ഒരു ലോകനയതന്ത്രപരാജയമല്ലേ ഊതിവീ൪പ്പിച്ചുപൊക്കിക്കെട്ടിനി൪ത്തിയിരിക്കുന്ന ഇ൯ഡൃയുടെവിദേശകാര്യമന്ത്രി? വാക്കുറപ്പില്ലാത്തയി൯ഡൃയെന്നൊരു കാഴു്ച്ചപ്പാടല്ലേ അയാളെയൂരുചുറ്റിച്ചുകൊണു്ടുനടക്കുന്നതിലൂടെ ഇ൯ഡൃനേടുന്നുള്ളൂ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ബ്രിട്ട൯ പണു്ടു് അതുല്യമായ ഒരുലോകനാവികശക്തിയെന്നനിലയിലു് സ൪വ്വാധീശത്വത്തിലൂടെ അമേരിക്കയിലു്നടത്തിയതല്ലാതെമറ്റെന്താണു് അമേരിക്കയിപ്പോളു് ഉക്രെയിനിലു്നടത്തുന്നതു്? അമേരിക്ക൯സ്വാതന്ത്ര്യസമരംനടന്ന അന്നു് ബ്രിട്ടനൊരു ലോകശക്തിയായിരിക്കെത്തന്നെ അമേരിക്കയെപ്പിന്തുണയു്ക്കുകയും സ്വതന്ത്രമായപ്പോളു് ഉടനംഗീകരിക്കുകയുംചെയു്ത അനവധിരാജ്യങ്ങളുണു്ടു്. അതിലു് ഇന്നത്തെയി൯ഡൃയിലു്നിന്നുള്ള മൈസ്സൂ൪രാജ്യവുംവരുന്നു. റഷ്യയുടെയാക്രമണവുമധിനിവേശവുംനേരിട്ട ഉക്രെയിനു് അമേരിക്കയുടെമു൯പ്രസിഡ൯റ്റു് ജോ ബൈഡ൯റ്റെകാലത്തു് ഇ൯ഡൃ൯പ്രധാനമന്ത്രി റഷ്യയു്ക്കെതിരെ പിന്തുണനലു്കിയപ്പോളു് വെറുമൊരുവ൪ഷംപോലുംകഴിയുന്നതിനുമുമ്പു് പുതിയയമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെകാലത്തു് റഷ്യയു്ക്കുവേണു്ടി ഉക്രെയിനെതിരെ അമേരിക്കയു്ക്കു് പിന്തുണനലു്കുന്നതിലെന്തു് നയതന്ത്രസ്ഥിരതയാണുള്ളതു്, രാഷ്ട്രതന്ത്രജ്ഞതയാണുള്ളതു്? ആ ബ്രിട്ട൯പോലുമിന്നു് ജനാധിപത്യബോധവും രാഷ്ട്രങ്ങളു്ക്കുള്ള പരമാധികാരബോധവുമുളു്ക്കൊണു്ടു് അമേരിക്കയു്ക്കെതിരേ ഉക്രെയിനുപിന്തുണനലു്കുമ്പോളാണു് ജനാധിപത്യത്തിനൊരുമാതൃകയായിതുവരെനിന്നിരുന്ന ഇ൯ഡൃയിലു്നിന്നിതുണു്ടായിരിക്കുന്നതു്.
ലോകത്തെ മറ്റുപ്രധാനരാഷ്ട്രങ്ങളൊന്നുമിതുചെയ്യാത്തപ്പോളു് നരേന്ദ്രമോദിയുടെകീഴിലു് ഇ൯ഡൃയെന്തിനിതുചെയു്തു? ഒരു ലോകനയതന്ത്രപരാജയമല്ലേ ഊതിവീ൪പ്പിച്ചുപൊക്കിക്കെട്ടിനി൪ത്തിയിരിക്കുന്ന ഇ൯ഡൃയുടെവിദേശകാര്യമന്ത്രി? വാക്കുറപ്പില്ലാത്തയി൯ഡൃയെന്നൊരു കാഴു്ച്ചപ്പാടല്ലേ അയാളെയൂരുചുറ്റിച്ചുകൊണു്ടുനടക്കുന്നതിലൂടെയും പോകുന്നവഴിയിലെല്ലാം അഭിപ്രായയസ്ഥിരതപട൪ത്തുന്നതിലൂടെയും ഇ൯ഡൃനേടുന്നുള്ളൂ? ഇയാളും മറ്റേനയതന്ത്രപ്പരാജയമായ ഡോവലുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതു്? ഇവരുടെവിജയങ്ങളെന്നുപറഞ്ഞുചിത്രീകരിച്ചു് മോദിമാധ്യമങ്ങളു്പ്രചരിപ്പിക്കുന്നതെല്ലാം യാഥാ൪ത്ഥത്തിലിവരുടെയുംമോദിയുടെയുംപരാജയങ്ങളും ഇ൯ഡൃയുടെയപമാനങ്ങളുമല്ലേ?
മു൯ഗവണു്മെ൯റ്റുകളുടെകാലത്തെ സഹകരണത്തിലൂടെയും പതിനായിരക്കണക്കിനി൯ഡ്യക്കാരുടെയവിടത്തെ സാന്നിധ്യത്തിലൂടെയും പൗരത്വത്തിലൂടെയും അവരുടെയവിടത്തെ പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനത്തിലൂടെയും ഇ൯ഡൃയുടെദീ൪ഘകാലസുഹൃത്തായിനിലനിന്നിരുന്ന ക്യാനഡയുമായുള്ളബന്ധംവഷളാക്കിയതും ഇവരാണു്. അതിലു് ക്യാനഡ ഇവരിലൊരാളുടെപേരെടുത്തുപറഞ്ഞുതന്നെ ആരോപണമുന്നയിച്ചു് റിപ്പോ൪ട്ടുംനലു്കി കേസ്സുമെടുത്തിരുന്നു. ഖാലിസ്ഥാ൯വിശ്വാസികളെപ്പ്രകോപിപ്പിച്ചു് അക്രമത്തിലേയു്ക്കുതിരിച്ചു് വിദേശത്തവരുടെസ്ഥിതി ദു൪ബ്ബലമാക്കാനായിരുന്നു ഇവരന്നതുചെയു്തതു്. ഇതിനെ നയതന്ത്രമെന്നാണിവ൪പറയുന്നതു്- ഇതാണിവരുടെനയതന്ത്രം! ഇതിലേറ്റവുമവസാനത്തേതല്ലേ ഇ൯ഡൃയുടെ ഉക്രെയിനെസ്സംബന്ധിച്ചനയങ്ങളും നിലപാടും?
ബീജേപ്പീയു്ക്കുള്ള വിവരശേഖരണക്കാരെന്നനിലയിലു് ഇവരെ ഇ൯റ്റല്ലിജ൯സ്സുപരാജയങ്ങളെന്നു് പറയാ൯പറ്റില്ല, പക്ഷേ ഒരുജനാധിപത്യരാഷ്ട്രമായ ഇ൯ഡൃയു്ക്കു് ഇവ൪ ഇ൯ഡൃയെ ലോകജനാധിപത്യചേരിയിലു്നിന്നുമകറ്റി ലോക മതവ൪ണ്ണവ൪ഗ്ഗീയഫാസ്സിസ്സു്റ്റുചേരിയിലു്ക്കയറ്റുന്ന നയതന്ത്രപരാജയങ്ങളാണു് സമ്മാനിച്ചിട്ടുളളതു്. അതു് വിദേശബന്ധങ്ങളിലു് വ്യക്തിപരമായതല്ലാതെ ചരിത്രപരമായിത്തന്നെ ഒരുനയവുമില്ലാത്തബീജേപ്പീ ഇ൯ഡൃയുടെ വിദേശനയമെന്നൊരെണ്ണം നി൪ത്തലാക്കിയതുകൊണു്ടുമാകാം. അവരെനിയമിച്ച പ്രധാനമന്ത്രിനരേന്ദ്രമോദിയെപ്പോലെ പാക്കിസ്ഥാനെന്നും ചൈനയെന്നും അലറിക്കൊണു്ടുനടന്നാലു് നയതന്ത്രവും രാഷ്ട്രതന്ത്രജ്ഞതയുമാകുമെന്നാണു് ഇവ൪കരുതിയിട്ടുള്ളതെന്നുതോന്നുന്നു!
താ൯ഭരണത്തിലു്ക്കയറിയയുട൯ അന്താരാഷ്ട്രബന്ധങ്ങളും ഇ൯ഡ്യാബന്ധങ്ങളുമെങ്ങനെയാണെന്ന കാര്യംമനസ്സിലാക്കാതെ മു൯ഗവണു്മെ൯റ്റുകളിലു്നിന്നുവ്യത്യസു്തമായി ചൈനീസ്സു്പ്പ്രസിഡ൯റ്റിനെക്കുറേനാളു് കെട്ടിപ്പിടിച്ചുകൊണു്ടുനടന്നതും ഇ൯ഡ്യകൊണു്ടുനടന്നുകാണിച്ചതും കൂടെയിരുന്നുണു്ടതും പിന്നീടബദ്ധംമനസ്സിലാക്കിയപ്പോളു് ചൈനാശ്ശത്രുത്വംപറഞ്ഞാലു് ഇ൯ഡൃയിലു് തെരഞ്ഞെടുപ്പുകളിലു് വോട്ടുകൂടുമെന്നുകണു്ടു് വ്യക്തിപരമായസ്വന്തംനിലപാടുകളിലൂടെ ചൈനീസ്സു്ബന്ധംവഷളാക്കിയതും പ്രധാനമന്ത്രിനരേന്ദ്രമോദിയും വിദേശകാര്യമന്ത്രിജയശങ്കറുംചേ൪ന്നാണു്. ഇതൊക്കെയറിയാവുന്ന ബ്രിട്ടീഷു്ജനതയുടെമുന്നിലു് ഉക്രെയിനെത്തള്ളിപ്പറഞ്ഞു് റഷ്യയേയുമമേരിക്കയേയുംപുകഴു്ത്തി ക്യാനഡയേയുമപലപിച്ചു് ലോകംമുഴുവ൯നടന്നശേഷം ലണു്ടനിലു്ച്ചെന്നിയാളു് 2025 മാ൪ച്ചു് നാലുമുതലൊരുപര്യടനംനടത്തി ഇ൯ഡാച്ചൈനാബന്ധംവഷളായതിനെക്കുറിച്ചൊരു നീണു്ടപ്രസംഗംനടത്തി ചൈനയെയും പാക്കിസ്ഥാനെയും ഇ൯ഡൃ നിലയു്ക്കുനി൪ത്തുമെന്നൊരു വെല്ലുവിളിയുംനടത്തിപ്പുറത്തിറങ്ങുമ്പോളു് ഖാലിസ്ഥാനികളെന്നിവ൪പറയുന്ന ഒരുജനക്കൂട്ടംവളഞ്ഞു. കാറിലു്ക്കയറുമ്പോളു് വളഞ്ഞതേയുള്ളൂ, ശാരീരികയാക്രമണങ്ങളൊന്നുമുണു്ടായില്ല. അവരതായിരിക്കാം, അല്ലായിരിക്കാം. അവരുടെപുറകിലു് ചൈനയോ ക്യാനഡയോമുതലു് ഉക്രെയി൯വരെ ആരുവേണമെങ്കിലുമാകാം! ഇ൯ഡൃയുടെപുതിയട്രംപുവിധേയ യൂറോപ്പ്യ൯ വിശിഷ്യാ ഉക്രെയി൯നയങ്ങളു്ക്കെതിരെയുള്ള ബ്രിട്ട൯റ്റെതന്നെ മുന്നറിയിപ്പുമാകാം. ലോകത്തേറ്റവുംകൂടുതലു് പ്രവാസ്സിഗവണു്മെ൯റ്റുകളു്പ്രവ൪ത്തിക്കുന്നതും ലണു്ടനിലാണെന്നോ൪ക്കണം! നയതന്ത്രപ്പതിനിധികളു്ക്കും വിദേശകാര്യമന്ത്രിമാ൪ക്കും വിദേശത്തുപോകുമ്പോളെങ്കിലും വാക്കുകളു്ക്കൊരുമിതത്വംവേണു്ടേ, സന്ദ൪ഭമറിഞ്ഞുസംസാരിക്കണു്ടേ?
കുറഞ്ഞവിലയു്ക്കെണ്ണതരുമെങ്കിലു് പണംതന്നു് റഷ്യയെ ഉക്രെയിനെതിരെയുള്ളയുദ്ധത്തിലു്സ്സഹായിക്കാം, അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെപ്രസിഡ൯റ്റായ എലോണു്മസ്സു്ക്കി൯റ്റെ ലോകംതള്ളിയ ടെസ്സു്ലക്കാറുകളു് ഇ൯ഡൃയിലു്വിലു്ക്കണമെങ്കിലു് ഞാ൯സ്സഹായിക്കാം, നിങ്ങളദാനിയെസ്സഹായിച്ചാലു്മതി, എന്നൊക്കെപ്പറയാ൯ നരേന്ദ്രമോദിക്കും അങ്ങേരുടെവിദേശകാര്യമന്ത്രിമാ൪ക്കും നയതന്ത്രപ്പ്രതിനിധികളു്ക്കുമേകഴിയൂ; ഇ൯ഡൃയുടെതനതായ ദീ൪ഘകാലവിദേശനയം പിന്തുടരുന്നവ൪ക്കതിനുകഴിയുകയില്ല, ലോകത്തി൯റ്റെമുന്നിലിങ്ങനെ രാഷ്ട്രീയസാക്ഷരതയും അന്താരാഷ്ട്രബന്ധനയതന്ത്രചാരുതയുമില്ലാത്ത കോമാളികളാകാനുമവ൪ക്കുകഴിയുകയില്ല. അമേരിക്കയുംറഷ്യയും അവരുടെശാക്തികച്ചേരികളുമൊക്കെ അവിടെനിലു്ക്കുമ്പോളു്ത്തന്നെ അനവധിലോകരാജ്യങ്ങളടങ്ങുന്ന മൂന്നാംലോകചേരിചേരാച്ചേരിയെനയിച്ച ധീരരാജ്യമായിരുന്നില്ലേ മു൯പ്രധാനമന്ത്രിമാരുടെയും ഉദ്യോഗസ്ഥ൯മാരുടെയുംനേതൃത്വത്തിലി൯ഡൃ?.
Written on 06 March 2025 and first published on 07 March 2025
No comments:
Post a Comment