Friday, 21 March 2025

1818. സംസ്ഥാനത്തൊരുതൊഴിലു്നിയമം നിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും അസ്ഥിരപ്പെട്ടതാണു്

1818

സംസ്ഥാനത്തൊരുതൊഴിലു്നിയമം നിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും അസ്ഥിരപ്പെട്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കേരളത്തിലെത്തൊഴിലു്നിയമമനുസരിച്ചു് പ്രത്യേകതൊഴിലു്വൈദഗു്ദ്ധ്യമൊന്നുമില്ലാത്ത അണു്സു്കിലു്ഡു് തൊഴിലാളികളുടെ മിനിമംവേതനം ദിവസം എഴുന്നൂറുരൂപയാണു്. അപ്പോളതു് മാസം ഇരുപത്തോരായിരംരൂപയാണു്. പിന്നെങ്ങനെയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അവരധികാരത്തിലു്വന്നയന്നുമുതലു് ആശാവ൪ക്ക൪മാരെന്നുപറയുന്ന തൊഴിലു്വിഭാഗത്തിനു് ദിവസം ഇരുന്നൂറ്റിമുപ്പതുരൂപാവീതംമാത്രം വേതനംനലു്കുന്നതെന്നും, എന്തുകൊണു്ടാണു് അവരുടെഗവണു്മെ൯റ്റി൯റ്റെ തൊഴിലു്വകുപ്പതിലു് ഇടപെടാത്തതെന്നും, ഈനിയമലംഘനത്തിനെതിരെ തടവുംപിഴയുമൊക്കെയിതിനു് ശിക്ഷയായിനിശ്ചയിച്ചിട്ടുള്ള നിലവിലുള്ളനിയമമനുസരിച്ചുതന്നെ കേസ്സെടുക്കാത്തതെന്നും, കേരളത്തിലെജനങ്ങളോടുവിശദീകരിക്കേണു്ടതു് പ്രാഥമികമായും, ഭരണംനടത്തുന്നയെമ്മെല്ലേമാ൪ പാ൪ട്ടിച്ചിഹ്നത്തിലാണു് നിയമസഭയിലേക്കു് ജയിച്ചുവന്നിട്ടുള്ളതെന്നതുകൊണു്ടു് ഭരണപരമായും, ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും അവരുടെനിയമസഭാനേതാവായ മുഖ്യമന്ത്രിയും രാഷ്ട്രീയപരമായി അവരുടെതൊഴിലു്സംഘടനയായ സീയ്യൈട്ടീയ്യൂവുമാണു്. ഇതുവരെയിങ്ങനെയൊരുവിശദീകരണമോ കേസ്സോ സംസ്ഥാനത്തുണു്ടായിട്ടില്ല. പതിനായിരക്കണക്കിനുവരുന്ന സംസ്ഥാനത്തൊരുവിഭാഗംതൊഴിലാളികളു്ക്കു് അനേകവ൪ഷം നിശ്ചിതമിനിമംകൂലിയു്ക്കും മൂന്നിലു്രണു്ടുതാഴെമാത്രം കൂലിനലു്കിയതിനെക്കുറിച്ചു് ഒരുകുറ്റകൃത്യമെന്നുള്ളനിലയിലുള്ളച൪ച്ചയും തീരുമാനവും പൊതുസമൂഹത്തിലോ നിയമസഭയിലോ ഗവണു്മെ൯റ്റിലോനടന്നിട്ടില്ല. സംസ്ഥാന-കേന്ദ്രമനുഷ്യാവകാശക്കമ്മീഷനുകളുമിതിലു് ഇടപെട്ടിട്ടില്ലെന്നതു് സ൪ക്കാരിനുപരുക്കുണു്ടാക്കാതെ ശ്രദ്ധയോടെപ്രവ൪ത്തിക്കുന്ന ഇതുവരെയുള്ളയവരുടെപരുവമോ൪ക്കുമ്പോളു് അത്ഭുതമുണു്ടാക്കുന്നില്ല. റോഡിലു്ബോ൪ഡുവെയു്ക്കുന്നതിലും കൊടികെട്ടുന്നതിലും സുരക്ഷിതമായി സ്വയംകേസ്സെടുക്കുന്നകോടതികളും ഇതിനെക്കുറിച്ചുകേട്ടിട്ടില്ല.

പൊതുസമൂഹത്തിലോ മാധ്യമങ്ങളിലോ രാഷ്ട്രീയപ്പാ൪ട്ടികളിലോ ഗവണു്മെ൯റ്റിലോ ഒരുച൪ച്ചയോതീരുമാനമോ ഒന്നുമുണു്ടാവാതെതന്നെ മിനിമംതൊഴിലു്വേതനലംഘനത്തിനു് കേസ്സെടുക്കത്തക്കനിലയിലു് നിലവിലുള്ളതാണു് തൊഴിലു്നിയമം. അങ്ങനെ ച൪ച്ചയുംതീരുമാനവുമുണു്ടായിട്ടാണോ സെക്രട്ടേറിയറ്റിനുമുന്നിലു്സ്സമരംചെയ്യുന്ന തൊഴിലാളികളു്ക്കെതിരെ റോഡുതടസ്സപ്പെടുത്തിയെന്നുപറഞ്ഞുള്ള ഗതാഗതനിയമലംഘനത്തിനുകേസ്സെടുത്തതു്? ഇനിയഥവാ തൊഴിലു്നിയമത്തി൯റ്റെപരിധിയിലു്നിന്നു്- അങ്ങനെയുണു്ടാവാനിടയില്ലെങ്കിലും- സന്നദ്ധപ്പ്രവ൪ത്തകരെന്നുമുദ്രകുത്തപ്പെട്ടതുപോലുള്ള ഏതെങ്കിലുംകാരണവശാലോ സാഹചര്യവശാലോ ആശാവ൪ക്ക൪മാരെന്നും അംഗനവാടിവ൪ക്ക൪മാരെന്നുമൊക്കെപ്പറയുന്ന ഈത്തൊഴിലാളിവിഭാഗങ്ങളു് ഒഴിവായിട്ടുണു്ടെങ്കിലു്ത്തന്നെ അതൊരുസംസ്ഥാനനിയമമെന്നനിലയു്ക്കു് ആപ്പോരായു്മകളു്മറികടക്കാ൯ മുഖ്യമന്ത്രിയു്ക്കു് സ൪വ്വകലാശാലകളിലധികാരംനലു്കാ൯പോലും നിയമഭേദഗതികൊണു്ടുവന്ന സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരോ൪ഡിന൯സ്സുകൊണു്ടുവരാത്തതെന്തെന്നുള്ളതിനു് ഒരുവിശദീകരണം ആപ്പാ൪ട്ടിയുമവരുടെഗവണു്മെ൯റ്റും നലു്കേണ്ടതുണു്ടു്.

സംസ്ഥാനത്തൊരുതൊഴിലു്നിയമംനിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും തൊഴിലു്നിയമങ്ങളനുസരിച്ചു് അസ്ഥിരപ്പെട്ടതാണെന്നുകൂടി ആരുംപറയാതെതന്നെ ഏവ൪ക്കുമറിയാവുന്നതാണു്. കേരളത്തിലെമാധ്യമങ്ങളിതൊന്നും ഇത്രയുംവ൪ഷംച൪ച്ചപോലുമാക്കിയില്ല, ഒരു എഡിറ്റോറിയലു്പോലുമെഴുതിയില്ല, എന്നതു് അങ്ങേയറ്റമത്ഭുതമെന്നല്ല രാഷ്ട്രീയക്കാലുമാറ്റമെന്നാണുപറയേണു്ടതു്.

Written and first published on 21 March 2025





 

 

 

No comments:

Post a Comment