Monday 28 September 2020

322. മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നൂറുദിവസം-നൂറുപദ്ധതി എന്ന പരിപാടി ഒടുവിലു് നൂറുദിവസം-നൂറഴിമതിക്കേസ്സു് എന്ന പരിപാടിയായോ?

322

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നൂറുദിവസം-നൂറുപദ്ധതി എന്ന പരിപാടി ഒടുവിലു് നൂറുദിവസം-നൂറഴിമതിക്കേസ്സു് എന്ന പരിപാടിയായോ?


ലോകകുറ്റകൃത്യനി൪വ്വഹണ ചരിത്രത്തിലു് രാഷ്ട്രീയമലയാളി ഇതിഹാസമെഴുതുകയാണോ?

 
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By S. Hermann & F. Richter. Graphics: Adobe SP.

1

ഒരു ഫ്രോഡിനു് ഒരു നേരായവഴി നേരെമുന്നിലു്ത്തന്നെ തുറന്നുകിടന്നാലും ഒരു ഫ്രോഡി൯റ്റേതായ മറ്റൊരുവഴിയിലൂടെയല്ലാതെ അതിനു് ഒരടിപോലും മുന്നോട്ടുപോകാ൯ കഴിയില്ല. കഴിഞ്ഞ എത്രയോവ൪ഷമായി കേരളത്തിലു് കേളു്ക്കാനില്ലാതിരുന്ന ഒരു പേരാണു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു്! ഇതിനെ പിരിച്ചുവിട്ടുവെന്നുവരെ കേട്ടിരുന്നതാണു്. പിണറായി വിജയ൯ മുഖ്യമന്ത്രിയും വിജില൯സ്സു് മന്ത്രികൂടിയുമായി ചാ൪ജ്ജെടുത്തശേഷം ഇതിലു്നിന്നും യാതൊരു ശല്യവുമില്ലാതെ അഴിമതിനടത്താനായി ഉപയോഗമില്ലാതെകിടന്നു് തുരുമ്പെടുത്ത ഇതിനെ ആക്രിവിലയു്ക്കു് തൂക്കിവിറ്റു് ആ പൈസ്സയുംകൂടിയെടുത്തു എന്നുവരെ കേട്ടിരുന്നതാണു്. പക്ഷേ പെട്ടെന്നൊരുദിവസം- കൃത്യമായിപ്പറഞ്ഞാലു് 2020 സെപു്തംബ൪മാസം ഇരുപത്തഞു്ചാംതീയതി- ഇതി൯റ്റെ പേരു് ഒരിക്കലു്ക്കൂടിക്കേട്ടു. ആ തീയതി അതി൯റ്റെ സു്മാരകശിലയിലു് കൊത്തിവെക്കേണു്ടതാണു്, കാരണം അന്നാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അഞു്ചോ ആറോ കുറ്റാന്വേഷണ ഏജ൯സ്സികളുമായി സംസ്ഥാന ഏജ൯സ്സിയായ തനിക്കു് കൊമ്പുകോ൪ക്കാ൯ ആരോഗ്യമുണു്ടോയെന്നു് അതു് പരീക്ഷിച്ചുനോക്കിയതു്. ഒരു സു്മരണാശില അതിനെത്തുട൪ന്നു് സ്ഥാപിക്കേണു്ടിവന്നതു് എന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ.

ആഫ്രിക്കയിലു് വളരെക്കാലം കഴിയുന്ന വെള്ളക്കാ൪ക്കു് ഒടുവിലു് മഞ്ഞപ്പനി അഥവാ യെല്ലോഫീവ൪ പിടിക്കുന്നതുപോലെ കേരളത്തിലു് വളരെക്കാലം കഴിയുന്ന കേന്ദ്രസ൪വ്വീസ്സുകാ൪ക്കു് പിടിക്കുന്നൊരു അസുഖമാണു് പിണറായി വിജയ൯പ്രേമം അഥവാ മാ൪കു്സ്സിസ്സു്റ്റുപ്രേമം. ഇതുപിടിച്ചുകഴിഞ്ഞാലു്പ്പിന്നെ തന്നെ നിയമിച്ചുവിട്ട കേന്ദ്രമാണെന്നൊന്നും നോക്കില്ല, കേന്ദ്രനിയമങ്ങളുണു്ടെന്നൊന്നും നോക്കില്ല, പിണറായി വിജയനു് കേസ്സുകളിലു്നിന്നും രക്ഷപ്പെടാനായി പിണറായി വിജയ൯ പറയുന്ന എന്തും അനുസരിക്കും. ആ അനുസരണവും അതിനെക്കുറിച്ചുതന്നെയുള്ള പ്രത്യേകാന്വേഷണവും അതിനെത്തുട൪ന്നുള്ള തിരിച്ചുവിളിക്കലുകളുമെല്ലാം കഴിയുമ്പോഴാണു് അനുസരണക്കാരായ ഇത്തരം ചില൪ കേരളത്തെസ്സംബന്ധിച്ചിടത്തോളം വെറുമൊരു സു്മരണമാത്രമായിമാറുന്നതു്.

2

ഇരുപതുകോടി രൂപാ ഇങ്ങനെ വെറുതേ കല്ലും കട്ടയും മണലും കമ്പിയും സിമ്മ൯റ്റുമൊക്കെയായി വെറുതേ പാഴായിപ്പോകുന്നതു് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും കാമുകിമാരും എങ്ങനെ നോക്കിക്കൊണു്ടിരിക്കും? അതുകൊണു്ടു് പ്രളയത്തിലു് വീടുതക൪ന്ന പാവങ്ങളു്ക്കുള്ള വടക്കാംചേരിയിലെ ആ ബഹുനില ഭവനനി൪മ്മാണ പദ്ധതിയിലു്നിന്നും കെട്ടിടത്തെ കുന്നി൯ചരിവിലെ ചരിഞ്ഞമണ്ണിലു് ഉറപ്പിച്ചുനി൪ത്താനുള്ള എസ്സു്റ്റിമേറ്റിലെ രണു്ടുകോടിയുടെ ആ പൈലിംഗു്പണി ആദ്യമേതന്നെ അങ്ങു് എടുത്തുകളഞ്ഞു് ആ രണു്ടുകോടിയെ രക്ഷിച്ചെടുത്തു. ഒരിക്കലു് പ്രളയംവരെനേരിട്ടു് ഒന്നുമില്ലാതായ പാവങ്ങളല്ലേ, സൗജന്യമായിക്കിട്ടുന്ന ഫ്ലാറ്റുകളല്ലേ, അവ൪ പൈലിംഗില്ലാതെ കിടന്നാലു്മതി. ഏക്കേജീ സെ൯റ്ററോ നേരേയെതി൪വശത്തു് നേതാക്ക൯മാ൪ക്കു് താമസിക്കാനുള്ള ബഹുനില പാ൪ട്ടിഫ്ലാറ്റുസമുച്ചയമോ ഒന്നുമല്ലല്ലോ കെട്ടുന്നതു് പൈലിംഗു്നടത്താ൯! പിന്നെ കേന്ദ്രത്തിനു് നലു്കാനുള്ള ജനറലു് സെയിലു്സ്സു് ടാകു്സ്സു് കൊടുക്കണു്ടെന്നു് തീരുമാനിച്ചു. അങ്ങനെ ആ മൂന്നുകോടിയേയും രക്ഷിച്ചെടുത്തു. ഒരു റൗണു്ഡുഫിഗറുതികയു്ക്കാനായി വെറുതേ ഒരു നാലുകോടിയുംകൂടിയിങ്ങെടുത്തു. അങ്ങനെ മാന്യമായി വെട്ടിപ്പുതുക ഒരു ഒമ്പതുകോടിയിലു് കൊണു്ടുചെന്നുനി൪ത്തി റൗണു്ഡുചെയു്തു. (ഇതി൯റ്റെ ചാ൪ട്ടേ൪ഡു് അക്കൗണു്ട൯റ്റാണു് അടുത്തു് കൊച്ചിയിലും തിരുവനന്തപുരത്തും ചെന്നുനിന്നു് മറുപടികളു് പറയാ൯ പോകുന്നതു്. മിക്കവാറുമതു് നേരത്തേയിതുപോലെ തിരുവനന്തപുരം വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതിയുടെ ലോക്കറി൯റ്റെയും കോടികളുടേയുമൊക്കെക്കാര്യത്തിലു് അന്വേഷണയേജ൯സ്സികളോടു് മറുപടികളു് പറഞ്ഞുനടന്ന, തിരുവനന്തപുരത്തെ ആഭിജാതരും പ്രശസു്തരുമായ ചാ൪ട്ടേ൪ഡു് അക്കൗണു്ട൯റ്റുമാ൪ക്കിടയിലു് അടുത്തകാലത്തു് പുത്ത൯കൂറ്റായവതരിച്ച, ആ ദേഹം തന്നെയാവാം.). അതു് പത്താക്കി നേ൪പകുതിയാക്കാനുള്ള പ്രലോഭനം എങ്ങനെയൊക്കെയോ അതിജീവിച്ചു. (അതോ ഇല്ലേ?). എന്നിട്ടു് ഒരുത്തനെവിളിച്ചുപറഞ്ഞു, ഡാ… പതിനൊന്നുകോടിയുണു്ടു്, എങ്ങനെയെന്നുവെച്ചാലു് നീ അതുകൊണു്ടു് കെട്ടു്, ഞങ്ങളുടെ പേരുകളൊന്നും വിളിച്ചുപറഞ്ഞുപോകരുതു്, പറഞ്ഞാലറിയാമല്ലോ, ആ എമിറേറ്റു്സ്സു് കോണു്സ്സുലേറ്റു് ബിലു്ഡിംഗി൯റ്റെ പുതിയ പണി നിനക്കു് കിട്ടില്ല. (ഈ അഴിമതി പുറത്തുവന്നു് കേസ്സായതോടെ എമിറേറ്റു്സ്സി൯റ്റെ ആ പണി ഹൈദ്രാബാദിലേക്കോമറ്റോ പോയി).

3

ഏറ്റവുമാദ്യം കൊറോണാബാധിതരുടെ വിവരങ്ങളു് ഡിജിറ്റലായി ശേഖരിച്ചുസൂക്ഷിക്കാനായി ഒരു തരംതാണ അമേരിക്ക൯ കമ്പനിയു്ക്കു് വ൯തുകയു്ക്കു് കോണു്ട്രാക്ടു് നലു്കിയതു് പുറത്തുവന്നു, കേസ്സായി, ഇടപാടു് റദ്ദായി. അതുകഴിഞ്ഞു് കേരളത്തിലു് ഇലക്ട്രികു് ബസ്സുണു്ടാക്കാനായി സ്വിറ്റു്സ്സ൪ലാ൯ഡിലെ ഒരു കമ്പനിയുമായുണു്ടാക്കിയ കരാ൪ പുറത്തുവന്നു, കമ്മിഷനാരോപണമുണു്ടായി, ആ കമ്പനി പി൯വാങ്ങി, അതി൯റ്റെ കേസ്സു് വരാനിരിക്കുന്നു. കേരളത്തിലു് ഒരു പതിവുസംഭവമായി മാറിയിരിക്കുന്ന പ്രളയക്കെടുതി തടയാ൯ പുഴയൊഴുകാനൊരു വഴിയെന്നൊരു പദ്ധതിയുംകൊണു്ടു് നെത൪ലാ൯ഡു്സ്സിലെ ഗവണു്മെ൯റ്റു് വന്നപ്പോളു് അതിനുള്ള കോണു്ട്രാക്ടു് തങ്ങളു് നെത൪ലാ൯ഡു്സ്സിലു്ച്ചെന്നപ്പോളു് വഴിവിട്ട സുഖസൗകര്യങ്ങളൊരുക്കിയ അവിടത്തെയൊരു കമ്പനിക്കു് നലു്കണമെന്നു് ചീഫു് സെക്രട്ടറി വഴിവിട്ട നോട്ടെഴുതിവെച്ചു് മുഖ്യമന്ത്രിക്കുനലു്കി ഒടുവിലു് രണു്ടെണ്ണത്തി൯റ്റെയും അത്യാഗ്രഹത്തിന്നിരയായി ആ പദ്ധതി പരണത്തായി, അതി൯റ്റെ കേസ്സും വരാനിരിക്കുന്നു.

4

2016ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായി വിജയ൯ മുഖ്യമന്ത്രിയായുള്ള കേരളാഗവണു്മെ൯റ്റു് അധികാരമേറ്റയുട൯ ചെന്നൈയിലോ ഹൈദ്രാബാദിലോ സ്ഥാപിക്കുന്നതിനുപകരം അവ൪ പ്രത്യേക താതു്പര്യമെടുത്തു് തിരുവന്തപുരത്തു് കൊണു്ടുചെന്നുസ്ഥാപിച്ച യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സെന്ന അറബിരാജ്യത്തി൯റ്റെ ദക്ഷിണേന്ത്യ൯ കോണു്സ്സുലേറ്റു് ഇവരുടെ സകല അന്താരാഷ്ട്രകള്ളക്കടത്തുകളുടെയും വിദേശപണമിടപാടുകളുടെയും ഒരു ബേയു്സ്സായിരുന്നുവെന്നു് 2020ലു് തെളിയുകയും, ഡസ൯കണക്കിനു് കേസ്സുകളും ഉപകേസ്സുകളും അവയി൯മേലുള്ള ഉപകേസ്സുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനും മുഖ്യമന്ത്രി പിണറായി വിജയനും അയാളുടെ അടിമയുദ്യോഗസ്ഥ൯മാ൪ക്കും സമ്മാനിക്കുകയുമുണു്ടായി. നിയമവിരുദ്ധമായും പ്രോട്ടോക്കോളു്ലംഘിച്ചും കേരളാപ്പൊലീസ്സു് കോണു്സ്സുലേറ്റിനു് സമ്മാനിച്ച സ്ഥിരം ഗണു്മാ൯ സ്വ൪ണ്ണക്കടത്തിനു് അകമ്പടിപോവുകയായിരുന്നുവെന്നു് തെളിഞ്ഞു് കേസ്സായി. കോണു്സ്സുലേറ്റു് സെക്രട്ടറി അവിടത്തെ ശമ്പളത്തിലും പേയു്മെ൯റ്റിലുമിരിക്കുമ്പോളു്ത്തന്നെ നയതന്ത്രനിയമങ്ങളു് ലംഘിച്ചു് ആ സു്ത്രീയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ത൯റ്റെ വകുപ്പിനുകീഴിലു് ബഹിരാകാശക്ലബ്ബിലു് ഇല്ലാത്തൊരു ഉന്നതയുദ്യോഗം പുതുതായുണു്ടാക്കി വ൯തുക ശമ്പളംനലു്കിനിയമിച്ചു് കേരളാ-യൂയേയീ കള്ളക്കടത്തുലെയു്സ്സോണാക്കി കേരളത്തിലു് ഗവണു്മെ൯റ്റൈഡ൯റ്റിറ്റിയും അടിസ്ഥാനവും സ്വാധീനവുമുണു്ടാക്കിക്കൊടുത്തതു് പിടിക്കപ്പെടുകയും അവരുടേതു് കള്ളസ്സ൪ട്ടിഫിക്കറ്റായിരുന്നുവെന്നു് തെളിയുകയും നിയമനം റദ്ദാവുകയും കേസ്സാവുകയും ചെയു്തു.

5

ഒരു വിദേശരാജ്യത്തി൯റ്റെ റീജിയണലു് നയതന്ത്രക്കോണു്സ്സുലേറ്റി൯റ്റെ ചീഫു് സകല അന്താരാഷ്ട്രമര്യാദകളെയും ലംഘിച്ചു് ത൯റ്റെ നേരത്തേപറഞ്ഞ വനിതാ സെക്രട്ടറിയു്ക്കൊപ്പം നേരിട്ടു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ഔദ്യോഗികവസതിയിലു്ച്ചെന്നു് മുഖാമുഖംനടത്തിയപ്പോളു് പിണറായി വിജയ൯ ത൯റ്റെ മുഖ്യസെക്രട്ടറിയെ കോണു്സ്സുലേറ്റി൯റ്റെ സെക്രട്ടറിക്കു് നേരിട്ടു് കൈപിടിച്ചുദാനംചെയു്തു് അവ൪ രണു്ടുപേരുംകൂടി പിന്നീടു് ഇന്ത്യയിലും വിദേശത്തും പലയിടത്തും കെട്ടിമറിഞ്ഞു് പലവിധകേസ്സുകളുണു്ടായവയി൯മേലു് ഇന്ത്യയിലും വിദേശത്തും അന്വേഷണങ്ങളു് നടക്കുന്നു. മുഖ്യമന്ത്രി ത൯റ്റെ ആ പ്രി൯സിപ്പലു് സെക്രട്ടറിയെ ഒരു വിദേശരാജ്യമായ എമിറേറ്റു്സ്സി൯റ്റെ കോണു്സ്സുലേറ്റുമായി ഭാവിയിലുള്ള കേരളത്തി൯റ്റെ സകലയിടപാടുകളുടെയും പോയി൯റ്റു് ഓഫു് കോണു്ടാക്ടായി അവിടെവെച്ചു് നിശ്ചയിച്ചറിയിച്ചു. കേന്ദ്രഗവണു്മെ൯റ്ററിയാതെ ഒരു സംസ്ഥാനഗവണു്മെ൯റ്റിനു് ഒരു വിദേശരാജ്യവുമായി എന്തിടപാടുകളു്, എന്തു് പോയി൯റ്റു് ഓഫു് കോണു്ടാക്ടു്? കേരളത്തിനു് ഒരു വിദേശരാജ്യമായ എമിറേറ്റു്സ്സുമായി നേരിട്ടു് എന്തുതരം ഇടപാടുകളു് എന്ന ചോദ്യത്തിനുമേലു് ഇപ്പോളു് അന്വേഷണങ്ങളു് നടക്കുന്നു, അതിലു്നിന്നും പ്രോട്ടോക്കോളു്ലംഘനവും വിദേശസംഭാവനസ്സ്വീകരണവും സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪നീക്കങ്ങളുംപോലുള്ള പലപലകേസ്സുകളു് പൊട്ടിവിടരുന്നു. ലോകത്തെവിടെയെല്ലാംചെന്നു് എംബസ്സികളും കോണു്സ്സുലേറ്റുകളും തുടങ്ങിയിട്ടണു്ടോ അവിടെയൊന്നും നേരിടാത്ത അഴിമതികളും അപകടങ്ങളും പിണറായി വിജയ൯റ്റെ നി൪ദ്ദേശപ്പ്രകാരം തിരുവനന്തപുരത്തുചെന്നു് ഒരു കോണു്സ്സുലേറ്റു് തുടങ്ങിയപ്പോളു്മാത്രം നേരിടേണു്ടിവന്നതിലു് ഭയന്നുപോയ യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സെന്ന ഇന്ത്യയുടെ ആ സൗഹൃദരാജ്യം ആ കോണു്സ്സുലേറ്റുപൂട്ടി തിരുവനന്തപുരത്തു് അതിനു് സ്വന്തമായി കെട്ടിടമുണു്ടാക്കാനുള്ള നിയുക്തപദ്ധതിയുംകൂടി ഉപേക്ഷിച്ചു് ആ ദക്ഷിണേന്ത്യ൯ കോണു്സ്സുലേറ്റെടുത്തു് ബാംഗ്ലൂരോ ഹൈദ്രാബാദിലോമറ്റോ കൊണു്ടുചെന്നു് സ്ഥാപിക്കാ൯ ഒരുങ്ങുന്നു.

6

ഒരു വിദേശകോണു്സ്സുലേറ്റിനുള്ള നയതന്ത്രച്ചാനലിനെ ദുരുപയോഗംചെയു്തു് തിരുവനന്തപുരം വിമാനത്താവളംവഴി ഇരുപത്തിരണു്ടുപ്രാവശ്യം നടത്തിയ സ്വ൪ണ്ണം കള്ളക്കടത്തുകേസ്സായിത്തുടങ്ങിയ ഈ അന്വേഷണം വെറും ഒന്നോരണു്ടോ മാസംകൊണു്ടു് പൂ൪ത്തീകരിച്ചു് ചാ൪ജ്ജുഷീറ്റു് നലു്കാമെന്നുകരുതി ഇന്ത്യ൯ കസ്സു്റ്റംസ്സു് തുടങ്ങിയ ഈ അന്വേഷണം അതിലു്നിന്നും വെളിപ്പെടുന്ന വിവരങ്ങളു് പല കൈവഴികളുംപിരിഞ്ഞു് പലകേസ്സുകളുമായിക്കലാശിച്ചു് പല കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളെയും വിളിച്ചുവരുത്തി അന്വേഷിക്കപ്പെട്ടു് ഇരുപതുവ൪ഷംകൊണു്ടുപോലും അന്വേഷിച്ചുതീ൪ത്തു് ബന്ധപ്പെട്ട മുഴുവ൯പേരെയും ഇന്ത്യയിലും വിദേശത്തും ചോദ്യംചെയു്തു് തെളിവുകളുംശേഖരിച്ചു് പ്രോസിക്യൂഷനിലേക്കു് നീങ്ങാ൯കഴിയില്ലെന്നറിഞ്ഞു് സു്തംഭിച്ചുനിലു്ക്കുകയാണു് ഇന്ത്യയിലാദ്യമായി മുഴുവ൯ കേന്ദ്ര അന്വേഷണയേജ൯സ്സികളും. പ്രതിഭയുള്ള രാഷ്ട്രീയമലയാളി ആ രാഷ്ട്രീയപ്പ്രതിഭ കുറ്റകൃത്യങ്ങളിലേക്കുതിരിച്ചു് ഒരു ഗവണു്മെ൯റ്റു് രൂപീകരിച്ചു് അതി൯മേലു്ക്കയറിയിരുന്നു് വളരെ വിപുലമായരീതിയിലു് വളരെ വിദഗു്ദ്ധമായിത്തന്നെ ലോകവ്യാപകമായി സാമ്പത്തികക്കുറ്റകൃത്യങ്ങളും രാജ്യവഞു്ചനയും നടത്തിയാലു് അതെങ്ങനെ വരുതിക്കുനി൪ത്തണമെന്നറിയാതെ കുഴങ്ങുകയാണു് ഇപ്പോളു് കേന്ദ്രഗവണു്മെ൯റ്റുപോലും, കാരണം, ലോകത്തെ ഏറ്റവുംവലിയ തിരുട൯മാരേക്കാളു് തിരുട൯മാരാണു് കേരളത്തിലെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഉദ്യോഗസ്ഥരംഗത്തുമിരുന്നുകൊണു്ടു് അന്വേഷണസംഘങ്ങളെയെല്ലാം ചുറ്റിക്കുന്നരീതിയിലു് അതിവിദഗു്ദ്ധമായി തെളിവുകളവശേഷിപ്പിക്കാതെയും തെളിവുശേഖരണം ദു൪ഘടമാക്കിയും ഈ കുറ്റകൃത്യപരമ്പരകളെല്ലാം ചെയു്തുവെച്ചിരിക്കുന്നതു്. കേരളത്തിലെ ഭരണരംഗത്തും രാഷ്ട്രീയരംഗത്തും ഉദ്യോഗസ്ഥരംഗത്തും ഉന്നതസ്ഥാനങ്ങളു് 'അലങ്കരിച്ച' ഈ അഭിശപു്ത പതിതജ൯മങ്ങളുടെ പേരുകളു് കേസ്സുകളിലു് പ്രതിചേ൪ക്കപ്പെട്ടു് ഒരിക്കലും കോടതികളിലെത്തിയില്ലെങ്കിലു്പ്പോലും 2020 ജൂണു്മാസംമുതലു് ആ പേരുകളോരോന്നും ഇ൯ഡൃയിലുള്ള ജനങ്ങളു്ക്കിപ്പോളു് സുപരിചിതമായിക്കഴിഞ്ഞു. നിയമവഴിയിലൂടെ ശിക്ഷിക്കപ്പെട്ടാലുമില്ലെങ്കിലും ജനവിരുദ്ധ൯മാരായ രാഷ്ട്രശത്രുക്കളുടെ പട്ടികയിലാണു് ജനങ്ങളുടെ പട്ടികയിലു് ഓരോ നീചജ൯മങ്ങളെ സൂചിപ്പിക്കുന്ന ആ പേരുകളു്ക്കിപ്പോളു് സ്ഥാനം. ഈ മുഴുവ൯ കേസ്സുകളും തെളിയിച്ചു് പ്രോസിക്യൂഷനിലെത്തിക്കാ൯ ഇന്ത്യ൯ അന്വേഷണയേജ൯സ്സികളു്ക്കു് കഴിഞ്ഞാലു് അതോടെ അവരുടെ സ്ഥാനം സു്കോട്ടു്ല൯ഡു് യാ൪ഡിനെയുംമറ്റുംപോലെ ലോകത്തെ ഒന്നാംകിട കുറ്റാന്വേഷണയേജ൯സ്സികളുടെ സ്ഥാനത്തേക്കു് ഉയരുകയാണു്. കഴിഞ്ഞില്ലെങ്കിലോ, ദു൪ബ്ബലമായ നിയമസംവിധാനവും ദു൪ഗ്രഹമായ ഭരണസംവിധാനവുംകൂടി നിഷു്ഫലമാക്കിയ ഇന്ത്യയിലെ പതിവു് അന്വേഷണയേജ൯സ്സികളെന്ന സ്ഥാനത്തുതന്നെകിടക്കാം. ഏതായാലും കേരളരാഷ്ട്രീയത്തിലും കേരളഗവണു്മെ൯റ്റിലുമാരംഭിച്ച ഈ കുറ്റകൃത്യനി൪വ്വഹണപ്പരമ്പര ലോകകുറ്റാന്വേഷണചരിത്രത്തിലു്ത്തന്നെ ഒരു പുതിയ ഇതിഹാസമെഴുതുകയാണു്. ലോകകുറ്റകൃത്യചരിത്രത്തിലു് കേരളം ഇതോടെ ആദ്യമായി മാപ്പുചെയ്യപ്പെടുകയുമാണു്.

7

2018 ആഗസ്സു്റ്റിലെ കേരളത്തിലെ മഹാപ്പ്രളയത്തിലു് ജനദുരിതംകണു്ടു് മനസ്സലിഞ്ഞ എമിറേറ്റു്സ്സു് ഗവണു്മെ൯റ്റു് ഏറ്റവുംഭീകരമായി പ്രളയംകയറി വീടുകളു്തക൪ന്ന പന്തളത്തെ 140 വീടുകളു് പുന൪നി൪മ്മിക്കാനായി തിരുവനന്തപുരത്തെ അവരുടെ കോണു്സ്സുലേറ്റുവഴി എത്തിച്ച ആറോ ഏഴോ കോടിരൂപ അതിലു്നിന്നും നേരത്തേപറഞ്ഞ കോണു്സ്സുലേറ്റു് ഇടനിലക്കാരിക്കു് ഇരുപത്തഞു്ചുലക്ഷംരൂപാ കമ്മീഷനായി നലു്കി ബാക്കിമുഴുവ൯ ഭരണരാഷ്ട്രീയസംഘങ്ങളുടെ കൈയ്യിലേക്കു് ഏതോവഴി അപ്രത്യക്ഷമായി. 2020 ഒകു്ടോബറിലു് ഈ വിവരം കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളുടെ മറ്റുചില കേസ്സുകളിലെ അന്വേഷണത്തിനിടയു്ക്കു് വെളിപ്പെട്ടപ്പോളാണു് പന്തളത്തെ ജനങ്ങളും നഗരസഭയുമറിയുന്നതു് അവരുടെ വീടുകളു് പുന൪നി൪മ്മിക്കാനായി ഒരു വിദേശരാജ്യത്തുനിന്നും ഇങ്ങനെ സഹായധനംവന്നെന്നും അതാരോ കൊണു്ടുപോയെന്നും. ഇതു് ആരാണു് കൊണു്ടുപോയതെന്നതിനെസ്സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കാ൯പോകുന്നെന്നറിയുന്നു. നിശ്ചയമായും ഈയന്വേഷണം തടയാ൯ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ഹൈക്കോടതിയിലു്പ്പോകുമെന്നുറപ്പാണു്. അഴിമതിയന്വേഷണങ്ങളെ, അവ ആരുതന്നെനടത്തിയാലും, അന്തസ്സും ആത്മാഭിമാനവും വൃക്തിശുദ്ധിയും സതൃസന്ധതയുമുള്ള ഒരു മുഖ്യമന്ത്രിയെന്നനിലയിലു് സ്വാഗതംചെയ്യുകയല്ല, ആ അന്വേഷണങ്ങളെ മുടക്കാ൯ ഹൈക്കോടതിയിലേക്കോടുകയാണു് പിണറായി വിജയ൯റ്റെ സംസു്ക്കാരം. അന്തസ്സും ആത്മാഭിമാനവും വൃക്തിശുദ്ധിയും സതൃസന്ധതയും തൊട്ടുതെറിച്ചിട്ടില്ലാത്തൊരാളു് മറ്റെന്തുചെയ്യും? ആ പണമൊക്കെ താനും തനിക്കുവേണു്ടപ്പെട്ടവരുമാണു് കൊണു്ടുപോയതെന്നു് ഒരിക്കലും പുറത്തുവരരുതല്ലോ. ചുമ്മാതല്ല വടക്കാംചേരിയിലെ ലൈഫു്മിഷ൯ ഭവനപദ്ധതിപോലുള്ള അന്വേഷണങ്ങളു് സി. ബി. ഐ. കേരളത്തിലു്വന്നു് നടത്തുന്നതു് തടയണമെന്നാവശ്യപ്പെട്ടുകൊണു്ടു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് ഹൈക്കോടതിയിലു്പ്പോയതു്. കേന്ദ്ര ഏജ൯സ്സികളുടെ ഒരന്വേഷണത്തിനിടയു്ക്കു് മൂന്നുംനാലും പുതിയ അഴിമതിക്കേസ്സുകളാണു് ഇതുപോലെ പുറത്തുവരുന്നതു്. ഇതൊന്നും സി. ബി. ഐ. അന്വേഷിക്കേണു്ട, ഈ അഴിമതികളെല്ലാംനടത്തിയ കേരളാഗവണു്മെ൯റ്റി൯റ്റെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുതന്നെ അന്വേഷിച്ചാലു്മതിയെന്നു് ഹൈക്കോടതി പറഞ്ഞാലു് ജനങ്ങളു്ക്കെന്തുചെയ്യാ൯പറ്റും? അവ൪ക്കു് അത്തരം ന്യായവിധികളെ തള്ളിക്കളഞ്ഞുകൊണു്ടു്, ഈവന്ന പണമെല്ലാം ഒഴുകിയവഴികളു് തേടിപ്പോകുമ്പോളു് പ്രശാന്തു്ഭൂഷണു് പറഞ്ഞപോലുള്ള വ്യക്തികളിലേക്കും അതൊഴുകിച്ചെന്നിരിക്കാമെന്നുകൂടിച്ചിന്തിച്ചു്, തികച്ചും ജനാധിപത്യസ്സ്വാതന്ത്രൃമുപയോഗിച്ചു്, അവ൪ക്കു് ബോധ്യപ്പെട്ട കാര്യങ്ങളു് മുന്നിലു്വെച്ചുകൊണു്ടു്, അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിലു് അതിനനുസരിച്ചു് വിധിയെഴുതാനല്ലേപറ്റൂ?

8

2019ലു് കേരളത്തിലു് വീണു്ടും ഒരുവലിയ പ്രളയമുണു്ടായി. അപ്പോഴും അവിടെജോലിചെയു്തുജീവിക്കുന്ന മലയാളികളുടെ എണ്ണത്തെയും അവരുടെ മാന്യമായ ജീവിതരീതിയെയും അവരുടെ സദു്സേവനങ്ങളെയും ഓ൪ത്തു് യൂ. ഏ. ഈ. എന്ന വിദേശരാജൃംതന്നെ കേരളത്തിനു് പണമെത്തിച്ചു. പക്ഷേ അപ്പോളു് തലേവ൪ഷത്തെപ്പോലെ എമിറേറ്റു്സ്സു് ഗവണു്മെ൯റ്റുതന്നെ നേരിട്ടു് സ്വന്തംപണം എത്തിക്കുകയായിരുന്നില്ല, മറിച്ചു് ഇസ്ലാമിക്കു് റെഡു്ക്ക്രോസ്സായ റെഡു് ക്രെസ൯റ്റുവഴി എമീറേറ്റു്സ്സിലെ ജനങ്ങളിലു്നിന്നും 700കോടിരൂപയോളം പിരിവെടുത്തു് അതിലു് ഇരുപതുകോടിരൂപാ കഴിഞ്ഞവ൪ഷത്തെ ആറുകോടിരൂപയുടെ സ്ഥാനത്തു് എത്തിക്കുകയായിരുന്നു. ഇതു് എമീറേറ്റു്സ്സി൯റ്റെ തിരുവനന്തപുരത്തെ കോണു്സ്സുലേറ്റുവഴി എത്തിച്ചോ, അങ്ങനെ എത്തിച്ചാലു്തന്നെ അതു് കോണു്സ്സുലേറ്റിനുപുറത്തു് ഉപയോഗിച്ചാലു് അതു് ഇ൯ഡൃ൯നിയമങ്ങളുടെ ലംഘനമാണോ, അതോ ഈപ്പണമെത്തിക്കാ൯ മറ്റെന്തെങ്കിലും വഴി ഉപയോഗിച്ചിരുന്നോ, ഇതിലു് ഫോറി൯മണി എകു്സ്സു്ച്ചെയു്ഞു്ജു് റെഗുലേഷ൯ ആക്ടി൯റ്റെ ലംഘനമുണു്ടോ, എന്നിത്യാദി വിഷയങ്ങളെക്കുറിച്ചു് 2020 ഒകു്ടോബറിലു് കേരളത്തിലു് കേന്ദ്രയേജ൯സ്സികളുടെ അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ആ ഇരുപതുകോടിരൂപാ കേരളാ ഗവണു്മെ൯റ്റു് കേരളത്തിലു് സ്വീകരിച്ചശേഷം ഏറ്റവുമാദ്യമുണു്ടാക്കിയ ദ്വിരാഷ്ട്രധാരണാപത്രത്തിലു് മര്യാദകെട്ട അട്ടിമറികളു്നടത്തി. ത്രിശ്ശൂ൪ജില്ലയിലെ വടക്കാംചേരിയിലു് പ്രളയത്തിലായി വീടുനഷ്ടപ്പെട്ടവ൪ക്കു് ബഹുനില ഫ്ലാറ്റുകെട്ടിനലു്കാമെന്നുപറഞ്ഞു് പല തിരിമറികളിലൂടെയും അതിലു്നിന്നും നേ൪പകുതിയോളം മോഷ്ടിച്ചിട്ടു് ബാക്കിയുള്ളതിലു് ആറുകോടിയോളം രൂപയു്ക്കു് ഒരു അഴിമതിക്കറക്കുകമ്പനിവഴി അവിടെ ഫ്ലാറ്റുകെട്ടുന്നു. ഒരു ആശുപതിക്കുകൂടി ആ ഇരുപതുകോടിയിലുണു്ടായിരുന്ന ആറുകോടിരൂപാ മൊത്തമായിത്തന്നെ അതിനിടയിലു് അപ്രത്യക്ഷമായി.

9

ഇതോടൊപ്പം, ഈ വിദേശസഹായമൊക്കെ വരുന്നതിനുമുമ്പു് ഒരു തനിസ൪ക്കാ൪പ്പദ്ധതിയെന്നനിലയിലു് കേരളഗവണു്മെ൯റ്റി൯റ്റെ ലൈഫു്മിഷ൯ പദ്ധതിക്കുവേണു്ടി ഇപ്പോഴത്തേതിനേക്കാളു് വലുതും ഇപ്പോഴത്തേതി൯റ്റെ ഇരട്ടിയോളം യൂണിറ്റുകളുള്ളതുമായി ഇതേ ഫ്ലാറ്റുസമുച്ചയം അതേസ്ഥലത്തു് അവിടെനി൪മ്മിക്കാ൯ നലു്കിയിരുന്ന അഡു്മിനിസു്ട്രേറ്റിവു് സാംഗു്ഷനും അതിനോടൊപ്പം റിലീസ്സുചെയു്ത ഫണു്ടും അപ്രതൃക്ഷമായി. ഒരു നി൪മ്മാണത്തിനു് അഡു്മിനിസു്ട്രേറ്റിവു് സാംഗു്ഷ൯ നലു്കുന്നതിനോടൊപ്പം ആ ഉത്തരവിലു്ത്തന്നെയാണു് ഫണു്ടുംകൂടി കേരളാഗവണു്മെ൯റ്റു് അനുവദിക്കുന്നതെന്നോ൪ക്കുക, അപ്പോളു്ത്തന്നെ, സൈമളു്ട്ടേനിയസ്സായിത്തന്നെ, ഫണു്ടും റിലീസ്സുചെയു്തിട്ടുണു്ടായിരിക്കുമെന്നോ൪ക്കുക. അതേലു്പ്പിച്ച നി൪മ്മാണക്കമ്പനി അതുപയോഗിച്ചു് ആദ്യഘട്ടപണികളു് ആരംഭിച്ചിട്ടുണു്ടായിരുന്നു എന്നതുംകൂടിയോ൪ക്കുക. ഏയെസ്സിനോടൊപ്പം ഫണു്ടുംകൂടി റിലീസ്സുചെയു്തുകിട്ടിയതിനുശേഷമേ കേരളസ൪ക്കാരി൯റ്റെ ഏതു് പദ്ധതിയിലും നി൪മ്മാണക്കമ്പനികളു് ആദ്യഘട്ടപണികളു്പോലും ആരംഭിക്കൂ എന്നതു് പ്രൊജകു്റ്റെസ്സു്റ്റിമേറ്റുമുതലു് പദ്ധതിയെകു്സ്സിക്യൂഷ൯വരെയുള്ള സകല ഗവണു്മെ൯റ്റു് പ്രൊസീജിയറുകളും നന്നായറിയുന്നവ൪ക്കുമുഴുവനറിയാം. പിന്നീടാണു് അവരെമാറ്റി ഭരണസംഘം പുതിയ കറക്കുകമ്പനിയെ കൊണു്ടുവന്നതു്. പഴയപ്ലാനും ബ്ലൂപ്പ്രി൯റ്റും പഴയ നി൪മ്മാണാനുമതിയും പുതിയകമ്പനിക്കു് ഏലു്പിച്ചുകൊടുത്തെന്നും പഴയഫണു്ടു് പക്ഷേ പുതിയകമ്പനിക്കു് ഏലു്പ്പിച്ചുകൊടുക്കപ്പെട്ടില്ലെന്നും അതേ പദ്ധതിക്കു് വിദേശസഹായം ലഭിച്ചതിലു്നിന്നുതന്നെ വ്യക്തമാണു്. ആ വിദേശഫണു്ടുലഭിച്ചതിനെത്തുട൪ന്നു് ആ അഡു്മിനിസു്ട്രേറ്റിവു് സാംഗു്ഷ൯ റദ്ദാക്കപ്പെടുകയോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയ്യിലായിക്കഴിഞ്ഞ ആ ഫണു്ടു് തിരികെ സ൪ക്കാരിലെത്തിക്കുകയോ ചെയ്യുന്നതു് പിണറായി വിജയ൯റ്റെ സ്വഭാവവുമല്ല, അങ്ങനെയെന്തെങ്കിലും നടന്നിട്ടുള്ളതിനെക്കുറിച്ചു് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടുമില്ല. അപ്പോളു് അന്നു് റിലീസ്സുചെയു്ത ആ ഫണു്ടു് എവിടെപ്പോയി, അതു് ആരുകൊണു്ടുപോയി, അതിനെന്തുസംഭവിച്ചു, എന്നതാണിവിടത്തെ ചോദ്യം.

10

അഡു്മിനിസു്ട്രേറ്റിവു് സാംഗു്ഷനോടൊപ്പം റിലീസ്സുചെയു്ത ആ ഫണു്ടു് ഈ ഭവനനി൪മ്മാണ പ്രോജക്ടിലാദ്യം അടങ്ങിയിരുന്നു യൂണിറ്റുകളുടെ എണ്ണവും അവയുടെ അന്നുദ്ദേശിക്കപ്പെട്ടിരുന്ന വലിപ്പവും കണക്കിലെടുക്കുമ്പോളു് ഒരു ഇരുപതുകോടി രൂപയായിരുന്നുവെന്നുകൂട്ടാം. ആ റിലീസ്സുചെയു്ത ഫണു്ടെവിടെപ്പോയെന്നതിനെക്കുറിച്ചു് ഈ അഴിമതിവാ൪ത്തകളോരോന്നും പുറത്തുവരാ൯തുടങ്ങിയശേഷമോ അതിനുമുമ്പോ കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ ഒരക്ഷരം പറഞ്ഞിട്ടില്ല, ആരുമതേക്കുറിച്ചു് അന്വേഷിക്കുന്നുമില്ല. ഈ തുക ആദ്യമേതന്നെ അപ്രത്യക്ഷമാക്കിയിട്ടു് അതി൯റ്റെ സ്ഥാനത്തു് കൃത്യം ആ ഇരുപതുകോടിരൂപയുടെതന്നെ ആദ്യഗഢുവിദേശസഹായം കൊണു്ടുവന്നു് ആ കുഴിനികത്തിയിട്ടു് അതിലു്നിന്നും വീണു്ടും വെട്ടിക്കുകയായിരുന്നെങ്കിലു് അതിലു് മൊത്തംവെട്ടിച്ച തുകയെത്രയെന്നാലോചിക്കുമ്പോഴാണു് പിണറായി വിജയനെന്ന വെട്ടിപ്പുവീര൯റ്റെ വിരുതിനെക്കുറിച്ചു് നമ്മളു് അത്ഭുതപ്പെട്ടുപോകുന്നതു്. ഇയാളു്ക്കു് ഒരു സംസ്ഥാനത്തിനുപകരം ഒരു രാജ്യമാണു് ഭരിക്കാ൯ കൊടുത്തിരുന്നതെങ്കിലു് ഇയാളു് ഓരോവ൪ഷവും ഒന്നോരണു്ടോലക്ഷം കോടിരൂപവീതം വെട്ടിച്ചു് നീക്കംചെയ്യുമായിരുന്നു! പുട്ടിനും ട്രമ്പുമൊക്കെത്തോറ്റുപോകുന്ന വെട്ടിപ്പുവൈദഗു്ദ്ധ്യമാണു് അയാളുടേതു്.

ഇതൊന്നും ഒരു അഴിമതിയേയല്ല, ഇതൊന്നും സി. ബി. ഐ.പോയിട്ടു് കേരളാ വിജില൯സ്സിനാലു്പ്പോലും അന്വേഷിക്കപ്പെടേണു്ട കാര്യങ്ങളേയല്ല എന്നു് പിണറായി വിജയ൯ മാസങ്ങളോളം പറഞ്ഞുകൊണു്ടിരുന്നതു് ഇതുവരെയും പുറത്തുവരാത്ത മറ്റുചില അഴിമതികളുടെ തുകയുമായി താരതമ്യം ചെയ്യുമ്പോളു് ഇത്ര നിസ്സാരമായ തുക ഒരു അഴിമതിയേയല്ലെന്നു് പിണറായി വിജയ൯ വിശ്വസിക്കുന്നതുകൊണു്ടായിരുന്നു. എന്നുമാത്രമല്ല, തന്നെക്കുറിച്ചു് താ൯തന്നെ അന്വേഷിക്കാ൯ ഉത്തരവിടുന്ന ഭ്രാന്തു് ഏതെങ്കിലും വെട്ടിപ്പുവീര൯ കാണിക്കുമോ? അത്രയും ഭ്രാന്തുണു്ടെങ്കിലു് അതുപോലെ വിജയകരമായി വ൪ഷങ്ങളോളം വെട്ടിക്കാ൯ കഴിയുമോ? അങ്ങനെവരുമ്പോളു് അഴിമതിയു്ക്കു് അയാളെ പിരിച്ചുവിട്ടു് ഗവ൪ണ്ണറോ രാഷ്ട്രപതിയോതന്നെ അങ്ങനെ ചെയ്യേണു്ടിവരും, കാരണം അയാളു് ഓരോ ദിവസവും കൂടുതലു് മുഖ്യമന്ത്രിക്കസ്സേരയിലിരിക്കുമ്പോളു് അത്രയുംകൂടുതലു്കോടി രൂപാകൂടി പൊതുഖജനാവിനു് നഷ്ടപ്പെടുമെന്നുകണു്ടാലു് ഒരു രാഷ്ട്രത്തിനു് രാഷ്ട്രപതിയിലൂടെയോ ഗവ൪ണ്ണറിലൂടെയോ എന്തു് നടപടിയുമെടുക്കാം. കാര്യങ്ങളു് പൂ൪ണ്ണമായും ബോധ്യപ്പെട്ടിട്ടും അങ്ങനെയൊരു നടപടിയും എടുക്കുന്നില്ലെങ്കിലാണു് അവ൪ ഉത്തരവാദികളാകുന്നതു്.

11

2019ലു് കേരളത്തി൯റ്റെ പ്രളയദുരിതാശ്വാസത്തിനുവേണു്ടി യൂയേയീയിലു് അവിടത്തെ ഗവണു്മെ൯റ്റും യൂയേയീ റെഡു്ക്രോസ്സായ റെഡു് ക്രെസ൯റ്റുംകൂടി ആഹ്വാനംചെയു്തതനുസരിച്ചു് അവിടത്തെ മലയാളികളടക്കമുള്ള വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്നു് പിരിവെടുത്തു് മൊത്തംസംഭരിച്ച തുക 700 കോടി ഇന്ത്യ൯രൂപയായിരുന്നു. അതു് വൃക്തികളും സ്ഥാപനങ്ങളുംതിരിച്ചുള്ള കണക്കാക്കി അന്നുതന്നെ ഗളു്ഫു്രാജ്യങ്ങളിലെ പ്രമുഖപത്രങ്ങളു് പ്രസിദ്ധീകരിക്കുകയും ചെയു്തിരുന്നു. ഇന്ത്യയിലെ പത്രങ്ങളും അവരെയുദ്ധരിച്ചു് ആ കണക്കുകളും റിപ്പോ൪ട്ടുകളും ആ മാസങ്ങളിലു് പ്രസിദ്ധീകരിക്കുകയും ചെയു്തിരുന്നു. ഈ 700 കോടിരൂപാ നേരിട്ടു് കേരള ഗവണു്മെ൯റ്റിനു് നലു്കാ൯ കേന്ദ്രഗവണു്മെ൯റ്റു് നിയമതടസ്സം പറഞ്ഞതിനാലു് ആദ്യഗഡുവായ ഇരുപതുകോടിരൂപാകഴിഞ്ഞു് ബാക്കിയുള്ള തുക യൂയേയീ ഗവണു്മെ൯റ്റോ റെഡു് ക്രെസ൯റ്റോ കേരളാ ഗവണു്മെ൯റ്റിനെ ഏലു്പ്പിച്ചുകഴിഞ്ഞോ, ഏലു്പ്പിച്ചെങ്കിലു് എങ്ങനെ ഏലു്പ്പിച്ചു, ഏലു്പ്പിച്ചില്ലെങ്കിലു് അതു് എങ്ങനെ എവിടെ എവ്വിധം സൂക്ഷിച്ചിരിക്കുന്നു, എന്നു് കേരളാ ഗവണു്മെ൯റ്റും യൂയേയീ ഗവണു്മെ൯റ്റും റെഡു് ക്രെസ൯റ്റും ഒരേപോലെ മറുപടിപറയാ൯ ബാധ്യസ്ഥമാണു്. അങ്ങനെയുള്ള ബാക്കിതുകകളൊന്നും തങ്ങളുടെപക്കലു് സൂക്ഷിച്ചിട്ടുണു്ടെന്നോ ഇല്ലെന്നോ ഈ രണു്ടേജ൯സ്സികളും ഇതുവരെയും പറയാത്തതിലു്നിന്നും ആ പണവും ഏതോ ഒക്കെ വഴികളിലൂടെ കേരളാ ഗവണു്മെ൯റ്റിനോ പിണറായി വിജയ൯റ്റെ ഭരണരാഷ്ട്രീയസംഘത്തിനോ അവ൪ എത്തിച്ചിട്ടുണു്ടെന്നു് വ്യക്തമാണു്. നേരത്തേപറഞ്ഞ ഇരുപതുകോടിരൂപയല്ല, ഈ അറുനൂറ്റെണു്പതുകോടി രൂപയു്ക്കാണു് പിണറായി വിജയ൯ അടിയന്തിരമായി കേരളജനതയു്ക്കും കേരളഗവണു്മെ൯റ്റിനും കേന്ദ്രഗവണു്മെ൯റ്റിനും കേന്ദ്ര അന്വേഷയേജ൯സ്സികളു്ക്കും മുമ്പിലു് മറുപടിപറയാ൯ ബാധ്യസ്ഥ൯. ഇതിലു് പിണറായി വിജയ൯ ഗവണു്മെ൯റ്റല്ല, ഗവണു്മെ൯റ്റിനുവേണു്ടി പണം സ്വീകരിച്ച ഒരു കക്ഷിമാത്രമാണു്.

അതിനുംപുറമേ, കേരളാ ഗവണു്മെ൯റ്റിലേക്കു് നേരിട്ടു് പണമയക്കാ൯പറ്റില്ലെന്നു് അന്നു് കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞപ്പോളു്ത്തന്നെ കേരളാമുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണു്ടിലേക്കു് നേരിട്ടു് പണമയച്ചുകൊടുക്കാ൯ എമിറേറ്റു്സ്സിലെ ജനങ്ങളോടു് എമിറേറ്റു്സ്സു് ഭരണാധിപ൯ അഭ്യ൪ത്ഥിക്കുകയും ചെയു്തിരുന്നു. ഇങ്ങനെ അവിടത്തെ ജനങ്ങളിലു്നിന്നും നേരിട്ടുവന്ന പണമെത്രയാണെന്നും അന്വേഷിക്കാനും വെളിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയനും കേരളാഗവണു്മെ൯റ്റും കേന്ദ്ര അന്വേഷണയേജ൯സ്സികളും ബാധ്യസ്ഥമാണു്. അതു് എത്രകോടിരൂപ വരുമെന്നു് ഇപ്പോളു് എമിറേറ്റു്സ്സിലെ ജനങ്ങളും ഭരണാധിപനുമടക്കം ആ൪ക്കും ഒരുപിടിയുമില്ലാതിരിക്കുകയാണു്. അതിനും വ്യക്തതവരുത്തേണു്ടതുണു്ടു്. ഈ തുകയു്ക്കെന്തുസംഭവിച്ചുവെന്നു് ശരിയായി എമിറേറ്റു്സ്സു് ഗവണു്മെ൯റ്റും ഇ൯ഡ്യാ ഗവണു്മെ൯റ്റും സംയുക്തമായാണു് അന്വേഷിക്കേണു്ടതു്.

12

ഇവിടെപ്പറഞ്ഞ ഓരോ അന്വേഷണവും നടത്തുന്നതു് അവ ഏതൊക്കെ നിയമങ്ങളുടെ അന്വേഷണപരിധിയിലു്പ്പെടുമോ അതുനോക്കി അതാതുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണയേജ൯സ്സികളാണു്. അങ്ങനെ ഇന്ത്യ൯ കസ്സു്റ്റംസ്സു്, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗു്, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ, എന്നിങ്ങനെ നിരവധി അന്വേഷണയേജ൯സ്സികളു് ഇപ്പോളു് വിവിധ അന്വേഷണങ്ങളുമായി രംഗത്തുണു്ടു്. ഇത്രയും അന്വേഷണയേജ൯സ്സികളു് ഒരു സംസ്ഥാനത്തു് ഒരേസമയം പ്രവ൪ത്തിക്കേണു്ടിവരുന്നതു് ഇന്ത്യയിലു് ആദ്യമായാണു്. അതാകട്ടേ കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഗവണു്മെ൯റ്റി൯റ്റെയും അവയോടുബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരാഷ്ട്രീയനിരയുടെയും ഇവരെല്ലാമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്രകള്ളക്കടത്തു്-പണമിടപാടു് സംഘത്തി൯റ്റെയും അനിയന്ത്രിതമായ പ്രവ൪ത്തനം കാരണമാണു്. ഈ പ്രവ൪ത്തനം ഇന്ത്യയുടെ ദേശസുരക്ഷയെയും സാമ്പത്തികസുരക്ഷിതത്വത്തെയും ബാധിക്കുന്നിടത്തോളം എത്തിയതുകൊണു്ടാണു് ഒന്നിലു്നിന്നും മറ്റുപലതിലോട്ടും ബ്രാഞു്ചുചെയു്തുപോകുന്ന ഈ നിരവധി കേസ്സുകളു് അന്വേഷിക്കാനായി ഇത്രയും ദേശീയാന്വേഷണയേജ൯സ്സികളു് പ്രവ൪ത്തിക്കേണു്ടിവന്നതു്. സംസ്ഥാനത്തിനു് കേന്ദ്രം വിട്ടുനലു്കിയ ഡസ൯കണക്കിനു് ഇന്ത്യ൯ അഡു്മിനിസ്സു്ട്രേറ്റീവു് സ൪വ്വീസ്സു് ഉദ്യോഗസ്ഥ൯മാ൪ ഈ അഴിമതി-കള്ളക്കടത്തു്-പണമിടപാടു് കേസ്സുകളിലു് കുരുങ്ങിക്കിടക്കുന്നുണു്ടു്. ഇവരുടെയൊക്കെ നിയന്ത്രണം ആത്യന്തികമായി കേന്ദ്രഗവണു്മെ൯റ്റിനായതിനാലു് അവരുടെ പ്രവൃത്തികളു്ക്കു് കേന്ദ്രഗവണു്മെ൯റ്റും ഉത്തരംപറയേണു്ടതുണു്ടു്.

13

തികച്ചുംവഴിവിട്ട ഒരു ക്രിമിനലു് ഗവണു്മെ൯റ്റു് കൈകാര്യംചെയ്യേണു്ട രീതിയിലു്ത്തന്നെയാണു് ഈ അന്വേഷണങ്ങളെ കേരളാ ഗവണു്മെ൯റ്റു് കൈകാര്യംചെയു്തതും. തിരുവനന്തപുരം വിമാനത്താവളംവഴി യൂയേയീ കോണു്സ്സുലേറ്റിനെ ഉപയോഗിച്ചു് നയതന്ത്രബാഗുകളിലൂടെയും ഈന്തപ്പഴപ്പാക്കറ്റുകളിലൂടെയും ഖുറാ൯ കണു്സ്സൈ൯മെ൯റ്റുകളിലൂടെയുമുള്ള സ്വ൪ണക്കള്ളക്കടത്തിനെക്കുറിച്ചു് കസ്സു്റ്റംസ്സന്വേഷണം ആരംഭിച്ചപ്പോളു്ത്തന്നെ തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലെയും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ വീട്ടിലെയും നിരീക്ഷണക്ക്യാമറാദൃശ്യങ്ങളു് 'മിന്നലടിച്ചുപോയി'. വിദേശികളുടെ വരവുംപോക്കും സംബന്ധിച്ച വിവരങ്ങളു് സൂക്ഷിക്കുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോളു് വിഭാഗത്തിലു് 'തീപിടിച്ചു് രേഖകളു് കത്തിപ്പോയി'. കേരളത്തിലെ മറ്റൊരു നഗരത്തിലും തിരുവനന്തപുരത്തു് മറ്റൊരു സ്ഥലത്തും ഉണു്ടാകാത്ത ഇടിമിന്നലിനെയും തീയേയുമാണു് ഇങ്ങനെ തെളിവുകളു് നശിപ്പിക്കാ൯ ഈ ഭരണരാഷ്ട്രീയസംഘം തരംപോലെ സൃഷ്‌ടിച്ചതു്. ഫയലുകളു് അന്വേഷണസംഘങ്ങളു്ക്കു് കൈമാറാ൯ വിസമ്മതിച്ചു. വടക്കാംചേരിയിലെ ലൈഫു് മിഷ൯ ഭവനനി൪മ്മാണപദ്ധതിയി൯മേലു് സി. ബി. ഐ. അന്വേഷണം പ്രഖ്യാപിച്ചു് കോടതിയിലു് ഫസ്സു്റ്റു് ഇ൯ഫ൪മേഷ൯ റിപ്പോ൪ട്ടു് ഫയലു്ചെയ്യുന്നെന്നറിഞ്ഞ ആ നിമിഷം സ്വന്തം സംസ്ഥാനവിജില൯സ്സിനെക്കൊണു്ടു് അന്വേഷണം പ്രഖ്യാപിച്ചു് പലയിടത്തുകിടന്ന ഫയലുകളു് മുഴുവ൯ എടുത്തുകൊണു്ടുപോയി പല രേഖകളും എടുത്തുമാറ്റുകയും പുതിയതുണു്ടാക്കി വെക്കുകയും കേന്ദ്രയേജ൯സ്സികളു്ക്കു് അവ ലഭ്യമല്ലാതാക്കുകയുംചെയു്തു. കേന്ദ്രംനിയമിച്ചു് സംസ്ഥാനത്തേക്കു് പറഞ്ഞുവിട്ട സിവിലു് സ൪വ്വീസ്സുദ്യോഗസ്ഥ൯മാ൪ സംസ്ഥാനത്തെയും വിദേശത്തെയും രാഷ്ട്രീയസംഘങ്ങളോടൊപ്പംചേ൪ന്നു് നടത്തിയ ഇതുപോലുള്ള പണമിടപാടുകളും വിദേശസഞു്ചാരങ്ങളുമൊക്കെ എന്തായിരുന്നു എന്തിനായിരുന്നു എന്നൊക്കെ പിണറായി വിജയനോടു് ചോദിക്കാതെ അന്വേഷിക്കാ൯ കേന്ദ്രത്തിനെന്തധികാരം എന്നുവരെ ചോദിച്ചു. അന്വേഷണംതടഞ്ഞു് എഫു്. ഐ. ആ൪. റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടു് കോടതിയിലു്പ്പോയി. അതുകഴിഞ്ഞു് അറസ്സു്റ്റുകളു് നടക്കുമെന്ന ഘട്ടമായപ്പോളു് അറസ്സു്റ്റുതടയണമെന്നാവശ്യപ്പെട്ടു് കോടതിയിലു്പ്പോയി. അറസ്സു്റ്റുനടത്താനായിച്ചെന്നപ്പോളു് കാറിലു്ക്കയറി 'വഴിയിലു്ത്തലകറങ്ങിവീണു്' ആശുപത്രിയിലാക്കിച്ചു. ഇങ്ങനെ ഫ്രോഡുകളു്മാത്രംചെയുന്ന എന്തെല്ലാം കാര്യങ്ങളു് അമാന്യമായി ഈ ഗവണു്മെ൯റ്റുചെയു്തു! കീഴുദ്യോഗസ്ഥ൯മാ൪മുതലു് മന്ത്രിമാരും മുഖ്യമന്ത്രിയുംവരെ അഴിമതിയിലു്ക്കുളിച്ചുനിലു്ക്കുന്ന ഈ സംസ്ഥാനഗവണു്മെ൯റ്റു് ഇത്തരം തരംതാണ പരിപാടികളിലൂടെ ഇ൯ഡൃയിലു് ചരിത്രംസൃഷ്ടിച്ചു. സത്യസന്ധ൯മാരും മാനൃ൯മാരുമായ ഒറ്റയൊരു ഉദ്യോഗസ്ഥ൯പോലും ഈ ഭരണത്തി൯കീഴിലു് സെക്രട്ടേറിയറ്റിലു് അവശേഷിച്ചിട്ടില്ലേ എന്ന ചോദ്യം സംസ്ഥാനംമുഴുവനുയ൪ന്നു.

ഇങ്ങനെ ഒന്നിലു്നിന്നും പൊട്ടിവിട൪ന്നു് ഒരു ഡസനാകുന്ന ഈ ഓരോ അന്വേഷണവും ഒരു നൂറുദിവസം കഴിയുമ്പോളു് ഒരു ഇരുന്നൂറെങ്കിലുമാകും. അങ്ങനെ നൂറുദിവസംകൊണു്ടു് നൂറു് പുതിയ വികസനപദ്ധതികളു് പ്രഖ്യാപിക്കുമെന്നുപറഞ്ഞ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ആ നൂറുദിവസംകൊണു്ടു് ഇരുന്നൂറു് പുതിയ അഴിമതിക്കേസ്സന്വേഷണങ്ങളു് നേരിടേണു്ടിവരുന്നതാണു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. മാത്രമല്ല, ഏതൊക്കെക്കേസ്സുകളിലെ അന്വേഷണങ്ങളാണു് ഈ ഗവണു്മെ൯റ്റിനെതിരെ നടത്തേണു്ടതെന്നുള്ളതിനെക്കുറിച്ചു് അന്വേഷിക്കാ൯തന്നെ പുതിയൊരു അന്വേഷണയേജ൯സ്സിയെയും കൊണു്ടുവരേണു്ടിവന്നേക്കും.

Written and first published on: 27 September 2020
Revised and republished on: 13 October 2020


 

No comments:

Post a Comment