മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടി മുന്നണിയിലേയു്ക്കുവരുന്നതിനാലു് അതിലെ പിണറായിവിജയനുമായി ഏറ്റവുംയോജിച്ചുപോകാ൯കഴിയുന്ന ആളിനെയാണു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീ നി൪ദ്ദേശിക്കുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
2025 മാ൪ച്ചു് അവസാനം തിരുവനന്തപുരത്തു് അവരുടെസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലു് ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പൊന്നുമില്ല: മുകളിലു് കേന്ദ്രത്തിലു്നിന്നു് ഒരാളുടെപേരുപറയും, അയാളൊഴിച്ചു് ബാക്കിയുള്ളവരെല്ലാം മത്സരത്തിലു്നിന്നുപി൯മാറും- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുപറഞ്ഞു് അതിനകത്തുനടപ്പാക്കിച്ച അതേസിസ്സു്റ്റം! അതാണു് ബീജേപ്പീയിലെ തെരഞ്ഞെടുപ്പു്. ഈ ബീജേപ്പീയെയാണു് ഇ൯ഡൃയിലെ തെരഞ്ഞെടുപ്പി൯റ്റെയും ജനാധിപത്യത്തി൯റ്റെയും ഭരണഘടനയുടെയും സംരക്ഷകരായി ഒരുവലിയവിഭാഗംജനങ്ങളും മാധ്യമങ്ങളും വാഴു്ത്തുന്നതു്!
ആറുപേരുടെപേരാണു് നി൪ദ്ദേശിക്കപ്പെട്ടിട്ടുള്ളതു്. അതിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടി മുന്നണിയിലേയു്ക്കുവരുന്നതിനാലു് അതിലെ പിണറായിവിജയനുമായി ഏറ്റവുംയോജിച്ചുപോകാ൯കഴിയുന്ന ആളിനെയാണു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീ നി൪ദ്ദേശിക്കുന്നതു്, കാരണം സമീപഭാവിയിലു്ത്തന്നെ രണു്ടുപാ൪ട്ടികളുടെയും ലയനമടക്കമുള്ളകാര്യങ്ങളു് ച൪ച്ചചെയ്യേണു്ടതും തീരുമാനമെടുക്കേണു്ടതും നടപ്പാക്കേണു്ടതുമുണു്ടു്. സ്വത്തുക്കളുടെകാര്യത്തിലു് ബീജേപ്പീയെയപേക്ഷിച്ചുനോക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ബഹുദൂരംമുന്നിലു്നിലു്ക്കുന്നതിനാലു് അവധാനതയോടെയും അടിപിടിയുണു്ടാക്കാതെയും കാര്യങ്ങളു് കൈകാര്യംചെയ്യാ൯കഴിയുന്നയൊരു നേതാവിനെയാണു് കേരളത്തിലു് ബീജേപ്പീയുടെപ്രസിഡ൯റ്റായി കേന്ദ്രമന്വേഷിക്കുന്നതു്.
ഇത്രയുംനാളു്കേരളത്തിലു് ഭരണംതുടരുന്നതിലു് ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരുനടപടികളിലൂടെയും അലോസ്സരമൊന്നുമുണു്ടാക്കിയിട്ടില്ലാത്തതിനാലു് നിലവിലെപ്പ്രസിഡ൯റ്റായ കെ. സുരേന്ദ്രനെയാണു് കേന്ദ്രബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമഭിലഷിക്കുന്നതു്, എങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലുള്ള വമ്പിച്ചസ്വത്തുക്കളുടെയേറ്റെടുക്കലിലും കൈകാര്യംചെയ്യലിലുമയാളു് പരിചയശൂന്യനും അപ്പ്രാപു്തനുമായതുകൊണു്ടും 2026ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വോട്ടിംഗു്യന്ത്രങ്ങളുമായിബന്ധപ്പെട്ട ചിലസാങ്കേതികപ്പ്രശു്നങ്ങളു്കൂടിവരുന്നതുകൊണു്ടും അവരുടെമു൯ കേന്ദ്ര ഐ ടി മന്ത്രിയും മു൯ ഏഷ്യാനെറ്റുടമയുമായ ചന്ദ്രശേഖറിനെയുംപരിഗണിക്കുന്നു. സ്വത്തുക്കളു് ഞാ൯നോക്കിക്കോളാമെന്നുപറയുകയാണെങ്കിലു് മറ്റുചിലരെയുംപരിഗണിച്ചേക്കും. അതുതാലു്ക്കാലികംമാത്രമാണു്- 2026ലെ സംസ്ഥാനയസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിഞ്ഞു് സംയുക്തപ്പാ൪ട്ടിയുടെ സംസ്ഥാനയദ്ധ്യക്ഷനായി പിണറായിവിജയ൯ ചാ൪ജ്ജെടുക്കുന്നതുവരെ.
കേരളത്തിലൊരുഗവ൪ണ്ണറുണു്ടായിരുന്നു- ആരിഫു് മുഹമ്മദുഖാനെന്നപേരിലു്. കേരളത്തിലേയു്ക്കു് എല്ലാഗവ൪ണ്ണ൪മാരെയുമിപ്പോളു് കേന്ദ്രബീജേപ്പീതന്നെയാണു് അയക്കുന്നതെങ്കിലും സംസ്ഥാനത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും അവരുടെഗവണു്മെ൯റ്റുമായും ഭംഗിയായിയോജിച്ചുപോകണമെന്നും കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശങ്ങളുസരിച്ചുള്ള ബീജേപ്പീയുടെഭരണംതന്നെയാണുനടക്കുന്നതെന്നു് ഉറപ്പാക്കണമെന്നുമുള്ള പൊതുനി൪ദ്ദേശത്തെമറികടന്നു് ത൯റ്റെവ്യക്തിപ്പ്രാഭവംകാരണം ഇയാളു് അവരുടെമായുണു്ടാക്കിപ്പ്രതിസന്ധിയിലാക്കുന്ന പലകാര്യങ്ങളുംചെയു്തു, പിണറായിവിജയ൯റ്റെപരാതിയിലു് അയാളെത്തിരികെവിളിച്ചു, വിജയനാവശ്യപ്പെട്ടയൊരാളെത്തന്നെകേന്ദ്രം ആ൪ലേക്കറെന്നപേരിലു് പകരംഗവ൪ണ്ണറായയച്ചു. ഈ പൂ൪വ്വലയനനടപടികളെല്ലാം വളരെക്കാലമായിനടന്നുവരികയാണു്.
ഇതിനിടയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമറന്നുപോയൊരുകാര്യമുണു്ടു്- മാ൪ച്ചു് 22നു് സഖാവു് ഏക്കേജീയുടെ ജ൯മദിനമാണു്. പുതിയ നേതൃത്വത്തിനുകീഴിലു് 2016ലു് കേരളത്തിലു് ഭരണത്തിലു്വരുന്നതുവരെ ഇതുവരെയതു് ഉചിതമായരീതിയിലു്, സിമ്പോസ്സിയവും സെമിനാറുമൊക്കെപ്പോലുള്ള ഉചിതമായപരിപാടികളോടെ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാചരിച്ചിരുന്നു. ഇപ്പോളു് ഒരുവലിയപാ൪ട്ടിയുമായി ലയനംനടത്തുന്ന ഇതിനേക്കാളു്വലിയയാചരണമെന്തിരിക്കുന്നു!
N. B: ഇതുവരെയുള്ളതുനോക്കുമ്പോളു് മാ൪ച്ചു് 22നു് ഇങ്ങനെയൊരു അളിഞ്ഞകാര്യമെഴുതണമെന്നുദ്ദേശിച്ചിരുന്നതല്ല. അന്നു് ഏക്കേജീ എന്തുചിന്തിച്ചിരുന്നു, എന്തുപ്രവ൪ത്തിച്ചിരുന്നു, എന്നകാര്യങ്ങളു്ക്കുവേണു്ടി മാറ്റിവെയു്ക്കുന്നതായിരുന്നു ഉചിതം. എങ്കിലും പ്രത്യയശാസു്ത്രനിഷു്ക്ക൪ഷയുടെയും വിദേശകാര്യസമീപനത്തി൯റ്റെയുംപേരിലു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന ഒരു വലിയപാ൪ട്ടിപിള൪ന്നിറങ്ങിവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാപിച്ച അദ്ദേഹമുണു്ടായിരുന്നെങ്കിലു് ഇന്നു് എന്തുച൪ച്ചചെയ്യുമായിരുന്നു എന്നതുംകൂടിപ്പരിഗണിക്കണു്ടേ?
Written and first published on 22 March 2025
No comments:
Post a Comment