ചെറുക്കപ്പെടേണ്ടയൊരുരാജ്യമല്ലയമേരിക്കയെന്ന സങ്കലു്പ്പംതന്നെമാറുകയാണു്, സകലഞാഞ്ഞൂലുകളുമെണീറ്റു് വാലി൯മേലു്നിന്നാടുകയാണു്, ചിറകൊടിഞ്ഞയമേരിക്കയെന്നൊരുവിളിപ്പേരുവീഴാ൯ അധികകാലമെടുക്കില്ലെന്നുതോന്നുന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
അമേരിക്ക൯കോണു്ഗ്രസ്സംഗീകരിച്ചുകഴിഞ്ഞ വികസനപദ്ധതികളു്ക്കുപോലുംപണംനലു്കുന്നതു് ട്രംപു് പ്രസിഡ൯റ്റായി ഭരണത്തിലു്വന്നശേഷം നി൪ത്തിവെച്ചിരിക്കുകയാണു്. അതിസമ്പന്ന൪ക്കുനികുതിയിളവുനലു്കുന്നതിനായി അതിദരിദ്ര൪ക്കുള്ളവൈദ്യസഹായച്ചെലവും ഭക്ഷൃസഹായച്ചെലവുംവെട്ടിക്കുറച്ചു. ജനങ്ങളു്ക്കുള്ളസ൪ക്കാരി൯റ്റെസേവനങ്ങളു് തുട൪ന്നുകൊണു്ടുപോയിരുന്ന സിവിലു്സ്സ൪വ്വീസ്സി൯റ്റെപ്രവ൪ത്തനം അതിലാരൊക്കെനാളെയുംജോലിയിലു്ക്കാണും, ആരൊക്കെനാളെപ്പിരിച്ചുവിടപ്പെടും, എന്നതിലെയാശങ്കയുമനിശ്ചിതത്വവുംകാരണം നിശ്ചലമായിരിക്കുകയാണു്. സമാധാനത്തോടെയും ഭീതിയില്ലാതെയുംജോലിചെയ്യാ൯ ട്രംപുംമസ്സു്ക്കുമെന്നീരണു്ടു് മുട്ടാളക്കോ൪പ്പറേറ്റുതൊഴിലാളിവിരുദ്ധ൪കാരണം സ൪ക്കാ൪മേഖലയിലു്മാത്രമല്ല സ്വകാര്യമേഖലയിലും അമേരിക്കയിലിന്നാ൪ക്കുംകഴിയുന്നില്ല. ഇവരെബു്ഭരണമേലു്പ്പിച്ചുകൊടുത്ത റിപ്പബ്ലിക്ക൯പാ൪ട്ടിയുടെനേതാക്കളും പ്രവ൪ത്തകരുമിപ്പോളു് പിരിച്ചുവിടപ്പെടുന്നജനലക്ഷങ്ങളെഭയന്നു് ഒളിച്ചുകഴിയുകയാണു്. കനത്തതീരുവചുമത്തിയുംവെല്ലുവിളിച്ചും അമേരിക്കയിപ്പോളു്ശ്ശത്രുക്കളാക്കിയിരിക്കുന്ന യൂറോപ്പിലടക്കമൊരുരാജ്യത്തുമിറങ്ങാ൯ അവ൪ക്കിപ്പോളു്ക്കഴിയാതായിരിക്കുകയാണു്. അമേരിക്കവിട്ടുള്ളയവരുടെ സഞു്ചാരമൊക്കെനിലച്ചു. തെരഞ്ഞെടുപ്പുകഴിഞ്ഞു് ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി വെറുംരണു്ടുമാസത്തിനകം ഭരണം റിപ്പബ്ലിക്ക൯പാ൪ട്ടിയുടെകൈയ്യിലു്നിന്നുപോയി എന്നതാണുയാഥാ൪ത്ഥ്യം.
ഒരമേരിക്ക൯പ്രസിഡ൯റ്റിങ്ങനെ അമേരിക്കക്കാരുടേതെന്നതിനോടൊപ്പം ആദ്യമായി ലോകത്തി൯റ്റെയും ശത്രുവായിമാറിക്കൊണു്ടിരിക്കുന്ന അപൂ൪വ്വദൃശ്യമാണിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതു്. ഇതുലോകത്താദ്യമാണു്. പണമുണു്ടാക്കലിലെന്നല്ലാതെ രാജ്യഭരണത്തിലും രാഷ്ട്രമീമാംസയിലും പരിചയമൊന്നുമില്ലാത്തവരും വ്യവസായബിസിനസ്സുമേഖലകളിലു്മാത്രം ഇതിനകം വ്യക്തിമുദ്രപതിപ്പിച്ചവരുമായ ട്രംപു് മസ്സു്ക്കു് എന്നിവരുടെയും അവരോടൊപ്പംഭരണത്തിലു്ക്കൂടി ലോകരാജ്യങ്ങളെവെല്ലുവിളിക്കാനായിറങ്ങിയ മറ്റനേകംപേരുടെയും സാമ്പത്തികത്തക൪ച്ചയുടെതുടക്കമായാണിതിനെ ലോകസാമ്പത്തികരാഷ്ട്രീയരംഗങ്ങളു്കാണുന്നതു്, കാരണം ലോകത്തെപ്പരാജയപ്പെടുത്തി ഇവ൪ക്കുജയിക്കുകയിന്നു് ഇവരേക്കാളു്സ്സമ്പന്നരും രാഷ്ട്രീയകൗശലക്കാരുംനിറഞ്ഞയീലോകത്തു് അസാദ്ധ്യമാണു്. അതുസൂചിപ്പിക്കുന്നതെളിവുകളാണു് വ്യവസായ-ബിസിനസ്സുലോകത്തുനിന്നിന്നു് വന്നുകൊണു്ടിരിക്കുന്നതു്. അമേരിക്കയു്ക്കുണു്ടെന്നുപറയുന്നയപ്രമാദിത്വത്തെയും ഏതാണു്ടൊരാധിപത്യത്തെയും തുടക്കംമുതലു്തന്നെ ലോകമംഗീകരിക്കുമെന്നധാരണയിലാണീ വിഡ്ഢികളായയത്യാഗ്രഹികളു്മുന്നോട്ടുപോയതു്; തുടക്കംമുതലേതന്നെ ലോകമതുചെറുക്കുന്നദൃശ്യമാണിപ്പോളു്പ്പക്ഷേ കണു്ടുകൊണു്ടിരിക്കുന്നതു്.
ചെറുക്കപ്പെടേണു്ടയൊരുരാജ്യമല്ലയമേരിക്കയെന്ന സങ്കലു്പ്പംതന്നെട്രംപുകാരണംമാറുകയാണു്, ഗ്രഹണസമയത്തെന്നപോലെ സകലഞാഞ്ഞൂലുകളുമെണീറ്റു് വാലി൯മേലു്നിന്നാടുകയാണു്. മറ്റുരാജ്യങ്ങളിലേയു്ക്കിനിപ്പണമൊഴുക്കില്ലെന്നു് പ്രസിഡ൯റ്റുട്രംപുപറയുമ്പോളു് അമേരിക്ക ഇതുവരെയങ്ങനെമറ്റുരാജ്യങ്ങളിലേയു്ക്കു് പണമൊഴുക്കിനേടിയലോകസ്സ്വാധീനവുമവസാനിക്കണമല്ലോ! അങ്ങനെപണമൊഴുക്കിയ പഴയയമേരിക്ക൯പ്രസിഡ൯റ്റുമാരെല്ലാം മണു്ട൯മാരായിരുന്നുവെന്നു് ട്രംപുപറയുമ്പോളു് അങ്ങനെയതിലൂടെയന്നവ൪ക്കുകിട്ടിയ ലോകസ്സ്വാധീനവുംപിന്തുണയുമൊന്നും ട്രംപിനുകിട്ടില്ലല്ലോ!! ചിറകൊടിഞ്ഞയമേരിക്കയെന്നൊരുവിളിപ്പേരുവീഴാ൯, യാഥാ൪ത്ഥ്യമംഗീകരിക്കപ്പെടാ൯, അധികകാലമെടുക്കില്ലയെന്ന൪ത്ഥം.
താ൯പണു്ടുവെറുമൊരു റീയലെസ്സു്റ്റേറ്റുകച്ചവടക്കാരനായിരുന്നപ്പോളു് കൊളംബിയായൂണിവേഴു്സ്സിറ്റിയു്ക്കുവിലു്ക്കാ൯ശ്രമിച്ച തുല്യതുകയു്ക്കുള്ളഭൂമിക്കച്ചവടം മുടക്കിയതുകൊണു്ടാണു് താ൯പ്രസിഡ൯റ്റായപ്പോളയാളു് ആയൂണിവേഴു്സ്സിറ്റിയു്ക്കുള്ള നാനൂറുദശലക്ഷംഡോളറി൯റ്റെഗ്രാ൯റ്റുതടഞ്ഞതെന്നു് ഇന്നുകുപ്പ്രസിദ്ധമാണു്. മറ്റുയൂണിവേഴു്സ്സിറ്റികളു്ക്കുള്ള ഗ്രാ൯റ്റുതടഞ്ഞതിനുപിന്നിലുമുള്ള കഥകളെന്തൊക്കെയെന്നു് പലരുമിന്നന്വേഷിച്ചുകൊണു്ടിരിക്കുകയാണു്.
ഗാസ്സയെപ്പിടിച്ചെടുത്തു് റീയലെസ്സു്റ്റേറ്റായിമാറ്റി പീസ്സുപീസ്സായി ലോകസമ്പന്ന൯മാ൪ക്കുവിലു്ക്കാനുള്ള അയാളുടെയത്യാഗ്രഹനീക്കമാണു് ഇസ്സ്രായേലുമായിച്ചേ൪ന്നു് അവിടംപിടിച്ചടക്കി ആളുകളെപ്പുറത്താക്കാനുള്ള അയാളുടെപദ്ധതിയു്ക്കുപിന്നിലെന്നു് ഇന്നുലോകംമുഴുവനറിഞ്ഞുകഴിഞ്ഞു. ഇയാളുടെകൂടെക്കൂടി ഈപ്പദ്ധതിയു്ക്കിറങ്ങിയതുകൊണു്ടുമാത്രം അറബിരാജ്യങ്ങളിലു്നിന്നുപോലുമടക്കം ഇസ്സ്രായേലിനിതുവരെക്കിട്ടിക്കൊണു്ടിരുന്നലോകപിന്തുണ നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്- ‘അവ൯റ്റെകൂടെക്കൂടിയാലു് നീയുംനശിക്കു’മെന്നുപറയുന്നപോലെ.
കൂടംകൊണു്ടടിച്ചാലുംഞളുങ്ങുകയില്ലെന്ന തെസ്ലക്കാറുകളുടെപരസ്യംകാട്ടി അമേരിക്ക൯ഭരണാധികാരിയാണുതാനെന്നുഭയപ്പെടുത്തി ലോകംമുഴുവ൯ തെസ്ലക്കാറുകളു്വിലു്ക്കാനുള്ളനീക്കമാണു് അയാളുടെസഹകുറ്റവാളിയായി ഭരണമിന്നുനിയന്ത്രിക്കുന്ന എലോണു് മസ്സു്ക്കുനടത്തിയതെന്നുമനസ്സിലാക്കി അമേരിക്കയിലും യൂറോപ്പിലുമടക്കം തെസ്ലക്കാറുകളുടെഷോറൂമുകളിന്നാളുകളു് അടിച്ചുതക൪ത്തുകൊണു്ടിരിക്കുകയാണു്, അതിനനുസരിച്ചു് കനത്തകാ൪ക്കമ്പനിനഷ്ടംസഹിക്കാനാവാതെ ലോകസമ്പന്നപ്പട്ടികയിലയാളുടെസ്ഥാനം ഓരോദിവസവും താഴേയു്ക്കിറങ്ങിവരികയാണു്, തെസ്ലക്കാറുകളുടെമാത്രമല്ല സകലയിലക്ട്രിക്കു്ക്കാറുകളുടെയും വിപണികളതോടെനഷ്ടപ്പെട്ടു് ലോകം വഴിയിലു്ക്കിടന്നുതീപിടിക്കാത്ത ഫോസ്സിലു്കാറുകളിലേയു്ക്കുമടങ്ങുകയാണു്. യഥാ൪ത്ഥത്തിലു് നേരേപറക്കേണു്ടയൊരുവിമാനം തലകുത്തിവീഴുന്നകാഴു്ച്ചയാണുകാണുന്നതു്. ഒരമേരിക്ക൯പ്രസിഡ൯റ്റിനോ അമേരിക്കനുലു്പ്പന്നങ്ങളു്ക്കോ മുമ്പൊരിക്കലെങ്കിലുമീഗതിവന്നിട്ടുണു്ടോ?
Written on 11 March 2025 and first published on: 13 March 2025
No comments:
Post a Comment