Wednesday 16 September 2020

310. ജനങ്ങളുടെ മുഖത്തുനോക്കി പച്ചക്കള്ളം വിളിച്ചുപറയുന്ന ഒരുത്ത൯ ഉന്നതവിദ്യാഭ്യാസമന്ത്രിയായിട്ടുള്ളൊരു സംസ്ഥാനമോ?

310

ജനങ്ങളുടെ മുഖത്തുനോക്കി പച്ചക്കള്ളം വിളിച്ചുപറയുന്ന ഒരുത്ത൯ ഉന്നതവിദ്യാഭ്യാസമന്ത്രിയായിട്ടുള്ളൊരു സംസ്ഥാനമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


1

ജനങ്ങളുടെ മുഖത്തുനോക്കി പച്ചക്കള്ളം വിളിച്ചുപറയുന്ന ഒരുത്ത൯ ഉന്നതവിദ്യാഭ്യാസമന്ത്രിയായിട്ടുള്ളൊരു സംസ്ഥാനമോ? ഇത്രയും വിദ്യാശൂന്യനായ ഇവ൯റ്റെ സ൪ട്ടിഫിക്കറ്റുകളൊക്കെയൊന്നു് പരിശോധിച്ചു് അന്വേഷണംനടത്തേണു്ട സമയമായില്ലേ? ഇത്രയുംവലിയൊരു വിദേശയേജ൯റ്റിനെ ഉന്നതവിദ്യാഭ്യാസമന്ത്രിയാക്കാ൯മാത്രം അവനുമായി കേരളാമുഖ്യമന്ത്രിക്കെന്തു് അവിഹിതം? കേരളത്തിലെ കോളേജുകുട്ടികളു് ഉന്നതവിദ്യാഭ്യാസമന്ത്രിയെ ഇനിയെങ്ങനെ ബഹുമാനിക്കും? കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുഭരണത്തി൯റ്റെ തുടക്കത്തിലു് ചരിത്രപ്രസിദ്ധനായ വിദ്യാഭ്യാസവിദഗു്ദ്ധ൯ പ്രൊഫ. ജോസഫു് മുണു്ടശ്ശേരിയിരുന്ന കസേരയിലു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുഭരണത്തി൯റ്റെ അന്തൃത്തിലു് പ്രതിലോമകാരിയായ ഈ രാജ്യശത്രുവിനെപ്പിടിച്ചിരുത്തിയതി൯റ്റെ പിന്നിലുള്ള കരാ൪ എന്തായിരുന്നു? 2016ലു് ഇവ൪ക്കു് ഈ തെരഞ്ഞെടുപ്പുജയിക്കാനുള്ള പണം ഏതു് രാജ്യത്തുനിന്നാണു് വന്നതെന്നു് ദേശീയാന്വേഷണയേജ൯സ്സികളു് അന്വേഷിക്കണു്ടേ?

2

കള്ളം പറയുന്നതു് ഒരു വലിയ കുറ്റമായാണു് പരമ്പരാഗതമായി കേരളസമൂഹം കാണുന്നതു്. അതിനു് അവരുടെ രാജനീതിയിലു് വലിയ ശിക്ഷകളും വിധിച്ചിട്ടുണു്ടു്. കള്ളംപറഞ്ഞുവെന്നു് തെളിയുകയാണെങ്കിലു് മിക്കവാറും ആ നാവുതന്നെ നഷ്ടപ്പെടുമായിരുന്നു. ഇവിടെയാകട്ടേ ജലീലെന്ന ഉന്നതവിദ്യാഭ്യാസമന്ത്രി സിമിയെന്ന നിരോധിത തീവ്രവാദസംഘടനയിലു്നിന്നും പുറത്തുകടന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പുറകേകൂടി കേരളരാഷ്ട്രീയത്തിലു് പ്രത്യക്ഷപ്പെട്ടതുമുതലു് പൊതുജനങ്ങളുടെയും അവരെ പ്രതിനിധീകരിക്കുകയും അവ൪ക്കു് വിവരങ്ങളു് നലു്കുകയുംചെയ്യുന്ന മാധ്യമങ്ങളുടെയും മുഖത്തുനോക്കി കള്ളമേ പറയുകയുള്ളുവെന്നു് ജനസമൂഹത്തിനു് ബോധ്യംവന്നിരിക്കുകയാണു്. അതുകൊണു്ടു് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയെ ബഹുമാനപ്പെട്ട ജലീലു്മന്ത്രിയെന്നാണോ അഭിസംബോധനചെയ്യേണു്ടതു് അതോ എടാ കള്ളാ എന്നാണോ അഭിസംബോധനചെയ്യേണു്ടതു് എന്ന ആശയക്കുഴപ്പത്തിലാണു് കേരളത്തിലെ കോളേജുവിദ്യാ൪ത്ഥിസമൂഹവും അവരുടെ രക്ഷാക൪തൃസമൂഹവും. ഒരു കള്ളനെ ആരെങ്കിലും ബഹുമാനപ്പെട്ട ശ്രീ. കള്ളാ...! എന്നുവിളിച്ചു് കേട്ടിട്ടുണു്ടോ? സാമൂഹ്യനിലയിലു് ഏറ്റവും താഴെയറ്റത്താണവ൯റ്റെ സ്ഥാനം. അതുകൊണു്ടാണു് അങ്ങെന്നോ താങ്കളെന്നോ ബഹുമാനപ്പെട്ട ശ്രീ. കള്ളാ എന്നോ ഒക്കെ വിളിക്കാതെ ഒരു ജനകീയശിക്ഷയായി എടാ കള്ളാ...! എന്നുമാത്രം വിളിക്കുന്നതു്.

3

നിരന്തരം കള്ളംപറഞ്ഞുവെന്നു് ജനസമൂഹത്തിനു് (ആരാധക൪ക്കും ആനുകൂല്യമനുഭവിക്കുന്നവ൪ക്കും തെരഞ്ഞെടുപ്പിലു് ജയിക്കാനുള്ള പണംകിട്ടിയവ൪ക്കുമല്ല) ബോധ്യമായ ജലീലിനെ ഇനിമേലു് എങ്ങനെയാണു് അഭിസംബോധനചെയ്യേണു്ടതെന്ന കാര്യത്തിലു് അതുകൊണു്ടുതന്നെ കേരളസമൂഹതിനു് ആശയക്കുഴപ്പമൊന്നുമില്ല. അവരിപ്പോളു്ത്തന്നെ ഇവിടെപ്പറഞ്ഞപോലുള്ള അഭിസംബോധനാനാമങ്ങളും ഇവിടെപ്പറയാ൯കൊള്ളാത്ത അഭിസംബോധനാനാമങ്ങളും ചേ൪ത്തുതന്നെയാണു് വിളിക്കുന്നതു്. എങ്കിലും, ഇതൊരു അക്കാദമിക്കു് മേഖലയെക്കൂടി സു്പ൪ശ്ശിക്കുന്ന സലൃൂട്ടേഷ൯ വിഷയമായതിനാലു് വിദ്യാ൪ത്ഥിസമൂഹത്തിലും രക്ഷാക൪തൃസമൂഹത്തിലും ആ ആശയക്കുഴപ്പം നിശ്ചയമായുമുണു്ടു്. അതിനൊരു വ്യക്തത സമൂഹംതന്നെ വരുത്തിത്തുടങ്ങിയിട്ടുമുണു്ടു്. ഇനിയുള്ളൊരുകാലത്തു് പോലീസ്സുതന്നെ കൈയ്യാമംവെച്ചു് ഉന്നത൯മാരായ ഇതുപോലുള്ളവരെ നടത്തിച്ചുകൊണു്ടുപോകേണു്ടിവന്നേക്കാമെന്നു് അറിഞ്ഞുകൊണു്ടുതന്നെ, എത്രയോപേരെ അങ്ങനെ നടത്തിച്ചുകൊണു്ടുപോയ ചരിത്രം അറിഞ്ഞുകൊണു്ടുതന്നെ, ജലീലിനുവേണു്ടി ഇന്നു് പോലീസ്സു് തെരുവിലിട്ടു് അടിച്ചുചതയു്ക്കുന്ന ഒരു കോളേജു്പെണു്കുട്ടി ആ അടികൊണു്ടുകൊണു്ടുതന്നെ റോട്ടിലു്ക്കിടന്നു് ജലീലിനെ എന്താണുവിളിച്ചതെന്നു് 2020 സെപു്തംബ൪ പന്ത്രണു്ടാംതീയതി കേരളംമുഴുവ൯ കണു്ടു. അടുത്തൊരുകാലത്തു് നല്ലൊരു രാഷ്ട്രീയനേതാവും എമ്മെല്ലേയും നല്ലൊരു മന്ത്രിയുമൊക്കെയാവുമെന്നു് സമൂഹത്തിനുറപ്പുള്ളൊരു പെണു്കുട്ടിയാണതെന്നു് കേരളം അപ്പോളു്ത്തന്നെ ഉറപ്പിച്ചതാണു്, കാരണം ഒളിച്ചും പതുങ്ങിയും ഭയന്നും സിമിയിലു് വിദ്യാ൪ത്ഥിപ്പ്രവ൪ത്തനം നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രിയിലു്നിന്നും വളരെ വ്യത്യസു്തമായി എന്താണോ ഇതുപോലുള്ള നുണയ൯മാരെ വിളിക്കേണു്ടതു് അതുതന്നെ പരസ്യമായി വിളിച്ചതുകൊണു്ടാണു് ആ ആലപ്പുഴക്കാരി പെണു്കുട്ടി കേരളത്തി൯റ്റെ അഭിനന്ദനമ൪ഹിക്കുന്നതും നാളെയൊരു നേതാവായി വളരുമെന്നു് കേരളത്തിനു് ഉറപ്പുള്ളതും. ഒര൪ത്ഥത്തിലു് ആലപ്പുഴക്കാരി സഖാവു്. കെ. ആ൪. ഗൗരിയുടെ ഒരു മറുപുറമെന്നുപറയാം.

4

ഓരോന്നിനെയും അതാതി൯റ്റെ ശരിയായ പേരിലു് വിളിക്കുന്ന ഒരു വ്യക്തി ഒരു പൊതുശത്രുവെന്നരീതിയിലു് ആരാലെങ്കിലും എറിഞ്ഞിടപ്പെടാതെ ഒരു തെരുവുപോലും മുറിച്ചുകടക്കുകയില്ല. ലോ൪ഡു് ഹാലിഫാകു്സ്സാണതു് പറഞ്ഞതു്: A person who calls everything in its right name will never cross the street without being knocked down as a common enemy. അതാണാപ്പെണു്കുട്ടിയിലു് കേരളം കണു്ടതു്. ഇതുപോലുള്ള നട്ടെല്ലുള്ള വിദ്യാഭ്യാസമുള്ള കുട്ടികളെങ്ങനെ ഒരു കള്ളനെ കള്ളനെന്നല്ലാതെ വിളിക്കുമെന്നാണിവിടെ ചോദിക്കുന്നതു്, അതുപോലെ ആ നട്ടെല്ലുസഹിതം അവരെ വള൪ത്തിയെടുത്ത അവരുടെ അച്ഛനമ്മമാരടങ്ങുന്ന ആ രക്ഷാക൪തൃസമൂഹവും.

ഇനി ഇവിടെപ്പ്രസക്തമായ മറ്റൊരുകാര്യം സ്ഥിരമായി കള്ളംപറയുന്ന ഒരുത്ത൯ അതു് കള്ളംപറയുന്നതിലു്മാത്രം ഒതുക്കുമോ അതോ കള്ളംചെയ്യുന്നതിലോട്ടുകൂടി സ്വാഭാവികമായുമതു് വ്യാപിപ്പിക്കുകയുമില്ലേ എന്നതാണു്. സെ൯റ്റ൪ ഫോ൪ അഡ്വാ൯സ്സു്ഡു് പ്രി൯റ്റിംഗു് ടെക്കു്നോളജി, അല്ലെങ്കിലു് കപു്റ്റു്, എന്ന ഇയാളു്തന്നെ നയിക്കുന്ന സ൪ക്കാ൪സ്ഥാപനത്തിലു് അതു് രണു്ടുംനടന്നു- തുട൪ച്ചയായി കള്ളം പറയുന്നതും തുട൪ച്ചയായി കള്ളം ചെയ്യുന്നതും. ഈ സ്ഥാപനത്തി൯റ്റെ പേരി൯റ്റെ ചുരുക്കെഴുത്തായ CAPT എന്നു് പറയുമ്പോളു്ത്തന്നെ നമ്മളു്ക്കറിയാം അതു് പിടികൂടുക, പിടിക്കപ്പെടുക, പിടിവീഴുക എന്നൊക്കെയുള്ള നിരവധി ഇംഗ്ലീഷു് വാക്കുകളു്ക്കു് ജ൯മംനലു്കിയ മൂലരൂപമായ ഒരു ലാറ്റി൯ റൂട്ടാണെന്നു്. ഒടുവിലു് അക്ഷരാ൪ത്ഥത്തിലു് അതുതന്നെ നടന്നു- ജലീലിനെ പിടികൂടി, ജലീലു് പിടിക്കപ്പെട്ടു, ജലീലിനു് പിടിവീണു. പലനാളു്കള്ള൯ ഒരുനാളു് പിടിക്കപ്പെട്ടു. കള്ളത്തരത്തിനും കൃത്രിമങ്ങളു്ക്കും ബന്ധുനിയമനങ്ങളു്ക്കും വ൪ഷങ്ങളായി കുപ്പ്രസിദ്ധമായ ആ സ്ഥാപനത്തി൯റ്റെ പേരുതന്നെ ആ സ്ഥാപനാധിപനു് അറംപറ്റി.

5

ഇയാളു് പൊതുജനസമക്ഷം സമ൪പ്പിച്ച രേഖകളു്തന്നെ ഇയാളു് തുട൪ച്ചയായി കള്ളം പറയുകമാത്രമല്ല തുട൪ച്ചയായി കള്ളം ചെയ്യുകയും ചെയു്തുവെന്നു് വ്യക്തമാക്കുന്നു. അവിടെ ലോറീലോഡുകണക്കിനു് വിദേശപ്പാഴു്സ്സലുകളു് കേന്ദ്രഗവണു്മെ൯റ്റുചട്ടങ്ങളു്ക്കുവിരുദ്ധമായി അവ൪പോലുമറിയാതെ വിമാനത്താവളങ്ങളിലു്നിന്നും കസ്സു്റ്റംസ്സിലു്നിന്നും വിദേശരാജ്യങ്ങളുടെ നയതന്ത്ര കോണു്സ്സുലേറ്റുകളിലു്നിന്നും പതിവായി വരികയും, ഇയാളവ കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെയോ സംസ്ഥാന ഗവണു്മെ൯റ്റി൯റ്റെയോ യാതൊരു ഉത്തരവുമില്ലാതെ സ്വീകരിക്കുകയും, ആ സ്ഥാപനത്തിലു് ആരെയും തുറന്നുനോക്കാനനുവദിക്കാതെ അണു്ലോഡുപോലും ചെയ്യാതെ സംസ്ഥാനത്തി൯റ്റെ പലഭാഗത്തേക്കും അതുകൂടാതെ ഈ സ്ഥാപനത്തിനു് യാതൊരുകാര്യവുമില്ലാത്ത ബാംഗ്ലൂ൪പോലുള്ള സംസ്ഥാനത്തിനുപുറത്തുള്ള സ്ഥലങ്ങളിലേക്കും സ്വാഭീഷ്ടപ്രകാരം സ൪ക്കാ൪വാഹനങ്ങിലു് വിതരണംചെയ്യുകയും ചെയു്തു. സ൪ക്കാ൪ശ്ശമ്പളംവാങ്ങി സ൪ക്കാ൪ബ്ബാഹ്യശക്തികളു്ക്കുവേണു്ടി പണിയെടുത്ത ഇയാളു്തന്നെ ഇതു് ജനങ്ങളുടെമുന്നിലു് സമ്മതിച്ചതും ഇപ്പോളു് നാലു് ദേശീയ അന്വേഷണ ഏജ൯സ്സികളു് അന്വേഷണം നടത്തുന്നതുമാണു്. സ്വന്തമായി പല വാദങ്ങളു് ഇയാളു് ജനങ്ങളുടെമുന്നിലു് നിരത്തിയെങ്കിലും, പത്രസമ്മേളനങ്ങളു്വിളിച്ചു് പറഞ്ഞെങ്കിലും, ഇതിനൊന്നും യാതൊരു ഗവണു്മെ൯റ്റുരേഖയും ഉത്തരവും ജനങ്ങളുടെമുന്നിലു് ഹാജരാക്കാ൯ ഇയാളു്ക്കോ ഇയാളടങ്ങുന്ന സ൪ക്കാരിനോ കഴിഞ്ഞില്ല. ഇയാളെയും ഇയാളടങ്ങുന്ന ഈ സ൪ക്കാരിനെയും കോടതിയാണോ തെരഞ്ഞെടുത്തതു് അതോ ജനങ്ങളാണോ, അയാളെ കോടതി ഇതുവരെയും ശിക്ഷിച്ചിട്ടില്ലെന്നു് ജനങ്ങളുടെമുന്നിലു് പറയാ൯? ആ കോടതിക്കുപോലും ഉള്ള അധികാരങ്ങളു് ഈ ജനങ്ങളു് ജനാധിപത്യനടപടിപ്പ്രകാരം ഒരു ഭരണഘടനയിലൂടെ പക൪ന്നുനലു്കിയതല്ലേ? ആരാണു് പരമാധികാരി, പ്രത്യേകിച്ചും ഇയാളെപ്പോലെ ഒരു ജനപ്പ്രതിനിധിയുടെ പരമാധികാരി? എന്നിട്ടും ഉന്നതവിദ്യാഭ്യാസമന്ത്രിയായ ഇയാളു് എല്ലാം നിയമവിധേയവും സ൪ക്കാ൪ക്ക്രമപ്പ്രകാരവുമാണെന്നു് എന്തുകൊണു്ടു് ജനങ്ങളുടെമുഴുവ൯മുന്നിലു് കള്ളംപറഞ്ഞു?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സിമിയും മുസ്ലിംലീഗുംവഴിവന്നു് മന്ത്രിയായ കെ ടി ജലീലി൯റ്റെയും ബന്ധങ്ങളു് അസ്വാഭാവികമാണു്, അന്വേഷിക്കപ്പെടേണു്ടതുമാണു്

6

തിരുവനന്തപുരത്തെയൊരു മൈന൪ സ൪ക്കാരച്ചുകൂടമായ ക്യാപു്റ്റെന്ന സ്ഥാപനത്തിലു്നിന്നും 2020ലെ കേരളത്തിലെ വിദേശയെംബസ്സിവഴിയുള്ള കുപ്പ്രസിദ്ധമായ സ്വ൪ണ്ണക്കള്ളക്കടത്തുനടക്കുന്നസമയത്തു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലി൯റ്റെ നി൪ദ്ദേശാനുസരണം പുറത്തേക്കുപോയ നിരവധി ലോറികളിലിയാളു് കള്ളക്കടത്തുസ്വ൪ണ്ണമോ വൈഡൂര്യമോ വിദേശത്തച്ചടിച്ച വ്യാജമോ ഒറിജിനലോ ആയ കറ൯സ്സിയോ സ൪ക്കാരധികാരമുപയോഗിച്ചു് സ൪ക്കാ൪സ്സംവിധാനങ്ങളുപയോഗിച്ചു് സ്വന്തംനിലയു്ക്കു് വിതരണംചെയ്യുകയായിരുന്നുവെന്നു് ജനങ്ങളു് വിളിച്ചുപറഞ്ഞപ്പോളു്, മാധ്യമങ്ങളതാവ൪ത്തിച്ചപ്പോളു്, കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളതു് അന്വേഷിച്ചുതുടങ്ങിയപ്പോളു് താ൯ അവയിലു് വിദേശത്തച്ചടിച്ച ഖുറാനാണു് പലഭാഗത്തും കൊണു്ടുപോയി വിതരണംചെയു്തതെന്നും ലക്ഷൃം മാ൪ഗ്ഗത്തെ സാധൂകരിക്കുന്നെന്നും ഇയാളു് ജനങ്ങളുടെ മുഖത്തുനോക്കിപ്പറഞ്ഞു് കള്ളംപറയുന്നതുതുട൪ന്നു.

മതഭക്തിയിയാളു്ക്കു് തുടവഴിയൊഴുകുകയാണെങ്കിലു് എഴുപത്തഞു്ചുലക്ഷംരൂപാ ഡിക്ലയേ൪ഡു് അസ്സറ്റുള്ള ഇയാളു് കേരളത്തിലു് ഖു൪ആ൯ വിതരണചെയ്യാനായി അവ സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യാത്തതെന്തെന്നും, ക്യാപു്റ്റെന്നുപറയുന്നതു് ഒരു ചായക്കടയല്ലല്ലോ, പുറത്തുനിന്നും ഓ൪ഡറെടുത്തു് വിസിറ്റിംഗു് കാ൪ഡുമുതലു് കലണു്ടറുകളും പോസ്സു്റ്ററുകളും അച്ചടിച്ചുനലു്കുന്ന സ൪ക്കാരി൯റ്റെയൊരു പ്രി൯റ്റിംഗു് പ്രസ്സുതന്നെയാണല്ലോ, പണമില്ലെങ്കിലു് കടംകയറിനിലു്ക്കുകയാണെങ്കിലു് എന്തുകൊണു്ടാണു് ഇരന്നോ കേരളത്തിലോ ഇ൯ഡൃയിലോ ഉള്ള ഒരു സു്പോണു്സ്സറെക്കണു്ടുപിടിച്ചോ ഇയാളെ പലപ്പോഴും ഒളിവിലു്പ്പാ൪പ്പിക്കുന്ന പണക്കാരായ വ്യവസായികളോടുചോദിച്ചോ അതിനുള്ള പണംകണു്ടെത്തി ആപ്പണം യഥാവിധി സ൪ക്കാരിനുനലു്കി അതച്ചടിപ്പിച്ചു് സ൪ക്കാ൪വണു്ടിയിലു്ത്തന്നെ കൊണു്ടുപോയി വിതരണംചെയ്യാമായിരുന്നല്ലോ എന്നുള്ള ചോദ്യത്തിനു് ഇയാളു് ഒരിക്കലും മറുപടിപറഞ്ഞില്ല. ആ ചോദ്യമിപ്പോഴുമിവിടെയുണു്ടു്. അതുകൊണു്ടാണു് കള്ളംപറയുന്നവ൯മാത്രമല്ല ഒരു കൃതൃമികൂടിയാണു് താനെന്നു് ഇയാളു് സ്വയം ജനങ്ങളുടെമുന്നിലു് ഹാജരാക്കിയ രേഖകളു്പ്രകാരംതന്നെ തെളിഞ്ഞതു്. അതുകൊണു്ടാണു് ജലീലി൯റ്റെ വിദ്യാഭ്യാസയോഗ്യതകളും സ൪ട്ടിഫിക്കറ്റുകളുമൊക്കെ പരിശോധിക്കേണു്ടിവരുന്നതു്.

7

പള്ളിക്കൂടത്തിലു് ഇതുപോലുള്ള ആ൪ക്കുവേണമെങ്കിലും പോയിരിക്കാം, പക്ഷേ പരീക്ഷകളെഴുതി പാസ്സാകുന്നതു് മറ്റൊരുകാര്യമാണു്. പല൪ക്കും മറ്റുപലരുമാണു് പോയിരുന്നു് പരീക്ഷകളെഴുതിക്കൊടുത്തിട്ടുള്ളതു്. ചില൪ സ൪ട്ടിഫിക്കറ്റുകളു്തന്നെ സ്വന്തമായോ മറ്റുള്ളവരെക്കൊണു്ടോ ഉണു്ടാക്കിക്കുകയാണു്, -എങ്ങനെയെങ്കിലും ഹാജ൪തികച്ചിട്ടോ അതിനുള്ള പിഴപ്പണംകൂടിയടച്ചു് ഒഴിവുവാങ്ങിച്ചിട്ടോ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തുതന്നെ എത്രയെത്ര കള്ളസ്സ൪ട്ടിഫിക്കറ്റുസംഘങ്ങളാണു് പ്രവ൪ത്തിക്കുന്നതു്! അതിലു് വെറും ഒന്നോരണു്ടോയെണ്ണംമാത്രമാണു് യൂണിവേഴു്സ്സിറ്റി മാ൪ക്കുലിസ്സു്റ്റുകേസ്സിലും പോലീസ്സു് സബ്ബു് ഇ൯സ്സു്പെക്ട൪ റാങ്കുലിസ്സു്റ്റുകേസ്സിലും യാദൃച്ഛികമായി പുറത്തുവന്നതു്. ഇയാളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ പിണറായി വിജയനു് ഇയാളോടുമുള്ള അസ്വാഭാവികബന്ധങ്ങളു് പലകഥകളും പറയുന്നുണു്ടു്. ആരെയുമടുപ്പിക്കാത്ത പിണറായി വിജയ൯ പലജാഥകളിലും പലവേദികളിലും പെട്ടെന്നുപാ൪ട്ടിയിലു് ചാടിക്കടന്നുവന്ന ഇയാളെ വളരെ അരുമയെപ്പോലെയാണു് പാ൪ട്ടിയിലെ പലപടവുകളും ഒറ്റയടിക്കുചാടിക്കടത്തി എമ്മെല്ലേയും മന്ത്രിയുമൊക്കെയാക്കിയതു്, അതും മുപ്പതും നാലു്പ്പതുംവ൪ഷമൊക്കെ പഴക്കവും സീനിയോറിറ്റിയുമുള്ള നേതാക്കളു്ക്കു് നിയമസഭാസീറ്റുനിഷേധിച്ചിട്ടു്!

8

സിമിപോലുള്ള മുസ്ലിംതീവ്രവാദസംഘടനകളു്മുതലു് മുസ്ലിംലീഗുപോലുള്ള മുസ്ലിംമിതവാദസംഘടനകളു്വരെ പലപലസംഘടനകളു് കുറഞ്ഞകാലംകൊണു്ടുതന്നെ ചാടിക്കടന്നുപോയ ഇയാളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തനത്തി൯റ്റെ യാതൊരുപശ്ചാത്തലവുമില്ലായിരുന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടുചാടുകയും പിണറായി വിജയ൯റ്റെ ശ്രദ്ധയിലു്പ്പെടുകയും അരുമയായി ദത്തെടുക്കപ്പെടുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരു മെമ്പ൪ഷിപ്പുപോലുമെടുക്കാതെ മന്ത്രിയാവുകയുമൊക്കെച്ചെയു്തതു് അങ്ങേയറ്റം അസ്വാഭാവികവുമാണു്, അന്വേഷിക്കപ്പെടേണു്ടതുമാണു്. ഇയാളുടെതന്നെ കൂട്ടുകാരിയും തോഴിയുമായ, ഇയാളേക്കാളു് ശമ്പളം ഗവണു്മെ൯റ്റുനലു്കി മുഖൃമന്ത്രി പിണറായി വിജയ൯ നേരിട്ടുഭരിക്കുന്ന ഐ. ടി. വകുപ്പിലു് അത്യുന്നതയുദ്യോഗത്തിലു് നേരിട്ടുനിയമിച്ചിരുന്ന സ്വപു്ന സുരേഷു് എന്നയാളുടെ വ്യാജസ൪ട്ടിഫിക്കറ്റിനെക്കുറിച്ചു് കോടതി നി൪ബ്ബന്ധിച്ചതുകൊണു്ടും സകലവിവരങ്ങളും അതോടൊപ്പം അവ൪ക്കു് മുഖ്യമന്ത്രിമുതലു് സു്പീക്കറും മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരുമായൊക്കെയുള്ള പലതരംബന്ധങ്ങളും അല്ലാതെതന്നെ പുറത്തുവന്നതുകൊണു്ടും ഇപ്പോളു് ക്രൈംബ്രാഞു്ചന്വേഷണം നടക്കുകയാണു്. കേരളത്തിലെ മാ൪ക്കുതട്ടിപ്പുകേസ്സുകളും ആളു്മാറാട്ടപ്പരീക്ഷയെഴുത്തുകളുമന്വേഷിച്ച ജസ്സു്റ്റിസ്സു്. എം. പി. മേനോ൯ കമ്മീഷ൯റ്റെ നി൪ദ്ദേശങ്ങളും ശുപാ൪ശ്ശകളും ഇവിടെ ഇക്കാര്യത്തിലു് അക്ഷരംപ്രതി പിന്തുടരേണു്ടതാണു്. ആരു് ആരുടെ അരുമയാണെന്നതല്ലയിവിടത്തെ പ്രശു്നം, സംസ്ഥാനമന്ത്രിമാരുടെ എല്ലാക്കാര്യങ്ങളും സംശയാതീതമായിരിക്കണമെന്നതാണു്. ഇയാളെക്കുറിച്ചും മാ൪ക്കുദാനത്തെക്കുറിച്ചും അല്ലെങ്കിലു്ത്തന്നെ പണു്ടേ ആരോപണമുണു്ടാവുകയും ഗവ൪ണ്ണ൪തന്നെ ഇടപെടുകയുംചെയു്തതാണു്.

Written and first published on: 13 September 2020
 
 
 
 
 
 

No comments:

Post a Comment