Wednesday 16 September 2020

312. AKG ഉണു്ടായിരുന്നെങ്കിലു് സെക്രട്ടേറിയറ്റുചാടികടന്നു് മന്ത്രി KT ജലീലിനെ കൊങ്ങയു്ക്കുപിടിച്ചുപുറത്താക്കി മലപ്പുറംവരെ ഓടിച്ചേനേ!

312

AKG ഉണു്ടായിരുന്നെങ്കിലു് സെക്രട്ടേറിയറ്റുചാടികടന്നു് മന്ത്രി KT ജലീലിനെ കൊങ്ങയു്ക്കുപിടിച്ചുപുറത്താക്കി മലപ്പുറംവരെ ഓടിച്ചേനേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.


1

AKG എന്ന വിപ്ലവകാരി ഇന്നു് ഉണു്ടായിരുന്നെങ്കിലു് പാ൪ട്ടിവിലക്കുലംഘിച്ചു് അമരാവതിയിലെ അയ്യപ്പ൯കോവിലിലു് ഓടിയെത്തി കുടിയിറക്കപ്പെട്ടവരെ പട്ടാളത്തിലു്നിന്നും രക്ഷിച്ചപോലെ, തിരുവനന്തപുരത്തു് കവടിയാറിലെ മഹാരാജാവി൯റ്റെ മതിലുചാടിക്കടന്നു് മിച്ചഭൂമിയിലു് അവകാശം പ്രഖ്യാപിച്ചപോലെ, ഒരു ദേശദ്രോഹിയെ പുറത്താക്കാ൯ പോലീസ്സും ഗവണു്മെ൯റ്റും മുഖ്യമന്ത്രിയുമൊക്കെയിവിടുണു്ടായിട്ടും സു്ത്രീലക്ഷങ്ങളു്തന്നെ തെരുവിലിറങ്ങേണു്ടിവന്നതുകണു്ടു് പാ൪ട്ടിവിലക്കുലംഘിച്ചു് സെക്രട്ടേറിയറ്റി൯റ്റെ മതിലുചാടിക്കടന്നു് മന്ത്രി കെ. ടി. ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മടിയിലു്നിന്നും തൂക്കിയെടുത്തു് കൊങ്ങയു്ക്കുപിടിച്ചുപുറത്താക്കി മലപ്പുറമല്ല ക൪ണ്ണാടകംവരെ ഓടിക്കോ, മേലാലു് ഈ ഭാഗത്തേയു്ക്കൊന്നും ഒരിക്കലും തിരിച്ചുവന്നുപോകരുതെന്നു് മുന്നറിയിപ്പുകൊടുത്തുവിട്ടേനേ!

ജലീലി൯റ്റെ അടിസ്ഥാനകുറ്റം ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിയെന്ന നിലയിലു് ത൯റ്റെ നിയമവിരുദ്ധമായ ഗ്രന്ഥക്കടത്തിലൂടെ മുസ്ലിംജനതയെ അപമാനിച്ചു് ഒരു വിഷമാവസ്ഥയിലാക്കി അതിലൂടെ ഹിന്ദുഫാസ്സിസ്സു്റ്റുകളുടെ നിരന്തരാക്രമണങ്ങളു്ക്കു് തന്ത്രപൂ൪വ്വം വഴിയൊരുക്കി ഹിന്ദുസമൂഹത്തെ പ്രീണിപ്പിക്കാനുള്ള സംസ്ഥാനനവമാ൪കു്സ്സിസ്സു്റ്റുതന്ത്രം ആവിഷു്ക്കരിച്ചു് നടപ്പാക്കിയെന്നതാണു്. ആ ഒറ്റക്കാരണംമതി അദ്ദേഹത്തിനു് ജലീലിനുമേലു് നടപടിയെടുക്കാ൯, ജലീലിനെതിരെ സമരം നടത്തുന്നവ൪ക്കു് പിന്തുണപ്രഖ്യാപിക്കാ൯. ജലീലു് കേന്ദ്രഭരണകൂടവുമായി സന്ധിയുണു്ടാക്കുമോ, രാഷ്ട്രീയയുടമ്പടി ഉണു്ടാക്കുമോ, കുറ്റത്തിലു്നിന്നും രക്ഷപ്പെടുമോ എന്നതൊന്നുമവിടെ ഒരു വിഷയമേയല്ല. ഒരുകോടതിയും ഒരിക്കലും ഒരു അന്വേഷണമോ കേസ്സോ ആയി പരിഗണിക്കാനിടയില്ലാത്ത, ഒരു ജനസമൂഹത്തെ മറ്റൊരു ജനസമൂഹത്തിനു് രാഷ്ട്രീയതന്ത്രത്തിലൂടെ അടിപ്പെടുത്തി അപകടത്തിലാക്കുന്ന ആ അടിസ്ഥാനകുറ്റത്തിനാണദ്ദേഹം അയാളെ ജനസമക്ഷം വിചാരണചെയ്യുന്നതും ശിക്ഷവിധിക്കുന്നതും അതു് നടപ്പാക്കുന്നതും. അതിനു് പാ൪ട്ടിവിലക്കുകളല്ല എന്തും ഒരു വിപ്ലവകാരി ലംഘിക്കുമെന്നതാണു് അദ്ദേഹത്തി൯റ്റെ ഉദാഹരണം.

2

പക്ഷേ അദ്ദേഹമിന്നില്ല, ഇന്നിപ്പോളു് അങ്ങനെയുള്ള വിപ്ലവകാരികളോ പ്രക്ഷോഭകാരികളോ ഈ പ്രസ്ഥാനത്തിലോ പാ൪ട്ടിയിലോ കാണുന്നുമില്ല. ഇന്നു് ഈ രണു്ടിലും കാണുന്നതരം ഇങ്ങനെയുള്ള കള്ള൯മാരും അഴിമതിക്കാരും കള്ളക്കടത്തുകാരും ഒറ്റുകൊടുപ്പുകാരും, അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുറുക്കുവഴിപ്പണംസമ്പാദനത്തിനും പണമുണു്ടാക്കാ൯ മക്കളെയഴിച്ചുവിടലിനും രഹസൃനിയമനങ്ങളു്ക്കും വിദേശരഹസ്യബന്ധങ്ങങ്ങളു്ക്കും എതിരെ സമരംനടത്താനും പ്രക്ഷോഭംനടത്താനും വിപ്ലവംനടത്താനും പോകുന്നതിനുപകരം അവയെയൊക്കെ ന്യായീകരിക്കാ൯ ജനങ്ങളുടെയിടയിലേക്കിറങ്ങുന്ന പാ൪ട്ടി എമ്മെല്ലേമാരും എംപീമാരുമൊക്കെയായ വ്യാജവിപ്ലവകാരികളുമായി അദ്ദേഹത്തെപ്പോലുള്ള വിപ്ലവകാരികളു്ക്കുള്ള വ്യത്യാസം നന്നായറിയാ൯ ആ സഖാവി൯റ്റെ പ്രക്ഷോഭാത്മകത എത്രത്തോളമായിരുന്നുവെന്നറിയണം. അതിനൊരു കാരണം ഈപ്പാ൪ട്ടിയുടെ ഇന്നത്തെ ന്യായീകരണത്തൊഴിലാളികളും പിന്തുണപ്പുകാരുമെല്ലാം ഏക്കേജീയോ, അതെന്തായിരുന്നു എന്നു് ചോദിക്കുന്നതരം ആളുകളാണു്. അതുകൊണു്ടു് അദ്ദേഹത്തെക്കുറിച്ചു് ഒരലു്പം ഇവിടെ പറയാതെ നിവൃത്തിയില്ല. ഇന്നത്തെ ന്യായീകരണത്തൊഴിലാളികളായ കൃഷു്ണദാസു്, ആനത്തലവട്ടം ആനന്ദ൯ മുതലായ പാ൪ട്ടി ഔദാര്യത്തിലു് പാ൪ലമെ൯റ്ററി സൗജന്യങ്ങളും പെ൯ഷനും ദീ൪ഘകാലം അനുഭവിച്ചുസുഖിച്ചവ൪, രാജേഷു്, സ്വരാജു്, ഷംസ്സീ൪ തുടങ്ങി അലു്പ്പകാലം പാ൪ലമെ൯റ്ററിസ്സുഖംകിട്ടിയ പയ്യ൯മാ൪, മാധ്യമങ്ങളിലിരുന്നു് ഇളിക്കാതെ നേരേചൊവ്വേ സംസാരിക്കാ൯പോലും പാ൪ട്ടിയെന്നല്ല ആരും പഠിപ്പിച്ചിട്ടില്ലാത്ത പാ൪ലമെ൯റ്ററിസ്സുഖംകിട്ടുമോയെന്നു് നോക്കിനടക്കുന്ന കുറേ പയലുകളു്, മുതലായ വ്യാജവിപ്ലവകാരികളിലു് പ്രക്ഷോഭാത്മകത എന്നുപറയുന്ന എന്തെങ്കിലുമുണു്ടോ, ഉണു്ടെങ്കിലു്ത്തന്നെ അതു് മുണു്ടി൯റ്റിടയിലു് എവിടെ ഒളിച്ചുവെച്ചിരിക്കുന്നു, എന്നു് ഓരോദിവസവും കേരളം കാണുകയാണു്, വിലയിരുത്തുകയുമാണു്. അതുകൊണു്ടു് അത്തരക്കാരെക്കുറിച്ചിവിടെ പറയേണു്ടതില്ല. അതിനേക്കാളു് നല്ലതും പ്രയോജനകരവും ആ സമയമെടുത്തു് ഏക്കേജീയുടെ പാ൪ലമെ൯റ്റു് പ്രസംഗങ്ങളായ കൊടുങ്കാറ്റി൯റ്റെ മാറ്റൊലി എന്ന പുസു്തകമെടുത്തു് വായിക്കുകയാണു്. പാ൪ട്ടിയുടെ മുന്നണിപ്പോരാളികളും പിന്നണിപ്പോരാളികളും ചാവേറുകളും അറിയാനായി പറയുകയാണു്- അങ്ങനെയും ഒരു പുസു്തകമുണു്ടു്. ഇപ്പഴേയെടുത്തുവായിച്ചാലു് ഇതൊക്കെവായിച്ചിട്ടുനടക്കുന്ന കേരളത്തിലെ ജനങ്ങളിലു്നിന്നും ഭാവിയിലു്വരുന്ന ചോദ്യങ്ങളു്ക്കു് ചിലതിനെങ്കിലും മറുപടിപറയാം. അഴുകിയ മതഫണു്ഡലിസ്സു്റ്റുകളെയും സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളെയുമൊക്കെ ന്യായീകരിച്ചും പുകഴു്ത്തിയും പോസ്സു്റ്റിട്ടും റ്റീവീസ്സുവിശേഷംനടത്തിയും പിന്നെയും സമയം ബാക്കിയുണു്ടെങ്കിലു് ദേശാഭിമാനിപ്പത്രത്തി൯റ്റെ പഴയ എഡിറ്ററായിരുന്ന സഖാവു് തായാട്ടു് ശങ്കര൯റ്റെ ദേശാഭിമാനിയിലെ പ്രസിദ്ധമായ എഡിറ്റോറിയലുകളു് കണ്ണൂ൪ സു്പോ൪ട്ടിംഗു് യൂത്തു് ലൈബ്രറി പുസു്തകമായി പ്രസിദ്ധീകരിച്ചിട്ടുണു്ടു്, അതുംകൂടിയെടുത്തു് വായിക്കുക. കാരണം, നിങ്ങളു് പുകഴു്ത്തുന്നവരെപോലുള്ളവ൪ വരുമെന്നും നിങ്ങളെപ്പോലുള്ളവ൪ അവരെ പുകഴു്ത്താനായിത്തന്നെ പാ൪ട്ടിയിലു് കടന്നുവരുമെന്നുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവചനങ്ങളായിരുന്നു അവയെല്ലാം.

3

ഏക്കേജീയെ നമ്മളു് പട്ടിണിപ്പാവങ്ങളുടെ പടത്തലവനെന്നു് വിളിക്കുമ്പോഴും അതേപോലെ തികച്ചും അന്വ൪ത്ഥമായിത്തന്നെ പിണറായി വിജയനെയും ഇടതുംവലതുമൊന്നുംനോക്കാതെ അയാളുടെ മന്ത്രിസ്സഭാംഗങ്ങളെയും കോ൪പ്പറേറ്റുകളുടെ ചെരുപ്പുനക്കികളെന്നും കണു്സ്സളു്ട്ട൯സ്സികളുടെ നിശാകാമുക൯മാരുമെന്നൊക്കെ വിളിക്കുമ്പോഴും ഏ. കേ. ഗോപാല൯ പുളകംകൊണു്ടു് സന്തോഷിക്കേണു്ടതുമില്ല, പിണറായി വിജയനും മറ്റവ൯മാരും കോപംവന്നു് രോഷാകുല൯മാരാകേണു്ടതുമില്ല, കാരണം പ്രശംസയും മുഖസു്തുതിയും തള്ളിക്കളയാനും വിമ൪ശ്ശനം മുഖവിലയു്ക്കുതന്നെ സ്വീകരിക്കാനുമാണു് കമ്യൂണിസ്സു്റ്റുപാ൪ട്ടികളു് ലോകമാസ്സകലം പഠിപ്പിക്കുന്നതു്, പരിശീലിപ്പിക്കുന്നതു്. കമ്യൂണിസ്സു്റ്റുകളു്മാത്രമേ കമ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്നിന്നും ഇതു് പഠിക്കുന്നുള്ളൂ, പരിശീലിക്കുന്നുള്ളൂ, എന്ന വസു്തുത ഒരിടത്തിരിക്കുമ്പോളു്ത്തന്നെ അച്ചടിദൃശ്യമാധ്യമങ്ങളിലും ജനകീയസാമൂഹ്യമാധ്യമങ്ങളിലും പാ൪ട്ടിയുടെ നേതാക്ക൯മാരുടെയും മെമ്പ൪മാരുടെയും അനുഭാവികളുടെയും പാ൪ട്ടി അതിന്നായി റിക്രൂട്ടുചെയു്ത പാ൪ട്ടിത്തൊഴിലാളികളുടെയും വകയായി വരുന്ന ഇ൯റ്റ൪വ്യൂകളിലും ടെലിവിഷ൯ ച൪ച്ചകളിലും സാമൂഹൃമാധ്യമപ്പോസ്സു്റ്റുകളിലും പാ൪ട്ടിക്കാ൪ പാ൪ട്ടിയെത്തന്നെ വിമ൪ശ്ശിക്കുന്നവയെവിടെ? അവമുഴുവ൯ പാ൪ട്ടിനേതാക്കളുടെയും പാ൪ട്ടിനടപടികളുടെയും ഗവണു്മെ൯റ്റു് നടപടികളുടെയും പുകഴു്ത്തലുകളും മുഖസു്തുതികളും മാത്രമല്ലേ? ജനക്ഷേമനടപടികളു് ജനങ്ങളിലെത്തുന്നുണു്ടെങ്കിലു്, അവരതു് അനുഭവിക്കുന്നുണു്ടെങ്കിലു്പ്പിന്നെ, സാമൂഹ്യപ്പ്രചാരണവും പബ്ലിക്കു് റിലേഷ൯സ്സുമെന്തിനു്, ആ ക്ഷേമം സ്വീകരിച്ച ജനങ്ങളു്തന്നെ ആ നടപടികളുടെ സാമൂഹ്യപ്പ്രചാരണവും പബ്ലിക്കു് റിലേഷ൯സ്സുമല്ലേ? അപ്പോളു്, ജനക്ഷേമനടപടികളു് ജനങ്ങളിലല്ല മറ്റുവല്ലവ൯മാരിലുമാണെത്തിയതെങ്കിലു് ജനങ്ങളുടെയിടയിലു് പിടിച്ചുനിലു്ക്കാനും ഉടുമുണു്ടഴിഞ്ഞുപോകാതെ നോക്കാനുംവേണു്ടി നിശ്ചയമായും ഇത്തരം പ്രചാരണങ്ങളു്തന്നെ വേണു്ടിവരും.

4

പ്രളയത്തിലു് വീടുപോയവരെ പാ൪പ്പിക്കാനായി ലൈഫു് മിഷനെന്ന കേന്ദ്ര-വിദേശ സംയുക്തപ്പദ്ധതിയിലു് വടക്കാഞു്ചേരിയിലൊരു ബഹുനിലഫ്ലാറ്റുകെട്ടാനുള്ള പത്തുപന്ത്രണു്ടുകോടി രൂപയിലു് മുഴുവനുംമുടക്കി അനിഷ്ട-അവിഹിത സംഭവങ്ങളൊന്നുമുണു്ടാകാതെ പത്തിരുന്നൂറുപേ൪ക്കു് വീടുകെട്ടി അവരവിടെ പാ൪പ്പാക്കിയാലു് അവ൪തന്നെയാണു് സാമൂഹ്യപ്പ്രചാരണവും പബ്ലിക്കു് റിലേഷ൯സ്സും. പക്ഷേ ആ സമ്മാനമായികിട്ടിയ തുകയിലു്നിന്നും പാ൪ട്ടിനേതാക്ക൯മാ൪ക്കും അവരുടെ മക്കളു്ക്കും കൊടുക്കാനായി എവിടെനിന്നോവന്ന ഏതോ ഒരുവളു് നാലരക്കോടി കമ്മീഷനായി അടിച്ചോണു്ടുപോയാലു് പൊളിറ്റിക്കലു് കേരളാ, ഫ്രീത്തിങ്കേഴു്സ്സു് വേളു്ഡു്, ചുവരെഴുത്തുകളു് എന്നീ പ്രശസു്ത സാമൂഹ്യമാധ്യമ പൊളിറ്റിക്കലു് ഗ്രൂപ്പുകളിലെ പുകഴു്ത്തലു്പ്പോസ്സു്റ്റുകളു് പോരാ, പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കൈയ്യിലുമതു് നിലു്ക്കില്ല, ഖജനാവിലു്നിന്നും കോടിക്കണക്കിനുരൂപാ വീണു്ടും അധികമായി ചെലവഴിച്ചു് പുറത്തുനിന്നും പുതിയ കണു്സ്സളു്ട്ട൯സ്സികളെക്കൊണു്ടുവന്നു് ഇതുപോലുള്ള ജനകീയസാമൂഹ്യമാധ്യമങ്ങളിലു് പ്രചാരണം നടത്തേണു്ടിതന്നെവരും, യന്ത്രങ്ങളിലൂടെ ലക്ഷക്കണക്കിനു് കൃത്രിമപ്പ്രൊഫൈലുകളു് നി൪മ്മിച്ചുതന്നെ വിജയിക്കാ൯ വല്ലവഴിയുമുണു്ടോയെന്നു് ഒന്നു് ശ്രമിച്ചുനോക്കേണു്ടിയുംവരും- അവരുടെ അഭിനവ ആത്മീയാചാര്യ൯ മോദിയുടെ ഉപഭോക്താക്കളു് ട്വിറ്ററിലു് നി൪മ്മിച്ചുതള്ളിയതുപോലെ, വ്യാപകമായി ഇ൯റ്റ൪നാഷണലു് റിപ്പോ൪ട്ടിംഗു് വന്നപ്പോളു് ട്വിറ്ററി൯റ്റെ സു്റ്റാഫിരുന്നു് റദ്ദുചെയു്തുതള്ളിയതുംപോലെ. ഒന്നുംരണു്ടുമൊന്നുമല്ല, മോദിഭക്തരുണു്ടാക്കിയ ലക്ഷക്കണക്കിനു് ഇതുപോലുള്ള കൃത്രിമപ്പ്രൊഫൈലുകളാണു് അതുണു്ടാക്കിയിട്ടവ൯മാരെമുഴുവ൯ ശപിച്ചുകൊണു്ടു് ട്വിറ്ററി൯റ്റെ സു്റ്റാഫിരുന്നു് രാപ്പകലു് ഓവ൪ട്ടൈംവ൪ക്കുചെയു്തു് റദ്ദുചെയു്തുതള്ളേണു്ടിവന്നതു്.

Written and first published on: 15 September 2020



No comments:

Post a Comment