Friday, 11 September 2020

305. കൊറോണയിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു.

305

കൊറോണയിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By María Prieto. Graphics: Adobe SP.


1

കൊറോണായിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു. ആരൊക്കെയാണിവിടെ രാജിവെക്കേണു്ടതു്? ആരൊക്കെയാണു് പരസ്യമായി നഷ്ടപ്പരിഹാരംനലു്കി മാപ്പുപറയേണു്ടതു്, ആരെയൊക്കെയാണു് പിരിച്ചുവിടേണു്ടതു്?

ക്രിമിനലു് നെഗ്ലിജെ൯സ്സു് ഇ൯ പേഷ്യ൯റ്റു് കെയ൪, ക്രിമിനലു് നെഗ്ലിജെ൯സ്സു് ഇ൯ ഡ്യൂട്ടി, എന്നിവയാണിവിടെ സംഭവിച്ചിരിക്കുന്നതു്. അതായതു് ഒരു സു്റ്റേറ്റു് ക്രൈം. കുറഞ്ഞതു് അഞു്ചുകോടിരൂപയുടെ നഷ്ടപ്പരിഹാരംനലു്കി ഗവണു്മെ൯റ്റു് ആ കുട്ടിയുടെമുമ്പിലും കേരളത്തിലെ ജനങ്ങളുടെമുമ്പിലും പത്തെഴുപതുവ൪ഷം അ൪പ്പണമനോഭാവത്തോടെയും ത്യാഗബുദ്ധിയോടെയും ഇത്രയുംകടുത്തൊരു മാനക്കേടു് ഒരിക്കലും നേരിടേണു്ടിവരാതെയും സേവനംചെയു്ത സു്റ്റേറ്റു് ഹെലു്ത്തു് സ൪വ്വീസ്സസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലെ ജീവനക്കാരുടെമുമ്പിലും പരസ്യമായി മാപ്പുപറയേണു്ടതുമായ ഒരു സു്റ്റേറ്റു് ക്രൈം! മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫു് സെക്രട്ടറി, ആരോഗ്യസെക്രട്ടറി, ഏതോ ഒരു കൊറോണാക്കോ൪ഡിനേറ്റ൪, ഏതോ ഒരു ആശുപത്രി സൂപ്രണു്ടു്, ഏതോ ഒരു ആറെമ്മോ, ഏതോ ഒരു നഴു്സിങ്ങു് ഓഫിസ്സറും ഗ്രേഡു് രണു്ടു് നഴു്സിങ്ങു് സൂപ്രണു്ടും, അതോടൊപ്പം ഒന്നോ രണു്ടോ ഹെഡ്ഡു് നഴു്സ്സുമാരും, ഒരു നഴു്സിങ്ങു് അസിസ്സു്റ്റ൯റ്റു് അല്ലെങ്കിലു് ഒരു ഹോസ്സു്പ്പിറ്റലു് അറ്റ൯ഡ൯റ്റു് ഗ്രേഡു് ഒന്നു് അല്ലെങ്കിലു് രണു്ടു്, കൂടെയൊരു ഡ്രൈവറും- ഇത്രയും പേരാണു് ഗവണു്മെ൯റ്റി൯റ്റെയും ആരോഗ്യവകുപ്പു് വിജില൯സ്സുവിഭാഗം അഡിഷണലു് ഡയറക്ട൪ ഓഫു് ഹെലു്ത്തു് സ൪വ്വീസസ്സി൯റ്റെയും വളച്ചൊടിക്കലു് നടക്കുന്നതിനുമുമ്പു് നേരെചൊവ്വേ നമുക്കുമുമ്പിലുള്ള പ്രതികളു്. മറ്റുചില ഘടകങ്ങളുടെകൂടി നിജസ്ഥിതി പരിശോധിച്ചതിനുശേഷം ഈ പ്രതിപ്പട്ടികയിലു് പിന്നീടു് കൂട്ടിച്ചേ൪ക്കേണു്ടിവരുന്നതു് പത്തനംതിട്ട ജില്ലാ മെഡിക്കലു് ഓഫീസ്സ൪ ഓഫു് ഹെലു്ത്തും ഡയറക്ട൪ ഓഫു് ഹെലു്ത്തു് സ൪വ്വീസ്സസ്സുമാണു്. ഇത്തരമൊരു കേസ്സിലു് ഇത്രയും പ്രതികളു് നിയമദൃഷ്ട്യാലും ഔദ്യോഗികാധികാരവിതരണരീത്യാലും അവശ്യഘടകങ്ങളാണു്. ഇതൊരു പ്രാഥമികമായ പ്രതിപ്പട്ടികയാണു്. കൂടുതലു്പേ൪ പിന്നാലെ വന്നേക്കും. ഇതൊക്കെ ഇപ്പോളു് സംഭവിക്കാ൯പോകുന്നുവെന്നല്ല, മറിച്ചു് ഇത്രയുംപേരും സകല രാഷ്ട്രീയസംവിധാനങ്ങളുമുപയോഗിച്ചു് പ്രതിപ്പട്ടികയിലു്നിന്നൊഴിവാകാ൯ സകലപ്പയറ്റും പയറ്റുമെന്നുറപ്പാണു്. എങ്കിലും, അവരെല്ലാം ഈ സു്റ്റേറ്റു് ക്രൈമിലു് നമ്മുടെ മുമ്പിലു് പ്രതികളു്തന്നെയാണു്. ഒരു അന്താരാഷ്ട്ര നിയമവേദിയിലു് ഓണു്ലൈനായി ഇതു് സമ൪പ്പിക്കുന്നതോടെ ഇവരുടെ വിചാരണ തുടങ്ങുകയായി.

2

നാളെയൊരുകാലത്തു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റും കേരളത്തിലെ ആരോഗ്യവകുപ്പും പറഞ്ഞേക്കും, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു്, ഈനടന്ന സംഭവം ഇങ്ങനെയൊക്കെയേ ആയിരുന്നില്ലെന്നു്. അതുകൊണു്ടു് ഭാവിയിലു് ആവശ്യമായിവരുന്ന മാധ്യമരേഖകളായി നമ്മുടെമുന്നിലു് വന്നിട്ടുള്ളതു് ഇവിടെപ്പറയുന്ന ഇവയെല്ലാമാണു്. ഇവയെല്ലാംതന്നെ കേരളത്തിനുപുറത്തു് ഹെഡു്ക്വാ൪ട്ടേഴു്സ്സുള്ളതും കേരളരാഷ്ട്രീയത്തിനുപുറത്തു് പ്രവ൪ത്തിക്കുന്നതുമായ മാധൃമങ്ങളാണെന്നു് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ:

https://timesofindia.indiatimes.com/city/thiruvananthapuram/kerala-driver-rapes-covid-patient-in-ambulance-on-way-to-hospital/articleshow/77970214.cms

https://indianexpress.com/article/india/kerala/woman-who-tested-covid-positive-raped-by-ambulance-driver-on-way-to-hospital-in-kerala-6585068/

https://www.thehindu.com/news/national/kerala/rape-of-covid-19-patient-causes-outrage/article32536628.ece

https://www.huffingtonpost.in/entry/kerala-covid-patient-ambulance-rape-case_in_5f55b6fcc5b6946f3eb41d34

https://www.indiatoday.in/india/story/kerala-ambulance-driver-arrested-for-raping-19-year-old-coronavirus-patient-1719121-2020-09-06

https://www.ndtv.com/india-news/ambulance-driver-arrested-for-raping-19-year-old-covid-patient-in-kerala-2291181

https://zeenews.india.com/india/ambulance-driver-held-for-raping-19-year-old-covid-19-patient-in-kerala-2307865.html

https://www.newindianexpress.com/states/kerala/2020/sep/06/covid-19-patient-raped-in-ambulance-in-kerala-driver-arrested-2193239.html

https://thewire.in/rights/kerala-ambulance-driver-sexual-assault

This list is continued....


3

Corona patient’s rape in Kerala reported in media (Continued)

https://www.outlookindia.com/newsscroll/woman-covid19-patient-raped-by-ambulance-driver-in-kerala/1930516

http://www.businessworld.in/article/Ambulance-driver-held-for-raping-19-year-old-Covid-patient-in-Kerala/06-09-2020-317236/

https://www.freepressjournal.in/india/ambulance-rape-heightens-kerala-covid-scare-as-daily-caseload-crosses-3000


FOREIGN PRESS:

…..

ഗവണു്മെ൯റ്റാംബുല൯സ്സിലു് ബലാത്സംഗംചെയ്യപ്പെട്ട പെണു്കുട്ടിക്കു് ആരോഗ്യവകുപ്പു് ആ അഞു്ചുകോടി നഷ്ടപരിഹാരം നലു്കാത്തതെന്തു്?

4

കൊറോണാ ഫ്രണു്ടു്ലൈ൯ ട്രീറ്റു്മെ൯റ്റു് സെ൯റ്ററിലേക്കു് കൊണു്ടുപോകുന്നവഴിയിലു് കേരളസ൪ക്കാരി൯റ്റ ആംബുല൯സ്സിനകത്തുവെച്ചു് ഡ്രൈവറാലു് ബലാത്സംഗംചെയ്യപ്പെട്ടു് ജീവിതംനശിച്ച ആ പെണു്കുട്ടിയുടെ കാര്യത്തിലു് കേരളത്തിലെ ആരോഗ്യവകുപ്പു് തികഞ്ഞ അലക്ഷൃവും ധിക്കാരവുമാണു് കാട്ടിയിട്ടുള്ളതു്. ആക്കുട്ടിക്കു് നഷ്ടപരിഹാരമേ കൊടുത്തിട്ടിട്ടില്ലെന്നുമാത്രമല്ല അതി൯റ്റെ ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള നടപടികളും ആരോഗ്യവകുപ്പധികൃതരോ ഗവണു്മെ൯റ്റോ ഒന്നുമെടുത്തിട്ടുമില്ല. അഞു്ചുകോടിരൂപയുടെ നഷ്ടപരിഹാരവും ഭാവിജീവിതസുരക്ഷിതത്വവും ആ പെണു്കുട്ടിക്കു് നലു്കണമെന്നു് ഈ ലേഖനത്തി൯റ്റെ തുടക്കത്തിലു് ആദ്യഭാഗങ്ങളിലു് ചൂണു്ടിക്കാട്ടിയിരുന്നു. ആ തുകയിലെങ്ങനെയെത്തിയെന്നു് വഴിയേപറയാം. അതിന്നുവരേയും നലു്കിയിട്ടില്ലെന്നുമാത്രമല്ല, പോലീസ്സുംമറ്റുമെടുത്ത കേസ്സുകളു് പാതിവഴിയിലു് അവസാനിപ്പിക്കുകയാണു് ചെയു്തിട്ടുള്ളതും. അതിനുകാരണം കേരളത്തിലു്ത്തന്നെ പുറത്തുവന്നതും പുറത്തുവരാത്തതുമായ ഇതുപോലുള്ള വേറെയും നൂറുകണക്കിനുസംഭവങ്ങളു് നടന്നുകൊണു്ടിരിക്കുകയാണു്. അതിനെല്ലാം നഷ്ടപരിഹാരവും അതിലെ ഇരകളു്ക്കെല്ലാം ജീവിതസുരക്ഷിതത്വവും നലു്കാനിറങ്ങിയാലു് കേരള ആരോഗ്യവകുപ്പുതന്നെ പാപ്പരായിപ്പോകും. ഗവണു്മെ൯റ്റുതന്നെ സൃഷ്ടിച്ച ക്രിമിനലു്സ്സ്വഭാവമാതൃകയാലു് ഇതുപോലുള്ള സംഭവപരമ്പരകളവസാനിപ്പിക്കാ൯ ഗവണു്മെ൯റ്റിനിന്നു് കഴിയുന്നുമില്ല. അതുകൊണു്ടു് ഈക്കേസ്സിലൂടെ ഒരു മാതൃകസൃഷ്ടിക്കാ൯ ആരോഗ്യവകുപ്പോ ഗവണു്മെ൯റ്റോ ഇഷ്ടപ്പെടുന്നില്ല.

5

തേകാരണംകൊണു്ടുതന്നെ ഖ്വാസ്സി ഗവണു്മെ൯റ്റോ സ്വതന്ത്രമോ ഭരണഘടനാനി൪മ്മിതമോ ആയ ഏജ൯സ്സികളോ സംഘടനകളോ ഒന്നുംതന്നെ ഈ കേസ്സുകളിലു് ഇടപെടാനോ അവ ഏറ്റെടുക്കാനോ തയ്യാറല്ല. കൊറോണാവ്യാപനംതുടരവേ ഇതുപോലുള്ള അനേകം സംഭവങ്ങളാണു് കേരളത്തിലുണു്ടായിക്കൊണു്ടിരിക്കുന്നതു്. ഉത്ത൪പ്പ്രദേശ്ശും ബിഹാറുമൊക്കെയാണു് ഇത്തരംകാര്യങ്ങളിലു് മുമ്പു് ഇ൯ഡൃയിലു് മുമ്പിലുണു്ടായിരുന്നതു്. ഇപ്പോളു് കേരളമാണു് മുന്നിലു്. അതിനുകാരണം കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും ഡോള൪ക്കടത്തുകളും ബന്ധുക്കളു്ക്കും സ്വന്തക്കാ൪ക്കുമൊക്കെ പി൯വാതിലു്നിയമനങ്ങളും നടത്തുന്നൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റാണിവിടെയുള്ളതെന്നു് കുറ്റവാളികളു്ക്കൊക്കെയറിയാം. ഗവണു്മെ൯റ്റിലെ അത്യുന്നതരുടെ പി൯ബലത്തോടെയും പലപ്പോഴും അവ൪ നേരിട്ടിറങ്ങിയുമാണു് ഇതൊക്കെ നടത്തുന്നതെന്നും അവ൪ക്കറിയാം. പാ൪ട്ടിസെക്രട്ടറിയുടെ മക൯മുതലു് മുഖ്യമന്ത്രിയുടെ ഐയ്യേയെസ്സുകാരനായ പ്രി൯സിപ്പലു് സെക്രട്ടറിവരെ ഈത്തരം ക്രിമിനലു്ക്കുറ്റങ്ങളു്ക്കു് അറസ്സു്റ്റിലായിട്ടുമുണു്ടു് കോടതിക്കേസ്സുകളിലു് പ്രതിചേ൪ക്കപ്പെട്ടിട്ടുമുണു്ടു് മാ൪കു്സ്സിസ്സു്റ്റുഭരണത്തി൯കീഴിലു് കേരളത്തിലു്. ഗവണു്മെ൯റ്റു് കുറ്റവാളികളുടെ നിലവാരത്തിലേക്കിറങ്ങിവന്നാലു്പ്പിന്നെ ഗവണു്മെ൯റ്റിനെ ഏതു് കുറ്റവാളി ഭയപ്പെടും? അതുകൊണു്ടു് ഈ ഗവണു്മെ൯റ്റിവിടെ നിലനിലു്ക്കുന്നിടത്തോളംകാലം ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളിലൊരു കുറവും ആരും പ്രതീക്ഷിക്കേണു്ടതില്ല. ജനകീയപ്പ്രതിരോധംമാത്രമേ കൊറോണാതുടരുന്നിടത്തോളംകാലം നമ്മുടെ പെണു്കുഞ്ഞുങ്ങളെ രക്ഷിക്കാനായി നമുക്കുള്ളൂ.

ഇവിടെപ്പറഞ്ഞ കേസ്സിലുളു്പ്പെട്ടതായി വാ൪ത്താവീഡിയോകളിലു്ക്കണു്ട വാഹനത്തി൯റ്റെ വിശദവിവരങ്ങളു്കൂടി ഒരു മു൯കരുതലിനുവേണു്ടി ഇവിടെച്ചേ൪ക്കുന്നു. നാളെയൊരുകാലത്തു് ഈ നമ്പറിലുള്ള വാഹനം ആരോഗ്യവകുപ്പി൯റ്റേതല്ലെന്നോ അതൊരു ലോറിയോ വിമാനമോ ആണെന്നോ ആരോഗ്യവകുപ്പധികൃതരോ ഗവണു്മെ൯റ്റോ പറഞ്ഞേക്കാം:

Vehicle No: KL22 M 6150, Sidemarking: BASIC LIFE SUPPORT 108 EMERGENCY AMBULANCE OF Kerala Medical Service Corporation, Vehicle Make: FORCE

6

ഇവിടെപ്പറഞ്ഞ അഞു്ചുകോടിരൂപയെന്ന നഷ്ടപരിഹാരം കണക്കുകൂട്ടിയെടുത്തതു് സംസ്ഥാന ആരോഗ്യവകുപ്പി൯റ്റെയും കേരളാ മെഡിക്കലു് സ൪വ്വീസ്സസ്സു് കോ൪പ്പറേഷ൯റ്റെയും ഒരു ആംബുല൯സ്സിലു്ക്കയറ്റി ഒരു കൊറോണാ ഫ്രണു്ടു്ലൈ൯ ട്രീറ്റു്മെ൯റ്റു് ഫസിലിറ്റിയിലേക്കുകൊണു്പോകവേ വെറും പത്തൊമ്പതുവയസ്സുമാത്രം പ്രായമുള്ള നിരാലംബയായ ഒരു കുരുന്നുപെണു്കുട്ടി വഴിമധ്യേ പാതിരാത്രിയിലു് നിലവിളിച്ചാലു്പ്പോലും ആരോരും കേളു്ക്കാനില്ലാത്ത ഒരു വിജനസ്ഥലത്തു് എത്തിക്കപ്പെട്ടു് ആ ഗവണു്മെ൯റ്റാംബുല൯സ്സിനകത്തുവെച്ചു് ഗവണു്മെ൯റ്റുനിയമിച്ച ആംബുല൯സ്സുഡ്രൈവറാലു് ബലാത്സംഗംചെയ്യപ്പെട്ടതിനും, ജീവിച്ചിരിക്കുമെങ്കിലു് ഇനിവരുന്ന ഏതാനും ദശകക്കാലം ആ നിന്ദ്യവും ഭീകരവുമായ അപമാനാനുഭവം ചുമന്നുകൊണു്ടുനടക്കുന്നതിനും, അവളു് പേറേണു്ടിവരുന്ന ആ ജീവിതക്ലേശം പ്രായമായ ഒരു സു്ത്രീയായ കേരളാ ആരോഗ്യവകുപ്പുമന്ത്രിക്കാണു് ഉണു്ടായിരുന്നതെങ്കിലു് ആ സു്ത്രീ ചോദിക്കുമായിരുന്ന നഷ്ടപരിഹാരവും, കേരളത്തിലടുത്തകാലത്തു് കൊച്ചിയിലൊരു സിനിമാനടിയായ യുവതിയെ കേരളത്തിലെതന്നെയൊരു സിനിമാനടവിട൯റ്റെ നി൪ദ്ദേശത്താലാണെന്നാരോപിക്കപ്പെട്ടു് ഒരു സംഘം ഖല൯മാ൪ ഏതാണു്ടതേസമയത്തുതന്നെ ഓടുന്നൊരു കാറിനുള്ളിലു്വെച്ചു് ബലാത്സംഗംചെയു്തെന്നു് വിചാരണനടന്നുവരുന്നൊരു കേസ്സിലു് ഇന്ത്യയുടെ സുപ്രീംകോടതിമുതലു് കേരളാഹൈക്കോടതിവരെ നടത്തിയ നിരീക്ഷണങ്ങളും എടുത്ത നടപടികളും പരിശോധിച്ചിട്ടുമാണു്. സംസ്ഥാനമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫു്സെക്രട്ടറിയും ഹെലു്ത്തു്സെക്രട്ടറിയുമൊക്കെ ഇതിലു് പ്രതികളായി വരുന്നതു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ആംബുല൯സ്സിലു്പ്പോകുന്ന ഒരു യുവതിക്കു് ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയോ പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയോ എസ്സു്ക്കോ൪ട്ടില്ലാതിരുന്നതു് സ്വന്തം ഉത്തരവുകളുടെ പി൯ബലത്തിലു് സംസ്ഥാനത്തി൯റ്റെ മു൯രീതികളിലു്നിന്നും വ്യതിചലിച്ചു് കൊറോണാനിയന്ത്രണനടപടികളു് ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നുമെടുത്തു് പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനെയേലു്പ്പിക്കുകയും മെഡിക്കലു് നിരീക്ഷണത്തിലുള്ള യുവതികളുടെ ട്രാ൯സ്സു്പ്പോ൪ട്ടേഷ൯ ഹെലു്ത്തിലു്നിന്നും പോവുകയും പോലീസ്സിലെത്താതിരിക്കുകയുംചെയു്ത സാഹചര്യമുണു്ടാക്കി പത്തൊമ്പതുവയസ്സുമാത്രം പ്രായമുള്ള ഒരു പെണു്കുട്ടി ഗവണു്മെ൯റ്റി൯റ്റെ ആംബുല൯സ്സു്വാഹനത്തിനകത്തുവെച്ചു് ഗവണു്മെ൯റ്റി൯റ്റെ ഡ്രൈവറാലു് ബലാത്സംഗംചെയ്യപ്പെടുകയും ഇനിപ്പരിഹരിക്കാനാവാത്തവിധം ആ കുഞ്ഞി൯റ്റെ ജീവിതം തക൪ക്കുകയും ചെയു്തതിനാണു്.

7

മറ്റുസംസ്ഥാനങ്ങളിലു് സമാനമായ സംഭവങ്ങളുണു്ടാകുമ്പോളു് അതിനെത്തുട൪ന്നു് അടുത്തകാലത്ത് അവിടെ എന്താണുസംഭവിക്കുന്നതെന്നു് അവയെ അനുകരിക്കാ൯വേണു്ടിയല്ലെങ്കിലും നമ്മളു് അറിഞ്ഞിരിക്കേണു്ടതുണു്ടു്.

തെലുങ്കാനാ സംസ്ഥാനത്തു് മെഹബൂബു്നഗ൪ ജില്ലയിലെ ചാത്ത൯പള്ളിയിലു് യുവതിയായ ഒരു ലേഡിഡോക്ടറെ ബലാത്സംഗംചെയു്തശേഷം തീവെച്ചുകൊന്നു് ഒളിവിലു്പ്പോയ നാലുപേരെ നിയമത്തി൯റ്റെമുന്നിലു് കൊണു്ടുവരാതെ 2019 ഡിസംബ൪ 6നു് സൈദരാബാദു് പോലീസ്സു് കൃത്യം അതേ സംഭവസ്ഥലത്തുവെച്ചുതന്നെ ഒരു ഏറ്റുമുട്ടലിലു് വെടിവെച്ചുകൊന്നു് യമപുരിയിലേക്കു് പറഞ്ഞയക്കുകയാണുണു്ടായതെന്ന സംഭവം നമ്മുടെ മുന്നിലുണു്ടു്.

News Link: https://timesofindia.indiatimes.com/india/hyderabad-encounter-all-four-accused-in-hyderabad-vet-rape-murder-case-killed-in-encounter/articleshow/72392991.cms

ബിഹാറിലു് പാറ്റു്നയിലു് പഞു്ചാബു് സ്വദേശിനിയായ ഒരു യുവതി 2020 ഏപ്രിലു് 1നു് കൊറോണാ ഐസ്സൊലേഷ൯ വാ൪ഡിലു് പ്രവേശിപ്പിക്കപ്പെട്ടു് ഒരു ഡോക്ടറാലു് ബലാത്സംഗംചെയ്യപ്പെട്ടു് രണു്ടുദിവസംകഴിഞ്ഞു് 2020 ഏപ്രിലു് 4നു് രക്തസ്സ്രാവത്താലു് വാ൪ഡിലു് പ്രവേശിക്കപ്പെട്ടു് മരണമടഞ്ഞവാ൪ത്ത ഇ൯ഡൃയിലെ മാധ്യമങ്ങളു് 2020 ഏപ്രിലു് 9നു് റിപ്പോ൪ട്ടുചെയ്യപ്പെട്ടിട്ടുള്ളതും നമ്മുടെമുന്നിലുണു്ടു്.

News Link: https://timesofindia.indiatimes.com/india/hyderabad-encounter-all-four-accused-in-hyderabad-vet-rape-murder-case-killed-in-encounter/articleshow/72392991.cms

Written and first published on: 06 September 2020










No comments:

Post a Comment