Friday 11 September 2020

306. എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ?

306

എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christian Pierard. Graphics: Adobe SP.

 
എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ? കേരളാ പീപ്പിളു്സ്സു് വിജില൯സ്സുപോലുള്ള പ്രസ്ഥാനങ്ങളു് വേണു്ടേ? നമ്മളെന്തിനു് ഇതൊക്കെസ്സഹിച്ചുകൊണു്ടു് ജീവിക്കണം? ഇങ്ങനെയുള്ള അനുഭവങ്ങളു് നമ്മുടെ ജീവിതത്തിലുണു്ടാവുമ്പോളു്, നമ്മെച്ചതയു്ക്കുമ്പോളു്, നമ്മളു് ആ അനുഭവങ്ങളെക്കുറിച്ചു്, ഇന്നവ൯ ഇന്നയിടത്തു് എന്നെയിങ്ങനെ ചെയു്തു ചങ്ങാതീ, എന്നു് നമ്മളുടെ സുഹൃത്തുക്കളോടു് പറയാറില്ലേ? അതിനുള്ളൊരു വേദിയുണു്ടെങ്കിലു് അവിടെക്കയറി സ൪ക്കാരിനെഴുതുന്നതുപോലെതന്നെ അതിനെക്കുറിച്ചു് എഴുതുകയില്ലേ? ഒരുപക്ഷേ ആ വാ൪ത്ത കറങ്ങിക്കറങ്ങി പലയിടത്തുമെത്തുന്നകൂട്ടത്തിലു് നമ്മോടു് ആ പാതകംചെയു്തിട്ടുനടക്കുന്നവ൯റ്റെ വീട്ടിനടുത്തും എത്തുകയും സ്വന്തംനാട്ടിലു് സ൪ക്കാ൪ബ്ബലത്തിലു് അവനവിടെയും ചെയു്തിട്ടുനടക്കുന ഇതുപോലുള്ള മറ്റു് ഘോരപാതകങ്ങളും പുറത്തുവരികയും അവനെ അവ൯റ്റെ ആപ്പീസ്സ൪ക്കും സ൪ക്കാ൪സ്സംരക്ഷക൪ക്കും പിന്നീടങ്ങോട്ടു് സംരക്ഷിക്കാ൯ ബുദ്ധിമുട്ടാവുകയും അവ൯റ്റെ നാട്ടിലിട്ടുതന്നെ അവനെ കൈകാര്യംചെയ്യാനുള്ള ഒരു വഴി തനിയെ തുറന്നുകിട്ടുകയുമില്ലേ? അഴിമതിയും കൈക്കൂലിയുമൊന്നും സ൪ക്കാ൪ക്കാര്യങ്ങളല്ല, സ൪ക്കാ൪വിരുദ്ധങ്ങളാണു്. അതുകൊണു്ടുതന്നെ അവ പുറത്തുവന്നാലു് അവനു് അതുകഴിഞ്ഞും വളരെകുറച്ചോരുകാലത്തേക്കുമാത്രമേ അതുവരെക്കിട്ടിവന്നിരുന്നതുപോലുള്ള സ൪ക്കാ൪സ്സംരക്ഷണം കിട്ടുകയുമുള്ളൂ. കൂടുതലവ൯റ്റെയൊക്കെ പൂച്ചു് പുറത്തുവരുംതോറും ഇവനെയൊക്കെ സംരക്ഷിച്ചുനി൪ത്തിയിരിക്കുന്ന മന്ത്രിമാ൪ക്കും ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കും രാഷ്ട്രീയനേതാക്ക൯മാ൪ക്കുമൊക്കെ ഇവനെയൊക്കെപ്പോലുള്ള സമൂഹവിരുദ്ധ൯മാ൪ സ൪വ്വീസ്സിലു്നിന്നും പുറത്തുപോകുന്നതു് നോക്കിക്കൊണു്ടുനിലു്ക്കേണു്ടിയുംവരും. നിങ്ങളൊരു പരാതി ഈ ഉന്നത൯മാരിലൊരുത്തനു് അയച്ചുകൊടുത്തുവെന്നിരിക്കട്ടെ. നിങ്ങളും അതുകിട്ടുന്ന ആ മൂരാച്ചിയുമല്ലാതെ ആരും അതേക്കുറിച്ചറിയുകപോലുമില്ല. അവനാകട്ടെ ഉട൯ അതു് കീറിക്കളയുകയുംചെയ്യും. നിങ്ങളതു് പരസ്യമായി ഓണു്ലൈനായി ഒരിടത്തു് സ്വന്തമനുഭവമെന്നനിലയു്ക്കു് എഴുതുകയാണെന്നിരിക്കട്ടെ. ഇവനതെങ്ങനെയെടുത്തു് കീറിക്കളയും? ഇവനതെങ്ങനെ മറ്റുള്ളവരറിയുന്നതു് തടയും? മറ്റുള്ളവരതറിയുന്നതോടുകൂടിത്തന്നെ ആ പാതകംചെയ്യുന്നവ൯റ്റെ ജാതകം എഴുതപ്പെടുകയാണു്, സുഖസ്സ്വസ്ഥജീവിതദിനങ്ങളു് എണ്ണപ്പെടുകയാണു്. അതാണു്, അതുമാത്രമാണിപ്പോളു്, നമുക്കവനു് കൊടുക്കാ൯കഴിയുന്ന സമ്മാനം. നിങ്ങളു്ക്കു് സംഭവിക്കാനുള്ളതു് എതായാലും സംഭവിച്ചുകഴിഞ്ഞു. പിന്നെയതേക്കുറിച്ചു്, അവനെക്കുറിച്ചു്, എഴുതാനെന്തിനു് മടിക്കണം? ലോകമാസ്സകലമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ, സഹോദര൯മാരെ, അവ൯ നിങ്ങളെയെന്താണു് ചെയു്തതെന്നു് അറിയിക്കാ൯ നിങ്ങളെന്തിനു് മടിക്കണം?

ഇത്തരം സംഘടനകളോ പ്രസ്ഥാനങ്ങളോ പരിശ്രമങ്ങളോ കേരളത്തിലു് ഇല്ലെന്നോ ഒരിക്കലും ഉണു്ടായിട്ടില്ലെന്നോ കരുതരുതു്. ദശാബ്ദങ്ങളു്ക്കുമുമ്പേ പ്രവ൪ത്തിച്ചുവന്നിരുന്ന അത്തരമൊരെണ്ണത്തി൯റ്റെ പേജും ഗ്രൂപ്പും ഫേസ്സു്ബുക്കിലു്ത്തന്നെയുണു്ടു്. മറ്റൊരു ഗ്രൂപ്പി൯റ്റെ പേജും ഗ്രൂപ്പുമായതിനാലു് അവ ഇവിടെക്കൊടുക്കുന്നില്ലെന്നേയുള്ളൂ. കേരളജനതയുടെ പൊതുവേയുള്ള പ്രതികരണരീതിയും സ്വഭാവവുംവെച്ചു് നോക്കുമ്പോളു് അങ്ങനെയുള്ളവ അനേകം വേറെയും കണു്ടേക്കാം, അല്ലെങ്കിലു് ഇനിയും ഉണു്ടായേക്കാം. അനുഭവങ്ങളു് അടിച്ചിട്ടവനെ എണീപ്പിക്കാനുള്ള അവ൯റ്റെ സഹോദരങ്ങളുടെ ശ്രമങ്ങളാണവ.

നിങ്ങളു്ക്കു് സംഭവിക്കാനുള്ളതു് സംഭവിച്ചുകഴിഞ്ഞു. പിന്നെയതേക്കുറിച്ചു് എഴുതാനെന്തിനു് മടിക്കണം?

Visit, join, write your experience:  

https://www.facebook.com/groups/keralapeoplesvigilence/
 


Written and first published on: 08 September 2020



No comments:

Post a Comment