1828
ലോകത്തുള്ളസകലരാജ്യങ്ങളെയുംപിണക്കി അതിഭീഷണമായ യുദ്ധസാഹചര്യമുണു്ടെന്നുപറഞ്ഞു് അമേരിക്കയിലു് അടിയന്തരാവസ്ഥപ്രഖ്യാപിക്കാനാണോ ട്രംപി൯റ്റെയുദ്ദേശം? ലക്ഷണങ്ങളതി൯റ്റെയല്ലേ? അമേരിക്ക൯കോണു്ഗ്രസ്സൊരു കോമാളിയായിരിക്കുകയല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ലോകത്തുള്ളസകലരാജ്യങ്ങളെയുംപിണക്കി അതിഭീഷണമായ യുദ്ധസാഹചര്യമുണു്ടെന്നുപറഞ്ഞു് അമേരിക്കയിലു് അടിയന്തരാവസ്ഥപ്രഖ്യാപിക്കാനാണോ ട്രംപി൯റ്റെയുദ്ദേശം? ലക്ഷണങ്ങളതി൯റ്റെയല്ലേ? അമേരിക്ക൯കോണു്ഗ്രസ്സൊരു കോമാളിയായിരിക്കുകയല്ലേ?
രാഷ്ട്രീയമറിഞ്ഞുകൂടാത്ത ട്രംപുകാരണം കൂട്ടാളിയായമസ്സു്ക്കി൯റ്റെ ടെസ്ലക്കാറുകച്ചവടസ്സു്തംഭനംമാത്രമല്ല അമേരിക്കയുടെ സൗഹൃദരാജ്യങ്ങളായിരുന്ന ക്യാനഡ, മെകു്സ്സിക്കോ, ഗ്രീ൯ലാ൯ഡു് എന്നിവയെയുമെല്ലാം അമേരിക്കയു്ക്കുനഷ്ടപ്പെട്ടു. ഇവ അങ്ങനെനഷ്ടപ്പെട്ടമറ്റനേകംരാജ്യങ്ങളുടെ ഏറ്റവുമവസാനത്തേതുമാത്രമാണു്. ഈരാജ്യങ്ങളെയെല്ലാം പട്ടാളത്തെയയച്ചു് ബലംപ്രയോഗിച്ചുപിടിച്ചെടുത്തു് അമേരിക്കയെവലുതാക്കുമെന്നാണു് അയാളു്പറയുന്നതു്! ഇയാളെ വട്ട൯ എന്നാണു് ആരാജ്യക്കാ൪പറയുന്നതു്. ഇറാനിലു്നിന്നപകടംവരുന്നു, റഷ്യയിലു്നിന്നപകടംവരുന്നു, ഉക്രെയി൯പറഞ്ഞിട്ടുകേളു്ക്കുന്നില്ല, എന്നൊക്കെയാണയാളിപ്പോളു് പറഞ്ഞുകൊണു്ടിരിക്കുന്നതു്. ബ്രിട്ടനും ഫ്രാ൯സ്സും ജ൪മ്മനിയുംകൈയ്യിലു്നിന്നുപോയി, യൂറോപ്പുമൊത്തംപോയി, അവരെല്ലാംസൈനികസജ്ജീകരണംനടത്തുന്നു, പട്ടാളത്തിലാളെയെടുക്കുന്നു, അവരെല്ലാമിപ്പോളമേരിക്കയെയാക്രമിക്കാ൯ തക്കംപാ൪ത്തുകഴിയുന്നു, എന്നൊക്കെയയാളു് തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരിക്കുന്നതു് എന്തി൯റ്റെലക്ഷണമാണു്?
താ൯ഭരണമേറ്റയുട൯ 2025 ജനുവരി 22നു് സൈന്യത്തിനും നാഷണലു് ഗാ൪ഡിനും മനുഷ്യരുടെമേലു്പ്പ്രയോഗിക്കാനുള്ള വമ്പിച്ചയധികാരങ്ങളു്നലു്കിക്കൊണു്ടു് അമേരിക്കയുടെ തെക്കനതി൪ത്തിപ്പ്രദേശങ്ങളിലു് അടിയന്തരാവസ്ഥപ്രഖ്യാപിച്ചുകൊണു്ടു് ട്രംപൊരു എകു്സ്സിക്ക്യൂട്ടീവുത്തരവിറക്കി. വൈദ്യുതിപോലെപലതിലും വീണു്ടുമതുപ്രയോഗിച്ചയാളു് അമേരിക്കയുടെ നാഷണലു് എമ൪ജ൯സ്സി ആക്ടി൯റ്റെ സാധ്യതകളു്പലതുംപരിശോധിച്ചു. മുമ്പുപ്രസിഡ൯റ്റായിരുന്നപ്പോളും ത൯റ്റെമാത്രമാശയമായ മെകു്സ്സിക്ക൯മതിലുകെട്ടുന്നതിനുവേണു്ടി പണംനലു്കുന്നതിനുവേണു്ടി കോണു്ഗ്രസ്സി൯റ്റെയെതി൪പ്പുമറികടക്കാനയാളു് അടിയന്തരാവസ്ഥപ്രഖ്യാപിച്ചു, അമേരിക്കയുടെചരിത്രതിലാദ്യമായി പ്രസിഡ൯റ്റു് നടപടിക്രമംലംഘിച്ചു, അതിനുപലകോടതിക്കേസ്സുകളുമുണു്ടായി. പിന്നീടുവന്ന പ്രസിഡ൯റ്റുബൈഡ൯ താലു്പ്പര്യംകാണിക്കാത്തതുകൊണു്ടുമാത്രം ആക്കേസ്സുകളു്ബലത്തില്ല, സുപ്രീംകോടതിയിലെത്തിയില്ല. പ്രസിഡ൯സ്സിയെയും കോണു്ഗ്രസ്സിനെയും വ്യതിരിക്തമാക്കുന്ന ഭരണഘടനാതത്വങ്ങളെ ലംഘിച്ചുകൊണു്ടാണയാളന്നു് കോണു്ഗ്രസ്സി൯റ്റെയനുമതിയില്ലാതെ ഒരുത്തരവിലൂടെ അടിയന്തരാവസ്ഥപ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.
രാജ്യവ്യാപകമായതുപോലെയൊരെണ്ണം ഏ൪പ്പെടുത്താനയാളു് തയാറെടുത്തുകൊണു്ടിരിക്കുകയാണു്, പരിശീലനംനേടിക്കൊണു്ടിരിക്കുകയാണു്. മതിയായയൊരുകാരണവുമില്ലാതെ, ഇല്ലാത്തിടത്തുണു്ടാക്കി, വിദേശരാജ്യങ്ങളെയൊന്നൊന്നായിപ്പിണക്കി, യുദ്ധസാഹചര്യമുണു്ടെന്നുപറഞ്ഞു്, അതിനാണയാളു്തയാറെടുത്തുകൊണു്ടിരിക്കുന്നതു്, കാരണം അങ്ങനെയൊരെണ്ണംപ്രഖ്യാപിക്കാതെ ത൯റ്റെരീതിയിലുള്ളൊരുഭരണം ഇന്നത്തെലോകത്തു് മുന്നോട്ടുകൊണു്ടുപോകാനൊക്കില്ലെന്നു് അയാളു്ക്കറിയാം. ഒരുദേശീയയടിയന്തരാവസ്ഥ നിലവിലുണു്ടെങ്കിലു്മാത്രം താലു്ക്കാലികമായി ന്യായീകരിക്കാ൯കഴിയുന്നകാര്യങ്ങളാണു് ആഭ്യന്തരമായും വിദേശരാജ്യങ്ങളുമായിബന്ധപ്പെട്ടും അയാളു്ചെയു്തുകൊണു്ടിരിക്കുന്നതു്. ഇന്നല്ലെങ്കിലു്നാളെ അയാളു്ക്കൊരടിയന്തരാവസ്ഥകൂടിയേകഴിയൂ.
…..
…..
…..
Written on 27 March 2025 and first published on: 29 March 2025
No comments:
Post a Comment