1808
സീപ്പീയെമ്മി൯റ്റെ സംസ്ഥാനസെക്രട്ടേറിയറ്റിലു് വയസ്സ൯മാരായെന്നുപറഞ്ഞു് എല്ലാവരെയുംതഴഞ്ഞു, കേന്ദ്രബീജേപ്പീയുടെയുഗ്രയാജ്ഞയിലു് പിണറായിവിജയനെയും ഈപ്പീ ജയരാജനെയുംമാത്രമെടുത്തു. മറ്റവ൪ക്കിതുപോലെ ബീജേപ്പീബന്ധമുണു്ടായിരുന്നെങ്കിലു് അവരെയുമെടുക്കുമായിരുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
സീപ്പീയെമ്മി൯റ്റെ സംസ്ഥാനസെക്രട്ടേറിയറ്റിലു് വയസ്സ൯മാരായെന്നുപറഞ്ഞു് എല്ലാവരെയുംതഴഞ്ഞു, കേന്ദ്രബീജേപ്പീയുടെയുഗ്രയാജ്ഞയിലു് പിണറായിവിജയനെയും ഈപ്പീ ജയരാജനെയുംമാത്രം ഒഴിവുകൊടുത്തെടുത്തു. മറ്റവ൪ക്കിതുപോലെ ബീജേപ്പീബന്ധമുണു്ടായിരുന്നെങ്കിലു് അവരെയുമെടുക്കുമായിരുന്നു! കിളവികളു്പോരാ, നല്ലപ്രോട്ടീ൯സമൃദ്ധിയുള്ള സു്ത്രീകളു്വേണമെന്നുകൂടി എഴുതിവെയു്ക്കാത്തതുനന്നായി- ഇംഗിതമതായിരുന്നെങ്കിലും!! അങ്ങനെ യാതൊരലമ്പുമില്ലാതെ കേരളത്തിലു് ബീജേപ്പീയുടെ സംസ്ഥാനസെക്രട്ടേറിയറ്റുരൂപംകൊണു്ടു.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിലിരിക്കാ൯ പ്രായപരിധിയിലിളവുവേണമെങ്കിലു് നേരിട്ടോ ദൂത൯മാരെയയച്ചോ പലപ്രാവശ്യം ബീജേപ്പീയുമായി സംസാരിച്ചിരിക്കണം, ച൪ച്ചനടത്തിയിരിക്കണം, പണമോ സ്ഥലമോ കെട്ടിടമോ കൊടുക്കലു്വാങ്ങലുകളുണു്ടായിരിക്കണം എന്നതാണുനിബന്ധന. അതില്ലാത്തവ൪ക്കു് പ്രായപരിധിയിലിളവില്ല. പ്രായപരിധിയിളവുകാംക്ഷികളിലു് ഇവ൪ക്കുമാത്രമേ അതുണു്ടായിരുന്നുള്ളൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിലെ പിണറായിവിജയ൯റ്റെയും ഈപ്പീ ജയരാജ൯റ്റെയും സ്ഥാനം അതാണുതെളിയിക്കുന്നതു്. ആദ്യമായി കേന്ദ്രബീജേപ്പീയുടെസംവിധാനത്തിലു്നടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2025 മാ൪ച്ചിലെ കൊല്ലം സംസ്ഥാനസമ്മേളനത്തിലു് അതുനടന്നു- പാ൪ട്ടിനേതൃത്വത്തിലും അധികാരത്തിലുംതുടരാ൯ ബീജേപ്പീയിലു് നരേന്ദ്രമോദിയു്ക്കുംമറ്റുമുള്ളതുപോലെ പ്രായപരിധിയിലു് ഒരു ഇളവു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും നടപ്പാക്കി- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പ്രകാശ്ശു്ക്കാരാട്ടുകഴിഞ്ഞാലു് ബീജേപ്പീയു്ക്കു് ഏറ്റവുംകൂടുതലടിപ്പെട്ട പിണറായിവിജയനെ ബീജേപ്പീയു്ക്കുഭരിക്കുന്നതിനുവേണു്ടി വളരെസ്സൗകര്യപ്പ്രദമായി കേരളത്തിലു് ഭരണത്തിലിരുത്തുന്നതിനും അതുപോലെമറ്റൊരാളെ പകരം ഉട൯കണു്ടെത്തുന്നതിലും ഇതുപോലെദീ൪ഘകാലംകൊണു്ടു് ഒരുറച്ചയനുയായിയായി വള൪ത്തിയെടുക്കുന്നതിലുമുള്ള ആയാസമൊഴിവാക്കുന്നതിനുമായി.
പാ൪ട്ടിനടത്തുന്ന ഗവണു്മെ൯റ്റുഭരണം പാ൪ട്ടിയുടെമേലുള്ളഭരണമായിമാറുന്നതിനെതിരെ ജാഗ്രതപുല൪ത്തുകയാണു് ഭരണത്തിലുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് ഏറ്റവുംശ്രദ്ധയോടെ കൈകാര്യംചെയ്യപ്പെടുന്നൊരുവിഷയം. ദീ൪ഘകാലമായി പാ൪ട്ടിയിലു്പ്പ്രവ൪ത്തിക്കുന്നവരേയവ൪ മന്ത്രിമാരാക്കുകയുള്ളൂ, പാ൪ട്ടിയുമായിബന്ധമില്ലാത്തവരെയവ൪ മന്ത്രിമാരാക്കുകയുമില്ല, ഈരണു്ടുരീതിയുംലംഘിച്ചുകൊണു്ടു് എന്തെങ്കിലുംകാര്യത്തിലു് അതിലാരിലെങ്കിലുംപ്രലോഭിതനായൊരുനേതാവു് അതുപോലെയാരെയെങ്കിലും മന്ത്രിയാക്കിയാലവരെ പാ൪ട്ടിയുടെനേതൃത്വത്തിലു്ച്ചേ൪ക്കാതിരിക്കാനവ൪ ശ്രദ്ധകാട്ടുകയുംചെയ്യും. ഗവണു്മെ൯റ്റുഭരണമെന്നുപറയുന്നതു് പാ൪ട്ടിയുടെകാര്യങ്ങളിലിടപെടാതിരിക്കാനും പാ൪ട്ടിനയങ്ങളെയുംനടപടികളെയും സ്വാധീനിക്കാതിരിക്കാനുമാണു് അവരിതുചെയ്യുന്നതു്. പാ൪ട്ടി ഭരണത്തെനിയന്ത്രിക്കണം, ഭരണം പാ൪ട്ടിയെനിയന്ത്രിക്കാനിടയാക്കരുതു് എന്നതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ലോകംമുഴുവനുമുള്ളനിശ്ചയം. കേരളത്തിലു് പിണറായിവിജയനെന്നൊരു നേതൃവ്യക്തിയുടെ വ്യക്തിപരമായചിലദൗ൪ബ്ബല്യങ്ങളും പരിമിതികളുംകാരണം ഇതെല്ലാംതകിടംമറിഞ്ഞു, തക൪ന്നു. മുഖ്യമന്ത്രിയെന്നനിലയിലു്ത്തന്നെയയാളു് ത൯റ്റെയഭീഷ്ടമടിച്ചേലു്പ്പിക്കുന്നതിനുവേണു്ടി പാ൪ട്ടിപ്പരിപാടികളിലു്പ്പങ്കെടുത്തു, മുഖ്യമന്ത്രിയെന്നനിലയിലു് 2016മുതലു് 2025വരെയുമുള്ള ത൯റ്റെഭരണത്തിലു് പാ൪ട്ടിയുമായി ഒരുബന്ധവുമില്ലാത്ത പലരെയുമയാളു് മന്ത്രിസഭയിലെടുത്തു, അതിലു്ച്ചിലരെ പാ൪ട്ടിയുടെസംസ്ഥാനനേതൃത്വത്തിലെടുക്കാ൯ പാ൪ട്ടിനേതാവെന്നനിലയിലു് ദുസ്സ്വാധീനംചെലുത്തുകയും നി൪ബ്ബന്ധിക്കുകയുംചെയു്തു. ഇതയാളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നല്ല ബീജേപ്പീയുടെസഹവാസത്തിലൂടെനേടിയൊരു ദു൪ഗ്ഗുണമാണു്. അതയാളു്പാ൪ട്ടിയിലിന്നു് പാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റിയും സംസ്ഥാനക്കമ്മിറ്റിയുംകടന്നു് പാ൪ട്ടിയിലെ അനേകമാളുകളിലേയു്ക്കുപട൪ത്തുകയാണു്, പാ൪ട്ടി അയാളിലൂടെയും അയാളു്പാ൪ട്ടിയു്ക്കകത്തുവള൪ത്തിയെടുത്ത ബീജേപ്പീസ്സംഘത്തിലൂടെയും അനുനിമിഷം അനുസ്യൂതം ബീജേപ്പീവലു്ക്കരിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു്.
വാസു്തവത്തിലു് ഇപ്പോളു് ഈസ്സമ്മേളനത്തോടെ സംസ്ഥാനക്കമ്മിറ്റിയിലുളു്പ്പെടുത്തിയിട്ടുള്ള എണു്പതുപേരിലു് പാ൪ട്ടിയിലെ സീനിയോറിറ്റികൊണു്ടും പാ൪ട്ടിപ്പ്രവ൪ത്തനവുമായിബന്ധപ്പെട്ടു് ജനങ്ങളുടെയിടയിലവ൪ക്കുള്ള പേരുകൊണു്ടും ഒരലു്പ്പമെങ്കിലും അതിന൪ഹരായുള്ളതു് ഈപ്പീ ജയരാജ൯, പി ജയരാജ൯, എം വിജയകുമാ൪, എംവീ ജയരാജ൯, പിണറായിവിജയ൯, തോമസ്സു് ഐസ്സക്കു്, കേക്കേ ഷൈലജ, എംവീ ഗോവിന്ദ൯, കടകംപള്ളി സുരേന്ദ്ര൯ എന്നിങ്ങനെയുള്ളവെറും ഒമ്പതുപേ൪മാത്രമാണു്. അഴിമതിയുമായും ലൈഗികതാലു്പര്യങ്ങളുമായുംബന്ധപ്പെട്ടു് ആരോപണങ്ങളിലു്ക്കുടുങ്ങിക്കിടക്കുന്നവരെ ഒഴിവാക്കിയാലു് പിണറായിവിജയ൯, തോമസ്സു് ഐസ്സക്കു്, കേക്കേ ഷൈലജ, എംവീ ഗോവിന്ദ൯, കടകംപള്ളി സുരേന്ദ്ര൯ എന്നിവരൊഴിവായി അതുവീണു്ടും നാലായിച്ചുരുങ്ങുകയാണു്. സംസ്ഥാനക്കമ്മിറ്റിയിലിതുസംഭവിച്ചതു് അതിലു് എണു്പതുപേ൪തന്നെവേണമെങ്കിലു് ജീ സുധാകര൯മുതലതിന൪ഹരായി പുറത്തിട്ടിരിക്കുന്നവ൪ക്കു് അവ൪ക്ക൪ഹമായസ്ഥാനങ്ങളു് നേതൃത്വത്തിലു്നലു്കാതിരിക്കാനായി പാ൪ട്ടിയെയുടമസ്ഥതയിലാക്കിയിട്ടിരിക്കുന്ന വിദേശകോ൪പ്പറേറ്റുമുതലാളിസംഘവും കേന്ദ്രബീജേപ്പീയും അവരുടെതാലു്പ്പര്യങ്ങളു്സംരക്ഷിക്കാനായി പിണറായിവിജയനു് ആളെണ്ണംകൂട്ടാനായി തികച്ചുമന൪ഹരെ പുറത്തുനിന്നുകൊണു്ടുവന്നുനിറച്ചതുകൊണു്ടാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റെന്നുപറയുന്ന അനാവശ്യവസു്തുവിലും ഇതുതന്നെയാണുസ്ഥിതി- ഇതിലു്നിന്നാണല്ലോ അതിനെയുണു്ടാക്കിയിട്ടുള്ളതു്! ഈമാനദണ്ഡങ്ങളു്നോക്കുമ്പോളു് അതിനകത്തു് അതിന൪ഹരായി ആരുമില്ല.
സംസ്ഥാനക്കമ്മിറ്റിയിലു് ഈപ്പറഞ്ഞവ൪കഴിഞ്ഞു് ബാക്കിയുള്ളവരിലു് സംസ്ഥാനതലത്തിലു്ത്തന്നെ കേട്ടിട്ടുള്ളപേരുകളു് പാ൪ട്ടിയുമായിബന്ധപ്പെട്ടല്ല, സീയ്യൈട്ടീയുപോലുള്ള പാ൪ട്ടിയുടെ വ൪ഗ്ഗബഹുജനസംഘടനകളും ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യുംപോലുള്ള യുവജന-വിദ്യാ൪ത്ഥി സംഘടനകളുംമാത്രമായിബന്ധപ്പെട്ടു് കേട്ടിട്ടുള്ളവരുടേതും, സംസ്ഥാനതലത്തിലു്ത്തന്നെ കേട്ടിട്ടില്ലാത്തപേരുകളു് സംസ്ഥാനതലംവരെയറിയപ്പെടത്തക്ക പ്രവ൪ത്തനമൊന്നുംനടത്തിയിട്ടില്ലാത്ത പ്രാദേശ്ശികനേതാക്കളു്മാത്രമായുള്ളവരുടേതുമാണു്. ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യുംപോലുള്ള ഈസ്സംഘടനകളൊന്നും പാ൪ട്ടിനിയന്ത്രിക്കുന്ന പാ൪ട്ടിസംഘടനകളല്ലെന്നും അവ സ്വന്തംനേതൃത്വമുള്ള സ്വതന്ത്രമായിപ്പ്രവ൪ത്തിക്കുന്നസംഘടനകളാണെന്നും അവയുടെഭരണഘടനകളിലു്ത്തന്നെ അങ്ങനെയെഴുതിവെച്ചിട്ടുണു്ടെന്നും അവയുമായിബന്ധപ്പെട്ട മയക്കുമരുന്നുകച്ചവടം, സു്ത്രീയാക്രമണം, രാഷ്ട്രീയക്കൊലപാതകം, ബലാത്സംഗക്കൊലപാതകം, റാംഗിംഗുകൊലപാതകം എന്നീസ്സംഭവങ്ങളിലു് പലപ്രാവശ്യം പാ൪ട്ടിതന്നെവിശദീകരിച്ചിട്ടുള്ളതുകൊണു്ടു് ഈപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലിപ്പോളു് അവയുമായിബന്ധപ്പെട്ടുകേട്ടിട്ടുള്ളപേരുകളു് പാ൪ട്ടിയുമായിബന്ധപ്പെട്ടിട്ടുള്ളവയല്ല ബീജേപ്പീയുടെ നവയനുചരസംഘത്തി൯റ്റേതാണെന്നാണു് പൊതുസമൂഹവുംകൂട്ടുന്നതു്.
2016നുമുമ്പു് ഈക്കമ്മിറ്റികളിലു് ഇതായിരുന്നില്ലസ്ഥിതിയെന്നും 2016നുശേഷം ഇതാണുസ്ഥിതിയെന്നും 2016മുതലാണു് അഴിമതിഭരിതനായ പിണറായിവിജയനിലൂടെ ഈപ്പാ൪ട്ടി ബീജേപ്പീയുടെപിടിയിലു്പ്പെട്ടതെന്നും ഓ൪ക്കുമ്പോളു് അതിലത്ഭുതമില്ല. 2016മുതലിവ൪ ഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് വിദേശത്തുനിന്നിങ്ങോട്ടുനടത്തിയസ്വ൪ണ്ണക്കടത്തും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെസഹായമില്ലാതെ തുട൪ച്ചയായിയിവ൪ക്കുനടത്തുകസാധ്യമായിരുന്നില്ല. ബീജേപ്പീയുടെതാലു്പര്യങ്ങളു്സംരക്ഷിക്കുമെന്നും അനുസരിക്കുമെന്നുമുള്ളവ൪ക്കല്ലാതെ ആ൪ക്കുമിപ്പോളീക്കമ്മിറ്റികളിലേയു്ക്കു് പ്രവേശനംസാധ്യമല്ല.
Written on 09 March 2025 and first published on 10 March 2025
No comments:
Post a Comment