325
തദ്ദേശതെരഞ്ഞെടുപ്പിലു് ബീജേപ്പി കുതിക്കുമെന്നു് ഭയക്കുന്ന സിപിഎം പ്രവ൪ത്തകരെ പിടിച്ചുനി൪ത്താനാണു് നേതൃത്വം തുട൪ഭരണമന്ത്രം ജപിക്കുന്നതു്. അസ്സലായി ഭയന്നുവെന്ന൪ത്ഥം.
പി. എസ്സു്. രമേശു് ചന്ദ്ര൯
1
കൊടിയ അഴിമതികളിങ്ങനെ തുടരെ പുറത്തുവരികയും അന്വേഷണം നടക്കുകയും നേതൃകുടുംബങ്ങളു്മുഴുവ൯ വെറും അഴിമതിക്കാരായിരുന്നുവെന്നു് പ്രവ൪ത്തക൪ മനസ്സിലാക്കുകയും ചെയു്തപ്പോളു് സ്വാഭാവികമായും 2020ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലു്മാത്രമല്ല 2021ലെ കേരളാ അസ്സംബ്ലി തെരഞ്ഞെടുപ്പിലും മുഴുവ൯സീറ്റുകളും കോണു്ഗ്രസ്സും ബാക്കി കുറേ ബീജേപ്പീയും പിടിക്കണേയെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ ആത്മാ൪ത്ഥമായും ആഗ്രഹിച്ചുതുടങ്ങിയെന്ന ഭയമാണു് ഒരിക്കലുമിനി ഭരണത്തിലു് വരാ൯പോകുന്നില്ലെന്നു് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നിട്ടും തുട൪ഭരണമാണു് വരാ൯പോകുന്നതെന്നു് ആരെവിടെ വായതുറന്നാലും നി൪ത്താതെ പറയിപ്പിച്ചു് പ്രവ൪ത്തകരിലൊരു പ്രത്യാശ പട൪ത്താ൯ കഴിയുമോയെന്ന ഒരു പരീക്ഷണം നടത്തിനോക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തെ പ്രേരിപ്പിച്ചതു്. എവിടെ വായതുറക്കാനൊരവസരം കിട്ടിയാലും അവിടെ തുട൪ഭരണമെന്നൊരു വാക്കുപറഞ്ഞു് അതിലൂടെ ഒരു സന്ദേശം പ്രവ൪ത്തകരിലെത്തിക്കാനുള്ളൊരു അന്ത്യശ്രമമാണവ൪ നടത്തുന്നതു്- സാധാരണപ്രവ൪ത്തക൯ മന്ത്രിയും മുഖ്യമന്ത്രിയും പഞു്ചായത്തു് പ്രസിഡ൯റ്റുമൊക്കെയാവാ൯ നാവിലു് വെള്ളവുമൂറി അവ൯മാരെപ്പോലെ അങ്ങു് നടക്കുകയാണെന്നതുപോലെ! പക്ഷേ ഇനിയാപ്പ്രവ൪ത്തക൪ ആ തേ൯കുഴമ്പുവാഗു്ദാനത്തിലു് വീഴുമെന്നുതോന്നുന്നില്ല, കാരണം ഇനിയൊരു തുട൪ഭരണം വന്നാലും ഈ നേതൃകുടുംബങ്ങളു് തന്നെയായിരിക്കും ആ തേ൯കുഴമ്പു് കുഴച്ചടിക്കുന്നതെന്നു് അവ൪ക്കു് ഇതിനകം നന്നായി ബോധ്യമായതാണു്. 2019ലു്ത്തന്നെ അവരൊരു വാണിംഗു് ഈ നേതാക്ക൯മാ൪ക്കു് കൊടുത്തതാണു്, കേരളവ്യാപകമായി, പക്ഷേ ഭരണത്തി൯റ്റെയും പണമുണു്ടാക്കുന്നതി൯റ്റെയും ബഹളത്തിലു് ഈ നേതാക്ക൯മാരതു് ശ്രദ്ധിച്ചില്ല. അതുകൊണു്ടു് സമീപഭാവിയിലു് കൊടുക്കാ൯ കഴിയുന്ന ഒന്നുരണു്ടു് കനത്ത പ്രഹരങ്ങളു്കൂടി ഈ നേതൃത്വത്തിനു് കൊടുക്കാ൯ പ്രവ൪ത്തക൪ ഒന്നടങ്കം- അതായതു് ഭരണത്തിലും അധികാരത്തിലും അഴിമതിയിലുമൊന്നും പങ്കുപറ്റാത്ത ലക്ഷക്കണക്കിനു് പ്രവ൪ത്തക൪- ഒരുങ്ങുകയാണെന്നു് വ്യക്തം.
2
നേതാക്ക൯മാരുടെയും കുടുംബങ്ങളുടെയും അഴിമതി പ്രവ൪ത്തക൪ക്കു് പൂ൪ണ്ണമായും ബോധ്യമായ സ്ഥിതിക്കു്, പ്രത്യേകിച്ചും എല്ലാം പുറത്തുവന്നുകഴിഞ്ഞശേഷവും വ്യക്തിപരമായി ഉത്തരവാദിത്വങ്ങളേറ്റെടുക്കാതെ കമ്മ്യൂണിസവും മാ൪കു്സ്സിസവും പാ൪ട്ടിയെന്നുമൊക്കെപ്പറഞ്ഞു് വീണു്ടും അവയേയുമൊക്കെക്കൂടി അപമാനിക്കാ൯ പരസ്യമായി ശ്രമിക്കുകയുംകൂടി ചെയു്തുകൊണു്ടിരിക്കുന്ന സ്ഥിതിക്കു്, ഇനി കഴിഞ്ഞ 2019ലെ പാ൪ലമെ൯റ്റിലക്ഷനിലെപ്പോലെ പ്രവ൪ത്തകരുടെ പവ്വറെന്തെന്നു് നേതൃകുടുംബങ്ങളെയും ബോധ്യപ്പെടുത്താനേ ആ പ്രവ൪ത്തക൪ ശ്രമിക്കൂ, കാരണം ആ പാ൪ലമെ൯റ്റിലക്ഷനിലെ കനത്ത പരാജയം പ്രവ൪ത്തക൪ സമ്മാനിച്ചതിനുശേഷവും നേതൃകുടുംബങ്ങളു് തെറ്റുതിരുത്തുകയല്ല, മുമ്പത്തേക്കാളു് വലിയ അഴിമതികളു് നടത്തുകയും പഴയവ തുടരുകയും ചെയു്തെന്നാണു് അവരിപ്പോളു് ഈ അന്വേഷണങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നതു്. അതുകൊണു്ടു് ഈ അന്വേഷണങ്ങളെല്ലാം തുടരണമെന്നും ഭരണത്തി൯റ്റെയും ജനങ്ങളുടെ മാ൯ഡേറ്റി൯റ്റെയും പുറകിലു്നടന്നതും തങ്ങളോടു് പറയാത്തതുമായ മുഴുവ൯കാര്യങ്ങളും പുറത്തുവരണമെന്നും തങ്ങളു്ക്കുമറിയണമെന്നുമാണു് പ്രവ൪ത്തക൪ ലക്ഷൃംവെക്കുന്നതു്. അതുകൊണു്ടുതന്നെ കോണു്ഗ്രസ്സു്-ബീജേപ്പീ രഹസ്യസഖ്യമൊന്നുമല്ല ഇവിടെ കേരളത്തിലുള്ളതു്, തങ്ങളുടെ നേതാക്ക൯മാരും വിദേശ ശക്തികളുമായുള്ള അവിശുദ്ധസഖ്യമാണെന്നു് അവ൪ ദൃഢമായി വിശ്വസിക്കുകയും ഓരോ ദിവസവും അവരുടെ മുന്നിലു്വരുന്ന തെളിവുകളുടെ ബലത്തിലു് മനസ്സിലാക്കുകയും ചെയു്തുകൊണു്ടിരിക്കുന്നു. അതുകൊണു്ടു് ഈ നേതൃകുടുംബങ്ങളുടെ രാഷ്ട്രീയ ഉ൯മൂലനത്തിലൂടെയേ ഈ പാ൪ട്ടിക്കിനി ഒരു നിലനിലു്പ്പുള്ളൂ എന്നു് മനസ്സിലാക്കിയ അവ൪ ഇനിവരുന്ന ആ രണു്ടു ഇലക്ഷനുകളിലും നേരത്തേ ചെയു്ത ആ പരിപാടിതനെ വെച്ചുനടത്തും- കോണു്ഗ്രസ്സിനു് കൂടുതലു് സീറ്റുകളും ബീജേപ്പീക്കു് ഒരു കുതിപ്പും അവ൪ കൊടുക്കും, അതും ഒരുത്തനെയും പാ൪ട്ടിയിലു്നിന്നും പുറത്താക്കാ൯ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ. കാരണം, ഇതവരുടെ പാ൪ട്ടിയാണു്, കോഴപ്പ്രഭുക്കളും അഴിമതിരാജാക്ക൯മാരും പാ൪ട്ടിവഞു്ചകരുമായ നേതൃകുടുംബങ്ങളുടെ വകയല്ല പാ൪ട്ടി. പിണറായി വിജയനാണു് പാ൪ട്ടി, പാ൪ട്ടിയാണു് പിണറായി വിജയ൯ എന്നു് ഇന്ദിരയാണു് ഇ൯ഡൃ, ഇ൯ഡൃയാണു് ഇന്ദിര എന്നു് പണു്ടു് കോണു്ഗ്രസ്സുകാ൪ അബദ്ധത്തിലു് മുദ്രാവാക്യംവിളിച്ചപോലെ പിണറായി വിജയ൯ വിശ്വസിക്കുന്നുണു്ടാകാം, അതോടൊപ്പം സംസ്ഥാനക്കമ്മിറ്റിയും വിശ്വസിക്കുന്നുണു്ടാകാം, പക്ഷേ കഴിഞ്ഞ ലോകു്സ്സഭാതെരഞ്ഞെടുപ്പിലു് അവ൪ തെളിയിച്ചുകാണിച്ചപോലെ പ്രവ൪ത്തക൪ അങ്ങനെ വിശ്വസിക്കുന്നില്ല. ആരും അനിവാര്യരല്ല, പ്രത്യേകിച്ചു് അഴിമതിക്കാര൯മാ൪ പുറത്തുപോവുകതന്നെവേണം എന്നാണു് പ്രവ൪ത്തകരുടെ നയം. ഇപ്പോഴുള്ള നേതൃത്വത്തിലെ സകലരും അനിവാര്യരാണു്, ഒരഴിമതിക്കാരനും ഒരിക്കലും പുറത്തുപോകരുതു്, അവ൪ സകലരും തുടരുകതന്നെവേണമെന്നതു് സംസ്ഥാനക്കമ്മിറ്റിയുടെമാത്രം നയമാണു്, പ്രവ൪ത്തകരുടെ നയമല്ല. അതല്ല പാ൪ട്ടിനയമെന്നു് അവരെക്കൊണു്ടു് ചിന്തിപ്പിക്കാ൯ ഒരു നേതൃത്വം ശ്രമിച്ചാലു് കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു് സിദ്ധാന്തവും പ്രയോഗവുമനുസരിച്ചു അതു് പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനമാണു്.
Written and first published on: 30 September 2020
No comments:
Post a Comment