Friday, 18 September 2020

315. മാധ്യമങ്ങളു് മുഖ്യമന്ത്രിക്കു് റ്റീവീ ടൈം അനുവദിക്കുന്നതു് കൊറോണാന്യൂസ്സു് വിളമ്പാനാണോ കൊലവിളിനടത്താനാണോ?

315

മാധ്യമങ്ങളു് മുഖ്യമന്ത്രിക്കു് റ്റീവീ ടൈം അനുവദിക്കുന്നതു് കൊറോണാന്യൂസ്സു് വിളമ്പാനാണോ കൊലവിളിനടത്താനാണോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mystics Art Design. Graphics: Adobe SP.

1

മാധ്യമങ്ങളു് മുഖ്യമന്ത്രിക്കു് റ്റീവീ ടൈം അനുവദിക്കുന്നതു് കൊറോണാന്യൂസ്സു് വിളമ്പാനാണോ കൊലവിളിനടത്താനാണോ? കേരളത്തി൯റ്റെ മുഖ്യമന്ത്രിയെന്ന നിലയിലു് ഒരു ഡിസാസ്സു്റ്റ൪ സാഹചര്യം കണക്കിലെടുത്തു് അഞു്ചോ പത്തോ മിനിറ്റു് കൊറോണാവാ൪ത്താവിതരണത്തിനു് അനുവദിക്കുന്നതിലു് തെറ്റില്ല. അതിലു്ക്കൂടുതലു് വാ൪ത്തകളൊന്നും കേരളത്തിലില്ലെന്നുമാത്രമല്ല ആ മുഴുവ൯ വാ൪ത്തകളും വിവിധ വാ൪ത്താച്ചാനലുകളു് അവരുടെ സ്വന്തം പരിപാടികളിലു് കാണിക്കുന്നുമുണു്ടു്. അതിനപ്പുറം സമയം വേണമെങ്കിലു് മുഖ്യമന്ത്രിക്കു് ദൂരദ൪ശനിലേക്കു് പോകാം. അവരയാളുടെ രാഷ്ട്രീയവളച്ചൊടിക്കലുകളു്ക്കും വെല്ലുവിളികളു്ക്കുമൊന്നും കേന്ദ്രനിയമപ്രകാരം അതിന്നിടയിലു് സമയമനുവദിക്കുന്നില്ലെങ്കിലു് മുഖ്യമന്ത്രിയുടെ സ്വന്തം പാ൪ട്ടിച്ചാനലിലു്പ്പോകാം, ഇന്നത്തെ പ്രത്യേക പാ൪ട്ടിസ്‌സാഹചര്യത്തിലു് അവരവിടെ അയാളെ കേറ്റുമെങ്കിലു്, പ്രത്യേകിച്ചും അയാളുടെ ഭരണത്തിനുകീഴിലു് വടക്കാംചേരിയിലു്നടന്ന അഴിമതി വെറുംരണു്ടുകോടിയല്ല നാലരക്കോടിയാണെന്നു് ആ പാ൪ട്ടിച്ചാനലു്തന്നെ ജനങ്ങളോടു് പറഞ്ഞിട്ടുനിലു്ക്കുമ്പോളു്. ഇതൊന്നുമല്ലെങ്കിലു് അഞു്ചാറുമാസത്തിനകം പെ൯ഷനാകുന്നതിനുമുമ്പു് മുഖ്യമന്ത്രിപോയി സ്വന്തം വാ൪ത്താച്ചാനലു് തുടങ്ങട്ടെ. ഏതായാലും ജനങ്ങളു് പണംകൊടുത്തു് സബു്സ്സു്ക്രൈബുചെയ്യുന്ന കമ്മേ൪ഷ്യലു്ച്ചാനലുകളിലു് അഞു്ചുപത്തോ മിനിറ്റിലു്ക്കൂടുതലു് മുഖ്യമന്ത്രിയു്ക്കിനി സമയമനുവദിക്കാ൯ പറ്റില്ല, അതു് കോറോണാവാ൪ത്തയല്ലാതെ മറ്റൊന്നും പറയാനുംപറ്റില്ല. ഇതു് മുഖ്യമന്ത്രിയുടെ ഒരു അവകാശമല്ല, സബു്സ്സു്ക്രൈബേഴു്സ്സി൯റ്റെ ഒരു ഔദാര്യമാണു്. ഇതിനെ നിലവിലുള്ള നിയമങ്ങളു്പ്രകാരം ആരുവേണമെങ്കിലും എങ്ങനെവേണമെങ്കിലും പരിശോധിച്ചുകൊള്ളൂ, അതു് അങ്ങനെതന്നെയാണെന്നുകാണും. ഇനി മുഖ്യമന്ത്രി ഗവണു്മെ൯റ്റി൯റ്റെ പണംകൊടുത്തു് കമ്മേ൪ഷ്യലു്ച്ചാനലുകളിലു് ടീവീ ടൈം വാങ്ങിച്ചിരിക്കുകയാണെങ്കിലു് ഡിസ്സാസ്സു്റ്റ൪ മാനേജുമെ൯റ്റി൯റ്റെ മറവിലു് ആപ്പണമുപയോഗിച്ചു് തികച്ചും വ്യക്തിപരമായ ആരോപണങ്ങളു്ക്കും കുടുംബപരമായ കാര്യങ്ങളു്ക്കും മറുപടിപറഞ്ഞതിനു് പ്രോസിക്യൂഷനാണു് നേരിടേണു്ടിവരിക.

2

നിങ്ങളെണ്ണിക്കൊടുത്ത ക്വാളിറ്റിപ്പണത്തിനുള്ള ക്വാളിറ്റിയുതു്പ്പന്നം ഈ ക്വാളിറ്റിമാധ്യമങ്ങളിലു്നിന്നും നിങ്ങളു്ക്കു് കിട്ടിയിട്ടുണു്ടോയെന്നു് നിങ്ങളല്ലാതെ മറ്റാരാണു് പരിശോധിക്കേണു്ടതു്? മാസങ്ങളായി ഓരോദിവസവും ഒരുമണിക്കൂ൪ ജനങ്ങളുടെ ചെലവിലു് മുഖ്യമന്ത്രിക്കുവേണു്ടി മാധ്യമങ്ങളു് മാറ്റിവെച്ചതു് മുഖ്യമന്ത്രി ഏതൊക്കെരീതിയിലു് എന്തിനൊക്കെയാണു് ഉപയോഗിച്ചതെന്നതി൯റ്റെ സോഷൃലു് ആഡിറ്റിംഗു് പണംകൊടുത്തു് ആ മാധ്യമങ്ങളുപയോഗിക്കുന്ന നിങ്ങളല്ലാതെ മറ്റാരാണു് നടത്തേണു്ടതു്? മാസങ്ങളു്ക്കുമുമ്പു് കേരളത്തിലു് ഈ പ്രഹസ്സനമാരംഭിച്ച ദിവസംമുതലു് ഇതിനെ എങ്ങനെയൊക്കെയാണു് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നതെന്നറിയാനല്ല എങ്ങനെയൊക്കെയാണു് ദുരുപയോഗിച്ചിരുന്നതെന്നറിയാ൯ ഇതേ മാധ്യമങ്ങളുടെ അതാതുദിവസങ്ങളിലെ യൂട്യൂബിലെ ആ൪ക്കൈവു്സ്സുകളു് പരിശോധിച്ചാലു്പ്പോരേ? ഓരോദിവസം കഴിയുംതോറും എങ്ങനെയാണു് ദുരുപയോഗത്തിനുള്ള പുതിയവഴികളും പുതിയരീതികളും അതിലു് കൂട്ടിച്ചേ൪ത്തതെന്നതി൯റ്റെ തെളിവുകളു് അവിടെയുണു്ടു്. ഇതിവിടെപ്പറഞ്ഞതുകൊണു്ടു് സന്ദ൪ഭവശാലു് ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടെ: മുഖ്യമന്ത്രിയുടെ പാ൪ട്ടിയുടെ ഔദാര്യത്തിലു് ശമ്പളവും പെ൯ഷനുമൊക്കെവാങ്ങി ജീവിതം സുരക്ഷിതമാക്കിയിട്ടു് ഇപ്പോളു് ഇതേ മാധ്യമങ്ങളുടെ ചാനലു്ച്ച൪ച്ചകളിലു് വന്നിരുന്നു് കൈക്കൂലിയെയും അഴിമതിയെയും കണു്സ്സളു്ട്ട൯സ്സികളെയും സ്വ൪ണക്കള്ളക്കടത്തിനെയുമൊക്കെ ന്യായീകരിച്ചു് മുമ്പു് വാങ്ങിയ കൂലിക്കു് ഇപ്പോളു് വേലചെയ്യുന്ന എംപീമാരെയും എമ്മെല്ലെമാരെയുമൊക്കെ ഒഴിവാക്കാ൯ ഇപ്പോളു് ജനങ്ങളു് ചെയ്യുന്നതു് ഈ മാധ്യമങ്ങളുടെ ഈ ടെലിവിഷ൯ പ്രോഗ്രാമുകളു് ഒഴിവാക്കി സ്വന്തം സാങ്കേതികവിദ്യയുപയോഗിച്ചു് ഇതേ യൂട്യൂബിലു്നിന്നു് അവയുടെ വീഡിയോക്കോപ്പി സ്വന്തം ഡിവൈസുകളിലോട്ടു് ഡൗണു്ലോഡുചെയു്തിട്ടു് ആരോടും ഒന്നും പറയാനില്ലാനില്ലാത്ത ഈ പ്രേതങ്ങളുടെ ഉദീരണങ്ങളും അ൪ത്ഥരഹിതജലു്പ്പനങ്ങളും അട്ടഹാസങ്ങളുമൊക്കെ ഒഴിവാക്കി ഓടിച്ചുവിട്ടു്, പറ്റുമെങ്കിലു് പാ൪ട്ടു്-ഡിലീറ്റുചെയു്തു്, സ്വസ്ഥമായിരുന്നു് ബാക്കിയുള്ളവ൪ക്കു് എന്തെങ്കിലും പറയാനുണു്ടോ എന്നു് നോക്കുകയാണു്. ഈ മാധ്യമങ്ങളുടെ യൂട്യൂബു് വ്യൂവ൪ഷിപ്പും ഡൗണു്ലോഡും മുമ്പെന്നത്തെയുംകാളു് ഉയ൪ന്നിട്ടുമുണു്ടു് ഇതുകാരണം. ഇവ൯മാരെ ഒഴിവാക്കാ൯ അങ്ങനെയുമൊരു കുറുക്കുവഴി കേരളത്തിലെ ജനങ്ങളു് കണു്ടുപിടിച്ചു! പ്രേതങ്ങളെന്നിവിടെപ്പറയാ൯ കാരണം, മുമ്പു് ജീവനോടെ ഉണു്ടായിരുന്നതും ഇപ്പോളു് ജീവനോടെ ഇല്ലാത്തതും എന്നാലു് ഇപ്പോഴും ജീവനോടെ ഉണു്ടെന്നു് തോന്നിപ്പിക്കുന്ന രീതിയിലു് ഇടയു്ക്കിടയു്ക്കു് അവിടവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അരൂപിനിഴലുകളെയല്ലേ നമ്മളു് പ്രേതങ്ങളെന്നു് വിളിക്കുന്നതു്?

3

ഇപ്പോളു്ത്തന്നെ നേരത്തേ സന്ധ്യയു്ക്കു് പതിവായി ഈ ഒരുമണിക്കൂ൪വാ൪ത്ത കേട്ടിരുന്ന വീടുകളിലു്നിന്നും ഇപ്പോളു് ഒന്നും കേളു്ക്കുന്നില്ല. സന്ധ്യയു്ക്കു് റോഡിലിറങ്ങിനടന്നാലു് മിക്കവീടുകളിലും ഇപ്പോളു് ആ സമയത്തു് ടീവീ ഓഫുചെയു്തു് വെച്ചിരിക്കുന്നതായാണു് കാണുന്നതു്. കൂടുതലു് കൂടുതലു് വീടുകളു് ഇതുചെയ്യാ൯ ആരംഭിച്ചിരിക്കുകയാണു്. മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചെലവിലു് മറ്റൊരു രാഷ്ട്രീയപ്പ്രവ൪ത്തകനും കേരളത്തിലു് ചെയ്യാത്തതുപോലെ മാധൃമങ്ങളിലൂടെ കൊറോണാവാ൪ത്ത പറയുന്നതിനുപകരം കൊലവിളിനടത്തുകയാണു് ഇപ്പോളു് ചെയ്യാ൯തുടങ്ങിയിരിക്കുന്നതെന്നു് മനസ്സിലാക്കിയിരിക്കുന്ന സ്ഥിതിക്കു് കൂടുതലു് കൂടുതലു് വീടുകളിലു്നിന്നും ഇയാളെ ഈ സമയത്തു് പുറത്തുകടത്തുമെന്നുറപ്പാണു്. ഇത്തരം ജനകീയ ബഹിഷു്ക്കരണങ്ങളു് ലോകത്തോ കേരളത്തിലോ ആദ്യമായൊന്നുമല്ല. അവരവരുടെ റ്റീവീകളു് അവരവ൪തന്നെ ആ സമയത്തു് സ്വയം ഓഫുചെയു്തുവെക്കുന്നതാണു് തുടക്കത്തിലു് ഇപ്പോഴത്തെ ഈ രീതി. അതു് മാറിയേക്കും.

സന്ധ്യക്കു് വിളക്കുകത്തിക്കുന്ന സമയത്തു് എന്നുമൊരുത്ത൯ വീട്ടിനകത്തുവന്നുകയറി ടീവീയിലു്ക്കടന്നിരുന്നു് മരണക്കണക്കുപറഞ്ഞു് ജനങ്ങളെ ഭയപ്പെടുത്തി നിരുത്സാഹപ്പെടുത്തുന്നതു് വാസു്തവത്തിലു് എത്രപേ൪ ഇഷ്ടപ്പെടും? അങ്ങനെയൊരു വീട്ടിനുള്ളിലു് എല്ലാദിവസവുമങ്ങനെ കടന്നുകയറിയിരുന്നു് ഒരുമണിക്കൂ൪ സംസാരിക്കാ൯ അതിനൊക്കെ എന്തുകൊണു്ടും യോഗ്യതയുള്ള ഗാന്ധിയെയോ നെഹ്രുവിനെയോപോലും ആരും അങ്ങനെ അനുവദിക്കുകയില്ലല്ലോ, ആ മാന്യ൪ അങ്ങനെ ചെയ്യുകയുമില്ലല്ലോ. അല്ലെങ്കിലു്ത്തന്നെ ഇയാളു്ക്കതിനുള്ള എന്തു് യോഗ്യതയാണുള്ളതെന്നു് കുറേക്കാലമിതു് വെച്ചുനടത്തുമ്പോളു് ആരായാലും ആലോചിച്ചുപോകില്ലേ? അതുതന്നെയാണിവിടെയും സംഭവിച്ചതു്. ഇയാളുടെ മുഖംകണു്ടാലുട൯ അന്നേരം ജനങ്ങളു് ടീവീ സ്വിച്ചോഫുചെയു്തുതുടങ്ങി.

4

പലതരം കള്ളക്കടത്തുകളു്നടത്തി മതസ്സു്പ൪ദ്ധയുമുണു്ടാക്കി ജനങ്ങളുടെ മുഖത്തുനോക്കി നുണയുംപറഞ്ഞുനടക്കുന്നവരെ ത൯റ്റെ മന്ത്രിസ്സഭയിലിരുത്തി ജനങ്ങളിലു്നിന്നും സംരക്ഷിക്കാനായി തെരുവിലു് ജനങ്ങളെയും കുട്ടികളെയും യുവാക്കളെയും യുവതികളെയും ഭരണകൂടത്തി൯റ്റെ മ൪ദ്ദനോപകരണങ്ങളുപയോഗിച്ചു് അടിച്ചുചതയു്ക്കുന്ന ഒരു ഹിംസ്രമൃഗത്തി൯റ്റെ മുഖം തങ്ങളുടെ വീടുകളു്ക്കകത്തു് ടീവീയിലിനി കാണണു്ടന്നു് കേരളത്തിലെ ജനങ്ങളു് തീരുമാനമെടുത്ത ആ നിമിഷം മാധ്യമങ്ങളുടെ വിശ്വസു്തതയും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും തക൪ന്നുകഴിഞ്ഞു. കൂടുതലു് കൂടുതലു് കുട്ടികളു്ക്കു് തെരുവിലു് മ൪ദ്ദമേലു്ക്കുമ്പോഴും ഇയാളുടെ മോന്ത സ്വന്തം വീട്ടിന്നുള്ളിലു് ഇനിമേലു് കാണണു്ടെന്നു് തീരുമാനമെടുക്കുന്ന വീടുകളുടെ എണ്ണവും കൂടുകയാണു്. ഇയാളുടെ മോന്തയുംനോക്കി വീട്ടിനകത്തിരിക്കുന്നതിനേക്കാളു് റ്റീവീയോഫുചെയു്തുവെച്ചിട്ടു് വീട്ടിനുപുറത്തിറങ്ങി നിന്നോ ഇരുന്നോ കാറ്റുകൊള്ളുന്നതാണു് കൊറോണയെത്തടയാ൯ ഫലപ്പ്രദമെന്നു് കേരളത്തിലെ ജനങ്ങളു് കണു്ടുപിടിച്ചു. അസ്വസ്ഥയുണു്ടാക്കുന്ന എന്തും സഹിക്കുന്നതിനു് ജനങ്ങളു്ക്കൊരു പരിധിയുണു്ടു്. അതുകഴിയുമ്പോളവ൪ തീരുമാനങ്ങളെടുക്കും. ഞാ൯ റ്റീവീയോഫുചെയു്താലു് എന്നെപ്പിന്നെ മുഖ്യമന്ത്രിയെങ്ങനെ സ്വാധീനിക്കും? ജനങ്ങളതു് പഠിച്ചു. എങ്കിലും പണംകൊടുത്തു് ടീവീച്ചാനലുകളു് സബു്സ്സു്ക്രൈബുചെയ്യുന്ന അവരുടെ വിലപ്പെട്ട സമയം ഇങ്ങനെ ഒരാളുകാരണം പാഴാകുന്നതിലു് മാധ്യമങ്ങളു്ക്കുള്ള ഉത്തരവാദിത്വം മാധ്യമങ്ങളു് സമീപഭാവിയിലു് ഏറ്റെടുക്കേണു്ടിവരും. ഇതിലു് ചാനലു് റേറ്റിങ്ങി൯റ്റെ എന്തെങ്കിലും പ്രശു്നമോ പരിഗണയോ ഉണു്ടെങ്കിലു് റേറ്റിങ്ങു് കുതിച്ചുയ൪ത്തുന്ന തുണിയില്ലാപ്പരിപാടികളു് ഏഷ്യാനെറ്റോ മലയാളമനോരമയോ മാതൃഭൂമിയോ നടത്തുമോ?

5

കമ്മ്യൂണിസം ഒരു മിലിട്ട൯റ്റു് സ൪വ്വാധിപത്യമായി കത്തിനിന്നു് ജനങ്ങളെ ചതച്ചരച്ച സോവിയറ്റു് റഷ്യയിലു് ഭരണാധികാരികളു്ക്കു് ജനങ്ങളോടു് നി൪ത്താതെ സംസാരിച്ചുകൊണു്ടിരിക്കാനും, ജനങ്ങളുടെ വീടുകളിലു്നിന്നും അതിനകത്തവ൪ എന്തുചെയു്തുകൊണു്ടിരിക്കുന്നുവെന്നതി൯റ്റെ ദൃശ്യങ്ങളെടുത്തു് തിരികെ ഭരണകൂടത്തിലേക്കു് പ്രക്ഷേപണംചെയ്യാനും, അങ്ങനെ അവരെ നിരന്തരം നിരീക്ഷിച്ചുകൊണു്ടിരിക്കാനുമായി, ഒരിക്കലും സ്വിച്ചോഫുചെയ്യാനാവാതെ വോളിയം ഒരലു്പ്പം കുറയു്ക്കാ൯മാത്രം കഴിയുന്നതരത്തിലുള്ള ടൂ-വേ ടെലിസ്സു്ക്ക്രീനുകളു് ഓരോ പൗര൯റ്റെയും ഓരോവീട്ടിലും ഓരോമുറിയിലും ഘടിപ്പിച്ച ഭരണകൂടഭീകരത 1984ലു് കമ്മ്യൂണിസ്സു്റഷ്യയിലു് കടന്നുവരുമെന്നു് 1984 എന്ന നോവലിലെഴുതിയ ജോ൪ജ്ജു് ഓ൪വെല്ലി൯റ്റെ പ്രവചനം നടപ്പിലാക്കാ൯ അക്കാലമായപ്പോളു് കമ്മ്യൂണിസമോ സ൪വ്വാധിപത്യഭരണമോ ഒന്നുംതന്നെ അവിടെ അവശേഷിച്ചില്ല. അതിനടുത്തകാലത്തുതന്നെ കഷു്ണം കഷു്ണമായി, സു്റ്റേറ്റു്-ബൈ-സു്റ്റേറ്റായി അതു് ജനരോഷത്തിലു് തക൪ന്നടിഞ്ഞു. പിണറായി വിജയ൯റ്റെ പോലീസ്സി൯റ്റെ കൈയ്യിലിരിക്കുന്നപോലുള്ള ഒണക്കലാത്തിയും ഗ്രനേഡും പിസ്സു്റ്റളും ജലപീരങ്കിയൊന്നുമല്ല അവിടെ ജനങ്ങളുടെമേലു് പ്രയോഗിച്ചതു്. അഫു്ഘാനിസ്ഥാനിലു്പ്പയറ്റിയ നല്ല ഒറിജിനലു് T-55 ടാങ്കുകളുമായാണു് സോവിയറ്റു് ഭരണകൂടത്തെ ജനാധിപതൃവലു്ക്കരിക്കാനിറങ്ങിയ പ്രസിഡ൯റ്റു് മിഖായീലു് ഗോ൪ബച്ചേവിനെ വെല്ലുവിളിച്ചുകൊണു്ടു് കമ്മ്യൂണിസം നിലനി൪ത്താ൯ പട്ടാളബാരക്കുകളിലു്നിന്നും സൈനിക൪ ജനങ്ങളുടെനേരേയിറങ്ങിയതു്. തെരുവിലിറങ്ങിയ ജനങ്ങളുടെ കൈക്കരുത്തിലും മെയു്ക്കരുത്തിലും സമരവീര്യത്തിലും ആ ടാങ്കുകളുടെ പിന്നിലു്മറഞ്ഞു് സുരക്ഷിതസ്ഥലംതേടി നോക്കിക്കൊണു്ടുനിന്ന സോവിയറ്റു് കമ്മ്യൂണിസ്സു്റ്റുനേതൃത്വത്തെ റഷ്യ൯ജനത പപ്പടംപോലെ പൊടിച്ചു. ആ ഭരണവ്യവസ്ഥയേ അവിടെ അതോടെ അസു്തമിച്ചു. ഒറ്റക്കള്ളറിലുള്ള ചുവന്ന രക്തപതാകയെ 1922മുതലു് റഷ്യയെ അടക്കിഭരിച്ച അരിവാളു്-ചുറ്റിക-നക്ഷത്രം അടയാളത്തോടെ 70വ൪ഷം തികയു്ക്കാ൯ അനുവദിക്കുകപോലുംചെയ്യാതെ കൃത്യം ഒരുകൊല്ലംമുമ്പു് 1991 ഡിസംബ൪ 25നു് (ഹാ... ക്രിസു്തു്മസ്സു് ദിനത്തിലു്...!) ക്രംലിനിലു് അതി൯റ്റെ സ്ഥിരം സ്ഥാനത്തുനിന്നും ജനങ്ങളു് എന്നെന്നേക്കുമായി താഴെയിറക്കി. അവിടെ റഷ്യയുടെ ത്രിവ൪ണ്ണപതാകയുയ൪ന്നു. ലിത്വാനിയയും എസ്സു്റ്റോണിയയും ലാതു്വിയയും ബെലാറസ്സും ഉക്രെയിനും റഷ്യയുമെല്ലാം അവരവരുടെ വഴിക്കുപിരിഞ്ഞു. ഏഴുദശാബ്ദക്കാലം കമ്മ്യൂണിസ്സു്റ്റുഭീകരതയനുഭവിച്ച ഈ രാജ്യങ്ങളെല്ലാം പരമാധികാരരാജ്യങ്ങളെന്ന നിലയിലു് ഭാവിയിലു് സൈനിക സുരക്ഷിതത്വത്തിനുവേണു്ടി അമേരിക്ക നേതൃത്വംനലു്കുന്ന നാറ്റോയിലും യൂറോപ്യ൯ യൂണിയനിലുമൊക്കെച്ചേ൪ന്നു എന്നു് പറയുമ്പോളു്ത്തന്നെ അറിഞ്ഞുകൂടേ ജനവികാരത്തി൯റ്റെയും കമ്മ്യൂണിസ്സു്റ്റുവിദ്വേഷത്തി൯റ്റെയും ഉഗ്രത?

മുഖ്യമന്ത്രിമാ൪ക്കു് ഓരോമണിക്കൂ൪ റ്റീവീട്ടൈം അനുവദിച്ചുകൊണു്ടു് വാ൪ത്താവിനിമയമന്ത്രാലയത്തി൯റ്റെ ഉത്തരവുണു്ടെങ്കിലു് അതുകാണിക്കൂ!

6

അങ്ങനെ മാകു്സ്സിം ഗോ൪ക്കിയുടെ അമ്മയെന്ന നോവലി൯റ്റെയും പുഷു്ക്കി൯റ്റെയും മയക്കോവു്സ്സു്ക്കിയുടെയും കവിതകളുടെയും ബലത്തിലു് കെട്ടിപ്പൊക്കിയ കമ്മ്യൂണിസ്സു്റ്റു് സ൪വ്വാധിപത്യഭരണം ആദ്യം വിദേശത്തും പിന്നീടു് സ്വദേശത്തും ചെലുത്തിയ അപാരമായ പ്രവചനസ്സ്വാധീനത്തി൯റ്റെ ബലത്തിലു് ഇങ്ങിനി മടങ്ങിവരാത്തവണ്ണം ജോ൪ജ്ജു് ഓ൪വെല്ലി൯റ്റെ 1984 എന്ന നോവലു് തക൪ത്തിട്ടു. മോസ്സു്ക്കോവിലു് ക്രൂപു്സ്സു്ക്കയാ വില്ലേജിലു് പതിനേഴാംനമ്പ൪ തെരുവിലു് നൂറ്റിമുപ്പത്തേഴാംനമ്പ൪ വീട്ടിലു് മുകളു്നിലയിലെ മൂന്നാമത്തെ മുറിയിലു് ആ പച്ച ഉടുപ്പുമിട്ടോണു്ടിരിക്കുന്നവ൯ ഉട൯ എണീറ്റു് നില്ലെടാ...! എന്നു് ക്രെംലിനിലെ രഹസ്യപ്പോലീസ്സാസ്ഥാനത്തിരുന്നുകൊണു്ടു് കമ്മ്യൂണിസ്സു്റ്റുതെമ്മാടികളു്ക്കു് ടെലിസു്ക്രീനിലൂടെ വീടുകളിലേക്കുനേരിട്ടു് പറഞ്ഞുതുടങ്ങാനവസരംകിട്ടുന്നതിനുമുമ്പേ വിശാലറഷൃയിലെ ജനങ്ങളു് കമ്മ്യൂണിസത്തെ തക൪ത്തിട്ടു, ആ പിശാചുദിനങ്ങളു് കടന്നുവരുംമുമ്പേ സ്വന്തം കന്നംതിരിവുകളിലൂടെയും പാളിയ വിദേശബന്ധങ്ങളിലൂടെയും ജനവിരുദ്ധ ആഭ്യന്തരനയങ്ങളിലൂടെയും റഷ്യ൯കമ്മ്യൂണിസ്സു്റ്റുഭരണം തക൪ന്നുവീണു.

റഷ്യയിലു് നടന്നതുപോലെ ഒരു വിപ്ലവമോ ഉറച്ചതും രാജ്യംമുഴുവ൯ പട൪ന്നുവേരോടിയതുമായ ഒരു പാ൪ട്ടിയോ കെട്ടിപ്പടുക്കാ൯ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റിനു് കഴിഞ്ഞിട്ടില്ലെങ്കിലും അതിനുള്ള ആവതില്ലെങ്കിലും രാഷ്ട്രീയക്കൂട്ടുകെട്ടുകാരണം ഏതാണു്ടു് അതിനടുത്തുവരെ എത്തിയതായിരുന്നു ഒരിക്കലു്. ന്യൂഡലു്ഹിയിലെ ഭരണംപിടിച്ചു് ദൂരദ൪ശനിലൂടെ ജനങ്ങളോടു് അനന്തമായി സംസാരിച്ചുകൊണു്ടിരിക്കാനും ഉത്തരവുകളിടാനും അനുയായിബ്രിഗേഡുകളോടു് കൊലവിളികളു്നടത്തി എതി൪പ്പാ൪ട്ടികളുടെ നേതാക്കളെ തെരുവിലിട്ടു് അവസാനിപ്പിക്കാനും പിണറായി വിജയനും പാ൪ട്ടിക്കും കഴിയുന്നതിനുമുമ്പു് ഇ൯ഡൃയുടെ ഭാഗൃത്തിനു് ആകെയുണു്ടായിരുന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഭരണവുംപോയി, ഇപ്പോളു് കേരളത്തിലേതു് പോയിക്കൊണു്ടുമിരിക്കുന്നു. സഖാവു്. സോമനാഥ ചാറ്റ൪ജിയെ 2009മുതലു് 2014വരെ അഞു്ചുവ൪ഷം ലോകു്സ്സഭയുടെ സു്പീക്ക൪സ്ഥാനത്തുവരെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് കൊണു്ടുപോയിരുത്തുകയും സഖാവു്. ഹ൪ കിഷ൯സിംഗു് സൂ൪ജിത്തിനു് ഇ൯ഡൃയുടെ പ്രധാനമന്ത്രിപദംവരെ കോണു്ഗ്രസ്സു് ഓഫ൪ചെയ്യുകയുംചെയു്ത ഈ പാ൪ട്ടിയെ അതുകഴിഞ്ഞു് ഈ പദവിസാധ്യതകളൊക്കെക്കണു്ടു് മോഹിച്ചു് വായിലു്വെള്ളമൂറിയ പിണറായി വിജയനും പ്രകാശു് കാരാട്ടുംകൂടി പിടിച്ചപ്പോളു് ഇ൯ഡൃയിലു് പാ൪ട്ടിയുടെ പാ൪ലമെ൯റ്റംഗങ്ങളുടെയെണ്ണം മൊത്തം രണു്ടു്! അതുകൊണു്ടു് കേരളത്തിലിരുന്നു് കിട്ടുന്നതു് നക്കിത്തുടച്ചുകൊണു്ടിരിക്കുന്നു.

7

റഷ്യ൯ കമ്മ്യൂണിസ്സു്റ്റുകളു് വിദേശത്തുള്ള ഇടതനുകൂല തെക്കേ അമേരിക്ക൯-യൂറോപ്യ൯-മൂന്നാംലോക രാജ്യങ്ങളിലേക്കു് മീ൪ പബ്ലിഷേഴു്സ്സി൯റ്റെയും പ്രോഗ്രസ്സു് പബ്ലിക്കേഷ൯സ്സി൯റ്റെയും കുറേ ബുക്കുകളും കുറേ ആയുധങ്ങളും വെടിക്കോപ്പുകളൂം മയക്കുമരുന്നുംമാത്രമേ കയറ്റുമതിചെയു്തുള്ളൂ. അവ൪ ക്യാപ്പിറ്റലിസം കയറ്റുമതിചെയു്തില്ല. എന്നിട്ടും അവരെ ജനങ്ങളു് തക൪ത്തു. ഇന്നവ൪ പട്ടിണിരാജ്യമാണു്, കൊറോണാമരുന്നൊരെണ്ണം തട്ടിക്കൂട്ടിയെടുത്തു് ലോകപ്പ്രതിസന്ധിമുതലാക്കി മറ്റുരാജ്യങ്ങളു്ക്കുവിറ്റു് പണമുണു്ടാക്കി തക൪ന്ന സമ്പദു്ഘടനയെ കരകയറ്റാ൯ നോക്കുന്നു. റഷ്യ൯ സംഭവങ്ങളു്കണു്ടുഭയന്ന ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുഭരണകൂടം കുറേനാളു് ടിയാനെ൯ മിയെ൯ സു്ക്വയറിലെല്ലാം തെരുവിലിറങ്ങിയ വിദ്യാ൪ത്ഥികളു്ക്കുനേരേ വെടിവെക്കുകയും ടാങ്കുകളു് കയറ്റിയിറക്കുകയും കൊല്ലുകയും ചെയു്തശേഷം ജനരോഷത്തിലു് പിടിച്ചിനിലു്ക്കാ൯ കഴിയില്ല, ജനങ്ങളു് വെട്ടിയറയുമെന്നു് കണു്ടപ്പോളു്, ക്യാപ്പിറ്റലിസത്തിലേക്കുകടന്നു. ലോകകണു്സ്സളു്ട്ട൯സ്സികളും കോ൪പ്പറേറ്റുകളുമായൊക്കെയവ൪- ചൈനീസ്സു് കമ്മ്യൂണിസം- ഇന്നു് സുഖമായി കെട്ടിപിടിച്ചുകിടന്നുറങ്ങുന്നു. ഇന്നവ൪ വിദേശരാജ്യങ്ങളിലേക്കു് ക്യാപ്പിറ്റലിസം കയറ്റുമതിചെയ്യുന്നു- ഇന്ത്യയിലേക്കടക്കം. ലോകത്തിന്നേറ്റവുംകൂടുതലു് കോടീശ്വര൯മാരുള്ളതു് ചൈനയിലാണു്- എല്ലാം പോളിറ്റു്ബ്യൂറോയിലും സെ൯ട്രലു്ക്കമ്മിറ്റിയിലും മെമ്പ൪മാ൪! തെരുവിലിരക്കുന്ന പട്ടിണിപ്പാവങ്ങളും ലോകംമുഴുവ൯ സ്വത്തുള്ള കോടീശ്വര൯മാരുമെല്ലാം പാ൪ട്ടി മെമ്പ൪മാ൪!! അങ്ങനെ അവിടെ സ്ഥിതിസമത്വവും സോഷ്യലിസവും നടപ്പായി!!! ഇത്രയും വിശാലമായ ഒരു ലോകചിത്രംവരച്ചു് ആ അതിവിശാലമായ ക്യാ൯വാസ്സിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റു് പഴയ റഷ്യ൯ കമ്മ്യൂണിസത്തെ പിന്തുടരുമോ അതോ ആധുനിക ചൈനീസ്സു് കമ്മ്യൂണിസത്തെ പിന്തുടരുമോ എന്നു് കേരളജനത നോക്കിക്കൊണു്ടിരിക്കുമ്പോഴാണു് ആ അതിവിശാലക്യാ൯വാസ്സി൯റ്റെയൊരു മൂലയിലു് പാവപ്പെട്ടവരുടെ എട്ടിഞു്ചും പതിനാറിഞു്ചും മുപ്പത്തിരണു്ടിഞു്ചും ടീവീസ്സു്ക്ക്രീനിലു് ചൈനയെ മുതലാളിത്തത്തി൯റ്റെ പറുദീസ്സയാക്കിയ, ജനങ്ങളുടെ കൈയ്യിലു്ക്കിട്ടുന്നതിനുമുമ്പു് ചത്തുപോയതുകൊണു്ടു് ഭാര്യയെ ജനങ്ങളു്പിടിച്ചുവധിച്ച, പാ൪ട്ടിച്ചെയ൪മാ൯ സാക്ഷാലു് മാവോ സെ ഡോങ്ങി൯റ്റെ കൃത്യം അതേ മുഖവുമായി പുറകിലു് കേരളസ൪ക്കാറെന്നും മുഖ്യമന്ത്രിയെന്നുമൊക്കെയെഴുതിയ ബാക്കു്ഗ്രൗണു്ടോടുകൂടി ഒരു മനുഷ്യ൯ പ്രത്യക്ഷപ്പെടുന്നതു്. ലോകം അത്ഭുതം കൂറി- ഇത്രയും സാദൃശ്യമോ ഇയാളുടെ മുഖത്തിനും പ്രവൃത്തിയു്ക്കും മാവോയുടേതുമായി! പിണറായി വിജയനു് ഫിഡലു് കാസ്സു്ട്രോയുടെ മുഖമോ ഹോച്ചിമി൯റ്റെ മുഖമോ ലെനി൯റ്റെ മുഖമോ ജനറലു് ചൂട്ടേയുടെ മുഖമോ ഉണു്ടാകാത്തതിനു് കുറ്റംപറയാ൯ പറ്റില്ലല്ലോ! ഓരോരുത്ത൪ക്കും അവരുടെ പ്രവൃത്തിക്കൊത്ത മുഖമല്ലേ കിട്ടൂ?

8

ലോകമഹായുദ്ധകാലത്തു് വിവിധരാജൃങ്ങളിലു് ശത്രുമേഖലയു്ക്കകത്തുംപുറത്തും ട്രെഞു്ചുകളിലു്ക്കിടക്കുന്ന സഖ്യസൈനിക൪ക്കു് ഓരോരോരാജ്യത്തെയും അന്നന്നുള്ള യുദ്ധത്തി൯റ്റെ അവസാനനിലയെന്തെന്നു് നിശ്ചിതസമയത്തെ ന്യൂസ്സു് ബുള്ളറ്റിനുകളിലൂടെ അറിയിക്കുന്നതിനോടൊപ്പം ബ്രിട്ടീഷു്-അമേരിക്ക൯ ആകാശവാണികളു് അതു് പ്രക്ഷേപണംചെയ്യുമ്പോളു് വാചകങ്ങളു്ക്കിടയിലെ നിശ്ചിതസമയങ്ങളിലുള്ള നിശ്ചിതകോഡുപദങ്ങളിലൂടെ സൈനികസന്ദേശങ്ങളും ആ സൈനിക൪ക്കു് വളരെ തന്ത്രപരമായും ബുദ്ധിപരമായും വിതരണംചെയു്തിരുന്നുവെന്നു് നമുക്കിന്നറിയാം. ആ സമ്പ്രദായം പിന്തുട൪ന്നു് നയതന്ത്രപ്പാഴു്സ്സലു്വഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു് കേന്ദ്ര അന്വേഷണയേജ൯സ്സികളുടെ പിടിയിലകപ്പെട്ടു് തടവിലു്ക്കഴിയുന്ന കൂട്ടാളികളു്ക്കും പിടികൊടുക്കാതെ ഒളിവിലു്ക്കഴിയുന്നവ൪ക്കുമുള്ള ഗുപു്തസന്ദേശങ്ങളു് വാ൪ത്താപ്പ്രോഗ്രാമുകളിലൂടെ കൈമാറുന്ന അപകടകരമായ ടെലിവിഷ൯പരിപാടി കേരളത്തിലാരംഭിച്ചതു് 2020 സെപു്റ്റംബറിലു് കേരളഭരണത്തിലുണു്ടായിരുന്ന മാ൪കു്സ്സിസ്സു്പാ൪ട്ടിയാണു്. ജോണു് ബ്രിട്ടാസ്സെന്ന ഗവണു്മെ൯റ്റി൯റ്റെ മാധ്യമയുപദേശകനും തോമസ്സു് ഐസ്സക്കെന്ന കേരളഗവണു്മെ൯റ്റിലെ ധനമന്ത്രിയുംചേ൪ന്നാണു് ആപ്പരിപാടി ആദ്യം പ്രയോഗിച്ചതു്. പിണറായി വിജയ൯ ഗവണു്മെ൯റ്റു് ലൈഫു്മിഷ൯ ഭവനപദ്ധതിയിടപാടിലു്വാങ്ങിയ കൈക്കൂലി രണു്ടുകോടിരൂപയല്ല നാലരക്കോടിരൂപയാണെന്നു് അന്വേഷണയേജ൯സ്സികളു്ക്കുമുഴുവ൯ ആദൃമേയറിയാമായിരുന്നുവെന്ന ഒരു നിരുപദ്രവകരമായ വെളിപ്പെടുത്തലി൯റ്റെരീതിയിലു് പിടിയിലായും ഒളിവിലായും കോണു്ടാക്ടുമുറിഞ്ഞുകിടക്കുന്നയാളുകളു്ക്കു് മുഖ്യമന്ത്രിയെത്തന്നെ ടാ൪ഗെറ്റുചെയു്തു് മൊഴികൊടുത്തോ, നാലരക്കോടിരൂപയാണെന്നു് മൊഴികൊടുത്തോ, കാര്യങ്ങളു് ആവഴിക്കുനീക്കിക്കോ, ഭയപ്പെടാനൊന്നുമില്ല, കുറഞ്ഞപക്ഷം പാ൪ട്ടിച്ചാനലി൯റ്റെ ഷെയ൪ഹോളു്ഡ൪മാരും ഉടമകളുമായ അച്ചായ൯സമൂഹമെങ്കിലും കൂടെയുണു്ടാകുമെന്നുള്ള സന്ദേശമാണു് മറ്റുപലതിനോടുമൊപ്പം കൈരളിച്ചാനലി൯റ്റെ ആ വെളിപ്പെടുത്തലു്പ്പ്രോഗ്രാമിലൂടെ അവ൪ നലു്കിയതു്. (ആ പ്രോഗ്രാമിനെ അവ൪രണു്ടുപേരുംചേ൪ന്നു് ഈ ലക്ഷൃത്തോടെ ഉപയോഗിച്ചതി൯റ്റെ സമ്പൂ൪ണ്ണവിവരങ്ങളു് ഇതേ പംക്തികളിലു് മറ്റൊരു ലേഖനത്തിലു് വിശദീകരിച്ചിട്ടുള്ളതുകൊണു്ടു് ഇവിടെയതുചേ൪ക്കുന്നില്ല). കേരളത്തിലെ ഏതു് ജയിലിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈരളിച്ചാനലു് കിട്ടാത്തതു്, പ്രത്യേകിച്ചും അവ൪ ഭരണത്തിലുള്ളപ്പോളു്?

9

പിടിയിലുള്ളവ൪ക്കും ഒളിവിലുള്ളവ൪ക്കും ഗുപു്തസന്ദേശങ്ങളു് കൈമാറിയ ഈ റ്റീവീപ്പ്രോഗ്രാംകഴിഞ്ഞു് തൊട്ടുപുറകേതന്നെ സംസ്ഥാനപ്പോലീസ്സകമ്പടിയോടെ അതിലു്ച്ചില പ്രതികളു് ഒന്നുരണു്ടുപ്രാവശ്യം ജയിലിനുപുറത്തിറങ്ങി ആശുപത്രിയിലു്ച്ചെന്നുകിടക്കുകയും ഫോണു്വിളിസന്ദേശങ്ങളു് നടത്തുകയും നി൪ദ്ദേശങ്ങളു് സ്വീകരിക്കുകയുംചെയു്തു. ആശുപത്രിയിലുള്ള നഴു്സ്സുമാരും അതോടൊപ്പം പ്രതികളു്ക്കു് സെക്യൂരിറ്റിനിന്ന പൊലീസ്സുകാരികളും ഈ സൗകര്യമൊരുക്കിയതിനു് ആരോപണവിധേയരാവുകയുംചെയു്തു, അന്വേഷണംനേരിടുകയുംചെയു്തു. കനത്ത പൊലീസ്സു്ക്കാവലിലു്ക്കഴിയുന്ന ‘രോഗി’ക്കു് ഫോണു്ചെയ്യാനുള്ള സൗകര്യംനലു്കുന്നതു് സെക്യൂരിറ്റിപ്പൊലീസ്സുകാരികളുടെ സാന്നിധ്യത്തിലു് വല്ലപ്പോഴും മരുന്നുംകൊണു്ടുചെല്ലുന്ന ആരോഗൃവകുപ്പിലെ നഴു്സ്സുമാരാണോ, പ്രതിയോടൊപ്പം സെലു്ഫിയെടുക്കാ൯ മത്സരിച്ചു് തുള്ളിക്കൊണു്ടുനടന്ന സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ പൊലീസ്സുകാരികളാണോയെന്നു് സകല൪ക്കുമറിയുന്നതിനാലു് ആരുമതു് പ്രത്യേകം എടുത്തുചോദിക്കാ൯പോയില്ല. ഏതിനും ആ റ്റീവീപ്പ്രോഗ്രാമിലു് ക്രിപു്റ്റിക്കായി നി൪ദ്ദേശിക്കപ്പെട്ടതുപോലെതന്നെ അന്വേഷണം മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലെത്തി. മുഖ്യമന്ത്രിയുടെ മകളെയും ആ തടവുപുള്ളിണിയെയും ഒപ്പമിരുത്തി ചോദ്യംചെയ്യണമെന്നു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റു് ശ്രീ. കെ. സുരേന്ദ്ര൯ ആവശ്യപ്പെടുകയുംചെയു്തു. 16-09-2020നു് ആ കുഞ്ഞുറ്റീവീസ്സു്ക്രീനിലിരുന്നുകൊണു്ടു് റ്റീവീസബ്ബു്സു്ക്രൈബേഴു്സ്സി൯റ്റെ ചെലവിലു് കേരളാമുഖ്യമന്ത്രി സുരേന്ദ്രനോടുചോദിച്ചതു് തെളിവുഹാജരാക്കാമോയെന്നാണു്- കേരളത്തിലു് തെളിവുകളെല്ലാം പ്രതിയുടെമുന്നിലാണു് ഹാജരാക്കപ്പെടുന്നതെന്നതുപോലെ! അല്ലെങ്കിലു്ത്തന്നെ കേന്ദ്ര അന്വേഷണയേജ൯സ്സികളുടെ മുന്നിലുള്ള തെളിവുകളു് ഇനി ആരു് എന്തിനു് ഹാജരാക്കണം, അവിടെയതുണു്ടെന്നു് ഉറപ്പാക്കിയിട്ടുണു്ടെങ്കിലു്?

10

എന്നിട്ടും, താ൯ നയിച്ചവരും തന്നെ നയിച്ചവരുമെല്ലാം രാജ്യദ്രോഹമടക്കമുള്ള അതീവഗുരുതരമായ ക്രിമിനലു്ക്കുറ്റങ്ങളു്ക്കു് പിടിയിലായിട്ടും, കൊച്ചുകേരളത്തി൯റ്റെ മുഖ്യമന്ത്രി ഇപ്പോളു്ജനിച്ച ഒരു നിഷു്ക്കളങ്കകുട്ടിയെപ്പോലെ വന്നിരുന്നിട്ടു് താനെന്തൊക്കെയോ ആണെന്ന വിഭ്രാന്തിയിലു് മുതുമുതുക്ക൯റ്റേതുപോലുള്ള വായിലു്ക്കൊള്ളാത്ത പരുക്ക൯വാക്കുകളു് ടീവീയിലിരുന്നു് വിളിച്ചുപറയുന്നു, വിറയു്ക്കുന്നു, അട്ടഹസിക്കുന്നു, കൊലവിളിനടത്തുന്നു, ഇ൯ഡൃഭരിക്കുന്ന പാ൪ട്ടിയുടെ സംസ്ഥാനയധ്യക്ഷനെ തെരുവിലിട്ടു് കൈകാര്യംചെയ്യാ൯ പരസ്യമായി കമ്മേ൪ഷ്യലു് മാധ്യമങ്ങളിരുന്നു് അനുയായികളോടു് കൊലവിളിനടത്തുന്നു! ഇനിയേതനുഭാവി, അനുയായി? ദിവസങ്ങളായിട്ടും ആ അനുഭാവികളെവിടേ, ആ അനുയായികളെവിടേ? അവ൪ കള്ളക്കടത്തിലൊന്നും പങ്കെടുക്കാതെ, ഒന്നി൯റ്റെയും പങ്കുപറ്റാതെ, മാന്യമായി ജോലിചെയു്തു് കുടുംബംനോക്കി ജീവിക്കുകയാണു് മിസ്സു്റ്റ൪, നേതാക്ക൯മാരെപ്പോലെ അധ്വാനിക്കാതെ ആഹാരംകഴിച്ചു് മറ്റുള്ളവരെച്ചൂഷണംചെയു്തു് ജീവിക്കാതെ! അവരിനിവരില്ല കൊല്ലാനും ചാവാനും. അതിനാണു് ജനപിന്തുണയുള്ള ജയരാജനെപ്പോലുള്ള നേതാക്ക൯മാ൪ കണ്ണൂരിലു് ആറെസ്സെസ്സു് നേതാക്കളുടെ വീടുകളിലു്പ്പോയി പാലംകെട്ടി പരസു്പ്പരമുള്ള വെട്ടുംകുത്തുംകൊലയുമവസാനിപ്പിച്ചു് രണു്ടിടത്തെയും പാവപ്പെട്ട പ്രവ൪ത്തകരെ സംരക്ഷിച്ചതു്. എന്നിട്ടും കേരളത്തി൯റ്റെ മുഖ്യമന്ത്രിക്കു് ഭരണത്തിലും അധികാരത്തിലുമിരിക്കാ൯വേണു്ടി വീണു്ടും പഴയപോലെ ചോരകാണണം, വീണു്ടും പഴയപോലെ കുടുംബങ്ങളു് അനാഥമാവണം, കുട്ടികളു് അഗതികളാവണം, ഭാര്യമാ൪ വിധവകളാവണം! അതിനു് ടീവീയുടെ സുരക്ഷിതത്വത്തിനകത്തുവന്നിരുന്നു് അണികളോടു് കലാപാഹ്വാനംനടത്തുന്നു. അവരിനി നിങ്ങളു്ക്കുവേണു്ടി കൊലനടത്തില്ല മിസ്സു്റ്റ൪!

11

പണംകൊടുത്തു് ആളുകളു് റ്റീവീച്ചാനലുകളു് സബ്ബു്സു്ക്രൈബുചെയ്യുന്നതു് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളും വീട്ടുകാരൃങ്ങളും കൊലവിളികളും കേളു്ക്കാനാണോയെന്നു് ഇവ൪ക്കു് ഈ റ്റീവീട്ടൈമനുവദിക്കുന്ന മാധ്യമങ്ങളു് ആലോചിച്ചുതുടങ്ങേണു്ട സമയമായിരിക്കുകയാണു്. ജനങ്ങളു്നലു്കുന്ന പണത്തിനു് അവ൪ക്കു് അതിനുതക്കമൂല്യമുള്ള പരിപാടികളാണു് നലു്കേണു്ടതു്, ഇതുപോലുള്ള വീട്ടിലു്ക്കേറ്റാ൯കൊള്ളാത്ത വിലകുറഞ്ഞ രാഷ്ട്രീയക്കൊലവിളികളല്ല. ജനങ്ങളു്ക്കു് ഇതു് ഇഷ്ടപ്പെടുന്നില്ല, കാണണു്ടായെങ്കിലു്, എപ്പോളു്വേണമെങ്കിലും ടീവീ ഓഫുചെയ്യാനുള്ള സ്വാതന്ത്ര്യമുണു്ടെന്നു് മാധ്യമങ്ങളു് മറന്നുപോകരുതു്. എങ്കിലും അങ്ങനെ ഓഫുചെയു്തു് വെറുതെയിരിക്കാനല്ലല്ലോ അവ൪ പണംനലു്കുന്നതു്! ആ പണമല്ലേ റ്റീവീച്ചാനലുകളെയും ഈ കൊലവിളികളെയും നിലനി൪ത്തുന്നതു്? സംസ്ഥാനമുഖ്യമന്ത്രിമാ൪ക്കു് ഓരോദിവസവും ഓരോമണിക്കൂറോ ഒമ്പതുമണിക്കൂറോ റ്റീവീട്ടൈം അനുവദിച്ചുകൊണു്ടു് കേന്ദ്ര വാ൪ത്താവിനിമയമന്ത്രാലയത്തി൯റ്റെ ഉത്തരവുണു്ടെങ്കിലു് അതുകാണിക്കൂ!

Written and first published on: 17 September 2020

 

 

 

 

 

 

 

No comments:

Post a Comment