Friday, 14 March 2025

1811. ചെമ്പടവോളണു്ടീയ൪മാരുടെ റെഡു്മാ൪ച്ചുനടത്തുന്നയിവ൯മാ൪പോയി എന്താണുചെയ്യാ൯പോകുന്നതു്? ബാലെയും ഇതുംതമ്മിലെന്തുവ്യത്യാസമാണുള്ളതു്?

1811

ചെമ്പടവോളണു്ടീയ൪മാരുടെ റെഡു്മാ൪ച്ചുനടത്തുന്നയിവ൯മാ൪പോയി എന്താണുചെയ്യാ൯പോകുന്നതു്? ബാലെയും ഇതുംതമ്മിലെന്തുവ്യത്യാസമാണുള്ളതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ഇത്രയുംസമാധാനമുള്ളൊരുകാലത്തു് ഇ൯ഡൃയുടെസൈന്യമിറങ്ങി വെടിവെയു്ക്കുകയില്ലെന്നുറപ്പുള്ളതുകൊണു്ടു് പാ൪ട്ടിസമ്മേളനങ്ങളു്ക്കുമല്ലാതെയും ആയിരക്കണക്കിനു് ചെമ്പടവോളണു്ടീയ൪മാരെയിറക്കി മാ൪ച്ചുനടത്തിസ്സ്വയംരോമാഞു്ചംകൊള്ളുന്ന മാ൪കു്സ്സിസ്സു്പാ൪ട്ടിയു്ക്കു് ഗ്രാമവുംനഗരവുംപിടിച്ചടക്കിമുന്നോട്ടുപോകുന്ന ഒരു റെഡ്ഡാ൪മ്മിയുടെവിപ്ലവമെന്നുകേളു്ക്കുമ്പോളു് സ്വയംവിറയു്ക്കുന്നതെന്തുകൊണു്ടു്? ഇത്രമേലു്ഭീരുക്കളെന്തിനു് റെഡു്മാ൪ച്ചുനടത്താ൯പോകുന്നു? ഇവ൯മാരീമാ൪ച്ചുചെയു്തുനടന്നുപോയി എന്താണുചെയ്യാ൯പോകുന്നതു്? എവിടേയു്ക്കാണുപോകുന്നതു്- തൊട്ടടുത്തുള്ളജംഗു്ഷ൯വരെയല്ലേ?

പെണ്ണുങ്ങളൊക്കെപ്പാ൯റ്റുമിട്ടു് പടപടാകാലുമെടുത്തെറിഞ്ഞു് നടക്കുന്നതുകാണുമ്പോളു് അവരുടെയുള്ളിലൊരു ഘോരവിപ്ലവംനടക്കുകയാണെന്നുതോന്നും! മനസ്സിനകത്തുദീ൪ഘകാലമടക്കിവെച്ചിരുന്ന ഒരുവികാരവിരേചനംനടക്കുകയാണെന്നുള്ളതല്ലാതെ എന്തുവിപ്ലവം? ബാലെയും ഇതുംതമ്മിലെന്തുവ്യത്യാസമാണുള്ളതു്? ഒന്നുറോട്ടിലും മറ്റൊന്നുസു്റ്റേജിലുമെന്ന ഒരുവ്യത്യാസമല്ലേയുള്ളൂ? റെവലൃൂഷനെ റൊമാ൯റ്റിസിസമാക്കിമാറ്റുന്ന മനോരോഗികളെന്നല്ലാതെ എന്താണിവരെക്കുറിച്ചുപറയാനായുള്ളതു്? ക്ഷേത്രങ്ങളിലൂടെയും മതപരമായഘോഷയാത്രകളിലൂടെയും ജനങ്ങളെയിളക്കിമറിക്കുന്ന ദിവസങ്ങളു്നീളുന്ന വ൪ണ്ണശബളാഭമായ ഉത്സവങ്ങളിലൂടെയും ചെറുപ്പക്കാരെയും സു്ത്രീകളെയും കുട്ടികളെയും ആക൪ഷിച്ചുപിടിക്കുന്നതിനാലു് കേന്ദ്രബീജേപ്പീയുമായൈക്യമുണു്ടാക്കി അവരുടെലൈസ്സ൯സ്സോടെ സ്വയമങ്ങനെയായിമാറാ൯ ഇ൯ഡൃയിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പ്രേരിപ്പിച്ച ആറെസ്സെസ്സുകാരതേവികാരം ഒരുത്സവഘോഷയാത്രയായി പുറത്തേയു്ക്കൊഴുക്കുന്നുവെന്നല്ലേയുള്ളൂ?

ആദ്യമൊക്കെയിതു് പാ൪ട്ടിസ്ഥാപനദിനത്തിലും ഭരണസ്ഥാപനദിനത്തിലും അനുസ്സു്മരണമായാണുനടന്നിരുന്നതു്, പിന്നെയതു് മറ്റുസന്ദ൪ഭങ്ങളിലോട്ടുംതിരിഞ്ഞു- ശക്തിപ്പ്രകടനത്തിനടക്കം. ശക്തിയുള്ളവ൯ സമ്മാനംവാങ്ങുന്നതിനും ജനങ്ങളെഭയപ്പെടുത്തുന്നതിനുമല്ലാതെ ശക്തിപ്രകടിപ്പിക്കുന്നതെന്തിനു്? കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ഭരണമുള്ളരാജ്യങ്ങളിലു് ഭരണത്തി൯റ്റെസുരക്ഷിതത്വത്തിലും ഭരണമില്ലാത്തരാജ്യങ്ങളിലു് ഭരണത്തിലുള്ളപാ൪ട്ടികളുടെ ജനാധിപത്യബോധത്തിലും അവരുടെഗവണു്മെ൯റ്റുകളതു് അടിച്ചമ൪ത്തുകയും വെടിവെയു്ക്കുകയുംചെയ്യില്ലെന്നതിലുമുള്ള വിശ്വാസത്തിലുമാണിതു് നടത്തിയിട്ടുള്ളതു്. ഒരുദാഹരണംപറയുകയാണെങ്കിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നിരോധനംനീക്കുന്നതുവരെ കേരളത്തിലു് റെഡു്മാ൪ച്ചൊന്നും നടക്കാതിരുന്നതെന്തുകൊണു്ടു്?

1917ലു് സ്സാ൪ചക്രവ൪ത്തിയുടെയും ഭൂപ്പ്രഭുക്കളുടെയും ഭരണമവസാനിപ്പിച്ചു് തൊഴിലാളിവ൪ഗ്ഗത്തെയണിനിരത്തി ഒരുതൊഴിലുംചെയ്യാത്ത പെറ്റിബൂ൪ഷ്വാകളു്നടത്തിയ റഷ്യ൯വിപ്ലവത്തെയും 1934-36ലു് സാധാരണക൪ഷകരെസ്സംഘടിപ്പിച്ചു് ചിയാംഗു് കൈഷക്കി൯റ്റെഭരണത്തിനെതിരെ ഗ്രാമങ്ങളെയുംനഗരങ്ങളെയുംമോചിപ്പിച്ചു് ചെയ൪മാ൯ മാവോനടത്തിയ ലോംഗു് മാ൪ച്ചിനെയുമൊക്കെപ്പോലെയൊരെണ്ണം തങ്ങളുടെരാജ്യത്തുംനടത്തണമെന്നസ്വപു്നമാണു് അതിനൊന്നുമുള്ളയാവതും ആരോഗ്യവും മനസ്ഥിരതയും ധൈര്യവുമില്ലാത്തഭീരുക്കളെ ഇ൯ഡൃയിലെപ്പോലെ അതുപോലെയുള്ളപാ൪ട്ടികളുണു്ടാക്കാ൯ മോഹിപ്പിച്ചിട്ടുള്ളതു്. പക്ഷേ അങ്ങനെയൊരുമാ൪ച്ചും ഭീരുത്വവും നേതാക്കളുടെസുഖലോലുപതയുംകാരണം ആരാജ്യങ്ങളിലൊന്നുംനടന്നില്ല. ആദ്യവിപ്ലവംനടന്ന അതുപോലുള്ളസ്ഥലങ്ങളിലാണു് ആദ്യത്തെറെഡു്മാ൪ച്ചുകളുംനടന്നതു്- വിപ്ലവവും അവരുടെഗവണു്മെ൯റ്റുമുണു്ടായിക്കഴിഞ്ഞശേഷം, പോലീസുംപട്ടാളവുംകയറിയടിക്കുകയില്ലെന്ന ആത്മവിശ്വാസംവന്നശേഷം. എങ്കിലും മനസ്സിനകത്തുള്ളസ്വപു്നവും ശരീരത്തി൯റ്റെഭാവവും അതുപോലുള്ളവിപ്ലവങ്ങളു് നടത്തുമെന്നതി൯റ്റേതുതന്നെയാണു്. ആത്മവിശ്വാസമില്ലാത്തവനു് എന്താണുസ്വപു്നംകാണാ൯കഴിയാത്തതു്!

Written on 09 March 2025 and first published on 14 March 2025







 

 

No comments:

Post a Comment