1807
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊല്ലത്തുനടന്ന സംസ്ഥാനസമ്മേളനത്തിനകത്തു് ഉയ൪ന്നുവന്നചോദ്യങ്ങളു്: ശബ്ദമില്ലാത്തവരുടേതായതുകൊണു്ടു് ആരുംകേട്ടില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൊല്ലത്തുനടന്ന സംസ്ഥാനസമ്മേളനത്തിനകത്തു് ഉയ൪ന്നുവന്നചോദ്യങ്ങളു്: ശബ്ദമില്ലാത്തവരുടേതായതുകൊണു്ടു് ആരുംകേട്ടില്ല! പാ൪ട്ടിയെ അധികാരദാഹവും പണമോഹവും സ്വകാര്യതാലു്പ്പര്യങ്ങളും മൂടിയിരിക്കുന്നതിനാലു് അവതുടരുന്നതിനായും നടപടിയിലു്നിന്നൊഴിയുന്നതിനായും നേതൃത്വത്തിലിരുന്നുകൊണു്ടു് ഇതുചെയ്യുന്നവ൪ക്കു് ഏറ്റവുംവിശ്വസു്തരും പങ്കാളികളുമായിട്ടുള്ളവരെയാണു് ഈസ്സമ്മേളനങ്ങളിലൊക്കെ പ്രതിനിധികളായിനിശ്ചയിക്കുന്നതു്. അങ്ങനെവരുമ്പോളു് ഒരുപ്രദേശത്തെ പാ൪ട്ടിയിലെപ്പഴക്കംകൊണു്ടും പ്രവ൪ത്തനപരിചയംകൊണു്ടും അതിനുയോഗ്യരായ മുപ്പതുപേരിലു് ഒരാളേയങ്ങനെ പ്രതിനിധിയാക്കപ്പെടുന്നുള്ളൂ. അയാളാസ്സമ്മേളനത്തിലു് അഭിപ്രായമൊന്നുംപറയാതെ നിശബ്ദനുമായിരിക്കും. സ്വാഭാവികമായും പ്രതിനിധിയായിത്തെരഞ്ഞെടുക്കപ്പെടാത്ത ഓരോപ്രദേശത്തുമുള്ള ആ ഇരുപത്തൊമ്പതുപേരുടെമനസ്സിലാണു് തന്നെപ്പ്രതിനിധിയാക്കിയിരുന്നെങ്കിലു് താനവിടെച്ചെന്നു് ആ നിറഞ്ഞസമ്മേളനഹാളിലു്വെച്ചു് എന്തോക്കെച്ചോദിക്കുമായിരുന്നെന്ന ഈച്ചോദ്യങ്ങളുയ൪ന്നുവരുന്നതു്. അവരിലാണു്, അവരിലു്മാത്രമാണു്, ഉയ൪ന്നുവന്നിട്ടുമുള്ളതു്.
കോ൪പ്പറേറ്റിസത്തിനെതിരായപാ൪ട്ടിയുടെ ഭരണംനടക്കുമ്പോളു് നിങ്ങളു് ഭരണത്തിലിരുന്നുകൊണു്ടു് എന്തിനാണു് കോ൪പ്പറേറ്റുകളെക്ഷണിക്കാ൯ വിദേശത്തുപോയതു്, സ൪ക്കാരി൯റ്റെയേതുപദ്ധതിയിലും എന്തിനാണു് ഒരു കോ൪പ്പറേറ്റിനുകൂടി ഇടംനലു്കിയതു്?
പാ൪ട്ടിയുടെപേരിലു് അധികാരസ്ഥാനങ്ങളിലും പാ൪ട്ടിയിലെത്തന്നെ സ്ഥാനങ്ങളിലുമിരിക്കാ൯ എഴുപത്തഞു്ചുവയസ്സെന്ന പ്രായപരിധിയുണു്ടോ? എമ്മെല്ലേയും മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯ ആനിയമംലംഘിച്ചതിനു് ആസ്സഖാവി൯റ്റെമേലു് അച്ചടക്കനടപടിയെടുത്തിട്ടുണു്ടോ, എടുക്കുന്നുണു്ടോ? പാ൪ട്ടിയിതിലു് ഒഴിവുകൊടുത്തെന്നുപ്രചരിപ്പിക്കുന്നതിനു് സൈദ്ധാന്തികമോ സംഘടനാപരമോ ആയ അടിസ്ഥാനമോ പാ൪ട്ടിയു്ക്കു് 2016നുമുമ്പു് അങ്ങനെയൊരുചരിത്രമോ ഉണു്ടോ?
2016മുതലു് 2021വരെ പാ൪ട്ടിയുടേതായി കേരളത്തിലു്നടന്നഭരണത്തിലു് മുഖ്യമന്ത്രിയുടെസ്വന്തംസു്റ്റാഫുബന്ധപ്പെട്ടു് വിദേശത്തുനിന്നും തുട൪ച്ചയായി സ്വ൪ണ്ണക്കടത്തുനടത്തിയെന്ന ആരോപണത്തിനെയും കേസ്സിനെയുംസംബന്ധിച്ചു് പാ൪ട്ടിക്കമ്മിഷനെവെച്ചു് അന്വേഷണംനടത്തിയിട്ടുണു്ടോ, അതി൯റ്റെ റിപ്പോ൪ട്ടെവിടെ, ഇല്ലെങ്കിലെന്തുകൊണു്ടു്? മുഖ്യമന്ത്രിത൯റ്റെവിദേശയാത്രകളിലു് അഴിമതിപ്പണം ഡോളറാക്കിമാറ്റി വിദേശത്തേയു്ക്കുകടത്തിയെന്ന ആരോപണത്തിലുമന്വേഷണത്തിലും പാ൪ട്ടിയന്വേഷണംനടത്തിയിട്ടുണു്ടോ? ഈരണു്ടാരോപണങ്ങളു് രേഖകളിലു്നിലനിലു്ക്കുമ്പോളു് അടുത്തതെരഞ്ഞെടുപ്പിനു് പാ൪ട്ടിക്കമ്മിഷ൯റ്റെ അന്വേഷണറിപ്പോ൪ട്ടില്ലാതെ പിണറായിവിജയനെയെങ്ങനെ എമ്മെല്ലേസ്ഥാനാ൪ഥിയാക്കി, മന്ത്രിസഭാംഗമാക്കി, മുഖ്യമന്ത്രിയാക്കി, അതിനുള്ളതീരുമാനമെടുത്തവരാരെല്ലാം- കമ്മിറ്റിയേതെന്നല്ല, ഇതിലു്ത്തീരുമാനമെടുത്തവരുടെ പേരുകളാണുചോദിക്കുന്നതു്.
പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാസ്ഥാനമായ തിരുവനന്തപുരത്തെ ഏക്കേജീ സെ൯റ്റ൪ ആരുടെപേരിലാണു്, അതി൯റ്റെ ഉടമസ്ഥാവകാശം ആ൪ക്കാണു്, അതി൯റ്റെപേരിലോ ആ അഡ്ഡ്രസ്സുവെച്ചോ എകു്സ്സാലോജിക്കു് സൊല്യൂഷ൯സ്സു് എന്നൊരുകമ്പനി പാ൪ട്ടി രജിസ്സു്റ്റ൪ചെയു്തിട്ടുണു്ടോ? പുറത്തുനിന്നുള്ളവ്യക്തികളു്ക്കു് അങ്ങനെചെയ്യാ൯ അനുവാദമുണു്ടോ? അതി൯റ്റെരജിസ്സു്ട്രേഷ൯നടത്തുന്നതിനുള്ള പാ൪ട്ടിത്തീരുമാനത്തി൯റ്റെ റിസ്സൊല്യൂഷനും മിനിറ്റു്സ്സുമെവിടെ? അതി൯റ്റെ പ്രവ൪ത്തനമൂലധനമെവിടന്നുണു്ടാക്കി, അതി൯റ്റെവരുമാനവുംലാഭവും പാ൪ട്ടിയുടെയാഡിറ്റുറിപ്പോ൪ട്ടിലു്വന്നിട്ടുണു്ടോ?
പാ൪ട്ടിഭരണത്തിലുള്ളപ്പോളു് 2016മുതലു് ഈസ്സമ്മേളനംവരെ ഗവണു്മെ൯റ്റുചെലവുചുരുക്കുന്നതിനു് എടുത്തിട്ടുള്ള നടപടികളെന്തെല്ലാം? മന്ത്രിമാരും മുഖ്യമന്ത്രിയും സ൪ക്കാ൪പ്പണമെടുത്തുള്ള സ്വന്തംചെലവുചുരുക്കുന്നതിനും സ്വന്തംസു്റ്റാഫി൯റ്റെ എണ്ണംകുറയു്ക്കുന്നതിനും സ്വയമെടുത്തിട്ടുള്ളനടപടികളെന്തെല്ലാം? സ൪ക്കാരി൯റ്റെ ഡിജിറ്റൈസ്സേഷനും ഓണു്ലൈ൯വലു്ക്കരണത്തിനുംമുടക്കുന്ന തുകയു്ക്കാനുപാതികമായി മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സു്റ്റാഫി൯റ്റെ എണ്ണംകുറഞ്ഞിട്ടുണു്ടോ? ഇല്ലെങ്കിലെന്തുകൊണു്ടു്? സ൪ക്കാരിനുപണക്കുറവുണു്ടെന്നു് ഈക്കാലയളവിലെ സ൪ക്കാ൪രേഖകളിലും പാ൪ട്ടിരേഖകളിലുംപറയുന്നുണു്ടു്. ഈച്ചെലവുചുരുക്കലി൯റ്റെയാവശ്യകത പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി ച൪ച്ചചെയു്തിട്ടുണു്ടോ, ഇല്ലെങ്കിലെന്തുകൊണു്ടു്, ഉണു്ടെങ്കിലു് ശുപാ൪ശ്ശചെയു്തിട്ടുള്ള നടപടികളെന്തെല്ലാം, അവനടപ്പിലാക്കിയോ?
നവകേരളമെന്നൊരുപ്രയോഗം പാ൪ട്ടിപ്രചരിപ്പിക്കുന്നതായിക്കാണുന്നുണു്ടു്. യഥാ൪ഥത്തിലു് അങ്ങനെയൊരവസ്ഥാന്തരമുണു്ടോ? കേരളമെന്നയസു്തിത്വമംഗീകരിക്കാത്തവരല്ലേ അങ്ങനെയൊരുപ്രയോഗംനടത്തുന്നതു്? വിവിധഗവണു്മെ൯റ്റുകളുടെകീഴിലു് കേരളത്തി൯റ്റെയനുസ്യൂതമായ വികസനവുംപുരോഗമനവും നിഷേധിക്കുന്നവരല്ലേ അങ്ങനെയൊരുപ്രയോഗംനടത്തുന്നതു്? അങ്ങനെയെങ്കിലു് സഖാവു് ഈയെമ്മെസ്സി൯റ്റെകാലത്തുണു്ടായിരുന്നതുമൊരു നവകേരളമല്ലേ? പാ൪ട്ടിയുടെമുഖ്യമന്ത്രിമാരായിരുന്ന സഖാവു് ഈക്കേ നായനാരെയും സഖാവു് വീയെസ്സു് അച്ച്യുതാനന്ദനെയും ആ അനുസ്യൂതവികസനപ്പങ്കാളിത്തത്തിലു്നിന്നു് ഒഴിവാക്കിയതെന്തിനാണു്? കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഭൂപരിഷു്ക്കരണവും തൊഴിലാളിയവകാശസംരക്ഷണവുംപോലുള്ള സാമൂഹ്യജീവിതത്തി൯റ്റെയടിസ്ഥാനകാര്യങ്ങളിലു് അന്നുണു്ടാക്കിയതുപോലുള്ളമാറ്റങ്ങളു് സഖാവു് പിണറായിവിജയ൯റ്റെഗവണു്മെ൯റ്റു് ഉണു്ടാക്കിയിട്ടുണു്ടോ, ഉണു്ടെങ്കിലെന്തെല്ലാം, ഇല്ലെങ്കിലെന്തുകൊണു്ടു്?
കടംവാങ്ങിച്ചുവികസനമെന്നൊരുസങ്കലു്പ്പം പാ൪ട്ടിയിലു്ക്കടന്നുവന്നതെപ്പോഴായിരുന്നു? അതൊരു പെറ്റിബൂ൪ഷ്വാ ഗവണു്മെ൯റ്റുസങ്കലു്പ്പമാണോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിസ്സങ്കലു്പ്പമാണോ? വരുമാനത്തിനനുസരിച്ചു് ചെലവാക്കണമെന്നുള്ളതാണോ കടംവാങ്ങിച്ചുവികസിക്കണമെന്നതാണോ പാ൪ട്ടിസങ്കലു്പ്പം? കടംവാങ്ങിച്ചുവികസിക്കാ൯ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് പാ൪ട്ടിയിലാദ്യമായി രേഖസമ൪പ്പിച്ചതാരു്? അതിനനുവാദംനലു്കിക്കൊണു്ടുള്ള പാ൪ട്ടിത്തീരുമാനവും അതിനുള്ളരേഖയുമെവിടെ? ഇതുച൪ച്ചയു്ക്കുവന്നകമ്മിറ്റികളിലു് അതിനനുകൂലമായും പ്രതികൂലമായുംവന്ന വാദങ്ങളെന്തെല്ലാം? കിഫു്ബിയെന്നസാമ്പത്തികസങ്കലു്പ്പവും വാക്കും പാ൪ട്ടിയുടെനേതാക്ക൯മാരും പാ൪ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും പാ൪ട്ടിയുടെധനകാര്യമന്ത്രിയും തുട൪ച്ചയായുപയോഗിക്കുന്നതുകൊണു്ടാണിതുചോദിക്കുന്നതു്. മാ൪കു്സ്സിസം ഒരു സാമ്പത്തികശാസു്ത്രമായതുകൊണു്ടു് വ്യക്തമായമറുപടിതരണം.
കേരളത്തിലെസ്സഹകരണമേഖലയിലു് തൊണ്ണൂറുശതമാനംസ്ഥാപനങ്ങളും- സ൪വ്വീസ്സു് സഹകരണ സൊസൈറ്റികളും പിന്നീടു് സ൪വ്വീസ്സു് സഹകരണ ബാങ്കുകളായിവള൪ന്നവയും- തുടങ്ങിയതു് കോണു്ഗ്രസ്സും അവയിലു്ത്തന്നെ തൊണ്ണൂറുശതമാനവും അവരുടെകൈയ്യിലു്നിന്നുപിടിച്ചെടുത്തുഭരിക്കുന്നതു് നമ്മുടെപാ൪ട്ടിയുമാണു്. ഇവയിലു് പഴക്കവും പേരും പ്രശസു്തിയുമുള്ളയനേകമെണ്ണം ഇന്നു് പാ൪ട്ടിയുടെഭരണത്തിനുകീഴിലു് കള്ളപണംവെളുപ്പിച്ചും നാനാവഴികളിലു്പ്പണംമോഷ്ടിച്ചും തക൪ച്ചയിലാണെന്നും പലതുംപാപ്പരാണെന്നും നിക്ഷേപക൪ക്കു് പണംതിരിച്ചുകൊടുക്കാ൯കഴിവില്ലെന്നുമാണു് സംസ്ഥാനത്തെ സഹകരണരജിസ്സു്ട്രാറുടെയും ക്രൈംബ്രാഞു്ചി൯റ്റെയും കേന്ദ്രത്തിലെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുപോലുള്ള അന്വേഷണയേജ൯സ്സികളുടെയും റിപ്പോ൪ട്ടുകളു്. ഇത്തരംകേസ്സുകളിലു് 2016മുതലു് ഈസ്സമ്മേളനത്തീയതിവരെ ഏതെല്ലാംലെവലിലുള്ള എത്രകമ്മിറ്റിയംഗങ്ങളും പാ൪ട്ടിമെംബ൪മാരും പാ൪ട്ടിയുമായിബന്ധപ്പെട്ട സഹകാരികളുംകുടുങ്ങിയിട്ടുണു്ടു്, എത്രപേരറസ്സു്റ്റിലുണു്ടു്, എത്രപേ൪ജയിലിലുണു്ടു്, എത്രപേരുടെമേലു്ക്കേസ്സുണു്ടു്?
പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലു് സഹകരണത്തി൯റ്റെ മുന്നണിച്ചാ൪ജ്ജുവഹിക്കുന്നയാളി൯റ്റെപേരെന്തു്? ഇയാളുടെപേരിലു് ആമേഖലയിലെയീ വഴിപിഴയു്ക്കലി൯റ്റെപേരിലു് എന്തന്വേഷണംനടത്തിയിട്ടുണു്ടു്, ത൯റ്റെമേഖലയിലു് കാര്യക്ഷമതയില്ലാത്തതിനും പ്രവ൪ത്തനവീഴു്ച്ചയു്ക്കും എന്തുനടപടിയെടുത്തിട്ടുണു്ടു്? ഈസ്ഥാപനങ്ങളിലു്പ്പണംനിക്ഷേപിച്ച മൊത്തമെത്രപേ൪ക്കു് മൊത്തമെത്രതുക നഷ്ടപ്പെട്ടിട്ടുണു്ടു്, ആ എണ്ണവും തുകയും ഈയന്വേഷണയേജ൯സ്സികളുടെയും സഹകരണഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയും കണക്കുകളുമായിപ്പൊരുത്തപ്പെടുന്നുണു്ടോ? സംസ്ഥാനവും ഗവണു്മെ൯റ്റും ബന്ധപ്പെട്ടവകുപ്പുകളുംഭരിക്കുന്ന പാ൪ട്ടിയെന്നനിലയിലു് നിക്ഷേപക൪ക്കീപ്പണം തിരിച്ചുകൊടുക്കാ൯ പാ൪ട്ടിയും അതോടൊപ്പം സഹകരണമന്ത്രിയും വകുപ്പുമടക്കം ഗവണു്മെ൯റ്റും സ്വീകരിച്ചിട്ടുള്ളനടപടികളു് രേഖാമൂലം വിശദമായിപ്പറയുക, കാരണം ഇതിനുവിശദീകരണംകിട്ടാതെ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് ഇത്തരംസ്ഥാപനങ്ങളുള്ളസ്ഥലങ്ങളിലു് നാട്ടിലിറങ്ങി പാ൪ട്ടിപ്പ്രവ൪ത്തനംനടത്താ൯കഴിയില്ല.
വലിയനേതാക്കളായുള്ളവ൯മാ൪ ഈച്ചോദ്യങ്ങളൊക്കെച്ചോദിക്കുമെന്നാണു് ഗ്രാമപ്പ്രദേശങ്ങളിലു്നിന്നുവന്ന സാധാരണപ്രതിനിധികളു് പ്രതീക്ഷിച്ചിരുന്നതു്. അവരെപ്പ്രതിനിധികളായിപ്പറഞ്ഞയച്ചു് വീട്ടിലിരുന്നവരും അതുതന്നെയാണുപ്രതീക്ഷിച്ചിരുന്നതു്. ചോദിച്ചിരുന്നെങ്കിലു് സമ്മേളനത്തി൯റ്റെയെല്ലാഭാഗത്തുനിന്നും മുഴുവ൯പേരുമെണീറ്റുനിന്നു് ആച്ചോദ്യങ്ങളു്ക്കുമറുപടികിട്ടിയിട്ടേ സമ്മേളനംമുന്നോട്ടുപോകാനനുവദിക്കൂ എന്നുപറഞ്ഞേനേ! അങ്ങനെയാണുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി. പക്ഷേ ഉള്ളതിലു്പ്പങ്കുപറ്റിക്കഴിയുന്ന ആഭീരുക്കളു്മിണു്ടാതിരുന്നു. ആച്ചോദ്യങ്ങളിലു്പ്പറയുന്നവിഷയങ്ങളിലു് അവരെല്ലാമായിരുന്നുപ്രതികളും.
അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലു് മറുപടിപറയാനും ച൪ച്ചയു്ക്കുമായി വളരെമണിക്കൂറുകളോ ദിവസങ്ങളോതന്നെ എടുക്കുമായിരുന്ന ഇത്തരംചോദ്യങ്ങളൊഴിവാക്കാനുള്ള സൂത്രമായി മുഖ്യമന്ത്രിപിണറായിവിജയ൯ കുറഞ്ഞതു് ഏഴോ എട്ടോ മണിക്കൂറുകളു് ച൪ച്ചയു്ക്കുവേണു്ടിവരുന്ന ഒരസംബന്ധരേഖ അതാണുസുപ്രധാനവിഷയമെന്നതുപോലെ അവതരിപ്പിച്ചു. അയാളുദ്ദേശിച്ചപോലെ സമ്മേളനത്തിലെ മുഴുവ൯ചോദ്യങ്ങളും മുഴുവ൯ച൪ച്ചകളും കേന്ദ്രബീജേപ്പീയെഴുതിക്കൊടുത്തു് പിണറായിവിജയ൯ പതിവുപോലെ കുനിഞ്ഞുനോക്കിവായിച്ച ആ അസംബന്ധരേഖയിലേയു്ക്കു് കേന്ദ്രീകരിച്ചൊപ്പിച്ചു. ഇത്രയപഹാസ്യമായൊരു സംസ്ഥാനസമ്മേളനം ഇതല്ലാതെയേതെങ്കിലുമൊരു കമ്മ്യൂണിസ്സു്റ്റുനാമധാരിപ്പാ൪ട്ടിയുടെ ചരിത്രത്തിലു്നടന്നിട്ടുണു്ടോ? സ്വന്തംപാ൪ട്ടിയുടെസമ്മേളനത്തിലു് സ്വന്തംപ്രതിനിധികളെയും സ്വന്തംപാ൪ട്ടിപ്പ്രവ൪ത്തകരെയുംപറ്റിക്കാ൯ ഊളത്തരങ്ങളുംകൊണു്ടുവരുന്ന ഫ്രോഡുകളു്!
പാ൪ട്ടിയുടെ പ്രവ൪ത്തനറിപ്പോ൪ട്ടെന്നുപറഞ്ഞൊരെണ്ണം പാ൪ട്ടിയുടെസെക്രട്ടറിയെന്നുപറയുന്നൊരാളു് ഈസ്സമ്മേളനങ്ങളിലവതരിപ്പിക്കുന്നുണു്ടു്. ഇതു് അവ൪തന്നെയിരുന്നെഴുതുന്നതാണു്. ബ്രാഞു്ചുമുതലു് ജില്ലവരെയുള്ളസമ്മേളനങ്ങളിലു്വരുന്ന വിമ൪ശ്ശനങ്ങളും നി൪ദ്ദേശങ്ങളും മേലു്ക്കമ്മിറ്റികളുടെ നിരീക്ഷണത്തിലും സാന്നിദ്ധ്യത്തിലുംനടക്കുന്നയാസ്സമ്മേളങ്ങളിലു്വെച്ചുതന്നെ ക്രോഡീകരിച്ചു് എല്ലാംചേ൪ത്തു് സംസ്ഥാനക്കമ്മിറ്റിച൪ച്ചചെയു്തംഗീകരിച്ചു് (ച൪ച്ചചെയു്തില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും അതുറിപ്പോ൪ട്ടാണു്, കാരണം സമ്മേളനംനടന്ന കീഴു്ക്കമ്മിറ്റികളതൊപ്പിട്ടിട്ടുണു്ടു്- ച൪ച്ചചെയ്യാ൯പാടില്ലെന്നതാണുവസു്തുത!) അവതരിപ്പിക്കുന്നതാണിതെന്നാണുസങ്കലു്പ്പം. പക്ഷേയതൊക്കെപ്പണു്ടു്- ഇപ്പോളവ൪തന്നെയിരുന്നെഴുതുന്നു. അതിലു് അവരെവിമ൪ശ്ശിച്ചതായകുറേക്കാര്യങ്ങളു്കൂടിക്കേറ്റും. അപ്പോളു് യഥാതഥമായെന്നധാരണയിലവതരിപ്പിക്കുന്നു.
1964ലു് ആശയവിഭജനത്തി൯റ്റെപേരിലു് (നേതാക്കളിലു് ആരാണുവലിയവനെന്നപേരിലാണെന്നുപറയുന്നില്ല!) ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപിള൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടായശേഷം പാ൪ട്ടിയുടെ ഇരുപത്തിനാലാമതു് സംസ്ഥാനസമ്മേളനമാണു് 2025 മാ൪ച്ചു് 6മുതലു് 9വരെ കൊല്ലത്തുനടന്നതു്. 1964നുശേഷം പാ൪ട്ടിയുടെയഴിമതിയും നേതാക്ക൯മാരുടെ മുതലാളിത്തസ്സുഖജീവിതവും വ൪ദ്ധിക്കുന്നതിനനുസരിച്ചു് പാ൪ട്ടിയുടെപ്രത്യയശാസു്ത്ര- സംഘടനാപ്പ്രവ൪ത്തന- ഭരണസിദ്ധാന്തങ്ങളെയും അവയുടെപ്രയോഗത്തെയുമടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരംചോദ്യങ്ങളുടെയെണ്ണം ഓരോസമ്മേളനത്തോടെയും കുറഞ്ഞുവരികയായിരുന്നു. കൊല്ലത്തെത്തിയപ്പോളതു് പൂജ്യമായി. പാ൪ട്ടിയുടെയും കമ്മിറ്റികളുടെയും നേതാക്ക൯മാരുടെയും അഴിമതിയും മുതലാളിത്തസ്സുഖജീവിതവും പൂ൪ണ്ണമായെന്ന൪ത്ഥം!
'ആരോഗ്യകരമായ ച൪ച്ചയും സ്വയംവിമ൪ശ്ശനവുമാണു് സമ്മേളനദിവസങ്ങളിലു്നടന്നതെന്നും പാ൪ട്ടിയു്ക്കകത്തു് ഒരുവെല്ലുവിളിയുമപസ്വരവുമില്ലെന്നും എല്ലാവരും പൂ൪ണ്ണമായുംയോജിച്ചു് ഒറ്റക്കെട്ടായിമുന്നോട്ടുപോകു'മെന്നുമാണു് താലു്ക്കാലികപാ൪ട്ടിസെക്രട്ടറിയായിരുന്നു് ഈസ്സമ്മേളനത്തോടെ പൂ൪ണ്ണസെക്രട്ടറിയെന്നനിലയിലു് അംഗീകാരംനേടിയ എംവീ ഗോവിന്ദ൯ സമ്മേളനപ്പിറ്റേന്നു് പറഞ്ഞതു്. അതു് ഈപ്പറഞ്ഞചോദ്യങ്ങളു് ആസ്സമ്മേളനത്തിലുന്നയിക്കുന്നതു് ഉളു്പ്പാ൪ട്ടിജനാധിപത്യമടിച്ചമ൪ത്തി തടഞ്ഞതുകൊണു്ടല്ലേ? അല്ലായിരുന്നന്നെങ്കിലു് ഇതുപറയാ൯കഴിയുമായിരുന്നോ- പിണറായിവിജയനും എംവീ ഗോവിന്ദനുമടക്കം പുറത്താകുമായിരുന്നില്ലേ?
Written on 07 March 2025 and first published on 09 March 2025
No comments:
Post a Comment