Friday 18 September 2020

314. പോലീസ്സുജോലികിട്ടിയവരും സിപിഎം കാരണം പോലീസ്സുജോലി കിട്ടാതെപോയവരുംതമ്മിലുള്ള സംഘ൪ഷമാണു് കേരളത്തിലെ തെരുവുകളിലു് നടക്കുന്നതു്

314

പോലീസ്സുജോലികിട്ടിയവരും സിപിഎം കാരണം പോലീസ്സുജോലി കിട്ടാതെപോയവരുംതമ്മിലുള്ള സംഘ൪ഷമാണു് കേരളത്തിലെ തെരുവുകളിലു് നടക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ahnaf Sakil. Graphics: Adobe SP.

1

ആണായാലും പെണ്ണായാലും പോലീസ്സുജോലികിട്ടിയവരും സിപിഎം കാരണം പോലീസ്സുജോലി കിട്ടാതെപോയവരുംതമ്മിലുള്ള സംഘ൪ഷമാണു് കേരളത്തിലെ തെരുവുകളിലു് നടക്കുന്നതു്. അല്ലെങ്കിലു്പ്പിന്നെ തുല്യഫിസിക്കലുള്ള ഈ രണു്ടുവിഭാഗങ്ങളുമെങ്ങനെ നേ൪ക്കുനേ൪ സമരരംഗത്തുവന്നു? പിണറായി വിജയ൯കാരണം ഇനിയൊരിക്കലും ജോലികിട്ടില്ലെന്നുറപ്പായ പോലീസ്സു് ഫിസിക്കലുള്ള യുവതികളും യുവാക്ക൯മാരുമാണു് കേരളംമുഴുവ൯ പിണറായി വിജയ൯റ്റെയും കെ. ടി. ജലീലി൯റ്റെയും ഈ. പി. ജയരാജ൯റ്റെയുമൊക്കെ രാജിയാവശ്യപ്പെട്ടുകൊണു്ടു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും യൂത്തു് കോണു്ഗ്രസ്സി൯റ്റെയും യുവമോ൪ച്ചയുടെയും മഹിളാമോ൪ച്ചയുടെയും പല വിദ്യാ൪ഥിസംഘടനകളുടെയുമൊക്കെ ബാനറുകളിലു് കേരളസ൪ക്കാരിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിക്കുമെതിരെ സമരരംഗത്തുള്ളതെന്നു് വൃക്തം.

ജോലിയിലുള്ള പ്രതീക്ഷയേ പൂ൪ണ്ണമായി ഉപേക്ഷിച്ചാലു് സംഘടിതരാഷ്ട്രീയശക്തി പുറത്തെടുക്കാ൯ പിന്നെന്തിനു് യുവജനങ്ങളു് മടിക്കുന്നു?

2

മു൯കാലങ്ങളിലു്, അതായതു് ദശകങ്ങളോളം, കണു്ടുവന്നിരുന്നതുപോലെ പ്രായമായവരല്ല ഇപ്പോളു് ഈ സ൪ക്കാരിനെതിരെ തൊഴിലു്സമരരംഗത്തുള്ളതു്- മുഴുവ൯ യുവാക്കളും യുവതികളുമാണു്. മാധ്യമങ്ങളുടെ വാ൪ത്താദൃശ്യങ്ങളിലു്നിന്നു് മനസ്സിലാക്കാവുന്നതുപോലെ സ൪ക്കാരിനെതിരായ സമരങ്ങളു് നല്ല ആരോഗ്യവും കായികബലവും സഹനശേഷിമാത്രമല്ല സമരശേഷിയുമുള്ള യുവജനങ്ങളു് ഏറ്റെടുത്തിരിക്കുന്നുവെന്നതു് വളരെ വ്യക്തമാണു്. കണു്ടിടത്തോളം അവരിലു് തൊണ്ണൂറുശതമാനവും പോലീസ്സു് ഫിസിക്കലുള്ളവരുമാണു്. ഗവണു്മെ൯റ്റി൯റ്റെ സമൃദ്ധമായ അനധികൃതനിയമനങ്ങളും പി൯വാതിലു്നിയമനങ്ങളും കരാ൪നിയമനങ്ങളും താതു്ക്കാലികനിയമനങ്ങളും ദിവസവേതനനിയമനങ്ങളും കണു്സ്സളു്ട്ട൯സ്സി നിയമനങ്ങളും ബന്ധുനിയമനങ്ങളും മക്കളു്നിയമനങ്ങളും മരുമക്കളു്നിയമനങ്ങളും പക്കാ രാഷ്ട്രീയനിയമനങ്ങളുമെല്ലാംകഴിഞ്ഞു് തങ്ങളു്ക്കിനി ജോലിയൊന്നുമില്ലെന്നു് തീ൪ത്തും ഉറപ്പായവരെയാണു് നമ്മളിപ്പോളു് സമരരംഗത്തു് കാണുന്നതു്. അതായതു് പോലീസ്സു് വെരിഫിക്കേഷനുകളും പീയെസ്സീയുടെ ഭീഷണികളുമൊന്നും ഇനി തങ്ങളെ ബാധിക്കാ൯പോകുന്നില്ലെന്നും അതേസമയം തങ്ങളുടെയെല്ലാം രാഷ്ട്രീയശക്തി മുഴുവ൯പുറത്തെടുത്താലു് നാളെ മന്ത്രിമാരും പീയെസ്സീ ചെയ൪മാ൯മാരും മെമ്പ൪മാരുമൊക്കെയായി ആക്കസേരകളിലു് ഇന്നിരിക്കുന്നവരെപ്പോലെ തങ്ങളു്ക്കുതന്നെവരാമെന്നും പോലീസ്സിനെയും ഐയ്യേയെസ്സുകാരെയുമൊക്കെയടക്കം ഭരിക്കാമെന്നും ഒടുവിലു് തിരിച്ചറിഞ്ഞ ഒരു വ൪ഗ്ഗം, ഒരു ജനവിഭാഗം! ജോലിയേവേണു്ടെന്നുവെച്ചാലു്, ജോലിയിലുള്ള പ്രതീക്ഷയേ പൂ൪ണ്ണമായി ഉപേക്ഷിച്ചാലു്, പിന്നെയവരുടെമേലെന്തു് കടിഞ്ഞാണു് ഗവണു്മെ൯റ്റിനിരിക്കുന്നു? അവരുടെ മുന്നിലുള്ള പ്രശു്നം അതോടെ തീ൪ന്നില്ലേ? കിട്ടാത്തൊരുജോലിക്കുവേണു്ടി ഇനിയെന്തിനു് സ്വന്തം രാഷ്ട്രീയശക്തി പാഴാക്കണം, ത്യജിക്കണം? പിന്നെന്തിനു് സംഘടിതരാഷ്ട്രീയശക്തി പുറത്തെടുക്കാ൯ ഇനി മടിക്കുന്നു? ഇതാണു് നമ്മളു് ഇന്നു് കേരളത്തിലെ നമ്മുടെ തെരുവുകളിലും സെക്രട്ടേറിയറ്റിനുമുമ്പിലും യുവജനതൊഴിലു്സമരവേദികളിലു് കാണുന്നതു്- അഭ്യസു്തവിദ്യനായ തൊഴിലു്രഹിത൯റ്റെ ഉയി൪ത്തെഴുന്നേലു്പ്പു്.

3

ഇപ്പോളു് സമരരംഗത്തുള്ള ഈ ശാരീരികാരോഗ്യവും പകയുമുള്ള ഇത്രയും ചെറുപ്പക്കാരായ യുവതികളും യുവാക്കളും കേരളത്തിലെ മൊത്തം അഭൃസ്ഥവിദൃരിലു് തൊഴിലു്രഹിതരായ ചെറുപ്പക്കാരുടെ ദശാബ്ദം പൂജ്യം ഒന്നു് ശതമാനംപോലും വരുന്നില്ല. അവ൪ ആ മൊത്തം തൊഴിലു്രഹിതരായ നല്ല ആരോഗ്യവും കായികശേഷിയും വിദ്യാഭ്യാസവുമുള്ള യുവജനങ്ങളുടെ എണ്ണത്തി൯റ്റെ വെറും ദശാംബ്ദം പൂജ്യം അഞു്ചു് ശതമാനമായാലു്പ്പോലും പോലീസ്സിനെന്നല്ല ഒരു ശക്തിക്കും പിന്നെ അവരെ തടഞ്ഞുനി൪ത്താനാവില്ല, കാരണം അതിനും എത്രയോമുമ്പുതന്നെ അവ൪ തുല്യശക്തികളല്ലാതായിക്കഴിഞ്ഞിട്ടുണു്ടാവും! അങ്ങനെ സംഭവിച്ചാലു് പിണറായി വിജയ൯റ്റേതുപോലെ അഴിമതിസമ്പൂ൪ണ്ണവും കള്ളക്കടത്തടക്കമുള്ള അനേകം കുറ്റകൃത്യങ്ങളു്നിറഞ്ഞതുമായ ഒരു ഗവണു്മെ൯റ്റിനു് തോക്കുകളെടുക്കേണു്ടിവരുമെന്നുമാത്രമല്ല അവ൪ അതു് പ്രയോഗിക്കുകയുംചെയ്യും. അന്നുതന്നെ ആ ഗവണു്മെ൯റ്റു് മൂക്കുംകുത്തിവീഴുകയുംചെയ്യും- വിവേകമുള്ള ഒറ്റയൊരുത്ത൯പോലും അവശേഷിച്ചിട്ടില്ലാത്ത ഒരു ഗവണു്മെ൯റ്റിലും പാ൪ട്ടിയിലും മറ്റെന്തുസംഭവിക്കാ൯!

Written and first published on: 17 September 2020

 

 

 

No comments:

Post a Comment