അമേരിക്കയു്ക്കു് നാറ്റോയെവേണു്ടെങ്കിലു് നാറ്റോയു്ക്കു് അമേരിക്കയെയെന്തിനുവേണം? അമേരിക്കയുടെസഹായം നാറ്റോയു്ക്കുകിട്ടിയില്ലെങ്കിലു് നാറ്റോയുടെസംരക്ഷണം അമേരിക്കയു്ക്കുംകിട്ടില്ലല്ലോ!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Wilfried Pohnke. Graphics: Adobe SP.
അമേരിക്കയു്ക്കു് നാറ്റോയെവേണു്ടെങ്കിലു് നാറ്റോയു്ക്കു് അമേരിക്കയെയെന്തിനുവേണം? നാറ്റോയുടെ ബഡു്ജറ്റി൯റ്റെ ഇരുപത്തിരണു്ടുശതമാനം അമേരിക്കനലു്കുന്നുണു്ടു്. പതിനാറു് അംഗരാജ്യങ്ങളുമായിത്തുടങ്ങിയ നാറ്റോയു്ക്കിന്നു് മുപ്പത്തിരണു്ടു് അംഗരാജ്യങ്ങളുണു്ടു്, ജപ്പാനും ആസ്സു്ട്രേലിയയും ന്യൂസ്സിലാ൯ഡുമടക്കമുള്ള നാലുരാജ്യങ്ങളു് അംഗങ്ങളെപ്പോലെ സഹകരിച്ചുപ്രവ൪ത്തിക്കുന്നുമുണു്ടു്. ഈ ഇരുപത്തിരണു്ടുശതമാനം ബഡു്ജറ്റുവിഹിതവും അമേരിക്കയുടെസൈനികവിഹിതവും ഇത്രയുംരാജ്യങ്ങളു്ക്കുയ൪ത്താ൯കഴിയുകയില്ലേ?
അമേരിക്കയുടെസഹായം നാറ്റോയു്ക്കുകിട്ടിയില്ലെങ്കിലു് നാറ്റോയുടെസംരക്ഷണം അമേരിക്കയു്ക്കും കിട്ടില്ലല്ലോ! റഷ്യയുടെയും ഇ൯ഡൃയുടേയും- അതായതു് ആ രണു്ടുജനതകളുടെയല്ല, പുട്ടി൯റ്റെയും നരേന്ദ്രമോദിയുടെയും- അല്ലാതെ നാറ്റോരാജ്യങ്ങളു്ക്കുപുറത്തുള്ള ആരുടെസംരക്ഷണമാണുപിന്നെ അമേരിക്കയു്ക്കുകിട്ടാ൯പോകുന്നതു്? ഒറ്റയൊരുരാജ്യത്തി൯റ്റെയും പി൯ബലവും സഹായവും സംരക്ഷണവുമില്ലാതെ ഒറ്റയു്ക്കുനിലനിലു്ക്കാ൯ അമേരിക്കയു്ക്കു്, അതായതു് മിസ്സു്റ്റ൪ ഡൊണാളു്ഡു് ട്രംപിനു്, കെലു്പ്പുണു്ടോ? സൈനികമായും ധാതുസമ്പത്തി൯റ്റെകാര്യത്തിലും മറ്റുവിഭവങ്ങളുടെകാര്യത്തിലും അതിനുംമാത്രമൊരു സ്വയംപര്യാപു്തരാജ്യമാണോ അമേരിക്ക?
ശരീരത്തിലു്നിന്നു് വായുവിടുകയെന്നുപറയും- ട്രംപതു് വായിലു്ക്കൂടെവിടുന്നെന്നേയുള്ളൂ! നാറ്റോയെപ്പിണക്കി നാറ്റോയിലു്നിന്നുപുറത്തുപോയി, റഷ്യയും കമ്മ്യൂണിസവും മറുവശത്തുണു്ടായിരുന്നപ്പോളു് ഒരുപ്രതിരോധമായി അമേരിക്കകെട്ടിയുയ൪ത്തിയ നാറ്റോയെന്ന നോ൪ത്തു് അറ്റു്ലാ൯റ്റിക്കു് ട്രീറ്റി ഓ൪ഗനൈസ്സേഷനെത്തക൪ക്കാമെന്നു് സ്വപു്നംകണു്ടശേഷം, അതിനുള്ളവായുവും വായിലു്ക്കൂടെവിട്ടശേഷം, ഏതൊക്കെരാജ്യങ്ങളെയാണു് അമേരിക്കയു്ക്കു് വരച്ചവരയിലു്നി൪ത്താനായുള്ളതു്? ആ നാറ്റോരാജ്യങ്ങളു്ക്കുപുറമേ മെകു്സ്സിക്കോയെയും ബ്രസ്സീലിനെയും ഉക്രെയിനെയുമൊക്കെപ്പോലെ ഇതുവരെയീച്ചിത്രത്തിലൊന്നുംവരാത്ത അനേകംരാജ്യങ്ങളെയല്ലേ? ഇവയെക്കാളൊക്കെയെത്രയോചെറുതായ ഇസ്സ്രായേലി൯റ്റെസഹായത്തോടെ അതുനേടാമെന്നാണോ ട്രംപി൯റ്റെയമേരിക്കകരുതുന്നതു്, കാരണം ജോ ബൈഡ൯റ്റേതടക്കമുള്ള മറ്റുള്ളവരുടെയമേരിക്ക ഇതുവരെയങ്ങനെകരുതിയിട്ടില്ലല്ലോ? നാലുചുറ്റുനിന്നും അറബിയാക്രമണങ്ങളു്നേരിട്ടുകൊണു്ടു് നിലനിലു്ക്കാ൯പാടുപെടുന്ന ഇസ്സ്രായേലു്തന്നെയെങ്ങനെയാണു് അതിനിടയിലു് സ്വന്തംസൈനികവ്യൂഹങ്ങളുമായിച്ചെന്നു് അമേരിക്കയെസ്സഹായിക്കുന്നതു്?
ട്രംപി൯റ്റെവെല്ലുവിളികേട്ടു് ഭയന്നു് ഇത്രയുംകാലംകൊണു്ടു് ഇത്രയംരാജ്യങ്ങളുമായി ഇത്രയുംവള൪ച്ചയെത്തിയ നാറ്റോപിരിച്ചുവിടുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? ട്രംപുയുദ്ധംതുടങ്ങി ഒന്നാംറൗണു്ടായപ്പോളു്ത്തന്നെ കഴിഞ്ഞയെഴുപതുവ൪ഷത്തെച്ചരിത്രത്തിലാദ്യമായി ബ്രിട്ടനടക്കം യൂറോപ്പു് അമേരിക്കയെക്കൈവിട്ടു! അമേരിക്ക അമേരിക്ക൯ഭൂഖണ്ഡത്തിലു്ത്തന്നെയൊറ്റയു്ക്കായി.
ട്രംപു് പ്രസിഡ൯റ്റായി വെറുംരണു്ടുമാസത്തിനകം യൂറോപ്പാണോ അമേരിക്കയാണോ ഒറ്റപ്പെട്ടതു്? യൂറോപ്പു് ശിഥിലമായില്ല, പക്ഷേ ഇതിലൂടെ ക്രമേണ ഇയാളുടെകൈകൊണു്ടു് അമേരിക്കശിഥിലമാവുകയില്ലേ? ഈച്ചിന്ത മറ്റുചിന്തകളു്ക്കിടമില്ലാതെ അപഹാസ്യമായവിധംതിരക്കുള്ളൊരു സമ്പന്നജനജീവിതമുള്ള അമേരിക്കയിലില്ലെങ്കിലും (അവിടത്തെദരിദ്ര൪ക്കിടയിലു്ത്തിരക്കൊന്നുമില്ല!) ലോകംമുഴുവ൯പടരുകയാണു്. മോദിയുടെയും പുട്ടി൯റ്റെയുംമാധ്യമങ്ങളു് പ്രചരിപ്പിക്കുന്നതിലു്നിന്നുവ്യത്യസു്തമായി ലോകത്തി൯റ്റെയല്ല ട്രംപി൯റ്റെയൊരു ദയനീയചിത്രമാണുതെളിയുന്നതു്- ഈവെല്ലുവിളിച്ചതൊക്കെ നടപ്പിലാക്കാ൯പോയാലു്!
…..
…..
Written on 27 February 2025 and first published on 03 March 2025
No comments:
Post a Comment