Sunday 20 September 2020

316. ഏതു് ചിഹ്നത്തിലു് വോട്ടുചെയു്താലും അതു് അരിവാളു് ചുറ്റിക നക്ഷത്രത്തിലു് വീഴുന്ന അത്ഭുതയന്ത്രങ്ങളായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലു്?

316

ഏതു് ചിഹ്നത്തിലു് വോട്ടുചെയു്താലും അതു് അരിവാളു് ചുറ്റിക നക്ഷത്രത്തിലു് വീഴുന്ന അത്ഭുതയന്ത്രങ്ങളായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 11287688 PXB. Graphics: Adobe SP.


ഏതു് ചിഹ്നത്തിലു് വോട്ടുചെയു്താലും അതു് അരിവാളു് ചുറ്റിക നക്ഷത്രത്തിലു് വീഴുന്ന അത്ഭുതയന്ത്രങ്ങളായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലു്? പഴയ ബ്ലൂട്ടൂത്തുപരിപാടി? തക൪ന്നടിയുമ്പോഴുമുള്ള ആത്മവിശ്വാസത്തി൯റ്റെ പിന്നിലു് മറ്റെന്തു്?

ഏതു് രാഷ്ട്രീയകുതിരക്കച്ചവടവും ചെയ്യുന്നതിനും എമ്മെല്ലേമാരെ വിലയു്ക്കെടുത്തും വിറ്റും ഏതു് ഗവണു്മെ൯റ്റിനെയും തള്ളിയിടുന്നതിനും സൃഷ്ടിക്കുന്നതിനും കുപ്പ്രസിദ്ധമായ പാ൪ട്ടിയാണു് ബീജേപ്പീ. പണത്തിനുവേണു്ടിയും അധികാരത്തിനുവേണു്ടിയും എന്തുംചെയ്യാ൯ മടിക്കാത്തൊരു പാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ബീജേപ്പീക്കു് കേരളത്തിലു് നിലവിലുള്ള ഒരു എമ്മെല്ലേ രണു്ടോ മൂന്നോ ആകണമെന്നേയുള്ളൂ. സീപ്പീയെമ്മിനും ബീജേപ്പീക്കുമാകട്ടേ കേരളത്തിലൊരു കോണു്ഗ്രസ്സു്ഭരണം വരരുതെന്നേയുള്ളൂ. ബീജേപ്പീയെ അധികാരത്തിലു്ക്കയറ്റിയ പഴയ വോട്ടിംഗു് യന്ത്രങ്ങളാകട്ടേ വെറുതേ ഇരിക്കുകയുമാണു്. അല്ല, പറഞ്ഞെന്നേയുള്ളൂ....! നാളെ ബീജേപ്പീയും സീപ്പീയെമ്മുംകൂടി ഏതു് സ്വ൪ണക്കള്ളക്കടത്തു്?, ഏതു് എന്നൈയ്യേ?, എന്നൊക്കെ കേരളത്തുകാരോടു് ചോദിക്കുകയില്ലെന്നു് എന്താണൊരു ഉറപ്പുള്ളതു്?

In reply to comments on this article:

Today it is a probability, during the elections it will become possiblity, and after the elections it will be accused as a surety as it was proved in North India in 2019.

Thank you. Tell C A Ajeer that the one great mistake CMP made was accommodating C P John.

That BJP's voting machines will be leased to the CPIM to defeat Congress in Kerala in the next Assembly elections is a surety, the very basis for the collapsing CPIM's unwavering confidence in re-election. They now know for sure what vote people cast against them will ultimately become theirs. But the people of Kerala do have a few fail-proof systems in store against this sure manipulation which we shall not discuss here now.

Bindu Binds, that they had the machines but did not dare connect the network. You know, forewarned is forearmed, and for the opponent, disarmed.


ശ്രീ. അശോക൯ എലവാണീ, ഇന്ത്യ൯ ഭരണഘടനയിലെന്താണു് എഴുതിവെച്ചിട്ടുള്ളതെന്നുപോലും വായിച്ചിട്ടില്ലാത്ത ഹിസ്സു്റ്ററി പ്രൊഫസ്സ൪ (ഉന്നതവിദ്യാഭ്യാസമന്ത്രി!) ജലീലി൯റ്റെ പുറകേനടന്നു് കിളിപോയവ൪! എന്നൊരു ലേഖനം താങ്കളെക്കുറിച്ചെഴുതാം. അല്ലാതെന്തുചെയ്യാനാണു്! അയാളു് നേരിട്ടു് പഠിപ്പിച്ചിട്ടില്ലാത്തതുകൊണു്ടു് താങ്കളു് രക്ഷപ്പെട്ടെന്നു് കരുതുക. അതോ ഇനി അതുമാണോ? കേരള ശാസു്ത്രസാഹിത്യപരിഷത്തി൯റ്റെ പ്രവ൪ത്തകരെന്നൊക്കെപ്പറയുമ്പോളു് പഴയകാലത്തു് ഈ ച൪ച്ചയുടെ തലക്കെട്ടുകാണുമ്പോളു് വോട്ടിംഗു് യന്ത്രങ്ങളെന്നതിലു്നിന്നുതന്നെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഭരണഘടനാബാഹൃ നിയന്ത്രിതാക്കളായ കേന്ദ്രബീജേപ്പീയും തമ്മിലുള്ള ഒരു പുതിയതരം രാഷ്ട്രീയസന്ധിയുടെ കാര്യമാണു് സൂചിപ്പിക്കുന്നതെന്നു് ആരുംപറയാതെതന്നെ സ്വയം മനസ്സിലാക്കാ൯ കഴിവുള്ളവരായിരുന്നു. താങ്കളു് ജോലിയൊക്കെ കിട്ടിയശേഷം ഉള്ളതിലു് വലുതുനോക്കി വലിഞ്ഞുകയറിയതാണോ? അങ്ങനെയാണെങ്കിലു് ആ എ൯. ജി. ഓ. യൂണിയനിലു്ക്കൂടി വലിഞ്ഞുകയറുന്നതാണു് ഇപ്പോഴത്തെ ഒരു രീതി.

ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നാലല്ലാതെ വോട്ടുചെയ്യാ൯ പോകില്ലെന്നു് തീരുമാനമെടുത്തവ൪ ഇന്ത്യയിലിന്നു് എത്രയെന്നറിയുമോ? ചെന്നു് വോട്ടുചെയു്താലല്ലേ അതു് ഗുജറാത്തിലെപ്പോലെ യന്ത്രത്തിലു് മറിച്ചിടാ൯ പറ്റുകയുള്ളൂ, വോട്ടുചെയ്യാതിരുന്നാലെങ്ങനെ ചിഹ്നംമാറ്റിമറിച്ചിടും? അതാണു് പല ജനങ്ങളുടെയും ഇപ്പോഴത്തെ ആ ചിന്താഗതിക്കുപിന്നിലുള്ള യുക്തി. ഇത്തരക്കാരെ ഇപ്പോഴത്തെയവസ്ഥയിലു് ഒന്നുംചെയ്യാ൯ വഴിയില്ലെന്നാണു് കേന്ദ്ര ഇലക്ഷ൯ കമ്മീഷ൯ അറിയിച്ചതു്. വോട്ടുചെയ്യണമോ എന്നതുപോലെ വോട്ടുചെയ്യാതിരിക്കണമോ എന്നതും ജനങ്ങളുടെ ഒരു അവകാശമാണു്. ആരും വോട്ടുചെയു്തില്ലെങ്കിലു്, അല്ലെങ്കിലു് ഒരു നിശ്ചിതശതമാനം വോട്ടുചെയ്യാ൯ചെന്നില്ലെങ്കിലു്, ഭരണകൂടം മുട്ടുകുത്തുമോ തുടരുമോ, അല്ലെങ്കിലു് ഇപ്പോളു് കേരളത്തിലു് നടന്നുവരുന്ന സമരരീതി പിന്തുട൪ന്നു് ബഹിഷു്ക്കരിക്കുന്ന പ്രതിപക്ഷം വോട്ടുചെയ്യാ൯പോകുന്ന ഭരണപക്ഷത്തെ തെരുവിലിട്ടു് തടയുമോ, അതോ അടിയും പിടിയും തല്ലുമൊക്കെയേറ്റുവാങ്ങിയും തടഞ്ഞും നടത്തിയും ഭരണപക്ഷം കേരളംമുഴുവ൯ വോട്ടുചെയ്യാ൯ചെല്ലുമോ, അതോ ഇപ്പോളു് ഡീവൈയെഫൈയ്യും സീയ്യൈറ്റീയുവുമൊക്കെ ചെയ്യുന്നപോലെ ആരാണോ സ്വ൪ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമൊക്കെനടത്തി പണമുണു്ടാക്കി സുഖിച്ചതു് അവ൯തന്നെ തെരുവിലിറങ്ങി പ്രതിരോധിച്ചോ എന്നുപറഞ്ഞു് അവനവ൯റ്റെ മക്കളെയും കുടുംബത്തെയുംനോക്കി അവനവ൯റ്റെ വീട്ടിലു്ത്തന്നെയിരിക്കുമോ, എന്നൊക്കെ കേരളം കാണാ൯പോകുന്നതും കണു്ടേക്കാമെന്നുള്ളതുമായ കാര്യങ്ങളു് ഇപ്പോഴേ വിശകലംചെയുകയും പ്രവചിക്കുകയും ചെയ്യണു്ടതുണു്ടെങ്കിലു്പ്പറയൂ, നമുക്കു് തുടരാം.


Written and first published on: 18 September 2020




 

No comments:

Post a Comment