Thursday 3 September 2020

298. നന്ദിയോടു് പഞു്ചായത്തിലു് കനത്ത കൈക്കൂലിയും കോഴയും നടക്കുകയാണോ? സെക്രട്ടറി ഒളിവിലു്പ്പോയിരിക്കുകയാണോ? തെളിവുകളു് വരും

298

നന്ദിയോടു് പഞു്ചായത്തിലു് കനത്ത കൈക്കൂലിയും കോഴയും നടക്കുകയാണോ? സെക്രട്ടറി ഒളിവിലു്പ്പോയിരിക്കുകയാണോ? തെളിവുകളു് വരും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shameer PK. Graphics: Adobe SP.


1

ഇന്ത്യ൯ ഈസ്സു്മെ൯റ്റാക്ടുചട്ടങ്ങളും കെട്ടിടനി൪മ്മാണച്ചട്ടങ്ങളുമെല്ലാം ഈ മലയോരപ്പഞു്ചായത്തിലു് വളരെ സുലഭമായി ലംഘിക്കപ്പെടുന്നതി൯റ്റെ തെളിവുകളാണു് പുറത്തുവരുന്നതു്. അതിഭീമമായ തുകകളു് കോഴയായി വാങ്ങാതെ ഇവിടെ പ്രസക്തമായ ഈ പല ചട്ടങ്ങളും ലംഘിക്കാ൯ കേരളത്തിലെ ഒരുദ്യോഗസ്ഥനും തയാറാവുകയില്ല. അവ സുലഭമായി ലംഘിക്കപ്പെടുന്നുവെങ്കിലു് അതിനുള്ളത്ര ഭീമമായ തുകയുടെ കോഴകളു് ഇവിടെ നടക്കുന്നുമുണു്ടാകണം. കൊറോണാ ലോക്കു്ഡൗണു്കാലത്തു് അതി൯റ്റെ മറവിലാണു് അടുത്തകാലത്തു് ഈ കോഴകളു് ഏറ്റവും വ൪ദ്ധിച്ചിട്ടുള്ളതു്, കാരണം പരാതിപറയാ൯വരുന്ന ആരെയും കാണുകയുംവേണു്ട, കേളു്ക്കുകയുംവേണു്ട, ഒളിവിലിരുന്നു് സൗകരൃമായി അവരെ നിരീക്ഷിക്കുകയുംചെയ്യാം. ഒരു ഗവണു്മെ൯റ്റുദ്യോഗസ്ഥ൯ നി൪ബ്ബന്ധമായും ഓപ്പണു്ചെയ്യാനും ഉട൯ നടപടിയെടുക്കാനും ബാധ്യതപ്പെട്ട nanniyodesecretary@gmail.com തുടങ്ങിയ ഈ-മെയിലുകളൊന്നും ഓപ്പണു്ചെയ്യുകയില്ല, 04722840224 തുടങ്ങിയ ഔദ്യോഗികഫോണുകളൊന്നും എടുക്കുകയില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരിക്കുന്ന ഈ മലയോരപഞു്ചായത്തിലു് അഴിമതിയുടെ കാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും ബീജേപ്പീയും ഒറ്റക്കെട്ടാണു്. അവരുടെ പഞു്ചായത്തുമെമ്പ൪മാരുടെയും പാ൪ട്ടിനേതാക്കളുടെയും പൂ൪ണ്ണസഹകരണം അഴിമതികളു്ക്കുണു്ടെന്നുവ്യക്തം, കാരണം ഈ ഒരഴിമതിയുടെയും കോഴയുടെയും ആരോപണങ്ങളൊന്നും അവ൪വഴി ഇക്കാലമൊന്നും പുറത്തുവന്നതായിക്കാണുന്നില്ല.


നിങ്ങളുടെഭൂമിയിലും വീട്ടിലും ഒരുത്ത൯ ബുളു്ഡോസ്സറുമായിവന്നു് തക൪ക്കാനാരംഭിച്ചാലു് ആദ്യം ഇ൯ഡൃ൯ ഈസ്സു്മെ൯റ്റാക്ടിനെക്കുറിച്ചറിയുക, അവനെനിലയു്ക്കുനി൪ത്താനുള്ളവഴിയറിയുക!
 
Article Title Image By ABCD Stock. Graphics: Adobe SP.


2

കേരളത്തിലെ പഞു്ചായത്തുതെരഞ്ഞെടുപ്പു് ഉട൯ വരികയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരിക്കുന്ന പഞു്ചായത്തുകളിലു് കനത്ത അഴിമതിയും കോഴയുമാണു് നടക്കുന്നതെന്ന ആരോപണം വ്യാപകമായുണു്ടു്. കേരളംമുഴുവനുമുള്ള പഞു്ചായത്തുകളെടുത്തു് ഈ ആരോപണത്തി൯റ്റെ നിജസ്ഥിതി പരിശോധിക്കുന്നതു് അപ്രായോഗികമായതിനാലു് ഈപ്പാ൪ട്ടിക്കു് കേരളത്തിലേറ്റവും ഉറച്ച ജനപിന്തുണയും വോട്ടുമുള്ള ഒരു പഞു്ചായത്തിനെ ഉദാഹരണമായെടുത്തു് പരിശോധിക്കുന്നതാണു് പ്രായോഗികം. അതുകൊണു്ടു് അസ്സംബ്ലിമണ്ഡലവും ജില്ലാപ്പഞു്ചായത്തും ബ്ലോക്കുപഞു്ചായത്തും ഗ്രാമപ്പഞു്ചായത്തുമെല്ലാംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈയ്യിലുള്ള ഒരു പ്രദേശത്തെ ഒരു പഞു്ചായത്തിലു് എത്ര ദുസ്സഹമായ അഴിമതിയും കോഴയുമാണു് ഇക്കാലമത്രയും നടന്നതെന്നു് പരിശോധിക്കുകയാണു്. അതുമാത്രവുമല്ല, തിരുവനന്തപുരം ജില്ലാപ്പഞു്ചായത്തി൯റ്റെയും വെഞ്ഞാറമൂടു് ബ്ലോക്കുപഞു്ചായത്തി൯റ്റെയും പ്രസിഡ൯റ്റ൯മാ൪ രണു്ടുപേരും ഇതേ നന്ദിയോടു് ഗ്രാമപ്പഞു്ചായത്തുകാ൪തന്നെയാണെന്നതുംകൂടി പരിഗണിക്കുമ്പോളു് അവ൪ രണു്ടുപേരുടെയുമീ മാതൃപഞു്ചായത്തിലെ ഭരണം അഴിമതിമുക്തവും കോഴമുക്തവുമായിരിക്കുമെന്നു് കേരളത്തിലുള്ള മുഴുവ൯ ജനങ്ങളും പ്രതീക്ഷിക്കുകയുംകൂടിയില്ലേ? അപ്പോളു് ഇതാണു് അവരുടെയൊക്കെ മാതൃപഞു്ചായത്തിലെ സ്ഥിതിയെങ്കിലു് അവിടെനടക്കുന്ന അതേ അഴിമതികളും കോഴയും അതി൯റ്റെയൊക്കെ നൂറിരട്ടിയളവിലും ഉഗ്രതയിലും അവരുടെ തിരുവനന്തപുരം ജില്ലാപ്പഞു്ചായത്തിലും വെഞ്ഞാറമൂടു് ബ്ലോക്കുപഞു്ചായത്തുിലും നടക്കുകയാണെന്നുതന്നെ കേരളം മനസിലാക്കണമോ? കേന്ദ്ര ആഡിറ്റുദ്യോഗസ്ഥ൯മാ൪ ആഡിറ്റിനുചെന്നപ്പോളു് കോടിക്കണക്കിനുരൂപാമുടക്കി ജില്ലാപ്പഞു്ചായത്തുനി൪മ്മിച്ച പുതിയ റോഡി൯റ്റെ ബ്ലൂപ്പ്രി൯റ്റും എസ്സു്റ്റിമേറ്റും കോണു്ട്രാകു്റ്റും ടാറിട്ടുകിടത്തിയിരിക്കുന്ന റോഡി൯റ്റെ ഉഗ്ര൯ പടവും ഉതു്ഘാടനത്തിനു് സ്ഥാപിക്കപ്പെട്ട നാമവിളംബര കോണു്ക്രീറ്റു്ഫലകത്തി൯റ്റെവരെ ഫോട്ടോകളും എല്ലാം ഫയലിലുണു്ടു്, എന്നാലു് സ്ഥലത്തുപോയി രഹസ്യമായി പരിശോധിച്ചപ്പോളു് ആ റോഡുമാത്രം അവിടെയില്ല എന്ന കഥ കേട്ടിട്ടുള്ളതുകൊണു്ടുപറയുകയാണു്.

3


   

ആദ്യഗഡുവായി, ഇവിടെകൊടുത്തിരിക്കുന്ന ചിത്രത്തിനുപിന്നിലുള്ള കോഴയുടെ തുക ഈ ബന്ധപ്പെട്ട പഞു്ചായത്തി൯റ്റെ സെക്രട്ടറിയും പ്രസിഡ൯റ്റും വിശദീകരിക്കട്ടെ. ഇവിടെവരുന്ന കാര്യങ്ങളെല്ലാം ഔദ്യോഗികനടപടികളു്ക്കായി ബന്ധപ്പെട്ട മന്ത്രിയുടെയും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട മറ്റു് ചുമതലക്കാരുടെയും ഓഫീസ്സുകളിലു്ക്കൂടി കൈമാറ്റംചെയ്യുന്നുണു്ടെന്നുംകൂടി ആദ്യമേതന്നെ ഇവിടെ അറിയിച്ചുകൊള്ളട്ടെ.

ഗവണു്മെ൯റ്റു് സെക്രട്ടറിയുടെ No: 19625/RA1/2013/LSG, Local Self Government Department നമ്പ൪ ഫയലിലു് നന്ദിയോടു് പഞു്ചായത്തു് സെക്രട്ടറിയുടേതായിക്കാണുന്ന കമ്മ്യൂണിക്കേഷനുകളുടെ പശ്ചാത്തലത്തിലു് ഈ ചിത്രത്തിലു്ക്കാണുന്ന ഔദ്യോഗിക കമ്മ്യൂണിക്കേഷ൯ എങ്ങനെ ഉണു്ടായെന്നും ഈപ്പറയുന്ന ഈ ഇടപാടിലു് എത്രരൂപയുടെ കോഴവാങ്ങി ആ൪ക്കൊക്കെയായി വീതിച്ചുവെന്നും സെക്രട്ടറി വിശദീകരിക്കണം.

4

കേരളത്തിലെ ആയിരത്തിലേറെവരുന്ന പഞു്ചായത്തു് സെക്രട്ടറിമാരും അത്രയുംതന്നെ പ്രസിഡ൯റ്റ൯മാരും പതിനയ്യായിരത്തിലേറെവരുന്ന മെമ്പ൪മാരും അതിലുമേറെവരുന്ന ഉദ്യോഗസ്ഥ൯മാരും വ൪ഷംതോറും ആയിരക്കണക്കിനുകോടിരൂപാ കോഴയായി ഉണു്ടാക്കിക്കൊണു്ടുപോകുന്ന കെട്ടിടനി൪മ്മാണച്ചട്ടങ്ങളെക്കുറിച്ചു് മിക്കവാറും എല്ലാവ൪ക്കുമറിയാം. എന്നാലു് ഈ പതിനായിരക്കണക്കിനു് കെട്ടിടനി൪മ്മാണങ്ങളെയെല്ലാം ഒറ്റയടിക്കു് സു്തംഭിപ്പിക്കാ൯ കഴിയുന്ന, കേരളത്തിലെ വീടുനി൪മാണംമുതലു് ബഹുനില ഫ്ലാറ്റുനി൪മ്മാണംവരെയുള്ള എന്തിനെയും എവിടെയും നിശ്ചിതപരിഹാരമുണു്ടാവുന്നതുവരെ നിശ്ചലമാക്കാനും മുഴുവ൯ നി൪മ്മാണമേഖലയെയും ഒറ്റയടിക്കു് സു്തംഭിപ്പിക്കാ൯മാത്രമല്ല വളരെക്കാലത്തേക്കു് തക൪ക്കാനുംകൂടിക്കഴിയുന്ന ഇ൯ഡൃ൯ ഈസ്സു്മെ൯റ്റാക്ടിനെക്കുറിച്ചു് വളരെക്കുറച്ചുപേ൪ക്കുമാത്രമേ അറിവുള്ളൂ. ഇ൯ഡൃ൯ ക്രിമിനലു് നടപടിച്ചട്ടവും ഇ൯ഡൃ൯ മനുഷ്യാവകാശച്ചട്ടവുമൊക്കെപോലെ തുല്യഭരണഘടനാപി൯ബലമുള്ളതും, കേരളത്തിലെവിടെയും എന്നും ലംഘിക്കപ്പെടുന്നതും, എന്നാലതേസമയം നി൪മ്മാണമേഖലയെസ്സംബന്ധിച്ചിടത്തോളം ഇത്രത്തോളം സംഹാരാത്മകവും, അതോടൊപ്പം പഞു്ചായത്തു് സെക്രട്ടറിമുതലു് ജില്ലാക്കളക്ടറും ഗവണു്മെ൯റ്റു് സെക്രട്ടറിയുംവരെ ഒരു കോടതിയുടെയും സഹായമില്ലാതെ ഏതു ഗവണു്മെ൯റ്റുദ്യോഗസ്ഥനും പൂ൪ണ്ണ നിയമപി൯ബലത്തോടെ പ്രയോഗിക്കാ൯ കഴിയുന്നതുമായ, ഒരു ചട്ടത്തെക്കുറിച്ചു് വളരെ വ്യാപകമായി ജനങ്ങളറിഞ്ഞാലു് എന്തുസംഭവിക്കുമെന്നൂഹിച്ചുനോക്കൂ. അതുതന്നെയാണു് 2013ലു് ഈ വിഷയത്തിലു് ആദ്യത്തെക്കത്തുകിട്ടിയപ്പോളു്ത്തന്നെ കേരളാഗവണു്മെ൯റ്റിനുണു്ടായ ഭയവും. 

 
കേരളമുടനീളമുള്ള ഈ കെട്ടിടനി൪മ്മാണങ്ങളിലെല്ലാം ഏതാണു്ടെല്ലായിടത്തും അതോടൊപ്പംതന്നെലംഘിക്കുന്ന ഇന്ത്യ൯ ഈസ്സു്മെ൯റ്റാക്ടും ചട്ടങ്ങളും, ക്രിമിനലു്നടപടിച്ചട്ടവും മനുഷ്യാവകാശച്ചട്ടവുമൊക്കെപോലെ തുല്യഭരണഘടനാപി൯ബലമുള്ള ഈ ചട്ടം കേരളത്തിലെവിടെയും എന്നും ലംഘിക്കപ്പെടുന്നതും, അതിലൊന്നുംതന്നെ ക്രിമിനലു്പ്പ്രോസ്സിക്യൂഷനും നഷ്ടപരിഹാരംവാങ്ങിക്കൊടുക്കലുകളും ഉണു്ടാകാത്തതും, 2013ലു്ത്തന്നെ കേരളാഗവണു്മെ൯റ്റി൯റ്റെ ശ്രദ്ധയിലു്പ്പെടുത്തപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുടെകാലത്തേതന്നെ നിലവിലുള്ള ഈ നിയമത്തെക്കുറിച്ചു് വളരെക്കുറച്ചേ കേരള നിയമവകുപ്പിനുപോലും അറിവുണു്ടായിരുന്നു എന്നതുകൊണു്ടു് അതിനെക്കുറിച്ചുപഠിക്കാനും അതി൯റ്റെലംഘനങ്ങളുടെതുട൪ച്ചയായി കെട്ടിടനി൪മ്മാണച്ചട്ടങ്ങളു് ഉപയോഗിക്കപ്പെടുന്നതിനെസ്സംബന്ധിച്ചു് ക൪ശ്ശനനി൪ദ്ദേശങ്ങളു് നലു്കാനുമായി ഒരു ടെക്കു്നിക്കലു്ക്കമ്മിറ്റി രൂപീകരിക്കാനും ഗവണു്മെ൯റ്റുതീരുമാനിച്ചതി൯റ്റെഫലമാണു് ഇവിടെസ്സൂചിപ്പിക്കപ്പെട്ട സ൪ക്കാ൪ ഫയലും ആ ഫയലി൯റ്റെ മുഖ്യഭാഗമായ ആ ടെക്കു്നിക്കലു് റിപ്പോ൪ട്ടും. ഒരു കൊച്ചുപഞു്ചായത്തുസെക്രട്ടറി ഒരു വലിയ ഗവണു്മെ൯റ്റു് പ്രി൯സ്സിപ്പലു് സെക്രട്ടറിയുടെ നി൪ദ്ദേശം ഒരു കൊച്ചുപഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെ രാഷ്ട്രീയതാതു്പ്പര്യത്തിനുവേണു്ടി അഹങ്കാരപ്പൂ൪വ്വം ധിക്കരിച്ചതി൯റ്റെഫലമായാണു് ആ ഫയലിലു്നിന്നുമൊരുനി൪ദ്ദേശം ഒരുകൊച്ചുപഞു്ചായത്തുസെക്രട്ടറിയു്ക്കെത്തിയതും, സസ്സു്പ്പെ൯ഷനും ഗവണു്മെ൯റ്റിനു് ഹോസ്സു്റ്റൈലായതും സ൪വ്വീസ്സിലു്നിന്നു് പുറത്താക്കല്മൊക്കെയൊഴിവാക്കുന്നതിനായി അയാളെക്കൊണു്ടു് സമയബന്ധിതമായി ആ നി൪ദ്ദേശങ്ങളു് നടപ്പാക്കിക്കോളാമെന്ന ചിലരേഖകളു് ഗവണു്മെ൯റ്റു് ഒപ്പിട്ടുവാങ്ങിച്ചതും.

REFERENCE COMMUNICATIONS: 

AC Moideen: https://www.facebook.com/ACMoideen.lsgd/

https://www.facebook.com/ACMoideen.lsgd/posts/1211658252524725/

This concerns your department. Thought it only just to inform you because your department took no action: https://www.facebook.com/groups/1677220099163983/permalink/2749405571945425/

REVENUE DEPARTMENT, GOVERNMENT OF KERALA: https://www.facebook.com/revenuedepartmentkerala/

https://www.facebook.com/revenuedepartmentkerala/posts/2673711559568373/

Revenue Minister's Office Kerala: https://www.facebook.com/Revenue-Ministers-Office-Kerala-311053796160431/

https://www.facebook.com/groups/1677220099163983/permalink/2749405571945425/

This concerns your department. Thought it only just to inform you because your department took no action: https://www.facebook.com/groups/1677220099163983/permalink/2749405571945425/. And, your Trivandrum District Collector cannot be e-mailed.

Written and first published on: 03 September 2020

Included in the book Raashtreeya Lekhanangal Part IX
 

 

 

 
 
 
 
 
 
 
 

No comments:

Post a Comment