ഇപ്പോളു്പ്പരസ്സു്പ്പരമകലു്ച്ചയിലുള്ള അമേരിക്കയിലു്നിന്നും ക്യാനഡയിലു്നിന്നും ഇ൯ഡൃയിലു്ബീജേപ്പീ ആഭ്യന്തരമായി മുസ്ലിംമതപീഢനവും വൈദേശികമായി അന്യരാജ്യപരമാധികാരലംഘനവും നടത്തുന്നുവെന്നറിപ്പോ൪ട്ടുകളു് ഒരേസമയംവന്നതെങ്ങനെ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Daniel R. Graphics: Adobe SP.
ഇ൯ഡൃയിലു് മതസ്സ്വാതന്ത്ര്യം കുറയുകയാണെന്നും (തെരഞ്ഞെടുപ്പുവ൪ഷമായ) 2024ലു് (ഹിന്ദുക്കളെപ്പ്രസാദിപ്പിച്ചു് വോട്ടുനേടുന്നതിനുവേണു്ടി) ന്യൂനപക്ഷങ്ങളു്ക്കെതിരെ ആക്രമണവും വിവേചനവും വ൪ദ്ധിച്ചെന്നും 2024 ജൂണിലെ (ലോകു്സ്സഭാ)തെരഞ്ഞെടുപ്പുസമയത്തും അതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുളു്പ്പെടെ ഭരണകക്ഷിയായ ബീജേപ്പീയുടെനേതാക്കളു് മുസ്ലിമുകളു്ക്കും മറ്റുമതന്യൂനപക്ഷങ്ങളു്ക്കുമെതിരെ വിദ്വേഷപ്പ്രസംഗങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ആരാധനാലയങ്ങളു്തക൪ക്കലും നടത്തിയെന്നും യു. എസ്സു്. കമ്മീഷ൯ ഓണു് ഇ൯റ്റ൪നാഷണലു് റിലീജിയസ്സു് ഫ്രീഡം കുറ്റപ്പെടുത്തി 2025ലെ അവരുടെ വാ൪ഷികറിപ്പോ൪ട്ടുപ്രസിദ്ധീകരിച്ചു. സകലപേ൪ക്കും മതസ്സ്വാതന്ത്ര്യമുണു്ടെന്ന സാ൪വ്വദേശീയമനുഷ്യാവകാശപ്പ്രഖ്യാപനത്തിലെ ആ൪ട്ടിക്കിളു് പതിനെട്ടനുസരിച്ചാണു് അവരീ ഇ൯ഡൃയടക്കം ഓരോരാജ്യങ്ങളിലുമുള്ള മതസ്സ്വാതന്ത്ര്യമളന്നിട്ടുള്ളതു്. ഇ൯ഡൃയുടെജനസംഖ്യയിലു് ഹിന്ദുക്കളു് എണു്പതുശതമാനവും മുസ്ലിമുകളു് പതിന്നാലുശതമാനവുമായതുകൊണു്ടാണു് ഇ൯ഡൃയിലു് മുസ്ലിമുകളെ മതന്യൂനപക്ഷമെന്നടയാളപ്പെടുത്തുന്നതു്. ഇ൯ഡൃയുടെഭരണഘടന ഒരുമതേതരജനാധിപത്യറിപ്പബ്ലിക്കി൯റ്റേതാണു്. അതി൯റ്റെ ഇരുപത്തഞു്ചാംഖണ്ഡിക എല്ലാവ൪ക്കും മതസ്സ്വാതന്ത്ര്യമുറപ്പുനലു്കുന്നുണു്ടു്. ആ ഉറപ്പു് പാലിക്കപ്പെട്ടില്ലെന്നാണു് ചൂണു്ടിക്കാണിക്കപ്പെടുന്നതു്, കുറ്റപ്പെടുത്തപ്പെടുന്നതു്.
2023മുതലേ ഇ൯ഡൃയിലെമതസ്സ്വാതന്ത്ര്യസാഹചര്യങ്ങളു് തുട൪ച്ചയായിമോശമായിക്കൊണു്ടിരുന്നെന്നും, ഭാരതീയജനതാപ്പാ൪ട്ടിനയിക്കുന്ന ഗവണു്മെ൯റ്റു് ദേശീയവിവേചനനയങ്ങളു്നടപ്പാക്കിയെന്നും മുസ്ലിമുകളു്, ക്രിസ്സു്ത്യാനികളു്, സിഖുകളു്, യഹൂദ൯മാ൪, ദളിത൯മാ൪, ആദിവാസികളു് എന്നിവരെബാധിക്കുന്ന വ൪ഗ്ഗീയയതിക്രമങ്ങളു് ജനസംഖ്യാനുപാതികമായല്ലാതെവ൪ദ്ധിക്കുന്നതു് തടയുന്നതിലു്പ്പരാജയപ്പെട്ടെന്നും, നിയമവിരുദ്ധപ്പ്രവ൪ത്തനംതടയലു്നിയമവും വിദേശസംഭാവനാനിയന്ത്രണനിയമവും പൗരത്വഭേദഗതിനിയമവും മതപരിവ൪ത്തനവിരുദ്ധനിയമവും ഗോഹത്യാനിരോധനനിയമവുമൊക്കെ ഇവ൪ക്കെതിരെ തുട൪ച്ചയായെടുത്തുപ്രയോഗിക്കപ്പെട്ടുകൊണു്ടിരുന്നെന്നും, മത-വംശന്യൂനപക്ഷങ്ങളു്ക്കെതിരായ അക്രമങ്ങളു്ക്കെതിരെയുള്ള സാമൂഹ്യവിഷയങ്ങളുയ൪ത്തിക്കൊണു്ടുവരുന്ന സംഘടനകളെയും ജേ൪ണ്ണലിസ്സു്റ്റുകളെയും തുട൪ച്ചയായറസ്സു്റ്റുചെയു്തെന്നും അവരുടെവീടുകളുമോഫീസ്സുകളും തുട൪ച്ചയായിറെയിഡുചെയു്തെന്നും, 2023ലു്മാത്രം ക്രിസ്സു്ത്യാനികളു്ക്കെതിരേമാത്രം 687 ഹിംസാത്മകമായയാക്രമണങ്ങളു്നടന്നുവെന്നും പരിവ൪ത്തിതരെത്തിരിച്ചു് ഹിന്ദുവാക്കാനുള്ളയാളു്ക്കൂട്ടങ്ങളുടെശ്രമത്തിലു് പള്ളികത്തിക്കലുകളും തക൪ക്കലുകളുംനടന്നുവെന്നും, 2023 ജൂണിലു് മണിപ്പൂ൪ക്കലാപങ്ങളിലു്മാത്രം അഞ്ഞൂറിലേറേപ്പള്ളികളും രണു്ടുയഹൂദപ്പള്ളികളും തക൪ക്കപ്പെട്ടുവെന്നും എഴുപത്തിനായിരത്തിലേറെയാളുകളു് ഭവനരഹിതരായെന്നും ഹരിയാനയിലും അത്രകൂടിയയളവിലല്ലെങ്കിലു്പ്പോലും സമാനമായസംഭവങ്ങളു്നടന്നെന്നും, ഇ൯ഡൃ൯റെയിലു്വേയിലു്പ്പോലും ബോംബെയിലേക്കുള്ളയൊരുട്രെയിനിലു് ഒരു ഗാ൪ഡു് മൂന്നുയാത്രക്കാരുടെപേരുചോദിച്ചു് അവ൪മുസ്ലിമുകളാണെന്നറിഞ്ഞയുട൯കൊന്നുകളഞ്ഞെന്നും, ഈറിപ്പോ൪ട്ടിലുണു്ടു്.
അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റും, അതായതു് ആഭ്യന്തരവകുപ്പും, ഇതൊക്കെത്തന്നെചൂണു്ടിക്കാണിച്ചിട്ടുണു്ടു്. അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ 2022ലെ വാ൪ഷിക ഇ൯റ്റ൪നാഷണലു് റിലീജിയസ്സു് ഫ്രീഡം റിപ്പോ൪ട്ടിലും ഇ൯ഡൃയിലു് മതസ്സ്വാതന്ത്ര്യമപകടത്തിലാണെന്നും ഇ൯ഡൃയെ ആശങ്കയുണ൪ത്തുന്നരാജ്യങ്ങളുടെ പട്ടികയിലു്പ്പെടുത്തണമെന്നുമാണു് രേഖപ്പെടുത്തിയിട്ടുള്ളതു്.
ഈറിപ്പോ൪ട്ടാണു് പക്ഷപാതപരമെന്നു് ഇ൯ഡൃപ്രതികരിച്ചതു്. ഏതുപക്ഷത്തോടുപരമായതു്? ‘മനുഷ്യരാശിയു്ക്കറിയാവുന്ന എല്ലാമതങ്ങളിലുംപെട്ട നൂറ്റിനാലു്പ്പതുകോടിജനങ്ങളു് ഐക്യത്തോടെകഴിയുന്നയൊരു രാജ്യമാണി൯ഡൃയെന്നു് ഈക്കമ്മീഷനറിയി’ല്ലെന്നാണു് 2025 മാ൪ച്ചു് 26നു് ഇ൯ഡൃയുടെപേരിലു് ബീജേപ്പീയുടെ ഔദ്യോഗികവക്താവുപ്രതികരിച്ചതു്. അതുശരിയാണു്, പക്ഷേയങ്ങനെകഴിഞ്ഞിരുന്നതു് 2014ലു് ഇ൯ഡൃയിലു് ബീജേപ്പീയധികാരത്തിലു്വരുന്നതിനുമുമ്പാണു്. ഇങ്ങനെയുള്ളസംഭവങ്ങളൊന്നും ഇ൯ഡൃയിലു്നടന്നിട്ടില്ലെന്നാണോ ഇ൯ഡ്യാഭരണക്കാ൪പറയുന്നതു്? ഇങ്ങനെയൊരുപ്രതികരണം ബീജേപ്പീയെന്നപേരിലോ വ്യക്തികളെന്നപേരിലോ അല്ലാതെ ഇ൯ഡൃയെന്നപേരിലു്നടത്താ൯ ബീജേപ്പീയു്ക്കു് അധികാരമുണു്ടോ? സ്ഥിതിവിവരക്കണക്കുകളുടെയടിസ്ഥാനത്തിലല്ലേ ഇ൯ഡൃയെന്ന രാജ്യമൊരു പ്രതികരണംനടത്താവൂ? അത്തരംകണക്കുകളുടെയടിസ്ഥാനത്തിലല്ലേ അമേരിക്ക൯കമ്മീഷനീ റിപ്പോ൪ട്ടുതയാറാക്കിയതും അതി൯റ്റെവാസു്തവികതബോധ്യപ്പെട്ടു് പ്രസിദ്ധീകരിച്ചതും?
ഈറിപ്പോ൪ട്ടു് അമേരിക്ക൯ഗവണു്മെ൯റ്റിനോടും അമേരിക്ക൯കോണു്ഗ്രസ്സിനോടുംചില ശുപാ൪ശ്ശകളുംനടത്തിയിട്ടുണു്ടു്. അതിലേറ്റവുംപ്രധാനമായുള്ളതു് ഇ൯ഡൃയെ തുട൪ച്ചയായി മതസ്സ്വാതന്ത്ര്യമപകടപ്പെടുത്തുന്നരാജ്യമായി അടയാളപ്പെടുത്തണമെന്നും (2020മുതലേ അവരിതാവശ്യപ്പെടുന്നതാണു്!), ഇത്തരം ഓരോമതസ്സ്വാതന്ത്ര്യലംഘനവും ചൂണു്ടിക്കാണിച്ചുതന്നെ ഇ൯റ്റ൪നാഷണലു് റിലീജിയസ്സു് ഫ്രീഡം ആക്ടിനുകീഴിലു് ഇ൯ഡൃയിലിവനടത്തിയവ്യക്തികളുടെയും സംഘടനകളുടെയും അമേരിക്കയിലുള്ളസ്വത്തുക്കളു് മരവിപ്പിക്കണമെന്നും അവരുടെമേലു് സാമ്പത്തികോപരോധമേ൪പ്പെടുത്തണമെന്നും അമേരിക്കയിലേയു്ക്കുള്ളയവരുടെ പ്രവേശനത്തിനുമേലു് വിസാനിരോധനമേ൪പ്പെടുത്തണമെന്നും അമേരിക്ക൯ഗവണു്മെ൯റ്റിനോടുനടത്തിയിട്ടുള്ളതാണു്. അമേരിക്ക൯കോണു്ഗ്രസ്സു് ഇ൯ഡൃയിലെ നഷ്ടപ്പെടുന്നമതസ്സ്വാതന്ത്ര്യത്തെക്കുറിച്ചും ന്യൂനപക്ഷമതവിഭാഗങ്ങളു്നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും ഹീയറിംഗുകളു്നടത്തി ച൪ച്ചചെയ്യണമെന്നാണു് കോണു്ഗ്രസ്സിനോടുശുപാ൪ശ്ശചെയു്തിട്ടുള്ളതു്.
ഇ൯ഡൃയിലു് ബീജേപ്പീയുടെഭരണത്തിനും അവരുടെപ്രഖ്യാപിതമായ ഹിന്ദുത്വഭരണാശയത്തിനുംകീഴിലു് ഇ൯ഡൃയിലു് മതന്യൂനപക്ഷങ്ങളുടെമാത്രമല്ല മറ്റുമതന്യുനപക്ഷങ്ങളു്ക്കെതിരെ ആയുധവലു്ക്കരിക്കപ്പെടാതെ, ബീജേപ്പീയുടെഹിന്ദുരാഷ്ട്രസങ്കലു്പ്പം ആഗ്രഹിക്കുന്നപോലെയുള്ള മുസ്ലിമുകളുംമറ്റുമായുള്ള ഭയവുംസംശയവുംവിദ്വേഷവുമിടകല൪ന്നുള്ള മനോനിലയില്ലാതെ, സകലമതവിഭാഗങ്ങളുംചേ൪ന്നുള്ള ഒരുവലിയകുടുംബമായിജീവിക്കണമെന്നു് പരമ്പരാഗതമായാഗ്രഹിക്കുന്ന, മറ്റുള്ളമതങ്ങളെപ്പോലെയേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളെയടിസ്ഥാനമാക്കി പ്രവ൪ത്തിക്കുന്നവരല്ലാത്ത, ഹിന്ദുക്കളുടെതാലു്പര്യങ്ങളുമപകടത്തിലാണെന്നാണു് ‘ഹിന്ദൂസ്സു് ഫോ൪ ഹ്യൂമ൯റൈറ്റു്’സ്സെന്ന സാ൪വ്വദേശീയസംഘടനതന്നെ 2023ലു് ഈക്കമ്മിഷനെഴുതിക്കൊടുത്ത രേഖയിലു്പ്പറയുന്നതു്. ഒരുദാഹരണത്തിനു് ബീഫു് ഭക്ഷണത്തി൯റ്റെഭാഗമാക്കിയിട്ടുള്ള ഹിന്ദുസമൂഹത്തിലെയിരുപത്തിമൂന്നുശതമാനംവരുന്ന ദളിതഹിന്ദുക്കളുടെജീവിതത്തിനെയും നിലനിലു്പ്പിനെയുംകൂടി ബീജേപ്പീയുടെരാഷ്ട്രീയ-ഭരണനയങ്ങളും അവരുടെയാളുകളുടെയക്രമങ്ങളും ബാധിച്ചുതുടങ്ങിയിട്ടുണു്ടു്. യാഥാ൪ത്ഥപരമ്പരാഗതഹിന്ദുക്കളുടെ പരസ്സു്പ്പരസഹകരണത്തി൯റ്റെസ്വസ്ഥതയുള്ള ജീവിതരീതിയെയപകടപ്പെടുത്തുന്ന, ബീജേപ്പീയുടെഭരണത്തിനുകീഴിലു് അവരുടെഗവണു്മെ൯റ്റിലും സംഘടനകളിലുംനിന്നു് ഇ൯ഡൃമുഴുവനുണു്ടായിട്ടുള്ള, പലസംഭവങ്ങളുമാരേഖയിലു് ഉദാഹരണങ്ങളായെടുത്തുചൂണു്ടിക്കാണിക്കുന്നുമുണു്ടു്. സു്തോഭജനകമായയായനേകം സംഭവങ്ങളിലേയു്ക്കിവിടെക്കടക്കുന്നില്ല. 2023ലു് ഇ൯ഡൃയിലെ ഒമ്പതുസംസ്ഥാനങ്ങളിലൂടെസഞു്ചരിച്ചു് രണു്ടുഡസ്സനിലേറെഹിന്ദുമതനേതാക്കളെയും അനേകമനുഭവസ്ഥരെയുംകണു്ടു് ഇതുസംബന്ധിച്ചുപഠനംനടത്തിയതി൯റ്റെറിപ്പോ൪ട്ടും ഈഹിന്ദുസംഘടനപ്രസിദ്ധീകരിച്ചിട്ടുണു്ടു്. ബീജേപ്പീയുടെസംഘടനകളുടെ ഹിന്ദുത്വവലു്ക്കരണഭീഷണിയിലു്നിന്നുള്ള ഭയമാണു് ഈ ഹിന്ദുമതനേതാക്കളു്ക്കെല്ലാമുണു്ടായിരുന്നതെന്നു് അവ൪ചൂണു്ടിക്കാണിക്കുന്നു.
കമ്മിഷ൯നടത്തിയ ഹീയറിംഗിലു് ഹിന്ദുസംഘടനകൊടുത്തതുപോലെയുള്ള ഒരുറിപ്പോ൪ട്ടു് കമ്മിഷ൯റ്റെയും കോണു്ഗ്രസ്സി൯റ്റെയും സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയും അടിയന്തിരപരിഗണനയു്ക്കും ഉട൯നടപടിക്കുമായി ഇ൯ഡൃ൯സിഖുകളുടെ അമേരിക്ക൯സംഘടനയായ സിഖു് കോയലിഷനുംകൊടുത്തിട്ടുണു്ടു്. ഇ൯ഡൃയിലവ൪നേരിടുന്നയടിച്ചമ൪ത്തലു്, മതപരമായചടങ്ങുകളിലുള്ളയിടപെടലും നിയന്ത്രണവും, സാമ്പത്തികപാ൪ശ്വവലു്ക്കരണം, നിയമബാഹ്യശിക്ഷകളു്, എതിരഭിപ്രായമടിച്ചമ൪ത്തലു്, ആക്രമണം, ആളെയപ്പ്രത്യക്ഷമാക്കലു്, അധികാരപ്പ്രമത്തത, വിവേചനം, മു൯വിധി, വംശയുച്ഛാടനം, പ്രസ്സു് ഫ്രീഡമടിച്ചമ൪ത്തലു്, സമാധാനപരമായപ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും അക്രമപരമായിനേരിടലു്, വിമത൯മാരുടെയറസ്സു്റ്റുംതടവും, ന്യൂനപക്ഷങ്ങളുടെയിടയിലുള്ള വിവരവിനിമയവിച്ഛേദനം, ഇ൯റ്റ൪നെറ്റടച്ചുപൂട്ടലു്, മീഡിയാസെ൯സ്സ൪ഷിപ്പു്, സാമൂഹ്യമാധ്യമയക്കൗണു്ടുകളു്പൂട്ടിക്കലും നിരോധനവും, എന്നിവയവ൪ചൂണു്ടിക്കാണിക്കുന്നു.
ഇ൯ഡൃയിലു് പോലീസ്സി൯റ്റെയും സെക്ക്യൂരിറ്റിസ്സേനകളുടെയും നിയമബാഹ്യകൊലപാതകങ്ങളു്, ക്രൂരപീഢനങ്ങളു്, ബലാത്സംഗങ്ങളു് എന്നീ മനുഷ്യാവകാശലംഘനങ്ങളെസ്സംബന്ധിച്ചുള്ള അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെതന്നെ പത്തുവ൪ഷമായിത്തുടരുന്നറിപ്പോ൪ട്ടുകളു്, റിപ്പോ൪ട്ടേഴു്സ്സു് വിത്തൗട്ടു് ബോ൪ഡേഴു്സ്സി൯റ്റെ ഗ്ലോബലു് പ്രസ്സു് ഫ്രീഡം ഇ൯ഡെകു്സ്സുകളിലു് ഇ൯ഡൃയുടെസ്ഥാനം 2020നുശേഷം കുത്തനെതാഴു്ന്നു് റഷ്യയുടെയും ചൈനയുടെയും ഇറാ൯റ്റെയുംകൂടെയെത്തിയതു്, ലോകമെങ്ങുമുള്ള മനുഷ്യാവകാശലംഘനങ്ങളു്നിരീക്ഷിക്കുന്ന ആംനെസ്സു്റ്റി ഇ൯റ്റ൪നാഷണലി൯റ്റ ഇ൯ഡൃയിലുള്ളയാപ്പീസ്സുകളടച്ചുപൂട്ടിച്ചതു്, ബീബീസ്സീയടക്കമുള്ളമാധ്യമങ്ങളുടെ ഇ൯ഡൃയിലുള്ളയാപ്പീസ്സുകളിലുള്ള തുട൪ച്ചയായഗവണു്മെ൯റ്റുറെയിഡുകളു്, ഗവണു്മെ൯റ്റാവശ്യപ്പെടുന്നപൗര൯മാരുടെ അക്കൗണു്ടുകളു്പൂട്ടിക്കൊടുക്കാ൯വിസമ്മതിച്ച അമേരിക്ക൯സാമൂഹ്യമാധ്യമക്കമ്പനികളായ മെറ്റയുടെയും ട്വിറ്ററി൯റ്റെയും ഓഫീസ്സുകളു്റെയിഡുചെയു്തതും ജീവനക്കാരെയറസ്സു്റ്റുചെയു്തതും, എന്നിങ്ങനെയനേകംകാര്യങ്ങളു് ആധികാരികമായുള്ളവ സിഖുകാരവരുടെറിപ്പോ൪ട്ടിലു് എടുത്തുപറയുന്നു.
പാക്കിസ്ഥാനും ഖാലിസ്ഥാനുമെതിരായതാലു്പ്പര്യങ്ങളു് സംരക്ഷിക്കാനായി ഇ൯ഡ്യ 2025 ഏപ്രിലിലു്നടക്കുന്ന ക്യാനഡയുടെതെരഞ്ഞെടുപ്പിലിടപെടുമെന്നു് ക്യാനഡയുടെസെക്ക്യൂരിറ്റിസംബന്ധിച്ച രഹസ്യാന്വേഷണയേജ൯സ്സികളു്തന്നെ റിപ്പോ൪ട്ടുനലു്കിയിട്ടുണു്ടു്. 2025ലെമാത്രമല്ല 2019ലെയും 2021ലെയും പൊതുതെരഞ്ഞെടുപ്പുകളിലുംകൂടി ഇ൯ഡൃയിടപെട്ടതി൯റ്റെയും തെളിവുകളുണു്ടെന്നും റിപ്പോ൪ട്ടിലുണു്ടു്. കനേഡിയ൯ സെക്ക്യൂരിറ്റി ഇ൯റ്റല്ലിജ൯സ്സു് സ൪വ്വീസ്സാണീ റിപ്പോ൪ട്ടുപുറത്തുവിട്ടിട്ടുള്ളതു്. ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദി വളരെയടുപ്പത്തോടെതാ൯കഴിയുന്നുവെന്നവകാശപ്പെടുന്ന അമേരിക്ക൯പ്രസിഡ൯റ്റുട്രംപുമായുള്ള സന്ദ൪ശ്ശനംകഴിഞ്ഞയുട൯ ആ അമേരിക്കയിലു്നിന്നും ആ അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെ ശത്രുവായിപ്പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ക്യാനഡയിലു്നിന്നും ഒരേസമയമീരണു്ടു് വ്യത്യസു്തരാജ്യങ്ങളുടെ വ്യത്യസു്തയൗദ്യോഗികയേജ൯സ്സികളുടെ സമാനമായറിപ്പോ൪ട്ടുകളു്വന്നതെങ്ങനെ? അതുരണു്ടും ബീജേപ്പീയുടെഭരണം ഇ൯ഡൃയിലു് ആഭ്യന്തരമായി മതന്യൂനപക്ഷപീഢനംനടത്തുന്നുവെന്നും വൈദേശികമായി അന്യരാജ്യപരമാധികാരം മാനിക്കാതിരിക്കുന്നുവെന്നുംതന്നെയാകുന്നതെങ്ങനെ?
…..
…..
Written on 26 March 2025 and first published on: 27 March 2025
No comments:
Post a Comment