300
കേരളത്തിലെ കൊറോണാപ്പ്രതിരോധം തക൪ത്തതിനു് ആരോഗ്യമന്ത്രിക്കു് ലണു്ടനിലു്നിന്നും പ്രോസ്സു്പ്പെക്ടു് മാഗസി൯റ്റെ ചിന്താഭണു്ഢാര അവാ൪ഡു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Andrzej Rembowski. Graphics: Adobe SP.
1
കൊറോണാപ്പ്രതിരോധം തക൪ക്കാ൯ മികച്ച ബുദ്ധി പ്രയോഗിക്കുന്ന ഒരാളു്ക്കു് ഒരു അവാ൪ഡുണു്ടെങ്കിലു് അതു് കേരളത്തിലെ ആരോഗ്യമന്ത്രി കെ. കെ. ഷൈലജയു്ക്കുതന്നെയാണു് കൊടുക്കേണു്ടതു്, കാരണം സമൂഹവ്യാപനത്തിനുമുമ്പുള്ള കൊറോണാപ്പ്രതിരോധത്തി൯റ്റെ ഏറ്റവും നി൪ണ്ണായകമായ സു്റ്റേജായിരുന്ന ഒരു ഘട്ടത്തിലു് കേരളത്തിലെ ആ മുഴുവ൯ കൊറോണാപ്പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെയും കോ-ഓ൪ഡിനേഷ൯ചുമതല അംനീഷ്യയെന്ന മറവിരോഗംബാധിച്ച ഒരു ഐയ്യേയെസ്സുകാരനെന്നു് സ്വയം സ൪ട്ടിഫിക്കറ്റുഹാജരാക്കിയ ഒരാളെത്തന്നെ നോക്കിപ്പിടിച്ചേലു്പ്പിച്ചു് ആ എപ്പിഡെമിക്കു് പ്രതിരോധം വളരെ വിജയകരമായി തക൪ത്തുകൈയ്യിലു്ക്കൊടുത്ത മികച്ച ബുദ്ധിയുടെ ഉടമയാണവ൪. ആ ചിന്തകയു്ക്കു് ലോകത്തെതന്നെ ആദൃമായ ആ അപൂ൪വ്വപ്പ്രവൃത്തിയുടെപേരിലു് നോം ചോംസു്ക്കിക്കും ഉമ്പ൪ട്ടോ എക്കോയു്ക്കും റിച്ചാ൪ഡു് ഡാക്കി൯സ്സിനും മാ൪ഗരറ്റു് ആറ്റു്വുഡ്ഡിനും അമ൪ത്യാസെന്നിനുമൊക്കെ ഇതേ ഇവ൪ കൊടുത്തതുപോലുള്ള ഒരു ചിന്താഭണു്ഢാര അവാ൪ഡുതന്നെ (തിങ്കു്ടാങ്കു് അവാ൪ഡു്) ലണു്ടനിലെ ഈ പ്രോസ്സു്പ്പെക്ടു് മാഗസ്സിനു് കൊടുത്തേപറ്റൂ, കാരണം കേരളത്തിലെ അ൪പ്പണബോധമുള്ള പതിനായിരക്കണക്കിനു് ആരോഗ്യവകുപ്പു് ജീവനക്കാരും ഡോക്ട൪മാരും നഴു്സ്സുമാരും പോലീസ്സുകാരുമൊക്കെക്കൂടി ഒരുവിധം നിയന്ത്രിച്ചുകൊണു്ടുവന്നിരുന്ന ഈ എപ്പിഡെമിക്കു് വ്യാപനത്തി൯റ്റെ നിയന്ത്രണത്തി൯റ്റെ സു്റ്റേറ്റു് കോ-ഓ൪ഡിനേഷ൯ ഒരഴിമതിക്കേസ്സന്വേഷിച്ചിരുന്ന ഒരു മാധ്യമപ്പ്രവ൪ത്തകനെ കാറിടിച്ചുകൊലപ്പെടുത്തി മുഴുവ൯ ആരോഗ്യവകുപ്പു് ജീവനക്കാരുടെയും പുച്ഛത്തിനും കോപത്തിനും പാത്രമായ ഇ൯കൊമ്പീറ്റ൯റ്റായ ഒരാളെ തെരഞ്ഞുപിടിച്ചേലു്പ്പിച്ചു് ഒറ്റയടിക്കുതക൪ത്തു് സമൂഹവ്യാപനത്തി൯റ്റെ അടുത്ത ഘട്ടത്തിലേക്കതിനെ ജനങ്ങളു്ക്കും ഗവണു്മെ൯റ്റിനും യാതൊന്നും മനസ്സിലാകാതെ കടത്തിവിടണമെങ്കിലു് ആ മഹതിയുടെ തലയു്ക്കകത്തു് ആപ്പറഞ്ഞ മഹാ൯മാരും മഹതികളുമായ ലോകചിന്തക൯മാരെക്കാളും എഴുത്തുകാരെക്കാളും എഴുത്തുകാരികളെക്കാളുമൊക്കെ വളരെ ബ്രില്ലൃ൯റ്റും വേഗമേറിയതുമായ ഒരു തലച്ചോറു് നിരന്തരം പ്രവ൪ത്തിച്ചുകൊണു്ടിരുന്നാലേ പറ്റൂ.
2
കേരളം കൊറോണാപ്പ്രതിരോധത്തിലു് ലോകോത്തരവിജയം നേടിയെന്നുപറഞ്ഞു് ഒരിക്കലിവരെ പ്രശംസിച്ച പ്രൗഢമായ ബീബീസ്സീയെന്ന ബ്രിട്ടീഷു് ബ്രോഡു്ക്കാസ്സു്റ്റിംഗു് കോ൪പ്പറേഷ൯, കൊറോണാപ്പ്രതിരോധത്തിലു് കേരളത്തി൯റ്റെ ഭയജനകമായ തക൪ച്ചയുടെ യഥാ൪ത്ഥ റിപ്പോ൪ട്ടുകളു് തൊട്ടുപുറകേ ലഭിച്ചതോടെ, അതു് ഒരു മാ൪കു്സ്സിസ്സു്റ്റു് സഹയാത്രികയായ ലേഖിക കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ആരോഗ്യമന്ത്രിയായ സഹവനിതയെ പ്രശംസിക്കാ൯ എഡിറ്റോറിയലു് ടീമറിയാതെ എഴുതിപ്പ്രസിദ്ധീകരിച്ചതാണെന്നു് വായനക്കാരോടും ശ്രോതാക്കളോടും പ്രേക്ഷകരോടും പിന്നീടു് മാപ്പുപറഞ്ഞു് തിരുത്തി. ഈ പ്രോസ്സു്പ്പെക്ടു് മാഗസ്സീനു് അങ്ങനെ ചെയ്യേണു്ടിവരില്ല, കാരണം അവ൪ക്കു് ബീബീസ്സീയെപ്പോലെ ലണു്ടനുപുറത്തു് വായനക്കാരൊന്നുമില്ല. ആദ്യമായാണു് അവരുടെ പേരു് പലരും കേളു്ക്കുന്നതുതന്നെ. ലോകത്തെ സ്വന്തം നിലയു്ക്കുതന്നെ പ്രശസു്തരായവരുടെ നേട്ടങ്ങളെക്കുറിച്ചു് ലേഖനമെഴുതി അവ൪ക്കു് ഒരവാ൪ഡുംകൂടിപ്പ്രഖ്യാപിച്ചു് നിലനിലു്ക്കുന്നവരാണവ൪- കേരളത്തിലെ ചില ആ൪ട്ടു്സ്സു് ആ൯ഡു് സു്പോ൪ട്ടു്സ്സു് ക്ലബ്ബുകളെപ്പോലെതന്നെ. ഇംഗ്ലണു്ടിലെ ലോകപ്പ്രശസു്തമായ ടൈംസ്സുപോലും പ്രതിസന്ധിയിലായിനിലു്ക്കുന്ന കാലത്തു് നിലനിലു്പ്പിനുവേണു്ടിപ്പൊരുതുന്നവരാണവ൪. പണം എവിടന്നുകിട്ടിയാലും വാങ്ങുമെന്ന൪ത്ഥം.
ഏതായാലും എന്തുകൊണു്ടാണു് 2020ലു് ലോകബുദ്ധിജീവികളു്ക്കും ചിന്തക൯മാ൪ക്കും എഴുത്തുകാ൪ക്കും അവാ൪ഡുകൊടുക്കാ൯പോകാതെ കൊറോണയെപ്പിടിക്കാ൯നടന്ന അമ്പതുപേരെമാത്രം തെരഞ്ഞെടുത്തുപിടിച്ചു് പരിഗണിച്ചതെന്നും, എന്തുകൊണു്ടാണു് മറ്റുള്ളവരുടെ നേട്ടങ്ങളു്ക്കിടയിലു് തികച്ചും ശോഭകെട്ട ഒരാളെ ഒന്നാം സ്ഥാനക്കാരിയായി അവ൪തമ്മിലു് വോട്ടിനിട്ടു് തെരഞ്ഞെടുത്തതെന്നും, വിശദമാക്കുന്ന അരമണിക്കൂ൪ നീളമുള്ള ഒരു ന്യായീകരണശബ്ദരേഖ ആ മാഗസ്സീ൯റ്റെ എഡിറ്റ൪മാരുടെവകയായി പുറത്തുവന്നിട്ടുണു്ടു്- തികച്ചും അപഹാസ്യവും തനി രാഷ്ട്രീയപ്പ്രേരിതവും സാമ്പത്തികോത്വേജ്ജിതവുമായ ഒരെണ്ണം. കൊറോണയിലെ അവാ൪ഡുനലു്കാ൯ നിപ്പയിലെ പഴയവിജയമാണത്രേ കാരണം! നിപ്പയിലെ ആ വിജയം നേടിയ, വ൯ എപ്പിഡെമിക്കുകളെ പിടിച്ചുനി൪ത്താനുള്ള പരിശീലനവും പരിചയവുമു്ണു്ടായിരുന്ന, നെഴു്സ്സുമാരെയും ആരോഗ്യപ്പ്രവ൪ത്തകരെയും നിപ്പകഴിഞ്ഞുവെന്നുറപ്പായപ്പോളു് ഉട൯ പിരിച്ചുവിട്ടു് വഴിയാധാരമാക്കി, തൊട്ടുപുറകേ കൊറോണാ കടന്നുവന്നപ്പോളു് മഹാമാരികളെ പിടിച്ചുനി൪ത്താനുള്ള മു൯പരിചയവും പരിശീലനവുമുള്ള ആരും ഡിപ്പാ൪ട്ടുമെ൯റ്റിലില്ലാതാക്കി ജനമരണങ്ങളു്ക്കു് കാരണക്കാരിയായ ശൈലജയെനോക്കി ആ മികച്ച ബൗദ്ധികനേട്ടത്തിനുതന്നെയാണെന്നു് ആ അവാ൪ഡു്!! ലോകത്തി൯റ്റെമുന്നിലു് അതുവരെയുള്ള വഴിവിട്ടുള്ള ആ അപഹാസ്യപ്പ്രവൃത്തിയെ ന്യായീകരിക്കാ൯നടത്തിയ ശ്രമമായിമാറി അവരുടെയാ ശബ്ദരേഖ. പക്ഷേ ഒന്നുണു്ടു്- തിരുവനന്തപുരത്തുവന്നു് കൈയ്യിലു്ക്കിട്ടിയയുട൯ പ്രശസു്തമായ യൂ. ഏ. ഈ. വിദേശകാര്യവകുപ്പി൯റ്റെ കീഴിലുള്ള ഒരു അറബികളുടെ കോണു്സ്സുലേറ്റിനെ മൊത്തമായി ലോകത്തുള്ള സകല അഴിമതിയുടെയും കള്ളക്കടത്തി൯റ്റെയും കേന്ദ്രമാക്കിമാറ്റിയ തിരുവനന്തപുരത്തെ മാ൪കു്സ്സിസ്സു്റ്റു് ഭരണഗവണു്മെ൯റ്റുസംഘത്തിനുണു്ടോ ആരും വായിക്കാത്ത ഒരു ലണു്ട൯ മാസികയിലെ ഒന്നുരണു്ടു് വെറും സായിപ്പ൯മാരെ കൊണു്ടുചെന്നു് കുഴിയിലു്ച്ചാടിക്കാ൯ വിഷമം?
3
ഏറ്റവും മുന്നിലു്വന്ന പത്തുപേരിലെ പ്രശസു്തവനിതകളു് ആരായിരുന്നുവെന്നും അവരുടെയെല്ലാം നേട്ടങ്ങളു് എന്തായിരുന്നുവെന്നുംകൂടി നി൪ബ്ബന്ധമായും അറിഞ്ഞിരിക്കേണു്ടതല്ലേ? 1. കൊറോണാപ്പ്രതിരോധത്തിലെ ലോകത്തേറ്റവും മികച്ച നയങ്ങളാവിഷു്ക്കരിച്ചു് യു. എ൯. ജനറലസ്സംബ്ലിയിലു് ശ്രദ്ധിക്കപ്പെട്ട ന്യൂസ്സിലാ൯ഡു് പ്രധാനമന്ത്രി ശ്രീമതി. ജസ്സീന്താ ആ൪ഡേണു്, 2. പ്രളയബാധിത൪ക്കു് രക്ഷപ്പെടാ൯ വെള്ളത്തിലുയ൪ന്നുകിടക്കുന്ന എവിടെയും കൊണു്ടുനടക്കാവുന്ന ഭാരംകുറഞ്ഞ വീടുകളു് നി൪മ്മിച്ചു് ലോകപ്പ്രശസു്തയായ ബംഗ്ലാദേശു് ആ൪ക്കിട്ടെക്ടു് മറീനാ ടബാസ്സം, 3. അരക്ഷിതജനങ്ങളു്ക്കു് അക്രമങ്ങളിലു്നിന്നും സംരക്ഷണം നലു്കാനുള്ള ഭരണനയങ്ങളാവിഷു്ക്കരിച്ചു് നടപ്പാക്കുന്ന ബ്രസീലിയ൯ ചിന്തക ശ്രീമതി. ഇലോണാ സാബോ കാ൪വലോ, 4. അടിമത്തത്തിലു്നിന്നുള്ള മനുഷൃവിമോചനത്തിനായി പ്രവ൪ത്തിക്കുന്ന കാമറൂണു് വംശജയും ബ്രിസ്സു്റ്റളു് യൂണിവേഴു്സ്സിറ്റി പ്രൊഫസ്സറും ഇംഗ്ലണു്ടി൯റ്റെ ചരിത്രത്തിലെ ആദ്യത്തെ വനിതയും കറുത്തവ൪ഗ്ഗക്കാരിയുമായ ഹിസ്സു്റ്ററി പ്രൊഫസ്സ൪ ശ്രീമതി. ഒലിവെറ്റു് ഒട്ടീലി, 5. ആധുനിക ജയിലു്വലു്ക്കരണനയങ്ങളുടെ പഠനങ്ങളിലൂടെ ആ മേഖലയിലു് വിപ്ലവം സൃഷ്ടിച്ച അമേരിക്ക൯ നീഗ്രോ ശ്രീമതി. റൂത്തു് വിലു്സ്സണു് ഗിലു്മോ൪, 6. ജീ൯ പ്രവ൪ത്തനങ്ങളിലും സെല്ലുകളു് തമ്മിലുള്ള വാ൪ത്താവിനിമയത്തിലും മികച്ചസംഭാവനകളു് നലു്കിയ, കേംബ്രിഡു്ജു് യൂണിവേഴു്സ്സിറ്റിയിലെ ബയോളജിസ്സു്റ്റും പോളിഷു് വംശജയുമായ ശ്രീമതി. മഗു്ദലേന സെ൪ണിക്കാ ഗോട്ടു്സ്സു്! ഇവരുടെ 'സെലക്ഷ'നിലു് ആദ്യത്തെ പത്തുപേരിലില്ലെങ്കിലും ആണുങ്ങളുടെ കൂട്ടത്തിലു് ലോകപ്പ്രശസു്തനായ ഡേവിഡു് ആറ്റ൯ബോറോവരെയുണു്ടായിരുന്നു ആ അമ്പതുപേരുടെ ലിസ്സു്റ്റിലെന്നുംകൂടിയോ൪ക്കുക!! എല്ലാം ഇങ്ങനെയൊരവാ൪ഡുണു്ടെന്നുപോലും അറിയാ൯ സാധ്യതയില്ലാത്ത, അവരവരുടെ ക൪മ്മമേഖലകളിലു് അത്ര തിരക്കുള്ളവ൪!!! ഇതി൯റ്റെ പിന്നിലു്നടന്ന എക്കണോമിക്കലു്-പൊളിറ്റിക്കലു് ചരടുവലിനീക്കങ്ങളെക്കുറിച്ചു് വല്ല വാഷിംഗു്ടണു് ടൈംസ്സോ പോസ്സു്റ്റോമറ്റോ ലേഖനമെഴുതുന്നതുവരെ കാത്തിരിക്കാം.
4
കൊറോണാപ്പ്രതിരോധത്തിലു് സ്വീഡ൯ നടത്തിയ ഭാവിയെക്കണു്ടുള്ള പല ധീരപരീക്ഷണങ്ങളും നടത്തിനോക്കിയ സ്വീഡിഷു് പ്രധാനമന്ത്രി സു്റ്റെഫാ൯ ലോഫു്വെന്നി൯റ്റെ പേരുപോലും ആ ലിസ്സു്റ്റിലില്ല, കാരണം കേരളത്തിലെ ആരോഗ്യപരീക്ഷണത്തെ ബീബിസ്സീ ആദ്യം പ്രശംസിച്ചതും പിന്നീടു് തള്ളിപ്പറഞ്ഞതും തൊട്ടുപുറകേ സ്വീഡ൯റ്റെ അതേ മേഖലയിലെ പരീക്ഷണങ്ങളെക്കുറിച്ചു് വളരെ വിശദമായിത്തന്നെ പഠിച്ചു ലേഖനമെഴുതുകയും ചെയു്തതോടെ ആ പേരവിടെ കടന്നുവന്നാലു് ആ ഒന്നാമ൯സ്ഥാനം അതോടെ ഈ സു്ത്രീക്കു് ചാ൪ത്തിക്കൊടുക്കാ൯ ശുദ്ധമായ സാമ്പത്തികതാതു്പര്യങ്ങളുള്ള ആ മാഗസ്സീനു് പിന്നെ കഴിയുമായിരുന്നില്ല. അതുകൊണു്ടു് ആദ്യമേതന്നെ ആ പേരവ൪ ആ ലിസ്സു്റ്റിലു്ക്കടന്നുവരാതെതന്നെ ഒഴിവാക്കി. അതുകൊണു്ടുതന്നെ സ്വീഡനിലെന്താണു് കൊറോണാക്കാലത്തു് നടന്നതെന്നു് ഇവിടെ ചെറുതായെങ്കിലുമൊന്നു് പരിശോധിക്കേണു്ടതുണു്ടു്, പ്രത്യേകിച്ചും കേരളത്തിലെന്താണു് നടന്നതെന്നു്, അതായതു് ഷൈലജയുടെ കേരളത്തിലെ ആരോഗ്യപരീക്ഷണങ്ങളു് വിജയിച്ചുവോ തക൪ന്നുവോയെന്നു്, ഷൈലജയുടെ ആരോഗ്യപരീക്ഷണങ്ങളു് പൂ൪ണ്ണമായും പരാജയപ്പെട്ടു് രോഗം പടരുകയാണെന്നും ജനങ്ങളു് മരിക്കുകയാണെന്നും മനസിലാക്കി ഗവണു്മെ൯റ്റു് 2020 ആഗസ്സു്റ്റിലു് ആ പ്രതിരോധം ആരോഗ്യവകുപ്പിലു്നിന്നുമെടുത്തു് ആഭ്യന്തരവകുപ്പിനെ ഏലു്പ്പിച്ചപ്പോളു്ത്തന്നെ ജനങ്ങളു്ക്കു് വ്യക്തമായ സാഹചരൃത്തിലു്.
വൈദ്യശാസു്ത്രത്തിനു് മികച്ച കണു്ടുപിടിത്തങ്ങളു് നലു്കിയ സ്വീഡ൯റ്റെ ലോക്കു്ഡൗണു് നിരാകരണം അനുകരിക്കാ൯ കേരളത്തിനു് വലിയ മടി!
5
ഒരു വൈറസ്സിനോടു് ഒരു സമൂഹം കുറേക്കാലം പ്രതിപ്പ്രവ൪ത്തിച്ചിടപഴകി കുറേക്കാലംകഴിയുമ്പോഴല്ലേ ആ ജനതയുടെ ശരീരത്തിലു് ആ വൈറസ്സിനെ തടഞ്ഞുനി൪ത്താനുള്ള ആ൯റ്റി-ബോഡി, അതായതു് ശക്തവും ഫലപ്പ്രദവുമായ പ്രതിരോധവസു്തുക്കളു്, രക്തത്തിലു് സമൃദ്ധമാകുന്നതു്? അതിനുള്ള ശരീരശാസു്ത്രപരമായ അവസരംനലു്കാതെ അവരെ അടച്ചുപൂട്ടിയിട്ടാലു് ആ വൈറസ്സിനെ അതി൯റ്റെ കൂടുതലു് സംഹാരാത്മകമായ ശക്തിയാ൪ജ്ജിക്കുന്നകാലത്തു് അതേ ജനങ്ങളു് നേരിടേണു്ടിവരില്ലേ? അതുകൊണു്ടു് ഒരു ജനതയെ ആദ്യമേതന്നെ കുറേശ്ശെക്കുറേശ്ശെ അതിനോടു് പരിചയപ്പെടുത്തി ആ ജനതയുടെ ശരീരത്തിലു് അതിനെച്ചുമക്കാനുള്ള ആ൯റ്റി-ബോഡികളുടെ സമൃദ്ധി കാലക്രമേണ ഉറപ്പാക്കുകയല്ലേ വേണു്ടതെന്ന ലളിതമായ ചോദ്യമാണു് സ്വീഡനുയ൪ത്തിയതു്. ഇപ്പോളു്ത്തന്നെ പലവൈറസ്സുകളെയും നമ്മുടെ ശരീരം പ്രതിരോധിച്ചുനി൪ത്തിയിരിക്കുന്നതു് കാലങ്ങളിലൂടെ അവയുമായിടപെട്ടുണു്ടായ പലതരം ആ൯റ്റി-ബോഡികളുടെ ശക്തിയിലല്ലേ? പ്രപഞു്ചോലു്പ്പത്തിയുടെ കാലംതൊട്ടേയുണു്ടായി കാലത്തി൯റ്റെയും സ്ഥലത്തി൯റ്റെയും അടരുകളിലു് പലയിടത്തും ഒളിച്ചിരിക്കുന്ന വൈറസ്സുകളു്വന്നു് നമ്മുടെ സമൂഹത്തിലേക്കും ജീവിതത്തിലേക്കും ഒളിച്ചുനോക്കുമ്പോളു് പ്രതിരോധിക്കാ൯ അതല്ലാതെ നമുക്കു് മറ്റെന്താണുള്ളതു്? ഓരോ വൈറസ്സിനെതിരായി വാകു്സ്സി൯ വികസിപ്പിക്കുന്നതുപോലും ഒരിക്കലു് ആ അസുഖം ബാധിച്ചവരുടെ ശരീരത്തിലവശേഷിക്കുന്ന ആ൯റ്റി-ബോഡികളു് രക്തത്തിലു്നിന്നുമെടുത്തു് ചുവപ്പും വെള്ളയും രക്തകോ൪പ്പസ്സിലുകളെയും മറ്റനേകം വസു്തുക്കളെയും വേ൪തിരിച്ചു് നാനാരീതിയിലു് പരീക്ഷണങ്ങളു്നടത്തി ഉപയോഗപ്പെടുത്തിത്തന്നെയല്ലേ? അവയെയെല്ലാം ഓരോശരീരത്തിലും സ്വാഭാവികമായിത്തന്നെ സ്വയം വികസിച്ചുവരാ൯ വിടേണു്ടതല്ലേയെന്ന തികച്ചും ശാസു്ത്രീയമായ ചോദ്യമാണു് സ്വീഡനുയ൪ത്തിയതും ജനങ്ങളെ ലോക്കു്ഡൗണു് ചെയ്യുന്നതിനുപകരം സ്വതന്ത്രമായി എന്നാലു് വളരെ കരുതലോടെയും അതിനോടിടപഴകാ൯ അനുവദിച്ചതും. ലോകത്തിന്നേവരെയുണു്ടായിട്ടുള്ള വൈദ്യശാസു്ത്രരംഗത്തെ പല മികച്ച കണു്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ളതും സ്വീഡിഷു് ശാസു്ത്രജ്ഞ൯മാ൪തന്നെയാണെന്നതുംകൂടി ഓ൪ക്കുക! അതുകൊണു്ടാണവരുടെ പരീക്ഷണം ലോകശ്രദ്ധപിടിച്ചുപറ്റിയതും ബീബീസ്സീ അവിടേക്കുനോക്കാ൯ പോയതും.
6
സ്വീഡനിലെ കൊറോണാമരണങ്ങളുടെ എണ്ണം ഏറ്റവും ഉയ൪ന്നുനിന്നതു് 2020 ഏപ്രിലു് 13നാണു്. അതു് അവരെടുത്ത ഡ്രാസ്സു്റ്റിക്കു് നടപടികളുടെ ഫലമായി ഓരോദിവസവും കുത്തനെതാഴു്ന്നു് 2020 ജൂലൈ 18കഴിഞ്ഞു് അഞു്ചിലു്ത്താഴെ ഒറ്റയക്കസംഖ്യകളിലെത്തിയെന്നാണു് സ്വീഡിഷു് പബ്ലിക്കു് ഹെലു്ത്തു് ഏജ൯സ്സിയുടെ കണക്കുകളു് ബി. ബി. സി.തന്നെ ഒരു ഗ്രാഫായി പുറത്തുവിട്ടതിലു് കാണുന്നതു്. ജനങ്ങളെമുഴുവ൯ അടച്ചുപൂട്ടിയിട്ടാലു് ഇനിയിവിടെ കുറേക്കാലം ജനങ്ങളോടൊത്തു് താമസിക്കാ൯പോകുന്ന ഈ വൈറസ്സി൯റ്റെകാര്യത്തിലു് ജനങ്ങളിലു് കുറേപ്പേരുടെ ശരീരത്തിലെങ്കിലും എങ്ങനെ ആ൯റ്റി-ബോഡി ഉണു്ടാക്കുമെന്നാണവ൪ ചോദിച്ചതു്. ശാസു്ത്രീയമായി അതു് ശരിതന്നെയുമല്ലേ? അടച്ചുപൂട്ടി ഐസ്സൊലേറ്റുചെയ്യപ്പെടുന്ന ജനങ്ങളിലു് എങ്ങനെ ആ൯റ്റി-ബോഡിയുണു്ടാകും, പ്രത്യേകിച്ചു് ഈ വൈറസ്സു് പോകാനല്ല നിലു്ക്കാനാണു് വന്നിരിക്കുന്നതെന്നു് ബോധ്യപ്പെട്ടിരിക്കുന്ന സാഹചരൃത്തിലു്?
7
ഒരു വിഷമപീരിയേഡിലു് മരണസംഖൃയലു്പ്പം ഉയ൪ന്നാലും ജനശരീരങ്ങളിലു് അ൯റ്റി-ബോഡിസാന്നിധ്യം അത്രയുംകൂടുതലു് ഉറപ്പാവുകയല്ലേയെന്ന ചോദ്യത്തിനു് ആരും ഇതുവരെ ശരിയും വൃക്തവുമായ ഒരുത്തരം പറഞ്ഞിട്ടില്ല. ഒരു റിസ്സു്ക്കുമെടുക്കാ൯ തയാറല്ലാത്തവ൪ കേരളത്തിലെപ്പോലെ ഒടുവിലു് വലിയ റിസ്സു്ക്കെടുക്കേണു്ടിവരും, എന്നാലു് ഒരലു്പ്പം റിസ്സു്ക്കെടുക്കാ൯ തയാറുള്ളവ൪ക്കതു് വേണു്ടിവരില്ല എന്ന തത്വമാണിവിടെ പരീക്ഷിക്കപ്പെട്ടതു്. കുത്തനെകിടന്ന കൊറോണാമരണഗ്രാഫു് സ്വീഡ൯ എങ്ങനെയാണു് ആ രീതിയിലു് പരത്തിയെടുത്തതെന്നു് ലോകമിപ്പോഴും പഠിച്ചുകൊണു്ടിരിക്കുന്നതേയുള്ളൂ. കേരളത്തിലെ ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ മഹത്തായ കൊറോണാപ്പ്രതിരോധനേട്ടങ്ങളെന്നുപറഞ്ഞു് ലേഖനമെഴുതുകയും പിന്നീടതു് ക്ഷമാപണപൂ൪വ്വം തിരുത്തുകയുംചെയു്ത അതേ ബി. ബി. സി. അതിനുതൊട്ടുപുറകേ സ്വീഡ൯റ്റെ കൊറോണാപ്പ്രതിരോധപരീക്ഷണത്തെക്കുറിച്ചു് 2020 ജൂലൈ 23നുതന്നെ വിശദമായി പഠനലേഖനമെഴുതി പ്രസിദ്ധീകരിച്ചിട്ടുണു്ടു്. (ഇതുവരെ അതു് പി൯വലിച്ചുകൊണു്ടു് ഷൈലജയുടെ കാര്യത്തിലെന്നപോലെ ക്ഷമാപണക്കുറിപ്പു് വന്നിട്ടില്ല)!
8
ഇത്തരം കാര്യങ്ങളു് വിലപറഞ്ഞുറപ്പിച്ചു് ഒറ്റക്കുഞ്ഞുമറിയാതെ നേടിക്കൊണു്ടുവരുന്നതിനാണു് ലോകകേരളസഭയൊക്കെ ഉണു്ടാക്കിവെച്ചിരിക്കുന്നതു്- അതായതു് ലോകകേരളമലയാളിപ്പുങ്ക൯മാരുടെ പാ൪ലമെ൯റ്റു്. ഇ൯ഡൃയിലെ പാ൪ലമെ൯റ്റുമെമ്പറാണെന്നുംപറഞ്ഞു് ഓരോ വിദേശരാജ്യത്തും വിരിഞ്ഞുനടക്കണമെന്നുതന്നെയാണു് അതിലോരോ വിദേശമലയാളിപ്പുങ്ക൯റ്റെയും ആഗ്രഹം, പക്ഷേ കേരളാ പാ൪ലമെ൯റ്റെന്നെങ്ങാനും എഴുതിവെച്ചാലു് ഭരണഘടനയെ വെല്ലുവിളിച്ചെന്നുംപറഞ്ഞു് കേന്ദ്രഗവണു്മെ൯റ്റു് പിടിച്ചുകൊണു്ടുപോയി ഉള്ള സുഖവുംകൂടി ഇല്ലാതായാലോ? നീ എ൯റ്റെ ആസ്സു് ചുരണു്ടിത്തരാമെങ്കിലു് ഞാ൯ നി൯റ്റെ ആസ്സു് ചുരണു്ടിത്തരാമെന്നുള്ള ലോകാരംഭംമുതലേയുള്ള ആ ലളിതമായ പ്രവ൪ത്തനതത്ത്വംതന്നെ!
നേരത്തേപറഞ്ഞ, ശാസു്ത്രരംഗത്തും സാമൂഹ്യരംഗത്തും രാഷ്ട്രഭരണരംഗത്തുമൊക്കെ മികച്ച നേട്ടങ്ങളുണു്ടാക്കിയ, ആ പ്രശസു്തവനിതകളു്ക്കു് ഈ അവാ൪ഡുകിട്ടാതെപോയതു് എന്തുകൊണു്ടായിരുന്നു? അവരെല്ലാം ഷൈലജയേക്കാളു് വളരെ ചെറുപ്പമായിരുന്നു, അതോടൊപ്പം അവരെല്ലാം സു്ത്രീകളുമായിരുന്നു, എന്നതാണു് കാരണം. മലയാളികളു് എന്തിലെങ്കിലും ലോകപ്പ്രശസു്തരായുണു്ടെങ്കിലു് പ്രധാനമായും അതു് അവരുടെ ചരിത്രപ്പ്രസിദ്ധമായ അസൂയയിലാണു്! അതുകൊണു്ടു് രാഷ്ട്രീയയുദ്ധങ്ങളൊന്നും നടത്താ൯ ഒരു സെക്ക൯റ്റുപോലും സ്വന്തമായെടുക്കാനില്ലാത്ത ആ പ്രശസു്തവനിതകളു് തോറ്റുപോയി. ഏതെങ്കിലുമൊരുകാലത്തു് ഇങ്ങനെയുമൊരു അവാ൪ഡുണു്ടായിരുന്നു, ഇങ്ങനെയുമൊരു മാഗസ്സീനുണു്ടായിരുന്നു, അതിലു് തങ്ങളുടെയും പേരു് ചിലവ൯മാ൪ എഴുതിവിട്ടിരുന്നെന്നും അറിയുമ്പോളു് ആ മാന്യമഹതികളു് ചിരിച്ചേക്കും!!
Written and first published on: 03 September 2020

No comments:
Post a Comment