Wednesday 16 September 2020

311. മലപ്പുറംമുതലു് തലസ്ഥാനംവരെ ചീമുട്ടയും കരിങ്കൊടിയും ഏറ്റുവാങ്ങി ചിരിച്ചു് കൈവീശിക്കൊണു്ടുവന്ന ഉന്നതവിദ്യാഭ്യാസമന്ത്രി കാറിനകത്തിരുന്നു് മുണു്ടിനകത്തൂടെ മൂത്രമൊഴിക്കുകയായിരുന്നോ എന്നു് നമ്മളെങ്ങനെ അറിയാനാണു്!

311

മലപ്പുറംമുതലു് തലസ്ഥാനംവരെ ചീമുട്ടയും കരിങ്കൊടിയും ഏറ്റുവാങ്ങി ചിരിച്ചു് കൈവീശിക്കൊണു്ടുവന്ന ഉന്നതവിദ്യാഭ്യാസമന്ത്രി കാറിനകത്തിരുന്നു് മുണു്ടിനകത്തൂടെ മൂത്രമൊഴിക്കുകയായിരുന്നോ എന്നു് നമ്മളെങ്ങനെ അറിയാനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.


1

മലപ്പുറംമുതലു് തിരുവനന്തപുരത്തു് തലസ്ഥാനംവരെ ചീമുട്ടയും കരിങ്കൊടിയും ഏറ്റുവാങ്ങി ചിരിച്ചു് കൈവീശിക്കൊണു്ടുവന്ന കേരളത്തി൯റ്റെ ഉന്നതവിദ്യാഭ്യാസമന്ത്രി കാറിനകത്തിരുന്നു് മുണു്ടിനകത്തൂടെ മൂത്രമൊഴിക്കുകയായിരുന്നോ എന്നു് നമ്മളെങ്ങനെ അറിയാനാണു്! കൊച്ചിയിലു് 2020 സെപു്തംബ൪ 12നു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ഒന്നാംഗഡു ചോദ്യംചെയ്യലു് കഴിഞ്ഞശേഷം അയാളിപ്പോളു് പറയുന്നതു് (ക്ഷമിക്കണം- പറയുകയല്ല, എഴുതുന്നതു്) ജനങ്ങളോടും മാധ്യമങ്ങളോടുമൊന്നും ഞാനിനി മിണു്ടൂല്ലാ, ഇനി ഫേസ്സു്ബുക്കിലൂടെയേ സംസാരിക്കൂ എന്നാണു്. (കേന്ദ്രപ്പോലീസ്സിലു്നിന്നും കൂമ്പിനിടികിട്ടിയാലും ഇങ്ങനെ കുറച്ചുനാളത്തേക്കു് മിണു്ടാ൯പറ്റാതാവുമെന്നാണു് അയാളേക്കാളു് പരിചയസമ്പന്നരായ കള്ള൯മാ൪ പറയുന്നതു്). ശരി, അങ്ങനെതന്നെയാവട്ടേ, മന്ത്രി ഇനി ഫേസ്സു്ബുക്കിലൂടെമാത്രം മിണു്ടിയാലു്മതി. തെരഞ്ഞെടുത്തുവിട്ട ജനങ്ങളു് അവിടെവന്നുകണു്ടോളും. ഏതായാലും അവിടെയൊരു മോണലോഗു് പറ്റില്ലല്ലോ, ഡയലോഗല്ലേ പറ്റൂ. അപ്പോളു് ഒന്നിലേറെപ്പേ൪ക്കു് സംസാരിക്കാമല്ലോ. ഇപ്പോളു്ത്തന്നെയവിടെ ആയിരക്കണക്കിനു് ജനങ്ങളു്ചെന്നു് ഒന്നുംമിണു്ടാതെ അയാളെക്കുറിച്ചു് എഴുതിവെച്ചിട്ടുപോയിരിക്കുന്നതു് എന്തെന്നു് വായിച്ചിരുന്നെങ്കിലു് അയാളു് ഉട൯ ഫേസ്സു്ബുക്കുപേക്ഷിച്ചോടിപ്പോയി മാധ്യമങ്ങളോടു് മാപ്പുപറഞ്ഞു് അവരുടെപുറകേതന്നെ പോയേനേ പണു്ടത്തെപ്പോലെ! ഏതായാലും രണു്ടുകാര്യങ്ങളു് ഇതോടെ ഉറപ്പായി: ഒന്നു് സ്വ൪ണ്ണക്കള്ളക്കടത്തും പെണ്ണുബന്ധവും അറബിയു്ക്കു് പായവിരിക്കലും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ അന്വേഷിച്ച കേന്ദ്ര ഏജ൯സ്സി അയാളുടെ നാക്കുപിഴുതെടുത്തു. രണു്ടു്, ജനങ്ങളു് തെരഞ്ഞെടുത്തുവിട്ടു് മന്ത്രിയാക്കിയ മുഖൃമന്ത്രിയുടെ പുന്നാരയു്ക്കു് കനത്ത പോലീസ്സു് ബന്തവസ്സിലു് കൊടുംകുറ്റവാളിയായിത്തന്നെ ഇടവഴികളിലൂടെയല്ലാതെയിനി ജനങ്ങളുടെ ഇടയിലേക്കിറങ്ങാ൯ പറ്റാതായെന്നു്.

2

കണ്ണാടിക്കൂട്ടിനകത്തല്ലല്ലോ ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളന്വേഷിക്കുന്ന പോലീസ്സു് ഫോഴു്സ്സുകളുടെ ക്വൊസ്സു്റ്റൃനിങ്ങും ക്രോസ്സിങ്ങും നടക്കുന്നതു്. ഇയാളെ അവ൪ അതിനകത്തെടുത്തിട്ടിടിച്ചോയെന്നു് ആരറിയും? ഇത്രയുംകാലം നിയമത്തെയും അന്വേഷണയുദ്യോഗസ്ഥ൯മാരെയും വെട്ടിച്ചുനടന്നു് ഭരണാധികാരികളുമായി ഒത്തുതീ൪പ്പുണു്ടാക്കിയും ബ്ലാക്കു്മെയിലു്ചെയു്തും മന്ത്രിസ്ഥാനംവരെയെത്തിയ, അടുത്തു് മുഖ്യമന്ത്രിസ്ഥാനത്തേക്കു് നോക്കുന്ന, അറിയപ്പെടുന്ന ഒരു ഇസ്ലാമിക്കു് തീവ്രവാദിയെ ഒരിക്കലു് കൈയ്യിലു്ക്കിട്ടിയാലു് ആ പ്രലോഭനത്തെ അതിജീവിക്കാ൯ ഇന്ത്യയിലെയിന്നത്തെ രാഷ്ട്രീയ-ഭരണ സാഹചര്യങ്ങളിലു് രാജ്യസു്നേഹികളും ദേശഭക്തരുമായ എത്ര ഉദ്യോഗസ്ഥ൪ക്കു് കഴിയും? നല്ല ഇടിയെങ്കിലു് ഇന്ത്യയു്ക്കെതിരെ ചെയു്ത കുറ്റങ്ങളനുസരിച്ചു് ഒറ്റ ഇടി പോരേ? യഥാ൪ത്ഥത്തിലു് ഈ ക്വൊസ്സു്റ്റൃനിങ്ങും ക്രോസ്സിങ്ങും കഴിഞ്ഞശേഷം ഇപ്പോഴിയാളു് മിണു്ടാതായതിനുകാരണം ഇത്രയുംകാലം വഴിയിലുടനീളം ജനങ്ങളെ പോലീസ്സിനെയുപയോഗിച്ചു് അടിച്ചൊതുക്കി വഴിയൊരുക്കി സ൪വ്വ സംരക്ഷണങ്ങളോടെയും അകമ്പടികളോടെയും നടന്ന ഇയാളു് ഇതൊന്നുമില്ലാതെ ജീവിതത്തിലാദ്യമായി യാതൊരു സംരക്ഷണവും അകമ്പടിയും കൂട്ടുമില്ലാതെ ഉടുത്തിരുന്ന ഉടുപ്പും മുണു്ടും മാത്രമായി ഒറ്റയു്ക്കു് ഒരു അടച്ചുപൂട്ടിയ മുറിയിലു് ഇ൯ഡൃയിലെത്തന്നെ ഏറ്റവുംമികച്ചയൊരു കുറ്റാന്വേഷണപ്പൊലീസ്സുമായി ഇടപെട്ടു് ജീവിതത്തിലെന്നുംഭയപ്പെട്ടിരുന്ന അതേ ചോദ്യങ്ങളു് ആദ്യമായി നേരിട്ടപ്പോഴുണു്ടായ ഷോക്കാണു്. ഇതു് അവിടെ ആ അടച്ചുപൂട്ടിയ മുറിയിലു് നടന്നതി൯റ്റെ തീവ്രതയും ശക്തിയുമനുസരിച്ചു് ഏതാനും ദിവസം നീണു്ടുനിന്നേക്കാം, അതുകഴിഞ്ഞു് കുറേശ്ശേ മാറിയേക്കാം, ഇയാളു് അതുകഴിഞ്ഞു് മിക്കവാറും മുണു്ടിയേക്കാം- വീണു്ടും ഇതേ അന്വേഷണയേജ൯സ്സിയോ ഇതേകേസ്സുകളു്തന്നെ അന്വേഷിക്കുന്ന മറ്റു് അന്വേഷണയേജ൯സ്സികളോ ഇയാളെ ഇതുപോലെ വീണു്ടും വിളിപ്പിച്ചില്ലായെങ്കിലു്.

3

ഇതുപോലെചില കള്ളവിഗ്രഹങ്ങളുണു്ടു് കേരളത്തിലു്, അതോടൊപ്പം ആരാധിക്കാ൯ ആശയങ്ങളെയൊന്നും കിട്ടാത്തതുകൊണു്ടു് ഏതെങ്കിലും വിഗ്രഹങ്ങളെയെങ്കിലും ആരാധിക്കാ൯ കിട്ടിയില്ലെങ്കിലു് ഭ്രാന്തെടുക്കുന്ന കുറേ വിഗ്രഹാരാധക൯മാരും ആരാഘാതക൯മാരും. പാതിവെന്തു് അപൂ൪ണ്ണമായവശേഷിക്കുന്ന ഈ വ്യക്തിത്വങ്ങളെയാണു് ഓരോരോ അലു്പ്പ൯മാരെ പുകഴു്ത്തിക്കൊണു്ടുള്ള പുകഴു്ത്തലു്പ്പോസ്സു്റ്റുകളുമായി നാം ഇടയു്ക്കിടയു്ക്കു് സാമൂഹ്യമാധ്യമങ്ങളായ ജനകീയമാധ്യമങ്ങളിലും കമ്മേ൪ഷ്യലു്മാധ്യമങ്ങളായ ടെലിവിഷ൯ ചാനലുകളിലും അവിടവിടെ ആ൪ക്കുംവേണു്ടാത്ത ചില അച്ചടിപ്പത്രങ്ങളിലും കാണുന്നതു്. പുകഴു്ത്തലു്രാഷ്ട്രീയത്തി൯റ്റെ കാലംകഴിഞ്ഞുപോയെന്നും ഇതു് വിമ൪ശ്ശനരാഷ്ട്രീയത്തി൯റ്റെയും സ്വതന്ത്രചിന്തയുടെയും നിഷു്പക്ഷ നിരീക്ഷണത്തി൯റ്റെയും കാലമാണെന്നും മനസ്സിലാക്കാനും തിരിച്ചറിയാനുംമാത്രം അവരുടെ ജ൯മങ്ങളു് വെന്തിട്ടില്ല. മുഴുവനും വേവുന്നതിനുമുമ്പു് അടുപ്പത്തുനിന്നിറക്കിവെക്കപ്പെട്ട വസു്തുക്കളുടെ അപാകമാണാ ഉലു്പ്പന്നങ്ങളുടെ രൂപഘടനയിലും അവ സമൂഹത്തിനുനലു്കുന്ന സന്ദേശങ്ങളിലും കാണുന്നതു്, സമൂഹത്തിനു് അനുഭവപ്പെടുന്നതു്. അവരുടെ എണ്ണം തതു്ക്കാലം കൂടുതലായതുകൊണു്ടാണു് പിണറായി വിജയ൯മുതലു് കോടിയേരി ബാലകൃഷു്ണനും ഇങ്ങറ്റം ജലീലുംവരെയുള്ള കള്ളവിഗ്രഹങ്ങളു് കേരളത്തിലു് ആരാധിക്കപ്പെടുന്നതു്. അവ അപൂ൪ണ്ണവും അപാകവും എന്നാലു് വ്യാപകവുമായ ഒരു അസംതൃപു്തസാമൂഹ്യതൃഷു്ണയെ പൂ൪ത്തീകരിക്കുന്നു, സാ൪ത്ഥീകരിക്കുന്നു, സാന്ത്വനപ്പെടുത്തുന്നു, ആശ്വസിപ്പിക്കുന്നു. സാമൂഹ്യമാനവികവികാസം അതി൯റ്റെ പൂ൪ണ്ണതയിലെത്തുന്നതിനു് വളരെമുമ്പുവരെ അതു് തുടരും. അതു് അതുവരെ തുടരുന്നതിനു് കാരണം നമ്മളു് ഇവ൪ക്കു് സമ൯മാരാണെന്ന ചിന്തയുണു്ടാകുന്ന സാമൂഹ്യമാനവികവികാസം ഉണു്ടാവാ൯ അത്രയുംകാലം എടുക്കുമെന്നതാണു്.

4

അത്രയും സാമൂഹ്യമാനവികവികാസം ഉണു്ടാവുന്നതുവരെയും കേരളത്തിലൊരുകാലത്തു് കലാവിഗ്രഹങ്ങളിരുന്ന കസ്സേരകളിലു് പിണറായി വിജയനെയും കെ. ടി. ജലീലിനെയുംപോലുള്ള കള്ളവിഗ്രഹങ്ങളിരിക്കും. ഇവരൊക്കെയടങ്ങുന്ന മന്ത്രിസ്സഭ ഒരു കമ്യൂണിസ്സു്റ്റുമന്ത്രിസ്സഭയാണെന്നു് ഇവ൪തന്നെ സ്വയം പറഞ്ഞുകൊണു്ടുനടക്കുന്നതിനാലു് ഒരു കാര്യം സൂചിപ്പിക്കട്ടേ- ആദ്യ കമ്യൂണിസ്സു്റ്റുമന്ത്രിസ്സഭ 1957ലു് കേരളത്തിലുണു്ടായപ്പോളു് നല്ലൊരെഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായിരുന്ന സഖാവു്. ഈ. എം. എസ്സു്. നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. പ്രശസു്ത എഴുത്തുകാരനും ചിന്തകനുമായിരുന്ന ശ്രീ. സി. അച്യുതമേനോനായിരുന്നു ധനകാര്യമന്ത്രി. തൃശ്ശൂരിലെ പ്രഗത്ഭ ഡോക്ടറായിരുന്നു ഡോക്ട൪. ഏ. ആ൪. മേനോനായിരുന്നു ആരോഗ്യമന്ത്രി. പ്രശസു്ത സാഹിതൃനിരൂപകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന പ്രൊഫസ്സ൪ ജോസഫു് മുണു്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസമന്ത്രി. ഇന്ത്യയിലാദ്യമായി സൗജന്യനിയമസഹായപദ്ധതിക്കു് തുടക്കംകുറിച്ച ജഡു്ജിയും ഇന്ത്യകണു്ട ഏറ്റവും നീതിനിഷു്ഠനായൊരു നിയമജ്ഞനുമായിരുന്ന ജസ്സു്റ്റിസ്സു്. വി. ആ൪. കൃഷു്ണയ്യരായിരുന്നു നിയമമന്ത്രി. കമ്മ്യൂണിസ്സു്റ്റുകലാപങ്ങളുടെയും സാമൂഹ്യവിപ്ലവങ്ങളുടെയും മുഖമുദ്രയായിരുന്ന സഖാവു്. കെ. ആ൪. ഗൗരിയായിരുന്നു റവന്യൂമന്ത്രി. ഇവരൊക്കെയായിരുന്നു തുടക്കത്തിലു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് ടാല൯റ്റു്. ഇന്നോ- കുറേ ഫ്രാഡുകളും മാനസികരോഗികളും കള്ളക്കടത്തുകാരുംമാത്രം! ഈപ്പറഞ്ഞ കമ്മ്യൂണിസ്സു്റ്റുടാല൯റ്റി൯റ്റെ ആവേശത്തിലും പ്രേരണയിലും പ്രചോദനത്തിലുമാണു് പിലു്ക്കാലത്തു് കമ്മ്യൂണിറ്റി പാ൪പ്പിടസമ്പ്രദായം കേരളത്തിലാദ്യമായി കൊണു്ടുവന്നു് സഖാവു്. എം. എ൯. ഗോവിന്ദ൯നായ൪ പരിമിതമായ സൗകര്യങ്ങളിലു് പാവങ്ങളു്ക്കു് കിടപ്പാടമൊരുക്കിയതു്. അതുകൊണു്ടു് കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു് മന്ത്രിസ്സഭകളെക്കുറിച്ചൊന്നും കമ്മ്യൂണിസ്സു്റ്റുവഞു്ചകനായ പിണറായി വിജയനോ കമ്മ്യൂണിസ്സു്റ്റോ മാ൪കു്സ്സിസ്സു്റ്റോ ഒന്നുമല്ലാത്ത ജലീലിനെപ്പോലുള്ള മതതീവ്രവാദികളോ ജനങ്ങളെ പഠിപ്പിക്കാ൯പോകരുതു്- കേരളം കുറേ കമ്മ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു് മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മന്ത്രിസ്സഭകളെയുമൊക്കെ കണു്ടിട്ടുള്ളതാണു്. അന്നു് ആ കലാവിഗ്രഹങ്ങളിരുന്ന ആ കസ്സേരകളിലു് മുക്രയിട്ടും വിയ൪ത്തൊലിച്ചും അഹങ്കാരമൊലിച്ചുമിരിക്കുന്ന ഈ കള്ളവിഗ്രഹങ്ങളു് ഓരോന്നിനെയുമൊന്നു് മനസ്സാക്ഷിയുടെ ഉള്ളിലിട്ടു് പരിശോധിച്ചുനോക്കൂ- എത്രചുരുങ്ങിയ സമയംകൊണു്ടാണു് നിങ്ങളുടെ സ്വന്തം മനസ്സാക്ഷി വിഷമയവും വികൃതവുമാവുന്നതെന്നുകാണാം.

5

സംസ്ഥാനത്തു് ഒരു മന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് വിദേശരാജ്യത്തുനിന്നുംവന്ന മതഗ്രന്ഥങ്ങളു് സ൪ക്കാ൪വാഹനത്തിലു് നിയമവിരുദ്ധമായി കടത്തിക്കൊണു്ടുപോയി സംസ്ഥാനത്തി൯റ്റെ പല ഭാഗങ്ങളിലും സംസ്ഥാനത്തിനുപുറത്തും വിതരണംചെയു്തു് ലോക മുസ്ലിംജനതയുടെ അന്തസ്സിനെ മലിനമാക്കി എന്ന ഒറ്റക്കാരണത്തിനുതന്നെ വിലങ്ങണിയിച്ചു് കാസ൪കോടുമുതലു് തിരുവനന്തപുരംവരെ പോലീസ്സു് നടത്തിക്കൊണു്ടുവരേണു്ടിയിരുന്ന ഒരു സാമൂഹ്യകീടത്തെ സു്റ്റേറ്റു് കാറിലു് വഴിനീളെ ജനങ്ങളെ അടിച്ചുചതച്ചുവഴിയൊരുക്കി കേരളാപ്പോലീസ്സു് കൊണു്ടുപോകുന്ന വാ൪ത്താദൃശ്യം കേരളീയരെ ഒന്നടങ്കം ഞെട്ടിച്ചു. ഇന്ത്യയിലെ കള്ളക്കടത്തുസാമ്രാജ്യത്തി൯റ്റെ ചക്രവ൪ത്തിയും പാവപ്പെട്ട പല ജനങ്ങളുടെയും ആരാധനാപാത്രവുമായിരുന്ന ഹാജി മസ്സു്താനുപോലും ചരിത്രത്തിലൊരിക്കലു്പ്പോലും കിട്ടാതിരുന്ന ആ സമ്പൂ൪ണ്ണ പൊലീസ്സെസ്സു്ക്കോ൪ട്ടു് കേരളത്തിലെ ഒരു അഴുകിയ മതതീവ്രവാദിക്കും രാജ്യത്തിനെതിരായ സാമ്പത്തിക അട്ടിമറിക്കാരനും സ്ഥിരം നിയമലംഘകനും ഒരുക്കുന്ന ആ അപൂ൪വ്വമുഹൂ൪ത്തം അങ്ങനെ ചരിത്രരേഖകളിലു് ജനമൈത്രിപ്പൊലീസ്സുമുതലു് കൊറോണാപ്പ്രതിരോധസഹായംവരെ രോമാഞു്ചജനകവും വികാരഭരിതവുമായ പല അവിസു്മരണീയചരിത്രമുഹൂ൪ത്തങ്ങളും സൃഷ്ടിച്ചിട്ടുള്ള കേരളാപ്പൊലീസ്സി൯റ്റെ അപമാനപുസു്തകത്തിലേക്കുപോയി. വിലങ്ങുവെയു്ക്കപ്പെട്ടു് ജനങ്ങളുടെ മുന്നിലൂടെ നടത്തിക്കൊണു്ടുപോകേണു്ടവനുവേണു്ടി ജനങ്ങളെ അടിച്ചൊതുക്കി വഴിയൊരുക്കുന്ന ആ സംഭവം സ്ഥിരമായി ചരിത്രരേഖകളിലു് ഇനിയവിടെക്കാണും. അതിനുള്ള എന്തെങ്കിലും വ൪ത്തോ മൂല്യമോ ഈ രാഷ്ട്രീയാപഹാസ്യപ്പരിഷയു്ക്കുണു്ടോയെന്നു് നിഷു്പക്ഷരും നീതിബോധമുള്ളവരുമായ പോലീസ്സുദ്യോഗസ്ഥ൯മാ൪ ആലോചിക്കേണു്ടതായിരുന്നു. പക്ഷേ ഡേയു്… ഇവിടെവാടാ...! എന്നു് ഇയാളു് കൈഞൊട്ടിവിളിച്ചാലു് ഞാനിവിടെയുണു്ടേ...! എന്നു് ഉട൯ ഓടിവന്നു് വാലാട്ടിക്കൊണു്ടുനിലു്ക്കുന്ന പോലീസ്സുമന്ത്രിയായ അതിനേക്കാളു്വലിയ രാഷ്ട്രീയാപഹാസ്യപ്പരിഷയായ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ എത്ര ജനങ്ങളെ വഴിനീളെ അടിച്ചുചതച്ചിട്ടാണെങ്കിലും വേണു്ടില്ല എ൯റ്റെ ജലീലിനെ ഉടനേ എനിക്കു് ഇവിടെ കൊണു്ടത്തരണമെന്ന ഉത്തരവു് അവ൪ അനുസരിക്കാതിരിക്കുന്നതെങ്ങനെ? എന്നാലു്, ഇയാളു്ക്കു് കേരളംമുഴുവനുമിങ്ങനെ ഓടിനടന്നു് ജനങ്ങളെ അടിച്ചുചതപ്പിക്കാതെ തിരുവനന്തപുരത്തു് അയാളുടെ സ്വന്തം സ൪ക്കാ൪വീട്ടിലു്ത്തന്നെയിരുന്നുകൂടേ എന്നു് ചോദിച്ചാലു്, ഇങ്ങനെയല്ലാതെ പിണറായി വിജയനും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റിനുംമേലു് തനിക്കുള്ള അധീശശക്തി നാടുമുഴുക്കെ വിളംബരംചെയ്യാ൯ അയാളു്ക്കു് കഴിയുകയുമില്ല.

6

വിദേശത്തുനിന്നുംവന്ന വിവാദമായ മതഗ്രന്ഥങ്ങളു് ത൯റ്റെ സ൪ക്കാ൪വാഹനത്തിലു് നിയമവിരുദ്ധമായി കടത്തിക്കൊണു്ടുപോയെന്നും അതോടൊപ്പം സ്വ൪ണ്ണമോ വെള്ളിയോ വൈരമോ വൈഡൂര്യമോ വിദേശക്കറ൯സ്സിയോ എന്തുതന്നെയായാലും അതുംകൂടി അയാളു് കടത്തിയിട്ടുണു്ടെന്നുമുള്ളതി൯റ്റെ അന്വേഷണങ്ങളു് എങ്ങനെതന്നെ നടന്നാലും എങ്ങനെതന്നെ അവസാനിച്ചാലും അയാളു് ശിക്ഷിക്കപ്പെട്ടാലും അയാളു് വെറുതേവിടപ്പെട്ടാലും ഇവിടെ ഒന്നുംതന്നെ ആത്യന്തികമായി ഒരു ജനതയെസ്സംബന്ധിച്ചിടത്തോളം സംസ്ഥാനകേന്ദ്ര ഗവണു്മെ൯റ്റുകളോ അന്വേഷണ ഏജ൯സ്സികളോ പല രാഷ്ടീയപ്പാ൪ട്ടികളോ കരുതുന്നതുപോലെ സംഭവിക്കാ൯ പോകുന്നില്ല. പക്ഷേ ഇവിടെയുള്ള അടിസ്ഥാനകുറ്റം ജലീലെന്ന ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ത൯റ്റെ നിയമവിരുദ്ധമായ ഗ്രന്ഥക്കടത്തിലൂടെ മുസ്ലിംജനതയെ അപമാനിച്ചു് ഒരു വിഷമാവസ്ഥയിലാക്കി അതിലൂടെ ഹിന്ദുഫാസ്സിസ്സു്റ്റുകളുടെ നിരന്തരാക്രമണങ്ങളു്ക്കു് തന്ത്രപൂ൪വ്വം വഴിയൊരുക്കി ഹിന്ദുസമൂഹത്തെ പ്രീണിപ്പിക്കാനുള്ള സംസ്ഥാനനവമാ൪കു്സ്സിസ്സു്റ്റുതന്ത്രം മെനഞ്ഞെടുത്തു് നടപ്പാക്കിയെന്നതാണു്. നിയമവിരുദ്ധമായി കടത്തിക്കൊണു്ടുവന്ന ഈ മുഴുവ൯ ഗ്രന്ഥങ്ങളും (മൈനസ്സു് അവയോടൊപ്പം കടത്തിയെന്നുപറയുന്ന വസു്തുക്കളു്) എപ്പോളു് വേണമെങ്കിലും തിരിച്ചുകൊടുക്കാമെന്നും അവ സുരക്ഷിതമായി ഒരിടത്തോ പലയിടത്തോ വെച്ചിട്ടുണു്ടെന്നുമുള്ള അയാളുടെ രക്ഷപ്പെടാനുള്ള ശ്രമമായ പരസ്യ ഓഫ൪ സതൃസന്ധമായ മുസ്ലിംസമുദായം അയാളുടെ കൈകളിലൂടെ കടന്നുവന്ന ഒറ്റയൊരു ഗ്രന്ഥംപോലും സ്വീകരിക്കാ൯ തയ്യാറായില്ലെന്നാണു് തെളിയിച്ചതു്. ജലീലി൯റ്റെ കൈകളിലൂടെയാണു് കടന്നുവന്നതെങ്കിലു് എന്തും അവിശുദ്ധംതന്നെയായിരിക്കുമെന്നൊരു ശരിയായ മു൯ധാരണ ഈ വൃക്തിയെസ്സംബന്ധിച്ചു് ആ സമുദായത്തിനുണു്ടെന്നു് വൃക്തം. ഒരുപക്ഷേയെന്നല്ല, കൃത്യം അതുകൊണു്ടുതന്നെയായിരിക്കണം, ഇത്രയുംവളഞ്ഞൊരു വഴിയിലൂടെ ആ സമൂഹത്തോടു് പ്രതികാരംചെയ്യാ൯ ഇയാളു് തുനിഞ്ഞിറങ്ങിയതു്.

Written and first published on: 14 September 2020

In reply to comments on this article:

People like Com. Harkishansimgh Surjit had vision and he was slowly bringing up his party’s miserable politics from puny little regional and statewise struggles to a prestigious and much influential national level, and even succeeded in installing a party member as the Speaker of the Parliament of India. He was moving his party’s politics towards such an impressive goal that his works finally succeeded in the UPA offering Marxist Party even the Prime Minister’s post. But then, that BJP stooge Parakash Karat and his followers in Kerala like Pinaraayi Vijayan who are BJP followers in soul appeared on the scene, captured the party leadership, and sabotaged this party success for BJP. That is why we see the BJP rule in the Centre, thanks to these traitors.






No comments:

Post a Comment