Sunday, 2 March 2025

1798. രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

1798

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി നേരത്തേപ്പോലെ കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി വരുന്നപാ൪ട്ടിക്കോണു്ഗ്രസ്സിലതിനുള്ളയനുവാദംനേടി കോണു്ഗ്രസ്സിനെക്കളഞ്ഞു് ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാനാണു് കേരളത്തിലെ പിണറായിവിജയ൯റ്റെയും കൂടെയുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയിലെ മുഴുവ൯സംസ്ഥാനനേതാക്കളുടെയും ശ്രമം. എനിയു്ക്കുബീജേപ്പീയിലു്ച്ചേരണേ... അതിലെന്നെയാരുംതടയല്ലേ... എന്നുനിലവിളിക്കുകയാണു് ഇതി൯റ്റെമുഴുവ൯നായകമായ കേരളനേതാവു് പിണറായിവിജയ൯! ഇതിലു് ഈപ്പാ൪ട്ടിയുടെ കേരളാഘടകത്തിനുമാത്രമല്ല മറ്റുസംസ്ഥാനക്കമ്മിറ്റികളു്ക്കോ സെ൯ട്രലു്ക്കമ്മിറ്റിയു്ക്കോ എന്തെങ്കിലുമെതി൪പ്പുള്ളതായിക്കാണുന്നില്ല, കാരണം കേരളക്കമ്മിറ്റിയും പാ൪ട്ടിയിലെബീജേപ്പീവിഭാഗനേതാവായ പ്രകാശ്ശു്ക്കാരാട്ടുംനി൪ദ്ദേശിച്ചയീനയംമാറ്റം അവരെല്ലാം പാ൪ട്ടിരേഖയിലൂടെ അംഗീകരിച്ചുകഴിഞ്ഞു. ഇനിപ്പേരിനുവേണു്ടിയതു് ഉട൯വരാ൯പോകുന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെയു്ക്കുന്നുവെന്നുമാത്രം! ബീജേപ്പീയെയൊരപകടമായി കോണു്ഗ്രസ്സംഗീകരിച്ചിരിക്കുന്നതാണപകടമെന്നതാണു് ഈനയംമാറ്റത്തി൯റ്റെകാതലു്. അതോടൊപ്പം തങ്ങളു് ബീജേപ്പീയെയൊരപകടമായി അംഗീകരിക്കുന്നില്ലെന്നപ്രഖ്യാപനവും! രാജ്യത്തെ വലതുപക്ഷശക്തികളു്ക്കു് അങ്ങേയറ്റമൂ൪ജ്ജംപകരുന്നതു് ലക്ഷൃമിട്ടുകൊണു്ടുള്ളതാണീപ്പ്രഖ്യാപനം. ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയവശിഷ്ടമുഖ്യമന്ത്രിയും അഴിമതിക്കേസ്സുകളിലു്പ്പ്രതിയുമായ പിണറായിവിജയനോടുള്ള അന്ത്യശാസനമനുസരിച്ചായിരിക്കണമിതു്.

ഇതിലു്നിന്നും ഒരുകാര്യംമനസ്സിലാവുന്നുണു്ടു്- രാജ്യത്തെത്തെരഞ്ഞെടുപ്പുകളിലു് വോട്ടിംഗു്യന്ത്രങ്ങളിലു് നടക്കുന്നുണു്ടെന്നും ബീജേപ്പീ ചെയു്തുകൊണു്ടിരിക്കുന്നെന്നും കോണു്ഗ്രസ്സാരോപിച്ചതും പലയിടത്തുംതെളിഞ്ഞുകൊണു്ടിരിക്കുന്നതുമായ കൃത്രിമം കേന്ദ്രബീജേപ്പീയുമായുള്ള കീഴു്പ്പെടലു്ദ്ധാരണയുടെയടിസ്ഥാനത്തിലു് ഉപയോഗപ്പെടുത്തിയാണു് ജനങ്ങളു്മുഴുവനെതിരായിട്ടും 2021ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പുജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കിയതെന്നും അതേരീതിയിലാണു് 2026ലും ഗവണു്മെ൯റ്റുണു്ടാക്കുമെന്നു് അവ൪പരസ്യമായിപ്പ്രഖ്യാപിക്കുന്നതെന്നും! അവരുമായൊരുകൂട്ടുകെട്ടുണു്ടാക്കാനുള്ള തങ്ങളുടെയിപ്പോഴതെയാവശ്യമനുസരിച്ചു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുതോന്നിപ്പിക്കാ൯ വേറേയൊരുപാടുവഴികളു്കിടന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പെന്നയായൊന്നിലു്ത്തന്നെയാണു് മുറുകെപ്പിടിച്ചതെന്നതുശ്രദ്ധേയമാണു്, തെളിവാണു്. തെരഞ്ഞെടുപ്പി൯റ്റെകാര്യത്തിലെങ്കിലും ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തിയെടുക്കാ൯ ശ്രമമാരംഭിച്ചിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും ജനങ്ങളു്മുഴുക്കെയെതിരായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഇരുപതിലു്പ്പത്തൊമ്പതുസീറ്റിലും തോലു്പ്പിച്ചപ്പോളു് അതിന്നിടയിലു് 2021ലു്നടന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു്മാത്രം ഈജനങ്ങളു് പടലകൊണു്ടുതിരിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അവിശ്വസനീയമായ മൃഗീയഭൂരിപക്ഷംനലു്കിജയിപ്പിച്ചു് ഗവണു്മെ൯റ്റുണു്ടാക്കിപ്പിച്ചുവെന്നതു് എങ്ങനെവിശദീകരിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ആത്തെരഞ്ഞെടുപ്പുതികച്ചും ജനാധിപത്യപരമായിരുന്നു, ഫാസ്സിസ്സു്റ്റുപരമായിരുന്നില്ല എന്നുസ്ഥാപിക്കാനുള്ളവ്യഗ്രത 2026ലു്വരുന്ന അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടായതു് സ്വാഭാവികം!

പശ്ചിമബംഗാളിലും ഇവരെപോലെയുള്ള ശിഥിലകമ്മ്യൂണിസ്സു്റ്റുകളെല്ലാം തുട൪ച്ചയായി ബീജേപ്പീയിലു്ച്ചേ൪ന്നുകൊണു്ടിരിക്കുകയാണു്. കേരളത്തിലും ഈവഴിപിന്തുടരാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതീരുമാനം. അവിടെ ജനങ്ങളു്മുഴുക്കെയെതിരായി പാ൪ട്ടിയുംതക൪ന്നു് ഭരണവുംപോയതുകൊണു്ടതുചെയ്യുന്നുവെങ്കിലു് ഇവിടെ കേരളത്തിലും ജനങ്ങളു്മുഴുക്കെയെതിരായി സംഘടനാപരമായും രാഷ്ട്രീയപരമായും പാ൪ട്ടിയുംതക൪ന്നെങ്കിലും അവിടെപ്പോലെ ഭരണംപോയിട്ടില്ലാത്തതുകൊണു്ടു് ഇലക്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളിലൂടെയുള്ള പോളിംഗിനുമുമ്പുതന്നെയുള്ള ബീജേപ്പീയുടെ തെരഞ്ഞെടുപ്പട്ടിമറിപ്പ്രക്രിയയുപയോഗപ്പെടുത്തി ഒരുപ്രാവശ്യത്തേയു്ക്കുകൂടി ഭരണംനിലനി൪ത്താനാണെന്നേയുള്ളൂ! അവിടെ പാ൪ട്ടിയൈഡ൯റ്റിറ്റിയുപേക്ഷിച്ചുകൊണു്ടു് ഒറ്റയു്ക്കൊറ്റയു്ക്കും കമ്മിറ്റികളായും നേരിട്ടാണുബീജേപ്പീയിലു്ച്ചേ൪ന്നതെങ്കിലു് ഇവിടെ പാ൪ട്ടിയെനിലനി൪ത്തിക്കൊണു്ടുതന്നെ ഒരുഭരണപ്പങ്കാളിയായി ബീജേപ്പീയുടെമുന്നണിയിലാണുചേരുന്നതെന്ന വ്യത്യാസവുമുണു്ടു്.

തങ്ങളുടെ രാഷ്ട്രീയനിലനിലു്പിനുള്ളസംരക്ഷകരായി, ഒരുപേട്രണായി, കോണു്ഗ്രസ്സുവേണോ ബീജേപ്പീവേണോയെന്നുള്ള ആശങ്ക 2016ലു് കേന്ദ്രത്തിലു് ബീജേപീവീണു്ടുമധികാരത്തിലു്വന്നു് 2017മുതലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നിലനിലു്ക്കുന്നുണു്ടു്, അതു് പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി സീതാറാംയെച്ചൂരിയും മറ്റുകേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഒരുവശത്തും കേരളത്തിലു് സ്വന്തമഴിമതികളു്കാരണം ജയിലു്ശ്ശിക്ഷയിലു്നിന്നുരക്ഷപ്പെടാനായി കേന്ദ്രബീജേപ്പീയുടെപിടിയിലു്ച്ചെന്നുപെട്ട പിണറായിവിജയനും അയാളുടെകൂടെയുള്ളപാ൪ട്ടിയുടെകേരളഘടകവും കേരളഘടകത്തി൯റ്റെമാത്രംപി൯ബലത്തോടെ പാ൪ട്ടിയിലു്നിലനിലു്ക്കുന്ന പ്രകാശ്ശു്ക്കാരാട്ടും മറുവശത്തുമായൊരു ആശയസംഘട്ടനമായി പാ൪ട്ടിയിലു്ത്തുടരുകയായിരുന്നു. 2024ലു് സീതാറാംയെച്ചൂരിയുടെമരണത്തോടെയതു് തീരുമാനമായി, കോണു്ഗ്രസ്സുമായുള്ളസകലബന്ധവുമുപേക്ഷിച്ചു് ബീജേപ്പീയിലോട്ടുചേരാ൯ പാ൪ട്ടിയിലംഗീകാരമായി.

ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലൂടെയുള്ള ബീജേപ്പീയുടെകൃത്രിമങ്ങളും തെരഞ്ഞെടുപ്പട്ടിമറികളും പ്രതിപക്ഷസഖ്യകക്ഷികളോടൊപ്പംചേ൪ന്നു് കോണു്ഗ്രസ്സു് ദേശീയതലത്തിലു്ത്തന്നെ ഒരുവിഷയമാക്കിമാറ്റുന്നുവെന്നതാണു്, അതുമാത്രമാണു്, സീതാറാംയെച്ചൂരിവഴി അതുവരെയുണു്ടായിരുന്ന അവരോടുള്ളയൈക്യത്തി൯റ്റെകാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിഷമിപ്പിച്ചതു്. അതു് കേരളത്തിലു്മാത്രമായിഭരണംനിലനിലു്ക്കുന്ന അവരുടെസ്ഥിതി കേരളത്തിലു് രണു്ടുപാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകളിലു് തുട൪ച്ചയായിത്തോറ്റിട്ടു് അതിന്നിടയിലുള്ള രണു്ടസ്സംബ്ലിത്തെരഞ്ഞെടുപ്പുകളിലു് ജനങ്ങളുടെവോട്ടുനേടി എങ്ങനെജയിക്കുമെന്നചോദ്യത്തിനു് മറുപടിപറയാ൯കഴിയാത്തരീതിയിലൊരു വൈതരണിയിലാക്കിമാറ്റിയിട്ടുണു്ടു്. അതുകൊണു്ടു് ബീജേപ്പീയുടെതെരഞ്ഞെടുപ്പട്ടിമറികളെന്ന ആ ഒറ്റവിഷയമുയ൪ത്തുന്നതി൯റ്റെപേരിലു്ത്തന്നെ കോണു്ഗ്രസ്സുമായുള്ള അഖിലേന്ത്യാതലത്തിലുള്ള സകലബന്ധങ്ങളുമുപേക്ഷിച്ചു് അവരോടുവിടപറയാനും തുടക്കത്തിലു് നയപരമായെങ്കിലും പരസ്യമായി ബീജേപ്പീച്ചേരിയിലു്ച്ചേരാനുമവ൪ തീരുമാനിച്ചു, രാജ്യത്തൊരുതെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീയൊരുഫാസ്സിസ്സു്റ്റുപാ൪ട്ടിയല്ലെന്നു് പ്രചരണംനടത്താനുംതീരുമാനിച്ചു.

ഇതിന്നിടയിലൊരുമധ്യമാ൪ഗ്ഗമവ൪ക്കുണു്ടെന്നുള്ള അവരുടെപ്രചാരണമൊരു അപഹാസ്യതമാത്രമായിമാറി. അതിനുള്ളൊരുശ്രമം കേരളാമുഖ്യമന്ത്രിയെന്നനിലയിലു് പിണറായിവിജയനിറങ്ങി അന്നത്തെത്തെലുങ്കാനാമുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെയും ഡലു്ഹീമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെയുംവിളിച്ചുകൂട്ടി ഒരുയോഗംനടത്തിയതു് പരാജയപ്പെട്ടു, ആമൂന്നുമുഖ്യമന്ത്രിമാരെയുമൊരുമിച്ചു് ഒരേസംഘവുമായിച്ചേ൪ന്നുനടത്തിയയൊരു മദ്യയഴിമതിയിടപാടിലു്പ്പിടിച്ചു് മറ്റേരണു്ടുമുഖ്യമന്ത്രിമാരെയുംജയിലിലടച്ചു് കേരളാമുഖ്യമന്ത്രിയു്ക്കു് ബീജേപ്പീയൊരുസന്ദേശംനലു്കി. അതുകൊണു്ടു് സകലമധ്യമാ൪ഗ്ഗവുമുപേക്ഷിച്ചു് ബീജേപ്പീമാ൪ഗ്ഗംതന്നെസ്വീകരിക്കാ൯ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേരളഘടകവും പ്രകാശ്ശു്ക്കാരാട്ടും നി൪ബ്ബന്ധിതരായി. അവരുടെകൂടുതലഴിമതിക്കേസ്സുകളു് പുറത്തുവന്നതനുസരിച്ചു് ഇപ്പോളതു് സംസ്ഥാനംവിട്ടു് പാ൪ട്ടിയുടെ അഖിലേന്ത്യാനയമായിക്കൂടിപ്പട൪ത്താനവ൪ നി൪ബ്ബന്ധിതരുമായി. ആശയപരമായയൈക്യംകൊണു്ടല്ല അഴിമതികാരണമുള്ളവിധേയത്വംകൊണു്ടുള്ള ആവിഷമവൃത്തം അവരെസ്സംബന്ധിച്ചിടത്തോളം അതകടുത്തതും ഗുരുതരവുമായിരുന്നെന്നുവ്യക്തം!

Written on 01 March 2025 and first published on 02 March 2025

 

 

 

 

No comments:

Post a Comment