1814
ആശാവ൪ക്ക൪മാരുടെയും അംഗനവാടിജീവനക്കാരുടെയുമല്ല മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയുമാണു് ജോലിയും ഹോണറേറിയവും നഷ്ടപ്പെടാ൯പോകുന്നതു്. സമരരംഗത്തുള്ള ഇത്രയുംകുടുംബങ്ങളുടെ വോട്ടുനഷ്ടപ്പെട്ടാലു്മാത്രംമതി ഇനിവരുന്നനിയമസഭാത്തെരഞ്ഞെടുപ്പിലു് ഇടതുമുന്നണിതോലു്ക്കാ൯!
പി. എസ്സു്. രമേശു് ചന്ദ്ര൯
ആശാവ൪ക്ക൪മാരുടെയും അംഗനവാടിജീവനക്കാരുടെയുമല്ല മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയുമാണു് ജോലിയും ഹോണറേറിയവും നഷ്ടപ്പെടാ൯പോകുന്നതു്. ഈസ്സമരരംഗത്തുള്ള ഇത്രയുംപേരുടെകുടുംബങ്ങളുടെ വോട്ടുനഷ്ടപ്പെട്ടാലു്മാത്രംമതി ഇനിവരുന്നനിയമസഭാത്തെരഞ്ഞെടുപ്പിലു് ഇടതുമുന്നണിതോലു്ക്കാ൯, കാരണം നിലവിലുള്ള സീറ്റെണ്ണത്തിലു് വലിയവ്യത്യാസമുണു്ടെങ്കിലും പ്രതിപക്ഷമുന്നണിയുമായി വോട്ടുശതമാനത്തിലു് അവ൪ക്കു് നേരിയവ്യത്യാസമേയുള്ളൂ. അതിരാക്ഷസീയമായരീതിയിലു് പിണറായിവിജയ൯ വീണാജോ൪ജ്ജു് എന്നീ രണു്ടുപേരാണു് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കസേരകളിലിരുന്നുകൊണു്ടു് ഈരണു്ടുസമരങ്ങളെയുംനേരിടുന്നതു്.
തൊഴിലാളിസമരങ്ങളെ മറ്റുരാഷ്ട്രീയക്കാരെപ്പോലെ അവകാശസമരങ്ങളായിക്കാണാത്ത, അതിനെനേരിടാനുള്ള സ്വന്തംരാഷ്ട്രീയശക്തിയില്ലാത്തതുകൊണു്ടു് ഭരണമുള്ളതുകൊണു്ടു് അതിനുപകരം സ൪ക്കാരി൯റ്റെശക്തിയെടുത്തുപ്രയോഗിച്ചു് അവയെപ്പൊളിക്കാ൯ സമരരംഗത്തുള്ളവരുടെ ഹോണറേറിയമവസാനിപ്പിക്കും, അവരെപ്പിരിച്ചുവിടും, അവ൪ക്കുപകരമാളെയെടുക്കാ൯ പരസ്യംചെയ്യും, അവ൪നിയമപരമായിപ്പങ്കെടുക്കേണു്ട ഇ൯സ്സ൪വ്വീസ്സുട്രെയിനിംഗുകളു് അന്നേദിവസംതന്നെവെയു്ക്കും എന്നിങ്ങനെ നാനായുപായങ്ങളാലോചിച്ചുകണു്ടുപിടിച്ചു് പ്രയോഗിച്ചുകൊണു്ടിരിക്കുന്ന, കരിങ്കാളികളായാണു് ഇവരെരണു്ടുപേരെയുമിന്നു് കേരളസമൂഹംകാണുന്നതു്. ഇതിനുമുമ്പു് കമ്മ്യൂണിസ്സു്റ്റടക്കം ചിലരാജ്യങ്ങളിലിങ്ങനെയുണു്ടായിട്ടുള്ളപ്പോഴെല്ലാം അതിലുളു്പ്പെട്ടിരുന്നതു് ദാമ്പത്യപദവിപങ്കിട്ടിരുന്നവരാണു്- ഉദാഹരണം ചൈനയിലെ മാവോദമ്പതികളും ഫിലിപ്പൈ൯സ്സിലെ മാ൪ക്കോസ്സു്ദമ്പതികളും.
ഇവരെരണു്ടുപരേയും പാ൪ട്ടിനേതൃത്വത്തിലും ഭരണത്തിലുമിരുത്തിയിരിക്കുന്ന, ഒരാളെപ്പ്രായമായിട്ടുംപാ൪ട്ടിനിയമംലംഘിച്ചു് നേതൃത്വത്തിലും മുഖ്യമന്ത്രിപ്പദവിയിലുമിരുത്തിയിരിക്കുന്ന, മറ്റെയാളെയോഗ്യതയില്ലായിട്ടും പാ൪ട്ടിയുടെസംസ്ഥാനനേതൃത്വത്തിലു്കൊണു്ടുവന്നിരിക്കുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം ഈരണു്ടുപേരിലൂടെയുംതന്നെ കേരളത്തിലവ൪കുഴിയിലു്വീഴുമെന്നതു് ദു:ഖമല്ല അതിരറ്റസന്തോഷമാണു് കേരളസമൂഹത്തിനുനലു്കുന്നതു്, കാരണം ഇവ൪രണു്ടുപരെയുമധികാരക്കസേരയിലിരുത്തി തങ്ങളു്ക്കുവോട്ടുചെയു്തവരെത്തന്നെ ദ്രോഹിക്കാ൯വിട്ടിട്ടു് അവരിലൂടെകിട്ടുന്ന പോലീസ്സിലു്നിന്നുള്ളസംരക്ഷണവും പിന്തുണയുമുപയോഗപ്പെടുത്തി ആപ്പാ൪ട്ടിയുടെമറ്റുനേതാക്കളുംപ്രവ൪ത്തകരും മയക്കുമരുന്നുവിറ്റും സഹകരണബാങ്കുകളിലുള്ള ജനങ്ങളുടെപണംകൊള്ളയടിച്ചും സമൂഹത്തെത്തക൪ത്തു് സന്തോഷത്തോടെകഴിയുകയായിരുന്നു.
കേരളത്തിലിന്നുനടക്കുന്ന കുടുംബത്തോടെചേ൪ത്തുള്ള ക്രൂരകൂട്ടക്കൊലപാതകങ്ങളുടെയെണ്ണത്തിലു് ഇപ്പോളൊരു കുതിച്ചുയരലുണു്ടായതു് ആദ്യത്തെയാളു് പാ൪ട്ടിനേതാവായിരുന്നപ്പോളു്നടത്തിയ കേരളത്തിലെ ഏറ്റവുംക്രൂരകൊലപാതകങ്ങളിലൊന്നായ സഖാവു് റ്റീപ്പീ ചന്ദ്രശേഖര൯വധക്കേസ്സിലെ ശിക്ഷിക്കപ്പെട്ടജയിലു്വാസ്സികളു്ക്കു് ആദ്യത്തെയാളിപ്പോളു് മുഖ്യമന്ത്രിയായിരുന്നുകൊണു്ടു് പരോളിലു്പ്പുറത്തിറങ്ങിനടന്നുസുഖിക്കാ൯ കൊടുക്കുന്നസ്വാതന്ത്ര്യംകണു്ടുകൊണു്ടും അതിലെയാക്ഷനനുകരിച്ചുകൊണു്ടുമാണു്. മറ്റെന്തെങ്കിലുംകാരണമതിനുകണു്ടെത്താ൯ ക്രിമിനലു്ജസ്സു്റ്റിസ്സിനോ മനശ്ശാസ്സു്ത്രജ്ഞ൪ക്കോ പോലീസ്സിനോ ഇന്നുവരെക്കഴിഞ്ഞിട്ടില്ല. ഇതങ്ങനെയല്ലെന്നൊരുപ്രതീതിപരത്താ൯ അവരിന്നുചെയുന്നതു് സിനിമയിലെവയല൯സ്സാണിതു് ചെയ്യിക്കുന്നതെന്നു് ജുഡീഷ്യറിയിലെചിലരെക്കൊണു്ടു് അസാന്ദ൪ഭികമായിപ്പറയിപ്പിക്കുന്നതാണു്. പൂച്ചയുടെമുന്നിലു് ഉണക്കമീ൯നാറ്റംകൊണു്ടുവെയു്ക്കുന്നപോലെ കേരളജുഡീഷ്യറിയുടെമുന്നിലു് ലോകായുക്തയുടെതലവനായി റിട്ടയേ൪ഡു് ഹൈക്കോടതിച്ചീഫു്ജസ്സു്റ്റിസ്സുവേണു്ട ഏതുജഡു്ജിയുംമതിയെന്നൊരുതീരുമാനം പിണറായിവിജയ൯കൊണു്ടുവെച്ചപ്പോളു് ഇനിയങ്ങോട്ടു് അയാളുടെഭരണത്തിനുംപാ൪ട്ടിയു്ക്കും ജുഡീഷ്യറിയിലു്വലിയപ്രിഫറ൯സ്സായിരിക്കുമെന്നു് കേരളസമൂഹംപ്രതീക്ഷിച്ചിരുന്നതാണു്.
ആശാവ൪ക്ക൪മാരുടെയും പിന്നാലെ അംഗനവാടിവ൪ക്ക൪മാരുടെയും അതുകഴിഞ്ഞു് അവരുടെവിജയത്തി൯റ്റെചുവടുപിടിച്ചു് കേരളത്തിലു് മറ്റുതൊഴിലാളിവിഭാഗങ്ങളുടെയും പണിമുടക്കുസമരംവരുന്നതു് പിണറായിവിജയനെന്നവ്യക്തിയെ കേരളരാഷ്ട്രീയത്തിലു്നിന്നും തുടച്ചെറിയുമെന്നും സിയ്യൈട്ടീയൂവെന്ന തൊഴിലാളിസംഘടന പൊളിച്ചടുക്കപ്പെടുമെന്നും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കുറേ കള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരുംമാത്രമടങ്ങിയ ഒരു മുതലാളിത്തപ്പാ൪ട്ടിയാക്കി മാറ്റപ്പെടുമെന്നും പശ്ചിമബംഗാളിനേക്കാളു്ദയനീയമായി നശിപ്പിക്കപ്പെടുമെന്നും അതോടെ മുതലാളിത്തക്കോ൪പ്പറേറ്റുകളുമായി ഇപ്പോളീപ്പാ൪ട്ടിനേതാക്കളു്ക്കുള്ള വിലപേശലു്ശ്ശേഷിപൂ൪ണ്ണമായുംനഷ്ടപ്പെട്ടു് അവ൪ മറ്റവരുടെയാപ്പീസ്സുകളിലു് പുറത്തുനി൪ത്തപ്പെടുമെന്നും അവ൪ക്കും സമരംചെയ്യുന്നയീത്തൊഴിലാളികളു്ക്കും നന്നായറിയാം, കാരണം ഈത്തൊഴിലാളികളെനയിക്കുന്നതും അവരെപോലെ രാഷ്ട്രീയമനസ്സുകളാണു്. അതിനുള്ളകടുംയുദ്ധമാണവ൪ചെയ്യുന്നതു്. പശ്ചിമബംഗാളിലെപ്പോലെയുള്ള ഈസ്സമ്പൂ൪ണ്ണനാശം കണ്ണിലു്ത്തെളിഞ്ഞുനിലു്ക്കുന്നതുകൊണു്ടു് മൂന്നാമതുംഞങ്ങളു്ഭരിക്കുമേ... മൂന്നാമതുംഞങ്ങളു്ഭരിക്കുമേ...യെന്നവ൪ നിലവിളിച്ചുകൊണു്ടുഞെളിപിരികൊള്ളുന്നു. പശ്ചിമബംഗാളിലവസാനിച്ചപോലെ പാ൪ട്ടിയുണു്ങ്കിലല്ലേഭരിക്കൂ? യൂസ്സഫലിയുടെയും രവിപ്പിള്ളയുടെയും ലാവലി൯റ്റെയും പീഡബ്ലൃൂസ്സീയുടെയും കേപ്പീയെംജീയുടെയും ഊരാളുങ്കലു്സ്സൊസൈറ്റിയുടെയുംമാത്രം പിന്തുണകൊണു്ടു്, വോട്ടുകൊണു്ടു്, മൂന്നരക്കോടിജനങ്ങളുള്ളകേരളം പിണറായിവിജയനെന്ന ഒന്നുമല്ലാതാകുന്നവ്യക്തിയെങ്ങനെ ജയിക്കുംഭരിക്കും?
എന്തുകൊണു്ടാണു് ഈത്തൊഴിലാളിവിഭാഗങ്ങളു് ഇത്രപെട്ടെന്നു് സമരത്തിലോട്ടുനീങ്ങിയതുതന്നെ? അഴിമതികാരണവും ഭരണശൂന്യതകാരണവും ജനങ്ങളു്കൈവിട്ട മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കൂടെക്കൂടിയാലു് കൈനിറയെ ആനുകൂല്യങ്ങളു്കിട്ടുമെന്നു് സംസ്ഥാനത്തെ ഉദ്യോഗസ്ഥ൯മാ൪ക്കിടയിലു്പ്പ്രചരിപ്പിച്ചു് അവരുടെസഹായത്തോടെ കൂടുതലഴിമതിനടത്താനും അവരെക്കൊണു്ടുനടത്തിക്കാവുന്ന തെരഞ്ഞെടുപ്പുകൃത്രിമങ്ങളിലൂടെ 2026ലു് വീണു്ടുമൊരുപ്രാവശ്യംകൂടി തെരഞ്ഞെടുപ്പുജയിച്ചുവന്നു് മുഖ്യമന്ത്രിയാവാ൯പറ്റുമോയെന്നു് ശ്രമിച്ചുനോക്കാനുമായി ഡലു്ഹിയിലയാളു് കേരളത്തി൯റ്റെയനാവശ്യപ്പ്രതിനിധിയായിയയച്ചിരിക്കുന്ന പഴയവികൃതകോണു്ഗ്രസ്സുകാരനായ കേവീ തോമസ്സെന്നയൊരാളു്, സ൪വ്വീസ്സിലു്നിന്നുവിടാതെവലിയശമ്പളംകൊടുത്തു് വീണു്ടുമിരുത്തിയിരിക്കുന്ന പഴയചീഫു്സ്സെക്രട്ടറിയായ കേയെം എബ്രഹാമെന്നയൊരാളു്, ഒരുനിയമനവുംനടത്താതെ ഒരുജോലിയുംചെയ്യാതെ വീട്ടിലിരിക്കുന്ന രാഷ്ട്രീയാഭിക്ഷാംദേഹികളായകുറേ പീയെസ്സീയംഗങ്ങളു്, എന്നിങ്ങനെസമൂഹത്തിലെക്കുറേ അവസരവാദികളു്ക്കും പുഴുക്കുത്തുകളു്ക്കും അവ൪ചോദിക്കാതെയും സമരംചെയ്യാതെയുംതന്നെ മാസംതോറുംകോടിക്കണക്കിനുരൂപയുടെ ശമ്പളംവ൪ദ്ധിപ്പിച്ചുചെലവിനുകൊടുക്കുന്നതു് ഖജനാവിലു് ഇഷ്ടംപോലെപണമുണു്ടെന്നു് ധാരണപട൪ത്തിയതുകൊണു്ടാണു് ആത്തീരുമാനമെടുത്തു് അതുപുറത്തുവന്നയപ്പോളു്ത്തന്നെ ഇത്തൊഴിലാളിവിഭാഗങ്ങളു് ശമ്പളവ൪ദ്ധനയാവശ്യപ്പെട്ടുകൊണു്ടു് സമരരംഗത്തിറങ്ങിയതു്. ഖജനാവിലു്പ്പണമില്ലെങ്കിലു് വ൯ശമ്പളംവാങ്ങുന്ന ഇതുപോലുള്ളകുറേയുദ്യോഗസ്ഥ൯മാ൪ക്കു് ഇങ്ങനെയും വീണു്ടുംശമ്പളംവ൪ദ്ധിപ്പിച്ചുകൊടുക്കുമോ! ഇതുഗവണു്മെ൯റ്റിനെമറിച്ചിടാനാണെന്നാണിപ്പോളു് അയാളു്പറയുന്നതു്. തന്നെടോ...! ജനങ്ങളും തൊഴിലാളിവിഭാഗങ്ങളുമല്ലേ ഗവണു്മെ൯റ്റിനെസ്സൃഷ്ടിക്കുന്നതും അവ൪ക്കുഹിതകരമല്ലെങ്കിലു് മറിച്ചിടുന്നതും?
ഇപ്പോളീസ്സമരംചെയ്യുന്ന തൊഴിലാളികളും അവരുടെകുടുംബങ്ങളുമല്ലാതെ വേറേകുറേയാളുകളു് കേരളത്തിലുണു്ടു്. ഈസ്സമരംചെയ്യുന്നവരോടല്ലാതെ അവ൪ക്കാ൪ക്കെങ്കിലും ഈസ്സമരമടിച്ചമ൪ത്തി ഭരണമദംകയറിനടക്കുന്ന പിണറായിവിജയ൯റ്റെയും വീണാജോ൪ജ്ജി൯റ്റെയും ഗവണു്മെ൯റ്റിനോടു് അനുഭാവംതോന്നേണു്ട ഒരുകാര്യമെങ്കിലും ആ൪ക്കെങ്കിലും ചൂണു്ടിക്കാണിക്കാനുണു്ടോ? ഓരോവീട്ടിലു്നിന്നും ഗൃഹനാഥമാരിറങ്ങിവന്നു് തെരുവിലിരുന്നുനടത്തുന്ന ഈസ്സമരംവീക്ഷിക്കുന്ന അവരുംചേ൪ന്നതാണു് നേരത്തേപറഞ്ഞതെരഞ്ഞെടുപ്പിലു് വോട്ടുചെയ്യുന്ന കേരളത്തിലെജനത. അതുകൊണു്ടാണുപറഞ്ഞതു് കേന്ദ്രബീജേപ്പീയുടെ അണു്ട൪വെയറി൯റ്റെയടിയിലു്ക്കിടക്കുന്ന വോട്ടിംഗു്യന്ത്രങ്ങളുടെ കൃത്രിമങ്ങളുടെയൗദാര്യത്തിലല്ലാതെ പിണറായിവിജയ൯ കേരളത്തിലൊരുതെരഞ്ഞെടുപ്പുമിനി ജയിക്കാ൯പോകുന്നില്ലെന്നു്.
Written and first published on: 18 March 2025
No comments:
Post a Comment