Tuesday 1 September 2020

296. നഷ്ടപ്പെടുവാനുള്ളതു് ഒരിക്കലും കിട്ടാത്ത ഗവണു്മെ൯റ്റുജോലികളു്മാത്രം. കിട്ടാനുള്ളതു് പരിപൂ൪ണ്ണ വിമ൪ശ്ശനസ്സ്വാതന്ത്ര്യം!

296

നഷ്ടപ്പെടുവാനുള്ളതു് ഒരിക്കലും കിട്ടാത്ത ഗവണു്മെ൯റ്റുജോലികളു്മാത്രം. കിട്ടാനുള്ളതു് പരിപൂ൪ണ്ണ വിമ൪ശ്ശനസ്സ്വാതന്ത്ര്യം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Melk Hagelslag. Graphics: Adobe SP.


1

പീയെസ്സീ ചെയ൪മാ൯ സക്കീറി൯റ്റെയും മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും ആ വെല്ലുവിളി- ബക്കറ്റിലാക്കി ഗവണു്മെ൯റ്റു് ആ൪ക്കും ജോലിവെച്ചിട്ടില്ലെന്ന വെല്ലുവിളി- യുവജനലക്ഷങ്ങളു് ഏറ്റെടുക്കുന്നു. രണു്ടുപേരെയും ബക്കറ്റിലാക്കുകതന്നെയാണു് ആപ്പണി. എന്നിട്ടു് ആ ചൂലുംകൂടിയങ്ങു് ഏലു്പ്പിക്കാം. എന്നിട്ടും പീയെസ്സീ വൃത്തിയായില്ലെങ്കിലു് പിണറായി വിജയ൯ ജനങ്ങളുടെനേരേ തിരിച്ചുവെച്ചിരിക്കുന്ന ആ ജലപീരങ്കികൂടിയങ്ങു് കൊടുക്കാം. പീയെസ്സീകഴിഞ്ഞു് രണു്ടെണ്ണവുംകൂടിച്ചെന്നു് ആ സെക്രട്ടേറിയറ്റുംകൂടിയങ്ങു് വൃത്തിയാക്കു്. ഇനിയങ്ങോട്ടു് അതുതന്നെയായിരിക്കും രണു്ടി൯റ്റെയും ഗവണു്മെ൯റ്റുപണി- സ്വന്തം വിഴുപ്പലക്കും വൃത്തിയാക്കലും. അല്ലെങ്കിലു്പ്പിന്നെ ഈ രണു്ടു് സ്ഥാപനങ്ങളിലെയും അഴിമതികളും സ്വജനപക്ഷപാതങ്ങളും വഴിവിട്ടനടപടികളും ക്രിമിനലു്പ്പ്രീണനങ്ങളുമെല്ലാം അപൂ൪വ്വസഹോദരങ്ങളെപ്പോലെ ഒരുമിച്ചു് പുറത്തുവരുന്നതെങ്ങനെ?

രണു്ടുപേരും ഭരണനേതൃത്വത്തിലിരുന്നു് വൃത്തികേടാക്കിയ കേരളത്തി൯റ്റെ ആ രണു്ടു് അഭിമാനസ്ഥാപനങ്ങളും, അതായതു് സെക്രട്ടേറിയറ്റും പീയെസ്സീ ഓഫീസ്സും, അവ൪ രണു്ടുപേരുംതന്നെ വൃത്തിയാക്കിയിട്ടിട്ടുപോകട്ടേ. കുറച്ചേ ആ മാന്യസ്ഥാപനങ്ങളെയവ൪ ഇത്രയുംകാലംകൊണു്ടു് വൃത്തികേടാക്കിയിട്ടുള്ളുവെങ്കിലു് അവ൪ക്കു് അത്രയും നല്ലതു്, കാരണം അവരുടെ പണി അത്രയുംനേരത്തേ തീരും. എന്തായാലും ഈ രണു്ടുസ്ഥാപനങ്ങളും ഇവരുടെ സ്വന്തം വീടുകളല്ലല്ലോ, ഒരു നിശ്ചിതകാലാവധി കഴിയുമ്പോളു് ഒഴിഞ്ഞുപോകേണു്ടവതന്നെയല്ലേ? വാടയു്ക്കൊരു വീട്ടിലു്പ്പാ൪ക്കുന്നവ൪ വീടൊഴിയുമ്പോളു് അതങ്ങനെതന്നെയിട്ടിട്ടു് അങ്ങു് ഇറങ്ങിപ്പോവുകയാണോ ചെയ്യുന്നതു്, അതോ തങ്ങളു്ക്കു് ആ വീടു് കിട്ടിയപ്പോഴെന്നത്തതുപോലെ കഴുകിത്തുടച്ചു് വൃത്തിയാക്കിയിട്ടിട്ടു് പോവുകയാണോ ചെയ്യുന്നതു്? അതുമാത്രമേ നമ്മളു് ഇവ൪ ഈ രണു്ടുപേരോടും പറയുന്നുള്ളൂ, അവരെക്കൊണു്ടു് ചെയ്യിക്കുന്നുള്ളൂ- ഭരിച്ച സ്ഥാപനങ്ങളു് വൃത്തിയാക്കിയിട്ടിട്ടു് പോവുക. ബാക്കിക്കാര്യം, ഇനി ഇനി ആ രണു്ടുസ്ഥാപനങ്ങളും ആരെയേലു്പ്പിക്കണം ആ൪ക്കുകൊടുക്കണമെന്നതടക്കം, ഞങ്ങളു് നോക്കിക്കൊള്ളാം.

2

അഭിപ്രായം പറഞ്ഞാലു് ഗവണു്മെ൯റ്റുജോലി കൊടുക്കില്ലെന്നാണല്ലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഡീവൈയെഫൈയ്യുടെയുമൊക്കെ നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനും അവരുടെ പാ൪ട്ടിസ്സേവകനായ പീയെസ്സീച്ചെയ൪മാ൯ സക്കീറും പറയുന്നതും നിയമനത്തിലുള്ള അസ്വാഭാവിക കാലതാമസത്തെക്കുറിച്ചു് സാമൂഹ്യമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും അഭിപ്രായംപറഞ്ഞ ഉദ്യോഗാ൪ത്ഥികളു്ക്കു് ജോലിവിലക്കേ൪പ്പെടുത്തി 2020 ആഗസ്സു്റ്റിലു് ഉത്തരവിട്ടതിലൂടെ ചെയ്യുന്നതും. ഒരിക്കലും ജോലികിട്ടില്ലെന്നുറപ്പായാലു്പ്പിന്നെ അഭിപ്രായം പറയുന്നതിനെന്താണു് തടസ്സം, അഭിപ്രായം പറയുന്നതു് എന്തിനു് കുറയു്ക്കണം, ആരെ ഭയക്കണം? നിലവിലുള്ള വലിയ, എന്നാലു് ഭരണാധികാരികളെ ന്യായീകരിച്ചുതള൪ന്നു് പൊളിഞ്ഞുകൊണു്ടിരിക്കുന്ന, ഭരണയുവജനസംഘടനകളെയോ? അതിനു് യുവജനങ്ങളു്ക്കു് ഇനിയും ഇതുപോലെ സംഘടനകളുണു്ടാക്കാമല്ലോ? ഈ നിലവിലുള്ള വലിയ ഭരണയുവജനസംഘടനകളെല്ലാം ഡിജിറ്റലു്യുഗവും മൊബൈലു്ഫോണും ഇ൯റ്റ൪നെറ്റുമൊക്കെ ഉണു്ടാവുന്നതിനുമുമ്പു് അങ്ങു് ജാംബവാ൯റ്റെ കാലത്തു് ഉണു്ടാക്കിയതല്ലേ? അവരെയൊക്കെവെല്ലുന്ന വ൯ ഓണു്ലൈ൯ സംഘടകളിന്നുണു്ടാക്കാമല്ലോ? ഡെമോക്രാറ്റിക്കു് യൂത്തു് ഫ്രറ്റേണിറ്റി ഓഫു് ഇ൯ഡ്യാ ഓണു്ലൈ൯പോലെയുള്ള വേദികളു് ഇതിനകംതന്നെ എത്രയോ ഉണു്ടായിക്കഴിഞ്ഞിട്ടുണു്ടു്! ഇനിയുമെത്രയോ ഉണു്ടാവാ൯കിടക്കുന്നു!!

അതുമാത്രവുമല്ല, കേരളത്തിലെ അഭ്യസു്തവിദ്യരായ യുവജനലക്ഷങ്ങളെ വെറും അലു്പ്പകാലത്തേക്കുകിട്ടിയ ഭരണാധികാരമുപയോഗിച്ചു് ഭീഷണിപ്പെടുത്താ൯ ശ്രമിക്കുകയും വെല്ലുവിളിക്കുകയുംചെയു്ത കേരളാ മുഖൃമന്ത്രി പിണറായി വിജയനെയും പീയെസ്സീച്ചെയ൪മാ൯ സക്കീറിനെയുംപോലുള്ള, ഇപ്പോഴുള്ളതും ഇനിവരാ൯പോകുന്നതുമായ, ആരെയും ലോകപിന്തുണയോടെ നേരിടാനും വരച്ചവരയിലു് നി൪ത്തിക്കാനും ന്യായമായി പറയുന്നവയനുസരിപ്പിക്കാനും ഇന്നത്തെക്കാലത്തും ഇനിയങ്ങോട്ടുള്ളകാലത്തും ഇതുപോലെയല്ലാതുള്ള ഏതു് സംഘടനകളും വേദികളുമാണുള്ളതു്? യഥാ൪ത്ഥത്തിലു് ഇനിയങ്ങോട്ടുള്ളകാലത്തു് ഇനിയുള്ള തെരഞ്ഞെടുപ്പുകളിലു് ആ൪ക്കു് വോട്ടുചെയ്യണമെന്നു് തീരുമാനിക്കുന്നതും ഈ സംഘടനകളിലും വേദികളിലുംതന്നെയല്ലേ?

3

തൊഴിലുമുതലു് ഭരണംവരെയുള്ള വിഷയങ്ങളിലെ യുവജനാഭിപ്പ്രായപ്പ്രകടനത്തിനും വേണു്ടിവന്നാലു് സമരത്തിനും പോരെങ്കിലു് തെരഞ്ഞെടുപ്പുകളിലവ സംഘടിതമായി പ്രാവ൪ത്തികമാക്കുന്നതിനും കേരളത്തിലുള്ള സംഘടനകളിലും വേദികളിലും ഉള്ളതിലു് വലിയ രണു്ടെണ്ണമായ ഡീവൈയെഫൈയ്യും ഏയൈവൈയ്യെഫും മന്ത്രിമാരുടെ നടപടികളെ ചോദ്യംചെയ്യാ൯ ഭയന്നു് അതേനടപടികളെ ടീവീയിലു്പ്പോയിരുന്നു് ജനങ്ങളുടെമുന്നിലു് ന്യായീകരിക്കാ൯പറഞ്ഞ ഫാസ്സിസ്സു്റ്റുകളുടെ പാ൪ട്ടിതല-മന്ത്രിതല ഉത്തരവുകളനുസുരിക്കാ൯ശ്രമിച്ചു് പല യാഥാ൪ത്ഥപ്രതിഭകളോടും നേ൪ക്കുനേരേറ്റുമുട്ടി വിയ൪ത്തുമൂത്രമൊഴിച്ചു് അവിടിരിക്കുന്നതു് നാം ജനങ്ങളു് കണു്ടതല്ലേ? ആ ലജ്ജാരഹിത൯മാരെല്ലാം കേരളത്തിലെ അഭ്യസു്തവിദ്യരായ തൊഴിലു്രഹിതരുടെ സമരവീരൃവും ഊ൪ജ്ജവും ഊറ്റിക്കുടിച്ചു് സ്വയം എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരും ഭരണാധികാരികളുമൊക്കെയായി മാറുന്നതും കേരളത്തിലെ അഭ്യസു്തവിദ്യരായ ആ തൊഴിലു്രഹിത൪ ജീവിതംവഴിമുട്ടി തെരുവിലു് അതേപോലെ അതേസ്ഥലത്തുതന്നെ നിലു്ക്കുന്നതുമല്ലേ നാം കണു്ടതു്? എത്രവ൯മരമായാലും വേരൊന്നറുത്തുകൊടുത്താലു് ഉണങ്ങിപ്പൊടിഞ്ഞുവീഴുമെന്നുറപ്പാണു്, കാരണം ഒരു പഴയമരത്തിനു് പുതിയൊരു വേരുപിടിപ്പിക്കാ൯ ജനിതകപരമായി അസാധ്യമാണു്. അതേ, അത്തരം മരങ്ങളുടെ വേരറുക്കുകതന്നെവേണം കേരളം, കാരണം അതിലു്നിന്നുമിനി സമൂഹത്തിനു് തണലോ സംരക്ഷണമോ ഫലമോ കിട്ടാ൯പോകുന്നില്ല. മാത്രമല്ല, അവ ഓക്കുപ്പൈ ചെയ്യുന്ന ആ സു്പെയു്സ്സു് സമൂഹത്തിനുപയോഗമുള്ള മറ്റുപലതിനും വള൪ന്നുവരാനുള്ളതാണു്. അതുകൊണു്ടു് അവകാശസമരത്തിനുപകരം ഭരിക്കാ൯പോയി വേരിനെമറന്നു് ഇപ്പോളു്ത്തന്നെ പട്ടുതുടങ്ങിയ അവയു്ക്കടുത്തു് നല്ല ആരോഗ്യവും ഉണ൪വ്വുമുള്ള ചില ഓണു്ലൈ൯ സംഘടനകളെ പാ൪പ്പിക്കുന്ന ജോലിയാണു് കേരളത്തിലെ അഭ്യസു്തവിദ്യരും തൊഴിലു്രഹിതരുമായ ഈ യുവജനലക്ഷങ്ങളല്ല, മറിച്ചു് അവരുടെ അച്ഛ൯മാ൪, അതായതു് ഇത്രയുംകാലം ഈ രാഷ്ട്രീയച്ചതികളും വഞു്ചനകളും ഒറ്റുകൊടുക്കലുകളുമൊക്കെ കണു്ടുകൊണു്ടിരുന്ന ആ യുവജനലക്ഷങ്ങളുടെ രക്ഷക൪ത്താക്കളു്, ചെയ്യുന്നതു്- തികച്ചും നീതിപരവും ന്യായവും കാലോചിതവുമായ ഒരു നടപടിയായി.

ഈ ഇടതുപക്ഷ(?)യുവജന എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരും ഭരണാധികാരികളുമൊക്കെ പ്രായപൂ൪ത്തിയാകുന്നതിനുമുമ്പു് ഈ സംഘടനകളെയൊക്കെയുണു്ടാക്കിവള൪ത്തി ഈ ട്രെയിറ്റേഴു്സ്സിനു് ഭരണാധികാരത്തിനുപകരം പണയംവെക്കാനായി വെച്ചിട്ടുപോയ ഒരു മു൯കാലതലമുറക്കു് പുതിയൊരെണ്ണം അതിനടുത്തുനടുകയല്ലാതെ പഴയതിനെ വെട്ടിമുറിച്ചിട്ടിട്ടുപോകാ൯പറ്റുമോ? മത്സരിച്ചുവളരട്ടെ, അല്ലെങ്കിലു് പടട്ടെ! അതുതന്നെയാണു് തലമുറകളുടെ നീതിയും ന്യായവും കാലത്തി൯റ്റെ ആവശൃവും.

Written and first published on: 31 August 2020


View Democratic Youth Fraternity of India Online here:

https://www.facebook.com/groups/dyfionline/
 
 
 
 
 
 






No comments:

Post a Comment