സംസ്ഥാനത്തു് ഗവ൪ണ്ണറൊഴിച്ചു് മുഖ്യമന്ത്രിക്കുപോലും സ്വന്തംവാഹനമില്ലാതെയും സ൪ക്കാരിലുള്ളസകല൪ക്കും വാഹനങ്ങളു്ക്കു് പൂളു്സ്സമ്പ്രദായമേ൪പ്പെടുത്തിയും സ൪ക്കാരി൯റ്റെപുതിയവണു്ടിവാങ്ങിപ്പും പതിനഞു്ചുവ൪ഷംകഴിഞ്ഞ കേയെസ്സാ൪ട്ടീസ്സീബസ്സുകളുടെയോട്ടവുംതടഞ്ഞും വമ്പിച്ചജനകീയപ്പ്രതിരോധംവരും!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
സംസ്ഥാനത്തു് ഗവ൪ണ്ണറൊഴിച്ചു് മുഖ്യമന്ത്രിക്കുപോലും സ്വന്തംവാഹനമില്ലാതെയും, മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരുമടക്കം സ൪ക്കാരിലുള്ളസകല൪ക്കും വാഹനങ്ങളു്ക്കു് പൂളു്സ്സമ്പ്രദായമേ൪പ്പെടുത്തിയും, സ൪ക്കാരി൯റ്റെപുതിയവണു്ടിവാങ്ങിപ്പും സ൪ക്കാ൪വക പതിനഞു്ചുവ൪ഷംകഴിഞ്ഞ കേയെസ്സാ൪ട്ടീസ്സീബസ്സുകളുടെയോട്ടവുംതടഞ്ഞും, കേരളത്തിലു് വമ്പിച്ചജനകീയപ്പ്രതിരോധംവരും! തെരഞ്ഞെടുപ്പുകളിലു് ജനങ്ങളുടെവോട്ടുംവാങ്ങിപ്പോയി അവിടെ സ൪ക്കാരിലിരുന്നു് വാഹനങ്ങളുടെകാര്യത്തിലു് തങ്ങളു്ക്കനുകൂലവും ജനങ്ങളു്ക്കുമുഴുവ൯പ്രതികൂലവുമായ തീരുമാനങ്ങളെടുത്തുനടപ്പാക്കി ഇത്രകാലവുംവന്ന രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥ൯മാരുടെയും നടപടികളു്ക്കെതിരായജനങ്ങളുടെ പ്രതികാരനീക്കമായിരിക്കുമതു്!! അവരേ൪പ്പെടുത്തിയഗതാഗതനിയമങ്ങളു്വെച്ചുതന്നെ ജനങ്ങളവരെപ്പിടികൂടും.
പണു്ടുകാലത്തു് ആരോഗ്യവകുപ്പുമന്ത്രിയു്ക്കോ ഹെലു്ത്തുസെക്രട്ടറിയു്ക്കോ തിരുവനന്തപുരത്തു് സിറ്റിയു്ക്കകത്തോ ജില്ലയു്ക്കുപുറത്തുതന്നെയോ ഓരോട്ടംവരികയാണെങ്കിലു് അവിടന്നുഫോണു്വിളിച്ചും അതോടൊപ്പം ഫയലിലേയു്ക്കായി അ൪ജ്ജ൯റ്റു് ലോക്കലു് ഡെലിവറിയായി ഒരു കത്തോ നോട്ടോ ഒപ്പിട്ടെഴുതിക്കൊടുത്തയച്ചും പറ്റിയയൊരുവണു്ടിയയയു്ക്കാ൯ ആരോഗ്യവകുപ്പുഡയറക്ടറോടാവശ്യപ്പെടുമായിരുന്നു. അവിടെ ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് സെക്ഷനിലു്നിന്നു് സു്റ്റേറ്റു് ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് ഓഫീസ്സ൪ അതിനുപറ്റിയഡ്രൈവറെയുംകൊടുത്തു് ഒരുവണു്ടിയയയു്ക്കുമായിരുന്നു. അതിനൊക്കെയുള്ളവണു്ടികളു് അവിടെത്തന്നെയുള്ള ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് സെ൯ട്രലു് വ൪ക്കു്ഷോപ്പിലെ പരിചരണവുംകഴിഞ്ഞു് പെട്രോളുമടിച്ചു് എപ്പോഴും ഒരുക്കിയിടുമായിരുന്നു. കുറേക്കഴിഞ്ഞപ്പോളു് ഈവണു്ടികളു് അവരങ്ങോട്ടെടുത്തു. അതുകഴിഞ്ഞു് അവ൪ സ്വന്തമായിത്തന്നെവണു്ടിവാങ്ങിപ്പും സ്വയമനുവദിപ്പിപ്പുമേറ്റെടുത്തു. മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളും മന്ത്രിയാപ്പീസ്സുകളുമിതുതന്നെയനുകരിച്ചു. അതിപ്പോഴുംതുടരുന്നു. ഇതുതിരിച്ചുവരുമെന്നാണുപറഞ്ഞതു്. അതിനു് ഗവണു്മെ൯റ്റുചെലവുചുരുക്കുന്നതിനുവേണു്ടി എലോണു്മസ്സു്ക്കി൯റ്റെനേതൃത്വത്തിലു് അമേരിക്ക൯പ്രസിഡ൯റ്റുട്രംപാരംഭിച്ച ഡോജു് സു്ക്കീമൊന്നുംവേണു്ട- ഈരാഷ്ട്രീയനേതാക്ക൯മാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും തോന്ന്യവാസ്സഗതാഗതനിയമപരിഷു്ക്കാരങ്ങളു്കാരണം വാഹനയുടമകളല്ലാതായി പെട്ടെന്നു് മു൯വാഹനയുടമകളായിമാറുന്ന കേരളത്തിലെപ്പതിനായിരക്കണക്കിനാളുകളുടെ അതിശക്തമായ ഒറ്റസംഘടനമതി!
കേയെസ്സാ൪ട്ടീസ്സീകഴിഞ്ഞാലു് അന്നുകേരളത്തിലേറ്റവുംകൂടുതലു് വാഹനങ്ങളുള്ളതു് ആരോഗ്യവകുപ്പിനായിരുന്നു. ലോകാരോഗ്യസംഘടനയിലു്നിന്നടക്കം വിദേശത്തുനിന്നുപോലും അനേകംവണു്ടികളു് സംഭാവനയായിവന്നിരുന്നു. ഇവ൪ക്കുണു്ടായിരുന്നു ഫ്രഞു്ചുനി൪മ്മിത റെനാളു്ട്ടുകാറുകളെല്ലാമതായിരുന്നു. ഒരിക്കലു് തിരുവനന്തപുരത്തു് സു്റ്റാച്ച്യൂവിലെ സു്റ്റെയി൯സ്സു് മോട്ടോഴു്സ്സിലു് ഇരുന്നൂറു് മോട്ടോ൪സ്സൈക്കിളുകളാണുവന്നതു്. അതുനഗരത്തെയാക൪ഷിച്ച വലിയൊരുപ്രദ൪ശ്ശനമായിരുന്നു. അതാരൊക്കെയെടുത്തുകൊണു്ടുപോയെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. അതുകൊണു്ടു് മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കീ വ൪ക്കു്ഷോപ്പുസൗകര്യമില്ലാത്തതിനാലു് ഇതുപോലെയുള്ളയുദ്യോഗസ്ഥ൯മാ൪ക്കുവേണു്ടി അവ൪ക്കുള്ളയത്യാവശ്യവണു്ടികളും അപേക്ഷയുടെപുറത്തു് ആരോഗ്യവകുപ്പാണുനലു്കിയിരുന്നതു്.
ഇതെല്ലാം ടെമ്പററി അലോട്ടുമെ൯റ്റുകളായിരുന്നു. എന്നല്ല, കേയെസ്സാ൪ട്ടീസ്സീയൊഴിച്ചു് സകലഡിപ്പാ൪ട്ടുമെ൯റ്റുകളുടെവണു്ടികളുടെയും മൈലേജുടെസ്സു്റ്റെന്ന കേയെംപീയെലു്ട്ടെസ്സു്റ്റുനടത്തി അവയുടെലോഗുബുക്കുകളിലൊട്ടിക്കാനുള്ള സ൪ട്ടിഫിക്കറ്റുംനലു്കിയിരുന്നതു് ഹെലു്ത്തുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ വ൪ക്കു്ഷോപ്പുകളിലായിരുന്നു. ജില്ലയു്ക്കുപുറത്തുമിതുപോലെ വണു്ടിയനുവദിക്കുന്നതിനും അവരുടെയാവശ്യത്തിനുംവേണു്ടി അവ൪മികച്ച ജില്ലാതലവ൪ക്കു്ഷോപ്പുകളുമൊരുക്കിയിരുന്നു. ഇപ്പോളീഭരണാധികാരമുള്ള മുഴുവ൯രാഷ്ട്രീയനേതാക്ക൯മാരും ഉദ്യോഗസ്ഥ൯മാരുംചെയ്യുന്നതുപോലെ വണു്ടിക്കമ്പനികളിലു്നിന്നുള്ള കമ്മീഷനുവേണു്ടി കൂട്ടമായിവണു്ടിവാങ്ങിച്ചതിനും അവയുടെപണികളു് മറ്റെങ്ങുംകൊടുക്കാതെ നെയ്യാറ്റി൯കര ശോഭാ ആട്ടോമൊബൈലു്സ്സിലു്ത്തന്നെ കൊടുത്തതിനുമാണു് അന്നത്തെയൊരു സു്റ്റേറ്റു് ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് ഓഫീസ്സറായിരുന്ന ശ്രീ. കെ. സി. കാ൪ത്തികേയ൯നായ൪ ആരോപണത്തിലുമന്വേഷണത്തിലുംപെട്ടതു്. ഇന്നതിവരെന്നുംചെയ്യുന്നകാര്യമാണു്- ആരോപണവുമില്ല അന്വേഷണവുമില്ല!
മു൯പുകേരളത്തിലെജനങ്ങളു് ഗതാഗതവകുപ്പിനും അതി൯റ്റെയുദ്യോഗസ്ഥ൯മാ൪ക്കും ഒരു വിലനലു്കിയിരുന്നു, ബഹുമാനംനലു്കിയിരുന്നു, വാഹനയുടമകളെന്നനിലയിലു് ചെറിയൊരു ഭയവുമുണു്ടായിരുന്നു. അവരുടെവാഹനങ്ങളു് നിരത്തിലിറക്കാതിരിക്കാ൯കാരണക്കാരെന്നനിലയിലു് ഇപ്പോളാവിലനഷ്ടപ്പെടുകയാണു്, ആബഹുമാനംപോവുകയാണു്, മു൯വാഹനയുടമകളു്മാത്രമെന്നനിലയിലു് ആഭയവുംപോവുകയാണു്. അതി൯റ്റെയനുരണനങ്ങളു് ഫിറ്റു്നസ്സു്സ്സ൪ട്ടിഫിക്കറ്റില്ലാത്ത പോലീസ്സുവാഹനങ്ങളു്തടഞ്ഞുവെയു്ക്കുന്നതടക്കം പലരീതിയിലു് കേരളത്തിലു്പ്പലയിടത്തുമാരംഭിച്ചുകഴിഞ്ഞു. അതി൯റ്റെകൂടെ ഇ൯ഡൃയുടെപലഭാഗത്തും ഒരുഹെലു്മറ്റുമില്ലാതെ മൂന്നുംനാലുംപേ൪കുടുംബങ്ങളായി മോട്ടോ൪സ്സൈക്കിളിലു്പ്പോകുന്നതുകണു്ടിട്ടു് കേരളത്തിലു്വരുമ്പോളു് പോലീസ്സുകാ൪പതിയിരുന്നു് നാലുചുറ്റുനിന്നുംചാടിവീണുപിടിക്കുന്നതു് പിണറായിവിജയനെന്നയൊറ്റവൃക്തി അഴിമതിഭരണംനടത്തിപ്പണമുണു്ടാക്കുന്നതുകൊണു്ടു് അസംതൃപു്തരായ താഴോട്ടുള്ളജീവനക്കാ൪ക്കു് തുട്ടെറിഞ്ഞുകൊടുക്കുന്നതാണെന്നു് വ്യക്തമായതിനാലു് ആവിഭാഗംകൂടി മറ്റേസ്സംഘടനയിലു്ച്ചേ൪ന്നാലെങ്ങനെയിരിക്കുമെന്നു് ഒന്നാലോചിച്ചുനോക്കൂ! ഇ൯ഡൃയുടെപലസു്റ്റേറ്റുകളിലും മോട്ടോ൪സ്സൈക്കിളിനെ പഹാഡെന്നുംമറ്റുംപലപേരുകളിലുള്ള ലോഡുവണു്ടിപോലെയാക്കി രജിസ്സു്ട്രേഷനൊന്നുമാരുംചോദിക്കാതെ ആളടിക്കുന്നതിനും ലോഡുകടത്താനുമുപയോഗിക്കുന്നുണു്ടു്. കേരളത്തിലോ? പോലീസ്സും ഗവണു്മെ൯റ്റും മുഖ്യമന്ത്രിയുംമുഴുവ൯ അഴിമതിയിലുംകൈക്കൂലിയിലുംവരെ സ്വയംനിയമംലംഘിച്ചിട്ടു് ആളുകളെയിതുപോലെനിയമംഞെരിക്കാനിറങ്ങിയാലു് അസംതൃപു്തരുടെയും കിട്ടിയവഴികളിലു്പ്പ്രതികരിക്കുന്നവരുടെയും എണ്ണമുയരുമെന്നാണുപറയുന്നതു്!
സ൪ക്കാ൪വാഹനങ്ങളു് അവയുടെഹെഡു്ക്ക്വാ൪ട്ടേഴു്സ്സുകളുടെ നിശ്ചിതദൂരപരിധിയു്ക്കകത്തു് എവിടെവേണമെങ്കിലും ആരെവേണമെങ്കിലുംകൊണു്ടുപോയിവിട്ടിട്ടുവരാവുന്ന ആറുമണികഴിഞ്ഞു് വൈകിട്ടു് എവിടെക്കിടക്കുന്നതുകണു്ടാലുമതു് തലു്പ്പരകക്ഷികളു് ഫോട്ടോയുമെടുത്തു് തടഞ്ഞിടുന്നസ്ഥിതിയുണു്ടായേക്കാം. സ൪ക്കാ൪ക്കാറുകളു്ക്കുള്ളിലിരിക്കുന്നതു് അതിനധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരും മന്ത്രിമാരുംതന്നെയാണോ അതോ അവരുടെപെണു്ടാട്ടികളും മക്കളും ജോലിക്കാരും സുഹൃത്തുക്കളുമൊക്കെയാണോയെന്നു് ഇന്നുജനങ്ങളു്ക്കു് വളരെയെളുപ്പംതിരിച്ചറിയാ൯കഴിയും. അതിനുള്ളകഴിവുകളവ൪ക്കുണു്ടു്, കാരണം അകത്തിരിക്കുന്നവരേക്കാളു്പ്പ്രഗത്ഭരാണു് പുറത്തുള്ളതു്. എത്രവേഗംപാഞ്ഞുപോകാ൯ശ്രമിച്ചാലും ട്രാഫിക്കു്ലൈറ്റുകളിലു്നി൪ത്തുമ്പോളു് ജനങ്ങളവരെത്തിരിച്ചറിയും, തടഞ്ഞിടും. തിരുവനന്തപുരത്തു് പട്ടത്തു് ട്രാഫിക്കു്ലൈറ്റുകളു്ക്കടുത്തുകാത്തുനിന്നാണു് ജനങ്ങളും വിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റുദ്യോഗസ്ഥ൯മാരുംകൂടി കുറേനാളു്മുമ്പു് ഇത്തരംപലമന്ന൯മാരെയും മന്നത്തികളെയുംപിടിച്ചതു്. നേരത്തേപറഞ്ഞതരംസംഘടനകളുടെ വിജില൯സ്സുവിഭാഗങ്ങളു്കൂടി രൂപീകരിക്കപ്പെടുന്നയിടത്തേയു്ക്കാണു് ഇവരിപ്പോളു്ക്കാര്യങ്ങളു് കൊണു്ടെത്തിച്ചുകൊണു്ടിരിക്കുന്നതു്.
സ്വന്തമായി ഒരുസു്കൂട്ടറോ മോട്ടോ൪സ്സൈക്കിളോ കാറോ ലോറിയോ ബസ്സോ ഉള്ളവരിലും ഉണു്ടായിരുന്നവരിലും മോട്ടോ൪വാഹനവകുപ്പിലു്നിന്നും പോലീസ്സിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും അന്തസ്സില്ലാത്ത അങ്ങേയറ്റംമോശമായ ഒരനുഭവമുണു്ടായിട്ടില്ലാത്ത ആരുംതന്നെയില്ല. കൈക്കൂലിതന്നെയായിരുന്നിരിക്കാം പ്രധാനപ്രശു്നം. കൈക്കൂലിവാങ്ങിച്ചവനതോ൪മ്മകാണില്ലെങ്കിലും കൊടുത്തവനുജീവിതാവസാനംവരെ നന്നായോ൪മ്മകാണും. അങ്ങനെയുദ്യോഗസ്ഥ൯മാ൪ക്കുകൈക്കൂലിയായും പിണറായിവിജയനുധൂ൪ത്തടിക്കാ൯ ട്രഷറിയിലു്പ്പിഴയായും നല്ലൊരുതുകയവ൪കൊടുത്തുകാണണം! അതൊക്കെയാരുടെയായാലും ചോരതിളപ്പിക്കുന്നയനുഭവങ്ങളായിരിക്കും- വാങ്ങിച്ചവ൯റ്റെയല്ല, കൊടുത്തവ൯റ്റെ!
ഇങ്ങനെയുള്ളസംഘടനകളുണു്ടാവുമ്പോളു് അവയിലു്പ്പോയിച്ചേരാനായി കാത്തിരിക്കുകയാണുകേരളത്തിലു് പതിനായിരക്കണക്കിനാളുകളു്. നിങ്ങളു്ക്കുവേണമെങ്കിലുടനോടിപ്പോയി ഒരു മു൯വാഹനയുടമാസ്സംഘം രജിസ്സു്റ്റ൪ചെയ്യാം. അതിനുനിയമതടസ്സമൊന്നുമില്ല- മുമ്പൊരുവാഹനം ഉണു്ടായിരുന്നിരിക്കണമെന്നേയുള്ളൂ, ഇപ്പോളു്മറ്റൊന്നുണു്ടെങ്കിലതുതടസ്സമല്ല. മു൯വാഹനയുടമയായതിനാലു് നിലവിലൊന്നില്ലെങ്കിലു് ഒരുത്തനെയുംപേടിക്കേണു്ടതുമില്ല.
പണു്ടൊരുകവിയെഴുതിയതുപോലെ ക്ഷമിക്കുകയെന്നുപറഞ്ഞാലു് പൂമരത്തി൯റ്റെ കൊമ്പുവെട്ടുകയാണു്; മറക്കുകയെന്നുപറഞ്ഞാലതു് ആമരത്തി൯റ്റെ വേരുതന്നെയറുക്കുകയാണു്! (To forgive is to cut the branches; to forget is to lay axe to the roots)!
Written on 27 February 2025 and first published on 02 March 2025
No comments:
Post a Comment