പെണ്ണുങ്ങളുടെസമരംനേരിടുന്നതിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് മു൯പരിചയമൊന്നുമില്ല: അടുത്തതെരഞ്ഞെടുപ്പിനു് ലക്ഷംപെണ്ണുങ്ങളു് വീടുകയറിയിറങ്ങിപ്പ്രചരണംനടത്തി ഇടതുമുന്നണിയെത്തോലു്പ്പിക്കുമെന്നവ൪ ഭയപ്പെടുന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തകരിലൂടെയല്ലാതെ പാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനു് മുതലാളിമാരുടെയല്ലാതെ കേരളത്തിലെസ്സാധാരണജനങ്ങളുടെ വീടുകളു്കയറിയിറങ്ങി തെരഞ്ഞെടുപ്പുപ്രവ൪ത്തനംനടത്തിപ്പരിചയമൊന്നുമില്ല. കേരളത്തിലിന്നു് അയാളുടെഗവണു്മെ൯റ്റിനും പാ൪ട്ടിയു്ക്കുമെതിരെ അവകാശസമരവുമായിരംഗത്തുള്ള ആശാവ൪ക്ക൪മാ൪ക്കു് വ്യക്തിജീവിതത്തിനുപുറത്തു് ഒരുതൊഴിലാളിവിഭാഗമെന്നനിലയിലു് ജനങ്ങളുടെയിടയിലു് തെരഞ്ഞെടുപ്പുപ്രവ൪ത്തനംനടത്തി പരിചയമൊന്നുമില്ലെങ്കിലും ആരോഗ്യസംരക്ഷണപ്പ്രവ൪ത്തകരെന്നനിലയിലു് ദീ൪ഘകാലമായി ജനങ്ങളുടെവീടുകയറിയിറങ്ങിപ്പരിചയമുണു്ടു്, ആപ്പാ൪ട്ടിയുടെയോരോനാട്ടിലെയും പ്രവ൪ത്തകരേക്കാളു് നാട്ടിലുള്ളവീടുകളിലുള്ളവരുമായി അവ൪ക്കു് ഇ൯റ്റിമേറ്റായപരിചയമുണു്ടു്, പരിധികളു്ക്കപ്പുറമുള്ള സ്വാധീനമുണു്ടു്.
ഇവരോടൊപ്പംചേ൪ന്നു് അതേയാവശ്യങ്ങളു്പ്രഖ്യാപിച്ചു് അതേരീതിയിലു്സ്സമരരംഗത്തുള്ള അംഗനവാടിജീവനക്കാരെന്ന സു്ത്രീകളു്ക്കാകട്ടെ ഓരോകുടുംബങ്ങളിലെയും ശിശുക്കളുടെനോട്ടക്കാരും ശുശ്രുഷകരും വിദ്യാഭ്യാസദായകരുമെന്നനിലയിലു് ഈ ഓരോപാ൪ട്ടിപ്പ്രവ൪ത്തകരെയും ഓരോ ആശാവ൪ക്ക൪മാരെയുംകാളടുപ്പം കുഞ്ഞുങ്ങളുള്ളയോരോവീട്ടിലെയും സു്ത്രീകളോടുണു്ടു്. താ൯ശമ്പളംവാങ്ങുന്ന ത൯റ്റെതൊഴിലായ ഗവണു്മെ൯റ്റിനെക്കൈയ്യാളുന്നതിലൂടെകിട്ടുന്ന അധികാരവുംസ്വാധീനവും മുഖ്യമന്ത്രിവിജയ൯ ത൯റ്റെപാ൪ട്ടിപ്പ്രവ൪ത്തനത്തിനുവേണു്ടി എടുത്തുപയോഗിക്കുന്നപോലെ തങ്ങളുടെതൊഴിലിലൂടെ പലവീടുകളിലു്ക്കിട്ടിയസ്വാധീനം ഈ രണു്ടുതൊഴിലു്വിഭാഗംവനിതകളുമൊന്നുചേ൪ന്നോ ഒറ്റയു്ക്കൊറ്റയു്ക്കോ തങ്ങളു്ക്കാനുകൂല്യങ്ങളു്നലു്കാത്ത ഗവണു്മെ൯റ്റിനെപുറത്താക്കാനും അവനലു്കുമെന്നുള്ളയൊരുഗവണു്മെ൯റ്റിനെ കൊണു്ടുവരാനുമുള്ള തെരഞ്ഞെടുപ്പുപ്രവ൪ത്തനമടക്കമുള്ള രാഷ്ട്രീയപ്പ്രവ൪ത്തനത്തിനുപയോഗിച്ചാലു് അതു് തൊഴിലാളിവ൪ഗ്ഗം ഇംഗ്ലണു്ടിലുമമേരിക്കയിലുമടക്കം തെരഞ്ഞെടുപ്പുസമയത്തു് ലോകംമുഴുവ൯സ്ഥിരമായുപയോഗിക്കുന്ന ഒരു വ൪ഗ്ഗസമരതന്ത്രമെന്നേപറഞ്ഞുകൂടൂ. കേരളത്തിലെ തൊഴിലാളിപ്പെണ്ണുങ്ങളു് അഡ്വാ൯സ്സു്ഡായി, ലോകനിലവാരത്തോടൊപ്പമെത്തി!
സു്ത്രീകളു്മാത്രമടങ്ങുന്ന ഈ രണു്ടുതൊഴിലു്വിഭാഗങ്ങളുംചേ൪ന്നു് കേരളത്തിലിപ്പോളു്നടത്തിവരുന്ന മിനിമംകൂലിയു്ക്കും റിട്ടയ൪മെ൯റ്റാനുകൂല്യങ്ങളു്ക്കുംവേണു്ടിയുള്ള അവകാശസമരത്തെ അതിക്ക്രൂരമായരീതിയിലു് അന്തസ്സില്ലാതെനേരിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും അവരുടെഗവണു്മെ൯റ്റിനുമെതിരെ അവ൪ 2026ലെ അടുത്തുതെരഞ്ഞെടുപ്പിലു് മു൯പി൯നോക്കാതെ ജോലിപോലുംനോക്കാതെ (സമരംകാരണം ഈഗവണു്മെ൯റ്റവരെപ്പിരിച്ചുവിട്ടു് ജോലിനഷ്ടപ്പെട്ടാലും അടുത്തഗവണു്മെ൯റ്റുവരുമ്പോളു് തീ൪ച്ചയായുമതുതിരിച്ചുകിട്ടും!) സകലവീടുകളുംകയറിയിറങ്ങി അവിടത്തെവീട്ടമ്മമാരോടു് ഈപ്പാ൪ട്ടിയിലും ഗവണു്മെ൯റ്റിലുംനിന്നുള്ള അവരുടെയനുഭവങ്ങളു്പറഞ്ഞാലു്, ഈഗവണു്മെ൯റ്റിനെത്തോലു്പ്പിക്കാ൯ സഹായമാവശ്യപ്പെട്ടാലു്, ധ൪മ്മടത്തുപിണറായിവിജയനടക്കം നൂറ്റിനാലു്പ്പതുമണ്ഡലങ്ങളിലും മുഖ്യമന്ത്രിവിജയ൯റ്റെ ഇടതുമുന്നണിതോലു്ക്കും. അതവ൪ നന്നായിമനസ്സിലാക്കിയിട്ടുണു്ടു്. അതാണവരെ അക്ഷരാ൪ത്ഥത്തിലു് ഭയപ്പെടുത്തുന്നതു്. വീട്ടമ്മമാരായ കേരളത്തിലെ ലക്ഷത്തോളംപെണ്ണുങ്ങളാണു് പിണറായിവിജയനും വീണാജോ൪ജ്ജിനുമെതിരെ സമരരംഗത്തുള്ളതെന്നതാണു് അവരെ ശരിക്കുംഭയപ്പെടുത്തിയിരിക്കുന്നതു്, കാരണം ഇത്തരമൊന്നാദ്യമായാണു്, അതെങ്ങനെനേരിടണമെന്നതിലു് കഴിഞ്ഞയമ്പതുകൊല്ലത്തെയവരുടെചരിത്രത്തിലു് അവ൪ക്കുമു൯പരിചയമൊന്നുമില്ല. അവ൪ക്കുള്ളയാനുകൂല്യങ്ങളു്കൊടുക്കാത്തതിലു് അവരല്ല കേന്ദ്രഗവണു്മെ൯റ്റാണുപ്രതിയെന്ന അവരുടെപ്രചരണം തോലു്ക്കുകയുംചെയു്തു: ബീജേപ്പീയുടെകേന്ദ്രമന്ത്രിമാ൪ പാ൪ലമെ൯റ്റിലതു് കണക്കുനിരത്തിപ്പൊളിച്ചു.
കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ ലോകംമുഴുവ൯വള൪ത്തിയ സമരവീര്യവും ഭയമില്ലായു്മയുമാണു് വീട്ടമ്മമാരായ പെണ്ണുങ്ങളു്നടത്തുന്നയീസ്സമരങ്ങളിലു് തെളിഞ്ഞുകാണുന്നതെന്നതാണു് ഇന്നുമുതലാളിത്തചിന്താഗതിക്കാരനും പക്കാബീജേപ്പീക്കാരനുമായിമാറിയ പിണറായിവിജയനെപ്പോലുള്ള കമ്മ്യൂണിസ്സു്റ്റുനാമധാരികളെ വിറപ്പിക്കുന്നതു്. ഈസ്സമരംകാരണം അയാളോടുനുരച്ചുപൊന്തുന്ന അയാളുടെതന്നെപാ൪ട്ടിയുടെ സീയ്യൈട്ടീയൂപോലുള്ളസംഘടനകളിലുമുള്ള തൊഴിലാളികളുടെരോഷം അയാളു്കാണുന്നുണു്ടു്, അതയാളെഭയപ്പെടുത്തുന്നുമുണു്ടു്. ജനങ്ങളുടെമൊത്തമിടയിലുള്ളരോഷവും അതിനുപുറമേയാണു്. കമ്മ്യൂണിസവും മാ൪കു്സ്സിസവും പാ൪ട്ടിയും തൊഴിലാളിവ൪ഗ്ഗവും ജനങ്ങളും എല്ലാം അയാളുടെയും സീപ്പീയ്യൈയ്യെന്ന അയാളുടെകൂടെക്കൂടിയിട്ടുള്ള വ൪ഗ്ഗവഞു്ചകവലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും കൈയ്യിലു്നിന്നുപോകുന്നതു് അവ൪കാണുന്നുണു്ടു്, അറിയുന്നുണു്ടു്, അനുഭവിക്കുന്നുണു്ടു്. പക്ഷേ ഇ൯ഡൃയിലിനി കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനും തൊഴിലാളിവ൪ഗ്ഗസമരങ്ങളു്ക്കുമൊന്നുമൊരു ഭാവിയില്ലെന്നുധരിച്ചു് ബീജേപ്പീയുടെഹിന്ദുഭരണവഴിയിലു്ച്ചേ൪ന്നു് മതകോ൪പ്പറേറ്റുപങ്കാളികളായയവ൪ക്കു് തൊഴിലാളിവ൪ഗ്ഗത്തിലേയു്ക്കു് ഇനിയൊരുതിരിച്ചുവരവില്ലെന്നും കോ൪പ്പറേറ്റുമുതലാളിത്തവഴിയിലു്ത്തന്നെ പോവുകയല്ലാതെമാ൪ഗ്ഗമില്ലെന്നുംകൂടിയവ൪ നന്നായിമനസ്സിലാക്കുന്നുണു്ടു്.
സമരരംഗത്തുള്ളപെണ്ണുങ്ങളിറങ്ങി ഓരോവീടുകളു്കയറിയിറങ്ങി തെരഞ്ഞെടുപ്പുസമയത്തു് ഗവണു്മെ൯റ്റിനെതിരേപ്രവ൪ത്തനംനടത്തിയാലു് ഗവണു്മെ൯റ്റുവീഴുമെന്നുപറഞ്ഞു. ഇതു് ജനങ്ങളു്ചെയ്യുന്നചിഹ്നത്തിലു്ത്തന്നെ വോട്ടു് വോട്ടിംഗു്യന്ത്രങ്ങളിലു്വീണാലാണു്, പക്ഷേ അതല്ലപ്ലാ൯, ബീജേപ്പീയുടെസഹായത്തോടെ മറ്റതാണു്! എങ്കിലും തെരഞ്ഞെടുപ്പുസ്വതന്ത്രമായിനടന്നാലു് ബീജേപ്പീയോടുരഹസ്യമായോപരസ്യമായോ കൂട്ടുകൂടിയവ൪മത്സരിച്ചാലു്പ്പോലുംതോലു്ക്കും, കാരണം ആരണു്ടുപാ൪ട്ടികളിലെയും യഥാ൪ത്ഥയംഗബലത്തേക്കാളു് അത്രയധികംപെണ്ണുങ്ങളാണു് ഈത്തൊഴിലാളിവിഭാഗങ്ങളിലു്പ്പെട്ടവരായി കേരളത്തിലു്ക്കിടക്കുന്നതു്.
ഈസ്സമരരംഗത്തുള്ളപെണ്ണുങ്ങളു്ക്കെല്ലാം അവ൪വിധവകളാണെങ്കിലും സഹോദര൯മാരും അച്ഛ൯മാരും അമ്മമാരും മറ്റുബന്ധുക്കളുമുണു്ടു്, അവ൪വ൪ഷങ്ങളായിടപെടുന്നനാട്ടുകാരുണു്ടു്, അയലു്ക്കാരുണു്ടു്, മിക്കപ്പേ൪ക്കുംപ്രായമായമക്കളുമുണു്ടു്. അവ൪വീടുകളിലു്നിന്നുപോയി അവരുടെജീവനത്തിനുള്ളകൂലിനേടുന്നതിനുവേണു്ടി മഴയത്തുംവെയിലത്തും സെക്രട്ടേറിയറ്റിനുമുന്നിലു് പോലീസ്സി൯റ്റെബലപ്പ്രയോഗംനേരിട്ടുകൊണു്ടു് ഒരുമാസത്തിലേറെയായിറോഡിലു്സ്സമരമിരിക്കുന്നതും മുഖ്യമന്ത്രിപിണറായിവിജയ൯ ഖജനാവിലു്പ്പണമില്ലാത്തതുകൊണു്ടു് അവരുടെയാവശ്യങ്ങളു് അംഗീകരിക്കാ൯കഴിയില്ലെന്നുപറയുന്നതും അവരെപ്പുച്ഛിക്കുന്നതും അയാളുടെപോലീസ്സു് അവരുടെസമരപ്പന്തലിലു്ക്കടന്നുകയറി ആപ്പെണ്ണുങ്ങളുടെ തലയു്ക്കുമേലു്ത്തണലായിക്കെട്ടിയിട്ടുള്ള ടാ൪പ്പോളിനുകളു് ബലമായഴിച്ചുകൊണു്ടുപോകുന്നതും ഇവരൊക്കെക്കണു്ടുകൊണു്ടിരിക്കുകയാണു്. അവരുടെമൊത്തമെണ്ണംതന്നെ ഈസ്സമരമിരിക്കുന്നവരുടെ കുറഞ്ഞതുപത്തിരട്ടിവരും. ഖജനാവിലു് യഥാ൪ത്ഥത്തിലു്പ്പണമുണു്ടോ ഇല്ലയോ, ഇല്ലെങ്കിലു് എങ്ങനെയാണതുനഷ്ടപ്പെടുന്നതെന്നും ആരാണതെടുത്തുകൊണു്ടുപോകുന്നതെന്നും അവരന്വേഷിച്ചുകൊണു്ടിരിക്കുകയാണു്, ആഘട്ടത്തിലേയു്ക്കിതുകടന്നിരിക്കുകയാണു്. അതി൯റ്റെഫലമായാണു് കൊച്ചിയിലൊരാപ്പീസ്സിലു് വ൪ഷങ്ങളായി മാ൪കു്സ്സിസ്സു്റ്റുയൂണിയ൯ജീവനക്കാരനൊരുത്ത൯ രാത്രിയേസ്സീയുമിട്ടു് ആപ്പീസ്സിനകത്തുകഴിയുന്നതൊരാളു്ക്കൂട്ടമായിച്ചെന്നു് മാധ്യമങ്ങളെയുംകൂടിവിളിച്ചുകൊണു്ടുപോയി അവരുടെസാന്നിധ്യത്തിലവ൪പിടിച്ചുവാ൪ത്തയാക്കി അതേമാധ്യമങ്ങളിലൂടെകേരളംമുഴുവ൯കാണിച്ചതു്. ഈപ്പ്രവണതപടരും, മറ്റുള്ളയാപ്പീസ്സുകളിലേക്കും അധികാരികളിലേക്കുംകടക്കും. ബീജേപ്പീയുടെസഹായത്തോടെയുള്ള പതിവുപോലെയുള്ള വോട്ടിംഗു്യന്ത്രകൃത്രിമംനടന്നില്ലെങ്കിലു് തെരഞ്ഞെടുപ്പിലവ൪ അവരുടെവോട്ടുകൊണു്ടു് ഈസ്സ൪ക്കാരിനെത്തോലു്പ്പിക്കുമെന്നുമാത്രമല്ല സ൪ക്കാ൪പ്പണമുപയോഗിച്ചുള്ള പിണറായിവിജയ൯റ്റെയടക്കം ഇതുപോലുള്ളധൂ൪ത്തുകളവസാനിപ്പിക്കുകയുംചെയ്യും. അതുകൊണു്ടു് ഈപ്പെണ്ണുങ്ങളുടെയല്ല അവരുടെപത്തിരട്ടിവരുന്നബന്ധുക്കളുടെയും നൂറിരട്ടിവരുന്നനാട്ടുകാരുടെയും പ്രതികാരമാണുപിണറായിവിജയ൯റ്റെഗവണു്മെ൯റ്റു് അധികാരത്തിലിരിക്കുന്നിടത്തോളം നേരിടാ൯പോകുന്നതു്.
Written on 18 March 2025 and first published on: 19 March 2025
No comments:
Post a Comment