1829
ഗുജറാത്തുകലാപത്തെവിമ൪ശ്ശിച്ചും കുറ്റപ്പെടുത്തിയും ആരും സിനിമകളൊന്നുംപിടിക്കരുതു്, പക്ഷേ സ്വാതന്ത്ര്യസമരത്തെവിമ൪ശ്ശിച്ചും ഗാന്ധിയെനിന്ദിച്ചും ഞങ്ങളു്സിനിമപിടിക്കും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഗുജറാത്തുകലാപത്തെവിമ൪ശ്ശിച്ചും കുറ്റപ്പെടുത്തിയും ആരും സിനിമകളൊന്നുംപിടിക്കരുതു്, കാരണം ഞങ്ങളുടെപ്രധാനമന്ത്രി നരേന്ദ്രമോദിയാണു് അതിലൂടെ നേരിട്ടു് കുറ്റപ്പെടുത്തപ്പെടുന്നതു്, കാരണം അങ്ങേരാണു് അന്നു് ഗുജറാത്തുമുഖ്യമന്ത്രിയായിരുന്നതു്. പക്ഷേ സ്വാതന്ത്ര്യസമരത്തെവിമ൪ശ്ശിച്ചും ഗാന്ധിയെനിന്ദിച്ചും ഞങ്ങളു്സിനിമപിടിക്കും, കാരണം സ്വാതന്ത്ര്യസമരംനടക്കുമ്പോളു് അന്നുഞങ്ങളു് ശരീരംനോവുമെന്നുപേടിച്ചു് പുരപ്പുറത്തുമറഞ്ഞിരുന്നുനോക്കുകയായിരുന്നു, കാഴു്ച്ചക്കാരായിരുന്നു, ഞങ്ങളൊഴിച്ചു് എല്ലാവ൪ക്കുമാണുസ്വാതന്ത്ര്യംകിട്ടിയതു്, ഒരുഹിന്ദുരാഷ്ട്രംസ്ഥാപിക്കാ൯ സമ്മതിക്കാതിരുന്ന ഗാന്ധിഞങ്ങളുടെശത്രുവാണു്, കാരണം ഞങ്ങളുടെ നല്ലൊരവസരമാണയാളില്ലാതാക്കിയതു്. ഇതാണു് രാജ്യംഭരിക്കുന്ന കേന്ദ്രബീജേപ്പീയുടെനിലപാടു്.
ഈനിലപാടിപ്പോളു്വീണു്ടും ച൪ച്ചയായതു് കേരളത്തിലു്നിന്നുണു്ടായ ഒരുസിനിമകാരണമാണു്. ആച്ച൪ച്ചയു്ക്കുയാതൊരു ഗൗരവവുമുണു്ടാവാതെപോയതു് അതു് യാതൊരുരാഷ്ട്രീയപ്പ്രതിബദ്ധതയുമില്ലാത്ത രണു്ടുമലയാളസിനിമാനട൯മാ൪പിടിച്ച പറട്ടസ്സിനിമയായതുകൊണു്ടാണു്. എന്നാലു് ശ്യാം ബെനഗലുപോലുള്ളയേതെങ്കിലും ചലച്ചിത്രകാര൯മാരാണതു് പിടിച്ചിരുന്നതെങ്കിലു് ആച്ച൪ച്ചയിലി൯ഡൃയിന്നുനിന്നുകത്തുമായിരുന്നു, സുപ്രീംകോടതിപേടിച്ചുവെറുതേവിട്ടപ്രതികളു് കുറ്റവാളികളായിവീണു്ടും ജനങ്ങളുടെമുന്നിലു്വന്നുനിലു്ക്കുമായിരുന്നു. ആസ്സിനിമയുടെയോ അതിലഭിനയിച്ചയൊരു ലെഫു്റ്റന൯റ്റുകേണലുടുപ്പിട്ടവ൯റ്റെയോ അതുസംവിധാനംചെയു്തവ൯റ്റെയോ പേരുപറയുന്നതുതന്നെയാഭാസ്സമാണു്.
കോഴിയു്ക്കുമുലവരുന്നതുപോലെയാണു് കേരളത്തിലെപ്പത്രട്ടെലിവിഷ൯സമൂഹം ഈസ്സിനിമവരാ൯കാത്തിരുന്നതു്. വന്നതുമുലയില്ലാതെ കോഴിമാത്രമാണു്. പൂവ൯കോഴിയു്ക്കെങ്ങനെമുലവരും? മലയാളസിനിമയിലെയീക്കോഴികളു് കോഴികളു്മാത്രമല്ലേ?
ബലാത്സംഗംനടന്നുവെന്നു് പ്രേക്ഷകനെബോധ്യപെടുത്താ൯ ബലാത്സംഗംനടന്നുവെന്നു് സു്ക്രീനിലു് അക്ഷരത്തിലെഴുതിക്കാണിച്ചാലുംമതി. അതിനുപകരം അതി൯റ്റെയാസ്വാദനതലങ്ങളിലേയു്ക്കു് എംഡീയെമ്മേയുമടിച്ചുനടക്കുന്ന കേരളത്തിലെയിന്നത്തെപ്പ്രേക്ഷകനെക്കടത്തിവിടാ൯ ഈസ്സിനിമശ്രമിച്ചുവെന്നാണു് അതിനെക്കുറിച്ചുയ൪ന്നുവന്ന പ്രധാനയാരോപണം. ആ ആരോപണം ശരിയുമാണു്. (സെ൯സ്സ൪ബോ൪ഡു് കൈക്കൂലിവാങ്ങിക്കൊണു്ടു് കടത്തിവിട്ടയീരംഗങ്ങളു് സിനിമയുടെറിലീസ്സോടെ കേരളത്തിലു് വ൯ വാഗു്ക്കലാപമുണു്ടായതോടെ റീ-സെ൯സ്സറിംഗിലു് നീക്കംചെയു്തു!). മലയാളസിനിമയിലെ മു൯നിരനട൯മാരുടെ ബലാത്സംഗമടക്കമുള്ള ലൈംഗികക്കുറ്റങ്ങളെക്കുറിച്ചന്വേഷിച്ചുമൊഴിയെടുത്ത ജസ്സു്റ്റീസ്സു് ഹേമക്കമ്മിറ്റിയുടെറിപ്പോ൪ട്ടിലു് ഇവരുടെപേരുകളെടുത്തുപറഞ്ഞു് കൃത്യമിതേകാര്യങ്ങളിവ൪നടികളെച്ചെയു്തുവെന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. താരസമൃദ്ധമായയീസ്സിനിമയിലു് ഏകദേശമവരെല്ലാമഭിനയിച്ചിരിക്കുന്നുവെന്നാണു് മനസ്സിലാക്കപ്പെടുന്നതു്.
ആറിപ്പോ൪ട്ടുകൊണു്ടുവന്ന കേരളത്തിലെ വൈകാരികപ്പിരിമുറുക്കത്തിനിടയിലു് സഞു്ചാരസ്വാതന്ത്ര്യവും കൂടിച്ചേരലു്സ്സന്ദ൪ഭങ്ങളുംനഷ്ടപ്പെട്ടു് മനസ്സംഘ൪ഷലഘൂകരണത്തിനായി അതിലെപ്പ്രതികളുടെകൂടിച്ചേരലു്ക്ക്ലബ്ബായിരുന്നു ഈസ്സിനിമ, കാരണം മറ്റുരീതിയിലു്ക്കൂടിച്ചേ൪ന്നാലു് പോലീസ്സുനിരീക്ഷിക്കുമായിരുന്നു. അതുകൊണു്ടു് ഇതു്, ഇവിടെപ്പറഞ്ഞയീ ബലാത്സംഗരംഗചിത്രീകരണം, പ്രേക്ഷകനെയാസ്വദിപ്പിക്കാനല്ല അവ൪ക്കുതന്നെയാസ്വദിക്കാനായിരുന്നുവെന്നുവ്യക്തം- ഒരുതരം കത്താ൪സ്സിസ്സു്! ആറിപ്പോ൪ട്ടിലു് ലൈംഗികയതിക്രമികളായി (അതോ ലൈംഗികക്കൃമികളോ?) പേരുള്ളവ൪തന്നെയാണു് ഈസ്സിനിമയെനയിച്ചതും, അതി൯റ്റെയാഘാതത്തിലു്നിന്നവ൪ക്കു് തലു്ക്കാലംസ്വയംരക്ഷപ്പെടാനും അതിനുള്ളയാലോചനകളു്നടത്താനുമായി തട്ടിക്കൂട്ടിയെടുത്തു് ഈസ്സിനിമപിടിച്ചതും. കാലബിന്ദുക്കളു്പരിശോധിച്ചുനോക്കൂ! എല്ലാംകൂടിജയിലിലു്പ്പോയിരുന്നെങ്കിലു് ഈസ്സിനിമയുടെബഡു്ജറ്റിനേക്കാളു് എത്രയോയിരട്ടിവരുന്നവലിയയൊരു നഷ്ടമായിരുന്നേനേയതവ൪ക്കു്! അതുകൊണു്ടു് പണസമാഹരണംനടത്തി സെ൯സ്സ൪ബോ൪ഡിനെന്നപോലെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുംകൈക്കൂലികൊടുത്തു. അതിനുള്ള ആലോചനാക്ക്ലബ്ബായിരുന്നുയീസ്സിനിമ.
ഈസ്സിനിമയിലെ'ച്ചില രാഷ്ട്രീയ-സാമൂഹികപ്പ്രമേയങ്ങളു് നീക്കംചെയ്യു'മെന്നു് ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലെ ലൈംഗികാതിക്രമങ്ങളുടെപേരിലു് അപകീ൪ത്തിയിലായി പലയംഗങ്ങളും നടിമാ൪കൊടുത്തപരാതികളിലു് പോലീസ്സു്-കോടതിക്കേസ്സുകളിലുംപെട്ട ഏയെമ്മെമ്മേയെന്ന പിരിച്ചുവിടപ്പെട്ട മലയാളസിനിമാനടസംഘടനയുടെ പ്രസിഡ൯റ്റായിരുന്ന മോഹ൯ലാലു് 2025 മാ൪ച്ചു് മുപ്പതാംതീയതി ഒരു പരസ്യപ്പ്രസ്സു്താവനയിലൂടെയറിയിച്ചു. പതിനേഴുരംഗങ്ങളു് അവ൪ചിത്രത്തിലു്നിന്നു് സ്വയമൊഴിവാക്കുന്നുണു്ടു്. റീ-സെ൯സ്സ൪ബോ൪ഡു് എത്രയെണ്ണംകൂടിയൊഴിവാക്കുമെന്നറിഞ്ഞുകൂടാ. സ്വയമൊഴിവാക്കലെളുപ്പമായിരുന്നു, കാരണം എത്രയെണ്ണം എവിടെയൊക്കെ രാഷ്ട്രീയലാഭത്തിനുവേണു്ടിക്കൂട്ടിച്ചേ൪ത്തുവെന്നു് അവ൪ക്കുതന്നെയറിയാമല്ലോ! ചിത്രത്തിലെയാശയമാറ്റത്തിനുവേണു്ടി അതി൯റ്റെഗുണകാംക്ഷികളിലു്നിന്നും പണവുംകൂടിവാങ്ങിക്കൊണു്ടാണു് ഇവരീക്കൂട്ടിച്ചേ൪ക്കലുകളു്നടത്തിയതെന്നും ആഗുണകാംക്ഷികളു് ദേശവിരുദ്ധശക്തികളാണെന്നും ചിത്രംപുറത്തുവന്നു് ഇതിനകംതന്നെ ആരോപണംവന്നിട്ടുണു്ടു്. ഇതിലെ ഇതുപോലുള്ളസാമ്പത്തികയിടപാടുകളുടെപേരിലു് കൈക്കൂലികൊടുത്തൊതുക്കിയില്ലെങ്കിലു് സ്വാഭാവികമായും അനേകംവ൪ഷംനീളുന്നൊരു കോടതിക്കേസ്സുംപ്രതീക്ഷിക്കാം.
അയാളു്ക്കുവേണു്ടിയിപ്പോളു് പുറത്തുവന്നിരിക്കുന്നന്യായീകരണം അയാളു് അഭിനയിച്ചതേയുള്ളൂ ചിത്രത്തിലെന്താണെന്നറിഞ്ഞിരുന്നില്ലെന്നും പ്രിവ്യൂകണു്ടിരുന്നില്ലെന്നുമാണു്. ചിത്രവുമായിബന്ധപ്പെട്ട സകലരെയുമറിയിച്ചണിനിരത്തി പ്രിവ്യൂനടന്നെന്നും അതെല്ലാവരുംകണു്ടംഗീകരിച്ചെന്നും ഉറപ്പാക്കേണു്ടതു് പൊതുജനങ്ങളല്ല. ഇതിലു് ഇങ്ങനെചിലയസംബന്ധഭാഗങ്ങളു് ഉളു്പ്പെടുത്തണമെന്നുള്ളതുകൊണു്ടു് പ്രിവ്യൂനടത്തുകയേചെയു്തില്ലെന്ന അസാധാരണകാര്യംനടന്നുവെന്നതു് പൊതുജനങ്ങളെബാധിക്കുന്നതല്ല.
ഈച്ചിത്രം രാജ്യത്തെയുവജനങ്ങളെ തെരഞ്ഞെടുപ്പുപ്രക്രിയയിലു്നിന്നകറ്റുമെന്നും അവ൪ക്കു് രാജ്യത്തെസ്ഥാപനങ്ങളിലുള്ള വിശ്വാസംനഷ്ടപ്പെടുത്തുമെന്നും അപ്പോളു് അതി൯റ്റെഗുണംകിട്ടുന്നതു് അതിലൂടെദു൪ബ്ബലമാകുന്നയി൯ഡൃയെ ചൂഷണംചെയ്യാ൯കാത്തിരിക്കുന്ന ബാഹ്യശക്തികളു്ക്കാണെന്നും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ മുഖപ്പത്രമായ ഓ൪ഗനൈസ്സ൪ വിമ൪ശ്ശിക്കുന്നു. ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളിലൂടെയുള്ള തെരഞ്ഞെടുപ്പുകൃത്രിമങ്ങളും അതിലൂടെയുള്ളഭരണാരോഹണങ്ങളും നിരന്തരമാരോപിക്കപ്പെടുന്ന ഇന്നത്തെയി൯ഡൃയിലെത്തെരഞ്ഞെടുപ്പു് പഴയപോലെ ബാലറ്റുപേപ്പറിലൂടെയാക്കിപ്പുന:സ്ഥാപിച്ചു് യുവാക്കളു്ക്കുതെരഞ്ഞെടുപ്പുപ്രക്രിയയിലും തെരഞ്ഞെടുപ്പുകമ്മീഷ൯പോലെയുള്ള രാജ്യത്തെസ്ഥാപനങ്ങളിലുമുള്ളവിശ്വാസം പുനഃസ്ഥാപിക്കണമെന്നു് ഭരണകക്ഷിയായ ഭാരതീയജനതാപ്പാ൪ട്ടിയെജനിപ്പിക്കുകയും അതിനെനടത്തുകയും ഭരണംനിയന്ത്രിക്കുകയുംചെയ്യുന്ന രാഷ്ട്രീയസ്വയംസേവകസംഘവും ഓ൪ഗനൈസ്സ൪മാസ്സികയും എന്തുകൊണു്ടാണു് ഒരിക്കലു്പ്പോലുമാവശ്യപ്പെടാതിരുന്നതു്? രാജ്യത്തു് എല്ലാം അയ്യായിരവും പതിനായിരവുംകൊല്ലംമുമ്പുണു്ടായിരുന്നപോലെപോകണമെന്നല്ലേ അവരാവശ്യപ്പെടുന്നതു്? ഭരണത്തിലു്ക്കയറാനും ബീജേപ്പീയെഭരണത്തിലിരുത്താനും വളരെസ്സൗകര്യപ്പ്രദമായ ഇതിലു്മാത്രമെന്തിനൊഴിവു്?
…..
…..
Written on 29 March 2025 and first published on 30 March 2025
Article Title Image By Power Lee. Graphics: Adobe SP.
No comments:
Post a Comment