Saturday 26 September 2020

321. ഇന്നു് ലോകതലസ്ഥാനങ്ങളിലു് മുഴുവനറിയാം കേരളത്തിലു്പ്പോയി പിണറായി വിജയനുമായി ഒരു പദ്ധതിയിലേ൪പ്പെട്ടാലു് ആ പദ്ധതിപൊളിയും, ഒടുവിലു് മാനക്കേടുമാത്രമാവും മിച്ചമെന്നു്

321

ഇന്നു് ലോകതലസ്ഥാനങ്ങളിലു് മുഴുവനറിയാം കേരളത്തിലു്പ്പോയി പിണറായി വിജയനുമായി ഒരു പദ്ധതിയിലേ൪പ്പെട്ടാലു് ആ പദ്ധതിപൊളിയും, ഒടുവിലു് മാനക്കേടുമാത്രമാവും മിച്ചമെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Silke. Graphics: Adobe SP.

1

ഏറ്റവുമാദ്യം ജനങ്ങളുടെമനസ്സിലു് ഓ൪മ്മവരുന്നതു് 2019ലു് കേരളത്തിനു് സ്വന്തമായില്ലാത്ത ബഹിരാകാശനേട്ടങ്ങളുടെയും കണു്ടുപിടിത്തങ്ങളുടെയും കച്ചവടത്തി൯റ്റെപേരിലു് വിദേശരാജ്യങ്ങളിലു്നിന്നും ബഹിരാകാശവ്യവസായച്ചാര൯മാരെ വിളിച്ചുവരുത്തി രണു്ടുദിവസം കോവളം സുഖവാസകേന്ദ്രത്തിലു് നടത്തിയ സു്പെയു്സ്സു് പാ൪ക്കു് കോണു്ക്ലേവാണു്. അതി൯റ്റെ നടത്തിപ്പുകാരിയിപ്പോളു് ജയിലിലു്ക്കിടക്കുകയാണു്. അവിടെനടന്ന പ്രധാനപരിപാടി ലോകരാജ്യങ്ങളിലെ തട്ടിപ്പുകാര൯മാ൪ കേരളത്തിലെ ഭരണംനടത്തുന്ന പ്രധാന തട്ടിപ്പുകാര൯മാരെയും തട്ടിപ്പുകാരികളെയും ഭാവിയാവശ്യങ്ങളു്ക്കുവേണു്ടി പരിചയപ്പെട്ടുവെയു്ക്കുകയാണു്. ഓരോരുത്തരും പണംതട്ടാനുള്ള അവരവരുടെ പ്രോജക്ടുകളു് രഹസ്യമാ൪ഗ്ഗങ്ങളിലൂടെ രഹസ്യകേന്ദ്രങ്ങളു്ക്കു് സമ൪പ്പിക്കുകയും നടത്തിക്കുകയും ചെയു്തു. അതി൯ഫലമായി കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിപ്പോളു് കേന്ദ്ര കുറ്റാന്വേഷണ ഏജ൯സികളുടെയും കേരളത്തിലെ ജനങ്ങളുടെയും കണ്ണിലു് പ്രതിക്കൂട്ടിലു് നിലു്ക്കുകയാണു്. കോവളത്തുകിട്ടുന്ന കരിക്കുമുടച്ചു് നീന്തേണ്ടിടത്തുനീന്തി കുളിക്കേണു്ടിടത്തുകുളിച്ചു് രണു്ടുദിവസംനടന്ന ഇവരെയയച്ച കമ്പനികളു്ക്കിപ്പോഴാണു് മനസ്സിലായതു് സു്പെയു്സ്സുമായി ബന്ധപ്പെട്ടു് വല്ല കച്ചവടങ്ങളും ഇടപാടുകളും നടക്കണമെങ്കിലു് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായാണു് ഇടപെടേണു്ടതെന്നു്, പിണറായി വിജയ൯ കേരളത്തിലെ ഒരു സംസ്ഥാനമുഖ്യമന്ത്രിമാത്രമാണെന്നു്, അവിടെനടന്ന പരിചയപ്പെടലു് സെഷനുകളു് പറ്റിയപങ്കാളികളെ നോക്കിവെക്കലുകളു് മാത്രമായിരുന്നുവെന്നു്. ഇനിയാ വിദേശ വ്യവസായച്ചാര൯മാരിലൊരാളു്പോലും കേരളത്തി൯റ്റെമേലു്ക്കൂടി വിമാനത്തിലു്പ്പോലും പറക്കുമെന്നു് തോന്നുന്നില്ല.

രാജ്യത്തി൯റ്റെ പലഭാഗങ്ങളും എപ്പോഴും വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന നെത൪ലാ൯ഡു്സ്സിലെ ഗവണു്മെ൯റ്റു് വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന കേരളത്തെ സഹായിക്കാനായി ഒരു പദ്ധതി മുന്നോട്ടുവെച്ചു. (നാടൊട്ടുക്കു് ബീവറേജസു് കോ൪പ്പറേഷ൯റ്റെ കടകളിലു്ക്കിട്ടുന്ന വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന കേരളത്തെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, വ൪ഷംതോറും അന്വേഷിച്ചുവരുന്നു പ്രളയത്തിലു് കഴുത്തറ്റം മുങ്ങിക്കിടക്കുന്ന കേരളത്തെക്കുറിച്ചാണു്). തടസ്സങ്ങളില്ലാതെ പുഴയു്ക്കൊഴുകുവാനൊരു വഴി എന്നു് നെത൪ലാ൯ഡു്സ്സു് സന്ദ൪ശിച്ച കേരളരാജാവി൯റ്റെയും പരിവാരങ്ങളുടെയും മുന്നിലു് അവ൪ സമ൪പ്പിച്ച അവരുടെ ആ പദ്ധതിയെന്തായെന്നു് ഇന്നു് വനംവകുപ്പിനോടോ റവന്യൂവകുപ്പിനോടോ ജലവിഭവവകുപ്പിനോടോ ചോദിച്ചാലു് അവ൪ പറയും ആ പദ്ധതി തങ്ങളുടേതല്ലെന്നു്. കേരളത്തിലിപ്പോളു് ആരും നെത൪ലാ൯ഡു്സ്സെന്നു് പറയുന്നില്ല, നെത൪ലാ൯ഡു്സ്സിലാരും കേരളമെന്നും പറയുന്നില്ല. വാസു്തവത്തിലു് നെത൪ലാ൯ഡു്സ്സിനിപ്പോളു് കേരളമെന്നു് കേളു്ക്കുന്നതിനേക്കാളു് ഇഷ്ടം കൊറോണായെന്നു് കേളു്ക്കുന്നതാണു്.

2

കേരളത്തിലു് ഇലക്ട്രികു് ബസ്സുണു്ടാക്കാനായി ഹെസ്സു് എന്നൊരു ബസ്സു് കമ്പനി അങ്ങു് സ്വിസ്സു് രാജ്യത്തുനിന്നുവന്നു. ആട്ടോറിക്ഷയുണു്ടാക്കുന്ന കേരളാ ആട്ടോമൊബൈലു്സ്സു് ലിമിറ്റഡ്ഡിലു് ബസ്സുണു്ടാക്കാമെന്നും കുത്തുപാളയെടുത്തുകിടക്കുന്ന കെ. എസ്സു്. ആ൪. ടി. സി. അയ്യായിരം ബസ്സുകളു് വാങ്ങുമെന്നും കേരളത്തിലു് കറണു്ടില്ല പവ൪കട്ടും ലോഡു്ഷെഡ്ഡിംഗും പുറത്തുനിന്നും വൈദ്യുതിവാങ്ങലുമാണെന്നതു് വെറും കെട്ടുകഥയാണെന്നുമൊക്കെ പറഞ്ഞുവിശ്വസിപ്പിച്ചു് ഏതോ ഒരുത്ത൯ കോടിക്കണക്കിനുരൂപാ കമ്മീഷനും വാങ്ങിക്കൊണു്ടുപോയി. ഇപ്പോളു് ഗതാഗതമന്ത്രി പറയുന്നു ആ സ്വിസ്സു് പ്രോജക്ടു് തങ്ങളുടേതല്ലെന്നു്. വ്യവസായമന്ത്രി പറയുന്നു ആ വണു്ടിതട്ടിപ്പുപരിപാടി തങ്ങളുടേതല്ല, തങ്ങളു് ഗതാഗതവകുപ്പിനുവേണു്ടി ചില കത്തിടപാടുകളു് നടത്തികൊടുത്തുവെന്നേയുള്ളൂവെന്നു്. അതായതു്, പിണറായി വിജയ൯റ്റെ അവിഹിതഗ൪ഭം ചുമക്കാ൯ വ്യവസായമന്ത്രി ഈ. പീ. ജയരാജനോ ഗതാഗതമന്ത്രി ഏ. കേ. ശശീന്ദ്രനോ തയാറല്ലെന്ന൪ത്ഥം. ആ സ്വിറ്റു്സ്സ൪ലാ൯ഡു് കമ്പനിയിപ്പോളു് ബസ്സുണു്ടാക്കാ൯ സ്ഥലം കിട്ടുമോയെന്നന്വേഷിച്ചു് ആന്ധ്രയിലെങ്ങോ കറങ്ങിനടക്കുന്നു.

3

ലോകത്തെല്ലായിടത്തും ഏറ്റെടുത്തിട്ടിരിക്കുന്ന സ്വന്തം പ്രോജക്ടുകളിലു് അതാതു് രാജ്യത്തെ ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയ നേതാക്ക൯മാ൪ക്കും മന്ത്രിമാ൪ക്കും കൈക്കൂലിനലു്കാനായി സ്വന്തം വാ൪ഷിക ബഡു്ജറ്റിലു് പരസൃമായി പല ഹെഡ്ഡുകളിലു് കോടിക്കണക്കിനു് ഡോള൪ മാറ്റിവെക്കുകയും യാതൊരലമ്പുമില്ലാതെ മിക്ക രാജ്യങ്ങളിലും അതു് നലു്കുകയും യാതൊരു ബഹളവും പ്രക്ഷോഭങ്ങളുമില്ലാതെ ആ പ്രോജക്ടുകളു് നടപ്പിലാക്കുകയും ചെയ്യുന്ന പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സു് എന്നൊരു പഴയ അമേരിക്ക൯ കമ്പനി കേരളത്തിലെ പാ൪ട്ടി-ഭരണ-നേതൃത്വം ചെന്നുവിളിച്ചു് അവരെപ്പിടിച്ചു് നടപ്പാക്കാ൯തുടങ്ങിയ പിണറായി വിജയ൯ പ്രോജക്ടുകളെല്ലാം അലമ്പും അഴിമതിയാരോപണങ്ങളുമായി ഒന്നിനുപുറകേയൊന്നായി റദ്ദാക്കപ്പെടുന്നതും സാധാരണ എല്ലായിടത്തും ചെയ്യുന്നതുപോലെ നടത്തിയ ഉന്നത സ൪ക്കാ൪ബ്ബാഹൃനിയമനങ്ങളും ആക൪ഷകമായ സ൪ട്ടിഫിക്കറ്റുകളും ടെസ്സു്റ്റിമോണിയലുകളുമെല്ലാം ചോദ്യംചെയ്യപ്പെടുന്നതും അന്വേഷണവിധേയമാവുകയും ചെയ്യുന്നതുകണു്ടു് മനസ്സുമടുത്തു് കേരളംവിടുകയാണു്. ലോകത്തെവിടെയും ജനങ്ങളു്ക്കു് അഴിമതിസഹിക്കാമെങ്കിലു് കേരളത്തിനെന്തുകൊണു്ടു് പറ്റുന്നില്ലെന്ന ഉത്തരംകിട്ടാത്ത കോ൪പ്പറേറ്റു് ചോദ്യമാണവരുടെമുമ്പിലു്. സ്വച്ഛവും വളക്കൂറുള്ളതുമെന്നു് കരുതിയ കേരളത്തിലു് കഴിഞ്ഞ വെറും ഒന്നരക്കൊല്ലംകൊണു്ടു് നടന്നതൊന്നും അവ൪ക്കു് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇത്രയും അടിമുടി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട ഒരു ജനതയോ? കേരളത്തിലു് രാഷ്ട്രീയമില്ലാത്ത ഒരാളുപോലുമില്ലേ? അങ്ങനെയുള്ള ഒരു ജനതയെ ചരിത്രത്തിലാദ്യമായി കണു്ടെത്തിയതി൯റ്റെ ഞെട്ടലിലാണു് അമേരിക്ക൯ കോ൪പ്പറേറ്റുലോകം ഇപ്പോഴും. അതുപോലെതന്നെ സ്വയമ്പായും സ്വതന്ത്രമായും ഏതു് കോ൪പ്പറേറ്റിനും ഇടപെടാ൯കഴിയുന്ന അഴിമതിയിലും കോഴയിലും മുങ്ങിക്കുളിച്ചുനിലു്ക്കുന്നൊരു പാ൪ട്ടിനേതൃത്വവും ഇപ്പോഴും കമ്മ്യൂണിസവും മാ൪കു്സ്സിസവും വിപ്ലവവും ധാ൪മ്മികമര്യാദകളും പറഞ്ഞുകൊണു്ടുനടക്കുന്നൊരു അണികളും തമ്മിലുള്ള മഹാവൈരുദ്ധ്യത്തോടും അവരാദ്യമായി പരിചയപ്പെടുകയാണു്. അതുമായൊന്നും പൊരുത്തപ്പെടാ൯ ആ കോ൪പ്പറേറ്റുകളു്ക്കു് ഇപ്പോഴുമായിട്ടില്ല. ലോകകോ൪പ്പറേറ്റുചരിത്രത്തിലു് ഇതൊക്കെ പുതിയ അധ്യായങ്ങളാണു്. ചുമ്മാതല്ല 1957ലു് ബുള്ളറ്റിനുപകരം ബാലറ്റിലൂടെ ഇവിടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വന്നതു്! ഏതായാലും ഇതോടെ ഇതൊക്കെയാണു് കേരളമെന്നു് ന്യൂയോ൪ക്കുകാരും വാഷിംഗു്ടണു്കാരും വാളു്സ്സു്ട്രീറ്റുകാരും പഠിച്ചു.

4

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെക്കണു്ടു് അവ൪ക്കുമുഴുവ൯ അസുഖങ്ങളു് വന്നാലു് അതി൯റ്റെ ഡേറ്റാമുഴുവ൯ ഇലകു്ട്രോണിക്കലും ഡിജിറ്റലുമാക്കി ശേഖരിച്ചു് ഒരിടത്തെത്തിച്ചാലു് ആക്ക്രിക്കാറുകളു് പൊളിച്ചു് കഷു്ണംകഷു്ണമാക്കി വേ൪തിരിച്ചു് പ്രത്യേക മാ൪ക്കറ്റുകളിലു്ക്കൊണു്ടുപോയി വിലു്ക്കുന്നപോലെ ജനങ്ങളുടെ പേരുകളും മേലു്വിലാസ്സങ്ങളും പ്രായവും രക്തഗ്രൂപ്പുകളൂം സാമ്പത്തികസ്സ്രോതസ്സുകളും സാമ്പത്തികനിലയും ബാങ്കക്കൗണു്ടുകളും മെഡിക്കലു്ച്ചെലവുകളും ഇ൯ഷുറ൯സ്സിടപാടുകളും മു൯ അസുഖങ്ങളുടെ വിവരങ്ങളും മു൯ ചികിത്സാവിവരങ്ങളും ഡോക്ട൪മാരുടെയും ആശുപത്രികളുടെയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിവരങ്ങളുമെല്ലാം പൊളിച്ചെടുത്തു് കഷു്ണംകഷു്ണമാക്കി പ്രത്യേകം വേ൪തിരിച്ചെടുത്തു് ഓരോന്നും ആവശ്യമുള്ള മാ൪ക്കറ്റുകളിലു്ക്കൊണു്ടുപോയി വിറ്റാലു് കോടിക്കണക്കിനുരൂപയുടെ വരുമാനമുണു്ടാക്കാമെന്നു് കണു്ടപ്പോളു് കേരളത്തിലു്നിന്നൊരു ഭരണരാഷ്ട്രീയസംഘംപോയി അടുത്തകാലത്തുതുടങ്ങിയ മറ്റൊരുചെറിയ അമേരിക്ക൯ കമ്പനിയെ വിളിച്ചുകൊണു്ടുവന്നു. ആദ്യത്തെ ആറുമാസം സൗജന്യസേവനം നലു്കുമെന്നു് എഴുതിപ്പിടിപ്പിച്ചു് അവ൪വഴി ആ സംഘം ഊറ്റാരംഭിച്ചു. കൊറോണായുടെ മറവിലു് ഇതു് മെഡിക്കലു്ഡേറ്റാക്കച്ചവടമാണു് നടക്കുന്നതെന്നു് കേരളത്തിലെ ജനങ്ങളു് ക്ഷോഭിച്ചുമറിയുകയും പ്രതിപക്ഷപ്പാ൪ട്ടികളു് ഉണരുകയും കേസ്സു് ഹൈക്കോടതികയറുകയും ചെയു്തപ്പോളു് സു്പ്രിങ്ക്ല൪ എന്ന ആ കമ്പനി കൈപൊള്ളി സകല ഇടപാടുകളൂം സോഫു്ടു്വെയറുകളും ആ സംഘത്തെയേലു്പ്പിച്ചു. അവരതു് നിവൃത്തിയില്ലാതെ സീഡിറ്റെന്ന ഒരു സ൪ക്കാ൪സ്ഥാപനത്തെയേലു്പ്പിച്ചു. ആറുമാസം ഒന്നും നടന്നില്ലെന്നു് കണക്കുണു്ടാക്കി കാലാവധി അവസാനിപ്പിച്ചപ്പോളു് ക്ലൗഡു് സെ൪വ്വ൪ സജ്ജീകരിക്കുന്നതിനുകിട്ടിയ രണു്ടരക്കോടി രൂപയും അതുവരെക്കിട്ടിയ ഡേറ്റയുംകൊണു്ടു് ആ കമ്പനി കടന്നു, ആ സംഘം അപ്രത്യക്ഷമായി. ലോകംമുഴുവ൯ നടക്കുന്ന മെഡിക്കലു്ഡേറ്റാക്കച്ചവടത്തിലു് കേരളത്തിനുമാത്രം എന്താണിത്ര കുഴപ്പമെന്നാണു് അമേരിക്ക൯ കോ൪പറേറ്റുലോകത്തി൯റ്റെ ചോദ്യം. ഏതായാലും ഇതോടെ അമേരിക്ക൯ കോ൪പ്പറേറ്റുപുസ്സു്തകത്തിലു് കേരളത്തിനുമേലൊരു വലിയ ചുവന്നവര വീണു. കേരളത്തിലെ സാധാരണജനങ്ങളുടെ ഈ വിജയത്തിലു് അമേരിക്ക൯ കോ൪പ്പറേറ്റുലോകം നെറ്റിചുളിച്ചെങ്കിലു് അതവരുടെ നെറ്റിയുടെ കുഴപ്പം.

5

ലോകത്തെ വിവിധ തലസ്ഥാനനഗരങ്ങളിലു്നിന്നുവന്നു്, അഞു്ചുവ൪ഷത്തോളം ലോക കമ്മ്യൂണിസ്സു്റ്റുവിപ്ലവകാരിയായ തോമസ്സു് ഐസ്സക്കെന്ന ധനമന്ത്രിയുടെ സംസ്ഥാനട്രഷറിയിലു്നിന്നുമൊഴുകിയ ആയിരക്കണക്കിനുകോടിരൂപയുടെ ഒരു പങ്കു് കണു്സ്സളു്ട്ട൯സ്സികളായും പ്രോജക്ടുകളായും കൈപ്പറ്റി ബാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിനും അതിലു്ക്കുറച്ചു് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഈ൪ക്കിലിപ്പാ൪ട്ടികളുടെ നേതാക്ക൯മാ൪ക്കും കൊടുത്തു് 2020ഓടെ കേരളത്തോടു് വിടപറഞ്ഞുപോകുമ്പോളു് ഈ ലോക കോ൪പ്പറേറ്റു് എകു്സ്സിക്യുട്ടീവുകളും അവരെ ഗവണു്മെ൯റ്റിടപാടുകളു്ക്കായി കേരളത്തിലോട്ടു് പറഞ്ഞുവിട്ട ആ കമ്പനികളും പഠിച്ച ഒരു പാഠമുണു്ടു്: കേരളത്തിലു്പ്പോയി പിണറായി വിജയനുമായി ഒരു പദ്ധതിയിലേ൪പ്പെട്ടാലു് ആ പദ്ധതിപൊളിയും, ഒടുവിലു് മാനക്കേടുമാത്രമാവും മിച്ചമെന്നു്.

ഈ ലോകത്തുനിന്നു് നമ്മളു് പോകുമ്പോളു് നമ്മളു് അവസാനമായി കണു്ടിട്ടു് കൂടെക്കൊണു്ടുപോകാനാഗ്രഹിക്കുന്ന ദൃശ്യമെന്തെന്ന ഒരു ചോദ്യമുണു്ടു്. അതൊരു കുഞ്ഞി൯റ്റെ പുഞു്ചിരിക്കുന്ന മുഖമാണെന്ന ചിലരുടെ ഒരു ഉത്തരവുമുണു്ടു്. കേരളത്തിലു്നിന്നുംപോകുന്ന ലോകകണു്സ്സളു്ട്ട൯സ്സികളും കമ്പനികളും അവസാനമായി കണു്ടിട്ടു് തങ്ങളുടെ മനസ്സുകളിലു് കൂടെക്കൊണു്ടുപോകുന്ന ദൃശ്യമെന്തു്? അതിനുള്ള മറുപടികിട്ടാ൯ ദൂരെയെങ്ങും പോകേണു്ടതില്ല. അവ൪ സ്വന്തം ഓഫീസ്സുകളു്തുറക്കുന്നതിനു് സ്ഥലംവേണമെന്നുവരെ അവസാനംപറഞ്ഞ അവ൪ഭരിച്ച തിരുവനന്തപുരത്തെ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റി൯റ്റെ ജന്നലുതുറന്നു് മുന്നിലു്ക്കാണുന്ന സു്റ്റാച്യൂറോഡിലേക്കു് നേരേയൊന്നു് നോക്കിയാലു്മാത്രംമതി ഉത്തരംകിട്ടും. പിണറായി വിജയനും അയാളുടെ ഭരണസംഘവും അവരുടെ വിദേശക്കൂട്ടുകാരും കേരളത്തിലു് തുടരണമെന്നുപറയുന്ന ഒറ്റ മുഖമെങ്കിലും അവ൪ അവിടെ കാണുന്നുണു്ടോ- കുറേ പോലീസ്സുദ്യോഗസ്ഥ൯മാരുടേതല്ലാതെ? ജനങ്ങളെയടിച്ചൊതുക്കി പോലീസ്സു് ലാത്തിയും ജലപീരങ്കിയുമുപയോഗിച്ചു് വഴിയൊരുക്കിയെങ്കിലല്ലാതെ ഇവരിലാ൪ക്കെങ്കിലും ഒരു കാറിലു്ക്കയറി സെക്രട്ടേറിയറ്റുവളപ്പിലു്നിന്നും കേരളംവിടാ൯ കഴിയുമെന്നു് തോന്നുന്നുണു്ടോ- സെക്രട്ടേറിയറ്റിലു്നിന്നും നേരേ എയ൪ലിഫു്റ്റുചെയു്തു് ഹെലിക്കോപ്പു്റ്ററിലു് വിമാനത്താവളത്തിലെത്തിച്ചെങ്കിലല്ലാതെ? ലോകനഗരങ്ങളിലു് അപൂ൪വ്വം ചിലയിടങ്ങളിലല്ലാതെ ഭരണാധിപ൯മാ൪ക്കെതിരെ ഇതുപോലൊരു സമ്പൂ൪ണ്ണജനകീയപ്പ്രക്ഷോഭം അവ൪ കണു്ടിട്ടുണു്ടോ- അതും കൊറോണാവന്നു് ചാകുമെന്നതു് വകവെയു്ക്കാതെ? കേരളംമുഴുവ൯ അവ൪ കണു്ടുവരുന്ന ആ സമ്പൂ൪ണ്ണജനകീയപ്പ്രക്ഷോഭം അവ൪ കാരണമല്ലേ? തങ്ങളു്ക്കു് കേരളത്തിലേക്കു് കടന്നുവരാ൯ കളമൊരുക്കുകയും തങ്ങളുടെ ഒരു വിശ്വസു്തസ്സേവകനായി ഇത്രയുംകാലം സേവിക്കുകയും തങ്ങളു്തന്നെ കേരളഭരണത്തിലും രാഷ്ട്രീയത്തിലും ഇടപെട്ടു് മുഖ്യമന്ത്രിസ്ഥാനത്തു് സ്ഥാപിച്ചയാളി൯റ്റെ സ്ഥാനത്തു് ഇനിയേതെങ്കിലുംകാലത്തു് കേരളം വഴികടന്നുപോവുകയാണെങ്കിലു് ഒരു ശൂന്യതയായിരിക്കും കാണുകയെന്ന തിരിച്ചറിവോടെതന്നെയല്ലേ അവ൪ പോകുന്നതു്, മറ്റുപല രാജ്യങ്ങളിലും ഊറ്റിപ്പിഴിഞ്ഞു് ഒടുവിലു് ഭരണാധിപനെ ജനങ്ങളു്ക്കെറിഞ്ഞുകൊടുത്തിട്ടു് പോയപോലെ?

6

അഞു്ചുവ൪ഷത്തെ ഈ കണു്സ്സളു്ട്ട൯സ്സികളുടെയും വിദേശക്കമ്പനികളുടെയും പിണറായി വിജയ൯റ്റെയും സംയുക്തഭരണഫലമായി അതെല്ലാം കഴിയുമ്പോളു് അതി൯റ്റെ അനന്തരഫലമെന്തെന്നുകാണാനും കേരളത്തിലു് ഒരു മുഖൃമന്ത്രിയോ കുറേ മന്ത്രിമാരോ കുറേ ജനപ്പ്രതിനിധികളോ ഒരു ഗവണു്മെ൯റ്റോ അവശേഷിക്കുന്നുണു്ടോ എന്നറിയാനും അഞു്ചുവ൪ഷത്തെയും സംഭവങ്ങളിലൂടെ ആരെങ്കിലും കടന്നുപോകുന്നതിനുപകരം, ഒറ്റയൊരു ദിവസം, അതായതു് 2020 സെപു്തംബ൪മാസം 24 എന്ന ഒറ്റയൊരു ദിവസം, കേരളത്തിലു് നടന്നതെന്തെന്നതി൯റ്റെ ഒരു ഹ്രസ്വചിത്രം ഇവിടെ അവതരിപ്പിക്കുന്നു. ഇനിപ്പറയുന്ന ഇവയെല്ലാം ഏതാനും പ്രാദേശികസമരങ്ങളാണു്, എങ്കിലും അവയെല്ലാം അവിടെയുള്ള ജനങ്ങളുടെ നിലനിലു്പ്പി൯റ്റെയും ജീവ൯റ്റെയും സമരങ്ങളാണു്: സംസ്ഥാനംമുഴുവ൯ നടക്കുന്ന ആ സമ്പൂ൪ണ്ണ ജനകീയപ്പ്രക്ഷോഭം അലു്പ്പസമയം അവിടെയിരിക്കട്ടേ.

കോഴിക്കോട്ടു് നൂറ്റിയിരുപതുമൈലു് വേഗത്തിലു് സമ്പന്ന൯റ്റെ കാറുകളു് പായാ൯ മലയോരഹൈവേ നി൪മ്മിക്കുന്നതുകൊണു്ടു് ഹൈവേയു്ക്കിനി സ്ഥലം വേണമെങ്കിലു് ഇത്രയുംനാളു് ഭരണകൂടം ബലംപ്രയോഗിച്ചു് ചെയു്തതുപോലെ പറ്റില്ല, ഭൂമിയേറ്റെടുക്കലു്നിയമം പാലിച്ചു് പണംകൊടുത്തിട്ടുമതി സ്ഥലം ഏറ്റെടുക്കുന്നതു് എന്നുപറഞ്ഞു് കോടഞു്ചേരി-തിരുവമ്പാടി-കൂടരഞ്ഞി എന്നീ അതിവിശാലമായ മൂന്നു് പഞു്ചായത്തുപ്രദേശങ്ങളിലെ പതിനായിരക്കണക്കായ പട്ടിണിപ്പാവങ്ങളു്മുഴുവ൯ സമരംചെയ്യുന്നു, റോഡുപരോധിക്കുന്നു, ഉള്ള നല്ല റോഡിനെ ഭ്രാന്തെടുത്ത ഭരണകൂടം ഇടിച്ചുതക൪ക്കുന്നതു് ചെറുക്കുന്നു. തുഷാരഗിരി-കാപ്പാടു് റോഡും പുളിക്കയം-മീ൯മുട്ടിക്കവല റോഡും നി൪മ്മിച്ചപ്പോളു് അതിനു് സൗജന്യമായി സ്ഥലം കോടുത്തവരോടു് അതുരണു്ടും ഇടിച്ചുനിരത്തി ആ സ്ഥാനത്തു് പുതിയ മലയോരഹൈവേ നി൪മ്മിക്കാ൯ വീണു്ടും സ്ഥലംകൊടുക്കണമെന്നു് പറഞ്ഞപ്പോഴാണു് നിവൃത്തിയില്ലാതെ അവ൪ സമരരംഗത്തിറങ്ങിയതും ഇരുന്നൂറു് കുടുംബങ്ങളു് ഹൈക്കോടതിയിലെത്തിയതും.

7

കൊച്ചിയിലു് തീരദേശമേഖലയിലു് ഇതുപോലെ എന്തെങ്കിലും നി൪മ്മിക്കുന്നതല്ല, ചിലതു് നി൪മ്മിക്കാതിരിക്കുന്നതാണു് പതിനായിരക്കണക്കിനു് ജനങ്ങളുടെ പ്രശു്നം. ചെല്ലാനത്തു് കടലു്ഭിത്തി നി൪മ്മിക്കാത്തതുകൊണു്ടു് സു്ത്രീകളും കുട്ടികളും കടലിലിറങ്ങിനിന്നു് സമരംചെയ്യുന്നു. ഓരോദിവസവും കടലുവന്നു് വീട്ടിനകത്തുകടന്നു് ജീവിതം തക൪ത്തെറിയുമ്പോളു് ആയിരക്കണക്കിനു് കുടുംബങ്ങളു് ഭയന്നുവിറച്ചുകഴിയുന്നു. യാതൊരു നിവൃത്തിയുമില്ലെങ്കിലു് ഒടുവിലു് കടലിലു്ത്തന്നെ സ്വയം ജലസമാധി നടത്തുമെന്നാണു് അവ൪ പറയുന്നതു്. ജീവിക്കാ൯ സമ്മതിക്കാത്ത ഭരണകൂടം ജനങ്ങളു് കൂട്ടത്തോടെ സ്വയം ജീവനെടുക്കുകയാണെങ്കിലു് എന്തിനു് തടയണം? ഒരു വ൪ഷമായി ഒരു പ്രദേശത്തെ ജനങ്ങളു്മുഴുവ൯ സത്യാഗ്രഹമിരിക്കുന്നു. സൗദി മുതലു് ചെല്ലാനംവരെയുള്ള തീരപ്പ്രദേശം മതിയായ ഉയരത്തിലു് കടലു്ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിലു് മരണംവരെ ഉപവാസമിരിക്കുമെന്നുള്ള ചെല്ലാനം നിവാസികളുടെ സമരം ഇപ്പോളു് മുന്നൂറ്റിമുപ്പതുദിവസം പിന്നിട്ടിരിക്കുന്നു. കേരളസ൪ക്കാരിലെ അഴിമതിവീര൯മാ൪ കോടിക്കണക്കിനുരൂപാ വെട്ടിച്ചു് ബാക്കിയുള്ളതുകൊണു്ടു് കടലിലെ കൊടുംവെയിലിലു് ഉണങ്ങിപ്പൊടിഞ്ഞുപോകുന്ന പ്ലാസ്സു്റ്റിക്കുകൊണു്ടു് മുമ്പു് ചില തറവേലകളു് കാണിച്ചുവെച്ചതു് തക൪ന്നുപോയതു് ചെല്ലാനംകാരുടെ കുറ്റമാണോ? അവരുടെ പരാതികളു് കേളു്ക്കാ൯ കേരളത്തിനൊരു മുഖ്യമന്ത്രിയില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെ ഭരണയുവജനസംഘടനയായ ഡീവൈയെഫൈയ്യും ആ അഴിമതിക്കാരായ ഉദ്യോഗസ്ഥ൯മാ൪കാരണം ജനങ്ങളെഭയന്നു് ഓടിയൊളിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തു് കണു്സളു്ട്ട൯സ്സികളെ കെട്ടിപ്പുണ൪ന്നുകിടന്നുറങ്ങുന്നതിനാലു് ചെല്ലാനത്തുചെല്ലാ൯ സമയമില്ല, വിദേശത്തോഴിമാ൪ക്കുകൊടുത്തശേഷം കടലു്ഭിത്തികെട്ടാ൯കൊടുക്കാ൯ പണവുമില്ല. സകല രാഷ്ട്രീയസംഘടനകളും ഓടിയൊളിക്കുമ്പോളു് എവിടെയും ജനങ്ങളു് ചെയ്യുന്നപോലെ ഒരു ചെല്ലാനം ജനകീയസമിതി രൂപീകരിച്ചാണു് ചെല്ലാനത്തുകാരുടെയും സമരം.

8

പശ്ചിമഘട്ടമലനിരകളിലു്നിന്നും വനഭൂമികളിലൂടെ നദികളൊഴുക്കിക്കൊണു്ടുവരുന്ന വിശിഷ്ടമായ കളിമണ്ണി൯റ്റെ സമൃദ്ധികാരണം കേരളത്തിലു് ഓടുവ്യവസായത്തി൯റ്റെ ജ൯മനാടായിമാറിയ കോഴിക്കോട്ടെ ചെറുവണ്ണൂ൪-ഫറോക്കു് നിവാസികളു്ക്കു് കളിമണ്ണിലു്നിന്നല്ലാതെ ഈറയിലു്നിന്നുതന്നെ തറയിലു്പ്പാകാനുള്ള ഓടുകളു് നി൪മ്മിക്കാനുള്ള നൂതനസങ്കേതമായി സി. ഐ. ടി. യു. നേതാവു് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോളു് സ്വന്തം മണ്ഡലമായ കോഴിക്കോടു് ബേപ്പൂരിലു്ത്തുടങ്ങിയ നല്ലളം ഹൈടെകു് ബാംബുടൈല്‍ ഫാക്ടറി ഉന്നതയുദ്യോഗസ്ഥ൯മാരുടെയും മുന്തിയ പാ൪ട്ടിരാഷ്ട്രീയനേതാക്ക൯മാരുടെയും കൊടിയ അഴിമതികാരണം കോടിക്കണക്കിനുരൂപയുടെ നഷ്ടത്തിലായി മറ്റെങ്ങും ജോലിയില്ലാത്ത കൊറോണക്കാലംനോക്കിത്തന്നെ അടച്ചുപൂട്ടി പത്തുവ൪ഷമായി യാതൊരു കൂലിവ൪ദ്ധനവുമില്ലാതെ ജോലിചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ എളമരം കരീംതന്നെ നേതാവായ പാ൪ട്ടി തൊഴിലു്സ്സംഘടനയായ സി. ഐ. ടി. യു.വി൯റ്റെതന്നെ നേതൃത്വത്തിലു് പട്ടിണിസമരം നടക്കുന്നു.

പാലക്കാട്ടു് കഞു്ചിക്കോട്ടു് 2001ലു് ആരംഭിച്ചു് പത്തൊമ്പതുവ൪ഷം നടത്തിക്കൊണു്ടുപോയ പെപ്പു്സ്സിപ്ലാ൯റ്റു് എളമരം കരീമി൯റ്റെ സി. ഐ. ടി. യു.തന്നെ സമരംചെയു്തുപൂട്ടിച്ചു് 390 തൊഴിലാളികളെ വഴിയാധാരമാക്കിയതിനെതിരെ അവിടെയും മറ്റു് സംഘടനകളുടെ നേതൃത്വത്തിലു് കൊറോണക്കാലത്തുതന്നെ പട്ടിണിസമരം നടക്കുന്നു. കോഴിക്കോടും കൊച്ചിയും പാലക്കാടുംമുതലു് ആലപ്പുഴയും പത്തനംതിട്ടയും കൊല്ലവും തിരുവനന്തപുരവുംവരെ ഇതാണു് ഒറ്റ ദിവസത്തെ കേരളത്തിലെ സ്ഥിതി. ഇതുപോരേ ഈ ജനവഞു്ചകരാജ്യദ്രോഹഗ്രൂപ്പു് കേരളത്തിലെന്താണു് ചെയു്തുകൊണു്ടിരിക്കുന്നതെന്നു് മനസ്സിലാക്കാ൯? കേരളത്തിലു് ഇടപാടുകളു് നടത്താനായിവന്ന ഈ ലോകതലസ്ഥാനനഗരവാസ്സികളു്ക്കു് ഏതായാലും ഒടുവിലു് ഒരുകാര്യം മനസ്സിലായി: തങ്ങളുടെ ഇത്രയുംകാലത്തെ സഖാവും തോഴനും സേവകനുമൊക്കെയായിരുന്ന കേരളത്തിലെ മുഖ്യമന്ത്രിയു്ക്കു് പോലീസ്സു് സംരക്ഷണമില്ലാതെ ഇനി കേരളത്തിലെ ജനങ്ങളുടെയിടയിലേയു്ക്കിറങ്ങാ൯ കഴിയില്ലെന്നു്.


Written and first published on: 25 September 2020




 

 

No comments:

Post a Comment