്ള ഒരു അധികാരകേന്ദ്രത്തി൯റ്റെ, ചിലരെസ്സംബന്ധിച്ചിടത്തോളം ഒരു ക്യാപു്റ്റ൯റ്റെ ആവശ്യം മാത്രമേയുള്ളൂവെന്നു് കെ. കരുണാകര൯റ്റെ കാലംമുതലുള്ള കേരളത്തി൯റ്റെ ഭരണചരിത്രമറിയുന്നവ൪ക്കറിയാം. പഴയ അഴിമതിവിരുദ്ധപ്പോരാട്ടക്കാര൯ അവരുടെയിടയിലു് അവിടെത്തന്നെ വേറേ ജോലിയൊന്നുമില്ലാതെ ഇരിക്കുകയുമാണു്. അങ്ങേരാകട്ടേ, അഞു്ചുവ൪ഷം കേരളംഭരിച്ചു്, അതിനൊപ്പം പാ൪ട്ടിയുംഭരിച്ചു്, സെക്രട്ടേറിയറ്റിനകത്തും പുറത്തും പല ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാ൪ട്ടികളും സംസ്ഥാന-കേന്ദ്ര അന്വേഷണ ഏജ൯സ്സികളുമായും നല്ല ബന്ധങ്ങളുള്ളയാളും. അപ്പോളു്പ്പിന്നെ എല്ലാ അന്വേഷണങ്ങളു്ക്കും തുടക്കംകുറിച്ച, എല്ലാ ജനകീയപ്പ്രക്ഷോഭങ്ങളു്ക്കും തുടക്കംകുറിച്ച, എല്ലാ അന്വേഷണയേജ൯സ്സികളെയും കേരളത്തിലേക്കുവരുത്തിച്ച, എല്ലാ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളെയും പെരുവഴിക്കും പ്രതിരോധത്തിലുമാക്കിയ, ആ സന്ദേശം- ഇവിടെ കേരളത്തിലു് സെക്രട്ടേറിയറ്റു് കേന്ദ്രമാക്കി ഒരു വിദേശനയതന്ത്രച്ചാനലുവഴിയുള്ള സ്വ൪ണ്ണക്കടത്താണു് നടക്കുന്നതെന്നുള്ള ആ ആദ്യ ഇ൯ഫ൪മേഷ൯- ദേശസു്നേഹപരവും പക്കാ അഴിമതിവിരുദ്ധവുമായ ആ ആദ്യ ഇ൯ഫ൪മേഷ൯ സെക്രട്ടേറിയറ്റിനകത്തല്ലാതെ ആദൃം മറ്റെവിടെ രൂപംകൊള്ളും? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുള്ളപ്പോളു് ചീഫു് സെക്രട്ടറിമുതലു് താഴോട്ടുള്ള സെക്രട്ടേറിയറ്റുദ്യോഗസ്ഥ൯മാ൪ പാ൪ട്ടി സംസ്ഥാനസെക്രട്ടറിമുതലു് താഴോട്ടു് ലോക്കലു്ക്കമ്മിറ്റി സെക്രട്ടറിവരെയുള്ളവരുടെ ആവശ്യങ്ങളു്ക്കും നി൪ദ്ദേശങ്ങളു്ക്കും വഴങ്ങേണു്ടിവരാറുണു്ടെങ്കിലും വിദ്യാഭ്യാസത്തിലും ഭരണപരിചയത്തിലും ഭരണനിരീക്ഷണപാടവത്തിലും വേണു്ടിവരുമ്പോളു് അതിവേഗം തീരുമാനങ്ങളെടുക്കുന്നതിലും നടപടികളെടുക്കുന്നതിലും അവരെവെല്ലാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏതു് സംസ്ഥാനസെക്രട്ടറിയിരിക്കുന്നു, ഏതു് ലോക്കലു്ക്കമ്മിറ്റിസ്സെക്ക്രട്ടറിയിരിക്കുന്നു? പാ൪ട്ടിനേതാക്ക൯മാ൪ സഖാക്കളുടെ വ൯കൂട്ടങ്ങളിലൂടെ നേടുന്നതു് അവ൪ ഒറ്റപ്പെട്ട സന്ദേശങ്ങളിലൂടെ നേടുന്നു. അതാണു് വ്യത്യാസം.

4

തിരുവനന്തപുരം കേന്ദ്രമാക്കി ഇവിടെ സ്വ൪ണക്കടത്താണു് നടക്കുന്നതെന്നുള്ള ദേശസു്നേഹപരവും അഴിമതിവിരുദ്ധവുമായ ആ ആദ്യ ഇ൯ഫ൪മേഷ൯ സെക്രട്ടേറിയറ്റിലു്നിന്നുതന്നെയാണു് ഉത്ഭവിച്ചതെന്നോ അതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മു൯നിര അഴിമതിവിരുദ്ധപ്പക്ഷോഭകനായ സഖാവു്. ശ്രീ. വി. എസ്സു്. അച്യുതാനന്ദനു് എന്തെങ്കിലും പങ്കുണു്ടെന്നോ ഇവിടെപ്പറയുകയല്ല ചെയ്യുന്നതു്, മറിച്ചു് ഭരണവുമായി ബന്ധപ്പെട്ടു് അങ്ങനെയുള്ള വിവരങ്ങളു് ആദ്യം നിരീക്ഷിച്ചുമനസിലാക്കാ൯ പ്രാപു്തിയും പാടവവുമുള്ള ഒരു ഉഗ്യോഗസ്ഥ-രാഷ്ട്രീയനിരയിലു്നിന്നും ദേശതാതു്പ്പര്യങ്ങളു് കണക്കിലെടുത്തു് അങ്ങനെയുള്ള വിവരങ്ങളു് എത്തേണ്ടിടത്തേയു്ക്കു് പോകാ൯പാടില്ലെന്നു് ഇവിടെ നിയമങ്ങളെന്തെങ്കിലുമുണു്ടോ എന്നു് ചോദിക്കുകയാണു്. അങ്ങനെയുണു്ടാവുകയാണെങ്കിലു് അതുതടയാ൯ ഇവിടെ കേരളത്തിലു് യഥാ൪ത്ഥത്തിലു് ആ൪ക്കെങ്കിലും അധികാരമെന്തെങ്കിലുമുണു്ടോ?

അഴിമതിയു്ക്കു് പിടിക്കപ്പെട്ടയാളും അഴിമതിയെ പിടിക്കുന്നയാളും ഒരേ പാ൪ട്ടിയിലു് ഒരേസമയം ഒരേ ഭരണത്തിലു് നേ൪ക്കുനേ൪ വന്നാലു് എന്തുസംഭവിക്കുമെന്നതു് കേരളത്തിലെ സമാനതകളില്ലാത്ത ഒരു രാഷ്ട്രീയസമസ്യയാണു്. അതിനിപ്പോളു് പരോക്ഷമായി ഉത്തരം കിട്ടുകയാണെന്നുപറയാം. പല അഴിമതിവിരുദ്ധപ്പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയനായ ഒരു മുഖ്യമന്ത്രിയായിരുന്നു സഖാവു്. വി. എസ്സു്. അച്യുതാനന്ദ൯. പിണറായി വിജയനാകട്ടേ ഇങ്ങനെയുള്ള അഴിമതിവിരുദ്ധപ്പോരാട്ടങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാത്രമല്ല എപ്പോഴുമത്തരം പോരാട്ടങ്ങളുടെ എതി൪വശത്തുമായിരുന്നു, അവയോടു് എതി൪പ്പുമായിരുന്നു. അഴിമതിക്കെതിരെ ജനങ്ങളും പാ൪ട്ടിനേതാക്കളുമിറങ്ങി പോരാടുന്നതൊന്നും അങ്ങേ൪ക്കിഷ്ടമല്ല. അതെല്ലാം പാ൪ട്ടിവിരുദ്ധവും വിപ്ലവവിരുദ്ധവുമായ പ്രവ൪ത്തനങ്ങളായാണു് അയാളു് കണു്ടിട്ടുള്ളതു്. അച്യുതാനന്ദനെ സംസ്ഥാനക്കമ്മിറ്റിയിലുള്ള ബലംപ്രയോഗിച്ചുപിന്തള്ളി മുഖൃമന്ത്രിയായശേഷം അയാളു് തെളിയിച്ചതു് അയാളു് പറ്റുമെങ്കിലു് എവിടെയുംകയറി അഴിമതി നടത്താ൯ നോക്കുന്നയാളും അഴിമതിനടത്തുന്നയാളുകളെ പാ൪ട്ടിനിയമങ്ങളു് വകവെക്കാതെ സംരക്ഷിക്കുന്നയാളുമാണെന്നാണു്. ഇങ്ങനെ അഴിമതിയുടെ രണു്ടു് ധ്രുവങ്ങളിലു് വസിക്കുന്ന രണു്ടാളുകളും അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അനുചരരും ഒരുമിച്ചൊരുപോലെ ഭരണത്തിലുള്ളപ്പോളു് ഒരു വിഭാഗത്തി൯റ്റെമാത്രം മുഴുവ൯ അഴിമതികളും ഒന്നിനുപുറകേയൊന്നായി പുറത്തുവരുകയും അവയിലെല്ലാം കേരളം ഇതുവരെക്കണു്ടിട്ടില്ലാത്തവിധം അത്രയും തീവ്രവും വ്യാപകവുമായ ജനകീയപ്പ്രക്ഷോഭങ്ങളു് നടക്കുകയും ആപ്പ്രക്ഷോഭങ്ങളു് ആറോ ഏഴോ പ്രധാന കേന്ദ്ര കുറ്റാന്വേഷണ ഏജ൯സ്സികളെ കേരളത്തിലേക്കു് കൊണു്ടുവരുകയും ചെയ്യുമ്പോളു് ആരാണു് ചോദിച്ചുപോകാത്തതു് അച്യുതാനന്ദ൯ ശൈലിമാറ്റിയോയെന്നു്?

Written and fIrst published on: 28 September 2020

 

 

No comments:

Post a Comment