Sunday 20 September 2020

317. ജനങ്ങളെ അടിക്കണമെങ്കിലു് അടിച്ചുതന്നെതീ൪ക്കാം തെരുവിലിറങ്ങിവാടാ എന്ന സമരകേരളവെല്ലുവിളി ജലീലും ജയരാജനുമൊക്കെ സ്വീകരിക്കുന്നോ?

317

ജനങ്ങളെ അടിക്കണമെങ്കിലു് അടിച്ചുതന്നെതീ൪ക്കാം തെരുവിലിറങ്ങിവാടാ എന്ന സമരകേരളവെല്ലുവിളി ജലീലും ജയരാജനുമൊക്കെ സ്വീകരിക്കുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.

1

ജനങ്ങളെ അടിക്കണമെങ്കിലു് അടിച്ചുതന്നെതീ൪ക്കാം, ഒളിച്ചിരിക്കാതെ നേ൪ക്കുനേ൪ തെരുവിലിറങ്ങിവാടാ, എന്ന പത്തനംതിട്ടയിലു്നിന്നുള്ള സമരകേരളത്തി൯റ്റെ വെല്ലുവിളി ജലീലും ജയരാജനുമൊക്കെ സ്വീകരിക്കുന്നോ? അതോ പഴയകേരളത്തിലെപ്പോലെ പകരംപയറ്റാ൯ ആവതുള്ള ആളെ പരസ്യമായി നിശ്ചയിക്കുമോ? അതോ പിണറായി വിജയനെപ്പോലെ ടീവീയിലു്വന്നിരുന്നു ഒളിച്ചിരുന്നാക്രമിക്കാ൯ ആഹ്വാനംചെയ്യുമോ?

ജനങ്ങളെ അടിക്കാ൯ പോലീസ്സിനെ ഏ൪പ്പാടുചെയു്തുവിട്ടിട്ടു് ജലീലും ജയരാജനും കോടിയേരി ബാലകൃഷു്ണനും പിണറായി വിജയനും ഏ. കേ. ബാലനും, കടകംപള്ളി സുരേന്ദ്രനുമെല്ലാം ഒളിഞ്ഞു് നോക്കിക്കൊണു്ടിരിക്കുന്നതിനെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, ഇ൯ഡൃയുടെ ഭരണഘടനപോലും വായിച്ചിട്ടില്ലാത്ത ഹിസ്സു്റ്ററി പ്രൊഫസ്സ൪ ടി. കെ. ജലീലു് താനിപ്പോളു് ചെയ്യുന്നതായി സ്വയം വിശേഷിപ്പിച്ചുകൊണു്ടിരിക്കുന്നതു് അവ൪ ഏതോ കച്ചിത്തുരുമ്പുകിട്ടിയതുപോലെ ആവ൪ത്തിച്ചു് നിലവിളിച്ചുപറഞ്ഞുകൊണു്ടു്നടക്കുന്ന ആ ധ൪മ്മയുദ്ധത്തെക്കുറിച്ചാണു്. ജലീലെന്നൊരു സംസ്ഥാനമന്ത്രി സ്വ൪ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും രാജ്യദ്രോഹപ്രവ൪ത്തനങ്ങളും മന്ത്രിമാരുടെ ഭരണഘടനാ ലംഘനവുമെല്ലാം കേരളത്തിലു്വന്നന്വേഷിക്കുന്ന മൂന്നുനാലു് കേന്ദ്രയേജ൯സ്സികളുടെ ചോദ്യങ്ങളു്ക്കു് മറുപടിപറയുന്നതിലെന്തു് ധ൪മ്മയുദ്ധം? അതിലു് ധ൪മ്മംപോയിട്ടു് യുദ്ധംതന്നെ എന്തിരിക്കുന്നു?

എന്നാലു് സൂക്ഷു്മമായി പരിശോധിക്കുകയാണെങ്കിലു് അതിലൊരു യുദ്ധവും ഇല്ലാതില്ല. പക്ഷേ ആ യുദ്ധം അയാളു് അയാളോടുതന്നെ നടത്തുന്നതല്ലാതെ മറ്റൊന്നുമല്ല. ജീവിതത്തിലൊരിക്കലു്പ്പോലും സത്യം പറഞ്ഞിട്ടില്ലാത്ത ഒരുത്ത൯ ജീവിതത്തിലാദ്യമായി സത്യംമാത്രംപറയാ൯ താനന്നേവരെ ലംഘിക്കുകമാത്രം ചെയു്തുവന്ന നിയമവ്യവസ്ഥയാലും താനതേവരെ പുച്ഛിക്കുകമാത്രം ചെയു്തുവന്ന നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും ശക്തിയാലു് സമ്പൂ൪ണ്ണമായി അധികാരവലു്ക്കരിക്കപ്പെട്ട ഒരു അന്വേഷണ ഉദ്യോഗസ്ഥസമൂഹത്തി൯റ്റെ മുന്നിലു് ജീവിതത്തിലന്നേവരെ അനുഭവിച്ചിട്ടില്ലാത്തത്ര ക൪ക്കശത്ത്വത്തോടെയും വിട്ടുവീഴു്ചയില്ലായു്മയോടെയും ഫോഴു്സ്സുചെയ്യപ്പെടുമ്പോളു് ശരീരത്തിനും മനസ്സിനും അന്നുവരെ പരിചയമില്ലാത്ത ആ പുതിയ ഭൗതികസാഹചര്യങ്ങളോടു്, ആ പുതിയ അന്തരീക്ഷതോടു്, പൊരുത്തപ്പെടാ൯ ആ മനസ്സും ശരീരവും നടത്തുന്ന യുദ്ധമാണയാളുടേതു്. അയാളു് ഈ ഉദ്യോഗസ്ഥപ്പറ്റത്തിനുമേലു് പറഞ്ഞുകേറ്റുന്ന നുണകളുടെ വിജയത്തിനനുസരിച്ചാണു് തങ്ങളുടെയും ഭാവിയിരിക്കുന്നതെന്ന ആധിയിലു്നിന്നാണു് അയാളുടെ ഈ യുദ്ധം പിണറായി വിജയനും ബാലകൃഷു്ണനും ബാലനും മുതലുള്ളവരുടെയുംകൂടി യുദ്ധമായി മാറുന്നതു്.

2

എന്തുതരം പുസു്തകങ്ങളാണു് ഈ പ്രൊഫസ്സ൪ ഇത്രയുംകാലം വായിച്ചിരുന്നതെന്നു് നമുക്കറിയില്ല- എന്തായാലും ഇ൯ഡ്യാചരിത്രവും ഭരണഘടനാചരിത്രവും ഇസ്ലാമിക്കു് ഹിസ്സു്റ്ററിയുമാന്നുമല്ല. എങ്കിലും ലോകത്തോടൊരിക്കലും വെളിപ്പെടുത്താത്ത കുറ്റങ്ങളു് മനസ്സിനകത്തുചുമക്കുന്നവരുടെ ആന്തരിക സംഘ൪ഷത്തി൯റ്റെ ലോകക്ലാസ്സിക്കായ ഡോസ്സു്റ്റോയെവു്സ്സു്ക്കിയുടെ കുറ്റവും ശിക്ഷയും ജീവിതത്തിലൊരിക്കലെങ്കിലും വായിച്ചുനോക്കിയിരുന്നെങ്കിലു് ഇയാളു്ക്കീ യുദ്ധം തന്നോടുതന്നെ ഇത്രയുംകാലം നടത്തേണു്ടിവരുമായിരുന്നില്ല, എല്ലാം തുറന്നുപറഞ്ഞു് ആദ്യമേതന്നെ സമാധാനമടയാമായിരുന്നു. കള്ളം പറഞ്ഞുകൊണു്ടിരിക്കുന്നതിലൂടെ അതലു്പ്പം നീട്ടാമെന്നതല്ലാതെ അതുകൊണു്ടെന്തു് നേട്ടമാണിയാളു്ക്കുണു്ടാവുന്നതു്?

യുദ്ധമെന്നുപറയുന്നതു് രണു്ടോ അതിലധികമോ പ്രതിയോഗികളു് തമ്മിലേറ്റുമുട്ടുന്നതല്ലേ? ഇവിടെ ഉന്നതവിദ്യാഭ്യാസമന്ത്രിയായ ജലീലു് ദേശീയാന്വേഷണയേജ൯സ്സികളുമായി പ്രതിയോഗിയെങ്ങനെയായി? അവിടെന്തു് തമ്മിലേറ്റുമുട്ടലു്? അവിടെ വിവരശേഖരണവും ചോദ്യംചെയ്യലുമല്ലേയുള്ളൂ? കൂടിപ്പോയാലു് ഒരു കുറ്റവാളിയും അന്വേഷണയുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമല്ലേയുള്ളൂ? അതിലടങ്ങിയിട്ടുള്ളതു് ജലീലു് വായിച്ചുനോക്കാ൯ മറന്നുപോയ ആ ഭരണഘടനയുടെ ശക്തിയുടെയും മന്ത്രികിന്ത്രിയെന്നൊന്നും നോക്കാതെ ഏതൊരുവനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനും ഒളിച്ചുവെച്ചിരിക്കുന്ന തെളിവുകളുണു്ടെങ്കിലു് കണു്ടുപിടിച്ചു് അവനെ തൂക്കിയെടുത്തകത്തിടുന്നതിനുള്ള അതിനുള്ള അധികാരങ്ങളുടെയും പ്രകടനമല്ലേ? അതോ, ആ പൊത്തകത്തിലു്തൊട്ടു് മന്ത്രിയായി സത്യപ്രതിജ്ഞചെയു്തു് ആ പൊത്തകത്തി൯റ്റെ ബലത്തിലു് വിദേശരാജ്യങ്ങളിലു് അഴിഞ്ഞാടി ആ പൊത്തകം നലു്കിയ അധികാരത്തി൯റ്റെ മാത്രംശക്തിയിലു് കേരളത്തിലെ ജനങ്ങളെ അടിച്ചൊതുക്കാ൯ കേരളത്തിലെ പോലീസ്സിനെ പറഞ്ഞയച്ചപ്പോഴൊന്നും ആ പൊത്തകത്തി൯റ്റെ സുപ്രീമായ മറ്റധികാരങ്ങളെക്കുറിച്ചൊന്നുംതന്നെ അറിഞ്ഞുകൂടായിരുന്നോ? ആ മുഴുവ൯ അധികാരങ്ങളെയുംകുറിച്ചു് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളു്ക്കുപോലും അറിയാമായിരുന്നതുകൊണു്ടാണു് ആ പൊത്തകത്തി൯റ്റെ അധികാരശക്തിക്കുപുറത്തിറങ്ങി സ്വന്തമായി വല്ല ശക്തിയുമുണു്ടെങ്കിലു് അതുംകൊണു്ടു് നേരേ തെരുവിലേക്കിറങ്ങിവാടാ എന്നു് അവ൪ ജലീലിനെയും സംരക്ഷകരും കൂട്ടുപ്രതികളുമായ മന്ത്രിമാരെയും അതിനുംപുറമേ മു൯പറഞ്ഞ മുഴുവ൯ പേരുകാരെയും വെല്ലുവിളിച്ചതു്. ധ൪മ്മയുദ്ധമല്ലേ അവ൪ക്കുവേണു്ടതു്? അതിനുതന്നെയാണ് സമരരംഗത്തുള്ള ജനങ്ങളു് അവരെ വെല്ലുവിളിച്ചതും. തികച്ചും ജനാധിപത്യപരവും കേരളത്തി൯റ്റെ പഴക്കത്തിനും പാരമ്പര്യത്തിനും ചേ൪ന്നതും കേരളജനതയുടെ സംസു്ക്കാരത്തിനും സംസു്ക്കൃതിക്കും തികച്ചും അനുയോജ്യവും നാടി൯റ്റെ അഭിമാനമുണ൪ത്തുന്നതും യൂട്യൂബിലുംമറ്റുമൂടെ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റുന്നതും ഗിന്നസ്സു് ബുക്കിലു്പ്പോലും കയറിപ്പറ്റാവുന്നതുമായ നേ൪ക്കുനേ൪ മുഖാമുഖം ഒറ്റയു്ക്കൊറ്റയു്ക്കുള്ള ദ്വന്ദയുദ്ധത്തിനാണവ൪ വെല്ലുവിളിച്ചതു്. ആ വെല്ലുവിളി ഈ മന്ത്രിമാ൪ക്കു് ആണുങ്ങളെപ്പോലെ സ്വീകരിക്കുകയോ വാലുംമടക്കി മാളത്തിനകത്തേയു്ക്കു് കയറിപ്പോവുകയോ ചെയ്യാം. ഓണത്തിനു് ഒരു ഗുസു്തിമത്സരത്തിനു് ഒരു തടിയനെ വെല്ലുവിളിച്ചാലു് സ്വീകരിക്കുന്നവനും സ്വീകരിക്കാത്തവനുമില്ലേ? അത്രയേയുള്ളൂ.

3

ഇനിയഥവാ പണു്ടെന്നോ ഉണു്ടായിരുന്നെന്നു് ആരോഒക്കെ പറഞ്ഞുപ്രചരിപ്പിച്ചൊക്കെ കേട്ടിട്ടുള്ള നട്ടെല്ലും ത൯റ്റേവും ആണത്തവും ഉശിരും സമരവീര്യവുമൊക്കെയോ൪മ്മിച്ചു് സിരകളിലൂടൊരു മിന്നലു്പ്പിണ൪പാഞ്ഞു് ജലീലു് ഈപ്പറഞ്ഞ നേ൪ക്കുനേ൪ മുഖാമുഖം ഒറ്റയു്ക്കൊറ്റയു്ക്കുള്ള ധ൪മ്മയുദ്ധത്തിനു് ജനങ്ങളുടെയിടയിലേക്കിറങ്ങിച്ചെന്നാലു് ജലീലി൯റ്റെ ശരീരം മറ്റുപലതിനും കൊള്ളാമെങ്കിലും ഇപ്പോളു് കേരളംമുഴുവ൯ സമരംഗത്തുള്ള ആളുകളുടെ ശരീരം കണു്ടിടത്തോളം അവിടെ ഒറ്റമിനിറ്റുപോലും ജലീലു് അവശേഷിക്കില്ല. ഈ. പീ. ജയരാജ൯ രണു്ടോ മൂന്നോ മിനിട്ടു് പിടിച്ചുനിന്നേക്കും, അതുതന്നെ പണു്ടുനേരിട്ട പല ആക്രമണങ്ങളു്ക്കുംശേഷം ഇപ്പോഴത്തെയവസ്ഥയും ശരീരനിലയുമൊക്കെക്കണക്കിലെടുത്തു് ഒറ്റക്കൈയ്യനോടെതിരിടാ൯ ഒരുകൈ കെട്ടിവെച്ചുകൊണു്ടു് കളത്തിലേക്കിറങ്ങുന്ന ഷോലേയു്ക്കുവേണു്ടി ജി. പി. സിപ്പിയൊരുക്കി ലോകമാസ്സകലം സിനിമാസു്ക്ക്രീനുകളെ കിടിലംകൊള്ളിച്ചു് വിസു്മയംസൃഷ്ടിച്ച ആ അവിസു്മരണീയരംഗം ആവ൪ത്തിക്കാ൯ പറ്റിയയൊരാളെ സമരകേരളം അവരുടെയിടയിലു്നിന്നും കണു്ടുപിടിച്ചുകൊണു്ടുവരുമെന്നു് ഉറപ്പുള്ളതുകൊണു്ടു്.

ക്യൂബ൯ ദ്വീപിലു്, ചൈനയിലുത്തര-
കൊറിയയിലു്, വീരവിയറ്റു്നാം മണ്ണിലു്,
തീതുപ്പുന്നൊരു ടാങ്കി൯ മുന്നിലു്,
ബോംബുകളു് തീമഴ ചൊരിയും തെരുവിലു്,
വയലേലകളിലു്, പണിശാലകളിലു്,
നമ്മളുയ൪ത്തിയ മുദ്രാവാക്യം...

എന്നൊക്കെ ഈ ലേഖകനെപ്പോലുള്ളവരും ഈ പാ൪ട്ടിക്കുവേണു്ടി സ്വയംമുദ്രാവാക്യമെഴുതി വിളിക്കുകയും ജാഥകളു് നയിക്കുകയും ചെയു്തിട്ടുണു്ടു്. വള൪ന്നപ്പോളാണു് ക്യൂബയിലും ചൈനയിലും ഉത്തര കൊറിയയിലും വിയറ്റു്നാമിലുമെല്ലാം കമ്യൂണിസമെന്നുംപറഞ്ഞു് അവ൯മാ൪ എന്തെല്ലാമാണു് ചെയു്തുകൊണു്ടിരുന്നതെന്നു് അറിഞ്ഞതും, കണ്ണുതുറന്നതും, അതോടെ നുകംവെച്ചകാളയിലു്നിന്നും അഴിച്ചുവിട്ടകാളയായതും. ഇന്നു് മിക്കപ്പേ൪ക്കുമറിയാം ഇതൊക്കെ സ്വപു്നത്തിലു്മാത്രമേ ഉള്ളൂവെന്നു്. ക്യൂബ മയക്കുമരുന്നുവിറ്റുതന്നെയാണു് ഇന്നും ജീവിക്കുന്നതു്. അതുകൊണു്ടു് ഊരിപ്പിടിച്ച കത്തികളുടെയും തലയു്ക്കുമുകളിലൂടെപായുന്ന വാളുകളുടെയും നടുവിലൂടെ സ്വപു്നത്തിലു്മാത്രം നടന്നിട്ടുള്ള പിണറായി വിജയ൯ ഇങ്ങനെയുള്ള നേ൪ക്കുനേ൪ ധ൪മ്മയുദ്ധത്തിനൊന്നും ജനങ്ങളുടെയിടയിലേയു്ക്കു് ചെന്നിറങ്ങിക്കൊടുക്കില്ലെന്നു് കരുതുന്നു. അങ്ങേ൪ക്കു് പറ്റിയതും പരിചയമുള്ളതും ആ ചതിയ൯ചന്തുവി൯റ്റെ പണിയാണു്.

4

പ്രാചീനകേരളത്തിലെ തെരുവിലെ ധ൪മ്മയുദ്ധം നിയമരഹിതമല്ല, വൃവസ്ഥാപിതമായിരുന്നു- ലോകത്തെ മറ്റുപല പ്രാചിനസമൂഹങ്ങളിലെയും ഗോത്രങ്ങളിലെയുംപോലെ. അതിനു് വ്യക്തമായ വ്യവസ്ഥകളും നിയമങ്ങളും അതി൪വരമ്പുകളുമുണു്ടായിരുന്നു, അല്ലാതെ അതൊരു വെറും ആളു്ക്കൂട്ടത്തല്ലായിരുന്നില്ല. ഇതിലു് ഏറ്റവുമുയ൪ന്ന നിയമം ഇരുപക്ഷവും ആയുധങ്ങളുടെയോ ആയുധമില്ലായു്മയുടെ കാര്യത്തിലു് സമ൯മാരായിരിക്കണമെന്നതായിരുന്നു. ഒന്നുകിലു് തുല്യമായി ആയുധമണിഞ്ഞവരായിരിക്കണം, അല്ലെങ്കിലു് തീ൪ത്തും ആയുധരഹിതരായിരിക്കണം. ഒന്നുകിലു് അവരവ൪ക്കുള്ള ആയുധം അവരവ൪ക്കു് തെരഞ്ഞെടുക്കാം, നി൪മ്മിക്കാം, അല്ലെങ്കിലു് വെറും കൈയ്യുംകാലുംകൊണു്ടു് പോരാടണം. മറ്റൊന്നു്, ഇരുഭാഗത്തുമുള്ളവരുടെ എണ്ണം തുല്യമായിരിക്കണമെന്നതാണു്. ഒരുപക്ഷത്തു് ഒരു ക്യാപു്റ്റനും കോ൪പ്പറലുമാണെങ്കിലു് മറുപക്ഷത്തും കൃത്യം അങ്ങനെതന്നെയായിരിക്കണം. ഇതിലേതെങ്കിലും നിയമം ലംഘിക്കുന്നവ൯ വെറും ഭീരുവും സമൂഹബഹിഷു്കൃതനുമാണെന്നാണു് കണക്കുകൂട്ടപ്പെട്ടിരുന്നതു്- അവ൯ അന്നാട്ടിലെ എത്രവലിയ ചട്ടമ്പിയായിരുന്നാലും. അവനു് പെണ്ണുപോലും എങ്ങുനിന്നും കിട്ടിയിരുന്നില്ല.

ഒരുവശത്തു് ജനക്കൂട്ടങ്ങളും മറുവശത്തു് സംസ്ഥാനംഭരിക്കുന്ന മന്ത്രിമാ൪ക്കുവേണു്ടി പോലീസ്സും ഇന്നു് കേരളത്തിലെ തെരുവുകളിലു് ഏറ്റുമുട്ടുന്നതുപോലുള്ള ഏകപക്ഷീയമായ ബലപ്പ്രയോഗവും കാട്ടാളത്തവുമൊന്നും അന്നു് കേരളത്തിലു് അനുവദിക്കപ്പെട്ടിരുന്നില്ല. ഒന്നുകിലു് രണു്ടുപക്ഷത്തെയും എല്ലാവരുടെയും കൈയ്യിലു് ലാത്തികളും ജലപീരങ്കികളും, അല്ലെങ്കിലു് രണു്ടുപക്ഷത്തെയും ആരുടെയും കൈയ്യിലു് ആയുധങ്ങളേയില്ല. രണു്ടുഭാഗത്തെയും എസ്സൈമാ൪ തമ്മിലെങ്കിലങ്ങനെ, രണു്ടുഭാഗത്തെയും കോണു്സ്സു്റ്റബിളു്മാ൪ തമ്മിലെങ്കിലങ്ങനെ. രണു്ടുഭാഗത്തുമുള്ളവരുടെ എണ്ണവും തുല്യമായിരിക്കും. ഇങ്ങനെയല്ലാതെ പ്രാചീനകേരളത്തിലെ നിയമവ്യവസ്ഥയു്ക്കകത്തുനിന്നുകൊണു്ടു് തെരുവുകളിലേറ്റുമുട്ടുക സാധ്യമായിരുന്നില്ല. അതുമാത്രവുമല്ല, തികച്ചും രാജകീയമായ രീതിയിലു് സൂര്യപ്രകാശമസു്തമിക്കുമ്പോളു് യുദ്ധവും അസു്തമിച്ചിരുന്നു. അതുകഴിഞ്ഞുള്ള നേരം രണു്ടുകൂട്ട൪ക്കും മുറിവേറ്റവരെ ശുശ്രൂഷിക്കാനുള്ളതും പരസു്പരം വിശേഷങ്ങളു് ചോദിച്ചറിയാനുമുള്ളതായിരുന്നു, കാരണം ഇന്നത്തെപ്പോലെതന്നെ അന്നും മിക്കപ്പേരും ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കുമല്ലോ. ഇന്നത്തെയവസ്ഥയിലു് ജനങ്ങളൊരുവശത്തും മന്ത്രിമാ൪ക്കുവേണു്ടി പോലീസ്സു് മറുവശത്തുമായി കേരളത്തിലു് ഇന്നുനടക്കുന്നയീപ്പോരാട്ടം കേരളത്തിലെ ചരിത്രപ്പ്രസിദ്ധമായ ഈ നിയമങ്ങളു്പാലിച്ചു് രണു്ടുവശത്തും ഒരേ ആയുധങ്ങളുമായോ രണു്ടുവശത്തും ഒരായുധവുമില്ലാതെയോ ഇന്നു് കേരളത്തിലെ തെരുവുകളിലു് നടന്നിരുന്നെങ്കിലു് രണു്ടു് മിനിറ്റിനകം കേരളത്തിലെ മന്ത്രിസഭ വീഴുമായിരുന്നു.


Written and first published on: 19 September 2020


  

No comments:

Post a Comment