1824
നഷ്ടമുണു്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ നന്നാക്കാതെ വിലു്പ്പനയു്ക്കുവെയു്ക്കുന്നതിനുപകരം സംസ്ഥാനത്തിനു് ഇതുപോലെ കനത്തസാമ്പത്തികനഷ്ടമുണു്ടാക്കുന്ന മുഖ്യമന്ത്രിയെ വിലു്പ്പനയു്ക്കുവെച്ചുകൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
നഷ്ടമുണു്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ നന്നാക്കാതെ വിലു്പ്പനയു്ക്കുവെയു്ക്കുന്നതിനുപകരം സംസ്ഥാനത്തിനു് ഇതുപോലെ കനത്തസാമ്പത്തികനഷ്ടമുണു്ടാക്കുന്ന മുഖ്യമന്ത്രിയെ വിലു്പ്പനയു്ക്കുവെച്ചുകൂടേ?
പൊതുജനങ്ങളുടെവകയായിരുന്നയാരുസ്ഥാപനം നഷ്ടത്തിലാക്കി അതി൯റ്റെമൂലധനംനഷ്ടപ്പെടുത്തി വിലു്പ്പനയു്ക്കുവെയു്ക്കുമ്പോളു് പൊതുജനങ്ങളുടെയൊരുസ്വത്തല്ലേ അതിലൂടെയവ൪ക്കിങ്ങനെനഷ്ടപ്പെടുന്നതു്? രണു്ടായിരംകോടിരൂപയുടെസ്വത്തുനഷ്ടത്തിലാക്കി അതിനെവിലു്പ്പനയു്ക്കുവെച്ചു് രണു്ടുകോടിരൂപതിരിച്ചുകിട്ടുമ്പോളു് കനത്തസാമ്പത്തികനഷ്ടമല്ലേ ഭരിക്കാനറിഞ്ഞുകൂടാത്തതുകൊണു്ടും അഴിമതിദാഹംകൊണു്ടും മുഖ്യമന്ത്രി സംസ്ഥാനത്തെ പൊതുജനങ്ങളു്ക്കുണു്ടാക്കുന്നതു്? കൂടുതലു്നഷ്ടമുണു്ടാക്കാനവസരംകൊടുക്കാതെ അയാളെയെന്തുകൊണു്ടു് വിലു്പ്പനയു്ക്കുവെച്ചുകൂടാ, കിട്ടുന്നവിലവാങ്ങിക്കച്ചവടംചെയു്തുകൂടാ? ഇതുസാധ്യമാണോയെന്നുചോദിച്ചാലു് കുറ്റവാളികളെയെന്തെല്ലാംചെയ്യാറുണു്ടു്! നഷ്ടംതിരിച്ചുവെയു്ക്കാനയാളു്ക്കുകഴിവില്ലെങ്കിലു്, അല്ലെങ്കിലു്ത്തയാറല്ലെങ്കിലു്, അയാളെവിലു്ക്കുകയല്ലാതെപിന്നെയെന്തുചെയ്യും?
ഉദാഹരണത്തിനു് കേരളത്തി൯റ്റെ പബ്ലിക്കു് ട്രാ൯സ്സു്പ്പോ൪ട്ടി൯റ്റെ ഏറ്റവുംമികച്ചസേവനദായകരും കേരളത്തി൯റ്റെയൊരഭിമാനസ്ഥാപനവുമായിരുന്ന കേയെസ്സാ൪ട്ടീസ്സീ അതിലെയുദ്യോഗസ്ഥരുടെയും മാനേജുമെ൯റ്റി൯റ്റെയും അവരെനയിച്ചഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും അഴിമതിയെന്നയൊറ്റക്കാരണംകൊണു്ടു് നഷ്ടത്തിലായപ്പോളു് അതിനെനന്നാക്കാനെന്തുചെയ്യാമെന്നുനടന്ന നിരവധിപഠനങ്ങളിലൊന്നുപോലും ത൯റ്റെയൊമ്പതുവ൪ഷത്തെഭരണക്കാലയളവിലു്നടപ്പാക്കാതെ അതി൯റ്റെലിക്വിഡേഷനിലേക്കുതള്ളിവിട്ടമുഖ്യമന്ത്രി സംസ്ഥാനത്തി൯റ്റെയൊരുപൊതുനഷ്ടമല്ലേ? അതിനെയല്ലേ ലിക്വിഡേഷനിലേയു്ക്കും വിലു്പ്പനയു്ക്കുവെയു്ക്കലിലേയു്ക്കും തള്ളിവിടേണു്ടതു്? തന്നെ ഭരണമേലു്പ്പിക്കുന്നൊരുസ്ഥാപനം താ൯നഷ്ടത്തിലാക്കിയാലു് നശിപ്പിച്ചാലു് ഇല്ലാതാക്കിയാലു്, താനല്ലാതെമറ്റാരാണതിനുത്തരവാദി? ആനഷ്ടം താനല്ലാതെമറ്റാരാണുപിന്നെത്തിരിച്ചുവെയു്ക്കേണു്ടതു്?
…..
…..
…..
Written on 24 March 2025 and first published on: 26 March 2025
No comments:
Post a Comment