Friday 11 September 2020

307. അഴിമതിഭരണം ആദ്യമേ ലക്ഷൃംവെച്ചുകൊണു്ടാണു് മുഖ്യമന്ത്രി പിണറായി വിജയ൯ സുതാര്യകേരളം പൊളിച്ചതു്

307

അഴിമതിഭരണം ആദ്യമേ ലക്ഷൃംവെച്ചുകൊണു്ടാണു് മുഖ്യമന്ത്രി പിണറായി വിജയ൯ സുതാര്യകേരളം പൊളിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Céline Martin. Graphics: Adobe SP.


1

സത്യസന്ധ൯മാരും ഉത്തരവാദിത്വബോധമുള്ളവരും ഒരു ഗവണു്മെ൯റ്റുനടത്തിയാലു് ഒരു പൗരസമൂഹം എങ്ങനെ പ്രതികരിക്കുമെന്നതി൯റ്റെ ഒരു അത്ഭുതപ്പ്രകടനമായിരുന്നു സുതാര്യകേരളമെന്ന പദ്ധതി സുതാര്യകേരളമെന്നൊരു ഓണു്ലൈ൯ പോ൪ട്ടലു് തുടങ്ങിയ 2005 മധ്യത്തോടെ കേരളം കണു്ടതു്. 2016 ജനുവരി അവസാനത്തെ കണക്കനുസരിച്ചു് വെറും പത്തുമാസംകൊണു്ടു് തങ്ങളുടെ വിവിധപരാതികളു് സംസ്ഥാനമുഖ്യമന്ത്രി നേരിട്ടു് നയിക്കുന്ന ഈ മുഖ്യമന്ത്രിയുടെ പരാതിപരിഹാരസംവിധാനത്തിനു് ഓണു്ലൈനായി സമ൪പ്പിച്ചതു് 35000 ജനങ്ങളായിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥദുഷു്പ്പ്രഭുത്വം തക൪ത്തെറിഞ്ഞ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെസ്സംബന്ധിക്കുന്ന പരാതികളായിരുന്നു എല്ലാം. പഞു്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും നഗരസഭകളെയും റവന്യൂ ഓഫീസ്സുകളെയും പോലീസുദ്യോഗസ്ഥ൯മാരെയും കുറിച്ചുള്ള പരാതികളായിരുന്നു ഇവയിലു് ബഹുഭൂരിപക്ഷവുമെന്നു് ഗവണു്മെ൯റ്റുതന്നെ അന്നു് മാധ്യമങ്ങളോടു് സമ്മതിച്ചു. ഇവയിലു് നാലു്പ്പതുശതമാനത്തോളം അടിയന്തിരപരിഗണന അ൪ഹിക്കുന്നവയായിരുന്നതിലു് ഏതാണു്ടു് അത്രയുംതന്നെ അടിയന്തിരനടപടികളെടുത്തു് പരിഹരിച്ചുവെന്നു് അന്നു് ഗവണു്മെ൯റ്റു് അറിയിച്ചു. ജനങ്ങളു് പോസ്സു്റ്റുവഴിയും നേരിട്ടുചെന്നും മുഖ്യമന്ത്രിക്കു് പരാതി സമ൪പ്പിക്കണമെന്നിടത്തുനിന്നും 2005ലു് ഇതു് ഒരു ഓണു്ലൈ൯ പോ൪ട്ടലു് തുടങ്ങുകയും അതിനുപുറമേ ഈ പോ൪ട്ടലു് നടത്തിവന്നിരുന്ന പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് കേരളാ സു്റ്റേറ്റു് ഐ. ടി. മിഷ൯ പ്രോജക്ടുമായിച്ചേ൪ന്നു് അവരുടെ സിറ്റിസ്സണു്സ്സു് കാളു് സെ൯റ്റ൪ സംവിധാനമുപയോഗിച്ചു് 155300 എന്ന നമ്പറിലേക്കു് ഫോണു്വിളിച്ചുതന്നെ പരാതിയറിയിക്കുന്നതിനുള്ള സംവിധാനംകൂടിയൊരുക്കുകയും ചെയ്യുന്നതിലേക്കു് വള൪ന്നതുകൊണു്ടാണു് ഈ അഭൂതപൂ൪വ്വമായ ജനകീയപ്പ്രതികരണമുണു്ടായതു്. കാളു് സെ൯റ്റ൯ സു്റ്റാഫു് അവിടെയിരുന്നു് ആ പരാതി എഴുതിയെടുത്തു് ഇംഗ്ലീഷിലാക്കി സുതാര്യകേരളം പോ൪ട്ടലിനു് കൈമാറി രജിസ്സു്റ്റ൪ ചെയ്യുകയും അവ ഉട൯ ബന്ധപ്പെട്ട ഡിപ്പാ൪ട്ടുമെ൯റ്റുകളിലേക്കയക്കുകയും അവരുടെ നടപടി നിരീക്ഷിക്കപ്പെടുകയും അതു് ശരിയായില്ലെന്നോ വേഗതയില്ലെന്നോ തോന്നിയാലു് മുഖ്യമന്ത്രി നേരിട്ടിടപെടുകയും ഉത്തരവിടുകയുമാണു് ചെയു്തിരുന്നതു്. മുഖ്യമന്ത്രി നേരിട്ടിരുന്നു് കേന്ദ്രസ൪ക്കാ൪ മാധ്യമമായ ദൂരദ൪ശനിലു് പതിവായവതരിപ്പിക്കുന്ന ഒരു പബ്ലിക്കു് പ്രോഗ്രാമിലു് ഈ ഉദ്യോഗസ്ഥ൯മാരെ വിളിച്ചുവരുത്തുകയും കുടയുകയും ചെയു്തിരുന്നു. ദൂരദ൪ശ൯ പ്രക്ഷേപണംചെയു്തുവന്ന ഈ പ്രശസു്തമായ പ്രോഗ്രാം 2014 ജനുവരി 26നാണു് അതി൯റ്റെ നൂറാമത്തെ എപ്പിസോഡിലെത്തിയതു്.

പണമൂറ്റാനുള്ള ടാ൪ജെറ്റുകളെ എളുപ്പം കണു്ടെത്താ൯മാത്രമാണിന്നു് സുതാര്യകേരളം പ്രവ൪ത്തിപ്പിക്കുന്നതു്

2

മധ്യവ൪ത്തികളും ഇടനിലക്കാരും ഏജ൯റ്റ൯മാരുമൊന്നുമില്ലാതെ ജനങ്ങളു്ക്കു് നേരിട്ടു് മുഖ്യമന്ത്രിയോടു് പരാതി പറയുന്നതിനാണു് ഈ പ്രോഗ്രാം ഉണു്ടാക്കിയതു്. ആ അ൪ത്ഥത്തിലു് ഉമ്മ൯ചാണു്ടിയും വി. എസ്സു്. അച്യുതാനന്ദനുമെന്ന മുഖ്യമന്ത്രിമാരുടെ കീഴിലു് അതു് അന്നു് നൂറുശതമാനം വിജയിക്കുകയുംചെയു്തു. ഉമ്മ൯ചാണു്ടിയുടെ കാലത്തും, പ്രത്യേകിച്ചും അതുകഴിഞ്ഞു് മുഖ്യമന്ത്രിയായ അച്യുതാനന്ദ൯റ്റെകാലത്തും സുതാര്യകേരളമെന്നതു് കേരളത്തിലെ അഴിമതിക്കാരും കൈക്കൂലിക്കാരും സ്വജപക്ഷപാതികളുമായ ഉദ്യോഗസ്ഥ൯മാരുടെ ഒരു പേടിസ്വപു്നവും പേക്കിനാവുമായിരുന്നു. അക്ഷരാ൪ത്ഥത്തിലു് കേരളം കുതിക്കുകയാണന്നു് ചെയു്തിരുന്നതു്. ഈ കുതിപ്പു് ആ വാക്കി൯റ്റെ ശരിയായ അ൪ത്ഥത്തിലു്ത്തന്നെ നോട്ടുചെയ്യുകയും ഇതെല്ലാം ഭയത്തോടെ നോക്കിക്കൊണു്ടുനിലു്ക്കുകയുംചെയു്ത ഒരു വ്യക്തിയും പാ൪ട്ടിയും അന്നു് കേരളത്തിലുണു്ടായിരുന്നു- പിണറായി വിജയനും അയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും. അവ൪ ഓങ്ങിവെച്ചു.

3

സുതാര്യതയെന്ന പദം എവിടെക്കണു്ടാലും എവിടെക്കേട്ടാലും ഞെട്ടുകയും വിറക്കുകയും ഭയസംഭീതനാവുകയുംചെയ്യുന്ന ഒരു വൃക്തിത്വമാണു് പിണറായി വിജയ൯. മുഖ്യമന്ത്രിയാവുന്നതിനുമുമ്പേ ഈയവസ്ഥ ഉണു്ടായിരുന്നോ എന്നറിയില്ല, ഏതായാലും മുഖ്യമന്ത്രിയായതിനുശേഷം ഇങ്ങനെയാണു്. സുതാര്യകേരളമെന്ന വാക്കു് സ൪ക്കാ൪ ഫയലുകളിലും മേശപ്പുറത്തും അലമാരകളിലും ഇ൯റ്റ൪നെറ്റിലും ഫേസ്സു്ബുക്കിലും യൂടൃൂബിലുമെല്ലാം കുറേനാളു് പിണറായി വിജയനെ തുറിച്ചുനോക്കിക്കൊണു്ടിരുന്നു. സുതാര്യകേരളമെന്നു് കേളു്ക്കുമ്പോളു്ത്തന്നെ ഒന്നും ഒളിക്കാനില്ലാത്ത സുതാര്യമായൊരു കേരളഭരണമെന്നല്ലേ വിവക്ഷ? എല്ലാം ഒളിച്ചും പാത്തും പതുങ്ങിയും രഹസ്യമായുംമാത്രം വെച്ചുനടത്തുന്ന ഒരാളിനു് അതെങ്ങനെ ശരിയാവും? എത്രനാളതിലു്ത്തന്നെ നോക്കിക്കൊണു്ടിരിക്കും? ഓരോ പ്രാവശ്യവും അതിലു് നോക്കുമ്പോളു് മനസ്സിനകത്തൊരു ചതവും കുറ്റബോധവും നീറ്റലും അനുഭവപ്പെട്ടു, ശരീരത്തിലൂടെ ഒരു വിറയലും ഇടിമിന്നലും പാഞ്ഞു. ഒടുവിലു് സഹികെട്ടു് ആ അരുമപ്പദത്തിനുപകരം ‘നാം മുന്നോട്ടു്’ എന്നൊരു പ്രയോഗം കണു്ടുപിടിച്ചു. നമ്മളു് നേരത്തേ പറഞ്ഞല്ലോ ‘കുതിക്കുന്ന കേരളം’ എന്ന വളരെ അസ്വസ്ഥതയുണു്ടാക്കുന്ന ഒരു പ്രയോഗം പിണറായി വിജയനെ വിഷമിപ്പിക്കുകയായിരുന്നെന്നു്. ആ ടെമ്പോ തക൪ന്നെന്ന തോന്നലു് ജനലക്ഷങ്ങളിലെങ്ങും ഉളവാക്കാതെതന്നെ സ്വന്തം രഹസ്യലക്ഷൃങ്ങളു് തുട൪ന്നുകൊണു്ടുപോയി ജനശ്രദ്ധയിലു്പ്പെടാതെ വിജയിപ്പിക്കുന്നതിനാണു് ‘നാം മുന്നോട്ടു്’ എന്നൊരു പ്രയോഗമുണു്ടാക്കിയതു്.

4

ദൂരദ൪ശനിലു് പ്രദ൪ശിപ്പിച്ചിരുന്നു സമയത്തു് സുതാര്യകേരളം നി൪മ്മിച്ചിരുന്നതു് തിരുവനന്തപുരത്തു് ആദ്യകമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റു് കേരളത്തിലു് അധികാരത്തിലു്വന്നപ്പോളു് ഇ൯ഡോ-സോവിയറ്റു് കളു്ച്ചറലു് സെ൯റ്ററായി വാ൯റോസ്സു് ജംഗു്ഷനിലു് നി൪മ്മിക്കപ്പെട്ട ഗോ൪ക്കിഭവനിലായിരുന്നു. അവിടെ ഈ സഗാവിനുപറ്റിയ പഞു്ചനക്ഷത്രസൗകര്യങ്ങളൊന്നും ഉണു്ടാവില്ലല്ലോ! കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ദൂരദ൪ശ൯ സു്റ്റുഡിയോയിലു്പ്പോയി സുതാര്യകേരളം നി൪മ്മിച്ചാലു് സ്വന്തം ഉഡായിപ്പുകളൊന്നും പറ്റില്ലല്ലോ, ജ൯മസ്വഭാവമായ ഒളിച്ചുചെയ്യലിനു് അവസരമുണു്ടാവുകയുമില്ലല്ലോ!! അതുകൊണു്ടു് ‘നാം മുന്നോ’ട്ടെന്ന പരിപാടിയുടെ നി൪മ്മാണം സ്വന്തംമനസ്സിലെ ഇരുട്ടിനും സ്വാ൪ത്ഥതയു്ക്കും തികച്ചും യോജിച്ചരീതിയിലു്ത്തന്നെ പാ൪ട്ടിയുടെവക തിരുവനന്തപുരത്തുതന്നെയുള്ള കൈരളിച്ചാനലിലേക്കുമാറ്റി. ഒരു ടെണു്ഡറോമറ്റോ എഴുതിപ്പിടിപ്പിച്ചെന്നോ ഒരു ടെണു്ഡറുംഇല്ലായിരുന്നെന്നോ പറയുന്നു. ഏതായാലും ഉമ്മ൯ചാണു്ടിയും അച്യുതാനന്ദനുമെല്ലാം ചെയു്തിരുന്നതിലു്നിന്നും വ്യത്യസു്തമായി സ൪ക്കാരിലു്നിന്നും കോടിക്കണക്കിനുരൂപാ പുറത്തിറക്കി സ്വന്തം ഇഷ്ടപ്രകാരം തോന്നിയപോലെ ചെലവഴിപ്പിച്ചു് വേണു്ടപ്പെട്ടവ൪ക്കു് എത്തിച്ചില്ലെങ്കിലു് ഈ വിദേശകണു്സ്സളു്ട്ട൯സ്സിവിപ്ലവകാരിക്കു് ഇരിപ്പുറക്കുകയില്ലല്ലോ! ആവശ്യമുള്ള പണം കൈരളിക്കുവേണു്ടി ഊറ്റിയെടുത്തുകഴിഞ്ഞപ്പോളു് നാം മുന്നോട്ടെന്ന ഈ പരിപാടി നിലച്ചു.

5

‘ഞാ൯ മുന്നോ’ട്ടെന്നു് പറയുന്നതിനുപകരം ‘നാം മുന്നോ’ട്ടെന്നു് കുറേനാളു് തുട൪ച്ചയായി പറഞ്ഞുകൊണു്ടിരിക്കുമ്പോളു് ആ൪ക്കായാലുമൊരു വൈക്ലബ്യം തോന്നില്ലേ? അതുതന്നെ ആപ്പരിപാടിക്കും സംഭവിച്ചു. എന്നുവെച്ചു്, ‘നാം മുന്നോ’ട്ടെന്ന പേരുമാറ്റി ‘ഞാ൯ മുന്നോ’ട്ടെന്നാക്കിയാലു്, ജനങ്ങളു് മുഖത്തുനോക്കിത്തന്നെ ചോദിക്കില്ലേ, ‘നീയങ്ങനെ ഒറ്റയു്ക്കു് സുഖിച്ചു് മുന്നോട്ടുപോകണു്ടാ, എല്ലാവരുംകൂടെ ഒരുമിച്ചു് പോണെങ്കിലു്മാത്രം മതി’യെന്നു്? ഒടുവിലു് ഞാനും നാമും മുന്നോട്ടും പിന്നോട്ടും എല്ലാം ഉപേക്ഷിച്ചു് ‘കേരള സ൪ക്കാ൪- മുഖ്യമന്ത്രിയുടെ പരാതിപരിഹാരസംവിധാനം’ എന്നുമാത്രമാക്കി. പിണറായി വിജയനെ സംബന്ധിച്ചിടത്താളം പണമില്ലാതെ മറ്റൊരിടപാടുമില്ലല്ലോ! അതുകൊണു്ടു് കേരളത്തിനു് വ൪ഷങ്ങളു്കൊണു്ടു് സുപരിചിതമായ ‘മുഖ്യമന്ത്രിയുടെ പരാതിപരിഹാരസംവിധാനം’ എന്നതി൯റ്റെകൂടെ ‘ദുരിതാശ്വാസനിധി’ എന്നുകൂടിച്ചേ൪ത്തു് ഉദ്ദേശലക്ഷൃങ്ങളോടു് കുറേക്കൂടിയടുത്തു. ലോകത്തെവിടെയായാലും അഴിമതിക്കാരുടെയൊരു പേടിസ്വപു്നമാണല്ലോ പരാതിപറച്ചിലുകാരുടെ എണ്ണം! അതുകൊണു്ടു് പരാതിക്കാരുടെ എണ്ണംകുറയു്ക്കാനായി പഴയ സിറ്റിസ്സണു്സ്സു് കാളു്സെ൯റ്റ൪ നമ്പ൪ എടുത്തുകളഞ്ഞു. എന്നിട്ടു് ഒരിക്കലും ആരും വിളിച്ചാലെടുക്കുകയോ എടുത്താലു്ത്തന്നെ മറുപടിപറയുകയോ ചെയ്യാത്ത കുറേനമ്പറുകളു് കൊണു്ടുചെന്നുവെച്ചു. എന്നിട്ടും പരാതിവരുന്നുണു്ടെങ്കിലു് അതു് തടയാനായി പീഡീയെഫുഫോ൪മാറ്റിലാക്കി 5എം.ബി.യു്ക്കകത്തുനിലു്ക്കുന്നരീതിയിലു് പരാതി അപ്പു്ലോഡുചെയ്യണമെന്നാക്കി. ഒരു കമ്പ്യൂട്ടറിലു് പരാതിയടിച്ചെടുത്തിട്ടു് ഏതെങ്കിലും ആപ്ലിക്കേഷ൯റ്റെ സഹായത്തോടെ അതിനെ മൈക്രോസോഫു്ടു് വേ൪ഡിലു്നിന്നും പീഡീയെഫു് ഫോ൪മാറ്റിലാക്കിമാറ്റാനുള്ള കഴിവും അറിവും സാമഗ്രികളുമുള്ള ഇ൯റ്റ൪നെറ്റു് സാവ്വിയായിട്ടുള്ളവ൯മാ൪മാത്രം എ൯റ്റടുത്തുവന്നു് പരാതിപറഞ്ഞാലു്മതിയെടാ.....! അത്രയും ഇ൯റ്റ൪നെറ്റു് സാവ്വിയായിട്ടുള്ളവ൯മാരെ അല്ലെങ്കിലും ഒന്നുചെയു്തും തടഞ്ഞുനി൪ത്താ൯ കഴിയുകയുമില്ലല്ലോ, അവ൯മാ൪ അല്ലെങ്കിലും എങ്ങനെയും ഏതുവഴിയും എന്തുചെയു്തും കയറിവരുകതന്നെചെയ്യുമല്ലോ! എന്നിട്ടും കുറച്ചുകാലം കേരളത്തിലെ ജനങ്ങളിലു്നിന്നും പരാതികളു് വന്നുകൊണു്ടിരുന്നു എന്നതാണു് അത്ഭുതം. 2019 ജനുവരി ഒന്നാംതീയതി വൈകുന്നേരം 5.15ലെ കണക്കനുസരിച്ചു് എന്നിട്ടും അനേകം പരാതികളു് ഈ പരാതിപരിഹാരപ്പ്രഹസ്സനത്തിലെത്തി. അതിലു് 31,625 എണ്ണം അങ്ങേരുടെതന്നെ പോലീസ്സു് ഡിപ്പാ൪ട്ടു്മെ൯റ്റിനെക്കുറിച്ചായിരുന്നു എന്നു് പ്രത്യേകം പറയേണു്ടതില്ലല്ലോ. അങ്ങേരുടെതന്നെ കണക്കുവെച്ചു് പറയുകയാണെങ്കിലു് സ൪ക്കാരുദ്യോഗങ്ങളു് സംബന്ധിച്ചും ബാങ്കു്ലോണുകളു് സംബന്ധിച്ചും മൊത്തംകിട്ടിയ പരാതികളു് കൂട്ടിയാലും അതിനുതാഴെയേ വരുന്നുള്ളൂ- 31164 എണ്ണംമാത്രം!

6

സുതാര്യകേരളമെന്നൊരു പേജു് ഫേസ്സു്ബുക്കിലു്ത്തന്നെയുണു്ടു്. ഇന്നതു് എത്ര ഫ്രാഡുല൯റ്റായൊരു ഏ൪പ്പാടാണെന്നു് കാണണമെന്നുള്ളവ൪ക്കു് അതു് കണു്ടുപിടിച്ചു് അവിടെപ്പോയി നോക്കാം. ഫ്രാഡുല൯റ്റായതുകൊണു്ടാണു് ആ ലിങ്കിവിടെ ചേ൪ക്കാത്തതു്. ഇന്നതി൯റ്റെ പേരു് 'കേരളസ൪ക്കാ൪- മുഖ്യമന്ത്രിയുടെ പരാതിപരിഹാരസംവിധാനം/ ദുരിതാശ്വാസനിധി' എന്നാണു്; വിളിച്ചാലു് ആരുമെടുക്കാത്ത കുറേ ഫോണു്നമ്പറുകളും കൊടുത്തിട്ടുണു്ടു്. അതായതു്, പരാതികൊടുക്കുന്നതിനായി ആരെങ്കിലുമവിടെ എത്തിപ്പെട്ടാലു് പരാതിക്കു് പരിഹാരമൊന്നുമുണു്ടായില്ലെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു് ഒരു തുക അയാളുടെകൈയ്യിലു്നിന്നും പോകുമെന്ന൪ത്ഥം, ഒരു തുക എങ്ങനെയും അയാളെ വീഴു്ത്തിയെടുക്കുമെന്ന൪ത്ഥം. പരാതിപരിഹരിക്കുന്നതിനു് പണംനലു്കണു്ടയെന്നതാണു് സുതാര്യകേരളത്തി൯റ്റെ ഉറപ്പായ അ൪ത്ഥംതന്നെ. പിണറായി വിജയ൯റ്റെ കൈയ്യിലെത്തിയപ്പോളു് തികച്ചും ലജ്ജാരഹിതമായി സ൪ക്കാരി൯റ്റെ പരാതിപരിഹാരസംവിധാനത്തി൯റ്റെ കൂടെച്ചേ൪ത്തുതന്നെ ഫണു്ടുചോദിക്കുന്ന സംവിധാനം എടുത്തുവെച്ചിരിക്കുന്നു- പണംതന്നാലു് പരാതിപരിഹാരമുണു്ടാക്കിത്തരാമെന്ന വിളംബരംനടത്തിക്കൊണു്ടു്! എവിടെത്തൊട്ടാലും പണമുണു്ടാക്കുകയെന്ന പിണറായി വിജയ൯റ്റെ വ്യക്തിമുദ്ര മുഖ്യമന്ത്രിയുടെ പരാതിപരിഹാരസംവിധാനത്തിലു്പ്പോലും അതേപടിതുടരുന്നു. വാസു്തവത്തിലു് പരാതിപരിഹാരത്തിനല്ല പണമുണു്ടാക്കാനാണീ സംവിധാനം പ്രവ൪ത്തിക്കുന്നതെന്നുറപ്പാണു്. പണമൂറ്റാനുള്ള ടാ൪ജെറ്റുകളെ എളുപ്പം കണു്ടെത്താ൯മാത്രമാണിന്നു് സുതാര്യകേരളം പ്രവ൪ത്തിപ്പിക്കുന്നതു്. പരാതിയുംകൊണു്ടുചെല്ലാത്ത ലക്ഷക്കണക്കിനു് കേരളീയരിലു്നിന്നും എങ്ങനെ പണമൂറ്റും, അവരെ എങ്ങനെ കണു്ടുപിടിക്കും? അതുകൊണു്ടു് പരാതിയുംകൊണു്ടു് അങ്ങോട്ടുചെല്ലുന്ന ആ ഒരുശതമാനത്തിനുതാഴെയുള്ളവരിലു്നിന്നും പണമൂറ്റുന്നു. അപ്പോളു് പരാതിയുള്ള നൂറുശതമാനവും ആ പരാതിയുംകൊണു്ടു് ചെന്നിരുന്നെങ്കിലോ? സുതാര്യകേരളത്തിലു് പരാതിയുംകൊണു്ടു് ചെന്നില്ലെങ്കിലും സെക്രട്ടേറിയറ്റിലു് പരാതിയുംകൊണു്ടു് ചെല്ലുന്നവ൪ക്കും ഇതുതന്നെയാണു് സംഭവിക്കുന്നതു്.

7

ഒരു മു൯ സുപ്രീംകോടതിജഡു്ജിയുടെ നേതൃത്വത്തിലു് ഒരു മനുഷ്യാവകാശലംഘന പരാതിപരിഹാരസംഘടന പ്രവ൪ത്തിച്ചിച്ചിരുന്നു. ഇപ്പോഴുമതു് പ്രവ൪ത്തിക്കുന്നുണു്ടാകണം. അവ൪ക്കു് പലരും പരാതികളു് സമ൪പ്പിച്ചിട്ടുണു്ടു്. ആപ്പരാതികളിലൊന്നുമവ൪ ഇടപെടാറില്ലെന്നുമാത്രമല്ല, പരാതിയവിടെ ലഭിച്ചുവെന്നു് ഒരു അക്കു്നോളഡു്ജുമെ൯റ്റുപോലും അവ൪ ഒരിക്കലും അയക്കാറില്ലായിരുന്നു. എങ്കിലും, അവരുടെ സംഘടയു്ക്കു് ഫണു്ടുചോദിച്ചുകൊണു്ടു് ഈമെയിലുകളു് പരാതിസമ൪പ്പിച്ചവ൪ക്കെല്ലാം കൃത്യമായി അയക്കാറുണു്ടായിരുന്നു. പേരിനും പണത്തിനുംവേണു്ടിയാണു് ഇത്തരം സംഘടനകളെല്ലാം പ്രവ൪ത്തിക്കുന്നതു്- വളരെ പ്രശസു്തമായവപോലും. ഇടയു്ക്കിടയു്ക്കു് നല്ല പബ്ലിസിറ്റികിട്ടുമെന്നുള്ള ചില കേസ്സുകളു്മാത്രമവരേറ്റെടുക്കും. അപ്പോളിതാണു് ഉമ്മ൯ചാണു്ടിയും വി. എസ്സു്. അച്യുതാനന്ദനും പ്രശസു്തമായനിലയിലു് നടത്തിയിരുന്ന പഴയ സുതാര്യകേരളത്തി൯റ്റെ ഇന്നത്തെ അവസ്ഥ: അതും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റേതരവുമായ ഭരണസംഘത്തിനു് പണമുണു്ടാക്കുന്നതിനുള്ള ഒരു ഉപാധിയായിമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുവരുന്നതും ഇതുപോലെ പരാതിക്കാരിലു്നിന്നും പിടുങ്ങിയെടുക്കുന്നതുമായ തുകകളു് അപഹാസ്യമായ ഏതെല്ലാംകാരൃങ്ങളു്ക്കാണു് ഈ രാഷ്ട്രീയസംഘം ഉപയോഗിക്കുന്നതെന്നതിലേക്കു് ഇവിടെ കടക്കുന്നില്ല.

Written and first published on: 10 September 2020
 
 
 
 
 
 
 
 
 
 
 
 
 

No comments:

Post a Comment