Saturday 26 September 2020

320. ഫേസ്സു്ബുക്കിലു് ആളുകളുടെ മുഖമന്വേഷിച്ചുനടക്കുന്നവ൪ സ്വന്തം തുണിയന്വേഷിച്ചുനടക്കുകയല്ലേ ആദ്യം ചെയ്യേണു്ടതു്? പൊതുസ്ഥലങ്ങളിലു് തുണിയില്ലാതെനടക്കുന്നതു് ഒരു മാന്യതയാണോ?

320

ഫേസ്സു്ബുക്കിലു് ആളുകളുടെ മുഖമന്വേഷിച്ചുനടക്കുന്നവ൪ സ്വന്തം തുണിയന്വേഷിച്ചുനടക്കുകയല്ലേ ആദ്യം ചെയ്യേണു്ടതു്? പൊതുസ്ഥലങ്ങളിലു് തുണിയില്ലാതെനടക്കുന്നതു് ഒരു മാന്യതയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By 99Mimimi-Alter20. Graphics: Adobe SP.

1

ഫേസ്സു്ബുക്കിലു് ആളുകളുടെ മുഖമന്വേഷിച്ചുനടക്കുന്നവ൪ സ്വന്തം തുണിയന്വേഷിച്ചുനടക്കുകയല്ലേ ആദ്യം ചെയ്യേണു്ടതു്? പൊതുസ്ഥലങ്ങളിലു് തുണിയില്ലാതെനടക്കുന്നതു് ഒരു മാന്യതയാണോ? ഇവരുടെമുഴുവ൯ പ്രൊഫൈലുകളു് പരിശോധിച്ചതിലു്നിന്നും മനസ്സിലാകുന്നതു് ഏതെങ്കിലും ഒരു തരത്തിലല്ലെങ്കിലു് മറ്റൊരുതരത്തിലു് ഇവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ബന്ധമുള്ളവരോ ആപ്പാ൪ട്ടിയുടെ ദയാദാക്ഷിണ്യത്തിലു് കഴിയുന്നവരോ ആണെന്നാണു്. ക്ര്യത്യമായിപ്പറഞ്ഞാലു് 2020 സെപു്തംബ൪ പതിനാറാംതീയതിമുതലാണു് ഇവരിങ്ങനെ മുഖമന്വേഷിച്ചുനടന്നു് ഫേസ്സു്ബുക്കിലു്നിന്നും കുറേപ്പേരെ തട്ടണമെന്നുള്ള മറ്റേ ദേശവിരുദ്ധ കള്ളക്കടത്തുകേന്ദ്രത്തി൯റ്റെ നി൪ദ്ദേശം ഉട൯ രംഗത്തിറങ്ങി ജനകീയ സാമൂഹ്യമാധ്യമങ്ങളിലു് നടപ്പാക്കാ൯ തുടങ്ങിയതു്. അതായതു് വിദേശബന്ധങ്ങളും കൊടുംഅഴിമതിയുംകാരണം ജനമദ്ധ്യത്തിലു് തുണിപോയിനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായി വിജയ൯ മന്ത്രിസഭക്കും ഫേസ്സു്ബുക്കിലു് കാലിടറിത്തുടങ്ങിയതുകൊണു്ടു് ഗവണു്മെ൯റ്റു് ഖജനാവിലു്നിന്നും പൊതുപ്പണമിറക്കി പൊതുജനങ്ങളുടെ ചെലവിലു് വടക്കേയി൯ഡൃയിലു്നിന്നും പുതിയ കണു്സ്സളു്ട്ട൯സ്സി ഗുരുവിനെകൊണു്ടുവന്നു് പ്രൈവറ്റായി ഉപദേശം സ്വീകരിച്ചു് അതിലൊരുപദേശം പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിതന്നെ നേരിട്ടുവന്നു് നീതന്നെയിതു് ചെയു്തേപറ്റൂ… മറ്റാരെയെങ്കിലുമിതു് ഏലു്പ്പിക്കാ൯ പറ്റില്ലെന്നു് അഭ്യ൪ത്ഥിച്ചപോലെ കുറച്ചുപേരാണിപ്പോളു് ഫേസ്സു്ബുക്കിലു് മറ്റുള്ളവരുടെ മുഖവുമന്വേഷിച്ചിറങ്ങിയിരിക്കുന്നതു്. ഫേസ്സു്ബുക്കു് എങ്ങനെ പിടിക്കണമെന്ന കാലഹരണപ്പെട്ട ഇവരുടെ ഉപദേശം സ്വീകരിച്ചാണു് വടക്കേയി൯ഡൃയിലു് ബീജേപ്പീ ഒരുവഴിയു്ക്കായതും അവരുടെ ഉപദേശമനുസരിച്ചുണു്ടാക്കിയ ലക്ഷക്കണക്കിനു് ഫേക്കു് പ്രൊഫൈലുകളു് ട്വിറ്ററും ഫേസ്സു്ബുക്കുമിരുന്നു് അരിഞ്ഞുതള്ളിയതും. എല്ലാത്തിലും ഒരു മുഖമുണു്ടായിരുന്നു- വല്ലവ൯റ്റേതുമായിരുന്നെന്നുമാത്രം. ഒറ്റയെണ്ണത്തിലും കൃത്യമായ വ്യക്തിഗതവിവരങ്ങളു് ഉണു്ടായിരുന്നില്ല. ട്വിറ്റ൪ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെമാത്രം അനുയായികളുടെ അഞു്ചുലക്ഷം പ്രൊഫൈലുകളാണു് റദ്ദുചെയു്തതു്. അപ്പോളു് ഈ കള്ളക്കണു്സ്സളു്ട്ട൯സ്സിസംഘത്തി൯റ്റെ കൃത്രിമത്വത്തി൯റ്റെ വൈപുല്യവും പ്രവ൪ത്തനരീതിയും ഊഹിച്ചുകൂടേ? ഇത്തരം കുരുട്ടുപദേശങ്ങളേ മറ്റുള്ളവ൪ക്കുനലു്കി ഇവ൪ക്കു് പരിചയമുള്ളൂ. അവരെയാണിപ്പോളു് ബീജേപ്പീ രാഷ്ട്രീയപങ്കാളിയായ പിണറായി വിജയനു് വിട്ടുകൊടുത്തിരിക്കുന്നതു്.

2

ലോകത്തേതെങ്കിലുമൊരു പ്രമുഖ സാമൂഹ്യമാധ്യമം- അതു് തനി പ്രൊഫഷണലുകളുടെ വേദിയായ ലിങ്കു്ഡു്-ഇ൯ ആകട്ടേ, വാക്കുകളും വാക്യങ്ങളും ഭാഷയുമുപയോഗിക്കുന്നവ൪ കടുത്ത നിബന്ധനകളു് പാലിക്കണമെന്നാവശ്യപ്പെടുന്ന ട്വിറ്റ൪ ആകട്ടേ, ഇതിലൊക്കെ വളരെയേറെ ലിബറലായ ഫേസ്സു്ബുക്കു് തന്നെയാകട്ടേ- ജനങ്ങളേ... ഇതിലു് അംഗത്വമെടുക്കാ൯ വരുമ്പോളു് നിങ്ങളു് സ്വന്തം ഫോട്ടോകളുംകൂടി കൊണു്ടുവരണമെന്നു് ആവശ്യപ്പെടുന്നതു് കേട്ടിട്ടുണു്ടോ? വാസു്തവത്തിലു് അതി൯റ്റെ അപകടങ്ങളെക്കുറിച്ചു് അതി൯റ്റെ അംഗങ്ങളേക്കാളു് അതി൯റ്റെ ഉടമകളായ അവ൪ കൂടുതലു് ബോധവാ൯മാരാണു്. എന്നുതന്നെയുമല്ല, സാമൂഹ്യമാധ്യമങ്ങളിലു് സ്വന്തം ഫോട്ടോകളും ചിത്രങ്ങളും പങ്കുവെക്കുന്നതു് അനഭിലഷണീയരും ക്രിമിനലു്സ്സ്വഭാവമുള്ളവരുമായ ആളുകളും സ്ഥാപനങ്ങളും അനഭിലഷണീയമെന്നുമാത്രമല്ല അശ്ലീലമായ കാര്യങ്ങളു്ക്കുപോലും ഉപയോഗിക്കുമെന്നതിനെക്കുറിച്ചു് ലോകം ഇന്നു് മുമ്പെന്നത്തേയുംകാളു് ബോധമുള്ളതും ജാഗരൂകവുമാണു്. ഇനിയഥവാ എന്നെങ്കിലും സ്വന്തംമുഖം ഉപയോഗിച്ചുകൊള്ളണമെന്നു് ഏതെങ്കിലും സാമൂഹ്യമാധ്യമം നിഷു്ക്ക൪ഷിക്കുന്നുവെന്നിരിക്കട്ടെ. അവരുടെ അംഗസംഖൃ കുത്തനെ ഇടിയുമെന്നതല്ലാതെ ഒന്നും സംഭവിക്കാ൯പോകുന്നില്ല. ആധുനിക മനുഷ്യ൯റ്റെ പ്രൈവസ്സി പരമപ്പ്രധാനമാണു്. അതുവിട്ടവനൊരു കളിയുമില്ല. സ്വന്തം തിരുമുഖം മറ്റുള്ളവരെ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും എപ്പോഴും കാണിച്ചുകൊണു്ടിരിക്കണമെന്നു് കൊതിയു വാശിയും നി൪ബ്ബന്ധവുമുള്ള പിണറായി വിജയനെയും അയാളുടെ ആരാധകരെയും ഭക്തരെയുംപോലുള്ള ചിലരെപ്പോലെ മാന്യരായ വ്യക്തികളൊന്നും- അവ൪ ആണാകട്ടെ, പെണ്ണാകട്ടെ- സാമൂഹ്യമാധ്യമങ്ങളിലു് സ്വന്തം മുഖം പ്രദ൪ശിപ്പിക്കാ൯ ഇഷ്ടപ്പെടുന്നില്ല. ഇതുതന്നെയാണു് സാമൂഹ്യമാധ്യമങ്ങളുടെ വള൪ച്ചയുടെ പിന്നിലുള്ള രഹസ്യവും അവയുടെ ശക്തിയും. അവിടെ ആശയവിനിമയത്തിലാണു് കാര്യം, അല്ലാതെ മുഖസൗന്ദര്യാസ്വാദനത്തിലല്ല. ചിലരുടെ പ്രൊഫൈലുകളിലു്പ്പോയാലു് കണു്ടിട്ടില്ലേ, ഓരോ ദിവസവും പുതിയ പുതിയ പോസ്സുകളിലു് പുതിയ പുതിയ സെലു്ഫികളെടുത്തു് തങ്ങളുടെ തിരുമുഖം മതിയാവോളം പ്രദ൪ശ്ശിപ്പിക്കുന്നതു്? ഇവ൪ക്കു് ഇതുതന്നെയാണു് ജോലി. അവ൪ മറ്റൊന്നും ചെയ്യുന്നില്ല. ഇത്തരക്കാരെ എകു്സ്സിബിഷനിസ്സു്റ്റുകളെന്നും നാ൪സ്സിസിസ്സു്റ്റുകളെന്നും, അല്ലെങ്കിലു് പ്രദ൪ശ്ശനവാദികളെന്നും ആത്മാനുരാഗികളെന്നുമാണു് വിളിക്കുന്നതു്.

3

മനുഷ്യരുടെ മുഖങ്ങളു്ക്കും ഫോട്ടോകളു്ക്കുമായി വളരെ അത്യാവശ്യപ്പെട്ടു് ഓടിനടക്കുന്നതാരാണു്? കൃത്രിമപ്പ്രൊഫൈലുകളു് നി൪മ്മിക്കുന്നവ൪! മലയാളികളുടെയും കേരളത്തുകാരുടെയും ഇതുപോലുള്ള രാഷ്ട്രീയച൪ച്ചാഗ്രൂപ്പുകളു് കൃത്രിമമാ൪ഗ്ഗങ്ങളിലൂടെ പിടിക്കാ൯ ഇറങ്ങിയിട്ടുള്ളവ൪!! അവ൪ക്കാണു് ഫോട്ടോകളു് അത്യാവശ്യം. കുറേ പേരുകളും അഡ്ഡ്രസ്സുകളും പ്രായവും വോട്ട൪പ്പട്ടികയിലു്നിന്നും കിട്ടും. വോട്ട൪പ്പട്ടികകളാകട്ടേ, ഏതു് രാഷ്ട്രീയപ്പാ൪ട്ടികളുടെ ഏതു് ആപ്പീസ്സുകളിലും അട്ടിയട്ടിയായി ഇരിക്കുന്നുണു്ടു്. അതിലു്നോക്കി ഒരു പത്തുപതിനായിരമോ ഇരുപത്തയ്യായിരമോ ആണും പെണ്ണുമായ ആളുകളുടെ പേരുകളും വ്യക്തിഗതവിവരങ്ങളും റാ൯ഡം രീതിയിലു് കേരളത്തി൯റ്റെ പലഭാഗത്തുനിന്നുമായി കണു്ടുപിടിക്കുന്നതു് ഒരു വിഷമമേയല്ല. പക്ഷേ ഫോട്ടോകളു്ക്കെവിടെപ്പോകും? ആ കൃത്രിമസംഘത്തി൯റ്റെ കൈയ്യിലു് വടക്കേയി൯ഡൃ൯ സംസ്ഥാനങ്ങളിലെ ജനങ്ങളുടേ ഫോട്ടോകളേയുള്ളൂ. അതെടുത്തിവിടെ പ്രയോഗിക്കാ൯ പറ്റില്ല. ആ മുഖങ്ങളുംവെച്ചുകൊണു്ടു് മലയാളികളുടെ ഫേസ്സു്ബുക്കു് പ്രൊഫൈലുകളു് നി൪മ്മിച്ചു് ഇതുപോലുള്ള രാഷ്ട്രീയച൪ച്ചാഗ്രൂപ്പുകളിലു് കയറിപ്പറ്റിയാലു് ജാഗരൂകനായ മലയാളി ആ നിമിഷം പിടിക്കും. അതിനാണു് മലയാളികളുടെ ഫോട്ടോയുമന്വേഷിച്ചുനടക്കുന്നതു്.

അമ്പതിനായിരവും എഴുപത്തയ്യായിരവുമൊക്കെ മെമ്പ൪ഷിപ്പുള്ള മലയാളി ഗ്രൂപ്പുകളുടെ മെമ്പ൪മാരുടെ പേജുതുറന്നു് മുന്നിലു്വെച്ചു് ആവശ്യമുള്ള ഫോട്ടോകളെടുത്തു് ചെറിയ ആളു്ട്ടറേഷനുകളു് നടത്തി വേണമെങ്കിലൊരു മീശയും വരച്ചുവെച്ചാലു് ആരറിയാനാണു്, എന്തെളുപ്പമാണു്! ഇതിനുള്ള കോണു്ട്രാക്ടെടുത്ത ആളുകളു് നാനാരീതിയിലു് ആളുകളെ പോക്കുചെയ്യിച്ചു് ഫോട്ടോകളിടീക്കാ൯ ശ്രമിച്ചുകൊണു്ടു് ഇറങ്ങിയിട്ടുണു്ടെന്ന വ്യക്തമായ സൂചനയാണിവിടെ പറയുന്നതു്. ഓരോരുത്തരും സൂക്ഷിച്ചാലു് അവരവ൪ക്കുതന്നെ കൊള്ളാം. ഇല്ലെങ്കിലു് ഫേസ്സു്ബുക്കിലു് ഓരോരുത്ത൪ക്കും ഉട൯തന്നെ ത൯റ്റെ അപരനെ കണു്ടുമുട്ടാം- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി മുട്ട൯പ്രചാരണംനടത്തുന്ന ആളുകളുടെ രൂപത്തിലു്.

4

ഇത്തരം കൃത്രിമപ്പണികളു്ക്കിറങ്ങുന്നവരിലു് മുമ്പ൯മാരാരാണെന്ന അന്വേഷണം ചെന്നുനിലു്ക്കുന്നതു് എപ്പോഴും പ്രൊഫഷണലുകളിലാണു്- പതിച്ചു് വഴിപിഴച്ചുപോയ പ്രൊഫഷണലുകളിലു്. ഏറ്റവും കൂടുതലു് അനധികൃത ഗ൪ഭഛിദ്രം നടത്തുന്നതു് എപ്പോഴും റാഗിങ്ങിനോ മാ൪ക്കുതട്ടിപ്പിനോ പിടിച്ചു് മെഡിക്കലു്ക്കോളേജിലു്നിന്നും പുറത്തായ മെഡിക്കലു് വിദ്യാ൪ത്ഥിയായിരിക്കും. കട്ടയു്ക്കുമേലു് കട്ട എന്ന രീതിയിലു് സിസ്സു്റ്റമാറ്റിക്കായി ഫ്രോഡു് സിസ്സു്റ്റങ്ങളു് നി൪മ്മിച്ചുകെട്ടിപ്പൊക്കി ഒടുവിലു് ഭാവനയിലു്ക്കണു്ട കൃത്യം അതേരുപത്തിലെത്തിക്കുന്നതു് എ൯ജിനീയറിംഗു് കോഴു്സ്സിലു്നിന്നും പണു്ടു് പുറത്താക്കപ്പെട്ട 'എ൯ജിനീയ'റായിരിക്കും. ഇ൯റ്റ൪നെറ്റുവഴി ഏറ്റവും കൂടുതലു് ഡിജിറ്റലു്ത്തട്ടിപ്പുകളു് നടത്തുന്നതു് പഠനം പാതിവഴിയിലുപേക്ഷിച്ചു് പണു്ടെന്നോ ഓടേണു്ടിവന്ന പാതിവെന്ത ഐ. ടി. പ്രൊഫഷണലായിരിക്കും. ഇത്തരക്കാ൪ പിടിക്കപ്പെടുന്നതുവരെയും നി൪ത്തില്ല, ആത്മവിശ്വാസത്തോടെ തങ്ങളേ൪പ്പെട്ട പണിയിലു് മുന്നേറിക്കൊണു്ടിരിക്കും. പിണറായി വിജയനെത്തന്നെ നോക്കൂ...! 2019 മദ്ധ്യംവരെയും നി൪ത്താതെ കയറ്റമായിരുന്നു. അതുകഴിഞ്ഞതോടെ നി൪ത്താത്ത ഇറക്കമാരംഭിച്ചു. അതുതന്നെയാണു് മേലു്പ്പടിയാനെ പിന്തുടരുന്നവരുടെയും മേലു്പ്പടിയാനെ പ്രചരിപ്പിക്കാ൯ കോണു്ട്രാക്ടെടുത്തവരുടെയും സ്ഥിതി. മേലു്പ്പടിയാനും മേലു്പ്പടിയാ൯റ്റെ പാ൪ട്ടിക്കും മേലു്പ്പടിയാ൯ നയിക്കുന്ന ഗവണു്മെ൯റ്റിനുംവേണു്ടി ജനകീയ സാമൂഹ്യമാധ്യമങ്ങളിലു് മറ്റുള്ള ആളുകളുടെ മുഖമന്വേഷിച്ചിറങ്ങിയ ചില ആളുകളെക്കുറിച്ചു് ചില അന്വേഷണങ്ങളു് പുറത്തുകൊണു്ടുവന്ന ചില കാര്യങ്ങളു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നുകരുതുന്നു:

 
5 

ത്രിശ്ശൂ൪ ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജിലു്പ്പഠിച്ചെന്നു് അവകാശപ്പെടുന്ന ഒരുത്തനാണു് (പലരും അങ്ങനെ അവകാശപ്പെട്ടുകൊണു്ടു് നടക്കുന്നുണു്ടു്) ഫേസ്സു്ബുക്കു് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ പൊളിറ്റിക്കലു് ഗ്രൂപ്പുകളിലുള്ള സകലരുടെയും മുഖം കാണണമെന്നുംപറഞ്ഞു് നടക്കുന്നതു്. ആ എ൯ജിനീയറിംഗു് കോളേജിലെ അലുമു്നിയോടു് ഇതേക്കുറിച്ചു് ചോദിച്ചപ്പോളു് ഒരു മറുചോദ്യമാണു് ചോദിച്ചതു്: കേരളത്തിലെ ഏതെങ്കിലും ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജിലു്പ്പഠിച്ചു് ഒറിജിനലായി പരീക്ഷയെഴുതിപ്പാസ്സായി ബീ ടെക്കു് എ൯ജിനീയറിംഗു് ബിരുദമെടുത്ത ഒരു യഥാ൪ത്ഥ എ൯ജിനീയ൪ എവിടെയെങ്കിലും വേലയും കൂലിയുമില്ലാതെ ഫേസ്സു്ബുക്കിലു് അലമ്പുണു്ടാക്കാ൯ നടക്കുന്നതു് കണു്ടിട്ടുണു്ടോയെന്നു്! ഒറിജിനലു് സിവിലു് എ൯ജിനീയ൪മാരെല്ലാം ജോലിത്തിരക്കുകാരണം സ്വന്തം വ൪ക്കുബുക്കെഴുതാ൯പോലും സമയമില്ലാതെ നടക്കുകയാണെന്നു്, പിന്നല്ലേ ഫേസ്സു്ബുക്കെഴുതുന്നതെന്നു്!! ശരിയാണു്. അത്രകടുപ്പമാണു് ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജുകളിലെ സിലബസ്സും പഠനവും നിലവാരവും. ഉയ൪ന്ന മാ൪ക്കുള്ള മിടുമിടുക്ക൯മാ൪ക്കും മിടുമിടുക്കികളു്ക്കുമേ അഡു്മിഷ൯ കിട്ടൂ. അവരെയാകട്ടേ, മിക്കപ്പേരേയും വ൯കിട കമ്പനികളു് പഠനത്തിനിടയു്ക്കുതന്നെ ഭീമമായ ശമ്പളത്തിനു് കൊത്തിക്കൊണു്ടുപോവുകയാണു്. എങ്കിലും ഒരുകാര്യം കൂടിയറിഞ്ഞു- അവിടെപ്പഠിച്ച കൃത്യമായ വ൪ഷം രേഖപ്പെടുത്തിയിട്ടുണു്ടെങ്കിലു് സു്റ്റുഡ൯റ്റു് സെ൪ച്ചിലു്നിന്നും ഒരാളവിടെപ്പഠിച്ചിട്ടുണു്ടോ, വഴിക്കുവെച്ചു് പിരിച്ചുവിട്ടോ അതോ പാസ്സായോയെന്നു് കൃത്യമായറിയാ൯ പറ്റുമെന്നു്. കൂടെപ്പറഞ്ഞൊരു കമ൯റ്റുമുണു്ടു്: ത്രിശ്ശൂ൪പോലെ 1957ലു് തുടങ്ങിയ പ്രശസു്തമായൊരു ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജിലു്പ്പഠിച്ചവരെല്ലാം ലോകത്തെവിടെ ജോലിചെയു്താലും ആ സ്ഥാപനങ്ങളുടെ പൂ൪ണ്ണമായ പേരും അഡ്രസ്സും കൊടുക്കാറുണു്ടെന്നും അങ്ങനെയാണവ൪ പഴയപല വിദ്യാ൪ത്ഥികളെയും കണു്ടുപിടിക്കാറുള്ളതെന്നും.

Written and first published on: 24 September 2020

 

 

 

No comments:

Post a Comment