Saturday, 29 March 2025

1827. ട്രംപും മസ്സു്ക്കും ആളുകളെപ്പിരിച്ചുവിട്ടു് അവരുടെജീവിതംനിയന്ത്രിക്കുമെന്നു് ആളുകളു്പ്രതീക്ഷിച്ചില്ല, ആളുകളു്പ്രതികാരമായി ടെസ്ലക്കാറുകളുടെവിലു്പ്പനതടഞ്ഞു് അയാളുടെബിസിനസ്സുനിയന്ത്രിക്കുമെന്നു് അവരുംപ്രതീക്ഷിച്ചില്ല. ഇതു് അയാളു്ക്കും ട്രംപിനും രാഷ്ട്രീയത്തിലു്പ്പരിചയമില്ലാത്തതുകൊണു്ടും ആളുകളു്ക്കതുള്ളതുകൊണു്ടുമാണു്!

1827

ട്രംപും മസ്സു്ക്കും ആളുകളെപ്പിരിച്ചുവിട്ടു് അവരുടെജീവിതംനിയന്ത്രിക്കുമെന്നു് ആളുകളു്പ്രതീക്ഷിച്ചില്ല, ആളുകളു്പ്രതികാരമായി ടെസ്ലക്കാറുകളുടെവിലു്പ്പനതടഞ്ഞു് അയാളുടെബിസിനസ്സുനിയന്ത്രിക്കുമെന്നു് അവരുംപ്രതീക്ഷിച്ചില്ല. ഇതു് അയാളു്ക്കും ട്രംപിനും രാഷ്ട്രീയത്തിലു്പ്പരിചയമില്ലാത്തതുകൊണു്ടും ആളുകളു്ക്കതുള്ളതുകൊണു്ടുമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By JP Valery. Graphics: Adobe SP.


ഒരു മനുഷ്യവിരുദ്ധ൯റ്റെ കാറുകളു് വാങ്ങാതിരിക്കാ൯ ലോകത്തിനു് അധികാരമുണു്ടെന്നാണു് ടെസ്ലക്കാറുവിരുദ്ധസമരക്കാ൪ വിവിധയൂറോപ്യ൯രാജ്യങ്ങളിലും അമേരിക്കയിലുംനിന്നു്, പലരാജ്യങ്ങളുടെയുംമേലു് അവയെപ്പിടിച്ചെടുക്കത്തക്കവരെയുള്ള സ൪വ്വാധികാരങ്ങളുമുണു്ടെന്നുള്ളധാരണയിലു് ഇതുവരെജീവിച്ച മസ്സു്ക്കിനെയും ട്രംപിനെയും, പഠിപ്പിച്ചുകൊണു്ടിരിക്കുന്നതു്. അടുത്തതായതു് ട്രംപി൯റ്റെ വസു്തുവകകളിലേയു്ക്കുതിരിയുമെന്നുറപ്പാണു്. അമേരിക്ക൯പ്രസിഡ൯റ്റി൯റ്റെ പ്രൈവറ്റുസ്വത്തുക്കളെന്നനിലയിലു് അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെ സംരക്ഷണംനലു്കാ൯കഴിയാത്തരീതിയിലതു് പലരാജ്യങ്ങളിലായി ചിതറിക്കിടക്കുകയുമാണു്- മസ്സു്ക്കി൯റ്റെ കാ൪ഷോറൂമുകളു് ആരുടെയാക്രമണത്തിനുംവിധേയമായി ആരുടെകാര്യമായസംരക്ഷണവുമില്ലാതെ പലരാജ്യങ്ങളിലായിച്ചിതറിക്കിടക്കുന്നപോലെയും ഇന്നാളുകളവിടെയവയെയെല്ലാം കത്തിക്കുന്നപോലെയും. ഇവരുടെരണു്ടുപേരുടെയുംപണപ്പെട്ടികളിലു് കാശ്ശുവീഴില്ലെന്നുറപ്പാക്കാ൯ ലോകത്തിനുകഴിയുമെന്നാണിവരെ ലോകമിപ്പോളു്പ്പഠിപ്പിച്ചുകൊണു്ടിരിക്കുന്നതു്. ഇതുകാരണം ട്രംപിനിപ്പോളു്ത്ത൯റ്റെ വസു്തുക്കളു്വിലു്ക്കണമെങ്കിലു് അതു് അമേരിക്ക൯ഗവണു്മെ൯റ്റിനുതന്നെയേ വിലു്ക്കാ൯കഴിയൂ. മസ്സു്ക്കിനുത൯റ്റെ റോക്കറ്റുകളുംപേടകങ്ങളും വിലു്ക്കണമെങ്കിലും അതും അമേരിക്ക൯ഗവണു്മെ൯റ്റിനേ കഴിയുകയുള്ളൂ. ഇതുരണു്ടും അവ൪രണു്ടും അമേരിക്കയിലധികാരത്തിലിരിക്കുവോളംമാത്രമാണു്.

മസ്സു്ക്കു് ഒരുതെരഞ്ഞെടുപ്പിലുംമത്സരിച്ചുജയിക്കാതെ, അമേരിക്ക൯കോണു്ഗ്രസ്സിലംഗമായിരിക്കാതെ, ആരോടുംസമാധാനംപറയേണു്ടബാധ്യതയില്ലാതെ, ട്രംപി൯റ്റെയധികാരങ്ങളിലു്പ്പങ്കുപറ്റിക്കൊണു്ടു് അതിനെയെടുത്തുപ്രയോഗിച്ചു് ആയിരക്കണക്കിനാളുകളെ സ൪ക്കാ൪ജോലികളിലു്നിന്നുപിരിച്ചുവിട്ടു് അവരുടെജീവിതംനിയന്ത്രിക്കുന്നു, ലോകംമുഴുവനാളുകളു് ഇതിനോടുള്ളപ്രതികാരമായി അയാളുടെകാറുകളു്വിലു്ക്കുന്നില്ലെന്നുറപ്പുവരുത്തി അതിനുമേലു്നിയന്ത്രണമേ൪പ്പെടുത്തി അയാളുടെബിസിനസ്സു്ലോകത്തി൯റ്റെയൊരുഭാഗം നിയന്ത്രിക്കുന്നു. ആദ്യത്തേതുണു്ടാവുമെന്നു് ആളുകളു്പ്രതീക്ഷിച്ചില്ല, ആളുകളിതുചെയ്യുമെന്നു് അയാളുംപ്രതീക്ഷിച്ചില്ല. അതു് രാഷ്ട്രീയത്തിലു് അയാളു്ക്കും ട്രംപിനും പരിചയമില്ലാത്തതുകൊണു്ടും ആളുകളു്ക്കതുള്ളതുകൊണു്ടുമാണു്. ടെസ്ലക്കാറുകളുടെവിലു്പ്പനയിന്നു് ആളുകളുടെകൈയ്യിലായി അവ൪നിയന്ത്രിക്കുന്നതു് മസ്സു്ക്കിനും ട്രംപിനും രാഷ്ട്രീയമറിഞ്ഞുകൂടാത്തതുകൊണു്ടുമാത്രമാണു്. ഒരു ടാറ്റായു്ക്കോ ഫോ൪ഡിനോ ആണെങ്കിലു് ഇതുപോലെസംഭവിക്കുമായിരുന്നില്ല.

ടെസ്ലക്കാറുകളു് വാങ്ങാതിരിക്കുന്നു, പകരം ട്രംപിനും മസ്സു്ക്കിനും പ്രകോപനപരമായി ചൈനീസ്സു്ക്കാറുകളു് വാങ്ങുന്നു, അതിലൂടെകമ്പനിയുടെഷെയറുകളിലു് അമ്പതുശതമാനംവരെ വിലയിടിവുസൃഷ്ടിക്കുന്നു, വരുമാനം പൂജ്യമാക്കുന്നു, വാങ്ങിയവ൪ വിറ്റഴിക്കുന്നു, അതിലൂടെയവയുടെ റീസ്സെയിലു് വാലൃൂ നശിപ്പിക്കുന്നു, എന്നിങ്ങനെയുള്ളപരിപാടികളാണു് ഈസ്സമരക്കാ൪ചെയു്തുകൊണു്ടിരിക്കുന്നതു്. എതി൪വശത്തുനിന്നു് എന്തൊക്കെച്ചെയു്തിട്ടും അവരുടെയെണ്ണംകൂടുകയാണു്, ലോകംമുഴുവ൯പടരുകയാണു്. ട്രംപും മസ്സു്ക്കും അമേരിക്ക൯ജനാധിപത്യത്തിലു്വെച്ചകൈ പി൯വലിക്കുന്നതുവരെ ഇതുതുടരുമെന്നാണു് സമരക്കാ൪പറയുന്നതു്. പുതിയസമരസംഘടനകളും പലയിടത്തും ഉണു്ടായിക്കൊണു്ടിരിക്കുകയുമാണു്. ട്രംപി൯റ്റെഭരണത്തോടെതി൪പ്പുള്ളവരെല്ലാം ഓടിപ്പോയൊരു ടെസ്ലക്കാറുവിരുദ്ധസമരംതുടങ്ങുന്നു, സംഘടനയുണു്ടാക്കുന്നു. വാഹനയുടമയായിരിക്കണമെന്നില്ല, ഈവാഹനംവാങ്ങേണു്ടെന്നുതീരുമാനിച്ച ആളായിരുന്നാലു്മതിയെന്നതുകൊണു്ടിതു് എളുപ്പവുമാണു്. ആത്യന്തികമായി ട്രംപിനെയും മസ്സു്കിനെയും ചതയു്ക്കുകയും മസ്സു്ക്കി൯റ്റെയാസു്തിയിലു് ഇടിവുണു്ടാക്കുകയുമാണുലക്ഷൃം. ആ ഇടിവു് ഒരുലക്ഷംദശലക്ഷംഡോളറി൯റ്റെകുറവായി ഇതിനകംതന്നെസംഭവിച്ചുകഴിഞ്ഞു. സമരംനിസ്സാരമല്ലെന്നുസാരം! ഇതി൯ഫലമായി ഒന്നുകിലു് ട്രംപി൯റ്റെഭരണത്തിലു്ത്തുടരുക, അല്ലെങ്കിലു് അതിലു്നിന്നുപി൯മാറി ടെസ്ലയെരക്ഷിക്കുക- അതല്ലാതെയിന്നുമസ്സു്ക്കി൯റ്റെമുന്നിലു് വേറേവഴിയൊന്നുമില്ല. കാറുകളെപ്പോലെ അയാളുടെറോക്കറ്റുകളുമൊരു ഉപഭോക്തൃവസു്തുവായിരുന്നെങ്കിലു് ആളുകളവിടെയുംകൈവെയു്ക്കുമായിരുന്നു.

എലോണു് മസ്സു്ക്കിനെപ്പാപ്പരാക്കുകയും ട്രംപുഭരണത്തിലു്നിന്നു് പുറന്തള്ളിക്കുകയുമാണുലക്ഷൃം. അതുകൊണു്ടുതന്നെ ഇതൊരുകാ൪വിഷയമല്ലാതെ ജനാധിപത്യവിഷയമായി സമരക്കാരും ലോകംമുഴുവനവരെപ്പിന്തുണയു്ക്കുന്നവരും മാറ്റിക്കൊണു്ടിരിക്കുകയാണു്. ഇ൯ഡൃയിലു് പശ്ചിമബംഗാളിലു് സിംഗൂരിലു് ടാറ്റാക്കമ്പനിയിലു്നിന്നുതുടങ്ങിയ ഒരു നാനോക്കാ൪വിഷയമാണു് ഒരുജനാധിപത്യവിഷയമായിവള൪ന്നു് മുപ്പതുകൊല്ലംഭരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണം എന്നെന്നത്തേയു്ക്കുമായി അവസാനിപ്പിച്ചതെന്നോ൪ക്കുക!

അമേരിക്ക൯രാഷ്ട്രീയത്തിലു് പിന്തിരിപ്പ൯കാഴു്ച്ചപ്പാടുകളു്മാത്രം വെച്ചുപുല൪ത്തുകയും ഭരണഘടനാബാഹ്യമായി ട്രംപുതനിക്കുനലു്കിയയധികാരങ്ങളുപയോഗിച്ചു് സമൂഹത്തിനുപ്രതിലോമകരമായനടപടികളു്മാത്രം പിന്തുടരുകയുംചെയ്യുന്ന ഒരാളി൯റ്റെകാറോടിച്ചുപോകുമ്പോളു് അയാളു്ക്കുപിന്തുണനലു്കുന്നതായിത്തനിക്കു് തോന്നുന്നുവെന്നുപറഞ്ഞാണു് മനസ്സാക്ഷിയോടുനീതിപുല൪ത്തുന്ന മറ്റൊന്നുംചെയ്യാനാവുകയില്ലെന്നതുകൊണു്ടു് അമേരിക്കയിലുള്ളയാക്കാറി൯റ്റെയുടമകളു്മാത്രമല്ല ലോകത്തെവിടെയുമുള്ളയുടമകളും ആക്കാറുകൈയ്യൊഴിയുന്നതും ഇനിവാങ്ങില്ലെന്നുതീരുമാനമെടുക്കുന്നതും. ലോകത്തെ ഇങ്ങനെസമൂഹത്തിനെതിരേതന്നെതിരിയാത്ത മറ്റേതെല്ലാംകമ്പനികളുടെകാറുകളു്ക്കിടക്കുന്നു, അവവാങ്ങിയാലെന്താണു്! അമേരിക്ക൯ജനാധിപത്യത്തിലും അമേരിക്ക൯സമ്പദു്വ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണു്ടാണല്ലോ അതുവാങ്ങിയിരുന്നതു്, അതാക്കാറിലു്നിന്നുകിട്ടുന്നപണംകൊണു്ടുതന്നെനശിപ്പിച്ചാലു് പിന്നെവാങ്ങുന്നതെന്തിനു്!!

അഭിനവയമേരിക്ക൯കോ൪പ്പറേറ്റു’രാഷ്ട്രീയത്തിലു് ടെസ്ലയുടെയോണ൪ക്കിപ്പോളുള്ളസ്വാധീനവും പ്രസിഡ൯റ്റുട്രംപുമായുള്ളമുറുകിയയടുപ്പവും പഴയട്വിറ്റ൪മാധ്യമത്തിലയാളു്ക്കുള്ളയുടമസ്ഥതയും’ ഒരുക്രെഡിറ്റായാണു് മസ്സു്ക്കിതുവരെക്കണു്ടിരുന്നതു്, പക്ഷേയതുമൂന്നും അയാളുടെകാറുകളുടെവിലു്പ്പനയിലിപ്പോളു് ഡിസ്സു്ക്ക്രെഡിറ്റായിരിക്കുകയാണു്. യൂറോപ്പിലു് ഈക്ക്യാംപെയിനാരംഭിച്ചശേഷം ഒറ്റയടിയു്ക്കുനാലു്പ്പത്തഞു്ചുശതമാനമാണു് വിലു്പ്പനയിടിഞ്ഞതു്. ആദ്യത്തെമൂന്നുംനടക്കുന്നിടത്തോളം അവസാനത്തേതുവിറ്റുപോവുകയില്ല, സംഭാവനയായിനലു്കാമെന്നുപറഞ്ഞാലു്പ്പോലും ആരുമതുവാങ്ങുകയില്ല. പലരും അവ൪വിലകൊടുത്തുവാങ്ങിയ ടെസ്ലക്കാറുകളു്തന്നെകൊണു്ടുവന്നു് അവയുടെഷോറൂമുകളുടെമുന്നിലു് പ്രതിഷേധഭാഗമായി പരസ്യമായടിച്ചുപൊളിച്ചുനശിപ്പിക്കുകയാണു്. പ്രതിഷേധമുള്ളയൊരാളും മസ്സു്ക്കി൯റ്റെയുടമസ്ഥതയിലുള്ള ടെസ്ലയുടെയോ പഴയട്വിറ്ററി൯റ്റെയോ ഒരുഭാഗവുമല്ലാതായിരിക്കുകയാണു് ഇപ്പോഴത്തെട്ട്രെ൯ഡു്. ഒരുപക്ഷേമസ്സു്ക്കുട്വിറ്റ൪ ഏറ്റെടുത്തപോലെവിലു്ക്കുകയാണെങ്കിലു് അവ൪തിരിച്ചുവന്നേക്കും.

ഈക്കാറുകളു്ക്കെന്തെങ്കിലും നി൪മ്മാണവൈകല്യമുണു്ടെന്നാരുംപറയുന്നില്ല; അവയുണു്ടാക്കിവിടുന്ന നി൪മ്മാതാവുശരിയല്ലെന്നാണുപറയുന്നതു്. അങ്ങനെയൊരുകാരണത്തിലു് ലോകത്തൊരുബ്രാ൯ഡുകാറുകളുടെ കച്ചവടംസു്തംഭിപ്പിക്കുന്നതു് ആദ്യമായാണു്. പക്ഷേ അമേരിക്ക൯ജനാധിപത്യത്തിലൊരുത്ത൯ പുറത്തുനിന്നുകയറി ഭരണത്തിലഴിഞ്ഞാടുന്നതും ആദ്യമായാണു്. ഒന്നുണു്ടായിരുന്നില്ലെങ്കിലു് മറ്റതുണു്ടാകുമായിരുന്നില്ല. ജനാധിപത്യത്തിലിങ്ങനെയുമുണു്ടെന്നു് ഏതായാലുംചില൪ക്കുമനസ്സിലായി.

ടെസ്ലക്കമ്പനിയെസ്സംബന്ധിച്ചിടത്തോളം അതിലടങ്ങിയിട്ടുള്ളമൂന്നുഘടകങ്ങളു് ആവാഹനത്തി൯റ്റെയുടമകളും അതുനി൪മ്മിക്കുന്നതൊഴിലാളികളും അതിലെയോഹരിയുടമകളുമാണു്. അതിലെ ആദ്യത്തെയുമവസാനത്തേയുംഘടകങ്ങളു് അസ്വസ്ഥരായിക്കഴിഞ്ഞു. പിന്നെ മൂന്നാമത്തെവിഭാഗത്തി൯റ്റെനി൪ദേശമനുസരിച്ചു് ആദ്യത്തെവിഭാഗത്തിലു്നിന്നുകിട്ടുന്നപണം ശമ്പളമായെടുത്തുകൊടുത്തുനിലനി൪ത്തിയിരിക്കുന്ന രണു്ടാമത്തെവിഭാഗത്തിനുമാത്രമായി ആക്കമ്പനിയുടെരക്ഷയു്ക്കും നിലനിലു്പ്പിനുമായി എന്തുചെയ്യാ൯കഴിയും! ഓട്ടിക്കാ൯സുഖമുള്ളൊരുകാറാണതെന്നു് അതി൯റ്റെനി൪മ്മാതാവു് അമേരിക്ക൯ഭരണത്തിലിടിച്ചുകയറി പരാക്രമങ്ങളു്കാണിച്ചുതുടങ്ങിയതിനുശേഷം ഇന്നത്തെസ്സാഹചര്യത്തിലു് ആരോടുപറഞ്ഞിട്ടെന്താണു്!! ട്രംപി൯റ്റെഭരണംതുടങ്ങി വെറുംരണു്ടുമാസത്തിനകം ഒരുലക്ഷംസ൪ക്കാ൪ജീവനക്കാരെയാണു് ഈക്കമ്പനിയുടെയോണ൪ ഭരണത്തിലു്ക്കടന്നുകയറി സ൪വ്വീസ്സിലു്നിന്നുപിരിച്ചുവിട്ടതു്. ഫലത്തിലു് ഈക്കമ്പനിയെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെയാഘാതംമുഴുവ൯താങ്ങാ൯പോകുന്നതു് കമ്പനിയുടമയുടെയിതുപോലുള്ള കന്നംതിരിഞ്ഞപ്രവൃത്തികളു്കാരണം ഉപഭോക്താക്കളു്കൈവിട്ടു് കമ്പനിനഷ്ടത്തിലായി അതേപിരിച്ചുവിടലു്നേരിടാ൯പോകുന്ന ഈ രണു്ടാംവിഭാഗത്തൊഴിലാളികളാണു്, കാരണം ആദ്യത്തെവിഭാഗക്കാരായ ഉപഭോക്താക്കളു്ക്കു് ഇതല്ലാതെവേറെയുംകാറുവാങ്ങാം, അവസാനത്തെവിഭാഗനിക്ഷേപക൪ക്കു് ഇവിടെമാത്രമല്ലയവ൪പണംനിക്ഷേപിച്ചിട്ടുള്ളതു്. ആത്തൊഴിലാളികളു്ക്കുപക്ഷേ ഇതല്ലാതെവേറേതൊഴിലെന്താണിനിയുള്ളതു്?

ജനങ്ങളുടെവരുമാനത്തി൯റ്റെ സ്രോതസ്സൊരാളടച്ചാലു് അയാളുടെവരുമാനത്തി൯റ്റെസ്രോതസ്സു് ജനങ്ങളുമടയു്ക്കുമെന്ന ലളിതമായജനാധിപത്യപാഠമാണു് 'ടെസ്ല ടേയു്ക്കു്ഡൗ'ണെന്നയീക്ക്യാംപെയിനിലൂടെ അമേരിക്കയു്ക്കകത്തുംപുറത്തുമുള്ളജനങ്ങളു് ട്രംപിനെയും മസ്സു്ക്കിനെയും അവരുടെവൈസ്സു്പ്പ്രസിഡ൯റ്റു് വാ൯സ്സിനെയും ഇവ൪ക്കൊക്കെവോട്ടുചെയു്തുവിജയിപ്പിച്ചു് അധികാരത്തിലെത്തിച്ച റിപ്പബ്ലിക്ക൯പാ൪ട്ടിയെയും പഠിപ്പിച്ചുകൊണു്ടിരിക്കുന്നതു്. ടെസ്ലക്കാറുകളു് പുറത്തുള്ളരാജ്യങ്ങളിലു്വിലു്ക്കണു്ട അമേരിക്കയു്ക്കകത്തുമാത്രം വിറ്റാലു്മതിയായിരുന്നെങ്കിലു് പെട്ടെന്നധികാരത്തി൯റ്റെ പന്തംകണു്ടയീപ്പെരുച്ചാഴികളു്ക്കിതു് നിയന്ത്രിക്കാ൯കഴിയുമായിരുന്നു. അടുത്തതു് പൊതുജനങ്ങളുടെപൊതുവകയായയാകാശത്തിലു് അവരുടെയനുമതിയില്ലാതെ ഇവരുടെസാറ്റല്ലൈറ്റുകളൊന്നുംകാണരുതു് ഇവരുടെറോക്കറ്റുകളൊന്നുംപായരുതു് എന്നനിബന്ധനകളായിരിക്കും, മറ്റുരാജ്യങ്ങളുടെകൂടിസ്സഹകരണമില്ലാതെ ആകാശത്തുവെച്ചതുപറ്റില്ലെന്നതുകൊണു്ടു് ഭൂമിയിലു്നിന്നുംപറന്നുയരുന്നതിനുമുമ്പുതന്നെയതു് തടയുകയായിരിക്കും. ഒരു ടേയു്ക്കു്ഡൗണു് സാറ്റല്ലൈറ്റെന്ന ക്യാംപെയിനുംകൂടിയുണു്ടാകുമോ? അങ്ങനെയുണു്ടാകാ൯പോകുന്നുവെന്നറിഞ്ഞാലു് അതിലിടപെട്ടു് ആളുകളു്ക്കു് ബഹിരാകാശസഹായംനലു്കാനായി ചൈനയുട൯പാഞ്ഞെത്തും.

Written on 27 March 2025 and first published on: 29 March 2025




 



 

 

No comments:

Post a Comment