എല്ലാരും ഹെലു്മറ്റുവെച്ചിരിക്കുന്നു, എല്ലാരും സീറ്റുബെലു്റ്റുധരിച്ചിരിക്കുന്നു; മുഖ്യമന്ത്രിമാത്രം അഴിമതിയിലു്മുങ്ങിക്കുളിച്ചുകിടക്കുന്നു: എന്തൊരുസംസ്ഥാനാഭാസ്സം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
എല്ലാരും ഹെലു്മറ്റുവെച്ചിരിക്കുന്നു, എല്ലാരും സീറ്റുബെലു്റ്റുധരിച്ചിരിക്കുന്നു; രാജ്യംമുഴുവ൯പോകുന്ന മാധ്യമവാ൪ത്താവീഡിയോകളിലു് ജനങ്ങളുടെയിടയിലു്പ്പുറത്തിറങ്ങാതെ ആപ്പീസ്സിനുംവീട്ടിനുമകത്തു് ഇതുനോക്കിക്കൊണു്ടിരിക്കുന്ന പരാന്നഭോജികളായചില൪ അതൊരു ഇ൯ഡൃയിലേറ്റവുംകൂടുതലു് നിയമദീക്ഷയുള്ളൊരുസംസ്ഥാനംതന്നെയെന്നു് വിധിയെഴുതുന്നു, ആസ്സംസ്ഥാനത്തെമുഖ്യമന്ത്രിയു്ക്കും ഗവണു്മെ൯റ്റിനും ഇ൯ഡൃയിലേറ്റവുംമികച്ചഭരണമുള്ള സംസ്ഥാനമെന്നു് സ൪ട്ടിഫിക്കറ്റെഴുതുന്നു. അവരാണു് ഇങ്ങനെയുള്ളവാ൪ത്തകളു്നോക്കി ഏറ്റവുംനല്ലസംസ്ഥാനമേതെന്നു് അവാ൪ഡുകടലാസ്സുകളെഴുതിക്കൊടുക്കുന്നതു്. അവാ൪ഡുവാ൪ത്ത അതേതരംവീഡിയോകളിലു്ക്കണു്ടു് കേരളത്തിലെജനങ്ങളു്ചിരിക്കുന്നു. അവരുടെമുഖ്യമന്ത്രി ഇ൯ഡൃയിലിതുവരെയാരും കേട്ടിട്ടുപോലുമില്ലാത്തതരമഴിമതികളിലു് മുങ്ങിക്കുളിച്ചു് ഏതുതൊട്ടിക്കുഴിയിലാണുകിടന്നു് ശ്വാസത്തിനുവേണു്ടിമുക്രയിടുന്നതെന്നു് അവരല്ലേകാണുന്നുള്ളൂ!
ഇത്തരംവാ൪ത്താവീഡിയോകളിലു്നിന്നു് ആനാട്ടിലെജനങ്ങളെസ്സംബന്ധിച്ചു് പലതുമറിയാമെന്നതൊരു വാസു്തവംതന്നെയാണു്. ഉദാഹരണത്തിനു് അവിടത്തെറോഡുകളു് എങ്ങനെയാണുകിടക്കുന്നതു്, അവിടത്തെയാളുകളു് നന്നായുടുത്തൊരുങ്ങി വൃത്തിയായിത്തന്നെയാണോനടക്കുന്നതു്, എന്നിത്യാദിക്കാര്യങ്ങളറിയാം. ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെപ്പോലെ റോഡുകളു്ഭംഗിയായല്ല പൊട്ടിപ്പൊളിഞ്ഞാണുകേരളത്തിലു്ക്കിടക്കുന്നതെന്നു് കാണുന്നുണു്ടെങ്കിലും അവിടങ്ങളിലെപ്പോലെയല്ല ആളുകളു്നല്ല മെനയായിട്ടാണുനടക്കുന്നതെന്നു് കണു്ടതുകൊണു്ടാണു് ഭരണംനല്ലതാണെന്നു് ഇങ്ങനെയുള്ളവരൂഹിച്ചതു്. പട്ടിണിയാണെങ്കിലും വൃത്തിയായിനടക്കണമെന്നതു് കേരളത്തുകാരുടെനിഷു്ക്ക൪ഷയാണെന്നു് അവരുണു്ടോയറിയുന്നു! ക൪ണ്ണാടകയൊഴിച്ചു് ഒരിടത്തുംകാണാത്തപോലെ ആളുകളു് കേരളത്തിലു് പൊലീസ്സിനുകൈക്കൂലികൊടുക്കാനില്ലാത്തതുകൊണു്ടു് മോട്ടോ൪സ്സൈക്കിളുകളിലു് ഹെലു്മറ്റുവെച്ചും കാറുകളിലു് സീറ്റുബെലു്റ്റിട്ടും പോകുന്നതുകണു്ടിട്ടാണു് ഇതുനല്ലനിയമവാഴു്ച്ചയുള്ളസംസ്ഥാനംതന്നെ, അങ്ങനെയെങ്കിലു്മുഖ്യമന്ത്രികേമ൯തന്നെയെന്നു് അവ൯മാ൪വിധിയെഴുതിയതു്. പക്ഷേയവിടത്തെ സെക്രട്ടേറിയറ്റിനകത്തൊന്നെത്തിനോക്കാതെ ഭരണമെങ്ങനെനടക്കുന്നെന്നെങ്ങനെയറിയും? കേരളത്തിലെമുഖ്യമന്ത്രി മാ൪കു്സ്സിസ്സു്റ്റുവിഭാഗനേതാവും ആറെസ്സെസ്സുബീജേപ്പീപ്പ്രയോക്താവുമായ പിണറായിവിജയനെപ്പറ്റി പ്രതിദിനംവരുന്നയഴിമതിവാ൪ത്തകളൊന്നും ഇവരൊരുരീതിയിലുമറിയുന്നില്ലേ? പിന്നെങ്ങനെയവ൪ നല്ലഭരണമെന്നിടയു്ക്കിടയു്ക്കു് അവാ൪ഡുകടലാസ്സെഴുതിക്കൊടുക്കുന്നു?
മുഖ്യമന്ത്രിയുടേതു് ആരോടുംവിശദീകരണംനലു്കാനാവാത്തതരം സങ്കീ൪ണ്ണമായകുറ്റകൃത്യങ്ങളു്നിറഞ്ഞ ഇത്തരമൊരുജീവിതമാണെന്നു് നന്നായിനിരീക്ഷിച്ചുമനസ്സിലാക്കിയ അയാളുടെപാ൪ട്ടിയനുഭാവികളും പ്രവ൪ത്തകരുമായയുവാക്കളു് തങ്ങളു് എന്തുതന്നെചെയു്താലും തങ്ങളു്ക്കെതിരെ പോലീസ്സാക്ഷനടക്കമുള്ള ഒരുനടപടിയുമെടുക്കാ൯ അതുകാരണം ധാ൪മ്മികമായും രാഷ്ട്രീയപരമായും മുഖ്യമന്ത്രിയശക്തനാണെന്നുമനസ്സിലാക്കി അയാളെപ്പോലെ പെട്ടെന്നുപണമുണു്ടാക്കാനുള്ള എളുപ്പമാ൪ഗ്ഗങ്ങളായ മയക്കുമരുന്നുകടത്തുകച്ചവടം തുടങ്ങിയവയിലേയു്ക്കുതിരിഞ്ഞു. കഴിഞ്ഞയേഴെട്ടുവ൪ഷമായി കേരളത്തിലു് ഉഗ്രമയക്കുമരുന്നുവ്യാപാരങ്ങളു്ക്കു് പിടിക്കപ്പെടുന്നതെല്ലാം അയാളു്ഭരണത്തിലെത്തിയശേഷം പോലീസ്സു് എകു്സ്സൈസ്സു് തുടങ്ങിയവയിലു്നടത്തിയ ബോധപൂ൪വ്വമായ നി൪വ്വീര്യകരണത്തിലൂടെ കേരളത്തിലു് ജോലിയൊന്നുമെടുക്കാതെയുള്ളസുഖജീവിതത്തിനുള്ള പഴുതുകളു്കിടക്കുന്നതുകണു്ടു് പാ൪ട്ടിയിലു്വന്നെത്തിയപ്രായംകുറഞ്ഞവരായ യുവജനസംഘടനയായ ഡീവൈയ്യെഫൈയ്യിലേയും വിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യിലേയും നേതാക്കളും അവ൪സാധനവുംകൊടുത്തുപറഞ്ഞുവിടുന്ന പ്രവ൪ത്തകരുമാണു്. ഈനേതാക്കളു്ക്കുസാധനവുംകൊടുത്തുപറഞ്ഞുവിടുന്നതു് പാ൪ട്ടിയല്ലാതെമറ്റാരാണു്! ഭരണമുപയോഗപ്പെടുത്തി നൈജീരിയയിലുംമറ്റുംനിന്നു് സാധനംകൊണു്ടുവരാനും പോലീസ്സെകു്സ്സൈസ്സു്ഭയമില്ലാതെ കീഴേക്കിടനേതാക്കളു്ക്കു് വിതരണംചെയ്യാനും അവ൪ക്കല്ലാതെമറ്റാ൪ക്കുകഴിയും? അതല്ലെങ്കിലു് ഇയാളുടെനേതൃത്വത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലു്വരുന്നതിനുമുമ്പു് ഇത്രത്തോളംസാധനംവരവും പാ൪ട്ടിയംഗങ്ങളുടെപിടിയിലു്വീഴലും ഉണു്ടാവാതിരുന്നതെന്തുകൊണു്ടു്? മറ്റുള്ളവരുടെനേതൃത്വത്തിലു് ഇതിനുമുമ്പുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലുണു്ടായിരുന്നപ്പോളു് ഇതുപോലെസംഭവിക്കാതിരുന്നതെന്തുകൊണു്ടു്?
ഇവരുടെമുഴുവ൯നേതാവായ മുഖ്യമന്ത്രിതന്നെയാണു് കേരളത്തിലീയക്രമയരാജകസാമ്രാജ്യം കെട്ടിപ്പൊക്കിയതെന്നും അതുത൯റ്റെയഴിമതിജീവിതതി൯റ്റെനിലനിലു്പ്പിനും അതിനയുയായികളെയുണു്ടാക്കാനുമാണെന്നും ഇന്നുകേരളത്തിനുമുഴുവനറിയാം. ഇതുപോലുള്ളസാഹചര്യങ്ങളു്വരുമ്പോളു് ഒരുസംസ്ഥാനത്തെജനങ്ങളു്ക്കുസമീപിക്കാ൯കഴിയുന്ന കേന്ദ്രഗവണു്മെ൯റ്റിനെനടത്തുന്നബീജേപ്പീയുടെയും അവരുടെപ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും സംരക്ഷണയിലാണിയാളിതെല്ലാംചെയ്യുന്നതെന്നതുകൊണു്ടു് തലു്ക്കാലമവ൪ക്കൊന്നുംചെയ്യാ൯കഴിയുന്നില്ലെന്നുമാത്രം. എങ്കിലും കേരളമിന്നെത്തിനിലു്ക്കുന്ന ജനങ്ങളുടെജീവനപകടകരമായയീ സ്ഥിതിവിശേഷത്തി൯റ്റെ ഉത്തരവാദികളു് അപൂ൪വ്വമായയഴിമതിജീവിതംനയിച്ചുകൊണു്ടു് കഴിഞ്ഞയെട്ടുകൊല്ലമായി മുഖ്യമന്ത്രിയായിഭരണത്തിലിരിക്കുന്ന പിണറായിവിജയനെന്നമാ൪കു്സ്സിസ്സു്റ്റുനേതാവും അയാളെസ്സംരക്ഷിക്കുന്ന കേന്ദ്രബീജേപ്പീയുമാണെന്നവിലയിരുത്തലിലു്ത്തന്നെയാണു് കേരളത്തിലെജനങ്ങളുടെ രാഷ്ട്രീയതാലു്പ്പര്യങ്ങളുംപ്രവ൪ത്തനങ്ങളുമിന്നു് മുന്നോട്ടുപോകുന്നതു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെമുഖ്യമന്ത്രിയും കേരളത്തിലു്പ്പടുത്തുയ൪ത്തിയ ഇത്തരമൊരുമയക്കുമരുന്നുജീവിതരീതിയെയനുഗമിക്കുന്ന ബലാത്സംഗം, പണത്തിനുവേണു്ടിത്തട്ടിക്കൊണു്ടുപോകലുകളു്, തട്ടിപ്പു്, കഴുത്തറുപ്പു്, കൂട്ടക്കൊലപാതകങ്ങളു് എന്നിവയു്ക്കെല്ലാം ഇയാളു്ഭരണത്തിലെത്തിയശേഷം ഇവരിലൂടെകേരളം വളരെവളരെമുന്നിലാണെന്നുമാത്രമല്ല ഇ൯ഡൃയിലു് സ൪വ്വകാലറെക്കാ൪ഡിട്ടിരിക്കുകയാണു്. ഇയാളു്ക്കുമിവ൪ക്കും സത്ഭരണത്തിനുസ൪ട്ടിഫിക്കറ്റെഴുതിക്കൊടുത്തവ൯മാ൪ എത്രവലിയഫ്രോഡുകളാണെന്നു് കേരളംതിരിച്ചറിഞ്ഞിരിക്കുകയാണു്. ഇങ്ങനെയൊരവസ്ഥകേരളത്തിലില്ലെന്നോ അതുണു്ടാക്കിയതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കോ അവരുടെഭരണത്തിനോ അവരുടെമുഖ്യമന്ത്രിപിണറായിവിജയനോ ഒരുപങ്കുമില്ലെന്നോ അതിനൊക്കെയുത്തരവാദി അവരുടെപാ൪ട്ടിയു്ക്കകത്തോപുറത്തോ ഉള്ള മറ്റൊരാളാണെന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കഭിപ്രായമുണു്ടെങ്കിലു് അതവ൪പറയട്ടെ! ഒരവസ്ഥയും തനിയേയുണു്ടാവുകയില്ല- ഒരുഭരണമോ ഭരണമില്ലായു്മയോകൊണു്ടേ അതുണു്ടാവുകയുള്ളൂ.
സംസ്ഥാനത്തു് അഴിമതിയു്ക്കെതിരെ ചെറുത്തുനിലു്ക്കുകയും അതിനെ പൊരുതിത്തോലു്പ്പിക്കുകയുംചെയ്യേണു്ട ചെറുപ്പക്കാരെ മയക്കുമരുന്നിലു്മുക്കിയാലു് അഴിമതിഭരണം യാതൊരെതി൪പ്പുമില്ലാതെതുടരാമെന്നതാണു് മാ൪കു്സ്സിസംദ്രവിച്ചുകഴിഞ്ഞാലു്പ്പിന്നെ എവിടെയുമെന്നപോലെ കേരളത്തിലെ പിണറായിവിജയ൯സ൪ക്കാരി൯റ്റെയുംതന്ത്രം. അതുതന്നെയാണുനടന്നുകൊണു്ടിരിക്കുന്നതും. അതിലു്നിന്നുള്ളപണംവരവിനേക്കാളവ൪ പ്രാധാന്യംകൊടുക്കുന്നതു്- പണംവരുന്നുമുണു്ടു്!- അതിലു്നിന്നുള്ളയീ അഴിമതിഭരണംനിലനി൪ത്തുകയെന്ന രാഷ്ട്രീയനേട്ടത്തിനാണു്. ഒരുത്തനഴിമതിനടത്തുന്നതിനുവേണു്ടി ഒരുസംസ്ഥാനം മയക്കുമരുന്നിലു്മുങ്ങുന്നതെന്തിനെന്നചിന്ത ഇതതിരുകടന്നപ്പോളു്, അതുകാരണമുള്ളമനോവിഭ്രാന്തിയിലുള്ള കൂട്ടക്കൊലകളിലേയു്ക്കുകടന്നപ്പോളു്, ഇപ്പോളു്, കേരളത്തിലു് ജനമനസ്സുകളിലുണരുകയാണു്. അതി൯റ്റെപ്രാഥമികമായച൪ച്ചകളാണിന്നു് ആളുകളു്കൂടുന്നയിടങ്ങളിലു്നടക്കുന്നതു്. അതിനൊരുഭാവിക൪മ്മപദ്ധതിയും തയാറാക്കിക്കൊണു്ടു് പ്രതിപക്ഷംമുന്നോട്ടുവരുന്നില്ലെന്നതാണു് കേരളത്തിലെയിന്നത്തെപ്പൊളിറ്റിക്കലു്സ്സിറ്റുവേഷ൯. അതിനുകാരണം കോണു്ഗ്രസ്സിലു്നിന്നുള്ളപ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശ൯ പിണറായിവിജയ൯റ്റെയഴിമതിഭരണംതുടരണമെന്നും അതി൯റ്റെയിതുപോലുള്ളനാനായനന്തരഫലങ്ങളു് കേരളമനുഭവിക്കണമെന്നും താലു്പ്പര്യമുള്ളയാളാണു്. നിയമസഭയിലയാളു്നടത്തുന്നപ്രസംഗങ്ങളു് ഗവണു്മെ൯റ്റി൯റ്റെയൊരുനടപടിപോലും പി൯വലിപ്പിക്കാ൯പര്യാപു്തമായിട്ടില്ല, അയാളുടെപ്രസംഗമവരെവിഷമിപ്പിക്കുന്നുമില്ല- അതുവെറുംകാറ്റല്ലേ! അതിനുപര്യാപു്തമാകുന്ന നിയമസഭയു്ക്കുപുറത്തുള്ളപ്രക്ഷോഭങ്ങളു് കോണു്ഗ്രസ്സുനടത്താനയാളു്സമ്മതിക്കത്തുമില്ല. ഗവണു്മെ൯റ്റിനെന്തെങ്കിലും പ്രതിസന്ധിയുണു്ടാക്കിയിട്ടുള്ളതും ചിലനടപടികളവരെക്കൊണു്ടു് പി൯വലിപ്പിച്ചിട്ടുള്ളതും കോണു്ഗ്രസ്സി൯റ്റമറ്റൊരുനേതാവായ രമേശ്ശു്ച്ചെന്നിത്തല പുറത്തുകൊണു്ടുവന്നകാര്യങ്ങളാണു്.
Written on 12 March 2025 and first published on: 15 March 2025
No comments:
Post a Comment