2020മുതലു് ലോകത്തുപലരാജ്യങ്ങളിലും കൊറോണയുണു്ടാക്കിയബിസിനസ്സുതക൪ച്ചയും സാമ്പത്തികമാന്ദ്യവുമാണു് അമേരിക്കയിലു് ട്രംപുണു്ടാക്കുന്നതു്. ട്രംപിനെയമേരിക്കക്കാ൪ കൊറോണയു്ക്കുസമംകണു്ടുതുടങ്ങുന്ന കാലമാകാനിനിയധികംസമയമില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ട്രംപു് അധികാരമേറ്റശേഷം അമേരിക്കയിലു് ഗവണു്മെ൯റ്റിലുള്ള ഉപഭോക്തൃവിശ്വാസം 2021നുശേഷമുള്ളതിലു് ഏറ്റവുംതാഴു്ന്നിരിക്കുകയാണെന്നു് ബ്ലൂംബെ൪ഗ്ഗുറിപ്പോ൪ട്ടുണു്ടു്. സാമ്പത്തികവള൪ച്ചമുരടിച്ചു് അമേരിക്ക 2025ലു് സാമ്പത്തികമാന്ദ്യത്തിലേക്കുനീങ്ങുമെന്നു് വേറെയുംറിപ്പോ൪ട്ടുകളുണു്ടു്. പണപ്പെരുപ്പം വ൪ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നുണു്ടു്. വിലക്കയറ്റമിപ്പോളു് ഭീകരമാണു്: വിദേശരാജ്യയുലു്പ്പന്നങ്ങളു്ക്കുചുമത്തുന്ന ഇറക്കുമതിച്ചുങ്കവ൪ദ്ധനയിലൂടെ ഉണു്ടാകാ൯പോകുന്നവിലക്കയറ്റമാകട്ടെ വരാ൯പോകുന്നതേയുള്ളൂ! ജോലികളു് നഷ്ടപ്പെടുമെന്നും പിരിച്ചുവിടലുകളു് വ്യാപകമാകുമെന്നഭയത്തിലു് ആളുകളു് പണംചെലവഴിക്കുന്നതവസാനിപ്പിക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണു്ടു്. പിരിച്ചുവിടലുകളും ജോലിനഷ്ടപ്പെടലുകളും ട്രംപു് അധികാരത്തിലു്വന്നയുട൯തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുമുണു്ടു്. ട്രംപുവന്നതിനുശേഷം അമേരിക്കക്കാ൪ നേരത്തേചെലവഴിച്ചിരുന്നപോലെയത്രപണം സാധനങ്ങളു്വാങ്ങാ൯ ചെലവഴിക്കുന്നില്ല. ജോലികളു്നഷ്ടപ്പെടുന്നതും പിരിച്ചുവിടലുകളു്വ്യാപകമാകുന്നതും തുടരുമ്പോളു് അതിനിയുംകുറയും. അതിനുപുറമേയാണു് ഉലു്പ്പാദനത്തിലു്സ്സഹായിച്ചിരുന്ന പുറത്തുനിന്നുവന്ന പതിനായിരക്കണക്കിനാളുകളെ അമേരിക്കപുറത്താക്കി ഉലു്പ്പാദനനഷ്ടവും വ൪ദ്ധിച്ചുകൊണു്ടിരിക്കുന്നതു്. അമേരിക്കയുടെയിന്നത്തെച്ചിത്രം ദയനീയമാണു്. റഷ്യയിലു് പുട്ടിനും ഇ൯ഡൃയിലു് നരേന്ദ്രമോദിയും അവരുടെമാധ്യമങ്ങളുംമാത്രമാണു് അതു് അങ്ങനെയല്ലെന്നുപറയുന്നതും അമേരിക്കയിന്നുനേരിടുന്ന ഈനടപടികളെയുമവസ്ഥയെയുംമുഴുവ൯ രണു്ടുകൈയ്യുംനീട്ടിസ്സ്വാഗതംചെയ്യുന്നതും. ഈവിഷമാവസ്ഥയെക്കുറിച്ചുള്ള പ്രസിഡ൯റ്റുട്രമ്പി൯റ്റെപ്രതികരണങ്ങളൊന്നും കണക്കിലെടുക്കേണു്ടതില്ല- പരാജയപ്പെടുന്നപ്രസിഡ൯റ്റുമാ൪ ചരിത്രത്തിലെയേറ്റവുംവലിയയുയ൪ച്ചയിലേക്കാണു് താ൯ത൯റ്റെരാജ്യത്തെനയിക്കുന്നതെന്നു് പതിവുപോലെപലവീരവാദങ്ങളും പറഞ്ഞുകൊണു്ടിരിക്കും. അങ്ങനെയെത്രയോപേരെലോകം കണു്ടുകഴിഞ്ഞു!
രാഷ്ട്രീയഭാവിയെക്കുറിച്ചല്ല ഒരുരാജ്യത്തി൯റ്റെ സാമ്പത്തികഭാവിയെക്കുറിച്ചു് ജനങ്ങളിലാശങ്കയും സന്ദേഹവുംതുടരുമ്പോളു് അവ൪ പണംചെലവഴിക്കുന്നതവസാനിപ്പിക്കും, ഉള്ളതു് ഭാവിയിലേയു്ക്കുവേണു്ടിക്കരുതിവെയു്ക്കും. ഏതുരാജ്യത്തുംനടക്കുന്ന അതുതന്നെയാണു് അമേരിക്കയിലുമിപ്പോളു്സ്സംഭവിക്കുന്നതു്. നേരത്തേയവിടെ ഇങ്ങനെയൊരുലു്ക്കണു്ഠയുമില്ലാതിരുന്നതിനാലു് പണംചെലവഴിക്കലമിതമായിരുന്നു, മാ൪ക്കറ്റുകളിലു്പ്പണംനിറഞ്ഞൊഴുകി, അമേരിക്കയൊരുസമ്പന്നരാജ്യമെന്നഭിമാനിച്ചു. അതുനിന്നു.
ട്രംപു് ചൈനയോടും ക്യാനഡയോടും മെകു്സ്സിക്കോയോടും യൂറോപ്പിനോടും തീരുവയുദ്ധംപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിലോട്ടും അമേരിക്കയിലു്നിന്നുമുള്ള സാധനവരവുംപോക്കും കൂടുമോകുറയുമോയെന്നുറപ്പില്ലാതെ നാനാബിസിനസ്സുകളനിശ്ചിതത്വത്തിലായി. അതു് മറ്റുമേഖലകളിലോട്ടുപട൪ന്നുകൊണു്ടുമിരിക്കുന്നു. അമേരിക്കകാരണം വിദേശരാജ്യങ്ങളു്ചുമത്താ൯പോകുന്ന ഈത്തീരുവവ൪ദ്ധനകളെല്ലാം അന്തിമമായി അടിച്ചേലു്പ്പിക്കപ്പെടാ൯പോകുന്നതു് അമേരിക്ക൯ ഉപഭോക്താക്കളിലും വീടുകളിലുമാണു്. ട്രംപുവന്നാലമേരിക്കയിലേയു്ക്കു് വിദേശങ്ങളിലു്നിന്നുപണമൊഴുകുമെന്നു് പ്രതീക്ഷിച്ചതിലു്നിന്നുവിരുദ്ധമായി മറ്റുരാജ്യങ്ങളിലുള്ളവരീയനിശ്ചിതത്വംകാരണം അമേരിക്കയിലു്മുതലു്മുടക്കുന്നതുമവസാനിക്കുന്നു. സുവ൪ണ്ണയമേരിക്കകഴിഞ്ഞു. പഴയയമേരിക്കതിരിച്ചുവരുമെന്നു് ട്രംപുപറഞ്ഞതുശരിതന്നെയാണു്- പട്ടിണിയമേരിക്ക!
അമേരിക്കതകരുകയല്ല മെച്ചപ്പെടുകയാണു് നന്നാവുകയാണെന്നു് ട്രംപുംകൂടെയുള്ളവരും പറഞ്ഞുകൊണു്ടിരിക്കുന്നതിന൪ത്ഥം ട്രംപും മസ്സു്ക്കുമടക്കമുള്ള അമേരിക്ക൯കോ൪പ്പറേറ്റുകളു് ഈയവസരംമുതലെടുത്തു് അമേരിക്കയിലെ സാധാരണജനങ്ങളെയുപയോഗിച്ചു് നന്നായിപ്പണമുണു്ടാക്കുന്നുവെന്നാണു്. ഗവണു്മെ൯റ്റിലെയുദ്യോഗസ്ഥ൯മാരെ കൂട്ടമായിപ്പിരിച്ചുവിടുന്നതിന൪ത്ഥം ഉദ്യോഗസ്ഥ൯മാരിലൂടെയുള്ള അമേരിക്ക൯കൈക്കൂലിയും റീട്ടെയിലഴിമതിയുമവസാനിപ്പിച്ചു് അതുമുഴുവ൯ സെ൯ട്രലൈസ്സു്ഡായി ഭരണകൂടത്തിലിവരിലൂടെയുള്ള ഹോളു്സ്സെയിലഴിമതിയാക്കിമാറ്റാ൯പോകുന്നുവെന്നാണു്. ഗവണു്മെ൯റ്റുനലു്കിയിട്ടുള്ള കോണു്ട്രാക്ടുകളെല്ലാമവസാനിപ്പിക്കുമെന്നുപറഞ്ഞതു് ഇനിയതെല്ലാംപുതിയതായി ഇവരിലൂടെമാത്രമായിരിക്കുമെന്നുള്ളതുകൊണു്ടാണു്. ജീവനക്കാരെപ്പിരിച്ചുവിടലു്പ്പ്രവ൪ത്തനത്തിലൂടെ ഭരണകൂടച്ചെലവുചുരുക്കി ആപ്പണമെടുത്തു് ഡിഫ൯സ്സി൯റ്റെപേരിലു് മസ്സു്ക്കിനെപ്പോലെ കൂടെയുള്ളകോ൪പ്പറേറ്റുകളു്ക്കുംമറ്റുമായി പലവിധപദ്ധതികളിലായി കൂടുതലു്പണമൊഴുക്കിക്കൊടുക്കും- ആഭ്യന്തരനികുതിവ൪ദ്ധിപ്പിക്കാതെ അതിനുള്ളപ്പണവുംകണു്ടെത്തണമല്ലോ!
അമേരിക്കയിന്നു് എന്നത്തേക്കാളുമാശയപരമായൊരു വിഭജിതരാജ്യമാണു്. രാഷ്ട്രീയത്തിലു്പ്പതിവായുള്ളതിലു്ക്കൂടുതലായൊരു ആശയപരമായവിഭജനത്തി൯റ്റെ ആഴത്തിലുള്ളപിള൪പ്പിന്നവിടെയുണു്ടെന്നുള്ളതു് ആരെയുമത്ഭുതപ്പെടുത്തുന്നുപോലുമില്ല, കാരണം ട്രംപുവന്നതോടുകൂടിത്തന്നെ അതുപ്രതീക്ഷിക്കപ്പെട്ടിരുന്നതാണു്. അമേരിക്കയിതുവരെനിലനിന്നുപോന്ന ജനാധിപത്യസങ്കലു്പ്പങ്ങളും പണമുണു്ടാക്കുന്നതിനുവേണു്ടിമാത്രംനിലനിലു്ക്കുന്ന കോ൪പ്പറേറ്റാധിപത്യവുംതമ്മിലുള്ളൊരു അതിരൂക്ഷമായരാഷ്ട്രീയസാമ്പത്തികസംഘട്ടനമാണു് ജനങ്ങളു് നാലു്പ്പതു്:നാലു്പ്പത്താറു് എന്നയനുപാതത്തിലു്ത്തിരിഞ്ഞു് ഇന്നവിടെനടക്കുന്നതു്. (പതിന്നാലുശതമാനംപേ൪ അഭിപ്രായമൊന്നുമില്ലാത്ത മൗനികളാണു്)!
ആഘാതമറിയാതെ നടപടികളെടുക്കുന്നൊരു ഭരണകൂടത്തെക്കുറിച്ചു് ചിന്തിച്ചുനോക്കൂ! അതാണു് ട്രംപുഭരണകൂടം. ആഘാതമറിയാമെങ്കിലു്ത്തന്നെയതു് അതുജനങ്ങളിലുണു്ടാക്കി തങ്ങളു്ക്കുലാഭമാക്കിമാറ്റുന്ന ആഘാതത്തെക്കുറിച്ചുമാത്രമാണു്. 2020മുതലു് ലോകത്തുപലരാജ്യങ്ങളിലും കൊറോണയുണു്ടാക്കിയബിസിനസ്സുതക൪ച്ചയും സാമ്പത്തികമാന്ദ്യവുമാണു് അമേരിക്കയിലു് ട്രംപുണു്ടാക്കുന്നതു്. ട്രംപിനെയമേരിക്കക്കാ൪ കൊറോണയു്ക്കുസമംകണു്ടുതുടങ്ങുന്ന കാലമാകാനിനിയധികംസമയമില്ല.
Written on 06 March 2025 and first published on 07 March 2025
No comments:
Post a Comment