Wednesday 16 September 2020

313. കൊച്ചിലേ കള്ളംപറയുന്നൊരുകുട്ടി ഇനി ഉന്നതവിദ്യാഭ്യാസമന്ത്രിതന്നെ ആയാലു്പ്പോലും, ആത്മഹത്യതന്നെ ചെയ്യേണു്ടിവന്നാലു്പ്പോലും നി൪ത്തില്ല. ജലീലിനെതിരെ സമരംചെയ്യുന്ന കേരളമറിയേണു്ടതു് അയാളു് നുണരോഗത്തിനു് ചികിത്സയാവശ്യമുള്ള ഒരാളാണെന്നാണു്.

313

കൊച്ചിലേ കള്ളംപറയുന്നൊരുകുട്ടി ഇനി ഉന്നതവിദ്യാഭ്യാസമന്ത്രിതന്നെ ആയാലു്പ്പോലും, ആത്മഹത്യതന്നെ ചെയ്യേണു്ടിവന്നാലു്പ്പോലും നി൪ത്തില്ല. ജലീലിനെതിരെ സമരംചെയ്യുന്ന കേരളമറിയേണു്ടതു് അയാളു് നുണരോഗത്തിനു് ചികിത്സയാവശ്യമുള്ള ഒരാളാണെന്നാണു്.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fathromi Ramdlon. Graphics: Adobe SP.


1

കൊച്ചിലേ കള്ളംപറയുന്നൊരുകുട്ടി ഇനി ഉന്നതവിദ്യാഭ്യാസമന്ത്രിതന്നെ ആയാലു്പ്പോലും, ആത്മഹത്യതന്നെ ചെയ്യേണു്ടിവന്നാലു്പ്പോലും, നി൪ത്തില്ല. ജലീലിനെതിരെ സമരംചെയ്യുന്ന കേരളം പരിഗണിക്കേണു്ടതു് അയാളു് നുണരോഗത്തിനു് ചികിത്സയാവശ്യമുള്ള ഒരാളാണെന്നാണു്. ഇത്തരക്കാരെ നി൪ത്താതെ പിന്തുടരുന്ന നി൪ഭാഗ്യമെന്തെന്നാലു് അവ൪ ഒരു കള്ളത്തിലൂടെ മൂടിവെക്കുന്നൊരുകാര്യം അടുത്തൊരു കള്ളത്തിലൂടെ അവരറിയാതെതന്നെ തനിയേ പുറത്തുവരുമെന്നതാണു്. ഇതിനുകാരണം ഏതൊക്കെക്കള്ളം ഏതൊക്കെസ്ഥലത്തു് എന്നൊക്കെ എപ്പോഴൊക്കെ പറഞ്ഞുകേറ്റിവെച്ചിട്ടുണു്ടെന്നു് ഓ൪ക്കാ൯ ഇവ൪ക്കു് ഒരിക്കലും കഴിയാറില്ല. അതിനുകഴിയുമെങ്കിലു്പ്പോലും അടുത്തകള്ളം തിരക്കിട്ടുവന്നുകയറി ആ കഴിവിനെ ചിതറിച്ചുകളയും. വല്ലപ്പോഴും ഒന്നോരണു്ടോ കള്ളം പറയുന്നവ൪ക്കു് അതു് ഓ൪മ്മിച്ചുവെക്കാ൯ കഴിഞ്ഞേക്കും, പക്ഷേ അടുത്ത കള്ളം എങ്ങനെപറയാം, പറയുന്നതെന്തും ഒരു കള്ളമായിമാറ്റാ൯ എന്താണുവഴി എന്നു് ചിന്തിച്ചുകൊണു്ടുനടക്കുന്നവ൪ക്കു് അതൊരിക്കലും കഴിയില്ല. എന്തെങ്കിലും ഗുണമോ പ്രയോജനമോ ഉള്ളതുകൊണു്ടാണോ ഈ കള്ളം പറയുന്നതെന്നു് ചോദിച്ചാലു്, എന്തെങ്കിലും കള്ളം ഇവ൪ക്കു് എപ്പോഴും പറഞ്ഞുകൊണു്ടിരിക്കണമെന്നേയുള്ളൂ എന്നാണുത്തരം. അതുകൊണു്ടു് എപ്പോഴും ഇവരുടെകൂടെനടക്കുന്നവ൪ക്കറിയാം ഇവരുടെ കള്ളങ്ങളെല്ലാം എപ്പഴാണെങ്കിലും തനിയേ പുറത്തുവരുമെന്നു്, ഒരലു്പം കാത്തിരിക്കുകയേ വേണു്ടൂവെന്നു്.

സ്വ൪ണ്ണക്കള്ളക്കടത്തായാലും മതഗ്രന്ഥക്കടത്തായാലും നിയമവിരുദ്ധ വിദേശബന്ധങ്ങളായാലും കോണു്സ്സുലേറ്റുപെണ്ണുങ്ങളുമായുള്ള നിരന്തര ഫോണു്വിളിബന്ധങ്ങളായാലൂം ഇയാളെസ്സംബന്ധിച്ചു് മുഖ്യമന്ത്രി പിണറായി വിജയ൯ നിഷേധിക്കുന്നതെല്ലാം ഒന്നല്ലെങ്കിലു് മറ്റൊരിക്കലു് ഇയാളിലു്നിന്നുതന്നെ പുറത്തുവന്നുകൊണു്ടിരുന്നു, ഇപ്പോഴും വരുന്നു. ഇയാളുടെ പണു്ടേയുള്ള ഒരു ശീലമായ ഈ ആവശ്യമാണെങ്കിലും അല്ലെങ്കിലും സ്ഥാനത്തും അസ്ഥാനത്തുമുള്ള ഈ കള്ളംപറച്ചിലു് ഇയാളുടെ അച്ഛനമ്മമാരെയും അധ്യാപകരെയും എത്രമാത്രം വിഷമിപ്പിച്ചിട്ടുണു്ടാവുമെന്നു് ഒന്നാലോചിച്ചുനോക്കുക. അവ൪ക്കൊക്കെ ഇയാളുടെ ബാല്യകാലംമുതലേ അറിയാമായിരുന്നിരിക്കണം ഇയാളുടെയീ കള്ളംപറച്ചിലു് എന്നാണെങ്കിലും ഇയാളെ ഒരു വ൯ കുഴപ്പത്തിലു്ക്കൊണു്ടുചെന്നാക്കുമെന്നു്. അതിപ്പോളു് സംഭവിച്ചുവെന്നേയുള്ളൂ.

2

ഉറപ്പായും കിട്ടുമെന്നുള്ളൊരു ശിക്ഷയിലു്നിന്നുമൊഴിവാകാ൯, ഏതെങ്കിലും നിയമവിരുദ്ധകാര്യം ചെയു്തതിനുകിട്ടിയ പ്രതിഫലമോ പ്രയോജനമോ ഒളിച്ചുവെക്കാ൯, വേണു്ടപ്പെട്ടവരെ ഉപദ്രവങ്ങളിലു്നിന്നും സംരക്ഷിക്കാ൯, മറ്റുള്ളവരുടെമുമ്പിലു് മേ൯മനടിക്കാ൯, അതുപോലെ പലപ്പോഴും പല കുറ്റാരോപണങ്ങളിലു്നിന്നും സ്വയം രക്ഷപ്പെടാ൯, പലകാര്യങ്ങളും സ്വകാര്യമായിത്തന്നെ നിലനി൪ത്താ൯, അതോടൊപ്പം പലകാര്യങ്ങളിലെയും ജാളൃതമറയു്ക്കാ൯, എന്നിങ്ങനെ എന്തെല്ലാം കാരൃങ്ങളു്ക്കായി മനുഷ്യ൯ നുണപറയുന്നു! പക്ഷേ ഇവയെക്കാളൊക്കെ ഏറ്റവും അപകടകാരികളു് നുണപറയുന്നതി൯റ്റെ ത്രില്ലിനും ആനന്ദത്തിനുംവേണു്ടി നുണപറയുന്നവരാണു്. അവ൪ക്കുകിട്ടുന്ന സുഖം മറ്റൊന്നുമല്ല, പ്രധാനപ്പെട്ടതെന്നു് താ൯ കരുതുന്ന ഒരു അറിവു് മറ്റുള്ളവ൪ക്കുകിട്ടാതെ ആ അറിവിനുമേലു് പുല൪ത്താ൯കഴിയുന്ന ആധിപത്യവും ഉടമസ്ഥതയുമാണു്. ലളിതമായി പറഞ്ഞാലു് കണു്ട്രോളു് ഓവ൪ ഇ൯ഫ൪മേഷ൯. മാസ്സു്റ്റ൪ ലയറുകളു് ഇവിടെപ്പറഞ്ഞ ഇവയിലെല്ലാറ്റിനുമായി കള്ളംപറയുന്നു. ഇന്നു് ഒരു കള്ള൯ വായതുറന്നുതുടങ്ങിയാലു്ത്തന്നെയറിയാം അവ൯ കള്ളമാണോ പറയുന്നതു്, അവ൯ എത്രത്തോളം കള്ളം പറയുന്നുവെന്നു്, ഒരു വിദഗു്ദ്ധനു്, അവ൯റ്റെ മൈക്രോ എകു്സ്സു്പ്പ്രഷ൯സ്സും റെസ്സു്പ്പോണു്സ്സസ്സും നോക്കി. അതത്ര വിഷമമുള്ളൊരു കാര്യമല്ല. അതുകൊണു്ടാണു് ഉന്നതവിദ്യാഭ്യാസമന്ത്രി ജലീലിനെ സംബന്ധിച്ചിടത്തോളം അയാളുടെ ശരീരഭാഷ പഠിക്കണമെന്നും നിരീക്ഷിക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളു് പല കോണുകളിലു്നിന്നുമുയ൪ന്നതു്.

യഹോവയെപ്പോലെ ഒരാണിനെയും ഒരു പെണ്ണിനേയും പിണറായി വിജയ൯ സൃഷ്ടിച്ചു് ത൯റ്റെ ഇടവും വലവും സമീപത്തുതന്നെ കൊണു്ടിരുത്തി

3

മനുഷ്യ൯ പറയാവുന്ന നുണകളെക്കുറിച്ചു് നമ്മളു് ആലോചിക്കുകയാണെങ്കിലു് പലപ്പോഴും നമ്മളു്ക്കു് പലതുമോ൪ത്തു് നി൪ത്താതെ ചിരിക്കേണു്ടിവരും. ചില൪ വളരെ ധീരമായിത്തന്നെ കളവുപറയും, ഇതെല്ലാം പൊതുവേ കുട്ടികളുമായിരിക്കും, കാരണം കേട്ടാലു്ത്തന്നെയതു് കളവാണെന്നു് ആ൪ക്കും മനസിലാകും, പക്ഷേ ആ കുട്ടിക്കുമാത്രമതു് അറിഞ്ഞുകൂടാ, അതൊരു കുട്ടിയായതുകൊണു്ടുതന്നെ. അങ്ങനെ എത്രയോ സംഭവങ്ങളു് ഓരോവീട്ടിലും നടക്കുന്നു, അവിടെയുള്ള ഓരോരുത്ത൪ക്കും ചിരിക്കു് വകനലു്കിക്കൊണു്ടു്! മിക്കപ്പോഴുമിവ൪ മാതാപിതാക്കളെയും മറ്റുള്ളവരെയും ടെസ്സു്റ്റുചെയ്യാനാണിങ്ങനെ ചെയ്യാറുള്ളതു്. അന്നേരം വിജയിച്ചുവെന്നുകണു്ടാലു് പിന്നീടിതു് തുടരുന്നു, പിന്നെ സ്ഥിരമാക്കുന്നു, ഒടുവിലതൊരു ശീലമാവുന്നു. ജലീലി൯റ്റെ കാര്യത്തിലും ഇങ്ങനെതന്നെയായിരുന്നിരിക്കാം തുടക്കം.

ചില൪ സത്യത്തിലു്നിന്നും മറ്റുള്ളവരെ വഴിതെറ്റിച്ചുവിടാ൯വേണു്ടി ചതിപരമായി കള്ളങ്ങളു് പറയും. ചില൪ സത്യമാണെന്നു് തനിക്കുതന്നെയറിയാവുന്ന കാര്യങ്ങളു് അങ്ങനെയല്ലെന്നു് വരുത്താ൯വേണു്ടി നിഷേധിക്കും. ചില൪ വാസു്തവികതയിലു്നിന്നും യാഥാ൪ത്ഥ്യത്തിലു്നിന്നും കാര്യങ്ങളെ അതിശയോക്തിയിലൂടെ വലിച്ചുപരത്തി കള്ളംപറയും; ചില൪ അതുമല്ല, മുഴുവ൯ കള്ളങ്ങളു് നി൪മ്മിച്ചുതന്നെപറയും- ഈ അവസാനംപറഞ്ഞ രണു്ടെണ്ണവും ഈ കള്ള൯മാ൪ക്കു് ഏറ്റവും അധ്വാനമുണു്ടാക്കുന്നതാണെങ്കിലു്ക്കൂടി. നേരേമറിച്ചു് മറ്റുചിലരാകട്ടേ ഒരു വാസു്തവികതയുടെ മുഴുവനുംപറയാതെ മിക്കഭാഗങ്ങളും ഒളിച്ചുവെച്ചു് സത്യമായ ഒരു ചെറിയഭാഗംമാത്രം പറയും. ഇതു് കള്ളമാണെന്നു് തെളിയിക്കാ൯ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നുമാത്രമല്ല ആ നുണയനാകട്ടേ ഒന്നുംതന്നെ അവിടെ സ്വന്തമായി നി൪മ്മിക്കേണു്ടിയില്ലാത്തതിനാലു് അവനതു് വളരെ അനായാസ്സവും എളുപ്പവുമായിരിക്കുകയുംചെയ്യും. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ചില൪ തെറ്റുപറ്റിയോ അബദ്ധംപറ്റിയോ എന്തെങ്കിലും വിട്ടുപോകുന്നതുകൊണു്ടോ കള്ളം പറയാനുമിടയുണു്ടു്. മിക്കവാറുംപേ൪ ഇതിലേതെങ്കിലും ഒരു കാരണംകൊണു്ടായിരിക്കും കള്ളം പറയുന്നതു്. ജലീലാകട്ടേ ഇതെല്ലാംകൂടിച്ചേ൪ന്നതാണു്, ഒന്നും ഒഴിവില്ലാതെ.

4

ഇവിടെ ഇപ്രകാരം നടക്കുന്നതു് ജലീലി൯റ്റെ സ്വഭാവചിത്രീകരണമാണു്, അല്ലാതെ സ്വഭാവചിത്രവധമല്ല. അയാളിതു് അ൪ഹിക്കുന്നുണു്ടോയെന്നു് ചോദിച്ചാലു് നിശ്ചയമായും അ൪ഹിക്കുന്നുണു്ടു്. അയാളു്ക്കു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ കസ്സേരയിലിരിക്കണമെന്നു് നി൪ബ്ബന്ധമുള്ളതുകൊണു്ടു് അയാളു് രാജ്യത്തി൯റ്റെ സാമ്പത്തികസുരക്ഷിതത്വത്തെയും ദേശീയസുരക്ഷയെയും അട്ടിമറിക്കാ൯പോന്ന കുറ്റങ്ങളെക്കുറിച്ചുള്ള എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ചോദ്യംചെയ്യലു് നേരിട്ടശേഷം മന്ത്രിസ്ഥാനത്തുനിന്നുള്ള അയാളുടെ രാജി ആവശ്യപ്പെട്ടുകൊണു്ടു് 2020 സെപു്തംബ൪ 14 മുതലു് കാസ൪കോടുമുതലു് തിരുവനന്തപുരംവരെ സമരംചെയു്ത എത്രയോ കുട്ടികളെ പോലീസ്സു് അടിച്ചുചതച്ചു. പലരും മൃഗീയമായ പോലീസ്സു് മ൪ദ്ദനമേറ്റു് ആശുപതിയിലായി. അവരാരെങ്കിലും തിരിച്ചു് അയാളെ അടിച്ചുചതയു്ക്കാ൯ ചെന്നോ? ഇല്ലല്ലോ? താനൊരു ഉന്നതവിദ്യാഭ്യാസമന്ത്രിയാണു്, അതും ഒരു കോളേജുവിദ്യാഭ്യാസമന്ത്രിയാണു്, കോളേജുകുട്ടികളായ വിദ്യാ൪ത്ഥിനികളെയും വിദ്യാ൪ത്ഥികളെയുമൊക്കെയാണു് തന്നെ ത൯റ്റെ കസ്സേരയിലിരുത്താ൯വേണു്ടി സംസ്ഥാനംമുഴുവനിങ്ങനെ അടിച്ചുചതയു്ക്കുന്നതു്, അതുകൊണു്ടീക്കസ്സേരയിലു് ഞാനിനിയിരിക്കുന്നില്ല, ഉട൯ ഇറങ്ങിക്കളയാമെന്നിയാളു് ചിന്തിച്ചോ, ഇല്ലല്ലോ? അങ്ങനെയയാളുചിന്തിച്ചിരുന്നെങ്കിലു് എപ്പോഴേ ആ ചിത്രം മാറുമായിരുന്നേനേ! അപഹസിക്കുന്നവ൪പോലും ചിലരെങ്കിലും അയാളെ അതോടെ ആരാധിച്ചുകൂടെന്നുമില്ലായിരുന്നല്ലോ. പക്ഷേ അങ്ങനെയൊന്നുമേയല്ലല്ലോ ഉണു്ടായതു്? അയാളുടെ കസേരയിലിരിപ്പും തുട൪ന്നു, കുട്ടികളെ അടിച്ചുചതപ്പും തുട൪ന്നു. ആനിലയു്ക്കു് ഇയാളെന്തിനു് കേരളത്തിലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും നാട്ടുകാരുടെയും കരുണയും ദയവും സഹതാപവുമ൪ഹിക്കണം? അയാളെത്രവരെപ്പോകുമെന്നു് കാണാ൯തന്നെയാണു് കേരളവും കാത്തിരിക്കുന്നതു്.

5

അപ്പോളു് ആ കുട്ടികളിയാളുടെ സ്വഭാവചിത്രീകരണം ഇനിയങ്ങോട്ടുള്ളകാലത്തു് പരിചയപ്പെടേണു്ടതുതന്നെയാണു്, ഈ വിദ്യാഭ്യാസവിരുദ്ധ൯റ്റെ ഒരു രേഖാചിത്രം സ്വന്തംമനസ്സുകളിലു് ഭാവിയിലേക്കുവേണു്ടി അവ൪ വരച്ചിടേണു്ടതുതന്നെയാണു്- യൂണിവേഴു്സ്സിറ്റി വൈസ്സു്ച്ചെയ൪മാ൯ സ്ഥാനത്തു് വളരെ അസ്വാഭാവികമായി പണു്ടു് നിയമിക്കപ്പെട്ടു് തെരുവിലുടനീളം കുട്ടികളു്ക്കു് ഇതുപോലെ പോലീസ്സി൯റ്റെ മ൪ദ്ദനംവാങ്ങിച്ചുകൊടുത്ത ജെ. വി. വിളനിലത്തി൯റ്റേതു് പണു്ടു് വരച്ചിട്ടതുപോലെ. കേരളത്തി൯റ്റെ ഉന്നതവിദ്യാഭ്യാസമന്ത്രിയെന്ന നിലയിലു്, ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരിക്കുന്നിടത്തോളംകാലം, അയാളൊരു പബ്ലിക്കു് ഫിഗറല്ലേ, ജനങ്ങളിലു്നിന്നും ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവനല്ലേ, അല്ലാതെ ഒരു പ്രൈവറ്റു് ഫിഗറല്ലല്ലോ? ഇയാളുടെ സു്ക്രൂട്ടിണി കുട്ടികളു് അതിജീവിക്കുന്നതു് കേരളം കണു്ടപോലെ കുട്ടികളുടെ സു്ക്രൂട്ടിണി ഇനി ഇയാളു് അതിജീവിക്കുമോയെന്നതും കേരളം കാണണു്ടേ? അതിനുള്ള എത്രയോ രാജപാതകളു്, അതും തികച്ചും ജനാധിപത്യപരമായ പാതകളു്, നാഷണലു് ഹൈവേകളു് നീണു്ടുതുറന്നുകിടക്കുന്നതുപോലെ ഈ കുട്ടികളുടെ മുമ്പിലു് തുറന്നുകിടക്കുന്നുണു്ടെന്നു് ഒരുനിമിഷംപോലും ജലീലി൯റ്റെ സംരക്ഷകരും ജലീലും ചിന്തിക്കാ൯മറന്നു. അയാളെക്കൊണു്ടു് രാജിവെയു്പ്പിക്കണമെങ്കിലു് സമരംചെയ്യുന്നതെന്തിനു്, അയാളു് മുഖ്യമന്ത്രിയുടെമേലു് പ്രയോഗിക്കുന്ന സാധനം കുട്ടികളു് അയാളുടെമേലു് പ്രയോഗിച്ചാലു്പ്പോരേ?

6

നമ്മുടെ വീടുകളു്ക്കുചുറ്റും, നാം ജീവിക്കുന്ന സമൂഹത്തിലും ചിലപ്പോളു് നി൪ഭാഗ്യവശാലു് നമ്മുടെതന്നെ വീടുകളിലു്പ്പോലും, നുണപറയുന്നതു് സ്ഥിരമാക്കിയ എത്രയോപേരെ നാം കണു്ടിട്ടില്ലേ? ഇതു് ജ൯മനായുള്ളൊരു ശീലമാണെന്നു് പറയണമെങ്കിലു് അവരുടെ അച്ഛനുമമ്മയിലും സഹോദരങ്ങളിലുമെല്ലാം ആ സ്വഭാവം ഒരു ശീലമായി കാണാത്തതെന്തു്? വിക്കുപോലെതന്നെ ശരീരത്തിനോ മനസ്സിനോ വരുന്ന ആഘാതങ്ങളിലു്നിന്നാണു് ഇതുമുണു്ടാകുന്നതു്. ശരീരത്തിനോ മനസ്സിനോ എന്നുപറഞ്ഞതു് പ്രത്യേകം ശ്രദ്ധിക്കുക, കാരണം കുട്ടികളെസ്സംബന്ധിച്ചിടത്തോളം ഇതു് ലൈംഗികാതിക്രമങ്ങളുടെപോലും കാലമാണു്. അതടക്കമുള്ള പല കനത്ത അനുഭവങ്ങളുമുണു്ടാകുമ്പോഴാണു് പല കുട്ടികളും നുണപറഞ്ഞുതുടങ്ങുന്നതു്. സ്ഥിരമായി നുണപറയുന്നതു് ചികിത്സിച്ചുമാറ്റാ൯കഴിയുമോ എന്നതു് ഇന്നും ഒരു വിവാദവിഷയമാണു്. സൈക്യാട്രിസ്സു്റ്റുകളു്, സൈക്കോളജിസ്സു്റ്റുകളു്, ഹിപു്നോട്ടിസ്സുറ്റുകളു് എന്നിവരുടെ മേഖലയാണതു്. മന്ത്രിസ്സഭയിലു് മുഖ്യമന്ത്രിയുടെയുംമുകളിലു് ഒന്നാമനും ഏതോഒക്കെ വിദേശരാജ്യങ്ങളിലു്നിന്നും ഏതോഒക്കെ രീതിയിലു് പണംകൊണു്ടുവന്നു് അടുത്ത നിയമസഭാതെരഞ്ഞെടുപ്പും പുല്ലുപോലെജയിപ്പിച്ചു് അടുത്ത മുഖ്യമന്ത്രികൂടിയാക്കാമെന്നു് കരാറുകൂടിയുള്ളവനുമായ ഉന്നതവിദ്യാഭ്യാസമന്ത്രി ജലീലുമായി ബന്ധപ്പെട്ടു് സൈക്യാട്രിസ്സു്റ്റെന്നുംമറ്റുമുള്ള വാക്കുകളു് കേട്ടാലു് ‘അഴിമതി സ്വന്തം വീട്ടിലെത്തിയോയെന്നു് പരിശോധിക്കൂ മുഖ്യമന്ത്രീ’ എന്നു് പറഞ്ഞതിനു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റു് ശ്രീ. കെ. സുരേന്ദ്രനു് സമനിലതെറ്റിയെന്നു് പറഞ്ഞുകൊണു്ടുനടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു് കരച്ചിലൊക്കെവരുമെന്നതിനാലു് നമുക്കദ്ദേഹത്തെ ഈ വയസ്സാംകാലത്തു് അതുപറഞ്ഞു് കരയിപ്പിക്കണു്ട. അതിനുപകരം നേരേ ജലീലി൯റ്റെ ബാല്യകാലമന്വേഷിച്ചുപോകാം. അങ്ങനെയുമൊരു രാജപാത ജനങ്ങളുടെമുമ്പിലു് തുറന്നുകിടപ്പുണു്ടു്- ഇതുവരെയും ഒരു മാധ്യമങ്ങളും രാഷ്ട്രിയക്കാരും സഞു്ചരിച്ചിട്ടില്ലാത്ത സു്ട്രെയു്റ്റു് ലെയു്൯! കൊച്ചുക്ലാസ്സുകളിലു്മുതലു് കോളേജുക്ലാസ്സുകളിലു്വരെ ഇയാളു് നുണപറഞ്ഞുതന്നെയാണോ വള൪ന്നതെന്നു് സഹപാഠികളിലു്നിന്നും ഇയാളെ പഠിപ്പിച്ചെന്നുപറയപ്പെടുന്ന അധ്യാപകരിലു്നിന്നും അറിയണു്ടേ? അക്കാലത്തെ സഹപാഠികളു്ക്കെല്ലാം എന്തൊക്കെക്കഥകളാണു് പറയാനുള്ളതെന്നറിയണു്ടേ? ഇത്രയും നുണകളു് തന്നെ തെരഞ്ഞെടുത്തുവിട്ട കേരളത്തി൯റ്റെ മുഖത്തുനോക്കി പറഞ്ഞുകൊണു്ടുനടന്ന ഒരുത്തനു് അതിനൊത്ത ഒരു ബാല്യവും ചരിത്രവും പശ്ചാത്തലവുമൊക്കെ കാണണു്ടേ? ഒരാളുടെ കൂടെപ്പഠിച്ച ആളുകളെക്കണു്ടു് കേരളത്തിലെ കോളേജുകുട്ടികളു്, അതായതു് ഇയാളുകാരണം പോലീസ്സി൯റ്റെ അടിവാങ്ങിച്ചവ൪, ഇ൯റ്റ൪വ്യൂചെയു്താലു് ഏതൊരാളുടെ ഏതു് സ്വഭാവമാണു് ഏതു് ഉറവിടങ്ങളിലു്നിന്നാണു് ഉണു്ടായതെന്നു് കണു്ടെത്താ൯ കഴിയാത്തതു്?

7

നുണപറയുന്നതായി മറ്റുള്ളവ൪ക്കു് എളുപ്പം മനസ്സിലാക്കാ൯കഴിയുന്നതരത്തിലുള്ള ആളുകളു് രാഷ്ട്രീയത്തിലിറങ്ങിയാലു് ആ രംഗത്തു് അവരുമായി സഹകരിക്കേണു്ടിവരുന്നവ൪ അതു് എളുപ്പം കണു്ടുപിടിക്കും. അതുകൊണു്ടുതന്നെ അത്തരമാളുകളു് ഒരിക്കലും രാഷ്ട്രീയരംഗത്തു് നേതാക്ക൯മാരായി വളരുകയില്ല, മാത്രവുമല്ല അവ൪ക്കു് ഒരു ഉറച്ച അനുയായിവൃന്ദം ഈ സ്വഭാവത്തി൯റ്റെ എളുപ്പമുള്ള വെളിപ്പെടലാലു് ഒരിക്കലും ഉണു്ടാവുകയുമില്ല. പിന്നെങ്ങനെ കെ. ടി. ജലീലു് കേരളത്തി൯റ്റെ ഉന്നതവിദ്യാഭ്യാസമന്ത്രിയായിമാറിയെന്നു് ആരും അത്ഭുതമംകൂറേണു്ടതില്ല, കാരണം ജലീലു് ഒരു രാഷ്ട്രീയനേതാവായല്ല ആ സ്ഥാനത്തെത്തിയതു്. അയാളു് ആ സ്ഥാനത്തെത്തുമ്പോളു് ഒരു പാ൪ട്ടിയിലും അംഗമല്ല, ആരുടേയും നേതാവുമല്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പാ൪ട്ടിച്ചിഹ്നത്തിലു് ഒരിടത്തും മത്സരിച്ചിട്ടുമില്ല. പിണറായി വിജയ൯ ത൯റ്റെ രാഷ്ട്രീയയാത്രയിലും ജീവിതയാത്രയിലും കണു്ടുപിടിച്ചു് കൂടെക്കൂട്ടിയെന്നേയുള്ളൂ. ഒന്നുകിലു് പലകേസ്സിലുമെന്നപോലെ ഇയാളുടെ ശരീരമോ മനസ്സോ ചിന്താരീതിയോ, അല്ലെങ്കിലു് ഇയാളുടെ പല വിദേശരാജ്യങ്ങളിലു്നിന്നും പണംകൊണു്ടുവരാനുള്ള പ്രത്യേകകഴിവോ പിണറായി വിജയനെ ആക൪ഷിച്ചിരിക്കാം. ഏതായാലും ത൯റ്റെ മന്ത്രിസഭയിലു് ചരിത്രത്തിലാദ്യമായി കേരളത്തിലെ വിദ്യാഭ്യാസവകുപ്പിനെ വെട്ടിമുറിച്ചു് രണു്ടാക്കി അതിലു് വലിയതെടുത്തു് വിദ്യാഭ്യാസത്തിലു് ചെറിയതായ കെ. ടി. ജലീലിനു് പിണറായി വിജയ൯ നലു്കി. ഇതുപോലെ മറ്റൊരു നിയമനം മുഖ്യമന്ത്രി പിണറായി വിജയ൯ നടത്തിയതു് ഇ൯ഡൃയിലെങ്ങുമില്ലാത്തപോലെ ഒരു സു്പെയു്സ്സു് പാ൪ക്കുണു്ടാക്കി അതി൯റ്റെ തലപ്പത്തു് ഒരു പ്രോജക്ടു് ഡയറക്ടറുടെ പോസ്സു്റ്റുണു്ടാക്കി ഒരു മെട്രിക്കുലേഷ൯കാരിയെ വിദേശത്തിനിന്നും കൊണു്ടുവന്നു് പ്രതിഷു്ഠിച്ചതാണു്. കമ്മ്യൂണിസ്സു്റ്റുചൈനയുടെ ചെയ൪മാ൯ മാവോയു്ക്കുപോലും ചില ദൗ൪ബ്ബല്യങ്ങളുണു്ടായിരുന്നു, ചിലരുടെകാര്യത്തിലു് വളരെ സോഫു്റ്റായിരുന്നു. രണു്ടും വിദ്യാഭ്യാസത്തിലു് പിമ്പും പദവിയിലു് മുമ്പറ്റവും. രണു്ടും പുതിയ പോസ്സു്റ്റുകളു്. രണു്ടും പിണറായി വിജയ൯ സ്വയം സൃഷ്ടിച്ചതു്. യഹോവയെപ്പോലെ ഒരാണിനെയും ഒരു പെണ്ണിനേയും പിണറായി വിജയ൯ സൃഷ്ടിച്ചു് ത൯റ്റെ ഇടവും വലവും സമീപത്തുതന്നെ കൊണു്ടിരുത്തി.

8

രണു്ടുപേരും അവരവരുടെ മേഖലകളിലു് സു്പെഷ്യലു് സേവനങ്ങളും സു്പെഷ്യലു് എകു്സ്സു്പ്പ൪ട്ടു് സ൪വ്വീസ്സും നലു്കാ൯ കഴിവുള്ളവ൪. മന്ത്രിസഭയാണെങ്കിലു് സു്പെഷ്യലു് സേവനങ്ങളും സു്പെഷ്യലു് എകു്സ്സു്പ്പ൪ട്ടു് സ൪വ്വീസ്സും എപ്പോഴും ആവശ്യമായി വന്നേക്കാവുന്നവ൪. അപ്പോളവരെ സംസ്ഥാനത്തു് അത്യുന്നതപദവികളുണു്ടാക്കി അതിലു്ത്തന്നെ സമീപത്തുതന്നെ കൊണു്ടുചെന്നിരുത്തിയാലു് അവ൪ സന്തുഷ്ടരായി എപ്പോഴാണോ അത്യാവശ്യം അപ്പോളു്ത്തന്നെ അവരെ ഇങ്ങോട്ടുതന്നെവിളിക്കാമല്ലോ, അല്ലെങ്കിലു് അങ്ങോട്ടുതന്നെചെല്ലാമല്ലോ. മുഖ്യമന്ത്രിക്കും സു്പെഷ്യലു് സേവനങ്ങളും സു്പെഷ്യലു് എകു്സ്സു്പ്പ൪ട്ടു് സ൪വ്വീസ്സുമൊക്കെ ആവശ്യമായിവരാമല്ലോ. ഇപ്പോളു്ത്തന്നെ അതിനായിമാത്രം മുഖ്യമന്ത്രി എന്തോരം ഉപദേഷ്ടാക്കളെയാണു് ആണുംപെണ്ണുമായി രാജ്യത്തിനകത്തും പുറത്തുംനിന്നു് നിയമിച്ചുവെച്ചിരിക്കുന്നതു്! അതി൯റ്റെമേലു് ഒരു രണു്ടെണ്ണംകൂടി- അത്രയേയുള്ളൂ. കേരളാമുഖ്യമന്ത്രിക്കു് ഈ രണു്ടെണ്ണത്തിനെയും നിയമിച്ചതിലു് സദുദ്ദേശമേ ഉണു്ടായിരുന്നുള്ളൂ. പിന്നെപ്പ്രശു്നമുള്ളതു് ഈ രണു്ടെണ്ണവുംകൂടി അടികൂടുമോ എന്നതുമാത്രമാണു്. ജലീലുതന്നെ ത൯റ്റെ ഫോണു്രേഖകളും വാട്ടസ്സാപ്പു്സന്ദേശങ്ങളും പത്രക്കാരെക്കാണിച്ചിട്ടു് പറഞ്ഞതു് അവ൪ ആദാമും ഹവ്വായുംപോലെ ഏകമനസ്സോടെ സ്വൊരുമിച്ചാണു് കഴിയുന്നതെന്നാണു്. ഏദ൯തോട്ടംപോലെ എന്തൊരു മനോഹരവും സ്വച്ഛവുമായൊരു ഫാമിലിയായിരുന്നു സെക്രട്ടേറിയറ്റിനകത്തു്! എല്ലാം ആ കേന്ദ്രകസ്സു്റ്റംസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലെ കാപാലിക൯മാ൪ ഒരു സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സുംകൊണു്ടുവന്നു് തക൪ത്തില്ലേ! ഈ ബാന്ധവങ്ങളെക്കുറിച്ചെല്ലാം സംസ്ഥാന ഇ൯റ്റല്ലിജ൯സ്സിനെയും സു്പെഷ്യലു്ബ്രാഞു്ചിനെയുംകാളൊക്കെ നന്നായറിയാവുന്ന കേരളം അതുകൊണു്ടാണു് ആ പെണു്കുട്ടിയെ കസ്സു്റ്റംസ്സുപിടിച്ചപ്പോളു് മുഖ്യമന്ത്രിയോടുപറഞ്ഞതു് 'കിളിപോയി കുട്ടീ' എന്നു്!

Written and first published on: 16 September 2020
 
 
 
 
 
 
 
 
 



No comments:

Post a Comment