Friday 4 September 2020

299. ഒരു ഒപ്പു് ത൯റ്റേതാണെന്നും അതു് താ൯തന്നെയിട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞാലു് മനസ്സിലാക്കിക്കോണം അതു് ത൯റ്റേതാണെന്നും പക്ഷേ അതു് താ൯തന്നെയിട്ടതല്ലെന്നും. അതാണു് മുഖ്യമന്ത്രിയായശേഷമുള്ള പിണറായി വിജയ൯റ്റെ ചരിത്രം.

299

ഒരു ഒപ്പു് ത൯റ്റേതാണെന്നും അതു് താ൯തന്നെയിട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞാലു് മനസ്സിലാക്കിക്കോണം അതു് ത൯റ്റേതാണെന്നും പക്ഷേ അതു് താ൯തന്നെയിട്ടതല്ലെന്നും. അതാണു് മുഖ്യമന്ത്രിയായശേഷമുള്ള പിണറായി വിജയ൯റ്റെ ചരിത്രം.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Edar. Graphics: Adobe SP.


1

മുഖ്യമന്ത്രി പിണറായി വിജയനൊരാളെ പരമയോഗ്യനെന്നു് വിളിച്ചാലു് മനസ്സിലാക്കിക്കോണം അയാളു് ഏതെങ്കിലും സ൪ട്ടിഫിക്കറ്റിലോ ജോലിനേടാ൯ സമ൪പ്പിച്ച വിവരത്തിലോ എന്തെങ്കിലും കൃത്രിമമോ കള്ളമോ നടത്തിയതു് ഉട൯ പുറത്തുവരാ൯ പോവുകയാണെന്നു്. ബാലാവകാശക്കമ്മിഷ൯ നിയമനത്തിലു് അതാണു് മാധ്യമങ്ങളിലൂടെ പുറത്തുവന്നതും കേരളത്തിനു് ബോധ്യപ്പെട്ടതും. കരകൗശലമോ ഖാദിയോ അങ്ങനെയെന്തോഒക്കെയായി ബന്ധപ്പെട്ട ഒരു നിയമനത്തിലും മുഖ്യമന്ത്രിയിപ്പോളു് ഇതുപോലെ അത്തരമൊരു സ൪ട്ടിഫിക്കറ്റോ നിരീക്ഷണമോമറ്റോ എഴുതുന്നെന്നോ എഴുതാനൊരുങ്ങുകയാണെന്നോഒക്കെ കേളു്ക്കുന്നു. പക്ഷേ ഇതുവരെയുമൊന്നും പുറത്തുവന്നിട്ടില്ല, വരുമെന്നു് ഭയപ്പെടാം. മുഖ്യമന്ത്രിയൊരാളെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണു്, അയാളെ ആക്ഷേപിച്ചു് കേരളത്തിലെ ബ്യൂറോക്ക്രസിയുടെ ആത്മവീര്യം തക൪ക്കരുതെന്നു് പൊതുസമൂഹത്തോടു ആവശ്യപ്പെട്ടാലു് ഉട൯ മനസ്സിലാക്കിക്കൊള്ളണം അയാളു് പാതിരാസഞു്ചാരംനടത്തി അന്യസു്ത്രീകളുടെ ഭവനസന്ദ൪ശനവും സ്വ൪ണ്ണക്കള്ളക്കടത്തുകാ൪ക്കു് ഭവനമൊരുക്കലും കേരളത്തിലെ അഴിമതിപ്പണമൊളിപ്പിച്ചുവെക്കാ൯ ലോക്ക൪സജ്ജീകരിക്കലുമൊക്കെയായി വളരെത്തിരക്കിട്ട ജോലികളു് വമ്പിച്ച ഉത്തരവാദിത്വത്തോടെ കഷ്ടപ്പെട്ടുവിയ൪ത്തൊലിച്ചു് നി൪വ്വഹിച്ചുനടക്കുന്ന ഒരുന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥനാണെന്നു്- മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു് സെക്രട്ടറി ശിവശങ്കരനെപ്പോലെ. മുഖ്യമന്ത്രി ഒരു ഒപ്പു് ത൯റ്റേതാണെന്നും അതു് താ൯തന്നെയിട്ടതാണെന്നും പറഞ്ഞാലു് ആ നിമിഷം കേരളം മനസ്സിലാക്കിക്കോണം, ആ ഒപ്പു് അയാളുടേതുതന്നെയാണെന്നും, പക്ഷേ അയാളല്ല അതു് ഇട്ടതെന്നും. മുഖ്യമന്ത്രിയുടെ ആപ്പീസ്സിലു് ഒരു ഉടമ്പടിയുടെ ഭാഗമായി ഒരു സീലുംപിടിച്ചിരുത്തിയിരിക്കുന്ന ഒരു പ്യൂണു് ഇതിലപ്പുറം പറഞ്ഞാലു് സ്വന്തം പണംമുടക്കി ഒരു ഗവണു്മെ൯റ്റിനെ ഉണു്ടാക്കിവെച്ചു് അന്താരാഷ്ട്രയിടപാടുകളു്നടത്തുന്ന ഒരു ഇ൯റ്റ൪നാഷണലു് സംഘം വെച്ചേക്കുമോ? അച്യുതാനന്ദനെ വെട്ടി മുഖ്യമന്ത്രിയാവാ൯ കൊതികയറി ഏതു് ഉടമ്പടിക്കും നിന്നുകൊടുത്താലു് ഇതല്ലാതെ എന്തോന്നുവരാ൯!

2

വ്യക്തിജീവിതത്തിലു്, അതായതു് ഒരു മുഖ്യമന്ത്രിയാവുന്നതിനുമുമ്പു്, പിണറായി വിജയനു് ഈ സ്വഭാവമുണു്ടായിരുന്നോ എന്നു് നമ്മളു്ക്കു് അറിയില്ല. അങ്ങനെ ഉണു്ടായിരുന്നിരിക്കാ൯ വഴിയില്ലെന്നാണു് പരിചയമുള്ള പലരും പറഞ്ഞുകേട്ടിട്ടുള്ളതു്. പക്ഷേ മുഖ്യമന്ത്രിയായശേഷം ത൯റ്റെ കസ്സേരയിലു് ആരിരുന്നാലും, ത൯റ്റെ പേരും സ്ഥാനവും ഔദ്യോഗികച്ചിഹ്നവും മുദ്രയുമുപയോഗിച്ചു് ആരു് ഭരണംനടത്തിയാലും, ത൯റ്റെ(?) ഫയലുകളു് താനറിയാതെ ആരുനോക്കി തീരുമാനംപാസ്സാക്കി ഒപ്പിട്ടുവിട്ടാലും, ഒറ്റയൊരക്ഷരംപോലും പറയാ൯കഴിയാത്ത ഒരു സ്വയംസൃഷ്ട നിസ്സഹായാവസ്ഥയിലാണു് പിണറായി വിജയനെന്നു് നിരവധി ഉദാഹരണങ്ങളിലൂടെ കേരളത്തിലെ പൊതുസമൂഹത്തിനു് എത്രയോകാലമായി ബോധ്യമുണു്ടു്. അയാളുടെ പാ൪ട്ടിക്കും അയാളെ പിന്തുണക്കുന്നവ൪ക്കും അയാളെ ആഘോഷിക്കുന്നവ൪ക്കും കേരളത്തി൯റ്റെ എകു്സ്സിക്യുട്ടീവു്-ലെജിസ്ലേച്ച൪-ജുഡീഷ്യറി മേഖലകളു്ക്കും അതു് ബോധ്യപ്പെട്ടിട്ടുണു്ടോ എന്നതു് കേരളത്തിലെ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രസക്തമല്ല, കാരണം പൊതുസമൂഹത്തിനു് എന്തു് എങ്ങനെ എവിടെവെച്ചാണു് ബോധ്യപ്പെടേണു്ടതെന്നു് പൊതുസമൂഹം നലു്കിയ ജനാധിപത്യാധികാരങ്ങളു്മാത്രം കൈമുതലായുള്ള അവരല്ല തീരുമാനിക്കുന്നതു്. തങ്ങളുടെ വ്യക്തിഗതചിന്തകളെയും വ്യക്തിമനസ്സുകളിലു് തുട൪ച്ചയായി നടന്നുവരുന്ന ഭരണാധികാരികളെ പ്രതിക്കൂട്ടിലു്ക്കയറ്റിനി൪ത്തിയുള്ള വിചാരണകളെയും വിധിയെഴുത്തുകളെയും നിയന്ത്രിക്കാനുള്ള അധികാരം ഈ മൂന്നു് രാഷ്ട്രഭരണവിഭാഗങ്ങളു്ക്കും അതിനുപുറത്തുള്ള രാഷ്ട്രീയസംവിധാനത്തിനും പൊതുസമൂഹം നലു്കിയിട്ടില്ല. സ്വന്തം മാനസികപ്പ്രവ൪ത്തനങ്ങളു്ക്കുമേലുള്ള നിയന്ത്രണം ഇപ്പോഴും പൊതുസമൂഹത്തിനുതന്നെയാണു്.

ഭരണാധികാരത്തിനുവേണു്ടി സ്വത്വം ബാഹ്യശക്തികളു്ക്കു് പണയംവെക്കേണു്ടിവന്ന ഒരു മുഖ്യമന്ത്രിയാണു് പിണറായി വിജയനെന്നു് മറ്റാരും പൊതുസമൂഹത്തിനു് പറഞ്ഞുകൊടുക്കേണു്ടതുമില്ല, പൊതുസമൂഹത്തിനുള്ള ആ അറിവു് ആരും തിരുത്താ൯ ശ്രമിക്കേണു്ടതുമില്ല. സ്വന്തമായ വിവരശേഖരണത്തിലൂടെയും വിവരവിശകലനത്തിലൂടെയും പൊതുസമൂഹമെത്തിയ പിണറായി വിജയനെക്കുറിച്ചുള്ള അവരുടെ വിധിയെഴുത്താണതു്. ഇപ്പോളു് പലരുംചേ൪ന്നു് തന്നെ ആഘോഷപൂ൪വ്വം എടുത്തു്കൊണു്ടുചെന്നിരുത്തിയിരിക്കുന്ന അവസ്ഥയിലു് എന്തെങ്കിലും ദു:ഖമോ സങ്കടമോ പിണറായി വിജയ൯ എപ്പോഴെങ്കിലും പ്രകടിപ്പിച്ചിട്ടുള്ളതായി കേരളം കണു്ടിട്ടില്ല. അപ്പോളു് അവസാനം അത്തരമൊരു നി൪വ്വാണാവസ്ഥയിലെത്തിയതിലു് ആ മനുഷ്യ൯തന്നെ സ്വയം തൃപു്തനും സന്തുഷ്ടനുമാണെന്നു് കരുതണം. വളരെ സീനിയറും മു൯മുഖ്യമന്ത്രിയുമായിരുന്ന മറ്റൊരു നേതാവി൯റ്റെപേരിലു് ഇലക്ഷ൯ ജയിപ്പിച്ചു് അപ്രതീക്ഷിതമായി ഒരു പൊളിറ്റിക്കലു് അട്ടിമറി കേരളത്തിലു് പാ൪ട്ടിക്കകത്തുതന്നെ സംഘടിപ്പിച്ചു് തന്നെ മുഖ്യമന്ത്രിക്കസ്സേരയിലിരുത്തിയ പ്രതിഭകളെയും സാമ്പത്തികശക്തികളെയുമോ൪ത്തു് ഇപ്പോഴും പിണറായി വിജയ൯ അത്ഭുതപ്പെട്ടുകൊണു്ടിരിക്കുമോ അതോ അവരുടെനേരേ നാവുയ൪ത്തി സ്വയം നശിക്കാനൊരുങ്ങുമോ?

3

മുഖ്യമന്ത്രി ചികിത്സാ൪ത്ഥം 2019 സെപു്റ്റംബ൪ മൂന്നാംതീയതി അമേരിക്കയിലു്ത്തന്നെ മൂന്നിടത്തുള്ള പ്രശസു്തമായ മയോക്ലിനിക്കിലേക്കു് പോവുകയും മടങ്ങുന്നവഴി ചില ഗളു്ഫുരാജ്യങ്ങളിലിറങ്ങി പിന്നീടുവളരെ കുപ്പ്രസിദ്ധമായിത്തീ൪ന്ന ചില ഡീലുകളു് നടത്തി ആ മാസമവസാനം തിരിച്ചെത്തിയെന്നുമാണു് ഔദ്യോഗികരേഖകളു്. മയോക്ലിനിക്കിലു് എന്തു് അസുഖത്തിനാണു് ചികിത്സിക്കാ൯ പോയതെന്നും, അവിടെ ചികിതിസിച്ചോയെന്നും, അതിനകത്താണോ പുറത്താണോ കഴിഞ്ഞതെന്നും, ചികിത്സിച്ചെങ്കിലു് പ്രശസു്തവും വളരെ റിജിഡ്ഡായ ചികിത്സാപ്പ്രോട്ടോക്കോളുകളുള്ളതുമായ ആ ക്ലിനിക്കു് ഓരോ രോഗിക്കും ഓരോ നേരത്തും ഓരോ നി൪ദ്ദിഷ്ട ദിവസത്തും എത്രത്തോളം സ്വന്തമായ പ്രവ൪ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നുണു്ടെന്നും, അതിനിടയിലു് ഒരു രോഗിക്കു് എന്തെല്ലാം സ്വന്തമായ കാരൃങ്ങളു് ചെയ്യാ൯കഴിയുമെന്നും, ഇവിടെ പരിശോധിക്കുന്നില്ല. അമേരിക്കയിലെയീ ആശുപത്രിവാസത്തിനിടയിലു് മൂന്നാംതീയതി മുഖൃമന്ത്രിയുടെ ഓഫീസ്സിലെത്തിയ ഒരു ഫയലു് ആറാംതീയതി ഇലകു്ട്രോണിക്കായി മുഖ്യമന്ത്രിയു്ക്കു് അമേരിക്കയിലേക്കയക്കുകയും ആറാംതീയതി മുഖ്യമന്ത്രിയതു് ഡിജിറ്റലായി ഒപ്പിടുകയും ഒമ്പതാംതീയതിയാണതു് മുഖ്യമന്ത്രിയൊപ്പിട്ടതെന്നു് ആ ഫയലിലു്ക്കാണുകയും ഉട൯തന്നെയാ ഫയലു് താഴോട്ടു് അതയച്ച പൊതുഭരണവകുപ്പിലേക്കു് തിരിച്ചുപോവുകയും ചെയു്തുവെന്നതാണു് കേരളത്തിലു് 2020 സെപു്റ്റംബ൪ മൂന്നാംതീയതി ഒരു വിവാദമായി മാറിയതു്. ഈ വിവാദമുയ൪ത്തിയ ആളുകളെക്കുറിച്ചും, ആ ഫയലിലെ വിഷയം ഈ ആരോപണമുന്നയിച്ചയാളുകളും അതു് വിശദീകരിച്ചയാളുകളും അതു് പ്രതിരോധിച്ചയാളുകളും അതു് നൃായീകരിച്ചയാളുകളും വിവരിക്കുന്നതുപോലെ അത്ര ലഘുവും അപ്രസക്തവും മൈനറുമായ ഒരു വിഷയമാണോ എന്നതിനെക്കുറിച്ചും, ഇലകു്ട്രോണിക്കലായി ഫയലയക്കുന്നതിനെയും ഡിജിറ്റലായതു് ഒപ്പിടുന്നതിനെയുംകുറിച്ചും, ചില കാര്യങ്ങളു് നി൪ബ്ബന്ധമായും പരിശോധിക്കപ്പെടേണു്ടതുണു്ടു്, പ്രത്യേകിച്ചും അതി൯മേലു് ഇതിനകംതന്നെ വന്നിട്ടുള്ള വിശദീകരങ്ങളു് കേരളത്തി൯റ്റെ പൊതുഭരണത്തി൯റ്റെയും പൊതുജനജീവിതത്തി൯റ്റെയും രാഷ്ട്രീയസത്യസന്ധതയുടെയും രാഷ്ട്രപതി ഗവ൪ണ്ണറിലൂടെ താഴോട്ടു് പക൪ന്നുനലു്കിയിട്ടുള്ള അധികാരത്തി൯റ്റെയും ഭരണഘടനാപരമായ ചുമതലകളുടെയും വിനിയോഗത്തി൯റ്റെയും ഭാവിയെസ്സംബന്ധിച്ചു് പല ആശങ്കകളുമുയ൪ത്തുന്നതിനാലു്.


4

ഈ വിവാദമുയ൪ത്തിയ ആളുകളു് ഭാരതീയ ജനതാപ്പാ൪ട്ടിയുടെ, അതായതു് ബീജേപ്പീയുടെ, കേരളസംസ്ഥാനഘടകത്തിലെ ചില നേതാക്കളാണു്. സംസ്ഥാനപ്രസിഡ൯റ്റു് ശ്രീ. കെ. സുരേന്ദ്ര൯ ഒരാരോപണംവരുമെന്നു് ആദ്യം അതിനെക്കുറിച്ചു് സൂചനനലു്കുകയും മൂന്നാംതീയതിതന്നെ മറ്റൊരു സംസ്ഥാനനേതാവായ ശ്രീ. സന്ദീപു് വാര്യ൪ പിന്നീടു് ഒരു പത്രസമ്മേളനംവിളിച്ചു് ആ ഫയലി൯റ്റെയോ അതി൯റ്റെയൊരു പക൪പ്പി൯റ്റെയോ ഏതാണെന്നുവെച്ചാലു് അതി൯റ്റെ അകമ്പടിയോടെ ആ ആരോപണമുന്നയിക്കുകയും, അതൊരു ഇലകു്ട്രോണിക്കു് ഫയലല്ല മറിച്ചു് ഒരു ഫിസിക്കലു് ഫയലാണെന്നും മുഖൃമന്ത്രിയുടേതായി അതിലു്ക്കാണുന്ന ഒപ്പും ഫിസിക്കലാണു്, മറിച്ചു് ഇലകു്ട്രോണിക്കോ ഡിജിറ്റലോ അല്ലെന്നും, അതു് ഒമ്പതാംതീയതിയിട്ടെന്നാണു് ഫയലിലു് രേഖപ്പെടുത്തിയിട്ടുള്ളതെന്നും, സമ൪ത്ഥിക്കുകയും ചെയു്തു. മുഖ്യമന്ത്രിയതിനു് മാധ്യമങ്ങളിലൂടെപറഞ്ഞ മറുപടി യഥാ൪ത്ഥ ചോദ്യങ്ങളെസ്സു്പ൪ശ്ശിക്കായു്കയാലു് ഇവിടെപ്പരാമ൪ശിക്കുന്നില്ല, കാരണം ഇതൊരു ഫിസിക്കലു് ഫയലായിരുന്നോ അതോ ഒരു ഇലകു്ട്രോണിക്കു് ഫയലായിരുന്നോ, ഇതിലു് ത൯റ്റെവകയായുള്ളതായിക്കാണുന്നതു് ഒരു ഫിസിക്കലു് ഒപ്പാണോ, ഇലകു്ട്രോണിക്കു് ഒപ്പാണോ അതോ ഒരു ഡിജിറ്റലു് ഒപ്പാണോ, എന്നു് ആ ദിവസം വ്യക്തമായി ആ മാധ്യമവെളിപ്പെടുത്തലിലു് മുഖൃമന്ത്രി ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. ഇവിടെ ഏറ്റവുമാദ്യം പ്രസക്തമാവുന്ന ഒരുകാര്യം, ബീജേപ്പീയുടെ ഒന്നാം നിരക്കാര൯ സ്വയമിതു് വെളിപ്പെടുത്താതെ ഒരു രണു്ടാംനിരക്കാരനെ വെറുമൊരു കള്ളംപറയാ൯ എന്തിനിതിനു് പറഞ്ഞയച്ചുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു എമ്മെല്ലേപ്പയ്യ൯ മാതൃഭൂമിച്ചാനലി൯റ്റെ ച൪ച്ചയു്ക്കിരുന്നു് 2020 സെപു്റ്റംബ൪ മൂന്നാംതീയതി രാത്രി ചോദിച്ച ചോദ്യവും, ബീജേപ്പീക്കു് തങ്ങളു്ക്കുള്ളതുപോലെ ഭരണപരിചയമൊന്നും ഇല്ലാത്തതുകൊണു്ടുണു്ടായ വെറും സ്വാഭാവികമായ ഒരു അബദ്ധമാണു് ആ വെളിപ്പെടുത്തലെന്ന മുഖ്യമന്ത്രിയുടെതന്നെ അതേ മാധ്യമവെളിപ്പെടുത്തലി൯റ്റെ അതേ മാധ്യമത്തിലു്ക്കണു്ട പരാമ൪ശവുമാണു്.

5

ഒന്നാമത്തെക്കാര്യത്തിലു്, പ്രേക്ഷകനിതു് കാണുന്നുണു്ടു്, പ്രേക്ഷകനിതു് കാണുന്നുണു്ടു്, എന്നു് ആ മാ൪കു്സ്സിസ്സു്റ്റുപയ്യനിരുന്നു് ആവ൪ത്തിച്ചാവ൪ത്തിച്ചു് പറയുന്നുണു്ടു്. അതുകൊണു്ടു് ആ മാ൪കു്സ്സിസ്സു്റ്റുപയ്യനോടു് പ്രേക്ഷക൯ എണീറ്റുനിന്നു് ചോദിക്കുകയാണു്, സത്യംപറയാ൯ സുരേന്ദ്ര൯ സ്വയം തെരഞ്ഞെടുത്തിട്ടു് കള്ളംപറയാ൯ സന്ദീപു് വാര്യരെ പത്രസമ്മേളനത്തിനു് അയച്ചെന്നു് പയ്യ൯ ആരോപിച്ചതിലൂടെ സത്യംപറയുന്നതു് മുഖ്യമന്ത്രി പിണറായി വിജയനും പാ൪ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷു്ണനുമൊക്കെ തങ്ങളു്ക്കുമാത്രമായി സ്വയം റിസ൪വ്വുചെയു്തിട്ടു് മാധ്യമച൪ച്ചകളിലു്ച്ചെന്നിരുന്നു് കള്ളംമാത്രംപറയാ൯ അപഹാസ്യമാംവിധം എപ്പോഴും വായുംപൊളിച്ചു് ഇളിച്ചുകൊണു്ടിരിക്കുന്ന തന്നെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുപയ്യ൯മാരെപ്പോലുള്ള അഞു്ചാംകിടകളെയും ആറാംകിടകളെയും തെരഞ്ഞെടുത്തുവിടുന്നുവെന്നാണോ പയ്യ൯ ഉദ്ദേശിച്ചതു്, എന്നു്.

6

രണു്ടാമത്തെക്കാര്യം അധികാരംകൊണു്ടു് ദുഷിക്കുന്നതു് വളരെക്കാലം അധികാരം രുചിച്ചുനടന്നവനാണോ അധികാരം രുചിച്ചിട്ടില്ലാത്തവനാണോ എന്നതാണു്. മൂന്നു് ദശാബ്ദങ്ങളിലൂടെ ജവഹ൪ലാലു് നെഹു്റുവിനെ ആദ്യം ഇംഗ്ലണു്ടിലു് ഒരു യൂണിവേഴു്സ്സിറ്റി വിദ്യാ൪ത്ഥിയായും പിന്നീടു് വ്യത്യസു്തകാലഘട്ടങ്ങളിലു് രണു്ടുപ്രാവശ്യം ഇ൯ഡൃയിലു്വന്നു് പ്രധാനമന്ത്രിയായും നേരിട്ടുനിരീക്ഷിച്ച ആ൪നോളു്ഡു് ടോയ൯ബിയെന്ന പ്രശസു്ത ഇംഗ്ലീഷു് ചരിത്രകാര൯ ഇന്ത്യകണു്ട ഏറ്റവും വിദ്യാസമ്പന്നനായൊരു പ്രധാനമന്ത്രിയും ലോകംകണു്ട ഏറ്റവും പ്രശസു്തനായൊരു ഗ്രന്ഥകാരനും തീവ്രകമ്മ്യൂണിസ്സു്റ്റുമുതലു് തീവ്രക്യാപ്പിറ്റലിസ്സു്റ്റും തീവ്ര മതഫണു്ഡമെ൯റ്റലിസ്സു്റ്റുംവരെ സ൪വ്വരാജ്യങ്ങളു്ക്കും സ്വീകാര്യനായൊരു മാനവികനുമായിരുന്ന ആ ഭരണാധിപനെക്കുറിച്ചു് പിലു്ക്കാലത്തു് വളരെപ്പ്രസിദ്ധമായൊരു ത൯റ്റെ ഗ്രന്ഥത്തിലു് രേഖപ്പെടുത്തിയതു് അധികാരത്തിനു് ഒരിക്കലും ദുഷിപ്പിക്കാനാവാത്ത, കാലത്തിനു് കീഴടക്കാനാവാത്ത, മനുഷ്യനെന്നാണു്! ഒരുകൊച്ചുസംസ്ഥാനത്തി൯റ്റെ മുഖൃമന്ത്രിസ്ഥാനവും ഒരു കുഞ്ഞുമന്ത്രിസഭയിലെ മന്ത്രിസ്ഥാനവും ഒരലു്പ്പകാലത്തേക്കു് ലഭിച്ചയുട൯ മു൯പി൯നോക്കാതെ അഴിമതികൊണു്ടാറാട്ടുനടത്തിയ മുഖ്യമന്ത്രി പിണറായി വിജയനോ അയാളുടെ കൈയ്യിലിരുപ്പുകളെയും സ്വയംകൃതാന൪ത്ഥങ്ങളെയും ന്യായീകരിക്കാ൯നടക്കുന്ന ധനമന്ത്രി തോമസ്സു് ഐസ്സക്കിനോ ഇതുപോലൊരു മഹത്വം അവകാശപ്പെടാ൯ കഴിയുമോ? പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അധികാരത്തിലിരുന്ന സുദീ൪ഘകാലത്തൊന്നും ബെംഗാളു് സെക്രട്ടേറിയറ്റായ കലു്ക്കത്തയിലെ റൈറ്റെഴു്സ്സു് ബിലു്ഡിംഗിലു് ഒരിക്കലു്പ്പോലും കാലെടുത്തുകുത്തിയിട്ടില്ലാത്ത, മരണപ്പെട്ടപ്പോളു് ലോകമാധ്യമങ്ങളു്പോലും ആദരപൂ൪വ്വം ശിരസ്സുകുനിച്ച, ആ പഴയപാ൪ട്ടിസെക്രട്ടറിയെപ്പോലൊരു മാതൃക ലക്ഷക്കണക്കിനു് സാധാരണപ്രവ൪ത്തക൪ക്കു് സൃഷ്ടിച്ചുകൊടുക്കാ൯ ഇവരുടെ ജ൯മങ്ങളു്കൊണു്ടു് ഇവ൪ക്കു് കഴിഞ്ഞിട്ടുണു്ടോ? പ്രമോദു്ദാസു് ഗുപു്തയെന്ന ഈ പാ൪ട്ടി സംസ്ഥാനസെക്രട്ടറി 2013ലു് ചൈനയിലു്വെച്ചു് നിര്യാതനായപ്പോളു് ഇംഗ്ലണു്ടിലെ പ്രസിദ്ധമായ ദി ടെലിഗ്രാഫു് പത്രമെഴുതിയതു് 'സാധാരണ പ്രവ൪ത്തകനായി തുടങ്ങി നേതാവായി വള൪ന്നു് ഒരു മഹാസ്ഥാപനമായി മരിച്ച മനുഷ്യ'നെന്നാണു്! സെക്രട്ടേറിയറ്റുഭരിച്ചു് അധികാരത്തി൯റ്റെ രുചിപിടിച്ചു് ഇതുവരെയും അധപ്പതിച്ചിട്ടില്ലാത്ത ബീജേപ്പീ ആ ഒറ്റയൊരുകാര്യത്തിലു് കേരളത്തിലുള്ള മറ്റേതൊരു പാ൪ട്ടിയേയുംകാളു് ഫ്രഷും ക്ലീനും തന്നെയല്ലേ? വളരെ ലൂസ്സായ ഭരണനടപടിക്ക്രമങ്ങളു് ജനങ്ങളുടെ മുന്നിലിരുന്നു് യാതൊരു സങ്കോചവുമില്ലാതെ അഹങ്കാരത്തോടെ ന്യായീകരിക്കുന്ന ഈ അലു്പ്പ൯മാരേക്കാളു് ഭരണനടപടിക്ക്രമങ്ങളെയും ഫയലെഴുത്തിനേയും സംബന്ധിച്ചുള്ള അവരുടെ സങ്കലു്പ്പങ്ങളല്ലേ ഒട്ടും മാലിന്യം കലരാത്തതും ഒറിജിനലും ജനുവിനും? അതുകൊണു്ടു് അവരുടെ ആരോപണങ്ങളു്ക്കുതന്നെയല്ലേ കേരളാമുഖ്യമന്ത്രി വല്ലതും വ്യക്തമായിപ്പറയാനായി തനിക്കുണു്ടെങ്കിലു് സകലതും മാറ്റിവെച്ചു് ഏറ്റവുമാദ്യം മറുപടിപറയേണു്ടതും?

Written and first published on: 04 September 2020
 
 
 
 
 


No comments:

Post a Comment