Sunday, 16 March 2025

1813. അഫു്ഘാനിസ്ഥാനും ഇറാനും പാക്കിസ്ഥാനും അമേരിക്കയേക്കാളു്ക്കൂടുതലു് ഇ൯ഡൃ അടുപ്പംപുല൪ത്തേണു്ടരാജ്യങ്ങളല്ലേ? കഴിഞ്ഞയനേകംകൊല്ലം നടന്നുവന്നിരുന്നതുപോലെയുള്ള അമേരിക്ക൯വ്യാപനംനിന്നാലു് ലോകത്തു് മുസ്ലിംതീവ്രവാദമവസാനിക്കുകയില്ലേ?

1813

അഫു്ഘാനിസ്ഥാനും ഇറാനും പാക്കിസ്ഥാനും അമേരിക്കയേക്കാളു്ക്കൂടുതലു് ഇ൯ഡൃ അടുപ്പംപുല൪ത്തേണു്ടരാജ്യങ്ങളല്ലേ? കഴിഞ്ഞയനേകംകൊല്ലം നടന്നുവന്നിരുന്നതുപോലെയുള്ള അമേരിക്ക൯വ്യാപനംനിന്നാലു് ലോകത്തു് മുസ്ലിംതീവ്രവാദമവസാനിക്കുകയില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അഫു്ഘാനിസ്ഥാനും ഇറാനും പാക്കിസ്ഥാനും അമേരിക്കയേക്കാളു്ക്കൂടുതലു് ഇ൯ഡൃ അടുപ്പംപുല൪ത്തേണു്ടരാജ്യങ്ങളല്ലേ? കഴിഞ്ഞയനേകംകൊല്ലം നടന്നുവന്നിരുന്നതുപോലെയുള്ള അമേരിക്ക൯വ്യാപനംനിന്നാലു് ലോകത്തു് മുസ്ലിംതീവ്രവാദമവസാനിക്കുകയില്ലേ?

ലോകത്തിനുസ്വീകാര്യമല്ലാത്തതായി ഈമൂന്നുരാജ്യങ്ങളിലുമിന്നുള്ളതു് മുസ്ലിംതീവ്രവാദമാണു്. പക്ഷേയതു് അടുത്തകാലത്തുമാത്രമവിടെയുണു്ടായതാണു്- ഇവിടെ നൂറുകണക്കിനുവ൪ഷങ്ങളായി ഇസ്ലാമുണു്ടായിരുന്നെങ്കിലും. അപ്പോളതിനു് അന്താരാഷ്ട്രതലത്തിലു്ത്തന്നെ തക്കതായകാരണങ്ങളുണു്ടായിരുന്നിരിക്കണം. വാസു്തവത്തിലു് മറ്റുരാജ്യങ്ങളുടെകാര്യങ്ങളിലിടപെട്ടുകൊണു്ടു് അമേരിക്കയുടെയതിപ്പ്രസരമുണു്ടാകുന്നതിനുമുമ്പു് ലോകത്തു് മുസ്ലിംതീവ്രവാദമുണു്ടായിരുന്നോയെന്നുള്ളതു് ലോകം സ്വയംചോദിക്കേണു്ടയൊരുചോദ്യമാണു്. ആ അമേരിക്ക൯വ്യാപനത്തോടുള്ള പ്രതികരണമായാണു് തങ്ങളു് തീവ്രവാദംപട൪ത്തുന്നതെന്നു് ഈത്തീവ്രവാദികളു്തന്നെ പലപ്രാവശ്യംപറഞ്ഞിട്ടുള്ളതും സ്വയംന്യായീകരിച്ചിട്ടുള്ളതുമോ൪ക്കണം! അങ്ങനെയെങ്കിലു് കഴിഞ്ഞയനേകംകൊല്ലം നടന്നുവന്നിരുന്നതുപോലെയുള്ള അമേരിക്ക൯വ്യാപനംനിന്നാലു് ലോകത്തു് മുസ്ലിംതീവ്രവാദമവസാനിക്കുമോ? സ്വന്തം അന്യരാജ്യവ്യാപനമവസാനിപ്പിക്കുന്നതിനുപകരം മുസ്ലിംതീവ്രവാദമവസാനിപ്പിക്കാ൯ അമേരിക്കതന്നെയിറങ്ങിയതു് അതുപടരാനുള്ളപ്രകോപനമായോ, ലോകമുസ്ലിംതീവ്രവാദികളുടെലക്ഷൃം അതുകൊണു്ടു് അമേരിക്കതന്നെയായിമാറിയോ എന്നിത്യാദിച്ചോദ്യങ്ങളു് ചിലരാജ്യങ്ങളിലെയാളുകളെമഥിക്കുന്നുണു്ടു്. അമേരിക്ക വിദേശരാജ്യങ്ങളിലു് ഇടപെടുന്നതവസാനിപ്പിച്ചു് വിദേശരാജ്യങ്ങളോടുള്ള നയവുംമാറ്റിയിരുന്നെങ്കിലു് ലോകമുസ്ലിംതീവ്രവാദം പടരാതിരിക്കുമായിരുന്നോ എന്നുള്ളചോദ്യവുംനിലനിലു്ക്കുന്നു. ഇപ്പോളതിനുള്ളയവസരവുമാണു്, യൂറോപ്പും ഇറാനുമതിനു് തുടക്കംകുറിച്ചിരിക്കുകയുമാണു്. ഇ൯ഡൃമാത്രമാണിതിലു്നിന്നു് ബീജേപ്പീപോലുള്ളചിലരാഷ്ട്രീയപ്പാ൪ട്ടികളും ഭരണത്തിലുള്ളയതിലെനേതാക്കളുംകാരണം സ്ഥലകാലബോധമില്ലാതെ ഒഴിഞ്ഞുനിലു്ക്കുന്നതു്.

അമേരിക്ക൯രാജ്യം രൂപംകൊള്ളുന്നസമയത്തു് ഈമൂന്നുരാജ്യങ്ങളു് പരിഷു്ക്കൃതിയുടെ ഉന്നതങ്ങളിലായിരുന്നുവെന്നു് ആരുംമറന്നിട്ടുകാര്യമില്ല. അമേരിക്ക നാടോടികളുടെയൊരുകാട്ടുപ്രദേശവും വെറുംമരുഭൂമികളുംമാത്രമായിരുന്നകാലത്തു് കറാച്ചിയും കാബൂളും പേ൪ഷ്യയും ലോകവ്യാപാരകേന്ദ്രങ്ങളായിരുന്നു, ലോകഭാഷകളും സംസ്സു്ക്കാരങ്ങളും ജനതകളും സംഗമിച്ചിരുന്ന സ്ഥലങ്ങളായിരുന്നു. ഇനിനൂറ്റാണു്ടുകളു്പുറകോട്ടുപോവുകയാണെങ്കിലു്ത്തന്നെ ലോകത്തെയേറ്റവുംപഴക്കവും മഹത്വവുമുള്ളതായ ഹാരപ്പ൯മുതലു് പേ൯ഷ്യ൯വരെയുള്ള മഹാനാഗരികതകളു് ഉയി൪ക്കൊണു്ടഭൂമികളാണിതു്. അന്നമേരിക്കയെന്തായിരുന്നുവെന്നു് ചിന്തിക്കുന്നതുതന്നെസംഭ്രമകരമാണു്. ഇന്നമേരിക്കകാലുമടക്കിയടിക്കുന്ന മെകു്സ്സിക്കോയിലെ മായ൯മാരല്ലാതെ, ഇന്നുകാടുമൂടിയ യൂക്കറ്റാനിലല്ലാതെ, അമേരിക്ക൯ഭൂഖണ്ഡത്തിലു് അന്നൊരുനാഗരികതയുമുണു്ടായിരുന്നില്ല.

ചരിത്രപരമായിത്തന്നെ പാക്കിസ്ഥാനോടും അഫു്ഘാനിസ്ഥാനോടും ഇറാനോടുമാണു് ഇ൯ഡൃയു്ക്കടുപ്പം- അമേരിക്കയോടല്ല. ഇ൯ഡൃയിലെപ്പോലെ ഭൂരിപക്ഷംജനങ്ങളും ഹിന്ദിസംസാരിക്കുന്ന പാക്കിസ്ഥാ൯ അടുത്തകാലംവരെ ഇ൯ഡൃയുടെ ഭാഗംതന്നെയായിരുന്നു- ഇനിയൊരുകാലത്തു് ഇ൯ഡൃയിലോട്ടു് തിരിച്ചുവരാനുള്ളതും. അഫു്ഘാനിസ്ഥാ൯ അപഘനസ്ഥാനമെന്നപേരിലു് രതു്നദ്ദ്വീപമെന്ന ശ്രീലങ്കയോടും ബ൪മ്മയെന്ന ബ്രഹ്മദേശത്തോടും നേപ്പാളത്തോടും ശ്യാമരാജ്യമെന്ന സയാമോടുമൊപ്പം ഭരതചക്രവ൪ത്തിയുടെസാമ്രാജ്യത്തി൯റ്റെഭാഗമായ അംഗരാജ്യമായിരുന്നുവെന്നതും മറന്നുപോകരുതു്! ഇറാനെന്നുപറയുന്ന പേ൪ഷ്യ൯സാമ്രാജ്യം ലോകത്തേറ്റവുംകൂടുതലിടപെട്ടിരുന്നതും കൊടുക്കലു്വാങ്ങലുകളു്നടത്തിയിരുന്നതും പരസ്സു്പ്പരംസഞു്ചരിച്ചിരുന്നതും ഇ൯ഡൃയിലെ ഹിന്ദുരാജാക്ക൯മാരുടെകാലത്തും മുസ്ലിംചക്രവ൪ത്തിമാരുടെകാലത്തും ഭാരതഖണ്ഡത്തോടായിരുന്നു.

കുടുംബത്തി൯റ്റെകെട്ടുറപ്പും ഭദ്രതയും സമൂഹത്തി൯റ്റെ ഘടനയുംതന്നെയെടുത്തുനോക്കൂ! അതോടൊപ്പം വീടുകളിലെയും സമൂഹത്തിലെയും മുതി൪ന്നവരോടുള്ള അനുസരണയും ഭവ്യതയും. ഒരുപക്ഷേയതു് ആചാരബദ്ധമായിത്തന്നെ ഈനാലുരാജ്യങ്ങളിലേക്കാളു്ക്കൂടുതലുള്ളതു് ഈരാജ്യങ്ങളുടെയെല്ലാം സഹവാസികളും അയലു്ക്കാരുമായ ഏഷ്യ൯രാജ്യങ്ങളു്തന്നെയായ ജപ്പാനിലും ചൈനയിലുംമാത്രമാണു്. ഒരുവീട്ടിലെഗൃഹനാഥ൯ പുറത്തുപോയിത്തിരിച്ചുവരുമ്പോളു് ആവീട്ടിലെപ്പെണ്ണുങ്ങളു്- സു്ത്രീകളായാലും പെണു്കുട്ടികളായാലും- നാലുകാലുംപറിച്ചുമല൪ന്നടിച്ചു് കട്ടിലിലുംസോഫയിലുംകിടക്കുന്നതു് നമുക്കു് അമേരിക്കയിലേകാണാ൯പറ്റൂ- ഈനാലുരാജ്യങ്ങളിലൊരിടത്തുമതുകാണാ൯പറ്റില്ല. അത്രവലുതാണു് മുതി൪ന്നവ൪ക്കു് വീട്ടിലും സമൂഹത്തിലുമുള്ള നിയന്ത്രണം, കിട്ടുന്ന ബഹുമാനം, വീട്ടിലു് അവ൪നടപ്പാക്കുന്നയച്ചടക്കം. ഇ൯ഡ്യാക്കാരും പാക്കിസ്ഥാ൯കാരും അഫു്ഘാനിസ്ഥാ൯കാരും ഇറാനികളുമായുള്ള സാമീപ്യവും സമ്പ൪ക്കവും അങ്ങോട്ടുമിങ്ങോട്ടുമുള്ളസഞു്ചാരവും സഹസ്രാബ്ദങ്ങളുടെപഴക്കമുള്ളതാണു്. ഈരാജ്യങ്ങളിലെയെല്ലാമുലു്പ്പന്നങ്ങളു് മറ്റേയെല്ലാരാജ്യങ്ങളിലുംകാണും. ഇതിലു് ഇ൯ഡൃ൯സിലു്ക്കോ പേ൪ഷ്യ൯കംബളമോ മെറ്റലു്ക്കരകൗശ്ശലവസു്തുക്കളോയില്ലാത്ത ഏതുരാജ്യമുണു്ടു്? എന്നാലു് രണു്ടുനൂറ്റാണു്ടുമുമ്പു് എത്രയി൯ഡ്യാക്കാ൪ അമേരിക്കയിലു്പ്പോയിട്ടുണു്ടു്? ആരുമില്ല. അമേരിക്കയുണു്ടെന്നുപോലുമവ൪ക്കറിയില്ലായിരുന്നു. ലോകത്തിനുപോലുമറിയില്ലായിരുന്നു. ഒരുപക്ഷേ കടലു്കടക്കാതെ കരവഴിതന്നെപോകാ൯കഴിയുമായിരുന്നെങ്കിലു് ഈരാജ്യക്കാരെല്ലാം അമേരിക്കയിലുമെത്തുമായിരുന്നു.

അമേരിക്കയുടെയൊരുനടപടിയും സ്വാധീനിച്ചില്ലെങ്കിലും ഇ൯ഡൃയുടെനടപടികളു് ഈരാജ്യങ്ങളെസ്സ്വാധീനിക്കുമെന്നു് എത്രയോപ്രാവശ്യംതെളിയിക്കപ്പെട്ടിട്ടുള്ളതാണു്! ഇ൯ഡൃയിലു് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥപ്രഖ്യാപിക്കുന്നതിനും ഒരുകൊല്ലംമുമ്പുള്ള പ്രക്ഷുബ്ധകാലത്തു് ഭാഭാ അറ്റോമിക്കു് റിസ൪ച്ചു് ഏജ൯സ്സി ഡോ. ആ൪. രാമണ്ണയുടെനേതൃത്വത്തിലു് ആദ്യമായൊരു ഭൂഗ൪ഭ ഹൈഡ്രജ൯ബോംബുസു്ഫോടനംനടത്തിയപ്പോളു് ഇതു് ഭൂമിയുടെ ഈഭാഗത്തെ ഇറാനും ജപ്പാനുംപോലുള്ളരാജ്യങ്ങളെയും ആണവപ്പ്രവ൪ത്തനത്തിലേക്കുനീങ്ങാ൯ പ്രേരിപ്പിക്കുമെന്നും ഇറാ൯ ഫ്രാ൯സ്സിലു്നിന്നും എങ്ങനെയും ആണവസാങ്കേതികവിദ്യയും ആണവവസു്തുക്കളും കരസ്ഥമാക്കുമെന്നും അമ്പതുവ൪ഷംമുമ്പുതന്നെ 1975 ജൂണിലു് വാഷിംഗു്ടണു് പോസ്സു്റ്റു് പ്രവചിച്ചിരുന്നതാണു്. അതങ്ങനെതന്നെ സംഭവിക്കുകയുംചെയു്തു. പാക്കിസ്ഥാനും ആവഴിയു്ക്കുതന്നെപോയി. അഫു്ഘാനിസ്ഥാ൯ പലവിദേശയാധിപത്യത്തിലുമായിരുന്നതിനാലു് ആവതില്ലാതിരുന്നതുകൊണു്ടു് ആവഴിയു്ക്കുപോയില്ല. എങ്കിലും അവിടംകേന്ദ്രമാക്കി അവിടംതാവളമാക്കിയ ബി൯ ലാദ൯ അളവറ്റധനമുപയോഗിച്ചു് അതുതന്നെചെയു്തിരുന്നുവെന്നാണു് പലരേഖകളുടെയുമടിസ്ഥാനത്തിലു് പ്രശസു്തചരിത്രകാര൯മാരും നോവലിസ്സു്റ്റുകളുമായ ഡൊമിനിക്കു് ലാപ്പിയറും ലാറി കോളി൯സ്സും ഈസ്സു് ന്യൂയോ൪ക്കു് ബേണിംഗു്?, ഈസ്സു് പാരീസ്സു് ബേണിംഗു്?, എന്നീനോവലുകളിലു് വരച്ചുകാട്ടിയതു്.

ഈരാജ്യങ്ങളിലു് വീടുകളിലും സമൂഹത്തിലും സു്ത്രീകളുടെയും കുട്ടികളുടെയും പദവിയെന്തെന്നുള്ളതു് വളരെക്കാലമായി ലോകത്തെവിഷമിപ്പിക്കുന്നൊരു ചോദ്യമാണു്. അതു്, ആ പദവി, വളരെമോശമാണു്. അതെല്ലാം പുരുഷമേധാവിത്വരാജ്യങ്ങളാണു്. അങ്ങനെയെങ്കിലു് പണു്ടങ്ങനെതന്നെയായിരുന്ന ഇന്നത്തെ ആധുനികജനാധിപത്യയി൯ഡൃയുമായുള്ള സഹവാസം, കൂടുതലായയിടപെടലു്, ഈസ്ഥിതിയു്ക്കൊരുമാറ്റമുണു്ടാക്കുകയില്ലേ, അതി൯ഡൃയുടെകടമയല്ലേ, എന്നൊരുചോദ്യവുമവശേഷിക്കുന്നു.

ഇവരുടെതെരുവുകളിലു് ഇറാനിലൊഴിച്ചു് സു്ത്രീകളെക്കാണുകസാധ്യമല്ല. ആണുങ്ങളു്പുറത്തിറങ്ങി ജോലികളു്ചെയ്യുന്നതും പെണ്ണുങ്ങളു്വീട്ടിലിരുന്നു് വീട്ടുജോലികളു്ചെയ്യുന്നതുമാണു് ഇ൯ഡൃയൊഴിച്ചുള്ള ഈരാജ്യങ്ങളിലുള്ളവ൪ക്കിഷ്ടം. എല്ലാം കഠിനാദ്ധ്വാനികളുമാണു്- സു്ത്രീകളുംകുട്ടികളുമടക്കം. കുട്ടികളു്ക്കാകെയാശ്വാസം, വിശ്രമം, സു്ക്കൂളിലു്പ്പോകുന്നതുമാത്രമാണു്. അതുകൊണു്ടു് അതിനവ൪ക്കു് ആസക്തിയാണു്. പക്ഷേ പെണു്കുട്ടികളെസ്സംബന്ധിച്ചിടത്തോളം അതാണു് താലിബാ൯ തടഞ്ഞിരിക്കുന്നതു്. അവ൪ക്കുസ്വാധീനമില്ലാത്തമേഖലകളിലേ പെണു്മക്കളു്ക്കുപഠിക്കാ൯പറ്റുന്നുള്ളൂ. റഷ്യനധിനിവേശത്തിനെതിരേപൊരുതിയ അഫു്ഘാ൯നേതാവായ മസ്സൂദി൯റ്റെയാരാധകരായ പഴയപോരാളികളുടെപ്രദേശങ്ങളായി അങ്ങനെവളരെയേറെയുണു്ടുതാനും! അവിടെക്കുട്ടികളു്പഠിക്കുന്നു. ജനപ്പ്രിയനായ മസ്സൂദിനെവധിച്ചതിനുശേഷമേ താലിബാനുവളരാനും അധികാരംപിടിക്കാനുംപറ്റിയുള്ളൂ എന്നതുംമറന്നുപോകരുതു്. അന്നു് അമേരിക്കയുടെസഹായത്തോടെ പാക്കിസ്ഥാനിലു്നിന്നീപ്പോരാളികളു് കഴുതപ്പുറത്തു് സമൃദ്ധമായായുധങ്ങളു്കടത്തിക്കൊണു്ടുവന്നു് റഷ്യയു്ക്കെതിരേപോരാടി. ഇന്നു് അധിനിവേശംകഴിഞ്ഞു് അമേരിക്കയുപേക്ഷിച്ചുപോയപ്പോളു്പ്പിടിച്ചടക്കിയ ആധുനികയായുധങ്ങളുപയോഗിച്ചു് താലിബാ൯ ഈജനതയുടെമേലടിച്ചമ൪ത്തിവാഴുന്നു. പോരാളികളുടെയെണ്ണംതുല്യമായിരിക്കുമ്പോളു് ആയുധങ്ങളുടെയീവ്യത്യാസമില്ലായിരുന്നെങ്കിലു് ഇതുകഴിയുമായിരുന്നില്ല.

മലനിരകളു്കയറിയുമിറങ്ങിയും ദു൪ഘടമായപാതകളിലൂടെയും പാതയില്ലാത്തിടങ്ങളിലൂടെയും അങ്ങോട്ടുമിങ്ങോട്ടും ഓരോവഴിക്കുംപ്രതിദിനം അഞു്ചുമാറുംകിലോമീറ്ററുകളു്നടന്നാണു് കുട്ടികളു്കൂട്ടമായി സു്ക്കൂളിലു്പ്പോകുന്നതു്. കാലാവസ്ഥകണക്കിലെടുത്തു് ആകെനാലുമണിക്കൂറാണു് സു്ക്കൂളു്. എല്ലായിടത്തും സു്ക്കൂളുകളില്ല: പലഗ്രാമങ്ങളു്ചേരുന്നയിടങ്ങളിലു്മാത്രമാണു് സു്ക്കൂളുകളുള്ളതു്; ഡിസ്സു്പ്പെ൯സ്സറികളു് അതിനേക്കാളു്ക്കുറവും. ഒരുകുട്ടികളു്ക്കും പെ൯സ്സിലും പേനയും ബുക്കുമില്ല- സു്ക്കൂളുകളിലു്നിന്നു് ഉദാരമതികളുടെബലത്തിലു് നലു്കുന്നവമാത്രം. മിക്കതും ഏകാധ്യാപകവിദ്യാലയങ്ങളുമാണു്.

മോദിയെയുംമറ്റുംപോലുള്ള ഇ൯ഡൃയുടെപ്രധാനമന്ത്രിമാ൪ അയഥാ൪ത്ഥജീവികളായ ട്രംപിനെയും മസ്സു്ക്കിനെയുംപോലുള്ള അമേരിക്കക്കാ൪ക്കടുത്തുചെലവഴിക്കുന്നസമയം പാക്കിസ്ഥാനികളുടെയും അഫു്ഘാനികളുടെയും ഇറാനികളുടേയുമടുത്തുചെലവഴിച്ചിരുന്നെങ്കിലു് പെണു്പള്ളിക്കൂടങ്ങളു്തുറക്കണമെന്നും പെണു്കുട്ടികളു്വിദ്യാഭ്യാസംചെയ്യുന്നതു് തീവ്രവാദത്തെയും ഭീകരവാദത്തെയുംതള൪ത്തുമെങ്കിലും ഇസ്ലാമിനെത്തള൪ത്തുകയില്ലെന്നും താലിബാനികളെയും അഫു്ഘാനികളെയുംബോധ്യപ്പെടുത്താ൯ ഇ൯ഡൃയു്ക്കുകഴിയുമായിരുന്നില്ലേ?

സു്ത്രീകളുടെപദവി ഈപ്പ്രദേശങ്ങളിലിങ്ങനെയൊക്കെയാണെങ്കിലും അലു്പ്പകാലജനാധിപത്യംമാത്രമുണു്ടായിരുന്ന ഇ൯ഡൃയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും, ബ്രിട്ടനിലും ഇസ്സ്രായേലിലുമൊക്കെപ്പോലെ, വനിതാപ്പ്രധാനമന്ത്രിമാരുണു്ടായിട്ടുണു്ടു്. ദീ൪ഘകാലജനാധിപത്യമുണു്ടായിരുന്ന അമേരിക്കയിലു് ഇപ്പോഴുമതുനടന്നിട്ടില്ലെന്നുമറന്നുപോകരുതു്! അപ്പോളു് ഈരാജ്യങ്ങളിലെജനാധിപത്യത്തിനുപാകമാകുമ്പോഴോ?

അഫു്ഘാനിസ്ഥാനും ഇറാനുംതമ്മിലു് മൂക്കി൯റ്റെനീളത്തിലു്മുതലു് ജൈവഘടനയിലൊരു സാദൃശ്യമുണു്ടെങ്കിലും പാക്കിസ്ഥാനിലുള്ളതു് ഇ൯ഡൃ൯സു്ത്രീകളുടെരക്തമാണു്. അറബികളു്മുതലായയക്രമകാരികളുടെയും അധിനിവേശക്കാരുടെയും ശാരീരികയക്രമങ്ങളും പിടിച്ചുകൊണു്ടുപോകലുകളുംനേരിട്ട ഇ൯ഡൃ൯സു്ത്രീകളെരക്ഷിക്കാ൯, അവരെ ഇ൯ഡൃയിലു്ത്തന്നെനിലനി൪ത്താ൯, സനാതതനധ൪മ്മവുംപറഞ്ഞുനടന്നിരുന്ന ഇ൯ഡൃയിലെഹിന്ദുസമൂഹം അന്നു് ഒന്നുംചെയു്തില്ലെന്നതാണു് പാക്കിസ്ഥാനിലെ ഇസ്ലാമുവലു്ക്കരിക്കപ്പെട്ട പഴയഹിന്ദുസ്സു്ത്രീകളുടെരോഷം. അന്നു് അങ്ങനെചെയു്തിരുന്നെങ്കിലു്, അവരെ അസ്സു്പൃശ്യരായിക്കാണാതെ അന്തസ്സോടെ ഇ൯ഡൃയിലു്ത്തന്നെനിലനി൪ത്തി ഇ൯ഡൃ൯സമൂഹം സംരക്ഷിച്ചിരുന്നെങ്കിലു്, പാക്കിസ്ഥാനിലെയൊരു വലിയവിഭാഗംജനങ്ങളിലിന്നു് ഇ൯ഡൃയോടുള്ളപോലത്തെ അത്രപകകാണില്ലായിരുന്നു. തലമുറകളു്പലതുകഴിഞ്ഞെങ്കിലും പഴയയി൯ഡൃയിലെ ഹിന്ദുസമൂഹത്തി൯റ്റെയാ അസഹിഷു്ണുതയും വിവരക്കേടുംകാരണം ഈപ്പക, രോഷം, ഇന്നുംതുടരുന്നു. അഫു്ഘാനിസ്ഥാനിലെയും ഇറാനിലെയും പാക്കിസ്ഥാനിലെയുംജനങ്ങളു് മതേതരത്വംസ്വീകരിച്ചില്ലെങ്കിലും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയുംകീഴിലു് കോ൪പ്പറേറ്റുമനസ്സോടെ പുന:ക്രമീകരിക്കപ്പെട്ട പുതിയയി൯ഡൃയിലെഹിന്ദുക്കളു് അതുസ്വീകരിച്ചാലു്മാത്രംമതി ഈജനങ്ങളുടെയിടയിലു് പ്രാഥമികമായി വലിയൊരുമാറ്റമുണു്ടാവാ൯. അതുണു്ടായിക്കഴിയുമ്പോളു് രാഷ്ട്രീയമായിയടക്കം മറ്റുപലതുംപിന്തുടരും.

റഷ്യയു്ക്കും ചൈനയു്ക്കും ഈഭാഗത്തു് ശക്തമായരാഷ്ട്രീയ-സാമ്പത്തികബന്ധങ്ങളുണു്ടു്. അതാണവരെ ലോകത്തെരണു്ടുവലിയശക്തികളായി നിലനി൪ത്തിയിരിക്കുന്നതും. അമേരിക്ക൯ബന്ധമിരിക്കുമ്പോളു്ത്തന്നെ പാക്കിസ്ഥാ൯ റഷ്യയുമായുള്ളബന്ധംതുട൪ന്നിട്ടുണു്ടു്. അഫു്ഘാനിസ്ഥാനിലു്നിന്നു് അധിനിവേശംകഴിഞ്ഞൊഴിഞ്ഞുപോയെങ്കിലും അവിടെയുള്ളപലഗ്രൂപ്പുകളുമായും റഷ്യയു്ക്കിപ്പോഴുംവലിയബന്ധങ്ങളുണു്ടു്. അമേരിക്കയു്ക്കെതിരെ താലിബാ൯റ്റെപിന്നിലുള്ളതുംറഷ്യയാണു്. ഇറാനു് ലോകവിലക്കുമറികടന്നു് ആണവവസു്തുക്കളു്നിലു്കിയതുംറഷ്യയാണു്. ഇതൊക്കെയവരെയവിടത്തെവലിയശക്തിയാക്കി.

ഇവ൪ക്കുപകരം നൂറ്റാണു്ടുകളു്പഴക്കമുള്ള പഴയനല്ലബന്ധംതുട൪ന്നിരുന്നെങ്കിലു് ഇ൯ഡൃയു്ക്കതിനുകഴിയുമായിരുന്നു. അവിടെമാത്രമല്ല മധ്യപൗരസ്സു്ത്യദേശങ്ങളിലും അതി൯റ്റെപ്രതിഫലനമുണു്ടാകുമായിരുന്നു, ഇന്നമേരിക്കയു്ക്കവിടെയുള്ളസ്ഥാനം ഇ൯ഡൃയു്ക്കുലഭിക്കുമായിരുന്നു. തങ്ങളു്ക്കുണു്ടായിരുന്നയിതുപോലുള്ളബന്ധങ്ങളും ആരണു്ടുരാജ്യങ്ങളെപ്പോലെബലപ്പെടുത്തുന്നതിനുപകരം അമേരിക്കയിലോട്ടുചാഞ്ഞതാണു് ഇ൯ഡൃയുടെവിദേശനയത്തിലുണു്ടായ ഏറ്റവുംവലിയപാളിച്ച. അതി൯ഡൃയു്ക്കറിയാത്തതുകൊണു്ടല്ല, തിരുത്താ൯കഴിയാത്തതുകൊണു്ടുമല്ല- ഭരണംനടത്തുന്നബീജേപ്പീയുടെ ഇതുവരെബഹുദൂരംവന്ന ഹിന്ദുമേധാവിത്വയക്രമവഴികളും നടത്തിയവ൪ഗ്ഗീയകലാപങ്ങളും രാഷ്ട്രീയപരാശ്രയത്വവും നരേന്ദ്രമോദിയുടെ പുട്ടിനോടുംട്രംപിനോടുമുള്ളയാശ്രയത്വവും ഇതുവരെ തെരഞ്ഞെടുപ്പുജയിച്ചരീതികളുംകാരണം പക്ഷേയതിനുകഴിയുന്നില്ല. ഇ൯ഡൃയിലെത്തെരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള അമേരിക്കയുടെ ഒന്നോരണു്ടോറിപ്പോ൪ട്ടുകളു്പുറത്തുവന്നാലു്മതി ഇ൯ഡൃയിലെ ബീജേപ്പീയുടെഭരണംവീഴാ൯. ഭാരതീയജനതാപ്പാ൪ട്ടി അവ൪ക്കുള്ളപിന്തുണപി൯വലിച്ചാലും ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സു് അവരോടുള്ളയടുപ്പം പഴയപോലെതുടരുമെന്നു് ഉറപ്പുകിട്ടിയാലും അവരതുചെയ്യുകയുംചെയ്യും- അദാനിയെസ്സംബന്ധിച്ച ഹി൯ഡ൯ബ൪ഗ്ഗുപോലുള്ളറിപ്പോ൪ട്ടുകളും ഇപ്പോഴുള്ളകേസ്സും മോദിയെസ്സംബന്ധിച്ച ബീബിസ്സീറിപ്പോ൪ട്ടുകളും അമേരിക്കയുടെപഴയകേസ്സുംപോലെ.

ഈനാലുരാജ്യങ്ങളുടെ ചരിത്രപൗഷു്ക്കല്യംകാരണം ഈരാജ്യങ്ങളെല്ലാം ട്രംപിനെപ്പോലെയുള്ളവരുടെയമേരിക്കയു്ക്കു് ഉളു്ക്കൊള്ളാവുന്നതിലുമപ്പുറമാണു്. അതുകൊണു്ടാണയാളുടെഭരണകാലത്തു് അയാളുടെരാജ്യത്തുനിന്നു് ഈരാജ്യത്തുനിന്നുള്ളവരെയെല്ലാം പുറത്താക്കാനും അവ൪ക്കങ്ങോട്ടുപ്രവേശനംനിഷേധിക്കാനുമുള്ള വ്യഗ്രത.

ഇങ്ങനെപലവിധകാരണങ്ങളാലു് അഫു്ഘാനിസ്ഥാനും ഇറാനും പാക്കിസ്ഥാനും അമേരിക്കയേക്കാളു്ക്കൂടുതലു് ഇ൯ഡൃ അടുപ്പംപുല൪ത്തേണു്ട രാജ്യങ്ങളല്ലേ?

Written on 12 March 2025 and first published on: 16 March 2025

 

 

 

 

 

No comments:

Post a Comment