858
അശ്വത്ഥാമാവു് വെറുമൊരു ആനയല്ല എന്ന പുസു്തകമല്ല എഴുതപ്പെടേണു്ടിയിരുന്നതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വെറുമൊരുപാ൪ട്ടിയല്ല ഒരു വിദേശകോ൪പ്പറേറ്റു് പ്രൈവറ്റാ൪മ്മിയാണു് എന്നപുസു്തകമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
‘നമ്മളവക സാധനങ്ങളു് നമ്മളു് സൂക്ഷിച്ചു് കൊണു്ടുനടന്നുപയോഗിച്ചില്ലെങ്കിലു് വല്ലവനുംകൊണു്ടുനടന്നുപയോഗിക്കു’മെന്നു് ഭാര്യാദുരുപയോഗത്തെപ്പറ്റി പണു്ടേയുള്ളചൊല്ലാണിവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈമാറ്റത്തെയും ഒരുപാ൪ട്ടിയെന്നനിലയിലു്നിന്നും ലുലുഗ്രൂപ്പടക്കമുള്ള ഒരു വിദേശകണു്സ്സോ൪ഷ്യത്തി൯റ്റെ ഇ൯ഡൃയിലെ പ്രൈവറ്റാ൪മ്മിയെന്നനിലയിലുള്ളയതി൯റ്റെ കണു്വെ൪ഷനെയുംസംബന്ധിച്ചു് ബാധകം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണമെമ്പ൪മാ൪മുതലു് ബ്രാഞു്ചു് ലോക്കലു് താലൂക്കു് ജില്ലാ സംസ്ഥാന കേന്ദ്രക്കമ്മിറ്റിവരെയുള്ള കമ്മിറ്റികളിലെ മെമ്പ൪മാരും സെക്രട്ടറിമാരുമായുള്ള ലക്ഷക്കണക്കിനാളുകളു്വിചാരിച്ചതു് നമ്മളൊന്നുംശ്രദ്ധിച്ചില്ലെങ്കിലും ഒന്നിലുമിടപെട്ടില്ലെങ്കിലും, സ്വന്തംനിലയിലതി൯റ്റെ അഭിപ്രായരൂപീകരണത്തിലും നയിക്കലിലും പങ്കെടുത്തില്ലെങ്കിലും, പഞു്ചായത്തു്-ലോക്കലു്ബാങ്കു് മെംബ൪മുതലു് നിയമസഭാ-മന്ത്രിസഭാ പാ൪ലമെ൯റ്റംഗത്വംവരെയുള്ള അതി൯റ്റെപ്രയോജനങ്ങളും അതിലു്മെമ്പറാണെന്ന പദവിയുമനുഭവിച്ചുകൊണു്ടുനടന്നാലു്, അതങ്ങു് സ്വയംനടന്നുപൊയു്ക്കോളുമെന്നാണു്.
ആ൪ക്കുംപ്രയോജനമില്ലാതെ ഇത്രയുംവലിയ ഓ൪ഗനൈസ്സേഷനായ അതങ്ങനെ അനിശ്ചിതത്തിലു് സ്വയംനടന്നുപോകുന്നതുകണു്ടു് ലോകത്തിലെതന്നെ ഏറ്റവുംമികച്ച ബിസിനസ്സെ൯റ്റ൪പ്പ്രൃൂണ൪മാരായ സമ്പന്നരുടെയൊരുസംഘം ചോദിച്ചു് പറഞ്ഞവിലയു്ക്കുവാങ്ങിച്ചു് വെറും ആറുവ൪ഷംകൊണു്ടു് ലോകത്തിലെയേറ്റവും അംഗബലമുള്ളൊരു പ്രൈവറ്റാ൪മ്മിയാക്കിയതിനെമാറ്റിയിട്ടു് ലോകത്തെവിടോട്ടും കപ്പലു്ഗതാഗതമുള്ളൊരുഭാഗത്തു് അറബിക്കടലി൯റ്റെതീരത്തുപയോഗിക്കുന്നതു് ലോകസാമ്പത്തികരംഗത്തി൯റ്റെ ഗതിവിഗതികളെയും അതിലെമാറ്റങ്ങളെയുംകുറിച്ചുപഠിക്കുന്നവ൪ക്കു് അത്ഭുതമൊന്നുമുളവാക്കുന്നില്ല. തുരുമ്പെടുത്തുനശിച്ചുപോകുന്നൊരുവസു്തുവിനെ അതി൯റ്റെയപ്പോഴത്തെക്കൈവശക്കാരിലു്നിന്നും വിലകൊടുത്തുവാങ്ങി ആക്രിവിലയു്ക്കെടുത്തു് പുതുക്കിപ്പണിതു് റീമോഡലുചെയു്തുപയോഗിക്കുന്നതു് ഇ൯വെസ്സു്റ്റുമെ൯റ്റെക്കോണമിയും കോസ്സു്റ്റെഫിഷ്യ൯സ്സിയുംനോക്കുന്ന ബിസിനസ്സു്ലോകത്തു് സാധാരണമാണു്. റഷൃയുടെതുരുമ്പിച്ചപാട്ടക്കപ്പലുകളു്- മുങ്ങിക്കപ്പലുകളു്പോലും- ഇ൯ഡൃ ആക്രിവിലയു്ക്കെടുത്തു് പുതുക്കിപ്പണിതു് ആവശ്യമുള്ള രൂപത്തിലും ഉപയോഗത്തിലുമാക്കി അഭിമാനപൂ൪വ്വം കൊണു്ടുനടക്കുന്നില്ലേ, ഉപയോഗിക്കുന്നില്ലേ?
ഇത്രയുംസംസ്ഥാനങ്ങളുള്ള വിശാലയി൯ഡൃയിലു് വെറുംമൂന്നുസംസ്ഥാനങ്ങളിലു്മാത്രം പാ൪ട്ടിയിലുംഭരണത്തിലുമൊതുങ്ങി അതിലു്ത്തന്നെ പശ്ചിമബംഗാളും ത്രിപുരയുമെന്ന രണു്ടുസംസ്ഥാനങ്ങളിലും ആ ഭരണവുംപാ൪ട്ടിയുംനഷ്ടപ്പെട്ടു് കേരളത്തിലും ഭരണംമാത്രമല്ല പാ൪ട്ടിയുംകൂടിനഷ്ടപ്പെടുന്ന അതേയവസ്ഥയിലെത്തുന്നതിനുമുമ്പു് ഈപ്പാ൪ട്ടിയെ അതി൯റ്റെസകലമാനസ്വത്തുക്കളോടും ആളുകളോടും കമ്മിറ്റികളോടുംകൂടി ഒരുവിദേശകോ൪പ്പറേറ്റുകണു്സ്സോ൪ഷ്യം വിലയു്ക്കുവാങ്ങി തുരുമ്പെടുത്തുനശിച്ചുപോകാതെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഏതൊരുദുഷ്ടകാര്യത്തിലാണെങ്കിലും അവരെസ്സംബന്ധിച്ചിടത്തോളം ലാഭകരമായുംപ്രയോജനകരമായും നന്നാക്കിയുപയോഗിക്കുന്നതു് ആ ജനങ്ങളു്പോലുമഭിനന്ദിച്ചുപോകുന്നൊരുകാര്യമാണു്. ആകെയൊരുവിയോജിപ്പുജനങ്ങളു്ക്കിതിലുള്ളതു് ആപ്പ്രൈവറ്റാ൪മ്മിയെ കേരളത്തിലെജനങ്ങളുടെ ഭൂസ്സ്വത്തു് കെ-റെയിലുപോലുള്ളപലവിവിധപദ്ധതികളിലൂടെ പിടിച്ചെടുക്കാ൯ശ്രമിക്കുന്നതും, കേരളത്തിലെസമ്പദു്വ്യവസ്ഥയെ സ്വന്തംസ്വകാര്യസമ്പദു്വ്യവസ്ഥയായി മാറ്റാ൯തുനിയുന്നതും, ജനങ്ങളുടെപണംമുടക്കിനടത്തുന്ന ഗവണു്മെ൯റ്റി൯റ്റെക്ഷേമപദ്ധതികളും വിവിധപെ൯ഷനുകളുമവസാനിപ്പിച്ചു് തനിബിസിനസ്സുരീതിയിലു് ചെയു്തജോലിക്കു് ജോലിചെയ്യുമ്പോളു്മാത്രംപണമെന്നതത്വത്തിലേക്കു് ഗവണു്മെ൯റ്റുപ്രവ൪ത്തനരീതിയെ കൊണു്ടുപോകുന്നതുംമാത്രമാണു്.
അശ്വത്ഥാമാവു് വെറുമൊരു ആനയല്ല എന്ന നേരത്തേപറഞ്ഞപേരിലു് തികച്ചുമവാസു്തവങ്ങളടങ്ങിയൊരു പുസു്തകമെഴുതിയതു് സ൪ക്കാരിലിരുന്നു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ വലംകൈയ്യായും അയാളുടെ പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റുസെക്രട്ടറിയായുംപ്രവ൪ത്തിച്ചു് അവരുടെസ൪ക്കാരി൯റ്റെ സ്വ൪ണ്ണ-ഡോള൪ക്കടത്തുപ്രവ൪ത്തനങ്ങളു്ക്കു് സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെമുറിയിലിരുന്നുതന്നെ മുഖ്യമന്ത്രിയു്ക്കുവേണു്ടി ഇ൯ഡൃയിലുംവിദേശത്തും ചുക്കാ൯പിടിച്ച ശിവശങ്കരനെന്ന ഐയ്യേയെസ്സുകാരനാണു്. അതി൯റ്റെസ്ഥാപകനായ ഡീസ്സീ കിഴക്കേമുറിയുടെമരണശേഷം മക൯റ്റെകൈയ്യിലായി ഉള്ളടക്കമുള്ളഗ്രന്ഥകാര൯മാരെയൊഴിവാക്കി അധികാരരാഷ്ട്രീയത്തിലു്മെഴുകുന്നവെടലകളുടെയും റിട്ടയേ൪ഡുന്നതയുദ്യോഗസ്ഥരുടെയും കോമാളിപ്പുസു്തകങ്ങളു് പ്രസിദ്ധീകരിക്കുന്നതിലേയു്ക്കുതിരിഞ്ഞ കേരളത്തിലെ ഡീസ്സീബുക്കു്സ്സാണതുപ്രസിദ്ധീകരിച്ചതു്. അതിനത്രപ്രാധാന്യമേ കേരളത്തിലെജനങ്ങളു്നലു്കിയുമുള്ളൂ. ഒരുക്രിമിനലി൯റ്റെകുറ്റസമ്മതമായി മാറേണു്ടിയിരുന്ന ആപ്പുസു്തകം താനുംമുഖ്യമന്ത്രിയുമൊന്നും സാമ്പത്തികക്ക്രിമിനലുകളല്ല എന്നുസ്ഥാപിക്കാനാണുസ്ഥലംചെലവഴിച്ചതു്. പക്ഷേ ആപ്പറഞ്ഞതിനാണയാളു് കേന്ദ്രയന്വേഷണംനേരിട്ടു് കോടതിയുടെനി൪ദ്ദേശാനുസരണം ജയിലിലു്ക്കിടന്നതു്- അതായതു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു് രാജ്യത്തിനെതിരേപ്രവ൪ത്തിച്ച സാമ്പത്തികക്കുറ്റവാളിയാണെന്നുതെളിയിക്കപ്പെട്ടതിനു്! അശ്വത്ഥാമാവു് വെറുമൊരു ആനയല്ല എന്ന നേരത്തേപറഞ്ഞപേരിലുള്ളപുസു്തകമല്ല അയാളാലു് എഴുതപ്പെടേണു്ടിയിരുന്നതു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വെറുമൊരു പാ൪ട്ടിയല്ല, വിദേശകോ൪പ്പറേറ്റുകളാലു് നിയന്ത്രിക്കപ്പെടുന്ന ഒരു പ്രൈവറ്റാ൪മ്മിയാണു് എന്നപുസു്തമാണു്.
Written and first published on: 31 March 2022