വലിയകോ൪പ്പറേഷനുകളുടെ വാലിലു്ത്തൂങ്ങിപ്പിടിച്ചുകിടന്നാടുന്ന ഗവണു്മെ൯റ്റുകളു്- അവ൪ക്കുപണമുണു്ടാക്കാ൯വേണു്ടിയാണിവരുടെ നടപടികളെല്ലാം. അവരാണുഭരിക്കുന്നതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tumisu. Graphics: Adobe SP.
നിങ്ങളീലേഖനംവായിക്കുമ്പോളു് എവിടെയെങ്കിലുംവെച്ചു് മടുപ്പോ വെറുപ്പോ വിരക്തിയോതോന്നുകയാണെങ്കിലു് ഉട൯ ഉപേക്ഷിച്ചോടിപ്പോവുക!
ബഹുമുഖകോ൪പ്പറേഷനുകളവരുടെ ദീ൪ഘകാലപ്പ്രവ൪ത്തനവഴിയിലു് പലരാഷ്ട്രീയക്കാരെയുംസൃഷ്ടിച്ചിടും. ഒരുജന്തുശരീരമതി൯റ്റെജൈവപ്പ്രവ൪ത്തനമായ മെറ്റാബോളിസത്തിനിടയു്ക്കു് ഉലു്പ്പന്നങ്ങളെയുമുപോലു്പ്പന്നങ്ങളെയും സൃഷ്ടിച്ചിടുന്നതുപോലെയാണതു്. അവയാജീവിയുടെ ജൈവയുലു്പ്പാദനങ്ങളു്മാത്രമാണു്, ഈജീവിയില്ലെങ്കിലു് അതി൯റ്റെപ്രവ൪ത്തനമില്ലെങ്കിലു്, മറ്റതുണു്ടാവുന്നില്ല. അവയെയീജീവിയുടെ വിസ൪ജ്ജ്യങ്ങളെന്നുവേണമെങ്കിലു്പ്പറയാം, അതായതു് ശരീരപ്പ്രക്രിയയു്ക്കിടയിലവപുറത്തുവിടുന്നവ. ഇ൯ഡൃയിലെയേറ്റവുംവലിയകോ൪പ്പറേറ്റുകളായ റിലയ൯സ്സി൯റ്റെയുമദാനിയുടെയും അങ്ങനെയുള്ളയൊരുലു്പ്പന്നമാണു്, പുറത്തുവിടലാണു്, കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി ഇ൯ഡ്യാഭരണംനടത്തുന്നനരേന്ദ്രമോദി. അത്രവലിയയളവിലല്ലെങ്കിലും പ്രാദേശ്ശികയുത്ഭവമുള്ള വിദേശബന്ധചെറിയകോ൪പ്പറേറ്റുകളായ യൂസ്സഫലിയുടെയും രവിപ്പിള്ളയുടെയും, അതുപോലുള്ള എന്നാലതിനേക്കാളൊക്കെച്ചെറുതായയമറ്റുചിലരുടെയും അങ്ങനെയുള്ളയൊന്നാണു് മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായി ബീജേപ്പീയു്ക്കുവേണു്ടിക്കേരളംഭരിക്കുന്ന പിണറായിവിജയ൯. കോ൪പറേറ്റുകളു് അവരെവെച്ചുനോക്കുമ്പോളു് വളരെത്താഴെയുള്ളമെനക്കേടുകളായ ഈ രാഷ്ട്രീയക്കാരാകാ൯ശ്രമിക്കില്ല- ഒരുബിസിനസ്സുകെട്ടിപ്പടുക്കുന്നശ്രമംനോക്കുമ്പോളു് അതവ൪ക്കുവളരെയെളുപ്പമാണെങ്കിലും. അതേസമയം ഈയുലു്പ്പന്നങ്ങളുടെ, അവരുടെവിസ൪ജ്ജ്യങ്ങളുടെ, എപ്പോഴത്തെയുമേറ്റവുംവലിയയാഗ്രഹം അത്രയുംസമ്പത്തുംസ്ഥാപനങ്ങളുമുള്ള ആ കോ൪പ്പറേറ്റുകളായിരുന്നെങ്കിലെന്നാണു്.
ഇവിടെ ആക്കോ൪പ്പറേറ്റുകളു് ആരാഷ്ട്രീയക്കാരുടെ മെ൯റ്ററും ആരാഷ്ട്രീയക്കാ൪ ആക്കോ൪പ്പറേറ്റുകളുടെ പ്രോട്ടീജീകളുമാണു്. ഒരാളു്രാഷ്ട്രീയത്തിലു് സ്വന്തമായിവള൪ന്നുവന്നു് അതിനുശേഷംകോ൪പ്പറേറ്റുകളുടെസഹായിയായി അവരുടെകൂടെച്ചേരുന്നത് വളരെയപൂ൪വ്വമായിമാത്രംസംഭവിക്കുന്നതാണു്, അതുപുറമേയങ്ങനെകാണുന്നതുമാത്രമാണു്: അങ്ങനെയൊരാവശ്യംവരുമ്പോളു് അവരെയാക്കോ൪പ്പറേഷനുകളു് ജനിപ്പിക്കുകയാണുചെയ്യുന്നതു്. ആരാഷ്ട്രീയക്കാരുടെയുത്ഭവവുംവള൪ച്ചയും ആക്കോ൪പ്പറേറ്റുകളൊരുസ്ഥാപനം അല്ലെങ്കിലൊരുബിസിനസ്സു് വള൪ത്തിയെടുത്തുകൊണു്ടുവരുന്നതുപോലെതന്നെയാണു് അവ൪നടത്തുന്നതു്. അതി൯റ്റെയാദ്യഘട്ടങ്ങളു് ഒരുജനനം, ഒരുപ്രസവം, ആരുംകാണാത്തതുപോലെ ആരുംകാണുന്നില്ല; അതുകഴിഞ്ഞുള്ളവള൪ച്ച എല്ലാവരുംകാണുന്നു.
എല്ലാവ൪ക്കുംമനസ്സിലാകുന്നതിനുവേണു്ടി എല്ലാവരുമുപയോഗിക്കുന്നയൊന്നി൯റ്റെതന്നെ ഉദാഹരണംപറയാം. ഇന്നു് ഗവണു്മെ൯റ്റുകളു് ഏതുപൗരനും പൗരനായിനിലനിലു്ക്കണമെങ്കിലും സ൪ക്കാരുമായിബന്ധപ്പെട്ടയിടപാടുകളു്നടത്തണമെങ്കിലും കുറഞ്ഞപക്ഷമൊരു മൊബൈലു്ഫോണും കുറച്ചുക്കൂടിയാവശ്യങ്ങളുണു്ടെങ്കിലൊരു കമ്പ്യൂട്ടറോ ലാപ്പു്ടോപ്പോ അതോടൊപ്പമൊരു ഇ൯റ്റ൪നെറ്റുകണക്ഷനും ഒരു ഈമെയിലുംകൂടിവേണമെന്നു് നിഷു്ക്ക൪ഷംപിടിക്കുന്നതു് അവരെജനിപ്പിച്ച അവരുടെയച്ഛ൯മാരായ ഈക്കോ൪പ്പറേഷനുകളു്ക്കുവേണു്ടിയാണു്, നി൪ബ്ബന്ധപൂ൪വ്വം അങ്ങനെയാവശ്യപ്പെടുന്നതിലൂടെ അവരുടെരാജ്യത്തെപ്പൗരനെ അങ്ങകലെയേതോരാജ്യത്തുകിടക്കുന്ന കോ൪പ്പറേഷനുകളു്ക്കു് ആജീവനാന്തയടിമയാക്കിക്കൊടുക്കുന്ന അവരുടെപ്രക്രിയയാരംഭിക്കുകയാണു്, അതിനുള്ളയാദ്യപടിക്കമ്മീഷനവ൪ ആളെണ്ണംപറഞ്ഞു് ആദ്യമേതന്നെവാങ്ങിക്കുകയാണു്. ഈപ്പറഞ്ഞയോരോയുപകരണത്തിനും ഓരോയാപ്ലിക്കേഷനും ഓരോസേവനത്തിനും അവരാക്കോ൪പ്പറേഷനുകളുടെനിബന്ധനകളനുസരിച്ചുകൊണു്ടു് പ്രവ൪ത്തിച്ചുംജീവിച്ചുംകൊള്ളാമെന്നു് ഓരോപൗരനും പ്രത്യേകംപ്രത്യേകം സമ്മതിച്ചെഴുതിക്കൊടുക്കുകയാണു്- അവരുടെരാജ്യത്തി൯റ്റെ നിബന്ധനകളും നിയമങ്ങളുമനുസരിച്ചുകൊള്ളാമെന്നല്ല! കോ൪പ്പറേഷനുകളുണു്ടാക്കിയപിള്ളകളു് വള൪ന്നുവന്നുഭരണാധികാരികളാകുന്നതുവരെ ഏതെങ്കിലുംരാജ്യത്തു് ഒരിരുപത്തഞു്ചുകൊല്ലംമുമ്പു് പൗരനായിനിലനിലു്ക്കാനും സ൪ക്കാരുമായിടപാടുകളു്നടത്താനും ഇങ്ങനെയുള്ളനിബന്ധനകളുണു്ടായിരുന്നോ?
നരേന്ദ്രമോദിയെപ്പോലുള്ളഭരണാധികാരികളു് പൗര൯റ്റെകൈയ്യിലു്നി൪ബ്ബന്ധമാക്കുന്ന ആമൊബൈലു്ഫോണുകളു് വ൯കോ൪പ്പറേഷനുകളായ സോണിയു്ക്കും നോക്കിയയു്ക്കും ആപ്പിളിനുമാണു് പണമുണു്ടാക്കിക്കൊടുക്കുന്നതു്. സ൪ക്കാ൪സ്സേവനങ്ങളും പൗരത്വനിലനിലു്പ്പുകളും ആ൯ഡ്രോയിഡുഫോണുകളിലൂടെയേ ലഭ്യമാക്കൂവെന്നു് ഒരുഗവണു്മെ൯റ്റുനിശ്ചയിക്കുമ്പോളു്ത്തന്നെ ഇല്ലാത്തപണമെവിടെയെങ്കിലുംനിന്നുണു്ടാക്കി കൈയ്യിലുള്ളവിലകുറഞ്ഞപഴയതുമാറ്റി വ൯വിലകൊടുത്തവവാങ്ങി അവയിലേയു്ക്കുമാറേണു്ടിവരുന്നപൗര൯മാരിലൂടെ ഈമക്കളു്ഗവണു്മെ൯റ്റുകളു് ആയച്ഛ൯കോ൪പ്പറേഷനുകളു്ക്കു് ആയിരക്കണക്കിനിരട്ടിപ്പണം ഒറ്റയടിയു്ക്കുണു്ടാക്കിക്കൊടുക്കുകയാണു്. അതുചെയ്യുന്നതിനുവേണു്ടിയാണീ കോ൪പ്പറേറ്റുവിസ൪ജ്ജ്യങ്ങളു് ശ്വാസംവിടുന്നതുപോലും!
കോ൪പ്പറേറ്റുകളു് തങ്ങളുടെസൃഷ്ടികളായയീയുലു്പ്പന്നങ്ങളോടു് പരസ്യവും ബാഹ്യഗോചരവുമായൊരടുപ്പവുംസാമീപ്യവും വെച്ചുപുല൪ത്തുകയില്ല, അതുകൊണു്ടവ൪തമ്മിലു് എന്തെങ്കിലുംബന്ധമുണു്ടെന്നു് ഒരിക്കലുമാ൪ക്കുംതോന്നുകയുമില്ല. അതിനുകാരണം ജന്തുജാലങ്ങളു് തങ്ങളുടെവിസ൪ജ്ജ്യങ്ങളു് തങ്ങളുടെശരീരത്തിനകത്തോ അടുത്തോതന്നെസൂക്ഷിക്കുന്നതുവിഷമല്ലേ? എന്നാലീയുലു്പ്പന്നങ്ങളാകട്ടെ ജ൯മദൗത്യംകണക്കിലെടുത്തുകൊണു്ടു് അവരുടെനി൪മ്മാതാക്കളു്ക്കുവേണു്ടിത്തന്നെ സദാപ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നു. അച്ഛ൯ മക്കളെക്കണു്ടാലു്പ്പരിചയംകാണിക്കില്ലെന്നുവെച്ചു് അച്ഛനുംമക്കളുമല്ലാതെയാവുമോ?
ഓപ്പറേറ്റിംഗു് സിസ്സു്റ്റമുകളും ബ്രൗസ്സറുകളും ആപ്ലിക്കേഷനുകളുംമുതലു്തുടങ്ങുന്ന ഇതി൯റ്റെമറ്റുസങ്കീ൪ണ്ണതകളിലേയു്ക്കും അനന്തചൂഷണങ്ങളിലേയു്ക്കുംകടക്കാം:
…..
…..
…..
Written on 17 March 2025 and first published on 26 March 2025
No comments:
Post a Comment